Latest News

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. 13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു. ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്.ഗൗരിയാണ് പ്രവീണയുടെ മകള്‍. ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറുന്നത്.

പോസ്റ്റിന് പിന്നാലെ സിനിമ – സീരിയല്‍ നടിയായ പ്രവീണ അമ്മയാകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകൾ. നാല്‍പ്പതില്‍ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.

ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.

വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.

എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് മണ്ഡലത്തില്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് വേണ്ടിവരും. രണ്ടര വര്‍ഷത്തിനകം കേരളത്തില്‍ നടക്കുന്ന ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പായിരിക്കും ഇത്. ആദ്യത്തേത് മലപ്പുറം വേങ്ങരയിലായിരുന്നു. മലപ്പുറം എംപിയായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍, വേങ്ങരയിലെ സിറ്റിംഗ് എംഎല്‍എയായ മുസ്ലീം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്് മത്സരിച്ച് ലോക്‌സഭയിലേയ്ക്ക് ജയിച്ചു. ഇതേത്തുടര്‍ന്നാണ് 2017 ഒക്ടോബര്‍ 11ന് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ കെഎന്‍എ ഖാദര്‍ എല്‍ഡിഎഫിലെ പി പി ബഷീറിനെ 23,310 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 മേയ് 28ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ഡി വിജയ കുമാറിനെ തോല്‍പ്പിച്ചു.

1967 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ 2019 സെപ്റ്റംബര്‍ 23നാണ് പാലായില്‍ തിരഞ്ഞെടുപ്പ് നടന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കുറിച്ച് എന്‍സിപിയുടെ മാണി സി കാപ്പന്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേലിനെതിരെ വിജയം 2943 വോട്ടുകള്‍ക്ക്.

സിംറ്റിംഗ് എംഎല്‍എയായിരുന്ന കെ മുരളീധരന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2019 ഒക്ടോബര്‍ 21ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനകീയനായ നഗരസഭ മേയറായിരുന്ന വി കെ പ്രശാന്തിനെ ഇറക്കി സിപിഎം വിജയം കൊയ്തു. 14465 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി യുഡിഎഫ് കോട്ട പ്രശാന്ത് പിടിച്ചെടുത്തത്.

കോന്നിയില്‍ സിറ്റിംഗ് എംഎല്‍എയായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് 2019 ഒക്ടോബര്‍ 21ന് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1991ന് ശേഷം ആദ്യമായി എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. സിപിഎമ്മിന്റെ കെ യു ജനീഷ് കുമാര്‍ ജയിച്ചത് 9953 വോട്ടുകള്‍ക്ക്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് വിജയം നേടിയത് അരൂരിലാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായ ഏക സിറ്റിംഗ് സീറ്റും അരൂരാണ്. 1955 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മനു സി പുളിക്കനെ തോല്‍പ്പിച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ എ എം ആരിഫ് ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സിറ്റിംഗ് എംഎല്‍എയായിരുന്ന ഹൈബി ഈഡന്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് എറണാകുളത്ത് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളം മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ഇറക്കിയത് നഗരസഭ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദിനം. നഗരസഭയ്‌ക്കെതിരായ ആരോപണങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും യുഡിഎഫിനെ പ്രതികൂലമായി ബാധിച്ച തിരഞ്ഞെടുപ്പില്‍ 3750 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ മനു റോയിയെ വിനോദ് തോല്‍പ്പിച്ചത്.

സിറ്റിംഗ് എംഎല്‍എയായിരുന്ന മുസ്ലീം ലീഗിലെ പി പി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ലീഗിലെ എം എസി കമറുദ്ദീന്‍ യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി.

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താന്‍ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി(എന്‍സിഎ)വിസമ്മതിച്ചതായുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് കൗഷിക്കും എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ബുംറയെ അറിയിക്കുകയായിരുന്നു. പകരം ബുംറ സ്വന്തമായി കണ്ടെത്തുന്ന വിദഗ്ധ സംഘത്തെ ചികിത്സക്കായി സമീപിക്കാനാണ് ഇരുവരും നിര്‍ദ്ദേശിച്ചത്. നേരത്തെ പരിക്ക് കാരണം വിശ്രമത്തിലായിരുന്നപ്പോള്‍ സ്വകാര്യ സ്പെഷ്യലിസ്റ്റുകളുടെ സഹായം തേടിയതാണ് എന്‍സിഎ സംഘത്തെ ചൊടിപ്പിച്ചത്.

