മുത്തുമണിക്കിലുക്കം
എല്ലാവരും കൊട്ടാരം കോശിയെ നിർന്നിമേഷം നോക്കി. വക്കീലിന്റെ വാക്കുകൾ എന്തെന്നില്ലാത്ത ഉൗർജ്ജമാണ് നൽകിയത്. എഴുന്നേറ്റ് നിന്ന് നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ ലക്ഷ്മിയും മുരളിയും കൈകൾ കൂപ്പി. മനസിന് എന്തെന്നില്ലാത്ത നിർവൃതി തോന്നി.
കൃഷിയിൽ മാത്രം ശ്രദ്ധിക്കുന്ന കൊട്ടാരം കോശി കേസുകൾ വാദിക്കുന്നത് അപൂർവ്വമാണ്. കൂടുതൽ കേസുകൾ എടുക്കാത്തതും കൃഷിയോടുള്ള താല്പര്യം കൊണ്ടാണ്. മണ്ണ് ഉഴുതുമറിക്കുന്നതുപോലെ കേസുകളും ഉഴുതുമറിക്കാൻ കരുത്തുള്ളവൻ. കക്ഷികളിൽ നിന്ന് അനാവശ്യമായി പണം വാങ്ങാൻ മനസ്സില്ലാത്തയാൾ.
ആർക്കും നല്ലതുമാത്രമേ കോശിയെപ്പറ്റി പറയാനുള്ളൂ. ഇതുപോലെ ശക്തരായ വക്കീലന്മാരും ന്യായാധിപന്മാരുമുണ്ടെങ്കിൽ ഒരു ക്രിമിനലുകളും രക്ഷപെടില്ല. മുരളി പോക്കറ്റിൽ നിന്ന് കുറച്ചു രൂപ എടുത്ത് കോശിയുടെ അടുത്ത ബഞ്ചിൽ വച്ചു.
“”ഞാൻ കാശൊന്നും ആവശ്യപ്പെട്ടില്ലല്ലോ, പണം ആവശ്യമായി വരുമ്പോൾ പറയാം. തല്കാലം ഇതെടുക്കൂ. മുരളിയെ ബന്ധപ്പെടാനുള്ള നമ്പർ കൂടി തരൂ”
മുരളിക്ക് അതിയായ സന്തോഷം തോന്നി. പണത്തോട് യാതൊരു ആർത്തിയുമില്ലാത്ത മനുഷ്യൻ. തലമുറകളായി കൊട്ടാരം കുടുംബം പാവങ്ങളുമായി അങ്ങേയറ്റം അടുപ്പമുള്ളവരാണ്. ആ അടുപ്പത്തിന് കാരണം അവരുടെ സഹായവും കാരുണ്യവുമാണ്. ഇവിടെ വരുന്നവർ മനസു നിറഞ്ഞാണ് പോകുന്നത്. ആരെയും വേദനയോടെ മടക്കി വിടാറില്ല. സ്നേഹവും ത്യാഗവും എന്തെന്ന് ഇവരിൽ നിന്ന് ആർക്കും പഠിക്കാം.
അദ്ദേഹം ആവശ്യപ്പെടാതെ പണം കൊടുക്കേണ്ടതില്ലായിരുന്നു. വരാൻ പോകുന്ന ചിലവുകളും മറ്റും പറയുമായിരിക്കും.
മേശപ്പുറത്ത് പത്രങ്ങളും മാസികകളും കിടപ്പുണ്ട്. അത് അവിടെയിരിക്കുന്നവർക്ക് വായിക്കാനുള്ളതാണ്. കുടുംബത്തിലുള്ളവരും ഇവിടെയിരുന്നാണ് വായിക്കുന്നത്. ഷാരോൺ മേശപ്പുറത്തിരുന്ന ഡയറി തുറന്ന് കൊടുത്തിട്ട് ഇതിൽ വീട്ടുപേരും മറ്റും എഴുതാൻ പേന കൊടുത്ത്.
കൊലപാതകവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ മുരളി പറഞ്ഞു. നാട്ടിലെ പ്രമുഖ മതരാഷ്ട്രീയനേതാവ് അനുരഞ്ജനത്തിന് ശ്രമിച്ചെന്നും നല്ലൊതു തുക നഷ്ടപരിഹാരമായി ഒാഫർ ചെയ്തുവെന്നും മുരളി അറിയിച്ചു. ഇൗ കൊലപാതകത്തിൽ എം എൽ എയുടെ മകനും പങ്കുണ്ടെന്ന് മനസിലായി.
