Latest News

ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.കേസിൽ എംപിക്കെതിരായ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് എഡിജിപി അനുമതി നൽകി.

സമാനമായ കേസുകളിൽ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകൾ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോൾ പോണ്ടിച്ചേരിയിൽ നിന്നാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അതിനാൽ കേസ് കേരളത്തിൽ നിലനിൽക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്. അമല പോൾ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ രേഖകൾ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പിൽ നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ടി20 മത്സരത്തില്‍ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണിത്. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.

1,10,000 പേര്‍ക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്.

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. സീരിയല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ജനപ്രീതി ഇതുവരെ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയും ഒപ്പം വന്നിരിക്കുകയാണ്. ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും.

സംഭവ ബഹുലമായ നിമിഷങ്ങളാണ് ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരുന്നു സസ്‌പെന്‍സ് പുറത്ത് വിട്ടത്. കുടുംബത്തില്‍ ലച്ചുവിന്റെ കല്യാണമാണ് ഇനി നടക്കാന്‍ പോകുന്നത്. നീലുവിന്റെ സഹോദരന്‍ ശ്രീധരന്റെ മകനുമായി ലെച്ചുവിന് വിവാഹം ആലോചന നേരത്തെ വന്നതാണ് പക്ഷെ കുടുംബത്തുള്ളവര്‍ക്ക് തന്റെ മകളെ കൊടുക്കാന്‍ ബാലുവിന് ഇഷ്ടമല്ലായിരുന്നു.

അതുകൊണ്ടാണ് പുതിയ വരന്റെ കാര്യം ആലോചനയില്‍ വച്ചത്. എന്തിരിന്നാലും പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. പരമ്പര ഇനി ഏത് ദിശയിലേക്ക് വഴിമാറും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ലെച്ചുവിന്റെ മനസിലെ സങ്കല്‍പത്തില്‍ ഉള്ള ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിച്ചത് കാണാം മാത്രമല്ല പയ്യന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഫോട്ടോ കണ്ടപ്പോള്‍ തന്നെ എല്ലാവര്‍ക്കും ആളെ ഇഷ്ടപ്പെട്ടു. പയ്യന്‍റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ലെങ്കിലും പുതിയ എപ്പിസോഡിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുപിയിലെ മുസാഫര്‍നഗറിലെ സ്‌കൂളില്‍ കുട്ടികള്‍ക്കായി വിളമ്പിയ ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്.

ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പുമായി എക്സൈസ്. മദ്യക്കടത്തും വ്യാജവാറ്റും തടയാന്‍ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി നടപടികള്‍ കര്‍ശനമാക്കി. ഇതുവരെ പറഞ്ഞതെല്ലാം ആഘോഷാവസരങ്ങളില്‍ എക്സൈസ് സ്വീകരിക്കുന്ന ഏറെക്കുറെ പതിവ് മുന്‍കരുതലാണെങ്കില്‍ ഇതുവരെ പറയേണ്ടി വന്നിട്ടില്ലാത്ത മറ്റൊന്ന് ഈ പുതിയ സര്‍ക്കുലറിലുണ്ട്.

അത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലര്‍ പറയുന്നു. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.

കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലിറ്റര്‍ എക്സൈസ് പിടികൂടി. വീട്ടില്‍ താമസക്കാരനായ യുവാവ് ജാമ്യം കിട്ടാതെ റിമാന്‍ഡിലാകുകയും ചെയ്തു.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്.

ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവരശേഖരണത്തിനായി പൊലീസിലെ രഹസ്യാ‍ന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്

വയനാട്ടിൽ മട്ടിപാറ പൊടിച്ച്​ മണലുണ്ടാക്കി കോടികളുടെ ആസ്​തിയും ‘ക്ലിപി സാൻഡ്’​ എന്നപേരിൽ വ്യവസായ സ്​ഥാപനത്തി​​െൻറ ഉടമയുമായ വയനാട്​ സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശി കെ.ജി. ക്ലിപ്പിയുടെ ഫേസ്​ബുക്കിലെ ലൈവ്​ വീഡിയോ ഇപ്പോൾ വൈറൽ. കേരളത്തിലും കർണാടകയിലുമായി തുടങ്ങിയ വ്യവസായ സ്​ഥാപനങ്ങൾ തകർന്നതിനാൽ ദുബൈയിൽ ഒളിവിലാണെന്നും ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും ക്ലിപ്പി പറയുന്നു.