മാത്രമല്ല, താരം എന്‍സിഎയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലായിരുന്നെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്‍സിഎയെ കുറിച്ച് മറ്റ് സീനിയര്‍ താരങ്ങള്‍ക്കുള്ള അഭിപ്രായവും അത്ര നല്ലതായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് താരം സ്വയം പരിശീലക സംഘത്തെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ദ്രാവിഡോ ബുംറയോ മാധ്യങ്ങളോട് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വിശാഖപട്ടണത്ത് നെറ്റ് സെഷനുശേഷം ബുംറ നേരത്തെ നിശ്ചയിച്ച പ്രകാരം ബാംഗ്ലൂരില്‍ ഫിറ്റ്‌നസ് ടെസ്റ്റിനായി എത്തി. എന്നാല്‍ എന്‍സിഎ ടെസ്റ്റ് നടത്താന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതം അറിയിക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് തുടക്കം മുതല്‍ എന്‍സിഎ സമീപിക്കാത്ത താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ നല്‍കും, നാളെ എന്തെങ്കിലും സംഭവിച്ചാല്‍? ദ്രാവിഡ് വിസമ്മതം അറിയിച്ചതിന്റെ കാരണം ഇതായിരുന്നു. നേരത്തെ ബുംറയെ പരിശോധിക്കാനായി ടീം ഇന്ത്യ പരിശീലകന്‍ നിക്ക് വെബിനെ ബാംഗ്ലൂരിലേക്ക് ക്ഷണിക്കാനായിരുന്നു എന്‍സിഎയുടെ മുന്‍ തീരുമാനം.

എന്നാല്‍ പിന്നീട് ബുംറയുടെ ഫിറ്റ്‌നസ് ടെസ്റ്റ് എന്‍സിഎയില്‍ നടക്കില്ലെന്ന് ദ്രാവിഡ് ടീം ഇന്ത്യയുടെ അസിസ്റ്റന്റ് ട്രെയിനര്‍ യോഗേഷ് പര്‍മാറിനെ അറിയിച്ചു. നിങ്ങള്‍ക്ക് സുഖമാണ്. അതിനാല്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിന്റെ ആവശ്യമില്ല. നിങ്ങള്‍ പോയി നിങ്ങളെ സഹായിക്കുന്ന സ്‌പെഷ്യലിസ്റ്റുകളെ സമീപിക്കണം, കാരണം അവര്‍ നിങ്ങളെ നേരത്തെ ചികിത്സിച്ചവരാണ്. ഇതായിരുന്നു താരത്തിന് എന്‍സിഎയില്‍ നിന്ന് ലഭിച്ച മറുപടി റിപോര്‍ട്ടുകള്‍ പറയുന്നു. ചില കളിക്കാരില്‍ നിന്ന് എന്‍സിഎയിലെ അവരുടെ ദുരനുഭവങ്ങളെക്കുറിച്ച് പറഞ്ഞതായും ഇതേതുടര്‍ന്നാണ് ബുംറ പരിശോധനയ്ക്ക് അക്കാദമിയില്‍ എത്താന്‍ നേരത്തെ തയാറാകാതിരുന്നത്.

രാഹുല്‍ ദ്രാവിഡ് എന്‍സിഎയില്‍ അധികാരമേറ്റ് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അക്കാദമിയില്‍ കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കുന്നതെയുള്ളു. എന്‍സിഎയില്‍ നിലവില്‍ രാജ്യത്തുടനീളമുള്ള 200 ലധികം ക്രിക്കറ്റ് കളിക്കാര്‍ പരിശീലനത്തിനും പഠനത്തിനുമായി എത്തുന്നു. മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഹുല്‍ ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. വെടി വച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. യുപി ഡിജിപി ഒ പി സിംഗ് ഇന്നലെ അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വെടിവയ്പ് നടന്നിട്ടുണ്ട് എന്നാണ് ആശുപത്രിവൃത്തങ്ങള്‍ പറയുന്നത്. 600ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി പൊലീസ് പറയുന്നു. മധ്യപ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ ദര്യാഗഞ്ചില്‍ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം കസ്റ്റഡിയിലെടുത്ത 9 കുട്ടികളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ഗേറ്റിലും ജാമിയ കാമ്പസിലും പ്രതിഷേധം സജീവമാണ്. ദര്യാഗഞ്ചില്‍ പൊലീസ് ലാത്തി ചാര്‍ജ്ജും ജലപീരങ്കി പ്രയോഗവും നടത്തി. ഇവിടെ 36 പേര്‍ക്ക് പരിക്കേറ്റു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതിയിലധികം പേര്‍ക്ക് പൗരത്വം തെളിയിക്കാനാകില്ല എന്ന് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ 2.80 കോടി ജനങ്ങളുണ്ട്. സംസ്ഥാനത്ത് പകുതിയിലധികം പേരുടെ പക്കല്‍ പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ടാകില്ല – ഭൂപേഷ് ബഗേല്‍ പറഞ്ഞു. അവര്‍ക്ക് ഭൂമി രേഖകളോ ഭൂമിയോ ഇല്ല. അവരുടെ പൂര്‍വപിതാക്കള്‍ നിരക്ഷരരായിരുന്നു. പലരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. സാധാരണക്കാരന്റെ ജീവിതം തകര്‍ത്തല്ല നുഴഞ്ഞുകയറ്റം തടയേണ്ടത് എന്നും ഭൂപേഷ് ബഗേല്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ പട്ടികയോ നടപ്പാക്കില്ല എന്ന് ഭൂപേഷ് ബഗേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈസ്റ്റ് ഡൽഹിയിലെ സീമാപുരിയിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.പൗരത്വ നിയമത്തിലും പട്ടികയിലും കേന്ദ്ര സര്‍ക്കാര്‍ കടുംപിടിത്തം ഒഴിവാക്കണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