“”അവളുടെ സഹോദരി ഇപ്പോഴും കിടക്കയിൽ കണ്ണീരുമായി തളർന്നു കിടക്കയാ സാറെ ഇവൻമാർ എത്ര ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും ഞങ്ങളുടെ മകളുടെ ജീവനത് തുല്യമാകുമോ? ഞങ്ങൾ അവരുടെ ഇഷ്ടത്തിന് നീങ്ങാതെ വന്നപ്പോൾ അധികാരവും പോലീസും കൊതപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അത് മനസ്സിലാക്കിയാണ് നാട്ടുകാർ പ്രതിഷേധസമരവുമായി വന്നത്. ചാരുംമൂട്ടിൽ അതിന്റെ പ്രകടനം നടക്കുന്നു. ഞാനങ്ങോട്ട് പോകുന്നു. കുറ്റവാളിക്ക് കൊലക്കയർ കൊടുക്കണം സർ”
മുരളിയും ലക്ഷ്മിയും കൈ കൂപ്പിയിട്ട് പുറത്തേക്ക് പോയി, അപ്പനും മകളും ഇൗ കൊലപാതകവുമായി സംസാരിച്ചുകൊണ്ടിരിക്കെ ഏലിയാമ്മയുടെ മനസ് പോയത് ഒരമ്മയിലേക്കാണ്. കണ്ണീർ വാർക്കുന്ന ഒരമ്മയെ വേദനയോടെയാണ് കണ്ടത്. ഭൂമിയെ നോക്കി അമ്മയെന്നും കടലിനെ നോക്കി കടലമ്മയെന്നും വിളിക്കുന്ന മനുഷ്യർക്ക് എങ്ങിനെയാണ് സ്നേഹവും വാത്സല്യവും കൊടുത്ത് വലുതാക്കിയ മകനെ,മകളെ കൊലക്കത്തിക്ക് ഇരയാക്കുന്നത്. പണവും പരിഷ്കാരവും വന്നതോടെ ചെറുപ്പക്കാർ അപകടകാരികളാകുന്ന കാലം. ഇവർ യൗവനം കഴിഞ്ഞ് വാർദ്ധക്യത്തിൽ എത്തുമ്പോൾ ജീവിതത്തെ ഒന്ന് തിരിഞ്ഞുനോക്കിയാൽ കാട്ടിക്കൂട്ടുന്ന ക്രൂരതകളിൽ സന്തോഷിക്കാൻ കഴിയില്ല. ഇവരെപ്പോലുള്ളവർ എങ്ങിനെ വാർദ്ധക്യത്തിൽ എത്താനാണ്. അതിനു മുമ്പുതന്നെ മറ്റൊരു വന്യമൃഗത്തിന്റെ വായിലെത്തി അരങ്ങു തീരുകയേ ഉള്ളൂ. ഒരമ്മയായ തനിക്കിത് സഹിക്കാൻ കഴിയില്ല.
ഭർത്താവ് എത്രയോ നാളുകളായി കൊലപാതക കേസുകൾ ഏറ്റെടുത്തിട്ട്. അപ്പനെപ്പോലെ മകളും നല്ല വക്കീലാകാനുള്ള ശ്രമമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. വക്കീൽ പറഞ്ഞതാണ് ശരി. വാദം നടക്കുമ്പോൾ ഉചിതമായ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്തുക പ്രധാന കാര്യമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വക്കീലെന്ന നിലയിൽ ആദ്യമായി ചെയ്യേണ്ടത്. വിവേകവും ധൈര്യവുമുള്ള സ്ത്രീകൾ മാതാപിതാക്കൾക്കു മാത്രമല്ല സമൂഹത്തിനും മുതൽക്കൂട്ടാണ്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണണങ്ങളും ഒന്നും ഷാരോണിന് വേണ്ട. സിനിമാനടിമാരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ലാന്ന് മനസ്സിലായി. ഏലിയാമ്മ അഭിമാനത്തോടെ മകളെ നോക്കി.
പോക്കറ്റിലിരുന്ന ഫോണിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ട് ഇൻസ്പെക്ടർ രഘുനാഥനെ കിട്ടണമെന്ന് കോശി പറഞ്ഞു
“”ഞാൻ കൊട്ടാരം കോശിയാണ്. ഇവിടെ നടന്ന നിഷയുടെ കൊലപാതകത്തിൽ ആരെങ്കിലും കക്ഷി ചേർന്നിട്ടുണ്ടോ . അവരെയെല്ലാം ഞാൻ പ്രതി ചേർക്കും. അതിൽ പോലീസുകാർകൂടി കാണരുത്. ശരി വയ്ക്കട്ടെ.” ഇൻസ്പെക്ടറുടെ മനസ് ഒന്ന് ഇടറി.
