Latest News

കൊച്ചി ∙ ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുമായി അധ്യാപകൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ കെ.എ.രഞ്ജിത്തിന്റെ (37) ഹെൽമറ്റിനുള്ളിലാണ് വളവളപ്പൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ വിഷം കൂടിയ പാമ്പുകളിലൊന്നായ ശംഖുവരയൻ കയറിക്കൂടിയത്. വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണു ഹെൽമറ്റ് തൂക്കിയിട്ടിരുന്നത്.

സമീപത്തെ കാട്ടിൽ നിന്നാകാം പാമ്പു കയറിയത് എന്നാണ് രഞ്ജിത് പറയുന്നത്. വീട്ടിൽ നിന്നു കണ്ടനാട് സ്കൂളിൽ എത്തിയ ശേഷം സംസ്‌കൃത ക്ലാസിനായി തൃപ്പൂണിത്തുറ ആർഎൽവി സ്കൂളിൽ എത്തി ഹെൽമറ്റ് നോക്കിയപ്പോഴാണ് പാമ്പിന്റെ വാലു കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണു ഹെൽമറ്റിന്റെ സ്പോഞ്ചിന്റെ ഉള്ളിൽ നിന്നു പാമ്പിനെ പുറത്തെടുത്തത്. ഹെൽമറ്റ് തലയിൽ വച്ചതിനാൽ പാമ്പു ഞെരുങ്ങി ചത്ത നിലയിൽ ആയിരുന്നു എന്നു രഞ്ജിത് പറഞ്ഞു.

ഉടനെ ഹെൽമറ്റ് അടക്കം മണ്ണണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞു. ശംഖുവരയൻ കടിച്ചാൽ വിഷം നേരിട്ട് തലച്ചോറിനെയാണു ബാധിക്കുക. വെള്ളിക്കെട്ടൻ, കാട്ടുവിരിയൻ, എട്ടടിവീരൻ, മോതിരവളയൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല തുടങ്ങിയ പല പേരുകളിലാണ് അറിയപ്പെടുന്നത്. കുറ്റിക്കാടുകളിലും വീട്ടുപറമ്പുകളിലുമാണ് ഈ പാമ്പുകളുടെ വാസം.

ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ സാമ്പമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പൊലീസിനെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു.

കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.

സമൂഹ മാധ്യമങ്ങളിൽ വൈറലാകുക എന്നത് പുത്തൻ തലമുറയുടെ ആഗ്രഹമാണ്. ലൈക്കിന് വേണ്ടി മാത്രം ഏതറ്റംവരെയും സാഹസവും ചെയ്യാൻ പുതുതലമുറ തയ്യാറാണ്. പുതിയ കാലത്തേ കുട്ടികളെ മാത്രം അടച്ചാക്ഷേപിക്കാൻ പറ്റില്ലായെങ്കിലും കുടുതലും സാഹസത്തിന് മുതിരുന്നത് പുതിയ തലമുറ തന്നെയാണ്. നാലാളറിയാനും ലൈക്കുകൾ വാരി കുട്ടനും ഇവർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ചെറുതല്ല. ഇതിനു സഹായിക്കുന്ന നിരവധി അപ്പ്ലിക്കേഷനുകളും ഇന്ന് സുലഭമാണ്. എന്തെങ്കിലും വ്യത്യസ്തമായി ഒന്ന് ചെയ്ത് ഇവയിൽ പോസ്റ്റ് ചെയ്താൽ മതി സമൂഹത്തിൽ നാലാൾ അറിയുന്ന തരത്തിൽ എത്തിപ്പെടാം. ഈ ചിന്ത പലപ്പോഴും വലിയ അപകടങ്ങളിലേക്കും അബദ്ധങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുകയാണ് പതിവ്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നതും. സമൂഹ മാധ്യമങ്ങളിൽ വീരപരിവേഷം ലഭിക്കാൻ വിദ്യാർത്ഥി മിനഞ്ഞുണ്ടാക്കിയത് സിനിമയെ വെല്ലും കഥ.