സർക്കാറോ പൊലീസോ സംരക്ഷണം നൽകാത്തതിനാൽ കർണാടകയിൽ നഞ്ചൻകോഡിന്​ സമീപം കോടികൾ മുടക്കിയ മണൽനിർമാണ സ്​ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്​. 40 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ അടക്കം ഗുണ്ടകളുടെ സഹായത്തോടെ ചിലർ കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയി. വയനാട്ടിലെ സ്​ഥാപനങ്ങളിൽ അമേരിക്കയിൽനിന്നടക്കം ഇറക്കുമതി ചെയ്​ത യന്ത്രസാമഗ്രികളും ജെ.സി.ബി അടക്കം വാഹനങ്ങളും തുരു​​​െമ്പടുത്തു നശിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ മണിച്ചിറയിലെ വീട്ടിൽ ഭാര്യയും കുട്ടികളും സ്വകാര്യ സുരക്ഷ ഭടന്മാരുടെ കാവലിലാണ്​ കഴിയുന്നതെന്നും ക്ലിപ്പി പറയുന്നു.

എട്ടാം ക്ലാസ്​ വരെ പഠിച്ച ക്ലിപ്പി അമ്പലവയൽ ക്വാറിയിൽനിന്നും മറ്റും പുറംതള്ളുന്ന കടുപ്പം കുറഞ്ഞ പാറകൾ ശേഖരിച്ച്​ പൊടിച്ചാണ്​ മണൽ സാമ്രാജ്യം കെട്ടിപ്പടുത്തത്​. കോൺക്രീറ്റിന്​ ഉപയോഗിക്കുന്ന ഗുണമേന്മയുള്ള മണൽ ഉൽപാദനത്തിലൂടെ ഏതാനും വർഷങ്ങൾക്കകം വ്യവസായം വ്യാപിപ്പിച്ചു. തുടക്കത്തിൽ യന്ത്രങ്ങൾ സ്വന്തമായി ഉണ്ടാക്കുകയായിരുന്നു. പിന്നീടാണ്​ ഇറക്കുമതി ചെയ്​തത്​.

അതിനിടെ വന്ന പരിസ്​ഥിതി നിയന്ത്രണങ്ങൾ തിരിച്ചടിയായതായി ക്ലിപ്പി പറയുന്നു. കേരളത്തിൽ മാ​ത്രം കോടികളുടെ സ്​ഥാപനങ്ങൾ പൂട്ടി, നശിച്ചു തീരുന്നു. തൊഴിലാളികളും കഷ്​ടത്തിലായി. സബ്​സിഡിയടക്കം സർക്കാർ പിന്തുണ ഒന്നും ലഭിച്ചില്ല. ഒരു സർട്ടിഫിക്കറ്റ്​ കിട്ടാൻ രണ്ടര വർഷം വരെ ഓഫിസുകളിൽ കയറിയിറങ്ങിയിട്ടുണ്ട്​. കോടിക്കണക്കിന്​ രൂപ നികുതിയിനത്തിൽ നൽകിയിട്ടുണ്ട്​. നിരവധി ആഡംബര വാഹനങ്ങൾ ഇദ്ദേഹത്തിനുണ്ട്​. താൻ പ്രതിസന്ധിയിലായപ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തതിനാലാണ്​ ദുബൈയിൽ കഴിയുന്നതെന്നാണ്​ ക്ലിപ്പിയുടെ വിശദീകരണം.

