ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടറോട് ദേഷ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടറോട് പുറത്ത് കടക്കാന്‍ അഖിലേഷ് പറയുന്നത് വീഡിയോയില്‍ കാണാം.
കഴിഞ്ഞ ആഴ്ച 20 പേര് കൊല്ലപ്പെട്ട ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയതാണ് അഖിലേഷ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് അഖിലേഷ് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ഡോക്ടര്‍ ഇടപെട്ടത്. ഡോക്ടറുടെ പെരുമാറ്റം അഖിലേഷിന് ഇഷ്ടപ്പെട്ടില്ല. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടർ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.
ഉടനെ തന്നെ അഖിലേഷ് ഡോക്ടറോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. നിങ്ങള്‍ വളരെ ജൂനിയറായ ഉദ്യോഗസ്ഥനാണ്. ചെറിയൊരു ജോലിക്കാരന്. നിങ്ങൾ സർക്കാരിന്റെ പക്ഷത്തായിരിക്കും. സർക്കാരിന് വേണ്ടിയായിരിക്കും നിങ്ങൾ വാദിക്കുന്നത്. നിങ്ങൾ ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആയിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത കാര്യം നിങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചു. നിങ്ങൾ ഇവിടെ നിന്ന് പുറത്തു പോകൂ അഖിലേഷ് പറഞ്ഞു. രോഗികൾ പറയുന്നത് നിങ്ങൾ എനിക്ക് വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നും അഖിലേഷ് ഡോക്ടറോട് പറഞ്ഞു.
എമർജൻസി മെഡിക്കൽ ഓഫീസർ ഡി.എസ് മിശ്രയോടാണ് അഖിലേഷ് ദേഷ്യത്തില്‍ സംസാരിച്ചത്. ചികിത്സയിൽ കഴിയുന്നവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡോക്ടറുടെ വിശദീകരണം. രോഗികളിൽ ഒരാൾ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അഖിലേഷിനോട് പറഞ്ഞു. അപ്പോഴാണ് അവർക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്ന കാര്യം അഖിലേഷിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ശ്രമിച്ചതെന്നും ഡോക്ടർ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സമാജ് വാദി പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. യുപി സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
#WATCH Former CM Akhilesh Yadav who went to meet injured of Kannauj accident, at a hospital in Chhibramau asks Emergency Medical Officer to leave the room as he speaks about compensation amount been given to the injured,says, “Tum sarkar ka paksh nahi le sakte…bahar bhaag jao”. pic.twitter.com/U3DrdHI1se
— ANI UP (@ANINewsUP) January 14, 2020
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർഥി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് -എം നേതാവ് ജോസ് കെ. മാണി എംപി. ചരൽക്കുന്ന് ക്യാന്പ് സെന്ററിൽ കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം ദ്വിദിന ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അതു മരവിപ്പിച്ചിരിക്കുന്നത്. 20ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകുന്നതിലും വിലക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ആര് ചിഹ്നം നൽകുന്നുവോ അവർ തന്നെ വിപ്പ് നൽകണമെന്നതാണ് പാർട്ടിയുടെ ആവശ്യം. ജില്ലാ പ്രസിഡന്റുമാർക്ക് ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കപ്പെടണമെന്നും ജോസ് കെ. മാണി പറഞ്ഞു. കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കാനാകില്ല. പാർട്ടി മത്സരിച്ചിരുന്ന പുനലൂർ മണ്ഡലം വിട്ടുനൽകിയതിനേ തുടർന്നു ലഭിച്ചതാണ് കുട്ടനാട്.