സോഷ്യൽ മീഡിയയെ ദുരുപയോഗിക്കാൻ ശ്രമിച്ചാൽ മുട്ടൻ പണി കിട്ടും എന്നതിനുള്ള ഒന്നാന്തരം തെളിവായിരിക്കുകയാണ് കൊച്ചിയിലെ അലന്റെ അറസ്റ്റ്. ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഇടിച്ച് മൂക്ക് തകർത്തു എന്ന വ്യാജ സന്ദേശം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് എറണാകുളം രവിപുരത്ത് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്ന അലനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമല്ലാത്തതിനാൽ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

അലൻ സോഷ്യൽ മീഡിയ വഴി വ്യാജ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു . നടക്കാത്ത ഒരു സംഭവം നടന്നതായി  പ്രചരിപ്പിക്കുകയാണ്  അലൻ ചെയ്തത് . കൊച്ചി റേഞ്ച് ഐജി യുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. അലന്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയാണ് പിന്നീട് ജാമ്യത്തിൽ വിട്ടത്. കേസ് എടുത്തതിനു പുറമേ താക്കീതും നൽകി. ആളുകളെ പരിഭ്രാന്തരാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്നും അസിസ്റ്റന്റ്‌റ് കമ്മിഷണർ പറഞ്ഞു.

ട്രെയിൻ യാത്രയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നായക പരിവേഷത്തോടെ നേരിടുകയും ഇടിച്ച് മൂക്ക് തകർക്കുകയും ചെയ്തു എന്നാണ് അലൻ വാട്‌സ് അപ്പ് സന്ദേശത്തിൽ പറഞ്ഞത്.   പട്ടാപ്പകൽ കൊച്ചിയിൽ ട്രെയിനിൽ പീഡനമെന്നോ എന്നും ചോദ്യം ഉയർന്നു. ഇതോടെ റെയിൽവേ പൊലീസും വെട്ടിലായി . അവരും അന്വേഷണം തുടങ്ങി. പക്ഷെ പരാതിക്ക് ആസ്പദമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ റെയിൽവേ പൊലീസിനും കഴിഞ്ഞില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അലന്റെ മെസ്സേജ് പരന്നതോടെ തന്നെ കൊച്ചി സെൻട്രൽ പൊലീസ് അലനെ തിരക്കി ഇറങ്ങിയിരുന്നു.

തുടർന്നാണ് അലന് പിടിവീണത്. തൃശൂർ ആളൂർ സ്വദേശി അലൻ രവിപുരത്താണ് ഏവിയേഷൻ കോഴ്‌സിനു പഠിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തരാക്കും വിധം അലന്റെ വാട്‌സ് അപ്പ് സന്ദേശം പരന്നത്. തൃശൂരുനിന്നും എറണാകുളത്തേക്ക് വരുന്ന ട്രെയിനിലാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത് എന്നാണ് അലൻ സന്ദേശത്തിൽ വെളിപ്പെടുത്തിയത് . ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ മിക്കവരും അവിടെ ഇറങ്ങി. തന്റെ സീറ്റിന്നടുത്ത് 20 വയസ് പ്രായമുള്ള പെൺകുട്ടി ഇരുന്നിരുന്നു. ഇതിന്നിടെ 40-45 വയസ് പ്രായമുള്ള മധ്യവയസ്‌ക്കൻ ട്രെയിനിൽ കയറി. മറ്റു സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. നോർത്തിൽ നിർത്തിയ ട്രെയിൻ സൗത്തിലെക്ക് പുറപ്പെട്ടപ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് സിഗ്‌നൽ കിട്ടാത്തതിനെ തുടർന്ന് നിർത്തി.

