Latest News

കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഈ സന്ദർഭത്തിൽ നൗഷാദ് എം കെ ഫേസ്ബുക്കിൽ കുറിച്ച് കുറിപ്പ് വൈറലാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഓർക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റ
പ്പോഴും അവൻ ഒന്നുടെ ചുരുണ്ടുകൂടിയത്
അമ്മയുടെ മാറിലേക്കാവണം..പാവം..അവന
റിയുനില്ലല്ലോ മാറിലെ ചൂടിൽനിന്ന് തണുത്ത
പ്പാറയിലേക്ക് വലിച്ചെറിയാൻ വെമ്പിനിൽക്കുന്ന
പറയേക്കാൾ കട്ടിയുള്ള അമ്മയുടെ കരളുറപ്പിനെ…

ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ഛ് രക്തമൊലിച്ചുകൊണ്ട് നിലവിളച്ചപ്പോഴും.
രക്ഷക്കായി അവന്റെ കൈകൾ നീണ്ടതും അവന്റെ അമ്മയുടെ നേരെയാവാം..

വാരിക്കോരി എടുക്കുമ്പോഴും വേദനയിലും
അമ്മയെനോക്കി ഒന്ന് ചിരിച്ചിട്ടുണ്ടാവാം അവൻ..
ഇരുട്ടിലും തിളങ്ങിയ അമ്മയുടെ കണ്ണിലെ
ക്രൗര്യമായ തിളക്കം കണ്ടവൻ അവസാനമായി പകച്ചുപോയിട്ടുണ്ടാവാം….

അവസാനത്തെ അവന്റെ നിലവിളിയിൽ
ആർത്തലച്ച കടൽത്തിരപോലും ആർദ്രമായി നിശ്ചലമായിട്ടുണ്ടാവാം..

എങ്ങിനെ കഴിയുന്നു ഒരമ്മക്ക് ജന്മം നൽകിയ കുഞ്ഞിനെ അതും ഇത്രയും പൈശാചികമായി കൊലപ്പെടുത്താൻ..!!! എങ്ങിനെ സാധിക്കുന്നു ..
താരാട്ടുപാടിയ കൈകൾകൊണ്ട് കരിങ്കൽ
പാറയിലേക്ക് വലിച്ചെറിയാൻ മാത്രം ആ മനസ് എങ്ങിനെ ഇത്രമാത്രം മനുഷ്യത്തം മരവിച്ച ഒന്നായിമാറുന്നു ..!! ഇതിനെല്ലാം ഒരു ഉത്തരമേ
ഉളൂ ..മയക്കുമരുന്നിനേക്കാൾ മാരകമായ
മനസിന്റെ തീവ്രവികാരം കാമം ..അതിനു
മുന്നിൽ അമ്മിഞ്ഞ നൽകിയ കുഞ്ഞോ മകനോ മകളോ അച്ഛനോ അമ്മയോ ഒന്നും പെണ്ണിന് ഒരു തടസ്സമല്ല …

നമ്മുക്ക് അരുമല്ലായിരിക്കും എങ്കിലും
ഇതുപോലുള്ള കേൾക്കുമ്പോൾ കൂട
പിറപ്പെന്നപോലെ ഉള്ളു പിടയും കരളു നീറും..
ഓരോ സംഭവവും നടക്കുമ്പോൾ അത് അവസാനത്തേത് ആയിരിക്കണമേയെന്ന് നമ്മൾ മനസുകൊണ്ട് പ്രാർത്ഥിക്കും..പത്രത്തിലൂടെ
യുടെയും ദൃശ്യമാധ്യമങ്ങളിലൂടെയും സ്ത്രീകളും
ഇതൊക്കെ കാണുന്നുണ്ടല്ലോ അറിയുന്നുണ്ടല്ലോ എന്നുകരുതി ഏറെ വേദനയോടെയാണെങ്കിലും നമ്മൾ സമാധാനിച്ചിരിക്കും ..പക്ഷെ നമ്മൾ എല്ലാം കഴിഞ്ഞെന്ന് അവസാനിക്കുന്നിടത്ത് എല്ലാത്തി
നെയും തട്ടിയെറിഞ്ഞുകൊണ്ട് കാമത്തിന്റെ ഭീകര
രൂപം പൂണ്ട് അവർ പിന്നെയും വരും..നിലക്കാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ പതിയെ ആർത്തലച്ചുവരുന്ന കടൽ തിരമാലയോടൊപ്പം ഇല്ലാതാവും …

ആദരാജ്ഞലികൾ മോനെ …
കാമദാഹമുള്ള ലോകമാണിത്
മാപ്പ്‌ ….മാപ്പ് …

നിസാമാബാദ് : തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാര്‍ക്ക് പ്രചാരണ സമയത്ത് സമ്മാനിച്ച പണവും സാരികളും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം.

