Latest News

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന്‍ മനീഷ് താപ്പ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാലാണ് ഇദ്ദേഹം ബീജിങിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സമീപിച്ചിട്ടുണ്ട്.

ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരി ഇപ്പോഴുള്ളത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.

കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച  41 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു. വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനടക്കം പതിമൂന്ന് നഗരങ്ങള്‍ സര്‍ക്കാര്‍ അടച്ചു. ഈ നഗരങ്ങളില്‍ നിന്നുള്ള ഗതാഗതം നിര്‍ത്തിവച്ചു. ആരാധനയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി.

കൊറോണ വൈറസ് ബാധിച്ച് മരണം  41 ആയതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 13 നഗരങ്ങള്‍ ചൈന അടച്ചത്. മധ്യ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞു.

29 പ്രവിശ്യകളിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്ങ്, മക്കാവൂ, തയ്‍വാന്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‍ലന്‍ഡ്, യു.എസ് എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും ദക്ഷിണ കൊറിയയിലും കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചു.

അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.

15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മണ്ണ് മാന്തിയുടെ ഉടമയുടെ സംഘാംഗം ബൈക്കുമായി കാവലുണ്ട

12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയർത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു.

ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പർ ഉടമകൾ പിന്നീട് ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാ‍ൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.

ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.

പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു കുടുംബത്തിന്റെ വിളക്ക് കെടുത്തി മടങ്ങു മ്പോൾ സമയം 1 മണി കഴിഞ്ഞു. വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് മാത്രമായില്ല.

മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.

മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിൻ. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ,കാട്ടാക്കട സിഐ ഡി.ബിജുകുമാർ,എസ്.ഐ ഗംഗാപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.അന്വേഷണം തുടങ്ങി.

ഇല്ലാത്ത ഉദ്ഘാടനത്തിന് കരിവള്ളൂരിലെത്തി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങി. കരിവള്ളൂർ എവി സ്മാരക സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിൽ മൂന്ന് കോടി രൂപ ചിലവിട്ട് മൂന്ന് നിലക്കെട്ടിടം നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു.

ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും ചേർന്ന് വലിയ ആഘോഷപൂർവം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും അസൗകര്യങ്ങളുള്ളതിനാൽ എത്താനാവില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

കടുത്ത നിരാശയിലായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ അധികൃതർ ഉദ്ഘാടനം നീട്ടിവച്ചു. ഇതിനിടയിലാണ് മന്ത്രി തിയതി മാറിപ്പോയി കരിവള്ളൂരിലെത്തിയത്. സ്കൂൾ മുറ്റത്തെത്തി ഹയർസെക്കന്ററി ബ്ലോക്ക് ചോദിച്ചു. അകമ്പടി പൊലീസുകാരൻ ഹയർസെക്കന്ററിയിലെത്തി ഉദ്ഘാടനം നടക്കാനുള്ള സ്ഥലം ചോദിച്ചപ്പോൾ പ്രിൻസിപ്പലും അധ്യാപകരും ഞെട്ടി. പെട്ടെന്ന് തന്നെ അബദ്ധം മനസിലായതോടെ മന്ത്രി കാറിൽ കയറി സ്ഥലംവിട്ടു.

ഹിന്ദി സീരിയൽ താരം സേജൽ ശർമ്മ ജീവനൊടുക്കി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വീട്ടില്‍ വെള്ളിയാഴ്ച്ചയാണ് സേജലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 2017 ൽ ആണ് സേജൽ അഭിനയം ആരംഭിച്ചത്. ഉദയ്പൂർ സ്വദേശിനിയാണ് ഇവർ. ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലൂടെയാണ് ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയത്. ചില പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍, രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.

താൻ പത്ത് ദിവസം മുമ്പ് കാണുമ്പോള്‍ സേജലിന് പ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സഹതാരം അരുൺ കെ.വര്‍മ്മ പറഞ്ഞു. സംഭവം വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.‍

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയത്. നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരത്തേയും ചോദ്യംചെയ്യുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.

മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.

തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നീക്കം സ്വാഗതം ചെയ്യുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷനീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതികള്‍ ഉചിതമായ ഫോറത്തില്‍ പറയണം. ഇത് തന്റെ സർക്കാരാണ്. ഏറ്റുമുട്ടാനാവില്ല. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും ഉപദേശിക്കാനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. തന്നെ അറിയിക്കാതെ സര്‍ക്ക‍ാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായ മലയാളിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ വെള്ളിയാഴ്ച 11:15 am (പ്രാദേശിക സമയം ) ന് കണ്ടെത്തിയത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല സീനിയർ വിദ്യാർഥിനിയായിരുന്നു മലയാളിയായ ആൻ റോസ് ജെറി.

പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തടാകത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ പരിക്കുകൾ കണ്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരം അറിയുവാൻ കഴിയുകയുള്ളു.

ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതശരീരം പബ്ലിക് സേഫ്റ്റി ഓഫീസർ കണ്ടെത്തിയത്. ജെറിയുടെ നിര്യാണത്തിൽ എല്ലാവിധ സഹായവുമായി ക്യാപസ്സ് മിനിസ്ട്രി മുന്നിൽത്തന്നെയുണ്ട്.

പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച്ച (ജനുവരി 27 ) ഒൻപത് മണിക്ക് സേക്രഡ് ഹാർട്ട് ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നു. എല്ലാവരെയും കുർബാനയിലേക്ക് ക്ഷണിക്കുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാദർ ജോൺ വാർത്താകുറിപ്പിൽ അറിയിച്ചു.

[ot-video][/ot-video]

തിരുവല്ല:സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പങ്ക് പ്രശംസനീയമെന്ന് മാത്യം ടി. തോമസ് എം.എൽ.എ പ്രസ്താവിച്ചു.

‘പരിസ്ഥിതി സംരംക്ഷണ ബോധവത്ക്കരണം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ‘ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ വിദ്യാലയമായ കൊമ്പങ്കേരി എം.റ്റി.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നിരണം ഇടവകയുടെ സഹകരണത്തോടെ ഗ്രീൻ ക്ലബിന്റെ ആഭിമുഖ്യത്തിൻ നടന്ന ചടങ്ങ് നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് അധ്യക്ഷത വഹിച്ചു.

ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും വിതരണം ചെയ്യുന്ന വിത്ത് അടങ്ങിയ പേനയുടെ വിതരണോദ്ഘാടനം നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യു നിർവഹിച്ചു.

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരുംതലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ഫലം.കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.അഗസ്ത്യ ചീര, തക്കാളി ,മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശ്രുരിലുള്ള 7 പേർ അടങ്ങിയ സംഘമാണ്.സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ,ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

കാട്ടുനിലം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി ഫാദർ വി. ടി. സാമുവേൽ ആമുഖ പ്രഭാഷണം നടത്തി.തുണിസഞ്ചികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കുരുവിള കോശി നിർവഹിച്ചു. വിദ്യാർത്ഥികൾക്കിടയിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം ഹെഡ്മാസ്റ്റർ ജോൺ പി തോമസിന് നല്കി നിർവഹിച്ചു.

ഗ്രീൻ ക്ലബ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ് , കൺവീനർ അനീഷ് ജോൺ ,പോൾ വർഗ്ഗീസ്, പി.ടി.എ പ്രസിഡന്റ് അജി ഏബ്രഹാം, സീനിയർ അസിസ്റ്റന്റ് മേഴ്സി കെ, സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം ഉമ്മൻ, ബ്രദേഴ്സ് ഗ്രൂപ്പ് ഡയറക്ടർ പ്രസാദ് മാത്യം മഠമുഖത്ത് ,എം.ജെ. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

 

ജോൺ കുറിഞ്ഞിരപ്പള്ളി

എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.
“ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ  മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”
ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.
“വികാരങ്ങളെ നിയന്ത്രിക്കുന്നതിന്  ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  മദ്രാസിലെ റസിഡൻറ്  ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.“ജെയിംസ് ബ്രൈയ്റ്റ് ഒരു മാനസികരോഗിയായിരുന്നു എന്നുപറഞ്ഞാൽ പോര ഒരു മുഴുഭ്രാന്തനായിരുന്നു. ഈ  അറിവ് ശങ്കരൻ നായരുടെ മനസ്സിൽ ബ്രൈറ്റിനോട് ഉണ്ടായിരുന്ന പക കുറയുവാൻ കാരണമായി.
ശങ്കരൻ നായരും സഹപ്രവർത്തകരും ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
തലശ്ശേരി മൈസൂർ റെയിൽവേ ലൈനും മേമൻ റൂട്ട് ഉം എല്ലാം മൈസൂർ റെസിഡൻറി ൻ്റെ കീഴിലായിരുന്നു. ജെയിംസ് ബ്രൈറ്റിൻ്റെ  മരണത്തോടെ അത് എല്ലാവരും അവഗണിച്ചു. മേമനേയും എല്ലാവരും മറന്നു തുടങ്ങിയിരുന്നു.