ഈ സമയം മധ്യവയസ്‌ക്കൻ പെൺകുട്ടിയെ കയറിപ്പിടിച്ചു. പെൺകുട്ടിയെ ആക്രമിക്കാനുള്ള ശ്രമം കണ്ടപ്പോൾ തന്റെ ടെംപർ തെറ്റി. താൻ ഓടിയെത്തി അയാളെ മർദ്ദിച്ചു. മൂക്കിന്റെ പാലത്തിനു മുറിവേറ്റതിനെ തുടർന്ന് അയാളുടെ മൂക്കിൽ നിന്നും രക്തം ഒഴുകി. ഇതു കണ്ടു ഭയന്ന പെൺകുട്ടി നിർത്തിയിരുന്ന ട്രെയിനിൽ നിന്നും ഇറങ്ങി പുറത്തേക്ക് ഓടി. ട്രെയിൻ സൗത്തിൽ എത്തിയപ്പോൾ യാത്രക്കാരനെ പ്ലാറ്റ് ഫോമിലെ പൊലീസുകാരനെ ഏൽപ്പിച്ചു. എന്നാൽ മൂക്കിൽ നിന്നും രക്തമൊഴുകുന്ന അക്രമിയുടെ വാക്കുകൾ ആണ് പൊലീസ് വിശ്വസിച്ചത്. തനിക്കെതിരെ വധശ്രമത്തിനു കേസ് എടുക്കുമെന്ന് അറിയിച്ചു.വിശ്വസനീയത കലർന്ന സ്വരത്തിൽ അലൻ വിവരിക്കുന്നു. കേസിൽ നിന്ന് തനിക്ക് രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയെയോ മറ്റു സാക്ഷികളെയോ ഹാജരാക്കണം.

പെൺകുട്ടി ആരെന്നു തനിക്കറിയില്ല. കേസിൽ കുടുങ്ങിയാൽ പാസ്‌പോർട്ട് ഉൾപ്പെടെ തടഞ്ഞു വയ്ക്കാൻ സാധ്യത ഏറെയാണ്. ഈ പെൺകുട്ടിയെ കണ്ടെത്താൻ സോഷ്യൽ മീഡിയ സഹായിക്കണം-വീര പരിവേഷത്തോടെയുള്ള വിവരണത്തിനു ശേഷം അപേക്ഷയുടെ സ്വരത്തിലുള്ള അലന്റെ വിവരണം ഇങ്ങനെയായിരുന്നു . ഈ സന്ദേശം വൈറൽ ആയതോടെ വെട്ടിലായത് റെയിൽവേ പൊലീസും സെൻട്രൽ പൊലീസുമാണ്. സംഭവം സത്യമാണോ എന്നറിയാൻ പൊലീസ് അന്വേഷണവുമായി ഇറങ്ങി. റെയിൽവേ പൊലീസും അന്വേഷണത്തിൽ ചേർന്ന് . തുടർന്നാണ് അലനെ പൊലീസ് പിടിയത് . ചോദ്യം ചെയ്തതോടെ അലൻ കുറ്റമേൽക്കുകയായിരുന്നു . സന്ദേശം വ്യാജമാണെന്ന് അലൻ സമ്മതിച്ചു. ഇങ്ങിനെ ഒരു സംഭവം നടന്നിട്ടില്ലെന്നും അലൻ മൊഴി നൽകി.

സമൂഹമാധ്യമത്തിൽ താരപരിവേഷം ലഭിക്കാൻ വേണ്ടിയാണ് താൻ പോസ്റ്റിട്ടതെന്ന് അലൻ സമ്മതിച്ചു. ഇതോടെ സെൻട്രൽ പൊലീസ് കേസ് ചാർജ് ചെയ്തു. ബന്ധുക്കളെ വിളിച്ചു വരുത്തി. രാത്രിയോടെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ആയതിനാൽ ആണ് അലന് ലഭിച്ചത് . സോഷ്യൽ മീഡിയാ ഭ്രാന്ത് മൂത്ത് വീരപരിവേഷം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള പാഠമാണ് ഈ വാർത്ത. ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഒന്നോർക്കുക വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. സ്വന്തം ജീവിതം ഇരുമ്പഴിക്കുള്ളിൽ നശിപ്പിക്കാതെ നോക്കേണ്ടത് സ്വന്തം ഉത്തരവാദിത്തം തന്നെയാണ്.