എന്നാൽ, ദുബൈയിൽ ഒളിവിൽ താമസിക്കേണ്ട സാഹചര്യം എന്താണെന്ന്​ വ്യക്തമായിട്ടില്ലെന്ന്​ ക്ലിപ്പിയെ പരിചയമുള്ള ചിലർ പറഞ്ഞു. വീടിന്​ ‘ഗൺമാൻമാർ’ കാവൽ നിൽക്കുന്നുണ്ടെന്ന്​ പറയുന്നത്​ ശരിയാണെന്നും എന്നാൽ, ഭീഷണിയുള്ള വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും ബത്തേരി പൊലീസ്​ ​ പറഞ്ഞു. ക്ലിപ്പി പറയുന്ന പരാതികൾ പലതും കർണാടകയിലെ പൊലീസിനെ കുറിച്ചും അവിടത്തെ ചില ആളുകളെ കുറിച്ചുമാണ്​.

ക്ലിപ്പി പറയുന്ന കാര്യങ്ങൾ ഇ​േ​പ്പാൾ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലും മറ്റും ചർച്ചയാണ്​. എന്നാൽ, അദ്ദേഹത്തി​​െൻറ പ്രതികരണം ലഭിച്ചിട്ടില്ല. കുറച്ചു കാലമായി നാട്ടിൽ ഇല്ലെന്നാണ്​ ബന്ധുക്കൾ നൽകുന്ന വിവരം. അതേസമയം, ക്ലിപ്പിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച്​ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​.

യുഎഇയില്‍ പ്രവാസിയായ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് തരികെ വരുമ്പോള്‍ കണ്ടത് ഫ്ലാറ്റില്‍ ഭാര്യയ്ക്കൊപ്പം അജ്ഞാത കാമുകനെ കൂടിയായിരുന്നു. സാധാരണ വരുന്ന സമയത്തെക്കാള്‍ മുന്‍പ് ഭര്‍ത്താവ് ഫ്ലാറ്റില്‍ വന്നതോടെയാണ് ഭാര്യയുടെ അവിഹിതം കണ്ടെത്തിയത്. ഒടുവില്‍ ഭാര്യയെയും കാമുകനെയും ഭര്‍ത്താവ് പോലീസില്‍ എല്പ്പിക്കുകയുംചെയ്തു. ഇത് ഒരു ഒറ്റപെട്ട സംഭവമല്ല. ഇത്തരം നിരവധി കേസുകള്‍ ഇപ്പോള്‍ യുഎഇയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

36 ശതമാനം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍. ദമ്പതികള്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ തളിര്‍ക്കുന്നത് ,സോഷ്യല്‍ മീഡിയ വഴിയാണെന്നും കാസ്പര്‍ സ്‌കി ലാബ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി കഴിഞ്ഞു. ഓണ്‍ലൈന്‍ ബന്ധങ്ങളും ചാറ്റ് വഴിയുള്ള ബന്ധങ്ങളും ദമ്പതികള്‍ക്കിടയില്‍ വര്‍ദ്ധിച്ച പ്രവണതയിലാണ് കാസ്പര്‍സ്‌കീ സര്‍വെ നടത്തിയത്.

ദമ്പതികള്‍ക്കിടയില്‍ സ്വകാര്യത വര്‍ദ്ധിച്ചു വരുന്നതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ലോകത്തെ പല ബന്ധങ്ങള്‍ക്കും അതിര്‍വരമ്പുകളില്ല. യു.എ.ഇയില്‍ സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം ആളുകള്‍ക്കും സ്വകാര്യ ബന്ധങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം ദാമ്പത്യബന്ധമാണ് കൂടുതല്‍ ദൃഢമെന്നും ഇക്കൂട്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. 62 ശതമാനം പങ്കാളികള്‍ അവരുടെ പാസ്വേര്‍ഡുകള്‍ പരസ്പരം അറിയാവുന്നവരാണ്. ദാമ്പത്യത്തില്‍ വിള്ളലുണ്ടാകുമ്പോഴാണ് തങ്ങള്‍ മറ്റു ബന്ധങ്ങള്‍ തേടി പോകുന്നതെന്നും ഇവര്‍ തുറന്നു സമ്മതിയ്ക്കുന്നു.