കേരളത്തിന്റെ കാർഷിക മേഖല ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിൽ അവരുടെ പ്രശ്നങ്ങൾക്കു നേരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ണടയ്ക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന് കേരള കോണ്‍ഗ്രസ് -എം ആവശ്യപ്പെടുന്നു. പ്രത്യേക കാർഷിക കമ്മീഷൻ രൂപീകരിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുകയും വേണം. കർഷകർക്ക് ആഭിമുഖ്യം ഉള്ള ഭരണമാണ് രാജ്യത്തുണ്ടാകേണ്ടതുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, മുൻ എംഎൽഎ മാരായ ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമ്മൻ മത്തായി, പി. എം. മാത്യു, ജനറൽ സെക്രട്ടറിമാരായ പി.ടി. ജോസ്, സ്റ്റീഫൻ ജോർജ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
ലോസ് ആഞ്ചലസ്: യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി വിമാനത്തിലെ ഇന്ധനം തുറന്നുവിട്ടത് സ്കൂൾ ഗ്രൗണ്ടിലേക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.
50 വിദ്യാർഥികൾക്കും ഒന്‍പതു മുതിർന്നവർക്കും ഇതേ തുടർന്ന് ശാരിരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ എയർലൈൻസിന്റെ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും അപകടം ഒഴിവാക്കുന്നതിനായി ഇന്ധന ടാങ്ക് തുറന്നു വിടുകയുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം പുറന്തള്ളാമെന്നും എന്നാൽ വിമാന ട്രാഫിക് കൺട്രോളർമാർ സമീപമുള്ള വിവരങ്ങൾ നൽകണമെന്നും നിയമമുണ്ട്.
സ്പാനിഷ് ചാമ്പ്യൻമാരും ലോകത്തെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നുമായ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തിയതിന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ക്വികെ സെറ്റിയെൻ. ബാഴ്സയുടെ പരിശീലകനാകുക എന്നത് തന്റെ വന്യമായ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ലെന്ന് സെറ്റിയെൻ പറഞ്ഞു.
ഇന്നലെ വരെ പശുക്കളുമായി തന്റെ പട്ടണത്തിൽ ചുറ്റിത്തിരിയുകയായിരുന്ന താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കൈകാര്യം ചെയ്യുന്ന ബാഴ്സലോണയിലാണ്- സെറ്റിയൻ ആശ്ചര്യം മറച്ചുവയ്ക്കുന്നില്ല. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാത്തിലും വിജയിക്കുക എന്നതാണ് തന്റെ ലക്ഷ്യം. വിജയിക്കാൻ കഴിയുന്നതെല്ലാം, ക്ലബിന് മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നല്ല ഫുട്ബോൾ കളിക്കുന്നതാണ് വിജയത്തിനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് താൻ കരുതുന്നത്. ഒരു ദിവസത്തേയ്ക്കു മാത്രമല്ല, ഇത് തുടരുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏണസ്റ്റോ വാൽവെർദയെ പുറത്താക്കിയാണ് ബാഴ്സ സെറ്റിയനെ ചുമതലയേൽപ്പിച്ചത്. സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജ യപ്പെട്ടതിനു പിന്നാലെയാണ് വാൽവെർദയുടെ തല ഉരുണ്ടത്. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനാണ് അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയെൻ. 2022 വരെയാണ് കരാർ. സ്പാനിഷ് മുൻ കളിക്കാരനുമാണ് സെറ്റിയെൻ.
2017 മേയിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി അമ്പത്തഞ്ചുകാരനായ വാൽവെർദ ബാഴ്സ പരിശീലകനായത്. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കപ്പും ബാഴ്സ വാൽവെർദയുടെ കീഴിൽ നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ 3-0നു ജയിച്ചശേഷം രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0നു പരാജയപ്പെട്ട് പുറത്തായതോടെ വാൽവെർദയുടെ മേൽ സമ്മർദമേറിയിരുന്നു.