മനഃസാന്നിധ്യം വീണ്ടെടുക്കാൻ സമയം എടുത്തു. രാഷ്ട്രീയക്കാർക്ക് കൂട്ടുനിന്നാൽ കൊട്ടാരം കോശി കോടതിമുറിയിൽ തന്നെ അളന്ന് മുറിച്ച് കീറി മുറിക്കും. കൊലപാതകിക്ക് കൂട്ടു നിന്നാൽ തലയിലെ തൊപ്പി അപ്രത്യക്ഷമാകും. എം എൽ എയും മന്ത്രിയും പറയുന്നത് അനുസരിച്ചില്ലെങ്കിൽ സ്ഥലംമാറ്റം ഉറപ്പാണ്. കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നറിയില്ലെങ്കിലും ആരെന്നറിയാം. തന്റെ ജോലി കുറ്റവാളികളെ കണ്ടെത്തുക എന്നതാണ്. ആ കുറ്റമെല്ലാം തന്റെ തലയിലാകും. ഇന്നുവരെയുണ്ടാക്കി വച്ച നന്മകളെല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതാകും. ഇതുവരെ പ്രതികളെ രക്ഷപെടുത്തണം എന്നതായിരുന്നു മുകളിൽ നിന്നുള്ള ഉത്തരവ്. അതിന് പണവും ലഭിക്കും. മനസമാധാനത്തോടെ ഇരിക്കുമ്പോഴാണ് സർവത്യാഗിയും സത്യാന്വേഷകനുമായ കൊട്ടാരം കോശി വന്നിരിക്കുന്നത്. കുറ്രവാളിയെ രക്ഷപെടുത്താൻ ഇടയുണ്ടാകരുത്.
യഥാർത്ഥ കുറ്റവാളിയെ നീതിക്ക് മുന്നിൽ കൊണ്ടുവരാനും ഇരുമ്പഴിക്കുള്ളിലാക്കാനും കരുത്തുള്ള ആളാണ് കൊട്ടാരം കൊശി. മുമ്പ് ഇയാളൊരു വക്കീൽ എന്ന് പറഞ്ഞ് കളിയാക്കി ഒന്നും സംഭവിക്കാത്ത ഭാവത്തിൽ കുറ്റവാളികൾക്ക് കൂട്ടുനിന്ന എസ്.എെ. ഇന്നും ഇരുമ്പഴിക്കുള്ളിലാണ്.
വളരെ ഗൗരവത്തിലിരുന്ന രഘുനാഥന്റെ മുഖത്തേക്ക് പോലീസുകാരി ഉൗർമ്മിള ജനാലയിലൂടെ നോക്കി. പുറത്ത് തീക്ഷ്ണമായ ചൂടാണ്. കാണാൻ അഴകുള്ള ഉൗർമ്മിളയ്ക്ക് രഘുനാഥിനെ ഇഷ്ടമല്ല. ആരോടും മാന്യമായി ഇടപെടുന്ന ഇയാളിൽ ഒരു വൃത്തികെട്ട മുഖമുള്ളത് മറ്റാർക്കുമറിയില്ല. തന്നെപ്പോലെ വനിതാപോലീസിന് മാത്രമേ അതറിയൂ. ചെറിയൊരു വീട് പുതുക്കി പണിയുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും നല്ല വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒക്കെ പണവും ലഭ്യമായിട്ടുണ്ട്. ഒരു കായികതാരമായിരുന്ന കാലത്ത് ജോലി ലഭിച്ചപ്പോൾ ദുരിതപൂർണ്ണമായ ജീവിതം മാറിയെന്ന് വിചാരിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്. വിവാഹത്തിന് മുമ്പുതന്നെ അടിവയറ്റിനുതാഴെ ചോരപ്പാടുകൾ കണ്ടു. വാഗ്ദാനങ്ങളും പണവും നല്കി മേലുദ്യോഗസ്ഥർ ശരീരം വിലക്കെടുത്തു.