60 ശതമാനം പങ്കാളികളും തങ്ങളുടെ സ്വകാര്യ ബന്ധത്തില്‍ സന്തോഷം ഉള്ളവരാണ്. സ്വകാര്യ ബന്ധങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് അയക്കുന്ന സന്ദേശങ്ങളും, പണം ചെലവഴിയ്ക്കുന്നതിനും, അവരുടെ പേഴ്‌സ്ണല്‍ ഡയറികളും, ഫോണും എല്ലാം പങ്കാളിയില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. ദമ്പതികളില്‍ സ്വകാര്യ ബന്ധമുള്ളവര്‍ക്ക് വാലന്റയിന്‍ ഡേ, ബര്‍ത്ത ഡേ തുടങ്ങി വിശേഷാവസരങ്ങളില്‍ ഇവര്‍ തങ്ങളുടെ പ്രണയിതാക്കള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടക്കുന്നു. ഇത് പങ്കാളി അറിയാതിരിയ്ക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.

ഒരു റൂമിനുള്ളില്‍ പങ്കാളികള്‍ പരസ്പരം വിശ്വാസം അര്‍പ്പിയ്ക്കണം. ഡിജിറ്റല്‍ ലോകത്തിനും ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് ദാമ്പത്യബന്ധത്തില്‍ ഒരു അതിര്‍ത്തി വെയ്ക്കണമെന്നാണ് കാസ്പര്‍സ്‌കീ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമ്പത്തികമായി പാടെ തകര്‍ന്നു. തന്റെ ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള തകര്‍ച്ച താങ്ങാനാവാതെ ഹോട്ടല്‍ മുറിയില്‍ നിന്ന് മമ്മൂട്ടി കരഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തകയാണ് ഗായത്രി അശോക്. സഫാരി ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരേ സമയത്ത് 21 സിനിമകളുടെ വര്‍ക്കാണ് അന്ന് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഓണത്തിന് വരുന്ന ചിത്രങ്ങളുടെയടക്കം. ഊണിനും ഉറക്കത്തിനും സമയമില്ലാത്ത വര്‍ക്ക് ചെയ്യ്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടം. അന്ന് അതില്‍ മോഹന്‍ലാലിന്റെ പടങ്ങള്‍ രാജാവിന്റെ മകന്‍,​ നമുക്ക് പാര്‍ക്കാം മുന്തിരിതോപ്പുകള്‍,​ പോലുള്ള പടങ്ങള്‍ നല്ല സക്സസ് ആവുകയും ഇതിന്റെകത്തു വന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആയിരം കണ്ണുകള്‍,​ ന്യായവിധി തുടങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി സാമ്പത്തികമായി വൻ പരാജയപ്പെട്ടു.

പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത ലെവലിലേക്കുള്ള അവസ്ഥയിലേക്ക് മമ്മൂട്ടി ആ സമയത്ത് മാറി എന്നുള്ളത് സത്യമാണ്. ഒരിക്കൽ ഞാനും മമ്മൂട്ടിയും ഹോട്ടലിൽ റൂമിൽ വച്ച് സ്വയം മറന്നിട്ട് ഞാന്‍ ഔട്ടായെ,​ ഞാന്‍ ഔട്ടായിപ്പോയെ എന്നെ ഔട്ടാക്കിയേ എന്നു പറയുന്ന ഒരു അവസ്ഥയിലായി. മമ്മൂട്ടി എന്റെ റൂമിലേക്ക് വന്ന്,​ ഞാന്‍ ഒട്ടായിപ്പോയെ എല്ലാരും ചേര്‍ന്ന് എന്നെ ഔട്ടാക്കിയേ എന്ന് പറഞ്ഞ് അവിടെ ഒരു കട്ടിലുണ്ടായിരുന്നു ആ കട്ടിലേക്ക് വീണു. നിങ്ങള്‍ രക്ഷപ്പെടും ധെെര്യമായിരിക്കെന്ന് ഞാന്‍ പറഞ്ഞു. മമ്മൂട്ടി എന്ന കെട്ടിപ്പിടിച്ച്‌ കരഞ്ഞു. ഞങ്ങക്കു വേണം നിങ്ങളെ എന്ന് ഞാന്‍ പറഞ്ഞു. ന്യൂഡല്‍ഹി എന്ന പടം വരാന്‍ പോകുകയാണ്. ആ പടം വന്നാല്‍ അത്ഭുതങ്ങള്‍ വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ന്യൂഡല്‍ഹി എന്ന പടത്തിന്റെ വര്‍ക്ക് എനിക്കും ഒരു വെല്ലുവിളിയായിരുന്നു’-ഗായത്രി അശോക് പറയുന്നു.

