ഹാര്ലി ഡേവിഡ്സണ് വാങ്ങിനല്കാത്തതിൽ മനംനൊന്ത് വിദ്യാര്ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില് ശ്രീനിലയത്തില് അജികുമാറിന്റെയും ലേഖയുടെയും മകന് അഖിലേഷ് അജിയാണ് (19 ) വാടക വീട്ടിലെ കിടപ്പുമുറിയില് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്ഷ വിദ്യാര്ത്ഥിയായിരുന്നു മരിച്ച അഖിലേഷ്.
സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും ഒരു കാറും സ്വന്തമായുള്ള അഖിലേഷിന് 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്ഡ്ലി ഡേവിഡ്സണ് ബൈക്ക് വേണമെന്ന് തന്നോട് കുറച്ചുദിവസമായി ആവശ്യപ്പെട്ട് വരുകയായിരുന്നുവെന്നു പിതാവ് അജികുമാര് പറഞ്ഞു. രാവിലെ ഏറെ വൈകിയിട്ടും അഖിലേഷ് ഉണര്ന്ന് പുറത്ത് വരാത്തതിനെത്തുടര്ന്ന് വീട്ടുകാര് വാതില് തള്ളിതുറന്നു നോക്കിയപ്പോഴാണ് മുറിയിലെ ഫാനില് തൂങ്ങിയനിലയില് കാണുന്നത്. കാട്ടായിക്കോണത്ത് അഖില ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഇവര് കുടുംബമായി നരിയ്ക്കലില് വാടകവീട്ടിലാണ് താമസം. സഹോദരി ; അഖില
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നു മുതൽ പകൽ സർവിസ് ഇല്ല.
റൺവേ അറ്റകുറ്റപ്പണികൾക്കായി പകൽ സമയത്ത് വിമാനത്താവളം അടച്ചിടുന്നതിനാലാണിത്. റൺവേ അറ്റകുറ്റപ്പണികൾക്കായി നാല് മാസത്തേക്കാണ് വിമാനത്താവളം പകൽ സമയത്ത് അടച്ചിടുന്നത്. ഇതുമൂലം ഏറെ കഷ്ടപ്പാട് അനുഭവിക്കുന്നത് പ്രവാസി മലയാളികൾ ആയിരിക്കും.
ഇന്നു മുതൽ 2020 മാര്ച്ച് 28 വരെ വിമാനത്താവളം അടച്ചിടും. ഈ ദിവസങ്ങളില് രാവിലെ പത്ത് മുതല് വൈകീട്ട് ആറു വരെ വിമാന സര്വിസുകള് ഉണ്ടാകില്ല. സര്വിസുകള് ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്നിന്ന് ആകെ 260 സര്വിസാണു ദിവസമുള്ളത്. ഇതിൽ നാല് ആഭ്യന്തര സര്വിസുകളും ഒരു രാജ്യാന്തര സര്വിസും മാത്രമാണ് പകൽസമയത്ത് റൺവേ അടച്ചിടുന്നതു മൂലം റദ്ദാക്കുക. മറ്റു സർവിസുകൾ വൈകീട്ട് ആറിന് ശേഷത്തേക്കു പുനക്രമീകരിച്ചു.
റണ്വേ പുതുക്കു(റീകാര്പ്പറ്റിങ്)ന്നതിനു വേണ്ടിയാണ് വിമാനത്താവളം പകല് അടച്ചിടുന്നത്. 150 കോടി രൂപയോളം ചെലവഴിച്ചാണ് റണ്വേ പുതുക്കുന്നത്. ഓരോ പത്ത് വര്ഷം കൂടുമ്പോഴും റണ്വേ പുതുക്കണമെന്ന് ഏവിയേഷന് ഡയറക്ടര് ജനറലിന്റെ നിര്ദേശമുണ്ട്. ഇത് രണ്ടാം തവണയാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റീകാര്പ്പറ്റിങ് നടക്കുന്നത്.