കുടകിലെ വനത്തിൽ നായാട്ടിന് പോയി വന്ന ചിലർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം ശങ്കരൻ നായർ യാദൃശ്ചികമായി കേൾക്കാൻ ഇടയായി. മാക്കൂട്ടത്തിനടുത്തു വനത്തിൽ ഒരു ആദിവാസി യുവതിയും നാലഞ്ച് കുട്ടികളും താമസിക്കുന്നുണ്ട്. അവർ ഏതാണ്ട് മുഴുപട്ടിണിയിലാണ് എന്നും സഹതാപം തോന്നി അവർ കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ അവർക്കു കൊടുത്തിട്ടു തിരിച്ചു പോന്നു, ഇതായിരുന്നു  അവരുടെ സംഭാഷണത്തിൻ്റെ ചുരുക്കം.
അത് മിന്നി,മേമൻ്റെ  പെണ്ണ് ആണെന്ന് നായർക്ക് ഉറപ്പായിരുന്നു. മേമൻ്റെ മരണത്തോടെ അവർ പട്ടിണിയിൽ ആയിട്ട് ഉണ്ടാകും. വല്ലാത്ത ഒരു കുറ്റബോധം നായർക്ക് തോന്നി.മേമൻ്റെ  മരണത്തിന് താനും ഒരു കാരണക്കാരൻ അല്ലെ?നിഷ്കളങ്കനായ ഒരു ആദിവാസി യുവാവിനെ ഒരു ഭ്രാന്തൻ്റെ  സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു.

നായർ ,നാരായണൻ മേസ്ത്രിയെ വിളിച്ചു.
തൻ്റെ  കൂടെ മേമനെകൊല്ലിയിൽ വരാമോ എന്ന് ചോദിച്ചു.
“അച്ഛൻ എവിടെ പോയാലും ഞാനും കൂടെ വരും.”ഗീത പറഞ്ഞു.
അവർ മൂന്നു പേരും പിന്നെ സഹായത്തിന് ഏതാനും ജോലിക്കാരെയും കൂട്ടി കുറെ സാധങ്ങളുമായി മേമനെകൊല്ലിയിലേക്ക് പോയി. അവിടെ, മേമനെ സംസ്കരിച്ച സ്ഥലത്തു് ഗീത ചന്ദന  തിരികൾ കത്തിച്ചു വയ്ക്കുകയും കുറെ പൂക്കൾ കൊണ്ട് മേമൻ്റെ  ശവകുടീരം അലങ്കരിക്കുകയും ചെയ്തു.

മേമൻ്റെ ഊരിൽ  അവർക്ക്  ആരെയും കാണാൻ കഴിഞ്ഞില്ല. വിജനമായിക്കിടക്കുന്ന ഊരിൽ അവർ കുറെ സമയം ആരെങ്കിലും വരും എന്ന് വിചാരിച്ചു് കാത്തിരുന്നു.പക്ഷെ,അവരുടെ കാത്തിരിപ്പ് നിഷ്‌ഫലമായി. അവർ ഭക്ഷണം തേടി പുറത്തുപോയിട്ടുണ്ടാകും എന്ന ചിന്തയിൽ കൊണ്ടുപോയ സാധനങ്ങൾ അവിടെ തകർന്ന് കിടന്നിരുന്ന ഒരു  കുടിലിൽ വച്ചിട്ട് തിരിച്ചുപോന്നു.
കുടകിൻ്റെ  സമൂലമായ മാറ്റത്തിന് തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനി  തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ എന്ന ആശയം ഉപേക്ഷിച്ചു.പകരം തലശ്ശേരിയേയും മൈസൂറിനേയും യോജിപ്പിച്ച് ഒരു റോഡ് പണിയുവാൻ ആരംഭിച്ചു.തലശ്ശേരി തുറമുഖവുമായി ബന്ധപ്പെടുന്നത് വന വിഭവങ്ങൾ കയറ്റി അയക്കുന്നതിന് വളരെ സൗകര്യപ്രദമായിരുന്നു.