നടന്‍ വിജയ് പ്രതിരോധത്തില്‍, ചോദ്യം ചെയ്യല്‍ 24 മണിക്കൂര്‍ പിന്നിടുന്നു. വിജയ്യുടെ ഭാര്യ സംഗീതയെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. ചെന്നൈ പാനൂരിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് വിജയിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനെതിരെ ആരാധകലോകം തന്നെ രംഗത്തുവന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം നടക്കുന്നു.

തമിഴ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വായ്പ നല്‍കുന്ന അന്‍മ്പു ചെഴിയന്റെ ചെന്നൈയിലേയും മധുരയിലെയും കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 65 കോടി പിടിച്ചെടുത്തിട്ടുണ്ട്.

 

ഓർത്തഡോക്സ് വൈദികന്റെ ലൈംഗിക പീഡനവും ബ്ലാക്ക് മെയിലിംഗും  കോട്ടയത്ത്  വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. 2018 സെപ്റ്റംബറിലെ ആത്മഹത്യയ്ക്ക് കുടുംബം നീതി തേടി അലഞ്ഞു. ഭാര്യയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ വൈദികനെതിരെ പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിനു സമീപം പുലിപ്രയിൽ റെജി പി.വർഗീസ് നിരന്തര പോരാട്ടത്തിലായിരുന്നു. ഒടുവിൽ ഈ പോരാട്ടം വിജയിക്കുകയാണ്. അനാശാസ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മൂന്ന് വൈദികരെ താൽക്കാലികമായി ഒഴിവാക്കിയത് ഇതിന് തെളിവാണ്.

ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിൽപ്പെട്ട കൂരോപ്പട സ്വദേശി ഫാ. വർഗീസ് മർക്കോസ്, മീനടം സ്വദേശി ഫാ. വർഗീസ് എം.വർഗീസ് (ജിനൊ), പാക്കിൽ സ്വദേശി ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭയുടെ കീഴിലുള്ള പള്ളികളിൽ ആത്മീയ പ്രവർത്തനം നടത്തുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രാഥമിക നടപടി മാത്രമാണിപ്പോൾ എടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിന് ശേഷമാകും വിശദമായ നടപടി. സഭാവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈദികർക്ക് എതിരേ അനാശാസ്യം ഉൾപ്പെടെ അനേകം പരാതികൾ ഉയരുകയും നിയമ നപടികൾ നടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം.

ആര്യാട്ട് റവ. ഫാദർ വർഗീസ് മാർക്കോസിന്റെ പീഡനം മൂലമാണ് ഭാര്യ ആത്മഹത്യ ചെയ്തത് എന്ന് റെജി തെളിവുകൾ നിരത്തി സമർത്ഥിച്ചിട്ടുണ്ട്. നാല് ലക്ഷത്തിലധികം രൂപയും യുവതിയിൽ നിന്നും മാർക്കോസ് കൈക്കലാക്കി.യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബം കോട്ടയം കാതോലിക്കാ ബാവക്ക് തെളിവുകൾ സഹിതം പരാതി നൽകിയെങ്കിലും മാർക്കോസിനെ സംരക്ഷിക്കാനും പരാതിക്കാരെ കുടുക്കാനുമാണ് സഭ ശ്രമിച്ചത്. ശബ്ദ തെളിവുകൾ പോലുമുള്ള കേസിൽ പൊലീസും കുറ്റവാളിക്കൊപ്പമാണ്. കുഴിമറ്റം സെന്റ് ജോൺസ് പള്ളി വികാരിയായിരിക്കെയാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയുമായി ഫാദർ മാർക്കോസ് ബന്ധം സ്ഥാപിച്ചത്.