ഭർത്താവിന്റെ ക്രൂരതയുടെ ഇരയായി ജീവൻ നഷ്ടമായ ഇരുപത്തിയഞ്ചുകാരി കൃതിയുടെ മരണം നൊമ്പരമായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇപ്പോൾ കൃതിയുടേയും രണ്ടാം ഭർത്താവ് വൈശാഖിൻറെയും ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. കൃതിയുടേയും വൈശാഖിൻറെയും കല്ല്യാണ വേദയിൽ ചിത്രീകരിച്ച ടിക്ക് ടോക്ക് വിഡിയോകളാണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്.
കതിർമണ്ഡപത്തിൽ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോയിൽ. ഫെയ്സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങൾ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില് മൂന്നു വയസുള്ള മകളുണ്ട്.
പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര് പറയുന്നു. സ്വത്തിനോടുമുള്ള ആര്ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാൽ സ്വത്തിന്റെ ഏക അവകാശി മകള് മാത്രമായിരിക്കുമെന്നും വൈശാഖിന് ഭർത്താവെന്ന നിലയിൽ സ്വത്തില് ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില് പറയുന്നു.
പണംസംബന്ധിച്ച വഴക്കിനിടയിൽ കൃതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു വൈശാഖ് പൊലീസിനു മൊഴി നല്കി. കൊലപ്പെടുത്താന് വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില് സംഭവിച്ചതാണെന്നും വൈശാഖ് പറയുന്നു.
”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുർഗ. വീട്ടില് തനിച്ചാക്കി ഭർത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറയുന്നു. ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകദുർഗയുടെ തുറന്നുപറച്ചിൽ.
ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി.
ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.
”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില് പോകാൻ തയ്യാറായിരുന്നു. എന്നാല് എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.
ഇക്കുറി ശബരിമലയില് പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. സെപ്തംബർ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ വർഷമാദ്യമാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയത്.
വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയത്തോടു സംശയം. ഒടുവിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന രീതിയാണ് ഏറ്റവും രസകരം. സ്കോട്ടിഷ് മേൽക്കൂര, ഇറ്റാലിയൻ അടുക്കള, ദുബായ് കുളിമുറി…. എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച ആശയങ്ങളുമായി മലയാളി വീടുകെട്ടും. ഇതാണ് ‘ഫാഷൻ എന്ന രീതിയിൽ ഇവയ്ക്ക് അനുകരണങ്ങളുമുണ്ടാകും. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ഇണങ്ങുന്നതാണോ ഈ വീടുകൾ…? കാണാൻ ഭംഗിയുണ്ടെന്ന് പറയുന്ന ഈ വീടുകളിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുമോ…? സ്വന്തമായൊരു പാർപ്പിട സംസ്കാരമില്ലാതെ അപരിഷ്കൃതനായി മാറുന്ന മലയാളി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ.
1. കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന ബോധം വേണം
ബാക്ഗ്രൗണ്ട് മാറ്റിയാൽ ഇത് ഏതു രാജ്യത്തെ വീടാണെന്ന് ഒരാൾക്കും പറയാനാകാത്ത തരം നിർമിതികളാണ് ഇപ്പോഴുണ്ടാകുന്നതിൽ കൂടുതലും. ഓർക്കുക ; കാലാവസ്ഥ, പ്ലോട്ട് (വീടിരിക്കുന്ന സ്ഥലം) എന്നിവയെ അറിഞ്ഞും ആവാഹിച്ചും ആയിരിക്കണം വീടിന്റെ ഡിസൈൻ. വർഷത്തിൽ ആറു മാസത്തോളം മഴ ലഭിക്കുന്ന അത്യാവശ്യം ചൂടും ഈർപ്പവുമുളള ‘ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ് കേരളത്തിലേത്. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നു തരം ഭൂപ്രകൃതിയാണിവിടുളളത്. ഇതു രണ്ടും പരിഗണിച്ചായിരിക്കണം വീടിന്റെ ഡിസൈൻ. അതല്ലാതെ സ്വിറ്റ്സർലൻഡിലെയോ ജപ്പാനിലെയോ വീട് അതുപോലെ പകർത്തുകയല്ല ചെയ്യേണ്ടത്.