പിന്നെ വിവാഹം കഴിഞ്ഞും കുട്ടികളായിട്ടും വെറുതെ വിടാത്ത കാപാലികന്മാർ. ജീവിക്കാനുള്ള വ്യഗ്രതയിൽ തിരുത്താനാവാത്ത തെറ്റുകൾ. ഇവനെപ്പോലുള്ളവരുടെ ഭാര്യമാർ ആർക്കെല്ലാം കിടക്ക വിരിക്കുന്നെന്ന് അവർ അറിയുന്നില്ല. പാവപ്പെട്ട സ്ത്രീകൾ പോലീസ് ജോലി ചെയ്യുന്നുവെങ്കിലും വളരെ ചുരുക്കം പേരാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. എല്ലാവരും ഭയത്തോടെതന്നെയാണ് സ്ഥലംമാറ്റത്തെ കാണുന്നത്. മറ്റൊന്ന് ഉയർന്ന സ്ഥാനങ്ങൾ തരാതിരിക്കാനുള്ള കുറുക്കുവഴികൾ അവർ ഒപ്പിക്കും. പോലീസ് അസോസിയേഷനിൽ പരാതിയുമായി ആരും പോവില്ല.
ഉൗർമ്മിളയ്ക്ക് എന്തോ സംഭവിച്ചതായി തോന്നി, മുഖം കണ്ടാൽ അറിയാം. പാവങ്ങളെ സ്റ്റേഷനിൽ വരുത്തി കോപാകുലനായി കണ്ണുരുട്ടി കാണിച്ച് ഇല്ലാത്ത കുറ്റങ്ങൾ അടിച്ചേല്പിച്ച് കൈക്കൂലി വാങ്ങണം. കോശിവക്കീലിനെ ഒാർത്തുള്ള ഭയാനകചിന്തകളിൽ നിന്നും മനസ്സ് തണുപ്പിക്കാനെന്നോണം ഉൗർമ്മിളയോട് അടക്കം പറഞ്ഞു.
“”എത്രനാളായി ഉൗർമ്മിളേ നമ്മൾ” അവളുടെ മുഖം വാടിയ പൂവുപോലെ ആയി.
“”ഇനിയും എന്നെ ശല്യം ചെയ്താൽ കളി കാര്യമാകും കെട്ടോ സാറെ
ഞാൻ പഴയ ഉൗർമ്മിള അല്ല. ഭർത്താവും കുട്ടിയുമുണ്ട്. ” അവൾ ദേഷ്യത്തിൽ പുറത്തേക്കു പോയി. അവളുടെ ജീവിതത്തിലേക്ക് ഇനിയും കടന്നു ചെന്നാൽ കളി കാര്യമാകുമെന്ന് പറഞ്ഞതിൽ അർത്ഥങ്ങൾ ധാരാളമുണ്ട്. സ്റ്റേഷന്റെ മുന്നിൽ കാർ ഒതുക്കിയിട്ട് കൊട്ടാരം കോശി അകത്തേക്കു വന്നു.
രാജീവ് പോൾ
നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകൻ ചിൽപ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന സെറീൻ എന്ന മലയാള ഷോർട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകൻ ചിൽപ്രകാശ് തിരിച്ചെത്തുന്നത് .
കോസ്മോപോളിറ്റൻ മൂവീസിന്റെ മലയാളം ഷോർട് ഫിലിം സെറീൻ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ഡിസംബർ ഇരുപത്തി അഞ്ചു ,ക്രിസ്മസ് ദിനത്തിൽ കോസ്മോപൊളിറ്റൻ മൂവീസിന്റെ യൂട്യൂബ് ചാനലിൽ റീലീസ് ചെയ്യും .
ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് . ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ ശ്രി ചിൽ പ്രകാശാണ് . ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സീ. എസ്സ് .സനൽകുമാറും ഫ്ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല -ജോർജ്കുട്ടി .മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ് , എ ജെ മീഡിയ ചേർത്തല .ഗാനത്തിന്റെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂർത്തിയായത്. ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന “സെറീൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിർവഹിച്ചിരിക്കുന്നു . യുകെയിലെ ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നിർമാണ കമ്പനിയാണ് കോസ്മോപോളിറ്റൻ മൂവീസ് .
youtube link for songs teaser.
തന്നെയും കുടുംബത്തെയും കുറിച്ച് മോശമായ രീതിയില്‍ കമന്റ് ചെയ്തവരുടെ വായടപ്പിച്ച് നടനും അവതാരകനുമായ ആദിൽ ഇബ്രാഹം. അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു എന്നതിനെ കേന്ദ്രീകരിച്ച് സമൂഹമാധ്യമത്തിൽ വന്ന കമന്റുകള്‍ക്കും അധിക്ഷേപങ്ങൾക്കുമാണ് ആദിൽ ശക്തമായ ഭാഷയിൽ മറുപടി നല്‍കിയത്.
ഡിസംബർ 22ന് ആയിരുന്നു തൃശൂർ സ്വദേശിനി നമിതയുമായി ആദിലിന്റെ വിവാഹം. എന്നാൽ ഈ വിവാഹം ഞെട്ടിച്ചെന്നും ആദിലിനെ അൺഫോളോ ചെയ്യുന്നുവെന്നുമുള്ള കമന്റുകളും സന്ദേശങ്ങളും ആദിലിന് ലഭിച്ചത്. ഇതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.