മൂന്നു വർഷം മുൻപ് പ്രത്യേക പ്രാർത്ഥനക്കെന്നു പറഞ്ഞ് യുവതിയെ മാർക്കോസ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുവതിയെ തുടർച്ചയായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും കാർ വാങ്ങാനടക്കം യുവതിയിൽ നിന്നും പലപ്പോഴായി നാലു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഫാ.മാർക്കോസ്. .

സംഭവം മനസ്സിലാക്കിയ ഭർത്താവ് യുവതിയോട് ഇനി വൈദികന് വഴങ്ങേണ്ടെന്നും സംഭവിച്ചകാര്യങ്ങളിൽ മാനസിക പ്രശ്നം അനുഭവിക്കേണ്ടെന്നും പറഞ്ഞു. വൈദികനെയും ഭർത്താവ് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പക്ഷെ മാർക്കോസ് യുവതിയെ തുടർന്നും മാനസിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. തുടർന്ന് യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും മകനും ചേർന്ന് കാതോലിക്കാ ബാവയെ സമീപിച്ച് പരാതി നൽകി. പരാതിക്കൊപ്പം തെളിവായി നൽകിയ പെൻഡ്രൈവിലെ ശബ്ദരേഖയിൽ യുവതിയെ ചൂഷണം ചെയ്തകാര്യവും പണം വാങ്ങിയ കാര്യവും മാർക്കോസ് തന്നെ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കാതോലിക്കാ ബാവ പരാതി തള്ളിക്കളയുകയായിരുന്നു ആദ്യം ചെയ്തത്. അതിന് ശേഷവും ഭർത്താവ് പോരാട്ടം തുടർന്നു.

യുവതിയുടെ കുടുംബം ഭദ്രാസന സെക്രട്ടറിക്ക് പരാതിയുടെ പകർപ്പും തെളിവുകളും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ഭദ്രാസന കൗൺസിൽ ചേർന്ന് വൈദികനെ നിർബന്ധിത അവധിയെടുപ്പിച്ചു. കാതോലിക്കാ ബാവയാകട്ടെ ഫാ. മാർക്കോസിൽ നിന്നും യുവതിയുടെ ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഒരു പരാതിയും എഴുതി വാങ്ങി. .എസ്‌പിക്ക് സഭ യുവതിയുടെ കുടുംബത്തിന്റെ പരാതി കൈമാറിയെങ്കിലും തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയില്ല. അന്വേഷണത്തിൽ ഫാദർ മാർക്കോസിനെതിരായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്്. നേരത്തെ ഫാദർ മാർക്കോസ് ജോലി ചെയ്തിരുന്ന പാമ്പാടി പള്ളിയിലെ ഒരു സ്ത്രീയെ ഇയാൾ സമാനമായി ചൂഷണം ചെയ്യുകയും പണം വാങ്ങുകയും ചെയ്തതും പൊലീസ് കണ്ടെത്തി. എങ്കിലും ഫാദർ മാർക്കോസിനെ അറസ്റ്റ് ചെയ്യാനോ കർശനമായ നടപടികൾ സ്വീകരിക്കാനോ പൊലീസും തയ്യാറായില്ല.

ഉന്നത തല ഇടപെടലായിരുന്നു എല്ലാത്തിനും കാരണം. ഏതായാലും ഭാര്യയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായവരെ കണ്ടെത്താൻ ഏതറ്റം വരേയും പോകുമെന്ന് റെജി വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയായാലേ അച്ചനെതിരെ നടപടി എടുക്കൂവെന്ന നിലപാടിലായിരുന്നു ഓർത്തഡോക്സ് സഭ. പരാതിയിൽ വിശദ അന്വേഷണം നടത്തിയിട്ടുണ്ടെന്നും പൊലീസിന്റെ കണ്ടെത്തുകൾക്ക് അനുസരിച്ച് നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. ഷൈനിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഡൈനിങ് ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. 150 മീറ്റർ അകലെ വീടുകളുണ്ടായിട്ടും അസ്വാഭികമായി ആരും ഒന്നും കേട്ടില്ല.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന ഒരാൾ വീടിന്റെ വാതിലുകളെല്ലാം തുറന്നിട്ട ശേഷം മരിക്കുമോ എന്ന സംശയവും വീട്ടുകാർ ഉയർത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു ലിറ്റർ മണ്ണെണ്ണ ഉപയോഗിച്ചാണ് ഷൈനി ജീവനൊടുക്കിയത്. കാലുകൾ ഒഴികെ മറ്റ് ശരീരഭാഗങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. മുറിയിലെ മറ്റ് ഉപകരണങ്ങളിലേയ്‌ക്കൊന്നും തീ പടർന്നിട്ടുമില്ല. ഇതെല്ലാം സശയത്തിന് ഇട നൽകിയിരുന്നു.