ജോൺ കുറിഞ്ഞിരപ്പള്ളി

കുടക് മലകളിലെ തണുത്ത കാറ്റിൽ മരണത്തിൻ്റെ ഗന്ധം അലിഞ്ഞു ചേർന്നു.കറുത്തിരുണ്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ മേമൻ്റെ രക്തം പുഴയായി ഒഴുകി.
പുഴയുടെ കുത്തൊഴുക്കിൽ എല്ലാവരുടേയും സമനില തെറ്റി.
ആദ്യത്തെ അമ്പരപ്പിൽ നിന്നും ഉണർന്നെഴുന്നേറ്റ് നായർ ബ്രൈറ്റിൻ്റെ നേർക്ക് പാഞ്ഞടുത്തു.
നായർ അലറി,”എടാ തന്തയില്ലാത്തവനെ,നീ എന്ത് തെണ്ടിത്തരമാണ് കാണിച്ചത്?”
ബ്രൈറ്റിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.നിർവ്വികാരമായിരുന്നു ആ മുഖം.
എന്നാൽ നിമിഷ നേരംകൊണ്ട് ,ജെയിംസ് ബ്രൈറ്റ് ഒന്നുമറിയാത്തതുപോലെ പൊട്ടിയ തിരയുടെ കാട്രിഡ്ജ്ജ് തൻ്റെ ഡബിൾ ബാരൽ തോക്കിൽ നിന്നും ഊരി എടുത്തു. ബാഗിൽ നിന്നും പുതിയ തിരയെടുത്തു് ഫയറിംഗ് സ്ലോട്ടിൽ തള്ളിവച്ചു.
അതിനു ശേഷം നായരെ നോക്കി ചിരിച്ചു,യുദ്ധം ജയിച്ച കേണലിൻ്റെ ചിരി.
അപ്പോൾ തലക്കു പിന്നിൽ വെടിയേറ്റ മേമൻ ഒന്ന് കരയാൻ പോലും സാധിക്കാതെ ആ ചിരിച്ച മുഖവുമായി പാറയുടെ മുകളിൽ നിന്നും താഴേക്ക് വീണു.
പാറക്കെട്ടിൽ തലയിടിച്ചു് താഴേക്ക് വരുന്ന ആ ശരീരത്തിൽ നിന്ന് തലയുടെ പിൻഭാഗം വെടിയേറ്റ് ചിതറി തെറിച്ചു പോയിരുന്നു. മാംസ കഷണങ്ങളും രക്തവും അടുത്തുള്ള വൃക്ഷങ്ങളുടെ ഇലകളിൽ വരെ തെറിച്ചു വീണിരുന്നു.അവിടെമെല്ലാം രക്തകളമായി മാറി.
താഴേക്ക് വീണ മേമൻ്റെ ശരീരം ഉരുണ്ട് ഉരുണ്ട് അഗാധമായ കൊല്ലിയിലേക്കു വീണു.
എവിടെ നിന്നോ ബൂ വിൻ്റെ ദയനീയമായ കരച്ചിൽ കേട്ടു.
ബ്രൈറ്റ് ചുറ്റും നോക്കി.
ബൂ വിനെ അവിടെ എങ്ങും കാണാനില്ല.വെടിയുടെ ശബ്ദം കേട്ട് ഭയപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാകും.
ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത ദുഷ്ടതയാണ് ബ്രൈറ്റിൽ നിന്നും ഉണ്ടായത്.യാതൊരു പ്രകോപനവുമില്ലാതെ ഒരു മനുഷ്യനെ വെടി വച്ച് കൊല്ലുക.
നിറ തോക്കുമായി നിസ്സംഗനായി നിൽക്കുന്ന ബ്രൈറ്റ് അപകടകാരിയാണ്,സൂക്ഷിക്കണം.നായർ തൻ്റെ പോക്കറ്റിൽ എപ്പോഴും സൂക്ഷിക്കാറുള്ള റിവോൾവർ ഞൊടിയിടയിൽ പുറത്തു് എടുത്തു് ബ്രൈറ്റിനു നേരെ ചൂണ്ടി.
നായർ അലറി, “തോക്ക് താഴെ ഇടടാ പട്ടി”.
ബ്രൈറ്റ് അത് കണ്ടതായി ഭാവിച്ചതേയില്ല.
തലശ്ശേരിയിലെ സമർത്ഥന്മാരായ കൊല്ലന്മാർ നിർമ്മിച്ചതാണ് നായരുടെ റിവോൾവർ.തലശ്ശേരിയിൽ പെർമിഷൻ ഇല്ലാതെ ഇത്തരം തോക്കുകൾ ആളുകൾ ഉപയോഗിച്ചിരുന്നു.ആകെയുള്ള പ്രശനം തിരകൾ കിട്ടാൻ വിഷമം ആയിരുന്നു എന്നതാണ്.
വിദേശത്തു് നിർമ്മിക്കുന്ന കോൾട്ടിൻ്റെ ഒരു തനി പകർപ്പ് ആയിരുന്നു അത് .
ജെയിംസ് ബ്രൈറ്റ് വെറുതെ ചിരിച്ചു.ചെകുത്താന്റെ ചിരി.
ബ്രൈറ്റ് ചിരിച്ചുകൊണ്ട് തന്നെ നായരെ നോക്കി തൻ്റെ ഡബിൾ ബാരൽ ഗൺ നായരുടെ നേർക്ക് ഉയർത്തി പിടിച്ചു.
“നെക്സ്റ്റ്, യു, മിസ്റ്റർ നായർ.എല്ലാം നിങ്ങൾ വരുത്തി വച്ചതാണ്.എവിടെ ഇപ്പോൾ നിങ്ങളുടെ മഹാനായ മേമൻ?”
“മിസ്റ്റർ ബ്രൈറ്റ്,മേമൻ,എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്?”എങ്ങിനെയെങ്കിലും ബ്രൈറ്റിൻ്റെ ശ്രദ്ധ തിരിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ആ ചോദ്യം.
