മണമ്പൂർ സുരേഷ്
ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും, ഗവേഷണവും ചെയ്യാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ? അതിനുള്ള ചെലവെന്താണ്? യോഗ്യത എന്താണ് ? ഭാഷാപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?
പഠിച്ചവരും പഠിക്കുന്നവരുമായ മൂന്നു പേര്‍ അവരുടെ അനുഭവം Planet Search with MS എന്ന യു ട്യൂബ് ചാനലിനോട് വിവരിക്കുന്നു. ഇതില്‍ ഒരാള്‍ അവിടെ നിന്നും PhD എടുത്തു. മറ്റുരണ്ടു പേര്‍ അവിടെ ഇപ്പോള്‍ PhD ചെയ്യുന്നു. അതില്‍ ഒരാള്‍ ജര്‍മ്മനിയിലേക്ക് പോസ്റ്റ് ഗ്രാജുവേഷനും ചെയ്തയാളാണ്.
ജര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിനടുത്തുള്ള ജസ്ടസ് ലീബിക് യൂനിവേഴ്സിറ്റിയില്‍ പോയി നേരിട്ട് രേക്കോര്‍ടു ചെയ്തതാണിത്. Planet Search with MS ന്റെ പുതിയ എപിസോട് ഇതിലേക്ക് വെളിച്ചം പരത്തുകയാണ്. രണ്ടാം ഭാഗം ഡിഗ്രി കോഴ്സിനു ജര്‍മ്മനിയില്‍ പോകുന്നതിനെക്കുറിച്ചാണ്.
ജയ്പൂര്‍: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് സച്ചിന് പൈലറ്റ് ആംആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിച്ചത്.
എല്ലാം പണം കൊണ്ടും കൈയ്യൂക്ക് കൊണ്ടും നേടാനാവില്ലെന്നും ബി.ജെ.പിക്കെതിരെ സച്ചിന്‍ പൈലറ്റ് പറഞ്ഞു. പുറത്ത് വന്ന സര്‍വ്വേകളെല്ലാം ആംആദ്മി പാര്‍ട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്.
അവസാനമായി പുറത്ത് വന്ന ന്യൂസ് എക്‌സ് സര്‍വ്വേയും ആംആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിക്കുന്നു. ന്യൂസ് എക്സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബിജെ.പി നേടിയേക്കും.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 2 മുതല്‍ 4 സീറ്റ് വരെ ലഭിച്ചേക്കും.
59.57 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രകടനം നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 24.61 ശതമാനം പേര്‍ ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 15.51 ശതമാനം പേര്‍ അസന്തുഷ്ടി രേഖപ്പെടുത്തി.
സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായ സിസ്റ്റർ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ ഫയൽ തിരുവനന്തപുരം സിബിഐ കോടതിയിൽ ഹാജരാക്കി. കേസിലെ ഇരുപത്തൊമ്പതാം സാക്ഷിയായ ഡോ. രമയോട് രേഖകൾ ഹാജരാക്കാൻ കോടതി അന്ത്യശാസനം നൽകിയിരുന്നു. ഫയൽ ഹാജരാക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സി ബി ഐ മുഖേന നോട്ടീസ് നൽകിയിട്ടും ഹാജരാക്കാത്തത് കോടതിയെ ചൊടിപ്പിച്ചിരുന്നു. 10 നകം ഹാജരാക്കാത്ത പക്ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് അന്ത്യശാസനം ഡോക്ടർക്ക് നൽകിയത്.