2. പുറമേ നിന്ന് കാണാൻ ഭംഗിയുളള വീട് മതി എന്നതു മണ്ടത്തരമാണ്
വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാവരുത് വീടു പണിയുന്നത്. വീടിന് മുന്നിൽ നിന്ന് നോക്കിയാൽ നല്ല ഭംഗി തോന്നണം എന്ന് ആർക്കിടെക്ടിനോട് പറയുമ്പോൾ ഇതോർക്കണം. വീടിന് കാണാൻ ഭംഗിയുളള രൂപം വേണം എന്നതിൽ സംശയമില്ല. എന്നാൽ ആ രൂപത്തിന് ഒരു ന്യായീകരണം വേണം. മുമ്പ് പറഞ്ഞതുപോലെ കാലാവസ്ഥ, പ്ലോട്ട് എന്നിവയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളും ചേർന്നാണ് വീടിന്റെ രൂപം നിശ്ചയിക്കേണ്ടത്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. അങ്ങനെയാകുമ്പോൾ വീടിന്റെ മുന്നും പിന്നും വശങ്ങളും എല്ലാം സുന്ദരമായിരിക്കും. കാട്ടിക്കൂട്ടലുകളിലൂടെ നേടുന്ന സൗന്ദര്യത്തിന് ആയുസില്ല എന്നോർക്കണം.
3. വീട് ഒരു മത്സര ഇനമായി എവിടെയും പ്രഖ്യാപിച്ചിട്ടില്ല
p>വീട് ഒരു മത്സര ഇനമല്ല. അയൽക്കാരന്റെ അല്ലെങ്കിൽ ബന്ധുവിന്റെ അത്രയും വലുപ്പമുളള, അല്ലെങ്കിൽ അതിനേക്കാൾ അൽപം കൂടി വലുപ്പമുളള വീട് വേണം എന്ന ചിന്ത മാറ്റണം. ന്യായമായ ആവശ്യമാണ് വീടിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്. മുമ്പ് എട്ടും പത്തും ആളുകൾ സന്തോഷത്തോടെ ജീവിച്ച വീടുകൾക്ക് ഇപ്പോൾ രണ്ടും മൂന്നും പേർ മാത്രം താമസിക്കുന്ന വീടുകളുടെ നാലിലൊന്നു വലുപ്പമേ ഉണ്ടായിരുന്നുളളു എന്ന സത്യം മറക്കരുത്. പ്രാർഥനയ്ക്കു മാത്രമായി ഒരു മുറി വേണം, പ്രത്യേകമായി തയാറാക്കിയ സ്ഥലത്തിരുന്നാലേ പുസ്തകം വായിക്കാൻ കഴിയൂ തുടങ്ങിയ പിടിവാശികളാണ് മാറ്റേണ്ടത്.
4. നിർമാണസാമഗ്രികൾ വാരിവലിച്ച് ഉപയോഗിക്കരുത്
ഇന്ന് നിർമാണസാമഗ്രികൾക്ക് യാതൊരു പഞ്ഞവുമില്ല. എല്ലാ നിർമാണ സാമഗ്രികളും അൽപാൽപ്പമെങ്കിലും ഉപയോഗിച്ചിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. ‘കണ്ടംപററി സ്റ്റൈൽ വീടല്ലേ പണിയുന്നത് അപ്പോൾ പിന്നെ സ്റ്റീലും ഗ്ലാസും ജിപ്സവും ഉപയോഗിക്കാതെ പറ്റുമോ എന്നാണ് ചിലരുടെ ധാരണ. ആവശ്യത്തിനു മാത്രമായി ഉപയോഗം പരിമിതപ്പെടുത്തണം. ധാരണകളല്ല മറിച്ച് നിർമാണസാമഗ്രികളുടെ ഗുണവിശേഷങ്ങളാണ് തിരഞ്ഞെടുപ്പിന് മാനദണ്ഠമാകേണ്ടത്. റെഡ്യൂസ്, റിസ്യു, റീസൈക്കിൾ എന്നീ ആശയങ്ങൾ പിന്തുടർന്നാൽ ചെലവു കുറയും എന്നുമാത്രമല്ല സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാകും.