“എല്ലാം അവൻ തട്ടിയെടുത്തു,എനിക്ക് കിട്ടേണ്ടതെല്ലാം. നിങ്ങൾ കൊട്ടി ഘോഷിക്കുന്ന മേമൻ റൂട്ട് എൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ്.ഇപ്പോൾ എല്ലാവർക്കും മേമൻ വലിയവൻ.ഞാൻ,ഒന്നുമല്ല.ജസ്റ്റ് നത്തിങ്”
അപ്പോൾ അതാണ് കാര്യം.തലശ്ശേരി മൈസൂർ റോഡിനും റെയിൽവെയ്ക്കും മേമൻ റൂട്ട് എന്ന് പറയുന്നത് ബ്രൈറ്റിന് ഇഷ്ടപ്പെടുന്നില്ല.അത് അത്ര വലിയ കാര്യമാണോ?
തൻ്റെ ജീവനും അപകടത്തിലാണ്,എന്ന് നായർ തിരിച്ചറിഞ്ഞു.ഈ ദുഷ്ടൻ എന്തും ചെയ്യും.
നായരുടെ വിരൽ റിവോൾവറിലെ ട്രിഗറിലേക്ക് നീങ്ങി.ജെയിംസ് ബ്രൈറ്റ്,തോക്ക് ശങ്കരൻ നായരുടെ നെഞ്ചിനു നേരെ പൊസിഷൻ ചെയ്‌തു വിളിച്ചു പറഞ്ഞു.
“ഗുഡ് ബൈ നായർ,സോറി ഗുഡ് ബൈ മിസ്റ്റർ നായർ.”
ബ്രൈറ്റിൻ്റെ നേരെ പുറകിലായിരുന്ന നാരായണൻ മേസ്ത്രി അപകടം തിരിച്ചറിഞ്ഞു.
ഞൊടിയിടകൊണ്ടു അരയിലെ ബെൽറ്റിൽ സൂക്ഷിച്ചിരുന്ന തൻ്റെ കഠാര കയ്യിലെടുത്തു് ബ്രൈറ്റിൻ്റെ നേരെ കുതിച്ചു.
മുഖത്തോടു മുഖം നോക്കി നിന്നിരുന്ന ജെയിംസ് ബ്രൈറ്റ് വീണ്ടും പറഞ്ഞു,”ഗുഡ്ബൈ മിസ്റ്റർ നായർ”.
ബ്രൈറ്റിൻ്റെ വിരലുകൾ ട്രിഗറിൽ അമർന്നു.അത് കണ്ട നായരുടെ റിവോൾവറിൽ നിന്നും വെടി പൊട്ടി.
പക്ഷെ വിധി നിശ്ചയം മറ്റൊന്ന് ആയിരുന്നു.
എവിടെ നിന്നോ ഒരു മിന്നൽ പോലെ പാഞ്ഞു വന്ന ബൂ ,മേമൻ്റെ നായ, എല്ലാവരുടെയും ടൈമിംഗ് തെറ്റിച്ചു.
അവൻ ബ്രൈറ്റിൻ്റെ കയ്യിലേക്ക് ചാടിക്കയറി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ജെയിംസ് ബ്രൈറ്റിൻ്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു വീണു.അത് താഴേക്ക് ഊർന്ന് ബ്രൈറ്റിന് കൈയെത്താൻ സാധ്യമല്ലാത്ത ദൂരത്തിലായി പോയി.
ബൂ വിൻ്റെ ആക്രമണത്തിൽ ജെയിംസ് ബ്രൈയ്റ്റ് താഴെ നിലത്തേക്ക് മറിഞ്ഞു വീണു.
നായരുടെ വെടി ഉന്നം തെറ്റി അടുത്തുള്ള മരത്തിൽ തറച്ചുകയറി.
നാരായണൻ മേസ്ത്രി ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.
ഇങ്ങനെ ഒരു നീക്കം ബൂ വിൽ നിന്നും ഉണ്ടാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.കൃത്യ സമയത്തെ അവൻ്റെ ആക്രമണം എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റിച്ചു.
ബൂ ശരിക്കും മേമൻ്റെ ആത്മാവ് തന്നെ.
താഴേക്കുവീണ ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു മുറിച്ചു .ബ്രൈറ്റിന് ശ്വാസം മുട്ടി കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നു.അയാളുടെ മുഖം മുഴുവൻ രക്തത്തിൽ കുളിച്ചു.
ഒരു കടുവയെപ്പോലെ ബൂ ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു.
ശ്വാസം മുട്ടി ബ്രൈറ്റ് ഞരങ്ങി.
“ഹെൽപ് മി ..ഹെൽപ് മി ………….”,.
ജോലിക്കാരിൽ ഒരാൾ ബ്രൈറ്റിൻ്റെ അടുത്തേക്ക് പോകാൻ തുടങ്ങി.റിവോൾവർ ചൂണ്ടി നായർ അലറി,”ഡോണ്ട് മൂവ്.”
ശ്വാസം മുട്ടി ജീവനുവേണ്ടി പിടയുന്ന ബ്രൈറ്റിൻ്റെ കണ്ഠനാളം ബൂ കടിച്ചു പിടിച്ചിരിക്കുകയാണ്.മരണവെപ്രാളത്തിൽ അരയിലെ ബെൽറ്റിൽ നിന്നും കത്തിയെടുത്തു ബ്രൈറ്റ് ബൂ വിനെ പല തവണ കുത്തി.
കുത്തുകൊണ്ട് വയർ മുറിഞ്ഞു ബൂ വിൻ്റെ കുടൽ മാല പുറത്തുവന്നു.എങ്കിലും അവൻ ജെയിംസ് ബ്രൈറ്റിനെ കടിച്ചു കുടഞ്ഞു കൊണ്ടിരുന്നു.