ഒാരോ വീട്ടിലെയും മേശകളും അലമാരകളും നോക്കിയാൽ ഇരിപ്പുണ്ടാവും വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വെച്ച മരുന്നുകളുടെ കുപ്പികളും സ്ട്രിപ്പുകളും. ചിലത് പിന്നീട് നോക്കുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്തവയായിട്ടുണ്ടാവും. എന്നാൽ, ഭൂരിഭാഗവും ഉപയോഗസമയം ബാക്കിയുള്ളതായിരിക്കും. അത്തരം മരുന്നുകൾ കൃത്യമായി ശേഖരിച്ചാൽ എത്രയധികം മനുഷ്യർക്കാണ് ഉപകാരപ്പെടുക എന്നാലോചിച്ചിട്ടുണ്ടോ?. ഇൗ ലക്ഷ്യവുമായി ദുബൈ ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ ക്ലീൻ യുവർ മെഡിസിൻ കാബിനറ്റ് എന്ന കാമ്പയിൻ വഴി 12 ദശലക്ഷം ദിർഹമിെൻറ മരുന്നുകളാണ് ശേഖരിച്ചത്. കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാര പരിശോധന നടത്തിയ ജീവകാരുണ്യ സംഘങ്ങൾക്ക് കൈമാറുകയാണ് രീതി.
ഉപയോഗയോഗ്യമല്ലാത്ത മരുന്നുകൾ കൈമാറാനും ഡി.എച്ച്.എ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നശിപ്പിക്കാൻവേണ്ടിയാണിത്. 2013 മുതൽ 2019 വരെ ഡി.എച്ച്.എ ഫാർമസി ഡിവിഷൻ 29.5 ദശലക്ഷം ദിർഹം മൂല്യമുള്ള മരുന്നുകളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ലത്തീഫ, റാഷിദ്, ഹത്ത, ദുബൈ ആശുപത്രികളിലും ഡി.എച്ച്.എയുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചാൽ അവർ ഉത്തരവാദിത്തപൂർവം തരംതിരിച്ച് കൈമാറും.
കൂടുതൽ ആളുകൾ ഇൗ വർഷം ഇൗ ഉദ്യമവുമായി സഹകരിക്കും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ അതോറിറ്റി. അടുത്ത തവണ ഡി.എച്ച്.എ ആശുപത്രികളിൽ വരുേമ്പാൾ വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മരുന്നുകൾ കൂടെ കരുതിയാൽ അവ അർഹരായ ആളുകളിലേക്കോ അല്ലെങ്കിൽ ഉചിതമായ സംസ്കരണത്തിനോ വേണ്ടി കൈമാറാൻ കഴിയുമെന്ന് ഡി.എച്ച്.എ ഫാർമസ്യൂട്ടിക്കൽ സർവിസ് ഡയറക്ടർ ഡോ. അലി സയ്യദ് പറഞ്ഞു.
ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ് ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചത്. നിഷയുടെ മക്കളായ നിജാഫാത്തിമ(ആറ്), മുഹമ്മദ്സല്‍മാന്‍(ഒന്ന്) എന്നിവരും വട്ടപ്പാറയിലുള്ള ഭര്‍തൃവീട്ടില്‍ തടങ്കലിലായിരുന്നു.
ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10 ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മര്‍ദിച്ചു. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും പീഡിപ്പിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട നിഷ റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്നും പിങ്ക് പോലീസെത്തി പിങ്ക് പോലീസെത്തി യുവതിയെയും മക്കളെയും മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലാക്കി.
ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കള്‍ മൂവരെയും ചുനക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. നിഷയെ പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജില്ലാ ആശുപത്രിയിലെത്തി നിഷയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
മാവേലിക്കര റെയില്‍വേ ലെവല്‍ക്രോസില്‍ വച്ച് ട്രെയിനിടിച്ച് തെറിച്ച് വീണാണ് നിഷയുടെ അച്ഛന് കുഞ്ഞുമോന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതിനു ശേഷം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുന്‍കൈയെടുത്ത് 2012 ലാണ് നിഷയുടെ വിവാഹം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിച്ചതെന്ന് നിഷ പറഞ്ഞു.
