Latest News

ആ​​ല​​പ്പു​​ഴ: അ​​ന്ത​​രി​​ച്ച മു​​ൻ ഗ​​താ​​ഗ​​ത മ​​ന്ത്രി​​യും കു​​ട്ട​​നാ​​ട് എം​​എ​​ൽ​​എ യു​​മാ​​യ തോ​​മ​​സ് ചാ​​ണ്ടി​​ക്ക് ആ​​ല​​പ്പു​​ഴ​​യു​​ടെ ആ​​ദ​​രാ​​ഞ്ജലി. ഇ​​എം​​എ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ തോ​​മ​​സ് ചാ​​ണ്ടി​​ക്ക് അ​​ന്തി​മോ​പ​ചാ​​ര​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​യി​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. വൈ​​കു​​ന്നേ​​രം 4.30ഓ​​ടെ മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ​​യി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​ച്ചു.

കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ലോ​​ഫ്ളോ​​ർ വാ​​ഹ​​ന​​ത്തി​​ലാണ് മൃ​​ത​​ദേ​​ഹ​​ം എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നത്. വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്‌​ട്രീ​​യ പ്ര​​മു​​ഖ​​രും സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക സാ​​മു​​ദാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ൽ​നി​​ന്നു​​ള്ള​​വ​​രും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ൾ​​പ്പെ​ടെ നി​​ര​​വ​​ധി പേ​​രാ​​ണ് ആ​​ദ​​രാ​​ഞ്ജ​​ലി​​യർ​​പ്പി​​ക്കാ​​ൻ കാ​​ത്തു​​നി​​ന്ന​​ത്. ഗ​​താ​​ഗ​​ത വ​​കു​​പ്പ് മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​ൻ, മാ​​ണി ​സി.​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ വി​​ലാ​​പ​​യാ​​ത്ര​​യി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.

ഇ​​എം​​എ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​വ​​ച്ച മൃ​​ത​​ദേ​​ഹ​​ത്തി​​ൽ ധ​​ന​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്, ഭ​​ക്ഷ്യ-​​സി​​വി​​ൽ സ​​പ്ലൈ​​സ് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ, ത​​ദ്ദേ​​ശ​ സ്വ​​യം​ഭ​​ര​​ണ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ, ഫി​​ഷ​​റീ​​സ് മ​​ന്ത്രി ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ എ​​ന്നി​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​പ്പി​ച്ചു. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു​വേ​​ണ്ടി​​യും ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കു​​വേ​​ണ്ടി​​യും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു​വേ​​ണ്ടി​​യും ജി​​ല്ലാ ക​​ള​​ക്ട​​ർ എം. ​​അ​​ഞ്ജ​​ന പു​​ഷ്പ​​ച​​ക്രം അ​​ർ​​പ്പി​​ച്ചു.

മു​​ൻമ​​ന്ത്രി എ​​സ്. ശ​​ർ​​മ, എ.​​എം. ആ​​രി​​ഫ് എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ, എ.​​എ​​ൻ. ഷം​​സീ​​ർ, മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ സി.​​എ​​സ്. സു​​ജാ​​ത, ഡോ. ​​കെ.​​സി. ജോ​​സ​​ഫ്, ഡി. ​​സു​​ഗ​​ത​​ൻ, ലോ​​ക്‌​താ​​ന്ത്രി​​ക് ജ​​ന​​താ​​ദ​​ൾ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷേ​​ക്ക് ​പി.​ ​ഹാ​​രി​​സ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​സി. ഫ്രാ​​ൻ​​സി​​സ്, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ആ​​ർ. നാ​​സ​​ർ, ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ. ​​സോ​മ​​ൻ, മു​​സ്​​ലിം​ലീ​​ഗ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ.​​എം. ന​​സീ​​ർ, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ഇ​​ല്ലി​​ക്ക​​ൽ കു​​ഞ്ഞു​​മോ​​ൻ, ന​​ഗ​​ര​​സ​​ഭാ മു​​ൻ ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​രും അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​പ്പി​ച്ചു. ആ​​ല​​പ്പു​​ഴ പ്ര​​സ്ക്ല​​ബി​​നു​വേ​​ണ്ടി സെ​​ക്ര​​ട്ട​​റി ആ​​ർ. രാ​​ജേ​​ഷ്, പ്ര​​സി​​ഡ​​ന്‍റ് യു. ​​ഗോ​​പ​​കു​​മാ​​ർ, ട്ര​​ഷ​​റ​​ർ ജെ. ​​ജോ​​ജി​​മോ​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർപ്പി​​ച്ചു. ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​ശേ​​ഷം മൃ​​ത​​ദേ​​ഹം കു​​ട്ട​​നാ​​ട്ടി​​ലെ വ​​സ​​തി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി.

ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12ന് ​​​വീ​​​ട്ടി​​​ലെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ര​​​ണ്ടി​​​ന് ആ​​​ല​​​പ്പു​​​ഴ ചേ​​​ന്ന​​​ങ്ക​​​രി സെ​​​ന്‍റ് പോ​​​ൾ​​​സ് മാ​​​ർ​​​ത്തോ​​​മ്മ പ​​​ള്ളി​​​യി​​ൽ സംസ്ക്കരിച്ചു

ജനക്കൂട്ടത്തെ കണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തുന്ന സിനിമാക്കാർക്കെതിരെ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്സ്മെന്റിന്റെയോ നടപടിസാധ്യത ചൂണ്ടിക്കാട്ടി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. നികുതിയടച്ച് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിൽ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും വാര്യർ ആരോപിച്ചു. നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാൽ നാളെ രാഷ്ട്രീയ പ്രതികാരമെന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നും അദ്ദേഹം താക്കീത് നൽകി. ചാനൽ ചർച്ചകളിലൂടെ ജനശ്രദ്ധ നേടിയ നേതാവാണ് സന്ദീപ് വാര്യർ.

കഴിഞ്ഞദിവസം കൊച്ചിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന ലോങ് മാർച്ചിൽ നിരവധി നടീനടന്മാർ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വാര്യർ പോസ്റ്റിട്ടിരിക്കുന്നത്. നടിമാർ പ്രത്യേകമായി സൂക്ഷിക്കണമെന്നും വാര്യർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.

സിനിമാക്കാരുടെ അച്ഛൻ, സഹോദരൻ, സെക്രട്ടറി എന്നിവരെയാണ് പോസ്റ്റിൽ പ്രധാനമായും സന്ദീപ് വാര്യർ ഉൾപ്പെടുത്തിയിരിക്കുന്നത്. നടിമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും പറയുന്നു.

വാര്യരുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്ക് പോസ്റ്റിനടിൽ കമന്റുകൾ വരുന്നുണ്ട്. രാഷ്ട്രീയ പ്രസ്താവനകൾ നടത്താറുള്ള ചില നടന്മാരുടെ പേരുകളും കമന്റുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർ വാങ്ങിയപ്പോൾ നികുതി വെട്ടിപ്പ് നടത്തിയ ഒരു നടൻ, വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ച മറ്റൊരു നടൻ എന്നിവരെയാകണം സന്ദീപ് വാര്യർ ഉദ്ദേശിച്ചതെന്നും മറ്റും കമന്റുകളുണ്ട്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.

ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബനസമരനേതാക്കളായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുള്‍പ്പെടെ പതിമൂന്നു പേരെ പ്രതികളാക്കി തിരുവനന്തപുരം പോക്സോ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രാഹുലും രശ്മിയുമുള്‍പ്പെടെയുള്ള പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗലുരുവില്‍ നിന്ന് എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തെ ഇളക്കിമറിച്ച ചുംബനസമര നേതാക്കളെന്ന നിലയില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് ഒാണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും പിടിയിലാകുന്നത്. 2015 ലായിരുന്നിത്. മോഡലായ രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ഇടപാടുകാര്‍ക്കായി എത്തിച്ചു നല്കിയെന്നായിരുന്നു പൊലീസ് ഭാഷ്യം. ഒാപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിട്ട് ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് രാഹുലും രശ്മിയും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. നെടുമ്പാശേരിയിലെ ഹോട്ടലിലില്‍ നിന്നായിരുന്നു അറസ്റ്റ്.

തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 13 പ്രതികളാണുള്ളത്. ബംഗലുരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച് വാണിഭം നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒാണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയായിരുന്നു പെണ്‍വാണിഭമെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കൊല്ലം പരവൂരിലെ പോളച്ചിറ ഏലയില്‍ നിന്നു കഴിഞ്ഞ ദിവസം ലഭിച്ച അജ്ഞാത മൃതദേഹം പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മേഖലയില്‍ നിന്നു കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കാണാതായവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

പോളച്ചിറ ഏലയിലെ നടുതോട്ടില്‍ നിന്നു കഴിഞ്ഞ ശനിയാഴ്ച്ചയാണ് മൃതദേഹം ലഭിച്ചത്. തോട് വൃത്തിയാക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഫയര്‍ഫോഴ്സ് എത്തി കരയിലെത്തിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് സര്‍ജന്റെ സാനിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.

ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.രണ്ടു മാസം മുന്‍പ് പരവൂര്‍ കോട്ടപ്പുറത്ത് നിന്നും കാണാതായ അനില്‍കുമാറിനെയും ഒന്നര മാസം മുന്‍പ് പോളച്ചിറയില്‍ നിന്നും കാണാതായ മഹേഷിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇരുവരുടെയും ബന്ധുക്കൾ നിന്നു അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തു.

മുൻ സ്കൂൾ പ്രിൻസിപ്പലും, അധ്യാപകനും, ജീവനക്കാരനും ചേർന്ന് പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് ആക്രമിച്ചു. മുംബൈയിലെ കഞ്ജുർമാർഗിലാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ 15–കാരിയായ പെൺകുട്ടിയെ ആണ് ആക്രമിച്ചത്. നഷേമാൻ ഉർദു സ്കൂളിലെ മുൻ വിദ്യാർഥിനിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി 9–ാം ക്ലാസ് വരെ ഈ സ്കൂളിലാണ് പഠിച്ചത്. ഇപ്പോൾ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക് എഞ്ചിനിയറിങിൽ ഡിപ്ലോമ ചെയ്യുകയാണ്.സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരയായ പെൺകുട്ടി പൊലീസിനോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ:

‘ആ സ്കൂളിൽ അവസാന വർഷം പഠിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ സ്കൂളിലെ ജീവനക്കാരും ടീച്ചർമാരും ചേർന്ന് തന്നെ ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ഇക്കാര്യം അച്ഛനോട് പറഞ്ഞു. അച്ഛൻ അവർക്കെതിരെ പൊലീസിൽ ഒരു പരാതി നൽകിയിരുന്നു. ഈ ഞായറാഴ്ച രാവിലെ നടക്കാൻ ഇറങ്ങിയതാണ്. സമയം ആറേകാലായിട്ടുണ്ടാകും. തന്റെ മുൻ സ്കൂൾ പ്രിൻസിപ്പലായ ഹൻസ് ആറ, അധ്യാപകനായി ജാവേദ്, ജീവനക്കാരായ അമാൻ, ഹാഷിം എന്നിവർ വഴിയിൽ നിൽക്കുന്നു. അവർ എന്റെ വഴി തടഞ്ഞു.