പുതിയ റോഡിന് അവർ  മേമനും ശങ്കരൻ നായരും കൂടി കണ്ടുപിടിച്ച മേമൻസ് റൂട്ട് ,തന്നെ ഉപയോഗിച്ചു.

മേമനെയും മേമനെകൊല്ലിയേയും ബന്ധപ്പെടുത്തി ധാരാളം കഥകൾ പ്രചരിച്ചുകൊണ്ടിരുന്നു.
റോഡ് പണിക്കായി വന്ന ജോലിക്കാർ മേമനെകൊല്ലിയിൽ ഒരു ആദിവാസി യുവാവിനെയും അവൻ്റെ  പടുകൂറ്റൻ നായയെയും സന്ധ്യാസമയങ്ങളിൽ കാണാറുണ്ട് എന്ന് ശ്രുതി പരന്നു.
ചില സമയങ്ങളിൽ ഒരു നായ കുരയ്ക്കുന്നതും  വനത്തിൽ നിന്ന് കേൾക്കാറുണ്ട് എന്ന് പറയുന്നു. അപമൃത്യു ആയതുകൊണ്ട് മേമൻ്റെ  ആത്മാവു് അവിടെ ചുറ്റി തിരിയുകയാണന്ന് അവർ പരസ്പരം പറഞ്ഞു.ഈ കേട്ടുകേൾവികൾ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തി. മേമൻ്റെ  ആത്മശാന്തിക്കായി അവർ പൂജകൾ ആരംഭിച്ചു.

മേമനെകൊല്ലിയെ ചുറ്റിപറ്റി ആളുകളെ ഭയപ്പെടുത്തുന്ന ധാരാളം കഥകൾ പ്രചരിച്ചു.
എങ്കിലും റോഡുപണിക്കാരും ആദിവാസികളും മേമൻ്റെ  ഊരിൽ താമസം ആരംഭിക്കുകയും ആ പ്രദേശം  മേമനെകൊല്ലി എന്ന് അറിയപ്പെടുകയും ചെയ്തു.

മാക്കുട്ടം മുതൽ മേമനെകൊല്ലി വരെയുള്ള റോഡുപണി പൂർത്തിയായ ദിവസം ശക്തിയായി മഴ പെയ്തു. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ റോഡ് പൂർണമായി  തകർന്നു പോയി.റോഡുപണി ഏറ്റെടുത്ത കമ്പനി പിന്നീട് പുനർനിർമ്മാണം നടത്തി.പക്ഷെ, ഏതാനും ദിവസം കഴിഞ്ഞ്  ഉരുൾപൊട്ടലിൽ വീണ്ടും റോഡ് തകർന്നു. ജെയിംസ് ബ്രൈറ്റിനോട് മേമൻ പ്രതികാരം ചെയ്യുന്നതാണ് ഇതിനെല്ലാം കാരണം എന്ന് ഊരിലുള്ള ആദിവാസികളും ഗ്രാമവാസികളും  വിശ്വസിച്ചു.പ്രദേശവാസികൾ  പ്രതികാര ദാഹിയായ മേമനെ ഭയപ്പെട്ടു..

*                        *                                                                *
ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിലെ വീട്ടി തടികളും  ചന്ദനവും എല്ലാം ഇതിനിടയിൽ റോഡ് മാർഗം തലശ്ശേരിയിൽ എത്തിച്ചു് ഇംഗ്ലണ്ടിലേക്ക്  കപ്പലിൽ കടത്തിക്കൊണ്ടിരുന്നു. കുടകിലെ കർഷകർക്ക് നഷ്ടപ്പെടുന്ന വന സമ്പത്തിൻ്റെ  മൂല്യത്തെക്കുറിച്ചു  യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. അവർക്ക് അല്ലെങ്കിലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി മാക്കൂട്ടത്തിലും വള്ളിത്തോട്ടിലും ചതുപ്പു നിറഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക റെയിൽ പാളങ്ങൾ സ്ഥാപിച്ചു് വനവിഭവങ്ങൾ കടത്തുന്നതിന് വേഗത കൂട്ടി. മനുഷ്യസ്പർശം ഏൽക്കാത്ത കുടകിലെ വനങ്ങളിൽ ബ്രിട്ടീഷ്‌കാരുടെ കോൺട്രാക്റ്റർ മാർ കയറി ഇറങ്ങി കിട്ടാവുന്നതെല്ലാം കൊള്ള ചെയ്തു.