‘‘എന്നെയും വീട്ടുകാരെയും ഭാര്യയേയും കുറിച്ച് വളരെ മോശം കമന്റുകൾ കാണാനിടയായി. ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ട എന്നാണ് ആദ്യം വിചാരിച്ചത്. ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്. ക്ഷമിക്കണം ആളുകളെ ഞാൻ മനുഷ്യരായി മാത്രമേ കാണാറുള്ളൂ. ഇതു രണ്ടു മനുഷ്യർ തമ്മിലുള്ള വിവാഹമാണ്. ഞാൻ മുസ്‌ലിം ആയതുകൊണ്ട് ആരും എന്നെ സ്നേഹക്കുകയോ, പിന്തുടരുകയോ ചെയ്യേണ്ടതില്ല. എന്നെ ഞാനായി തന്നെ ഇഷ്ടപ്പെടുന്ന യഥാർഥ മനുഷ്യര്‍ എന്നെ ഫോളോ ചെയ്താൽ മതി. അല്ലെങ്കിൽ ഈ പെൺകുട്ടിയെപ്പോലെ നിങ്ങൾക്കും എന്നെ അൺഫോളോ ചെയ്യാം. അതിൽ എനിക്ക് സന്തോഷമേയുള്ളൂ.’’ – ആദിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
കൊച്ചി ഗ്രാൻഡ് ഹയാത്തിലായിരുന്നു ആദിലിന്റെ വിവാഹം. സിനിമ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.ദുബായില്‍ ആര്‍ ജെ ആയി ജോലി ചെയ്തിരുന്ന ആദില്‍ മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സ് എന്ന പരിപാടിയുടെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ‘എൻഡ്‌ലസ് സമ്മര്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 2014ല്‍ പുറത്തിറങ്ങിയ പേര്‍ഷ്യക്കാരനിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. ജയറാമിനൊപ്പം അച്ചായന്‍സിലും ആദില്‍ പ്രധാന വേഷത്തിലെത്തി. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ആദില്‍ അഭിനയിച്ചത്.
കള്ളപ്പണം തടയുന്നതിന് ലക്ഷ്യമിട്ട നോട്ടുനിരോധനം കൊണ്ട് അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേട്ര കഴകം ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല കോടികൾ സമ്പാദിച്ചതായി ആദായ നികുതി വകുപ്പ്. വിശദമായ അന്വേഷണത്തിനു ശേഷം മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലാണ് റദ്ദാക്കിയ നോട്ടുകൾ ശശികല എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. ഈ പണം ഉപയോഗിച്ച് വിവിധ മേഖലകളിലാണ് നിരവധി സ്ഥാപനങ്ങൾ സ്വന്തമാക്കുകയാണ് ശശികല ചെയ്തത്. രണ്ട് ഷോപ്പിങ് മാളുകൾ, ഒരു സോഫ്റ്റ്‌വെയർ കമ്പനി, ഷുഗർ മിൽ, റിസോർട്ട്, പേപ്പർ മിൽ, 20 കാറ്റാടിപാടങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ ശശികല സ്വന്തമാക്കിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ട് വർഷങ്ങൾക്കു മുൻപ് ശശികലയുടെ അടുത്ത ബന്ധുവിന്റെയും അഭിഭാഷകന്റെയും വീടുകളിൽ നടന്ന റെയിഡിലാണ് ശശികല അനധികൃതമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് ലഭിക്കുന്നത്. അന്വേഷണം ശശികലയ്ക്കു നേരെ തിരിയുമെന്ന് ഉറപ്പായതോടെ രേഖകൾ ഇവർ നശിപ്പിച്ചിരുന്നു. എന്നാൽ കത്തിക്കുന്നതിന് മുൻപായി രേഖകളുടെ ഫോട്ടോകൾ ഫോണുപയോഗിച്ച് എടുത്തതാണ് തെളിവായത്. ബന്ധുവിന്റെ ഫോണിൽ നിന്നും ഉദ്യോഗസ്ഥർ ഇത് വീണ്ടെടുക്കുകയായിരുന്നു. വ്യവസായികളുടെ പേരും തുകയും അടങ്ങിയ ലിസ്റ്റും കണ്ടെടുത്തു. ബിനാമി പേരിലുള്ള ശശികലയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി സംവിധായകന്‍ കമല്‍.
ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബി.ജെ.പിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരന്‍ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമല്‍ പ്രതികരിച്ചത്.
സിനിമാക്കാരുടെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും ദേശസ്‌നേഹം കാപട്യമാണെന്നും അവര്‍ക്ക് ഈ നാടിനോടുള്ള കൂറ് എന്ന് പറയുന്നത് വെറും അഭിനയം മാത്രമാണെന്നുമായിരുന്നു കുമ്മനം പറഞ്ഞത്.
”നിങ്ങള്‍ സിനിമയിലൊക്കെ അഭിനയിക്കും. ഇപ്പോള്‍ കുറേ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് പ്രകടനം നടത്തിയ വലിയ വലിയ സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും ഒക്കെയുണ്ട്. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത? നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ ഈ നാട്ടില്‍ അഴിച്ചുവിടുന്ന പച്ചക്കള്ളം മൂലം നാട്ടിലുണ്ടാക്കുന്ന ദുരിതവും ദുരന്തവും മനസിലാക്കുന്നില്ലേ? അതുകൊണ്ട് വസ്തുനിഷ്ഠാപരമായ സമീപനമാണ് ആവശ്യം. ”- എന്നായിരുന്നു കുമ്മനം പറഞ്ഞത്.
എന്നാല്‍ കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കമല്‍ നടത്തിയത്. ബി.ജെ.പി നേതാവാണെന്ന് പറഞ്ഞ് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നാണ് കുമ്മനത്തോട് പറയാനുള്ളതെന്ന് കമല്‍ വിശദീകരിച്ചു.
”ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണെന്റെ സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരും തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറൊരു രാജ്യത്തെ ആള്‍ക്കാരായി കണക്കാക്കുന്നത് ശരിയല്ല.
കുറേനാളായി പാക്കിസ്ഥാനിലേക്ക് പോ ചന്ദ്രനിലേക്ക് പോ എന്നൊക്കെ പറഞ്ഞ് ഇവര്‍ തുടങ്ങിയിട്ട്. ഇതൊക്കെ കുമ്മനം രാജശേഖരന്‍ അയാളുടെ വേറെ ഏതെങ്കിലും വേദിയില്‍ പറഞ്ഞാല്‍ മതി. ഞങ്ങളുടെ അടുത്ത് പറയണ്ട. കലാകാരന്‍മാരുടെ അടുത്ത് കളിക്കണ്ട. അതാണ് പറയാനുള്ളത്.
ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയപകപോക്കലായി കണീരൊഴുക്കുക്കരുതെന്ന് ഭീഷണിമുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണിക്കെതിരെയും കമല്‍ രംഗത്തെത്തി.
സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷണറോ അല്ലല്ലോയെന്നും ഞങ്ങള്‍ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമല്ല തീരുമാനിക്കുന്നതെന്നുമായിരുന്നു കമലിന്റെ മറുപടി. ഇത്തരം രീതിയിലുള്ള ഭീഷണികളാണല്ലോ കുറേകാലമായി അവര്‍ നടത്തുന്നത്. ഞങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണ് നികുതി വെട്ടിപ്പിക്കുന്നതാണ് എന്നെല്ലാമാണ് പറയുന്നത്.
ഇന്ത്യ മുഴുവന്‍ പ്രതിഷേധം നടക്കുന്നു. വിദ്യാര്‍ത്ഥികളും രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരുംഎല്ലാം പ്രതിഷേധിക്കുന്നു. പിന്നെ കലാകാരന്‍മാരും സിനിമാക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം ഇവര്‍ക്കെന്താണ് ഇത്രയും കലിപ്പ്.
ഇവര്‍ ഭയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരേയും എഴുത്തുകാരേയും ബുദ്ധിജീവികളേയും ഒക്കെത്തന്നെയാണ്. അതാണ് സത്യം. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനില്‍ പോകാന്‍ പറഞ്ഞത്. അതുകൊണ്ടാണ് രാമചന്ദ്ര ഗുഹയെപ്പോലുള്ളവരെ പിടിച്ച് അകത്തിടുന്നത്.
അര്‍ബന്‍ നക്‌സലൈറ്റ് എന്ന് പറഞ്ഞ് മുദ്രകുത്താന്‍ ഇവര്‍ക്ക് എളുപ്പമാണല്ലോ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഞങ്ങളും ഇന്ത്യയിലെ പൗരന്മാരാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്ന് മനസിലാക്കിയാല്‍ മതി- കമല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലേക്കു പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്.