അതേ സമയം കേസിലെ എൺപത്തിയേഴാം സാക്ഷിയും രാജസ്ഥാൻ സംസ്ഥാനത്തെ ഫോറൻസിക് ഡയറക്ടറുമായ ഡോ. പഥക്കിനോട് ജയ്പൂർ കോടതിയിൽ ജനുവരി 29 ന് ഹാജരാകാൻ സി ബി ഐ ജഡ്ജി സനിൽകുമാർ ഉത്തരവിട്ടു. പ്രായാഥിക്യത്താലുള്ള ശാരീരിക അസ്വാസ്ഥ്യം കാരണം തിരുവനന്തപുരം സിബിഐ കോടതിയിലെത്താനുള്ള സാക്ഷിയുടെ ബുദ്ധിമുട്ട് പരിഗണിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ സാക്ഷി വിസ്സാരം നടത്തുന്നതിലേക്കായാണ് ഡോക്ടറോട് രാജസ്ഥാനിലെ ജയ്പൂർ കോടതിയിൽ 29 ന് ഹാജരാകാൻ നിർദേശിച്ചത്. തൽസമയം തിരുവനന്തപുരം സിബിഐ ജഡ്ജി കോടതി ഹാളിൽ ഘടിപ്പിച്ചിട്ടുള്ള സ്ക്രീനിൽ നോക്കി പഥക്കിനെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും നടത്തും. അതിലേക്കായി പ്രതികളായ ഫാ.തോമസ് കോട്ടൂരിനോടും സിസ്റ്റർ സ്റ്റെഫിയോടും അവരുടെ അഭിഭാഷകരോടും സിബിഐ പ്രോസിക്യൂട്ടറോടും 29 ന് ഹാജരാൻ കോടതി ഉത്തരവിട്ടു.
മൂന്നാഴ്ച മുമ്പ് സി ബി ഐ കോടതി ഉത്തരവ് പ്രകാരം മജിസ്ട്രേട്രേട്ട് ദീപാ മോഹൻ കമ്മീഷൻ ഡോ. രമയെ കരമനയിലെ വസതിയിൽ ചെന്ന് സാക്ഷി വിസ്താരം നടത്തി കമ്മീഷൻ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സി ബി ഐ പ്രോസിക്യൂട്ടർ പ്രതികളായ ഫാ.തോമസ് കോട്ടൂർ , സിസ്റ്റർ സ്റ്റെഫി , പ്രതിഭാഗം അഭിഭാഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സാക്ഷി വിസ്താരം നടത്തിയത്. വിസ്താര വേളയിൽ രഹസ്യ സ്വഭാവമുള്ള ഫയൽ ഡോക്ടർ കമ്മീഷൻ മുമ്പാകെ ഹാജരാക്കി മൊഴി നൽകിയിരുന്നു. ഫയൽ സിബിഐ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ കമ്മീഷൻ ഡോക്ടർക്ക് നിർദേശം നൽകി.
സി ബി ഐ അറസ്റ്റ് ചെയ്ത സ്റ്റെഫിയെ കന്യകാത്വ പരിശോധന നടത്താൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ.രമയുടെ മുന്നിൽ ഹാജരാക്കിയിരുന്നു. പരിശോധന ഫയൽ ഡോക്ടർ രഹസ്യമായി സൂക്ഷിക്കാനും കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാക്കാനും സി ബി ഐ നിർദേശിച്ചു.അതിനാൽ ഡോക്ടർ റിട്ടയർ ആയിട്ടും മെഡിക്കൽ സൂപ്രണ്ടിനെ ഏൽപ്പിക്കാതെ തന്റെ വസതിയിൽ സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിച്ചു. ഈ ഫയലാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ട പ്രകാരം ഡോ.രമ ഹാജരാക്കിയത്.
ഡോ. രമയെ മെഡിക്കൽ ബോർഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹർജി ജഡ്ജി സനിൽകുമാർ നേരത്തേ തള്ളിയിരുന്നു. സാക്ഷി മൊഴി നൽകാൻ പ്രാപ്തയല്ലെങ്കിൽ സാക്ഷിയുടെ വാസസ്ഥലത്ത് മൊഴിയെടുക്കാൻ ചെല്ലുന്ന മജിസ്ട്രേട്ട് കമ്മീഷൻ വിവരംകോടതിക്ക് റിപ്പോർട്ടായി സമർപ്പിച്ചോളുമെന്നും അക്കാര്യത്തിൽ പ്രതിക്ക് ആശങ്കയോ വേവലാതിയോ വേണ്ടെന്നും ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. മാത്രവുമല്ല ക്രിമിനൽ കോടതിക്ക് ഒരിക്കൽ പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധന നടത്താനോ ഭേദഗതി വരുത്താനോ റദ്ദാക്കാനോ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടു കൂടിയാണ് ഹർജി തള്ളിയത്. ശയ്യാവലംബിയായി കിടക്കയിൽ കഴിയുന്ന ഡോ. രമയെ മജിസ്ട്രേട്ട് ദീപാ മോഹൻ കമ്മിഷൻ വിസ്തരിക്കും മുമ്പ് അവർ മൊഴി നൽകാൻ പ്രാപ്തയാണോയെന്നറിയാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി സ്റ്റെഫി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സി ബി ഐ അന്വേഷണം ഏറ്റെടുത്ത ഉടനെ താൻ കന്യകയെന്ന് വരുത്താൻ ബാംഗ്ളൂരിൽ ചെന്ന് സ്റ്റെഫി ഓപ്പറേഷൻ നടത്തി കീറിപ്പോയ കന്യാചർമ്മം കൃത്രിമമായി തുന്നിചേർത്തിരുന്നു.
സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തന്റെ പരിശോധനയിൽ തെളിത്തതായി ഡോ.രമ നേരത്തേ സി ബി ഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി , ഹൈമനോട്ടമി (യോനീ ഭാഗം സുഗമമായ ലൈംഗിക ബന്ധത്തിനായും മറ്റുമുള്ള തടസ്സം മാറ്റി വിസ്തൃതി കൂട്ടൽ) എന്നീ ഓപ്പറേഷനുകൾ സ്റ്റെഫി നടത്തിയെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയിരുന്നു.
ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോടുള്ള എല്ലാ ദേഷ്യവും ചേർത്ത് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ജെഡിയു. ഫെബ്രുവരി എട്ടിന് ഡൽഹിയിൽ ഇവിഎം മെഷീനിൽ സ്‌നേഹത്തോടെ വോട്ട് ചെയ്യണം. അത് ചെറിയ തോതിൽ കറന്റ് ഉത്പാദിപ്പിക്കുന്നുണ്ട്, സാഹോദര്യവും സൗഹൃദവും നാശംവന്നുപോകരുത്- ജെഡിയു നേതാവ് പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന റാലിയ്ക്കിടെയാണ് അമിത് ഷാ പ്രസ്താവന നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഷഹീൻബാഗില്ലാത്ത ഡൽഹിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു.
ബിജെപി അധികാരത്തിലെത്തുകയാണെങ്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകൾ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീൻബാഗ് ഡൽഹിയിൽ ഉണ്ടാകില്ലെന്നും ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താൽ ഫലം പ്രഖ്യാപിക്കുന്ന 11ാം തീയതി വൈകുന്നേരത്തോടെ ഷഹീൻബാഗിൽ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഷെയ്ൻ നിഗം വിഷയത്തിൽ അമ്മയും നിർമാതാക്കളും തമ്മിൽ ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയും പരാജയമായി. ഷെയ്നിന്റെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിർമാതാക്കൾ. ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കണമെന്നായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ ആവശ്യം. ഇന്നത്തെ ചർച്ചയോടെ വിഷയത്തിൽ നിർണായകമായൊരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. എന്നാൽ നിർമാതാക്കളുടെ നിലപാട് വീണ്ടും പ്രശ്നത്തെ സങ്കീർണ്ണമാക്കുകയാണ്.
‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും ‘വെയിൽ’, ‘കുർബാനി’ സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഷെയ്‌ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും എഎംഎംഎയും അടക്കമുള്ള സംഘടനകൾ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ നിരവധി തവണ ഇടപെട്ടിരുന്നു.
“സംഘടന എന്ത് തീരുമാനമെടുത്താലും അത് അനുസരിച്ചുകൊള്ളാം എന്ന് വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ ഷെയ്ൻ സമ്മതിച്ചിട്ടുണ്ട്. ഇനി ഒരു സിനിമയുടെ ഡബ്ബിങ് ഉണ്ട്, രണ്ടു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രതിഫല തുകയിൽ ഷെയ്നിന്റേയും നിർമ്മാതാക്കളുടേയും വിഷയങ്ങൾ പരിഗണിച്ച് ഒരു ന്യായമായ സെറ്റിൽമെന്റ് നടത്തണമെന്ന് തന്നെ നമ്മൾ പ്രൊഡ്യൂസേഴ്സിനോട് ആവശ്യപ്പെടും.