5. വാസ്തുവിനു വേണ്ടിയാകരുത് വീട് വയ്ക്കുന്നത്
മനുഷ്യനും ഒപ്പം മറ്റു ജീവജാലങ്ങൾക്കും നന്മ വിഭാവനം ചെയ്യുന്ന ശാസ്ത്രശാഖയാണ് വാസ്തു. വീടുവയ്ക്കുന്നതിനൊപ്പം സൗജന്യമായി കുറച്ചു ധനവും ഐശ്വര്യവും കിട്ടാനുളള ഉപാധിയായി വാസ്തുവിനെ കാണരുത്. വിശ്വാസങ്ങളിലെ ശാസ്ത്രസത്യങ്ങൾ മുൻ നിർത്തിയാകണം വാസ്തു നിയമങ്ങൾ പിന്തുടരേണ്ടത്. വീടിന്റെ പ്ലാൻ തീരുമാനിക്കും മുമ്പു തന്നെ ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കണം. പേടിയുടെ പേരിൽ പ്ലാനിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നത് സമയവും ധനവും നഷ്ടപ്പെടുത്തും.
തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില് കുടുങ്ങിയത് ഉടുമ്പ സ്രാവ്. ഇത് വെള്ളുടുമ്പ് സ്രാവെന്നും അറിയപ്പെടുന്നു. അപകടകാരിയല്ലയെങ്കിലും ഇതിനെ ഭക്ഷണമായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്റെ അടിത്തട്ടില് കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില് വലയില്പ്പെട്ടുപോയാതാകാമെന്ന് മത്സ്യത്തൊഴിലാളിയായ പറഞ്ഞു.
അപകടകാരിയല്ലാത്ത സ്രാവ് ഇനത്തില്പ്പെടുന്ന മത്സ്യമാണ് വെള്ളുടുമ്പ്. കടലിന്റെ അടിത്തട്ടില് ഉടുമ്പിനെ പോലെ അടിഞ്ഞ് കിടക്കുന്നത് കാരണം ഇവയ്ക്ക് ഉടുമ്പ് സ്രാവെന്നും പേരുണ്ട്.തൊലിപ്പുറത്തുള്ള വെള്ളപ്പുള്ളികള് കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവെന്ന പേര് വരാന് കാരണം. പുള്ളി ഉടുമ്പ് അഥവാ തിമിംഗലസ്രാവ് എന്നും ഈ മത്സ്യത്തിന് പേരുണ്ട്. ശാസ്ത്രീയ നാമം
ഇവയ്ക്ക് സൂര്യപ്രകാശം ഇഷ്ടമല്ലെന്നും അതിനാലാണ് കടലിന്റെ അടിത്തട്ടില് അടിഞ്ഞ് കിടക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
മത്സ്യവിഭാഗത്തില്പ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. തിമിംഗലം സസ്തനി ഇനത്തില്പ്പെടുന്നതിനാണ്, അതിനാല് മത്സ്യങ്ങളില് വലിയവനെന്ന അവകാശം വെള്ളുടുമ്പ് സ്രാവിനാണ്.
ഇവയെ മനുഷ്യന് ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല് പണ്ട് കാലത്ത് മരം കൊണ്ട് നിര്മ്മിക്കുന്ന വള്ളത്തിന്റെ അടിഭാഗത്ത് ഈ സ്രാവില് നിന്നും ഉണ്ടാക്കുന്ന എണ്ണ പുരട്ടാറുണ്ട്. ഇത് വള്ളത്തിന് കടലില് നല്ല വേഗത നല്കുന്നു.