പൗരത്വ നിയമത്തെ ന്യായീകരിക്കാന്‍ ബിജെപി നടത്തിയ പൊതുയോഗം കോഴിക്കോട് കുറ്റ്യാടിയിലെ വ്യാപാരികള്‍ ബഹിഷ്കരിച്ച സംഭവത്തിന് പിന്നാലെ മുസ്ലിങ്ങൾക്കെതിരെ മേഖലയിൽ ഭീഷണികളുമായി പ്രകടനം. ഗുജറാത്ത് ഓർമയില്ലേ’ എന്ന് ചോദിച്ചാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്’ എന്ന ആഹ്വാനവുമായി തിങ്കളാഴ്ച വൈകീട്ട് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. ‘ഓർമയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളേ…’എന്നിങ്ങനെയുള്ള ഭീഷണിപ്പെടുത്തുകയും വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളും ഉള്‍പ്പെടെയാണ് പ്രകടനത്തിൽ ബിജെപി പ്രവർത്തകർ മുഴക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് വിദ്വേഷ പരാമർശവുമായി പ്രകടനം നടത്തിയത്. എന്നാൽ ആർക്കെതിരെയും പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
ബിജെപി നേതാവ് എംടി രമേശിനെ ഉദ്ഘാടകനായിരുന്ന പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി ദേശ രക്ഷാ മാര്‍ച്ച് പരിപാടിക്കെതിരെ കുറ്റ്യാടിയിൽ വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചിരുന്നു. മാര്‍ച്ച് തുടങ്ങും മുന്‍പേ വ്യാപാരികൾ കട അടച്ചുപോവുകയും ഓട്ടോ ടാക്സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറുകയുമായിരുന്നു. പ്രദേശവാസികള്‍ ഒന്നാകെ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ തന്നെ നരിക്കുനിയിലും ആലപ്പുഴയിലെ വളഞ്ഞവഴിയിലും ബിജെപി വിശദീകരണ യോഗത്തിനെതിരെ ഇത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.
“ഓർമയില്ലെ ഗുജറാത്ത്..
ഓർത്ത് കളിച്ചോ പട്ടികളേ..
ഓർമയില്ലേ ഗുജറാത്ത്.
ഓർത്ത് കളിച്ചോ ചെറ്റകളേ.”പറഞ്ഞത് മനസിലായില്ലേ,പൗരത്വ നിയമം ആർക്കും എതിരല്ലാന്ന് ”ഞങ്ങൾ”പറഞ്ഞാ അതങ്ങനെ തന്നെ സമ്മതിച്ചു കൊള്ളണം അല്ലെങ്കിൽ ഗുജറാത്തിലെത് പോലെ ചെയ്തു കളയും. pic.twitter.com/7Wsx67mcFY
— Comrade from Kerala (@ComradeMallu) January 14, 2020
ഡൽഹി നിർഭയ കൂട്ട ബലാത്സംഗ കേസിലെ രണ്ട് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികളിൽ ഒരാൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. നാല് പ്രതികളിൽ ഒരാളായ മുകേഷ് സിങാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. വധ ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് ദയാഹർജിയിലെ ആവശ്യം.
ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാൻ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളിലുൾപ്പെട്ട വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരായിരുന്നു തിരുത്തൽ ഹരജിയുമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി രാവിലെ തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിങ് ദയാ ഹർജി സമർപ്പിച്ചത്. ഇതോടെ മുൻ നിശ്ചയിച്ച ദിവസം വധശിക്ഷ നടപ്പാക്കാനാവില്ലെന്നാണ് വിലയിരുത്തൽ.
രാഷ്ട്രപതിയുടെ തീരുമാനം പ്രതികൾക്ക് പ്രതികൂലമായാൽപ്പോലും 22ന് വധശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദയാവധത്തിനുള്ള അപേക്ഷ തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാകൂ എന്നതാണ് വിധി നടപ്പാക്കുന്നതിൽ തിരിച്ചടിയാവുന്നത്.
വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിൽ പ്രതികൾക്കു മുന്നിൽ ബാക്കിയുള്ള രണ്ട് മാർഗങ്ങളിലൊന്നായിരുന്നു തിരുത്തൽ ഹരജി രാഷ്ട്രപതിയുടെ ദയാഹരജിയും. ഇതിൽ അവസാന സാധ്യതുയും തേടുകയാണ് ദയാഹർജി സമർപ്പിക്കുന്നതിലൂടെ പ്രതികൾ.
അതിനിടെ, നിര്‍ഭയാ കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങളുടെ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി നാലുപ്രതികളുടെയും ഡമ്മികള്‍ തൂക്കിലേറ്റി. ആരാച്ചാര്‍ക്ക് പകരം ജയില്‍ ഉദ്യോഗസ്ഥനാണ് ഡമ്മികള്‍ തൂക്കിലേറ്റിയത്. ആദ്യമായാണ് തീഹാര്‍ ജയിലില്‍ ഒരേസമയം നാലുപ്രതികളെ തൂക്കിലേറ്റുന്നെന്ന പ്രത്യേകതയും കേസിനുണ്ട്.
ഒരേസമയം രണ്ട് പേരെ മാത്രമാണ് തൂക്കിലേറ്റാനുള്ള സൗകര്യമായിരുന്നു ഈ ജയിലിലുണ്ടായിരുന്നത്. പുതിയതായി സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ആരാച്ചാര്‍മാരായിരിക്കും ശിക്ഷ നടപ്പാക്കാന്‍ ഉണ്ടാകുകയെന്നാണ് വിവരം.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസ്സിൽ ലക്ഷങ്ങളുടെ ശിക്ഷ വാങ്ങിയ മറുനാടൻ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ഉടമയായ ഷാജൻ സ്കറിയയ്ക്കെതിരെ മൂന്നാമതൊരു കേസ് കൂടി ഫയൽ ചെയ്യാൻ ഒരുങ്ങുന്നു ഇന്റർനാഷണൽ അറ്റോർണി ജനറലായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ . ഷാജന്റെ യുകെയിലെയും ഇന്ത്യയിലെയും ഓൺലൈൻ പത്രങ്ങളായ ബ്രിട്ടീഷ് മലയാളിയുടെയും മറുനാടൻ മലയാളിയുടെയും ഉടമ താൻ അല്ല എന്ന് കള്ള സത്യവാങ്മൂലം സമർപ്പിച്ച ഷാജൻ സക്റിയയ്ക്കെതിരെയാണ് വ്യവസായിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവൽ യുകെയിൽ കോടതിയലക്ഷ്യത്തിന് കേസ്സ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നത്. കോടതി വിധിച്ച ലക്ഷങ്ങളുടെ നഷ്ടപരിഹാരം നല്‍കാതെ രക്ഷപെടാൻവേണ്ടിയാണ് പുതിയ കള്ളങ്ങളും , തെറ്റിധാരണ ജനകമായ രേഖകളും നിറച്ച സത്യവാങ്മൂലം ഷാജൻ കോടതിയിൽ സമർപ്പിച്ചത് .
കഴിഞ്ഞ കുറെ വർഷങ്ങളായി ഷാജനെതിരെ സുഭാഷ് ജോർജ്ജ് ഫയൽ ചെയ്ത സിവിൽ കേസ്സിലും ക്രിമിനൽ കേസ്സിലുമായി വക്കീൽ ഫീസ്സടക്കം ഒന്നരകോടിയോളം രൂപ സുഭാഷ് ജോർജ്ജിന് നല്‍കണമെന്ന് ഷാജനെതിരെ കോടതി വിധിയുണ്ടായിരുന്നു . തന്നോട് ക്ഷമിക്കണമെന്നും ക്രിമിനൽ കേസ്സിൽ വിധി വന്നാൽ തനിക്ക് ഇന്ത്യയിൽ വക്കീലായി എൻറോൾ ചെയ്യാൻ കഴിയില്ലെന്നും , അതുകൊണ്ട് നഷ്ടപരിഹാരവും കോടതി ചിലവും വാങ്ങി , തന്റെ പത്രങ്ങളിലെ വായനക്കാരെ അറിയിക്കാതെ കേസ്സൊതുക്കി , ക്രിമിനൽ കേസ്സിൽ നിന്ന് ഒഴിവാക്കിതരണമെന്നും ആവശ്യപ്പെട്ട് ഷാജൻ സ്കറിയ അഡ്വ : സുഭാഷ് ജോർജ്ജിന്റെ കാലുപിടിച്ചിരുന്നു . തുടർന്ന് സുഭാഷിന്റെ കാരുണ്യത്താൽ ക്രിമിനല്‍ കേസ്സില്‍ 35000 പൗണ്ട് നഷ്ടപരിഹാരവും , മുഴുവൻ കോടതി ചിലവുമടച്ച് ഷാജൻ ജയിൽ ശിക്ഷയിൽ നിന്ന് മാത്രം രക്ഷപ്പെട്ടിരുന്നു.