ഗീതയുടെ വിവാഹം കഴിഞ്ഞു.
ഗീതയും ഭർത്താവും  കണ്ണൂരേക്ക് താമസം മാറി.
അവിടെ ഗീതയും ഭർത്താവുംകൂടി “ഗീതാബേക്കറി ” ആരംഭിച്ചു. കണ്ണൂർ വന്ന് തൻ്റെ കൂടെ താമസിക്കാൻ മകൾ നായരെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.എത്ര നിർബ്ബന്ധിച്ചിട്ടും ശങ്കരൻ നായർ തലശ്ശേരി വിട്ടുപോകാൻ വിസമ്മതിച്ചു.

വാരാന്ത്യങ്ങളിൽ നായർ വല്ലപ്പോഴും മകളുടെ അടുത്തുപോകും.
ഗീത പോയതോടുകൂടി നായർ മൂകനായി കാണപ്പെട്ടു.
തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ശങ്കരൻ നായർ .നായരുടെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
ഒരു ദിവസം നായരെ കാണാതായി.
ശങ്കരൻ നായർക്ക് എന്തുപറ്റി?നായർ എവിടെ പോയി?എല്ലാവരും തമ്മിൽ തമ്മിൽ ചോദിച്ചു.
നാരായണൻ മേസ്ത്രിയും, ഗീതയും പിന്നെ ദാനിയേൽ വൈറ്റ് ഫീൽഡും നായരെ അന്വേഷിച്ചു നടന്നു. പക്ഷേ യാതൊരു വിവരവും കിട്ടിയില്ല.
നായരെ  മേമനെകൊല്ലിയിൽ വച്ച് കണ്ടു എന്ന് ചിലർ പറഞ്ഞു.
തലശ്ശേരി കടൽപാലത്തിൽ നിൽക്കുന്നത് കണ്ടു എന്ന് മറ്റുചിലർ.
ഡിപ്രഷനായി നായർ ആത്‍മഹത്യ ചെയ്തു എന്ന് മറ്റു ചിലർ.
തലശ്ശേരി നിവാസികൾക്ക് പരിചിതനായിരുന്ന നായരുടെ തിരോധാനം എല്ലാവരെയും സങ്കടത്തിലാക്കി.

ഗീതയും നാരായണൻ മേസ്ത്രിയും ശങ്കരൻ നായരെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് കുഞ്ഞിരാമേട്ടനെ പരിചയപ്പെടുന്നത്.വണ്ണം തീരെയില്ലാത്ത ,തലശ്ശേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “നൂലുപോലത്തെ കുഞ്ഞിരാമേട്ടൻ.”

വീരരാജ്പേട്ടയിൽ കാപ്പിയും വടയും വിറ്റു നടന്നിരുന്ന കുഞ്ഞിരാമേട്ടൻ  ഉറപ്പിച്ചു പറഞ്ഞു,താൻ  ശങ്കരൻ നായരെ  മേമനെകൊല്ലിയിൽ വച്ച്  കണ്ടിട്ടുണ്ട് എന്ന്.കുറച്ചു കാലങ്ങൾക്ക് മുൻപ് ശങ്കരൻ നായർ സൂക്ഷിക്കാൻ ഏൽപിച്ച സാധനങ്ങളുമായി കടന്നുകളഞ്ഞ അതേ കുഞ്ഞിരാമേട്ടൻ തന്നെയാണ് ഇയാൾ.