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള് കടലില് വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല് തന്നെ ഇതിനെ പിടിച്ചാല് വന്യജീവി നിയമപ്രകാരം കേസെടുക്കും.
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്.
ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള് കടലില് വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല് തന്നെ ഇതിനെ പിടിച്ചാല് വന്യജീവി നിയമപ്രകാരം കേസെടുക്കും.
വലിയില് കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തന്നെ തള്ളിവിട്ടെങ്കിലും കടല് കലങ്ങിക്കിടന്നതിനാല് ദിശയറിയാതെ സ്രാവ് വീണ്ടും കരയിലേക്ക് തന്നെ കയറിവന്നു. പിന്നീട് മത്സ്യത്തൊഴിലാളികള് ഏറെ പാടുപെട്ടാണ് വെള്ളുടുമ്പ് സ്രാവിനെ വീണ്ടും കടലിലേക്ക് തന്നെ തള്ളിവിട്ടത്.
കൊച്ചു വേളിക്കടപ്പുറത്ത് കടലിന്റെ നിറം മാറ്റത്തിന് കാരണം ടൈറ്റാനിയം ഫാക്ടറിയില് നിന്നും കടലിലേക്ക് നേരിട്ട് പുറം തള്ളുന്ന സൾഫ്യൂരിക് ആസിഡ് കലർന്ന രാസമാലിന്യങ്ങളടങ്ങിയ ജലമാണ്. ഫാക്ടറിയില് നിന്നും രാസമാലിന്യങ്ങളടങ്ങിയ വിഷ ജലം പുറത്ത് വിടുപ്പോള് ഈ ഭാഗത്തെ കടല്ത്തീരം ഏതാണ്ട് ഒരു കിലോമീറ്ററോളം ഇത്തരത്തില് ചുവന്ന് കലങ്ങിയ നിറത്തിലാണ് കാണപ്പെടുന്നത്. ഇത് കടല് ജീവികള്ക്കും തീരപ്രദേശത്തെ മനുഷ്യനും ആരോഗ്യപരമായ പ്രശ്നങ്ങള്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടും മാലിന്യജല സംസ്കരണത്തിന് കാര്യമായ പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
റിയാദ്: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില് രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്തുക പിഴ ശിക്ഷ ലഭിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നൽകിയാല് മാത്രമാണ് വിപിന് ജയിലിൽ നിന്ന് മോചനം ലഭിക്കൂ. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്റെ ഡ്രൈവറായിരുന്നു വിപിൻ. സിഗ്നലിൽ ടാങ്കര് നിര്ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയായിരുന്നു.
പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവർക്കാണ് സാധാരണഗതിയിൽ കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് അയാൾ രക്ഷപ്പെടുകയും ഇൻഷുറൻസ് ഇല്ലാത്ത ടാങ്കറിന്റെ ഡ്രൈവർ എന്ന നിലയിൽ വിപിൻ കേസിൽ പ്രതിയാവുകയുമായിരുന്നു. വിപിന്റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവർഷമായി സൗദിയിലുള്ള വിപിൻ നാല് വർഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു.
വെസ്റ്റ് ഇന്ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്ക്കുള്ള ഇന്ത്യന് ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുളളത്. പരമ്പരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയില് നടക്കും. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാം മത്സരം 11ന് ഹൈദരാബാദിലും നടക്കും. ഡിസംബര് 15ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. വിശാഖപട്ടണം(ഡിസംബര് 18), കട്ടക്ക്(ഡിസംബര് 22) എന്നിവടങ്ങളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്.
വൈസ് ക്യാപ്റ്റന് രോഹിത് ശര്മക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് സെലക്ഷന് കമ്മിറ്റി പരിഗണിക്കുമെന്നാണ് സൂചന. ഈ വര്ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളിലും കളിച്ചു. ക്യാപ്റ്റന് വിരാട് കോലിയേക്കാള് മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രോഹിത്തിന് വിശ്രമം നല്കുന്നതിനെക്കുറിച്ച് സെലക്ടര്മാര് ആലോചിക്കുന്നത്.