വോട്ടര്‍മാരുടെ വിധിയെ അംഗീകരിക്കുന്നുവെന്ന് പ്രതികരിച്ച പാസം നിര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് ജനങ്ങളോട് താന്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടത്. ഇന്ദല്‍വായി ഗ്രാമത്തിലെ സഹകരണ തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ഈ സ്ഥാനാര്‍ത്ഥി പദയാത്ര സംഘടിപ്പിക്കുകയും വോട്ടര്‍മാരുടെ വീടുകളിലെത്തി താന്‍ തന്ന സമ്മാനങ്ങളും തിരിച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സമ്മാനമായി പണം സ്വീകരിച്ച ചില ആളുകള്‍ ആ പണത്തില്‍ കുറച്ചൊക്കെ തിരിച്ചു നല്‍കി. എന്നാല്‍, മറ്റു ചിലര്‍ ഒന്നും നല്‍കാനും കൂട്ടാക്കിയില്ല.

ഇന്ദല്‍വായി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ പാസം നിര്‍സിംലുവിന് ഏഴ് വോട്ടുമാത്രമാണ് ലഭിച്ചത്. 98 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിജയിക്ക് 79 വോട്ട് ലഭിച്ചു.

മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാര്‍ക്കെല്ലാം ഓരോ സാരിയും ഇതിന് പുറമേ ഓരോ വോട്ടിനും മൂവായിരം രൂപയും മദ്യവും ഉള്‍പ്പെടെ നര്‍സിംലു നല്‍കിയിരുന്നു.

കൊച്ചി : കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായ അപൂർവം വ്യക്തികളിൽ ഒരാളായ പി ജെ ജോസഫ് ആം ആദ്മി പാർട്ടിയിലേയ്ക്കെന്ന് അഭ്യൂഹങ്ങൾ. ജോസ് കെ മാണിയുമായിട്ടുള്ള ഉൾപ്പാർട്ടിയും, രാഷ്ട്രീയ പോരും ചെയർമാൻ സ്ഥാനവും ചിഹ്നവും നഷ്ടപ്പെടുകയാണെങ്കിൽ ആം ആദ്മി പാർട്ടിയിലേയ്ക്ക് കുടിയേറാനുള്ള ശ്രമങ്ങളുമാണ് ജോസഫ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡൽഹി തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയൊട്ടാകെ ജനങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുന്നേറ്റം ഉളവാക്കിയ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുതൽക്കൂട്ടായിരിക്കും പി ജെ ജോസഫ് ആം ആദ്മി പാർട്ടിയിൽ ചേരുകയാണെങ്കിൽ. പിജെ ജോസഫിന്റെ സംശുദ്ധമായ രാഷ്ട്രീയ പ്രതിച്ഛായ തീർച്ചയായും കേരളത്തിൽ ആം ആദ്മി പാർട്ടിക്ക് വളരാനായിട്ട് നിലം ഒരുക്കുക തന്നെ ചെയ്യും.

കേരളാ കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം തെരഞ്ഞെടുപ്പ്‌ കമ്മിഷനു മുന്നിലിരിക്കെയാണ്‌ അപ്രതീക്ഷിതമായി ജോസഫ്‌ ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടത്‌. ഇതിനു വലിയ രാഷ്‌ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നവരേറെ.

താന്‍ നടത്തുന്ന ലോങ്‌ മാര്‍ച്ചിലേക്ക്‌ കെജ്‌രിവാളിനെ ക്ഷണിക്കാനായാണു കണ്ടെതെന്നു ജോസഫ്‌ പറയുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ വലംകൈയായ സഞ്‌ജയ്‌ സിങ്‌ എം.പി. കേരളാഹൗസിലെത്തി ജോസഫുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ അധികാര തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അന്തിമ തീര്‍പ്പ്‌ വരാനിരിക്കേയാണു ജോസഫിന്റെ പുതിയ നീക്കം.

രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ്‌ കെ. മാണിക്കു ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു പുതിയ രാഷ്‌ട്രീയ മുന്നേറ്റത്തിനു ജോസഫ്‌ ഒരുങ്ങുന്നുവെന്നാണു സൂചന. കെജ്‌രിവാളിന്റെ വ്യക്‌തിപ്രഭാവം കേരളത്തില്‍ തുണയാകുമെന്നു ജോസഫ്‌ പ്രതീക്ഷിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തിലെത്താനുള്ള ജോസഫിന്റെ ചിരകാലാഭിലാഷവും അതോടെ സഫലമാകും.

ആം ആദ്‌മി പാര്‍ട്ടിക്ക്‌ കേരളത്തില്‍ കാര്യമായ അടിത്തറയില്ല. ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവ്‌ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ്‌ ആംആദ്‌മിയുടെ പ്രതീക്ഷ. കേരളത്തില്‍ അവര്‍ ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. പി.ജെ. ജോസഫിനെ ഒപ്പം കൂട്ടിയാല്‍ മുന്നണി സമവാക്യം മാറിമറിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി കെജ്‌രിവാള്‍ നല്ല സൗഹൃദത്തിലുമാണ്‌. യു.ഡി.എഫിന്റെ ഭാഗമായും ആം ആദ്‌മി പാര്‍ട്ടിക്കു കടന്നുവരാം.

ഡല്‍ഹിയില്‍ തറപറ്റിച്ചതൊക്കെ ഇപ്പോഴത്തെ ദുര്‍ബല സാഹചര്യത്തില്‍ മറക്കാന്‍ കോണ്‍ഗ്രസും തയാറാകും. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കേസുമായി ബന്ധപ്പെട്ടാണു പി.ജെ. ജോസഫും കുടുംബവും ഡല്‍ഹിയിലെത്തിയതെന്നാണു നേതാക്കള്‍ കരുതിയത്‌. അതിനപ്പുറം രാഷ്‌ട്രീയ മാനമുണ്ടായതു കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌.

തിരുവനന്തപുരം:  ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി. രവി പിള്ള. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ താനും അംഗമാണെന്നും അവിടെയെത്തിയ ഓരോ പ്രവാസി പ്രതിനിധിയും സഹോദരി സാഹിദരന്മാരണ്. സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്‌കാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോകകേരളസഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തെ തുടര്‍ന്നാണ് രവി പിള്ള നിലപാടറിയിച്ചത്.

ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം.

റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍,വിവാദത്തിനു മുന്‍പ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകില്‍ ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.

ലോക കേരള സഭ കഴിഞ്ഞ് ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന തുകയുടെ ഒരു ഇടപാടുംനടത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി  വ്യക്തമാക്കുന്നുവെന്നും രവി പിള്ള അറിയച്ചു.

ചുവന്ന കുറി തൊട്ട് മുറുക്കി ചുവപ്പിച്ച് കൈ പിന്നില്‍ കെട്ടി മാസ് ലുക്കില്‍ കേസന്വേഷണം നടത്തുന്ന സേതുരാമയ്യര്‍ സിബിഐ യെ ആരും മറയ്ക്കാന്‍ ഇടയില്ല.

ഇപ്പോഴിതാ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ കെ മധു .സര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് അഞ്ചാം സീരിസ് നിര്‍മിക്കുന്നത്.ക്രൈംത്രില്ലര്‍ സിനിമകളുടെ താളത്തില്‍ നിന്ന് മാറാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗമെന്നും സംവിധായകന്‍ മധു ഉറപ്പ് പറയുന്നു.

32 വര്‍ഷം മുന്‍പ് ഫെബ്രുവരി 18 നാണ് സിബിഐ ഡയറിക്കുറിപ്പിന്റെ ആദ്യഭാഗം പുറത്തിറങ്ങുന്നത് . മമ്മൂട്ടിയ്‌ക്കൊപ്പം ലിസി, വിജയരാഘവന്‍, ശ്രീനാഥ് , ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍ .

ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ചിരിക്കാന്‍ കഴിയുമോ. കഴിയുമെന്നാണ് സിറിയയിലെ ഒരു അച്ഛനും മകളും പറയുന്നത്. ബോംബിംഗും ഷെല്ലിംഗും വെടിയൊച്ചകളുമില്ലാത്ത ദിവസങ്ങള്‍ അപൂര്‍വമായ സിറിയയില്‍ ഇങ്ങനെ വിചിത്രമായ ഒന്ന് സംഭവിക്കുന്നു. ഓരോ തവണ ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കുമ്പോളും യുദ്ധവിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോളും ചിരിക്കാനാണ് അച്ഛന്‍ മകളെ പഠിപ്പിക്കുന്നത്.