ഒരു സിംഹം ഇരയെ കടിച്ചു വലിച്ചുകൊണ്ട് പോകുന്നതുപോലെ ബൂ മുൻപോട്ടു നീങ്ങി. അവൻ പോകുന്നത് പാറക്കൂട്ടങ്ങളുടെ അടിവശത്താക്കാണ്. അവൻ്റെ മേമൻ വീണുപോയ കൊല്ലിയുടെ അടുത്തേക്ക്.
മുറിവിൻ്റെ കടുപ്പം കൊണ്ട് ബൂ അടിതെറ്റി വീണു.ശരീരം മുഴുവൻ രക്തത്തിൽ കുളിച്ചു് ഒരു വല്ലാത്ത അവസ്ഥയായിരുന്നു അവൻറേത്.
എങ്കിലും അവൻ്റെ പിടിയിൽ നിന്നും ബ്രൈറ്റിന് രക്ഷപെടാൻ കഴിഞ്ഞില്ല.
ആ വീഴ്ചയിൽ ബ്രൈറ്റും ബൂ വും ഉരുണ്ട് ഉരുണ്ട് കൊല്ലിയുടെ വക്കത്തു എത്തി.
ഒരു കാട്ടു വള്ളിയിൽ പിടിച്ചെഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തി നോക്കി ബ്രൈറ്റ്.
എന്നാൽ അത്രയും വലിപ്പവും ഭാരവും ഉള്ള ബൂ വിൻ്റെ ആക്രമണത്തെ ചെറുത്തു തോൽപ്പിക്കുവാൻ ബ്രൈറ്റിന് കഴിയുമായിരുന്നില്ല.ഒരിക്കൽപോലും ബൂ , ബ്രൈറ്റിൻ്റെ കണ്ഠനാളത്തിൽ നിന്നും പിടിവിടുകയും ചെയ്തില്ല.
ബുവും ബ്രൈറ്റും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണത്തിൽ അടി തെറ്റി അവർ ആ കൊല്ലിയിലേക്ക് വീണു.ഉരുണ്ടു പോകുന്ന വഴി രണ്ടു മൂന്നു സ്ഥലങ്ങളിൽ തടഞ്ഞു നിന്നെങ്കിലും രക്ഷപെടാൻ വയ്യാത്ത അത്ര അവശനായി കഴിഞ്ഞിരുന്നു ബ്രൈറ്റ് .
അല്ലെങ്കിലും ബൂ വിൻ്റെ പിടിയിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നില്ല.
മേമൻ്റെ രക്തം കൊണ്ട് കുതിർന്ന മണ്ണിൽ ജെയിംസ് ബ്രൈറ്റിൻ്റെ യും ബൂ വിൻ്റെ യും രക്തവും കൂടിച്ചേർന്ന് ഒഴുകി.രക്ത പുഴ വളർന്നു വലുതായികൊണ്ടിരുന്നു .
രക്തം കൊണ്ട് നനഞ്ഞ കരിയിലകൾ ഭയാനകമായ ചിത്രം പോലെ അവിടെ ചിതറി കിടന്നു.
ബ്രൈറ്റും ബൂ വും കൊല്ലിയുടെ അഗാധതയിൽ ഇരുട്ടിൻ്റെ കഷണങ്ങൾക്കു പിറകിൽ എവിടെയോ മറഞ്ഞു…
എല്ലാം കണ്ടു കൊണ്ട് നായരും മേസ്ത്രിയും കൂടെയുള്ളവരും നിന്നു.
ആർക്കും ജെയിംസ് ബ്രൈറ്റിനെ രക്ഷിക്കണമെന്നു തോന്നിയില്ല..
മരണം ഇരന്നു വാങ്ങുകയായിരുന്നു അയാൾ.
ഹൃദയം തകർന്നു നായർ കരഞ്ഞു.
നാരായണൻ മേസ്ത്രിക്കും സഹിക്കാൻ കഴിഞ്ഞില്ല.എന്ത് ചെയ്യണമെന്നറിയാതെ അവർ മരവിച്ചു നിന്നു.
നാരായണൻ മേസ്ത്രി കൊക്കയുടെ അരികിൽ ചെന്ന് താഴേക്ക് നോക്കി.പേടിപ്പിക്കുന്ന ഇരുട്ട് കൊണ്ടുമൂടിയ താഴ്വാരം കാണാൻ കഴിയില്ല.
ഒന്നും അറിഞ്ഞുകൂടാത്ത സാധു മേമനെ താൻ നിർബ്ബന്ധിച്ചു കൂട്ടികൊണ്ടു വന്നത് ഇതിനായിരുന്നോ?ശങ്കരൻ നായർ തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
ഇരുട്ടിൻ്റെ പുതപ്പു കുടകുമലകളെ മൂടി തുടങ്ങുന്നു.കാറ്റിൻ്റെ നിലവിളി ഉച്ചത്തിലായി.
ഒന്നും സംഭവിക്കാത്തതുപോലെ ചീവുടുകൾ കരയുകയും മരത്തവളകൾ ആക്രോശിക്കുകയും ചെയ്തുകൊണ്ടിരുന്നു.കടവാവലുകൾ ചിറകിട്ടടിക്കുന്ന ശബ്ദം ഭയപ്പെടുത്തുന്നതായിരുന്നു.കുടക് മലകൾ രൗദ്രഭാവം പ്രകടിപ്പിച്ചു തുടങ്ങുകയാണ് .സന്ധ്യക്ക്‌ ചേക്കേറാൻ പറന്നു പോകുന്ന വേഴാമ്പലുകളുടെ ചിറകടി ശബ്ദം കേട്ട് നായർ ഉണർന്നു, ചുറ്റും നോക്കി.
മേമൻ കത്തിച്ചുവെച്ച ആ അഗ്നികുണ്ഡം അപ്പോഴും പാറമുകളിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ രക്ഷക്കുവേണ്ടി അവൻ കത്തിച്ചു വച്ച അഗ്നികുണ്ഡം നിഛലമായി എല്ലാത്തിനും മൂക സാക്ഷിയായി ജ്വലിക്കുന്നു.
നിലത്തു കിടക്കുന്ന ഒരു കത്ത് അപ്പോഴാണ് നായരുടെ കണ്ണിൽ പെട്ടത്.ബൂ കടിച്ചുവലിച്ചപ്പോൾ ജെയിംസ് ബ്രൈറ്റിൻ്റെ പോക്കറ്റിൽ നിന്നും വീണുപോയതാണ് അത് എന്ന് നായർ തിരിച്ചറിഞ്ഞു.