ജാവേദ് സറും ഹാഷിമും അമാനും ചേർന്ന് എന്റെ കൈകൾ ബന്ധിപ്പിച്ചു. പ്രിൻസിപ്പൽ ആ സമയത്ത് എന്തോ ദ്രാവകം എന്റെ മുഖത്തേക്ക് ഒഴിച്ചു. എനിക്ക് മുഖം വെന്തു നീറുന്നതായി തോന്നി. എന്റെ നെഞ്ചത്തും കാലുകളിലുമാണ് അത് തെറിച്ചത്. പിന്നീടാണ് അത് ആസിഡ് ആണെന്ന് മനസ്സിലായത്. പ്രിൻസിപ്പൽ തന്നെ ഭിഷണിപ്പെടുത്തുകയും ചെയ്തു. എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഇതേപോലെ ആസിഡ് ഒഴിച്ച് ആക്രമിക്കുമെന്ന് പറഞ്ഞു. ഇതിനുശേഷം എല്ലാവരും ഒരു വെള്ളക്കാറിൽ കയറി പോയി. ഞാൻ എങ്ങനൊക്കെയോ ഇക്കാര്യം അച്ഛനെ അറിയിച്ചു. അച്ഛൻ അവിടെ എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു’.

 

 

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണ്‍ (39) ദുരൂഹ സാഹചര്യത്തിലെ മരണം കൊലപാതകമാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂവെന്നും കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു.

അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. സ്ലാബില്‍ തലയടിച്ച്‌ രക്തം വാര്‍ന്നിരുന്നു. കഴുത്തിലെ മുറിവാണ് കൊലപാതകത്തിന്റെ സംശയം ഉയര്‍ത്തുന്നത്.

ജീവിതത്തെ പ്രതീക്ഷയോടെ മാത്രം ചര്‍ച്ചയാക്കി ജാഗി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മാനസികാസ്ഥ്യമുള്ള അമ്മയോടൊപ്പമാണ് താമസിച്ചിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായോ, അയല്‍പക്കകാരുമായോ ബന്ധമില്ല.ഒരു വീട്ടില്‍ താമസിച്ചിട്ടും ജാഗിയുടെ മാതാവിന് മകള്‍ മരിച്ചതായി ഇപ്പോഴും അറിവ് ലഭിച്ചിട്ടില്ല. ഫ്രിഡ്ജിന് സമീപത്ത് മലര്‍ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. മുഖത്ത് ഫേഷ്യല്‍ ക്രീം പുരട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു

ഇന്നു രാവിലെ ഇവരുടെ പുരുഷ സുഹൃത്ത് എത്തിയതിനു ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂവെന്ന് പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടം മരപാലത്തിന് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കം ഉണ്ട്.

ഇവരോടൊപ്പം കഴിയുന്ന പുരുഷ സുഹൃത്തുമായി ഞായറാഴ്‌ച്ച രാവിലെ 11.30ന് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചക്ക് ശേഷം പലയാവര്‍ത്തി ഫോണില്‍ ബന്ധപ്പെട്ടിട്ടും ലഭിക്കാതായതോടെ ഇരുവരുടെയും പൊതു സുഹൃത്തായ വനിതാ ഡോക്ടറെ പുരുഷ സുഹൃത്ത് ബന്ധപ്പെട്ടു. അവര്‍ അവതാരക താമസിക്കുന്ന വീട്ടിലെത്തി നോക്കിയപ്പോഴാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗായികയും അവതാരകയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് സംഘമെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

ചുറ്റുപാടുളളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുളളുവെന്നാണ് പൊലിസ് പറയുന്നത്.

ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നതായി പൊലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ലോങ് മാര്‍ച്ച് നടത്തുന്നു. സംവിധായകരായ കമല്‍, ആഷിക് അബു, ഗീതു മോഹന്‍ദാസ്, നടിമാരായ നിമിഷാ സജയന്‍, റീമാ കല്ലിങ്കല്‍, എഴുത്തുകാരായ ഉണ്ണി ആര്‍, എന്‍ എസ് മാധവന്‍, നടന്‍മാരായ ഷെയ്ന്‍ നിഗം, മണികണ്ഠന്‍, സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍, ഗായികമാരായ രഞ്ജിനി ഹരിദാസ്, രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷകരന്‍, സംവിധായിക അര്‍ച്ചന പദ്മിനി, ഛായാഗ്രഹകന്‍ വേണു തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.രാജേന്ദ്ര മൈതാനിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിക്കുന്നത്. ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നാണ് മാര്‍ച്ചിന്റെ പ്രധാന മുദ്രാവാക്യം.പൗരത്വ നിയമ ഭേദഗതി ഗൗരവമുള്ള രാഷ്ട്രീയ പ്രശ്‌നമാണെന്ന് സംവിധായകന്‍ ആഷിക് അബു പറഞ്ഞു. ഇതില്‍നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. ഏതൊക്കെ തരത്തില്‍ പ്രതിഷേധിക്കാമോ, അങ്ങനെയെല്ലാം പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ആഷിക് അബു പറഞ്ഞു. നമ്മുടെ രാജ്യത്ത് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുമ്‌ബോട്ടു പോകുന്നതെന്നും അത് ശരിയാക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷേധമെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് ഇന്ന് രാവിലെ കലൂരിലാണ് ആരംഭിച്ചത്.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്കു പ്രവേശിച്ച ഈ ചിത്രത്തിന് മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. എന്നാൽ ആദ്യ വാരത്തിൽ വലിയ തോതിൽ ഉള്ള തരാം താഴ്ത്തൽ സോഷ്യൽ മീഡിയയിൽ നേരിട്ട ചിത്രമാണ് മാമാങ്കം. അതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷം മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രം നേരിട്ട പോലത്തെ ഓൺലൈൻ ആക്രമണം ആണ് ഈ വർഷവും മാമാങ്കവും നേരിട്ടത് എന്ന് സംവിധായകൻ എം പദ്മകുമാർ പറഞ്ഞിരുന്നു. ഇത് ഫാൻ ഫൈറ്റ് അല്ല എന്നും മോഹൻലാൽ ആരാധകർ ആണ് ചിത്രത്തെ തകർക്കാൻ ശ്രമിച്ചത് എന്ന് തനിക്കു അഭിപ്രായം ഇല്ല എന്നും എം പദ്മകുമാർ പറഞ്ഞു. മറ്റേതോ പ്രമുഖർ ആണ് ഇതിനു പിന്നിൽ എന്ന സംശയമാണ് അദ്ദേഹം ഉന്നയിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും അതെ ആരോപണവും ആയി രംഗത്ത് വന്നിരിക്കുകയാണ്. ദി ക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം മനസ്സ് തുറന്നതു. തന്റെ ചിത്രത്തെ തകർക്കാൻ ഒരു പ്രമുഖ നിർമ്മാതാവ് ശ്രമിച്ചു എന്നും എന്നാൽ തന്റെ കയ്യിൽ അതിനു തെളിവ് ഒന്നും ഇല്ല എന്നുമാണ് വേണു പറയുന്നത്. മമ്മൂട്ടി ആരാധകർ ആണ് തന്നോട് ആ നിർമ്മാതാവിന്റെ പേര് വിളിച്ചു പറഞ്ഞത് എന്നും വേണു കുന്നപ്പിള്ളി തുറന്നു പറയുന്നുണ്ട്. അതുപോലെ ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ള ഷൂട്ട് ചെയ്ത മുപ്പത്തിരണ്ട് മിനിട്ടു ദൈർഖ്യമുള്ള രംഗങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തു വിടും എന്നും വേണു കുന്നപ്പിള്ളി പറഞ്ഞിട്ടുണ്ട്.

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ സല്‍മാന്‍ രാജുമാരനുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് ബന്ധമുള്ള സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. സല്‍മാന്റെ ഉപദേഷ്ടക്കളിലൊരാളായിരുന്ന സൗദ് അല്‍ ഖത്താനിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

യുഎസില്‍ താമസിച്ചുവന്നിരുന്ന ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റേതടക്കം കോളമിസ്റ്റായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ ഭരണ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നയാളാണ് ഖഷോഗി. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയ്ക്കും സല്‍മാന്‍ രാജകുമാരനുമെതിരെ വലിയ എതിര്‍പ്പും വിമര്‍ശനവുമുയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.

മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗി വധത്തില്ഡ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിഐഎയും ഇക്കാര്യം പറഞ്ഞിരുന്നു. സല്‍മാന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പങ്ക് നിഷേധിച്ച സൗദി ഗവണ്‍മെന്റ് കൊല നടന്ന് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത് സൗദിയില്‍ നിന്നുള്ളവരാണ് എന്ന് തന്നെ സമ്മതിച്ചത്.

ആരാണ് ജമാല്‍ ഖഷോഗി?

സൗദി അറേബ്യൻ പൗരനായ മാധ്യമപ്രവർത്തകനാണ് ജമാൽ ഖഷോഗി. 1958 ഒക്ടോബർ മാസം ജനിച്ച ഇദ്ദേഹത്തിന് മരിക്കുമ്പോൾ 59 വയസ്സുണ്ട്. സൗദി അറേബ്യയിലെ പുരോഗമനകാരികളും ജനാധിപത്യവാദികളുമായ ജനങ്ങള്‍ക്കിടയിൽ മാധ്യമപ്രവർത്തനത്തിലൂടെ ബൗദ്ധിക ഇടപെടലുകൾ നടത്തിവരികയായിരുന്നു ഖഷോഗി. അല്‍ വതൻ എന്ന ഒരു പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യൻ ഭരണകൂടം തനിക്കെതിരായ നീക്കങ്ങൾ ശക്തമാക്കുന്നുവെന്ന സൂചന കിട്ടിയ ഖഷോഗി യുഎസ്സിലേക്ക് മാറിയിരുന്നു.

സൗദി രാജകുടുംബവുമായി പരമ്പരാഗതമായിത്തന്നെ വളരെയടുത്ത ബന്ധമാണ് ഖഷോഗി കുടുംബത്തിനുള്ളത്. ജമാൽ ഖഷോഗിയുടെ മുത്തച്ഛനായ മൊഹമ്മദ് ഖഷോഗി സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് അൽ സഊദിന്റെ ഡോക്ടറായിരുന്നു. ആയുധക്കച്ചവടക്കാരനെന്ന നിലയിൽ പേരുകേട്ട അദ്നാൻ ഖഷോഗി ജമാൽ ഖഷോഗിയുടെ അമ്മാവനായിരുന്നു.

എന്താണ് ഖഷോഗിക്ക് സംഭവിച്ചത്

2018 ഒക്ടോബർ‌ മാസം രണ്ടാം തിയ്യതി ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിലേക്ക് കടന്ന ജമാൽ ഖഷോഗി തിരിച്ചിറങ്ങുകയുണ്ടായില്ല. ഉച്ചയോടെയാണ് ജമാൽ അകത്തേക്ക് പോയത്. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല. ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്.

എന്തുകൊണ്ട് ഖഷോഗ്ഗിക്ക് ഇത് സംഭവിച്ചു?

ജമാൽ ഖഷോഗ്ഗിക്ക് സംഭവിച്ച ദുര്യോഗത്തിന്റെ കാരണം തിരഞ്ഞ് വളരെ ദൂരം അലയേണ്ടതില്ല. 2018 മാർച്ച് മാസത്തിൽ അൽ ജസീറ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ സൗദിയുടെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ അതിനിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് ഖഷോഗി. ഈ അഭിമുഖത്തിൽ മൊഹമ്മദ് ബിൻ സൽമാനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളിലൊന്ന് അദ്ദേഹം വിവരിക്കുന്നു. സൗദി കിരീടാവകാശി രാജ്യത്തിന്റെ ഒരു പരിഷ്കർത്താവാണോ എന്ന ചോദ്യത്തിന് ഖഷോഗി നൽകുന്ന ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “മൊഹമ്മദ് ബിൻ സൽമാൻ എല്ലാ അധികാരവും അയാളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. സൗദിയിലെ വിമർശകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും മാധ്യമങ്ങളെയും കിരീടാവകാശി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഏറ്റവും അടിയന്തിരമായി സംഭവിക്കേണ്ട പരിവർത്തനമായ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി വാദിച്ചതിന് എനിക്കെന്റെ ജോലി തന്നെ വിടേണ്ടി വന്നു”. അൽ വതൻ എന്ന മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്ത് കാലയളവിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ ഖഷോഗി സൂചിപ്പിക്കുന്നത്.