“അതെന്താണ്, യുദ്ധവിമാനമാണോ, അതോ ഷെല്ലോ?. അതൊരു ഷെല്ലാണ്. അത് വീഴുമ്പോള്‍ നമ്മള്‍ ഉറക്കെച്ചിരിക്കും. രസമുണ്ടല്ലേ? അതേ രസമുണ്ട്”. റഷ്യയുടെ പിന്തുണയുള്ള പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനെതിരായ പ്രൊപ്പഗാണ്ട വീഡിയോ ആണിത്. സിറിയയിലെ ഇഡ്‌ലിബിലുള്ള ഈ കുടുംബം അസദിന്റെ സേനയുടെ ആക്രമണത്തെ ഇങ്ങനെയാണ് നേരിടുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം വീഡിയോയ്ക്കതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യുദ്ധം കുട്ടികളുടെ മാനസികാവസ്ഥയെ എത്തരത്തില്‍ സ്വാധീനിക്കുമെന്നത് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.

ബ​ഹ്റൈ​നും ബ്രി​ട്ട​നു​മാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം ശ​ക്ത​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. ജ​ന​റ​ല്‍ ൈശ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ്രി​ട്ട​ന്‍ പ്ര​ഭു​സ​ഭാം​ഗ​വും മു​ന്‍ ബ്രി​ട്ടീ​ഷ് ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് ജ​ന​റ​ലു​മാ​യ ഡേ​വി​ഡ് റി​ച്ചാ​ര്‍ഡി​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ല്‍ കാ​ല​ങ്ങ​ളാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ആ​ശാ​വ​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ക​യും ചെ​യ്തു. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ല്‍ സ്വീ​ക​രി​ക്കു​ന്ന ന​യ​നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍ച്ച​ചെ​യ്​​തു. ത​നി​ക്ക് ന​ല്‍കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന് റി​ച്ചാ​ര്‍ഡ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ന​ന്ദി പ​റ​ഞ്ഞു.

അമേരിക്കന്‍ പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദർശനത്തിൽ ദുർഗന്ധമകറ്റാൻ യമുന നദിയിലേക്ക്​ ദിവസവും 122.32 കോടി ലിറ്റർ ​െവള്ളം തുറന്നുവിട്ട്​ ഉത്തർ പ്രദേശ്​ സർക്കാർ. സെക്കൻഡിൽ 14158.5 ലിറ്റർ (500 ക്യുസെക്‌സ്) വെള്ളമാണ്​ ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്​. ട്രംപിനെ സ്വീകരിക്കാൻ ചേരിപ്രദേശത്ത്​ മതിൽകെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സർക്കാറിന്‍റെ നടപടി.

യമുനയിലെ ദുര്‍ഗന്ധം കുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യു.പി.പി.സി.ബി) അസി. എൻജിനീയർ അർവിന്ദ്​ കുമാർ അഭിപ്രായപ്പെട്ടു. നദിയിലെയും ആഗ്ര, മഥുര നഗരങ്ങളിലേയും ഓക്‌സിജൻെറ തോത് ഇതുമൂലം വര്‍ധിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ഇവർ പറഞ്ഞു. എന്നാൽ, യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകില്ല.

ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപി​െൻറ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയിൽ ​െഫബ്രുവരി 20നും ആഗ്രയിൽ 21ന്​ ഉച്ചക്ക്​ ശേഷവും എത്തുമെന്ന്​ ജലസേചന വകുപ്പ് സൂപ്രണ്ടിങ്​ എൻജിനീയർ ധർമേന്ദ്ര സിങ്​ പോഘട്ട്​ അറിയിച്ചു.

അതേസമയം, ജലം ഒഴുക്കിവിടുന്നത്​ നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സാം എബ്രഹാം വധക്കേസിൽ സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കും സുഹൃത്ത് അരുൺ കമലാസനനെ 27 വർഷത്തേക്കുമാണ് വിക്ടോറിയൻ സുപ്രീം കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ അരുണ്‍ കമലാസനന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതി, ശിക്ഷ 24 വര്‍ഷമായും പരോള്‍ ലഭിക്കാനുള്ള കാലാവധി 23ല്‍ നിന്ന് 20 വര്‍ഷമായും കുറച്ചിരുന്നു.