കോൺഫിഡൻഷ്യൽ എന്ന് മാർക്ക് ചെയ്ത കത്ത്, ഓഫിസ് ബോയ് ഇന്നലെ ബ്രൈറ്റിനു കൊണ്ടുവന്ന് കൊടുക്കുന്നത് നായർ കണ്ടതാണ്.
കത്ത് തുറന്ന നായർ അമ്പരന്നു പോയി.
അത് ദാനിയേൽ വൈറ്റ് ഫീൽഡിന് മദ്രാസ്സിൽ നിന്ന് റസിഡന്റ് അയച്ച ഓഫിസ് ഓർഡറിൻ്റെ കോപ്പിയാണ്.
നായർ വായിച്ചു.
ജെയിംസ് ബ്രൈറ്റിനെ റെയ്ൽവേയുടെയും സർവ്വേ സംബന്ധമായ ജോലികളുടെയും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.ഉടൻ മദ്രാസ്സിൽ റെസിഡന്റിന് റിപ്പോർട്ട് ചെയ്യുക.അതോടൊപ്പം ദാനിയേൽ വൈറ്റ് ഫീൽഡിന് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള മദ്രാസ് റെസിടെൻറിൻ്റെ ഓർഡർ കൂടി ആയിരുന്നു അത്.
അതായത് ബ്രൈറ്റിനെ ജോലിയിൽ നിന്നും നീക്കം ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റിന് ഇങ്ങനെ ഒരു സർവ്വേ നടത്തുന്നതിനുള്ള അധികാരമില്ല എന്ന് വ്യക്തം.
വിധി എന്ന് അല്ലാതെ എന്ത് പറയാനാണ്.?
നായർക്ക് ഇട നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
ഒരു ഭ്രാന്തൻ്റെ ഭ്രാന്തമായ ചിന്തകൾക്ക് ഒന്നും അറിഞ്ഞുകൂടാത്ത നിഷ്കളങ്കനായ മേമൻ ഇര ആയി.അവനെ വിളിച്ചു കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ നായർ ശപിച്ചു.
സൂര്യൻ അസ്തമിച്ച തുടങ്ങുന്നു.ഇവിടെ നിന്നും തിരിച്ചു പോകണം.
നായർ ചുറ്റും നോക്കി.
മേമൻ വെടിയേറ്റ് വീണ സ്ഥലത്തു അവൻ്റെ രക്തം പറ്റിയ ഒരു വലിയ പാറ കല്ല് കിടക്കുന്നതു കണ്ടു.രണ്ടാൾ പിടിച്ചാൽ ഉയർത്താൻ പറ്റാത്ത അത്ര വലിപ്പമുണ്ട് അതിന്.
ആ പാറയുടെ പാളി നായർ ഒരാവേശത്തിൽ ഒറ്റക്ക് പൊക്കി എടുത്തു കൊണ്ടുവന്നു..
മേമൻ്റെ ശരീരം ഉരുണ്ട് കൊല്ലിയിലേക്കു വീണു പോയ ആ സ്ഥലത്തു ഒരു അടയാളമായി അത് കുത്തി നിർത്തി.
എന്തോ ഒരു ഉൾ പ്രേരണയാൽ നാരായണൻ മേസ്ത്രി സർവ്വേ ജോലികൾ ചെയ്യുമ്പോൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന വെളുത്ത പെയിൻറ് എടുത്തുകൊണ്ടുവന്നു.
ആ ശിലാഫലകത്തിൽ എഴുതി “മേമനെകൊല്ലി.”
നിലാവിൻ്റെ ചെറു കഷ്ണങ്ങൾ ഇടതൂർന്നു നിൽക്കുന്ന വൃക്ഷ തലപ്പുകൾക്കിടയിലൂടെ അവരുടെ അടുത്തെത്താൻ വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു.
അതെ ഇന്ന് പൗർണ്ണമിയാണ്.
കടലുകൾ ഇളകിമറിയുകയും ചിലർക്ക് ഭ്രാന്ത് ഇളകുകയും ചെയ്യുന്ന വിനാശത്തിൻ്റെ വിത്തുകൾ വിതക്കപ്പെടുന്ന ദിവസം.
നായർക്ക് ഒരു വല്ലാത്ത വിരസത അനുഭവപെട്ടു.
സർവ്വേ ഉപകരണങ്ങൾ അവിടെ ഉപേക്ഷിച്ചു. ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ജോലിക്കാരും നടന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
എല്ലാവരും നിശ്ശബ്ദരായി കഴിഞ്ഞ സംഭവങ്ങൾ ഓർമ്മയിൽ ആവർത്തിച്ചുകൊണ്ടിരുന്നു.
അവരുടെ പിറകിൽ ഇരുട്ടിൻ്റെ കരിമ്പടം പുതക്കാൻ കുടക് മലകൾ കൊതിച്ചു.
വൃക്ഷങ്ങളിൽ ഒളിഞ്ഞിരുന്ന മിന്നാമിനുങ്ങുകൾ മേമൻകൊല്ലിയിൽ പ്രകാശം വിതറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ വണ്ടി വലിക്കുന്ന കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം ഉയർന്നു കേൾക്കാം.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