ക്രിമിനൽ കേസ്സിന് പുറമെ സുഭാഷ് ഫയൽ ചെയ്ത സിവിൽ കേസ്സിൽ വാദം കേട്ട കോടതി 45000 പൗണ്ട് പിഴയും കോടതി ചിലവും നല്കവാൻ വിധി പുറപ്പെടുവിച്ചിരുന്നു. നഷ്ടപരിഹാരവും കോടതി ചിലവുകളും അടക്കം ഒരു കോടി രൂപയോളം തുക ഷാജൻ സുഭാഷ് ജോർജ്ജിന് സിവിൽ കേസ്സിൽ മാത്രം നൽകാൻ ബാക്കിയുണ്ടായിരുന്നു. ഈ തുക നൽകാൻ തനിക്ക് മാർഗ്ഗമില്ലെന്നും രണ്ട് ഓൺലൈൻ പത്രങ്ങളും തന്റേതല്ലെന്നും , തന്റെ പേരിൽ മറ്റ് സ്വത്തു വകകളൊന്നുമില്ലെന്നും കാട്ടി സത്യവാങ് മൂലം സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഷാജൻ. ഈ സത്യവാങ് മൂലത്തിൽ ഷാജൻ നൽകിയ കള്ളങ്ങൾക്കെതിരെയാണ് സുഭാഷ് ജോർജ്ജ് കോടതിയലക്ഷ്യത്തിന് ( Contempt of court ) കേസ് ഫയൽ ചെയ്യുന്നത്.
സുഭാഷിന് നൽകുവാൻ തന്റെ കൈയ്യിൽ പണം ഇല്ല എന്ന് അറിയിച്ച ഷാജനോട് നേരിട്ട് യുകെയിൽ എത്തി രേഖകൾ സമർപ്പിക്കുവാൻ കോടതി ആവശ്യപ്പെടുകയായിരുന്നു . അങ്ങനെ കോടതി വിളിപ്പിച്ചതനുസരിച്ച് 2020 ജനുവരി ഏഴാം തീയതി തിരുവനന്തപുരത്ത് നിന്ന് യുകെയിലെത്തിയ ഷാജൻ ലണ്ടനിലെ ഹൈക്കോടതിയിലാണ് നിരവധി കള്ള രേഖകൾ അടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ചത് . തന്റെ പേരിൽ സ്വത്തുക്കളൊന്നുമില്ല എന്ന് വരുത്തി തീർക്കുവാൻ കള്ള രേഖകളുണ്ടാക്കി തന്റെ രണ്ട് പത്രങ്ങളുടെയും ഉടമസ്ഥാവകാശം മറ്റ് ചില വ്യക്തികളിലേയ്ക്ക് ഷാജൻ മാറ്റിയിരുന്നു . യുകെയിലെ പത്രമായ ബ്രിട്ടീഷ് മലയാളി തോമസ് മാത്യു എന്ന ആളിന് വിറ്റെന്നും , ഇന്ത്യയിലെ പത്രമായ മറുനാടൻ മലയാളി തന്റെ പാർണറായ ആൻ മരിയയ്ക്ക് വെറുതെ നൽകിയെന്നുമുള്ള രേഖകളാണ് ഷാജൻ കോടതിയിൽ സമർപ്പിച്ചത് .