കുറ്റക്കാരനല്ല എന്ന അരുണ്‍ കമലാസനന്റെ വാദം തള്ളിക്കൊണ്ടായിരുന്നു മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്. ഈ വിധിക്കെതിരെയാണ് അരുണ്‍ കമലാസനന്‍ ഓസ്‌ട്രേലിയയിലെ പരമോന്നത അപ്പീല്‍ കോടതിയായ ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രത്യേകാനുമതി അപേക്ഷയാണ് അരുണ്‍ കമലാസനന്‍ സമര്‍പ്പിച്ചത്. മൂന്നംഗ ബഞ്ചിന്റെ വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ അനുവദനീയമായ സമയപരിധിയായ 28 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഈ പ്രത്യേകാനുമതി അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ അപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.ജെ.ഏഡല്‍മാനും, ജസ്റ്റിസ് പി.എ.കീനും അപ്പീല്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

വിക്ടോറിയന്‍ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീല്‍ കോടതി വിധിയുടെ സാധുതയെ ചോദ്യം ചെയ്യാവുന്ന വാദങ്ങളൊന്നും ഈ അപേക്ഷയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

അപ്പീല്‍ അനുവദിക്കാന്‍ മതിയായ കാരണങ്ങളൊന്നും പ്രതി ഉന്നയിക്കാത്തതിനാല്‍, അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷ തള്ളുകയാണെന്നും കോടതി ഉത്തരവിട്ടു.

ഇതോടെ സാം വധക്കേസിൽ അരുൺ കുറ്റക്കാരനാണെന്നുള്ള വിധി മേൽ കോടതിയും ശരിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ നിയമവ്യവസ്ഥ പ്രകാരം ഈ വിധിയെ ചോദ്യം ചെയ്യാന്‍ പ്രതിക്ക് ഇനി അവസരങ്ങളൊന്നുമില്ല.

സാമിന്റെ ഭാര്യ സോഫിയ സാമിന്റെ അപ്പീൽ അപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിൽ തള്ളിയിരുന്നു. കേസുകളിൽ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും, അതിനാൽ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോഫിയ സാം അപ്പീല്‍ നൽകിയിരുന്നത്.

എന്നാൽ ഇതിനെതിരെ സോഫിയ മേൽ കോടതിയെ സമീപിച്ചിട്ടില്ല എന്ന് ഹൈക്കോടതി മാധ്യമവിഭാഗം എസ് ബി എസ് മലയാളത്തെ അറിയിച്ചു. 22 വര്ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്ന സോഫിയയ്ക്ക്, 18 വർഷം കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ.

2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. ട്രോളായും സദാചാരമായും സേവ് ദ ഡേറ്റിനെ വിമര്‍ശിക്കുന്നവര്‍ ഒരുപാടാണ്, എന്തിന് കേരളാ പൊലീസ് വരെ സേവ് ദ ഡേറ്റിനെ ട്രോളിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ചില ഫോട്ടോഷൂട്ടുകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ചെയ്യാറുള്ളത്.

ചിലത് ന്യൂഡിറ്റി കൂടുതല്‍ ഉള്ള തരത്തിലാണെന്നാണ് ആരോപണം. എന്നാല്‍ അത് തീര്‍ത്തും തങ്ങളുടെ ഇഷ്ടമാണ് മറ്റുള്ളവര്‍ അനാവശ്യമായി തലയിടേണ്ട എന്നാണ് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ മറുപടി. ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് പിഷാരടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നത്.

2009 ഫെബ്രുവരി 15 ന് 8 മണിക്കും 9 മണിക്കും ഇടയ്ക്ക് ടൗണ്‍ഹാളില്‍, സേവ് ദ ഡേറ്റ് എന്നുപറഞ്ഞാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതോ സ്‌റ്റേജ് ഷോയ്ക്കായി ഒരുങ്ങിയ പിഷാരടിയും ധര്‍മ്മജനുമാണ് ചിത്രത്തിലുള്ളത്. സേവ് ദ ഡേറ്റുകള്‍ ചര്‍ച്ചയ്ക്ക് കളംപിടിക്കുമ്പോള്‍, പിഷാരടിയുടെ സേവ് ദ ഡേറ്റ് വൈറലാവുകയാണ്. ഇത് പൊളിക്കും, സുമഗംലീ ഭവ, തുടങ്ങിയ ആശംസകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.

 

 

View this post on Instagram

 

Saved the date 2009 February 15 At Town hall Between 8pm & 9 pm

A post shared by Ramesh Pisharody (@rameshpisharody) on

RECENT POSTS
Copyright © . All rights reserved