സൗത്ത് ആഫ്രിക്കക്കെതിരായ പാരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്യാമ്പിൽ ടീം അംഗങ്ങളിൽ ചിലർക്ക് അജ്ഞാത അസുഖം ബാധിച്ചതിനെത്തുടർന്ന് സോമർസെറ്റ് ബളർമാരായ ഡൊമിനിക് ബെസ്, ക്രെയ്ഗ് ഓവർട്ടൺ എന്നിവരെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇംഗ്ലണ്ട് വിളിപ്പിച്ചു.

ഇംഗ്ലണ്ടിലെ ടൂറിംഗ് നിരവധി അംഗങ്ങൾക്ക് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ട്, ബോക്സിംഗ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് ഒരാഴ്ച മാത്രം മാത്രമുള്ളപ്പോൾ ആണ് ഇത്.

അതിന്റെ അനന്തരഫലമായി, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ വെള്ളിയാഴ്ചത്തെ സന്നാഹമത്സരത്തെ ഫസ്റ്റ് ക്ലാസ് പദവിയിൽ നിന്ന് തരംതാഴ്ത്തി പ്രദർശന മത്സരമായാണ് കളിച്ചതു.

സ്റ്റുവർട്ട് ബ്രോഡ്, ജോഫ്ര ആർച്ചർ, ജാക്ക് ലീച്ച് എന്നിവർക്കാണ് അസുഖ ബാധിതർ. ഏതൊരു പകർച്ച വ്യാധി രോഗമാണെങ്കിൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുമെന്നു ആശങ്കയിൽ ആണ് ടീം അംഗങ്ങൾ.

ഓഫ് സ്പിന്നർ ബെസും സീമർ ഓവർട്ടണും ശനിയാഴ്ച ജോഹന്നാസ്ബർഗിൽ എത്തും.ഇംഗ്ലണ്ട് നാല് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി -20 മത്സരങ്ങളും കളിക്കും.