മൂന്നുപേരുടെ സംഘമായി തങ്ങള്‍ പൊയ്‌ക്കൊള്ളാമെന്ന് ഇരുവരും പറഞ്ഞെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രിയങ്കയും രാഹുലും പ്രമോദ് തിവാരിയും മാത്രമേ പോകൂവെന്നും ഇത് നിരോധനാജ്ഞയുടെ ലംഘനമല്ലെന്നും അവര്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതുസംബന്ധിച്ച വീഡിയോ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുറത്തുവിട്ടു.
നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോ എന്നു ചോദിച്ചെങ്കിലും അങ്ങനൊന്ന് പൊലീസ് കാണിച്ചില്ലെന്നും തങ്ങളോടു തിരികെപ്പോകാന്‍ മാത്രമാണു പറഞ്ഞതെന്നും രാഹുല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ വെടിവെപ്പില്‍ പതിനഞ്ചോളം ആളുകളാണ് കൊല്ലപ്പെട്ടത്. അതിനിടെ തങ്ങള്‍ ഒരു വെടിയുണ്ട പോലും ഉതിര്‍ത്തിട്ടില്ലെന്ന ഉത്തര്‍പ്രദേശ് ഡി.ജി.പിയുടെ വാദം പൊളിച്ച് ബിജ്നോര്‍ പൊലീസ് മേധാവി നേരത്തേ രംഗത്തെത്തിയിരുന്നു
വെള്ളിയാഴ്ച ഉത്തര്‍പ്രദേശില്‍ ഏറ്റവുമധികം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സ്ഥലം ബിജ്‌നോറായിരുന്നു. തങ്ങള്‍ സ്വയരക്ഷാര്‍ഥം ഇരുപതുകാരനായ സുലേമാനു നേര്‍ക്കു വെടിയുതിര്‍ത്തെന്നും ബിജ്‌നോര്‍ പൊലീസ് മേധാവി പറഞ്ഞു. സുലേമാന്‍ പിന്നീട് മരിച്ചിരുന്നു.അനീസ് എന്നയാളും തങ്ങള്‍ നടത്തിയ വെടിവെപ്പിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച കാണ്‍പുരില്‍ രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തില്ലെന്ന അവകാശവാദവുമായി ഡി.ജി.പി ഒ.പി സിങ് രംഗത്തെത്തിയത്.
അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക അക്രമമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Shri @RahulGandhi & AICC GS Smt. @priyankagandhi were stopped outside Meerut by the Police. They offered to travel in a group of 3 people, however, they were still stopped. They were on the way to meet families of victims of the violent anti-CAA protests in UP. #हत्यारी_भाजपा pic.twitter.com/3i2R5uoMhs
— Congress (@INCIndia) December 24, 2019
ഫിലിപ്പൈന്‍സില്‍ പ്രാദേശികമായി തയാറാക്കുന്ന വൈന്‍ കഴിച്ച 11 പേര്‍ മരിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്.
മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. എന്നാല്‍ എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണ് ലംബനോഗ് എന്ന മദ്യം വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കഴിഞ്ഞ വ്യാഴത്തിനും ഞായറാഴ്ചയും ഇടയ്ക്ക് മദ്യപിച്ചവരാണു മരിച്ചവരിലേറെയും.
ക്രിസ്മസ് അവധിയിലായിരുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടെ വിളിച്ചു വരുത്തിയാണ് ചികിത്സാ സൗകര്യം ഉറപ്പാക്കുന്നത്. ഇനിയും ഒട്ടേറെ പേര്‍ ചികിത്സ തേടി വരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ ആശങ്ക അറിയിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. സമീപത്തെ ക്വിസോണ്‍ പ്രവിശ്യയില്‍ നിന്നാണു മറ്റുള്ളവര്‍. വാറ്റിയെടുക്കുന്ന കോക്കനട്ട് വൈനില്‍ 40 ശതമാനത്തോളമാണ് ആല്‍ക്കഹോള്‍. എന്നാല്‍ പിടിച്ചെടുത്ത വൈനില്‍ വന്‍തോതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയതാണു സംശയത്തിനിടയാക്കുന്നത്. ഇതായിരിക്കാം മരണകാരണം. കുടിച്ചവര്‍ക്കു കാഴ്ച ശക്തി നഷ്ടപ്പെടാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബിസിനസുകള്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകള്‍ പരിഹരിക്കാനുള്ളതാണെന്നും ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി പറഞ്ഞു. ഭക്തിഗ്ന രംഗത്ത് രണ്ട് പതിറ്റാണ്ട് മുമ്ബ് നടത്തിയ സംഗീത പരീക്ഷണങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1992ലെ ക്രിസ്മസ് കാലത്താണ് കെ ജെ യേശുദാസ് പാടി അഭിനയിച്ച സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. പിന്നീട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണം നല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകള്‍ വിപണിയിലെത്തി. ചിത്ര, സുജാത, എംജി ശ്രീകുമാര്‍, എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയ നിരവധി പ്രകല്‍ഭ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഈ പരീക്ഷണങ്ങള്‍ക്ക് പിന്നിലെ ആരോടും പറയാത്ത കഥകള്‍ ടോമിന്‍ തച്ചങ്കരി പറയുന്നു. ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്. അനിതയുടെ വേര്‍പാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചു അദ്ദേഹം പറഞ്ഞു.