മേമനെകൊല്ലിയിൽ  റോഡുപണിക്കാരെയും  ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികളെയും ഉദ്ദേശിച്ചു ഒരു കാപ്പിക്കട കുഞ്ഞിരാമേട്ടൻ തുടങ്ങിയിരുന്നു.അവിടെ നായർ വന്നിരുന്നു  എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.
നായർ കുഞ്ഞിരാമേട്ടൻ്റെ  കടയിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ  വന്ന  ഏതാനും റോഡ് പണിക്കർ  തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു.
അവരുടെ ഭാഷ മനസ്സിലാകാതിരുന്ന ശങ്കരൻ നായർ ചോദിച്ചു “ഇത് റോഡ് പണിക്കാരാണോ ?”
“അതെ.”
“അവർ എന്താണ് സംസാരിക്കുന്നത്.?”
“അടുത്ത വെള്ളിയാഴ്ച മേമനെകൊല്ലിയിലെ താറുമാറായി പോകുന്ന റോഡ് ഉറപ്പിക്കുന്നതിനായി അവർ ഒരു നരബലി  നടത്തുന്ന കാര്യമാണ് .”
പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ ഇവ ഉറച്ചു നിൽക്കുന്നതിനായി നരബലി നടത്തുക സാധരണമായിരുന്നു
“നരബലി?”
“കൂടെ കൂടെ പൂർത്തിയാക്കിയറോഡ് തകർന്നുപോകുന്നതിന് പരിഹാരമായി നരബലി നടത്തണം എന്നാണ് അവർ പറയുന്നത്. ”
ബ്രിട്ടീഷ് ഭരണകൂടം നരബലി നിരോധിച്ചിച്ചിരിക്കുന്നതുകൊണ്ട് വളരെ രഹസ്യമായിട്ടാണ് നടത്തുന്നത്.
“വളരെ രഹസ്യമാണ്.അവർ  പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവരുടെ വിചാരം.ബലികൊടുക്കുന്നതു ഒരു ആദിവാസി യുവതിയെ ആണ് എന്നാണു അവർ പറഞ്ഞത്.എന്തെങ്കിലും ആകട്ടെ.നമുക്കെന്താ?”

നായർ എഴുന്നേറ്റു, ഒന്നും മിണ്ടാതെ മേമനെകൊല്ലിയിലെ ആദിവാസികൾ താമസിക്കു സ്ഥലത്തേക്ക്  നടന്നുപോയി.നായരുടെ ഷർട്ടിനടിയിൽ അരയിൽ  ഒരു റിവോൾവർ തിരുകി വച്ചിരുന്നു  എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.
കുഞ്ഞിരാമേട്ടൻ പിന്നാലെ ചെന്നു.
.ശങ്കരൻ നായർ പറഞ്ഞു,”കുഞ്ഞിരാമൻ തിരിച്ചു പൊയ്ക്കൊള്ളൂ”.
അതിനുശേഷം ശങ്കരൻ നായരെ കാണുകയുണ്ടായില്ല.
നരബലിക്കു നിശ്ചയിച്ചിരുന്ന ദിവസം രാത്രി പന്ത്രണ്ടു മണി.കുഞ്ഞിരാമേട്ടന് ഇരിപ്പുറയ്ക്കുന്നില്ല,നരബലി കാണണമെന്ന് ഒരു മോഹം.

കുഞ്ഞിരാമേട്ടൻ ഒരു വലിയ മരത്തിന്പിന്നിൽ ഒളിച്ചിരുന്നു.രാത്രി പന്ത്രണ്ടു മണി ആയപ്പോൾ പത്തുപന്ത്രണ്ടാളുകൾ  മിന്നിയെ പിടിച്ചുകെട്ടി മേമന് ബലികൊടുക്കുന്നതിനായി  കൊണ്ടുവന്നു.
അവൾക്ക്  അനക്കമുണ്ടായിരുന്നില്ല. രണ്ടുപേർ ചേർന്ന് അവളെ നിലത്തു്  കിടത്തി. രണ്ടു പന്തം വെളിച്ചം കിട്ടാനായി കത്തിച്ചു വച്ചു ,പൂജ  ആരംഭിച്ചു.

പൂജയുടെ അവസാനം  മിന്നിയുടെ  അടുത്തേക്ക് പൂജാകർമം ചെയ്യുന്ന ആൾ   ഒരു കൊടുവാളുമായി  വന്നു, വാൾ  ഉയർന്നു..
ഒരു മിന്നൽ,എവിടെ നിന്നോ ഒരു വെടിപൊട്ടി.
അയാൾ  മറിഞ്ഞു വീണു.
എന്താണ് സംഭവിച്ചത് എന്ന്  മനസ്സിലാകാതെ  സഹായി  മിന്നിയുടെ  അടുത്തേക്ക് ചെന്നു.
വീണ്ടും ഒരു വെടി പൊട്ടി. രണ്ടുപേർ കൊടുവാളുകളുമായി പ്രകാശം കണ്ട സ്ഥലത്തേക്ക് കുതിച്ചു..
ദയനീയമായ ഒരു കരച്ചിലോടെ  അവർ  മറിഞ്ഞു വീണു.രണ്ടുപേരുടെയും  വയർ മുറിഞ്ഞു കുടൽ മാലകൾ  പുറത്തുചാടിയിരുന്നു.