ആലപ്പുഴയിലെ ഒരു പള്ളിയിൽ കുർബാന അർപ്പിച്ചുവരികയാണ് വർഗീസ് മർക്കോസ് ആര്യാട്ട്. ഇദ്ദേഹത്തിനെതിരേ അവിഹിതബന്ധവും പണമിടപാട് ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് സഭാനേതൃത്വത്തിനു പരാതി നൽകിയിരുന്നു. പൊലീസിനു നൽകിയ പരാതിയിൽ കോട്ടയം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരികയാണ്. അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യുമെന്നാണ് സൂചന. തുടർന്ന് പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. കമ്മിഷൻ റിപ്പോർട്ടാകും നിർണ്ണായകമാകുക.

സാഗര്‍ ഏലിയാസ് ജാക്കി, പഴശ്ശിരാജ എന്നീ മലയാളം സിനിമകള്‍ കണ്ടവര്‍ക്ക് ഈ നടനെ മറക്കാന്‍ പറ്റില്ല. മലയാള സിനിമയിൽ കോളിളക്കം സൃഷ്ഠിച്ച ദിലിപ് നടി കേസുപോലെ തമിഴ് സിനിമയിലും കോളിളക്കം സൃഷ്ഠിച്ച സമാനസംഭവം ഉണ്ടായിരുന്നു അതാണ് സുമൻ ബ്ലുഫിൽം കേസ്. സുമന്‍ തല്‍വാര്‍ എന്ന നടനാണ് അത്.

സുമന്‍ തല്‍വാര്‍ എന്ന നടന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. കര്‍ണാകട സ്വദേശിയാണ് സുമന്‍ തല്‍വാര്‍ കോളിവുഡിലൂടെ ആയിരുന്നു വന്നത്. വെറും ഒരു നടന്‍ മാത്രമായിരുന്നില്ല സുമന്‍. അത്രയ്ക്ക് ആകാര ഭംഗിയും. തമിഴകം അടക്കിവാഴാന്‍ പോകുന്ന താരം എന്ന് പലരും സുമന്‍ തല്‍വാറിനെ വിലയിരുത്തിയിരുന്നു. ദിലീപിനൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു അന്ന് സുമന്‍. 26 വയസ്സ് തികയുമ്പോഴേക്കും കൈനിറയെ ചിത്രങ്ങള്‍, ചുറ്റും ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രതിഫലം. എന്നാല്‍ സുമന്‍ തല്‍വാര്‍ എന്ന നായകന്‍ ഒറ്റ ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും വില്ലനായി മാറി.

മൂന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ ആയിരുന്നു   മെയ് 18 ന് രാത്രി സുമന്‍ തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചില ബ്ലൂ ഫിലിമുകള്‍ കിട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാറില്‍ ലിഫ്റ്റ് തരാം എന്ന് പറഞ്ഞ് കയറ്റി, മയക്കുമരുന്ന് നല്‍കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നായിരുന്നു അത്. അന്നു വന്ന ആ വാര്‍ത്തകള്‍ ഇന്നും സുമന്‍ തല്‍വാറിന്റെ മനസില്‍ മായാതെ കിടക്കുന്നു. എന്നാല്‍ അറസ്റ്റിലായ സുമന് വേണ്ടി സിനിമ മേഖല ഒന്നടങ്കം കൈകോര്‍ത്തു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായാണ് അന്ന് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ സുമന്‍ പുറത്തിറങ്ങുകയും ചെയ്തു.എന്നാല്‍ ഈ കേസില്‍ ആ നഗ്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയോ എന്ന് ഉറപ്പില്ല. അക്കാര്യം പിന്നീട് ഒരു വിധത്തിലും പുറത്ത് വന്നിട്ടും ഇല്ല. സുമന്‍ അറസ്റ്റിലായെങ്കിലും പിന്നീട് സുഗമമായി പുറത്തിറങ്ങി.