കൊച്ചിയിൽ വച്ച് അമ്മയുടെ ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും അവരുടെ കൂടെ സൗകര്യം നോക്കി ഒരു ദിവസം ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്നാണ് തീരുമാനം. എന്ന് ഡബ്ബിങ് പൂർത്തിയാക്കാം, ബാക്കിയുള്ള ചിത്രങ്ങളുടെ ഷൂട്ട് എപ്പോഴേക്ക് പൂർത്തിയാക്കാം എന്ന് ഷെയ്നിനോട് ചോദിച്ച് അമ്മ തീരുമാനിക്കും. ഷെയ്ൻ ഞങ്ങളുടെ അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചേ തീരുമാനമുണ്ടാകൂ,” എന്നാണ് ചർച്ചയ്ക്കു മുൻപ് താരസംഘടനയുടെ ഭാരവാഹിയായ ജഗദീഷ് പറഞ്ഞത്.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് വിചാരണയില്‍ ഡെമോക്രാറ്റിക് പ്രോസിക്യൂട്ടര്‍മാരുടെ വാദം പൂര്‍ത്തിയായി. ‘രാജ്യത്തിന്‍റെ വിധിയാണ് തുലാസിലാണെ’ന്ന് കാലിഫോർണിയയില്‍ നിന്നുള്ള കോൺഗ്രസ് വനിതയും ഇംപീച്ച്മെന്‍റ് മാനേജറും മുതിർന്ന ഡെമോക്രാറ്റുകളിലൊരാളുമായ സോ ലോഫ്ഗ്രെൻ പറഞ്ഞു. പക്ഷപാതമില്ലാത്ത നീതി നടപ്പാക്കുന്നതിന് കൂടുതൽ സാക്ഷികളും, തെളിവുകളും ഹാജരാക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.
“തങ്ങള്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും കണ്ടത്തേണ്ടത് സെനറ്റര്‍മാരുടെ കര്‍ത്തവ്യമാണ്”, ലോഫ്ഗ്രെന്‍ സിന്‍ എന്‍ എന്‍ ചാനലിനോട് പറഞ്ഞു. വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്ട്സണ്‍ സാക്ഷികള്‍ക്ക് സമന്‍സ് അയച്ചാല്‍ അവരെ എത്രയും പെട്ടെന്നു ഇമ്പീച്ചമെന്‍റ് പ്രക്രിയയിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുക തന്നെ ചെയ്യും. കോടതിയിലേക്ക് മൂന്നോ നാലോ വര്ഷം ഇത് വലിച്ചിഴയ്ക്കന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.” ലോഫ് ഗ്രെന്‍ പറഞ്ഞു.
എന്നാല്‍ ട്രംപിനെ സുരക്ഷാ ഉപദേശകനായ ജോണ്‍ ബോള്‍ട്ടന്‍ അടക്കമുള്ള സാക്ഷികളെ വിളിച്ചുവരുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ തള്ളി. നേരത്തെ, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ 197നെതിരെ 230 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് ഉക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നേരിടുന്നത്. ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
എന്നാല്‍, കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആരോപിക്കുന്നു. കൂടുതല്‍ സാക്ഷികളെ ഹാജരാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ നേതാവ് മിച്ച് മക്കോണെൽ ശക്തമായി എതിർത്തു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഉൾപ്പെടെ, ഉക്രെയ്ൻ കാര്യങ്ങളിൽ ട്രംപിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച അഭിഭാഷകൻ റൂഡി ജിയൂലിയാനിയുടെ ഇടപെടലുകള്‍ അടക്കം രാജ്യത്തെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരെ വിസ്തരിച്ചേ തീരൂ എന്നാണ് ഡോമോക്രാറ്റുകളുടെ വാദം.
ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ ഒരു വീഡിയോയാണ് സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം.മതത്തെ ക്കുറിച്ചുള്ള ഷാരൂഖിന്റെ കാഴ്ചപ്പാടാണ് വീഡിയോയില്‍ പറയുന്നത്.ഹിന്ദു – മുസ്ലിം എന്ന വേര്‍തിരിവ് തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് വീഡിയോയില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കുന്നു.