നിലത്തു  കിടന്നിരുന്ന മിന്നി യുടെ അടുത്ത് വന്ന ഒരാൾ കഠാര  ഉയർത്തി.
അടുത്ത നിമിഷം  അയാളും വെടിയേറ്റ് മറിഞ്ഞു  വീണു..
ഈ ബഹളത്തിനിടയിൽ ബാക്കിയുള്ളവർ അപകടം തിരിച്ചറിഞ്ഞു,ഓടി രക്ഷപെട്ടു.
ആജാനുബാഹുവായ ഒരു മനുഷ്യൻ ഉറച്ച കാൽ  വയ്പ്പുകളോടെ   അവിടേക്ക്  വന്നു.
മിന്നിയെ എടുത്തു തോളത്തു കിടത്തി.ഏതാണ്ട് പരിപൂർണ  നഗ്നയായിരുന്നു അവൾ.ആ മനുഷ്യൻ അവളെയും തോളിൽ കിടത്തി വനത്തിനുള്ളിലേക്കു നടന്നുപോയി.

പക്ഷെ അത് ശങ്കരൻ നായരാണ് എന്ന് കുഞ്ഞിരാമേട്ടന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞില്ല.
കുഞ്ഞിരാമേട്ടൻ്റെ  കഥകളുടെ അടിസ്ഥാനത്തിൽ ഗീതയും നാരായണൻ  മേസ്ത്രിയും ഡാനിയേൽ വൈറ്റ് ഫീൽഡും വളരെയധികം അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും ശങ്കരൻ നായരെക്കുറിച്ച് യാതൊരു വിവരവും  കിട്ടുകയുണ്ടായില്ല.

പലതവണ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയെൻ വൈറ്റ് ഫീൽഡും നായരേ അന്വേഷിച്ചു മേമനെകൊല്ലിയിൽ ചെന്നു.
.പക്ഷെ ആർക്കും ഒരു വിവരവും അറിഞ്ഞുകൂട
കുഞ്ഞിരാമേട്ടൻ  പറയുന്നത് ആരും വിശ്വസിച്ചില്ല.
കാരണം കഥകൾ മെനയുന്നതിൽ കുഞ്ഞിരാമേട്ടൻ സമർത്ഥൻ ആയിരുന്നു..
ഇതേ സമയത്തു് തലശ്ശേരിയിലെ ലൈറ്റ് ഹൗസിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ട ഒരു അസ്ഥികൂടം നായരുടേതാണെന്ന് മറ്റു ചിലർ  ഉറപ്പിച്ചു പറഞ്ഞു.ഷർട്ടും മറ്റും നായരുടേതിനോട് സാമ്യമുണ്ടായിരുന്നു.
എങ്കിലും ഗീതക്ക് അത് തൻ്റെ  അച്ഛനാണ് എന്ന് ഉറപ്പിക്കുവാൻ കഴിഞ്ഞില്ല.
നായരുടെ തിരോധാനം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അവശേഷിച്ചു.
തലശ്ശേരിയുടെയും കുടകിൻ്റെ യും ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ട ശങ്കരൻ നായരും മേമനും ബ്രൈറ്റും എല്ലാം കാലക്രമേണ അവഗണിക്കപ്പെട്ടു.നാടൻ  പാട്ടുകളിലും കെട്ടുകഥകളിലും അവരുടെ ചരിത്രം ഒതുങ്ങിപ്പോയി.

ഉരുൾ പൊട്ടലിലും പെരുമഴയിൽ പുഴയിലെ ജലനിരപ്പുയർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മേമനെകൊല്ലി ഏതാണ്ട് നാശത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നു
മേമനെ കൊല്ലിയുടെ ചരിത്രം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. അതോടൊപ്പം ശങ്കരൻ നായരും മേമനും എല്ലാം.
പക്ഷേ കാലത്തിൻ്റെ  നിയോഗം മറ്റ് ഒന്ന് ആയിരുന്നു.
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

ഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ രൂപശ്രീയ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലും സൂചനയുണ്ടായിരുന്നു.

ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

RECENT POSTS
Copyright © . All rights reserved