അടുത്ത ഒാണത്തിന് പ്രണവ് മോഹൻലാലിന്റെ മൂന്നാംവരവിനുള്ള കാത്തിരിപ്പ് ആരംഭിക്കാം. അതിന്റെ പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് മോഹൻലാൽ–പ്രണവ് ആരാധകർ. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് പ്രണവ് നായകനായി എത്തുന്നത്. പ്രണവ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ഹൃദയം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. ദർശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തുന്നു.
നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2020 ഒാണത്തിന് സിനിമ തിയറ്ററിലെത്തും

ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. സോഫ്റ്റ്‌ ലാൻഡിങ് നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തു നിന്ന് 700 മീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തിയത്.

ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ കേവലം 500 മീറ്റർ മാത്രം ബാക്കിയിരിക്കെ ബംഗളുരു പീനിയയിലെ ഇസ്രോയുടെ ടെലി ട്രാക്കിങ് ആൻഡ് കമാൻഡിങ് സെന്ററുമായി ബന്ധം അറ്റ വിക്രം ലാൻഡർ എവിടെയെന്ന ചോദ്യത്തിനാണ് നാസയുടെ ലൂണാര് റക്കനൈസൻസ് ഓർബിറ്റർ പകർത്തിയ ഈ ചിത്രങ്ങൾ മറുപടി നൽകുന്നത്. പച്ച നിറത്തിൽ കാണുന്നതാണ് ലാൻഡർ അവശിഷ്ടങ്ങൾ. ഇടിച്ചിറങ്ങിയതിനെ തുടർന്ന് ഇളകി മാറിയ ചന്ദ്രോപരിതലമാണ് നീല നിറത്തിൽ കാണുന്നത്. നാസയുടെ എൽ ർ ഓർബിറ്റർ പകർത്തിയ വിവിധ സമയങ്ങളിലെ ഫോട്ടോകൾ താരതമ്യം ചെയ്താണ് വിക്രം ലാൻ ഡറിനെ കണ്ടെത്തിയത്. എങ്ങിനെ പകർത്തിയ ഫോട്ടോകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ സൂക്ഷ്മ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.

ആ കൂട്ടത്തിൽപെട്ട ഷൺമുഖം സുബ്രമണ്യൻ എന്നയാൾ സോഫ്റ്റ്‌ ലാന്ഡിങ്ങിന് മുൻപും ശേഷവും ഉള്ള ഫോട്ടോകളിൽ വ്യത്യാസം ഉണ്ടെന്നു നാസയെ അറിയിക്കുക ആയിരുന്നു. തുടർന്നു നാസയുടെ ശാസ്ത്രജ്ഞർ ഫോട്ടോകൾ കൂടുതൽ വിശകലങ്ങൾക്കു വിധേയമാക്കിയപ്പോഴായാണ് ഒളിഞ്ഞു കിടന്നിരുന്ന ലാൻഡറിനെ കണ്ടെത്തിയത്. ഷൺമുഖം കണ്ടെത്തിയതാണ് എസ്‌ എന്ന് മാർക് ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌ ലാന്ഡിങ്ങിന് ഇസ്രോ കണ്ടെത്തിയ ചന്ദ്രോപരിതലത്തിനു കേവലം 700മീറ്റർ മാറിയാണ് അവശിഷ്ടങ്ങൾ കിടക്കുന്നത്. പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ ലാൻഡറിനെ വീണ്ടെടുക്കാൻ ആവില്ല. എങ്കിലും പരാജയ കരണം കണ്ടെത്താനുള്ള പരിശോധനകൾക്കു ഈ ഫോട്ടോകൾ സഹായകരമാകും. ഒപ്പം ലാൻഡർ എവിടെയെന്നു ചോദ്യത്തിനുള്ള ഇസ്രോയുടെ മറുപടി കൂടിയാണ് നാസ പുറത്തു വിട്ട ഈ ഫോട്ടോകൾ.

RECENT POSTS
Copyright © . All rights reserved