‘ഞാന്‍ മുസ്ലിം ആണ് . എന്റെ ഭാര്യ ഹിന്ദുവും. എന്നാല്‍ എന്റെ കുട്ടികള്‍ ഇന്ത്യക്കാരാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്റെ മകള്‍ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോള്‍ ഞാന്‍ അതില്‍ ഇന്ത്യന്‍ എന്ന് എഴുതി. ഞങ്ങള്‍ക്ക് വേറെ ഒരു മതമില്ല’ – വീഡിയോയില്‍ ഷാരുഖ് ഖാന്‍ പറഞ്ഞു.
വീട്ടില്‍ പ്രത്യേകിച്ച് ഒരു മതവുമില്ലാത്തതു കൊണ്ട് എല്ലാ മതങ്ങളുടെ ഉത്സവങ്ങളും ഞങ്ങള്‍ ഒരേ പ്രാധാന്യത്തോട ആഘോഷിക്കാറുണ്ടെന്നും കിങ് ഖാന്‍ വ്യക്തമാക്കി. ആര്യന്‍ എന്ന പേരും സുഹാന എന്ന പേരും പകുതി മതപരവും പകുതി ഇന്ത്യനുമാണ്. അതിന്റെ കൂടെ ഖാന്‍ എന്ന പേര് ഇഷ്ടദാനം നല്‍കിയതാണെന്നും ഷാരുഖ് വീഡിയോയിലൂടെ പറയുന്നു.
My wife is Hindu, I am a Muslim and my kids are Hindustan. My daughter was asked the religion in school form, I told her we are Indians 🇮🇳 ❤️ – The pride of India Shah Rukh Khan. #RepublicDayIndia #RepublicDay2020 pic.twitter.com/Qk95xxLT3j
— Neel Joshi (@neeljoshiii) January 25, 2020
വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന സുഭാഷ്‌വാസു. തട്ടിപ്പിന് ബിഡിജെഎസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. തുഷാറിനെ പുറത്താക്കാന്‍ ബിജെപിക്ക് കത്തുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
90 ദിവസത്തിനുള്ളില്‍ അച്ഛനെയും മകനെയും പുറത്താക്കി ജയില്‍ അടയ്ക്കുമെന്ന് സുഭാഷ് വാസു പറയുന്നു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്ന തെളിവുകള്‍ ഫെബ്രവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സുഭാഷ് വാസു വ്യക്തമാക്കുന്നു.
ടിപി സെന്‍കുമാര്‍ താന്‍ നയിക്കുന്ന ബിഡിജെഎസില്‍ ചേരുന്നതായിരിക്കും. വെള്ളാപ്പള്ളി കുടുംബത്തിന്റെ തട്ടിപ്പുകള്‍ മറച്ചുവയ്ക്കാനാണ് ബിഡിജെഎസിനെ ഉപയോഗിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.
ബോളിവുഡില്‍ ശക്തമായ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന താരങ്ങളുടെ കൂട്ടത്തില്‍ ഏറെ മുന്നിലാണ് പ്രിയങ്ക ചോപ്ര. അതോടൊപ്പം മേനീ പ്രദര്‍ശനത്തിന് ഒട്ടും മടിയില്ലാത്ത താരവും കൂടിയാണ്. വിവാഹശേഷം അതല്‍പം കൂടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭര്‍ത്താവിനൊപ്പം അര്‍ധനഗ്നമായുള്ള പല ഫോട്ടോകളും വൈറലായിരുന്നു.
സ്‌റ്റേജ് ഷോകളിലും ഫാഷന്‍ ഷോകളിലും പ്രിയങ്കയുടെ വേഷങ്ങള്‍ വള്‍ഗറാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും താരം അത്തരമൊരു വേഷത്തിലെത്തിയിരിക്കുന്നു. മാറിടം പകുതിയും പുറത്ത് കാണിച്ചുള്ള പ്രിയങ്കയുടെ വേഷം ആരാധകരെ ചൊടിപ്പിച്ചു. ബോള്‍ഡ് ആന്റ് ബ്യൂട്ടിയില്‍ നിന്ന് ഇത്രയും ഗ്ലാമറസ് പ്രതീക്ഷിക്കുന്നില്ലെന്ന് പലരും പറയുന്നു.