[ot-video][/ot-video]
ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎ യുമായ തോമസ് ചാണ്ടിക്ക് ആലപ്പുഴയുടെ ആദരാഞ്ജലി. ഇഎംഎസ് സ്റ്റേഡിയത്തിൽ തോമസ് ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇന്നലെ ഒഴുകിയെത്തിയത്. വൈകുന്നേരം 4.30ഓടെ മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനെത്തിച്ചു.
കെഎസ്ആർടിസിയുടെ ലോഫ്ളോർ വാഹനത്തിലാണ് മൃതദേഹം എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. വിവിധയിടങ്ങളിൽനിന്നായി ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും സാമൂഹിക സാംസ്കാരിക സാമുദായിക മേഖലകളിൽനിന്നുള്ളവരും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉൾപ്പെടെ നിരവധി പേരാണ് ആദരാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.
ഇഎംഎസ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടിയും ചീഫ് സെക്രട്ടറിക്കുവേണ്ടിയും ജില്ലാ ഭരണകൂടത്തിനുവേണ്ടിയും ജില്ലാ കളക്ടർ എം. അഞ്ജന പുഷ്പചക്രം അർപ്പിച്ചു.
മുൻമന്ത്രി എസ്. ശർമ, എ.എം. ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, എ.എൻ. ഷംസീർ, മുൻ എംഎൽഎമാരായ സി.എസ്. സുജാത, ഡോ. കെ.സി. ജോസഫ്, ഡി. സുഗതൻ, ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭാ മുൻ ചെയർമാൻ തോമസ് ജോസഫ് എന്നിവരും അന്തിമോപചാരം അർപ്പിച്ചു. ആലപ്പുഴ പ്രസ്ക്ലബിനുവേണ്ടി സെക്രട്ടറി ആർ. രാജേഷ്, പ്രസിഡന്റ് യു. ഗോപകുമാർ, ട്രഷറർ ജെ. ജോജിമോൻ എന്നിവർ ചേർന്ന് അന്തിമോപചാരം അർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം കുട്ടനാട്ടിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടിലെ പ്രാർഥനകൾക്കുശേഷം രണ്ടിന് ആലപ്പുഴ ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ സംസ്ക്കരിച്ചു
ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തുന്ന സിനിമാക്കാർക്കെതിരെ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്സ്മെന്റിന്റെയോ നടപടിസാധ്യത ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. നികുതിയടച്ച് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും വാര്യർ ആരോപിച്ചു. നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാൽ നാളെ രാഷ്ട്രീയ പ്രതികാരമെന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ചാനൽ ചർച്ചകളിലൂടെ ജനശ്രദ്ധ നേടിയ നേതാവാണ് സന്ദീപ് വാര്യർ.
കഴിഞ്ഞദിവസം കൊച്ചിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി നടീനടന്മാർ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വാര്യർ പോസ്റ്റിട്ടിരിക്കുന്നത്. നടിമാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും വാര്യർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
സിനിമാക്കാരുടെ അച്ഛൻ, സഹോദരൻ, സെക്രട്ടറി എന്നിവരെയാണ് പോസ്റ്റിൽ പ്രധാനമായും സന്ദീപ് വാര്യർ ഉൾപ്പെടുത്തിയിരിക്കുന്നത്. നടിമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും പറയുന്നു.
വാര്യരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് പോസ്റ്റിനടിൽ കമന്റുകൾ വരുന്നുണ്ട്. രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ള ചില നടന്മാരുടെ പേരുകളും കമന്റുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർ വാങ്ങിയപ്പോൾ നികുതി വെട്ടിപ്പ് നടത്തിയ ഒരു നടൻ, വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച മറ്റൊരു നടൻ എന്നിവരെയാകണം സന്ദീപ് വാര്യർ ഉദ്ദേശിച്ചതെന്നും മറ്റും കമന്റുകളുണ്ട്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.