1981 ലെ തമിഴ്നാട് ഗുണ്ടാ ആക്ട് പ്രകാരം ആയിരുന്നു സുമന്റെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയത്. വേണമെങ്കില്‍ ഒരു വര്‍ഷം വരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ നില്‍ക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതായിരുന്നു ആ നിയമം. എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് സുമന്‍ ആരോപിക്കുന്നത്. മദ്യമാഫിയയ്ക്ക് സുമനോട് ഉണ്ടായ വിദ്വേഷം ആണ് എല്ലാത്തിനും വഴിവച്ചത് എന്നും ആരോപണം ഉയര്‍ന്നു. കേസ് പിന്നീട് തള്ളിപ്പോവുകയും ചെയ്തു. സുമന്റെ ബ്ലൂ ഫിലിം കേസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരിടത്ത് പോലും ബ്ലൂ ഫിലിം എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല എന്ന് സുമന്‍ പറയുന്നു. അപ്പോള്‍ പോലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം എവിടെ പോയി? സുമന്റെ സ്വാധീനത്തില്‍ ആ കേസ് തേച്ചുമാച്ച് കളഞ്ഞതാണെന്നും ആരോപിക്കുന്നവര്‍ ഉണ്ട്. കാരണം അക്കാലത്ത് പോലും സുമന്റെ അറസ്റ്റില്‍ സിനിമ മേഖല പ്രതീക്ഷിച്ചിരുന്ന നഷ്ടം ഏഴ് കോടി രൂപ ആയിരുന്നു.

നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്യുന്നത് തുടരുന്നു. ചെന്നൈ പാനൂരിലെ വീട്ടിലെ ചോദ്യം ചെയ്യൽ 15 മണിക്കൂർ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗിൽ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പിനിയായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

തമിഴ്‌നാട്ടിൽ 38 സ്ഥലങ്ങളിൽ ആരംഭിച്ച തിരച്ചിൽ രാത്രിയിലും തുടരുകയാണ്. സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തുക തിരിച്ചുവാങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഒരു പണമിടപാടുകാരനിൽ നിന്ന് 25 കോടിയുടെ കണക്കിൽപെടാത്ത പണം പിടിച്ചെടുത്തെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകളും പിടിച്ചെടുത്തതായാണു വിവരം.

കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

തമിഴ് ഇളയ ദളപതി വിജയിയെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അപലപിച്ച് മന്ത്രി ഇപി ജയരാജന്‍. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതിയെന്ന് അദ്ദേഹം പറയുന്നു. വിജയ് കേന്ദ്രത്തിന്റെ കണ്ണിലെ കരടാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും ‘മെര്‍സല്‍’ എന്ന തന്റെ സിനിമയില്‍ വിജയിയുടെ കഥാപാത്രം വിമര്‍ശിച്ചിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. സര്‍ക്കാര്‍ എന്ന സിനിമയിലൂടെ അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിച്ചു. ഇതാണ് വിജയിയെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറിന്റെ കിരാത നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ച കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അപായപ്പെടുത്താനും അക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും തയ്യാറായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര ധബോല്‍ക്കര്‍, കലബുര്‍ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ജീവനെടുത്ത സംഘപരിവാര്‍ ഭീകരത നമ്മള്‍ കണ്ടതാണ്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്ന ഘട്ടത്തിലെത്തിയിരുന്നുവെന്നും മന്ത്രി ഇപി ജയരാജന്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയും പ്രക്ഷോഭം ഉയര്‍ത്തുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണ്. പൗരത്വ ഭേദഗതി നിയമം അനീതിയാണെന്ന് പ്രതികരിച്ച മലയാള സിനിമാ പ്രവര്‍ത്തകര്‍ ആദായനികുതി പരിശോധന കരുതിയിരിക്കണമെന്ന് ഒരു ബിജെപി നേതാവ് ഭീഷണി ഉയര്‍ത്തിയത് വിജയിക്കെതിരായ നീക്കവുമായി ചേര്‍ത്തുവായിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത്തരം നെറികെട്ട നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഈ അനീതിക്കെതിരെ രാജ്യമൊന്നാകെ പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭാര്യയെ ലൈംഗികബന്ധത്തിനിടെ യുവാവ് കഴുത്തറുത്തുകൊന്നു. ​ഗർഭച്ഛി​ദ്രത്തിന് ഭാര്യ വിസമ്മതിച്ചതിച്ചതാണ് ഭർത്താവിനെ പ്രകോപിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ 21കാരനായ മാര്‍സെലോ അറൗജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രസീലിലെ സാവോ പോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ വർഷം ഡിസംബർ 22നായിരുന്നു അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിനുശേഷം മാർസെലോ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കഴുത്തും കൈത്തണ്ടയും ബ്ലേഡ് ഉപയോ​ഗിച്ച് സ്വയം മുറിവേൽപ്പിച്ച പ്രതിയെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അപകടനില തരണം ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് പ്രതി പൂര്‍ണമായും കുറ്റം സമ്മതിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

22 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം രാത്രി ലൈംഗികബന്ധത്തിനിടെ ബ്ലേഡ് ഉപയോ​ഗിച്ച് മാര്‍സെലോ ഫ്രാന്‍സിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവർക്കും രണ്ട് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനുമുണ്ട്. മൂന്നാമതൊരു കുഞ്ഞിനെകൂടി വേണ്ടെന്നും അതിനെ നശിപ്പിച്ചുകളയണമെന്നും മാര്‍സെലോ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നാമതൊരു കുഞ്ഞും കൂടി കുടുംബത്തിൽ വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഇത്ര ചെറുപ്പത്തിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കാൻ താൻ തയ്യാറല്ലെന്നും മാര്‍സെലോ ഭാര്യയോട് വിശദീകരിച്ചിരുന്നു.

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ചിമ്പു. സിനിമയിലായാലും ജീവിതത്തിലായാലും സിലമ്ബരസന്‍ എന്ന ചിമ്പു ‘കാതല്‍ മന്നന്‍’ തന്നെയാണ്. ഇതുവരെ തന്റെ ഹൃദയസഖിയെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രണയിക്കുന്ന ചെറുപ്പക്കാര്‍ക്ക് മാതൃകയാവാനാണ് താരത്തിന് ഇഷ്ടം. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്ബുവിന്റെ പക്കല്‍ മറുപടിയുണ്ട്. രണ്ട് പ്രണയ പരാജയങ്ങള്‍ തന്ന പാഠമാണത്. ഇന്റസ്ട്രിയിലെ മുന്‍നിര നായികമാരുമായിട്ടായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങള്‍.

ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവത്രെ. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു- ചിമ്പു പറഞ്ഞു. ഒന്നിച്ചഭിനയിച്ചതിലൂടെയാണ്  ചിമ്പുവിന്റെയും നയന്‍താരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്.

ആ ബന്ധത്തിന്റെ ചില ഫോട്ടോകള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ വാര്‍ത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്നും കേട്ടു. വാല് എന്ന സിനിമയില്‍ അഭിനയിക്കുമ്പോൾ ചിമ്പുവും ഹന്‍സികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്  കഴിയുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു.

RECENT POSTS
Copyright © . All rights reserved