ഗ്രാമ്മിസ് 2020 റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്ക് ജോനാസും എത്തിയത്. എല്ലാ കണ്ണുകളും ഈ ദമ്പതികള്‍ക്കുനേരെയായിരുന്നു. ഒരു പ്രത്യകതരം വൈറ്റ് ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക എത്തിയത്. ആകര്‍ഷിക്കുന്ന കമ്മലുകളാണ് ഗൗണിന് തെരഞ്ഞെടുത്തത്. ഗൗണില്‍ നിന്ന് ഡയമണ്ട് പോലെ സ്‌റ്റോണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
നിക്കിന്റെ സഹോദരന്മാരും ഭാര്യയും ഷോയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കെവിന്‍ ജോനാസും ജോ ജോനാസുമാണ് സഹോദരന്മാര്‍. ഏറ്റവും വലിയ സംഗീത അവാര്‍ഡ് നിശയാണ് നടന്നത്. തന്റെ ഭര്‍ത്താവിന് ലഭിച്ച പുരസ്‌കാരത്തെക്കുറിച്ചും തന്റെ സന്തോഷ നിമിഷത്തെക്കുറിച്ചും പ്രിയങ്ക പങ്കുവെച്ചു. ഭര്‍ത്താവിനെ പുകഴ്ത്തിയാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.
ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത അമിത് ഷാ, ഷഹീൻ ബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഷഹീൻ ബാഗിനോടുള്ള വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുമ്പോൾ കാണിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അമിഷ് ഷാ, മറ്റുള്ള സംസ്ഥാനങ്ങൾ കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, കെജ്‌രിവാൾ നുണയന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയാണ് ചെയ്തതെന്നും പറഞ്ഞു.
ന്യൂഡൽഹിയിലെ ബാബർപൂരിൽ നടന്ന പൊതുയോഗത്തിൽ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭത്തിനിടെ നഗരത്തിൽ നടന്ന ആക്രമണങ്ങൾക്ക് ആം ആദ്മി പാർട്ടിയേയും കോൺഗ്രസ് പാർട്ടിയേയും അമിത് ഷാ കുറ്റപ്പെടുത്തി. ഫെബ്രുവരി 11ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ സ്ഥലം വിടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
“രാഹുൽ ബാബ, കെജ്‌രിവാൾ കമ്പനി മോദി ജി കൊണ്ടുവന്ന സിഎഎയെ എതിർക്കുന്നു. അവർ ഡൽഹിയിൽ കലാപത്തിന് പ്രേരിപ്പിക്കുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. വാഹനങ്ങളും മറ്റും കത്തിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇവരെ വീണ്ടും തിരഞ്ഞെടുത്താൽ ഡൽഹി ഒരിക്കലും സുരക്ഷിതമാകില്ല,” അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കെജ്‌രിവാൾ സർക്കാരിനെ പുറത്താക്കാനുള്ള ബിജെപിയുടെ പ്രചാരണത്തിന് ആവേശം നൽകുകയാണ് അമിത് ഷായുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയെ ‘ലോകോത്തര നഗരമായി’ ഉയർത്തുമെന്ന് ഷാ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
“മാലിന്യ വിമുക്തമായ ഡൽഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിയ്ക്കാൻ ശുദ്ധമായ വെള്ളം ഉണ്ടാകണം. 24 മണിക്കൂർ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം. ഇവിടെ അനധികൃത കോളനികൾ വേണ്ട. മികച്ച ഗതാഗത സൗകര്യം, സൈക്കിൾ ട്രാക്ക്, ലോകോത്തരമായ മികച്ച റോഡുകൾ, ഇവിടെ ട്രാഫിക് കുരുക്കുകളോ ഷഹീൻ ബാഗുകളോ വേണ്ട. അത്തരമൊരു ഡൽഹിയാണ് നമുക്കാവശ്യം,” അമിത് ഷാ പറഞ്ഞു.