എന്നാൽ മറ്റൊരാൾക്ക് വിറ്റ ഈ രണ്ട് പത്രങ്ങളുടെയും ” ട്രേഡ് മാർക്ക് ” വിറ്റു എന്ന് പറയുന്ന തീയതിക്ക് ശേഷവും ഷാജൻ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതിന്റെ തെളിവുകളാണ് സുഭാഷ് ജോർജ്ജ് കോടതിയിൽ സമർപ്പിച്ചത് . നിങ്ങളുടേതല്ലാത്ത പത്രത്തിന്റെ പേരിൽ വീണ്ടും നിങ്ങൾക്ക് എങ്ങനെയാണ് ട്രേഡ് മാർക്ക് അവകാശത്തിന് അപേക്ഷിക്കാൻ കഴിയുന്നത് എന്ന ചോദ്യത്തിന് മുന്നിൽ ഷാജൻ വീണ്ടും കുടുങ്ങുകയായിരുന്നു . കോടതിയെ തെറ്റിദ്ധരിപ്പിച്ച് പണം നല്കാതിരിക്കുവാനായിരുന്നു തന്റെ ബിനാമികളുടെ പേരിലേയ്ക്ക് പത്രത്തിന്റെ ഉടമസ്ഥാവകാശം ഷാജൻ മാറ്റിയത് . എന്നാൽ ഈ ബിനാമി ഇടപാടുകൾ നടത്തിയത് ക്രിമിനൽ കേസിലും , സിവിൽ കേസിലും ഷാജൻ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണെന്നും , നഷ്ടപരിഹാരം നല്കാതിരിക്കാനുള്ള ഷാജന്റെ കുബുദ്ധിയാണെന്നും പ്രഥമദൃഷ്ട്യ കോടതിക്ക് തെളിഞ്ഞു കഴിഞ്ഞു .
ഷാജന്റെ പത്രങ്ങളുടെ ഉടമസ്ഥാവകാശം തോമസ് മാത്യുവിനും , ആൻ മരിയയ്ക്കും നൽകിയതായി കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചതുകൊണ്ട് തന്നെ ഈ രണ്ട് പത്രങ്ങളുടെയും പൂർണ്ണ അവകാശം ഇതിനോടകം ഈ രണ്ട് വ്യക്തികളുടേതായി മാറി കഴിഞ്ഞു. കള്ള രേഖകൾ സമർപ്പിച്ച ഷാജനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുന്നതോടൊപ്പം , ബിനാമി ഇടപാടുകൾക്ക് കൂട്ട് നിന്ന വ്യക്തികൾക്കും , പണം നൽകി ഷാജനെക്കൊണ്ട് വ്യാജ വാർത്തകൾ എഴുതിച്ച യുകെയിലെ മറ്റ് ബിസ്സിനസ്സുകാരിലേയ്ക്കുമാണ് ഈ കേസിന്റെ തുടരന്വേഷണം നീങ്ങുവാൻ പോകുന്നത്.