ആരാധകരെയെല്ലാം ഞെട്ടിച്ച് ഒരു സത്യം പറഞ്ഞിരിക്കുകയാണ് ലേഡി ഗാഗയെന്ന പോപ് ക്വീൻ. അവസാനമായി കുളിച്ചതെന്നാണെന്ന് ഓർമയില്ലെന്നായിരുന്നു ഗാഗയുടെ ട്വീറ്റ്. എൽജി–6 എന്ന പുതിയ ആൽബം പുറത്തിറക്കാനുള്ള തിരക്ക് കൊണ്ടാണ് കുളി ഉപേക്ഷിച്ചതെന്നും ഗാഗ തുറന്ന് പറയുന്നു. അടുത്ത വർഷമാണ് ഗാഗയുടെ ആറാമത്തെ ആൽബമായ എൽജി 6 പുറത്തിറങ്ങുക.

അസിസ്റ്റന്റാണ് ചിരിപ്പിക്കുന്ന ഈ ചോദ്യം ഗാഗയോട് ചോദിച്ചത്. സത്യസന്ധമായാണ് ഗാഗ മറുപടി പറഞ്ഞതെന്ന് പറയുന്ന ആരാധകർ കുളിച്ചില്ലെങ്കിലും ഗാഗ തന്നെയാണ് പ്രിയതാരമെന്നും കൂട്ടിച്ചേർക്കുന്നു. ആരാധകരുമായി സംവദിക്കുന്നതിന് എൽജി6 എന്ന ഹാഷ്ടാഗോടെയാണ് ഗാഗയുടെ ട്വീറ്റ്. എന്തായാലും ട്വീറ്റ് വൈറലായി. ഗാഗ പറഞ്ഞത് സത്യമാണെങ്കിൽ ഒരു വർഷത്തിന് മേലെയായി പോപ്താരം കുളി പാസാക്കിയിട്ടില്ലെന്നാണ് ചില വിരുതൻമാരുടെ ട്വീറ്റ്.

നേരത്തെ ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന ഗാഗയുടെ ട്വീറ്റും വൈറലായിരുന്നു. യോഗ പഠിച്ചപ്പോഴാണ് തനിക്ക് സംസ്കൃതത്തോട് ഇഷ്ടം തോന്നിയതെന്നും താരം അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ലേഡി ഗാഗയല്ല, ഇനി ലേഡി ഗംഗയെന്നാണ് ആരാധകർ സ്നേഹപൂർവം വിളിച്ചത്.

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതൊരു ബിഗ് ചിത്രമാകുമെന്ന് പറയാം. ഒരു ആക്ഷന്‍ സസ്‌പെന്‍ഡ് ചിത്രമാണ് ബിഗ് ബ്രദര്‍. വിയറ്റ്‌നാം കോളനി മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ഹണി റോസ്, സര്‍ജാനോ ഖാലിദ്, ടിനി ടോം, അനൂപ് മേനോന്‍, സിദ്ദിഖ്, മിര്‍ണ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പുതുമുഖ നായകന്‍ സര്‍ജാനോ ഖാലിദ് മോഹന്‍ലാലിന്റെ കൊച്ചനുജനായിട്ടാണ് വേഷമിടുന്നത്. സര്‍ജാനോ ഖാലിദിന്റെ മാസ് ഡയലോഗിലാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അത് എന്റെ ബിഗ് ബ്രദര്‍ ആണെന്ന് താരം പറയുന്നത് കേള്‍ക്കാം.

മമ്മുട്ടി നായകനായ പേരന്‍പിലൂടെ അഭിനയരംഗത്തേക്ക് ചവടുവെച്ച ട്രാന്‍സ് നായികയാണ് അഞ്ജലി അമീര്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീര്‍ എങ്ങനെ അഞ്ജലി അമീറായി എന്നു കാണിച്ചു തരുന്ന ട്രാന്‍സിഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് അഞ്ജലിയുടെ വീഡിയോ.

‘എന്റെ മനോഹരമായ യാത്ര…. എന്റെ പരിവര്‍ത്തനം’ എന്ന തലക്കെട്ടിലാണ് അഞ്ജലി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോയില്‍ പങ്കുവെച്ചത്. അപമാനം, ഏകാന്തത, വേദന എന്നീ ഹാഷ് ടാഗുകളും അഞ്ജലി ഉള്‍പ്പെടുത്തിയിരുന്നു.

പേരന്‍പ് കൂടാതെ സുവര്‍ണ പുരുഷന്‍ എന്ന മലയാള സിനിമയിലും മറ്റൊരു തെലുങ്ക് ചിത്രത്തിലും അഞ്ജലി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസിലെ ബിരുദ വിദ്യാര്‍ത്ഥികൂടിയാണ് അഞ്ജലി.

 

View this post on Instagram

 

My awesome journey #stigma #lonlyness #pain …….my transition 😂😟😢🙀😍😘😘😘

A post shared by Anjali ameer. (@anjali_ameer___________) on

RECENT POSTS
Copyright © . All rights reserved