മോശം ഫോമിലുള്ള ഓപ്പണര് ശിഖര് ധവാന് ടീമില് തുടരുമോ എന്നും ആകാംക്ഷയുണര്ത്തുന്ന കാര്യമാണ്. ധവാനെ തഴഞ്ഞാല് മായങ്ക് അഗര്വാളോ, കെ എല് രാഹുലോ ഏകദിന ടീമില് ഇടം നേടും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില് ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില് പോലും പ്ലേയിംഗ് ഇലവനില് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം നല്കിയേക്കുമെന്നാണ് കരുതുന്നത്.
പരിക്കില് നിന്ന് പൂര്ണമായും മോചിതരാകാത്ത ഹര്ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര് കുമാര് എന്നിവരെ ടീമിലേക്ക് പരിഗണിക്കാന് സാധ്യതയില്ല. ഈ സാഹചര്യത്തില് ശിവം ദുബെയും ഷര്ദ്ദുല് ഠാക്കൂറും ടീമില് തുടര്ന്നേക്കും. സ്പിന് ബൗളിംഗ് ഓള് റൗണ്ടര്മാരായ വാഷിംഗ്ടണ് സുന്ദറിന്റെയും ക്രുനാല് പാണ്ഡ്യയുടെയും പ്രകടനങ്ങളും വിലയിരുത്തും. ദീപക് ചാഹര് പേസ് പടയെ നയിക്കുമ്പോള് ഖലീല് അഹമ്മദ് ടീമില് സ്ഥാനം നിലനിര്ത്തുമോ എന്നകാര്യം സംശയമാണ്.
താന് മരിച്ചു പോയെന്ന തരത്തില് സോഷ്യല് മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്ത്തകളോട് പ്രതികരിച്ച് സലിം കുമാര്. പതിനഞ്ചോളം പ്രാവശ്യം താന് മരിച്ചു പോയിട്ടുണ്ടെന്നും സോഷ്യല് മീഡിയയിലൂടെ ആളുകള് തന്റെ പതിനാറടിയന്തിരം വരെ നടത്തിയെന്നും സലിം കുമാര് പറഞ്ഞു. ചങ്ങനാശേരി എസ്.ബി കോളജില് അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പ്രതികരണം.
‘എനിക്കൊരു അസുഖം പിടിച്ചപ്പോള് വാട്ട്സാപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും ആളുകള് എന്റെ പതിനാറടിയന്തിരം നടത്തി. അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്. അല് സലിം കുമാര്! എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വല്ലവരെയും കൊല്ലുമ്പോള് ഭയങ്കരമായ ഒരു സുഖം നാം അനുഭവിക്കുന്നു. അന്യന്റെ ദുഃഖത്തില് ഒരു സുഖം. ആളുകള് ഞാന് മരിച്ചെന്നു പറഞ്ഞത്, ഞാന് നല്ല ബോധത്തോടെ ഇന്റന്സീവ് കെയര് യൂണിറ്റില് കിടക്കുമ്പോഴാണ്. എന്തു ചെറിയ ചുമ വന്നാലും എന്നെ ഐസിയുവില് കയറ്റും. നല്ല ട്രീന്റ്മെന്റ് കിട്ടും. അതല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. തൊട്ടടുത്തു കിടക്കുന്ന എനിക്ക് പരിചയമില്ലാത്ത ഒരുപാടു ആളുകള് പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. ഞാന് അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നില്ക്കുകയാണ്. ഒരിക്കല് ഞാനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് എനിക്കറിയാം.’
‘നമുക്കൊപ്പം ആരുമില്ല. നമ്മള് അവിടെ ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടര്മാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയര് ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവര്ക്ക് നമ്മുടെ അടുത്തേക്ക് വരാന് പറ്റില്ല. അന്നു ഞാന് അവസാനിപ്പിച്ചതാണ് മനസ്സില് എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കില് അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്.’ സലിം കുമാര് പറഞ്ഞു.