വെറും അറുനൂറ്റിയമ്പത് പൗണ്ട് നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കേണ്ട കേസ്സിലാണ് ഇപ്പോൾ നഷ്ടപരിഹാര തുകയും , ഷാജന്റയും സുഭാഷിന്റെയും വക്കീൽ ഫീസ്സുമടക്കം രണ്ട് കോടി രുപയ്ക്ക് മുകളിൽ ഷാജന് ചിലവാക്കേണ്ടി വരുന്നത് . ഈ കേസ്സിനായി ലക്ഷങ്ങൾ മുടക്കി നിരവധി തവണയാണ് ഷാജൻ കോടതി നടപടികൾക്കായി ഇന്ത്യയിൽ നിന്നും യുകെയിലേയ്ക്ക് വരേണ്ടി വന്നത് . സിവിൽ കേസ്സിൽ ഷാജനെതിരെ വിധി വന്നതുകൊണ്ട് തന്നെ , കള്ള രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാരം നൽകുവാൻ വൈകുതോറും സുഭാഷിന് കൂടുതൽ തുക നഷ്ടപരിഹാരമായി നല്കകേണ്ട അവസ്ഥയാണ് ഷാജന് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
യുകെയിലെ നിയമം അനുസരിച്ച് കള്ള രേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും , കോടതിയുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നതും ഗുരുതരമായ കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യയിലെ നിയമവ്യവസ്ഥകളെ നിസ്സാരമായി കാണുന്ന ഷാജൻ യുകെ കോടതിയിൽ കാണിച്ച ഈ ക്രിമിനൽ കുറ്റം ഒരിക്കൽ സുഭാഷ് ദയാപൂർവ്വം ഒഴിവാക്കി നൽകിയ ജയിൽ ശിക്ഷയിലേയ്ക്ക് കൊണ്ടെത്തിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . പണത്തിന് വേണ്ടി വ്യാജവാർത്തകൾ എഴുതുന്നവർക്കും , അതിന് പ്രേരിപ്പിക്കുന്നവർക്കും , ഒരു കള്ളം മറയ്ക്കാൻ നൂറ് കള്ളങ്ങൾ നിരത്തി വർഷങ്ങളോളം കേസ്സുകളിച്ച് സ്വന്തം ജീവിതവും പണവും നഷ്ടപ്പെടുന്ന ഷാജൻ സ്കറിയയുടെ അനുഭവം ഒരു പാഠമായി മാറട്ടെ.
ജമ്മു കാശ്മീരില്‍ റെക്കോര്‍ഡ് തണുപ്പാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാശ്മീര്‍ താഴ്വാരയുടെ ഭാഗമായ ശ്രീനഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അതിശൈത്യവും ഹിമപാതവും തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ശ്രീനഗറിലെക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍പോര്‍ട്ട് അടച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചതിനാല്‍ കാശ്മീര്‍ താഴ്വര ഒറ്റപ്പെട്ടുവെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു, ലഡാക്ക് പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.
വിവിധ ഇടങ്ങളില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറില്‍ ശനിയാഴ്ച രാത്രി സീസണിലെ ഏറ്റവും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചിരുന്നു. മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. തിങ്കളാഴ്ച അത് മൈനസ് 6.5 ഡിഗ്രി സെല്‍ഷ്യല്‍സ് എത്തുകയും ചെയ്തു.
കാശ്മീര്‍ താഴ്വരയിലും ലഡാക്ക് കേന്ദ്രഭരണപ്രദേശ മേഖലയിലും പൂജ്യത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. ജമ്മു – ശ്രീനഗര്‍ ദേശീയപാതയിലെ ബെനിഹാളില്‍ മൈനസ് 2.2 ഡിഗ്രിയും ഡോഡയിലെ ഭദേര്‍വാഹയില്‍ മൈനസ് 0.8 ഡിഗ്രിയും ജമ്മുവിലാകട്ടെ മൈനസ് 5.7 ഡിഗ്രിയുമൊക്കെയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.
ലഡാക്കിലെ ലേയില്‍ മൈനസ് 19 ഉം ദ്രാസില്‍ മൈനസ് 28.7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. തണുത്തുറഞ്ഞതിനാല്‍ ജലവിതരണ പൈപ്പുകളിലൂടെയുള്ള ജലവിതരണം പല മേഖലകളിലും തടസ്സപ്പെട്ടിരിക്കുകയാണ്.ശ്രീനഗറില്‍ ദാല്‍ തടാകമുള്‍പ്പെടെ തണുത്തുറഞ്ഞു. മരവിച്ച് മഞ്ഞുമൂടാന്‍ തുടങ്ങുന്ന ദാല്‍ തടാകവും ശ്രീനഗറിലെ പ്രദേശങ്ങളും