ഇദ്ദേഹം എഡിറ്റർ ഇൻ ചീഫ് ആയിരുന്നപ്പോൾ പുരോഗമനവാദികളുടെ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന പ്ലാറ്റ്ഫോമായി അൽ വതൻ മാറിയിരുന്നു. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ പുരോഗമനപരമായി ഇടപെടുന്ന ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ഏറെ സ്വാതന്ത്ര്യത്തോടെ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി. അങ്ങേയറ്റത്തെ മാധ്യമ സെൻസർഷിപ്പ് നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ നയിച്ചുകൊണ്ട് ഖഷോഗി 2003 മുതൽ ഏഴ് വർഷത്തോളം അൽ വതനില്‍ പ്രവർത്തിച്ചു. ഇപ്പോഴും അൽ വതൻ സൗദിയിലെ ഒരു വിമതസ്വരമാണ്. നിലവിലെ എഡിറ്റർ ഇൻ ചീഫ് തലാൽ അൽ ഷെയ്ഖും ലിബറൽ ചിന്താഗതികൾ പുലർത്തുന്ന, അവയെ താൻ ഇടപെടുന്ന മേഖലകളിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. സൗദിയിലെ അടിമക്കച്ചവടം ഇതിവൃത്തമാക്കിയുള്ള ഇദ്ദേഹത്തിന്റെ നോവൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീസമത്വ പ്രവർത്തനങ്ങളിലേർപ്പെടുന്ന മനാൽ അൽ ഷെരീഫ് അടക്കമുള്ളവർ അൽ വതനിൽ കോളങ്ങൾ ചെയ്യുന്നുണ്ട്.

തീവ്ര നിലപാടുകളുള്ള വഹാബികൾക്കെതിരെ വ്യക്തമായ നിലപാടെടുത്ത മാധ്യമമാണ് അൽ വതൻ. ഈ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കപ്പെട്ട ഒരു സന്ദർഭമാണ് 2003ൽ ഉണ്ടായത്. ഇദ്ദേഹം എഡിറ്റർ ഇൻ ചീഫായി ചാർജെടുത്ത സന്ദർഭത്തിലാണ് സൗദി അറേബ്യയിൽ 39 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണങ്ങളുണ്ടായത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത പൊലീസിന്റെ ഉന്നതതലങ്ങളിൽ മാറ്റങ്ങൾ വരുമോയെന്ന് ഒരു അൽ വതൻ മാധ്യമപ്രവർത്തകൻ അന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടി ജമാൽ ഖഷോഗിയെ എഡിറ്റർ സ്ഥാനത്തു നിന്നും നീക്കിയാണ് സൗദി ഭരണകൂടം നൽകിയത്.

2007ൽ വീണ്ടും ജമാൽ ഖഷോഗി അൽ വതൻ എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. ഇത്തവണയും സലഫിസം തന്നെയാണ് പ്രശ്നമായത്. സലഫികളെയും അവരുടെ വിഗ്രഹാരാധനാ വിരോധത്തെയുമെല്ലാം വിമർശിച്ചു കൊണ്ടുള്ള ഒരു കവിത അൽ വതനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മത യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെറുപ്പിന് അൽ വതൻ പാത്രമായിത്തീർന്നു. സ്വാഭാവികമായും ജമാൽ ഖഷോഗിക്കു നേരെയും ആ വെറുപ്പ് ചെന്നെത്തി. എഡിറ്റോറിയൽ കാർട്ടൂണുകളും പംക്തികളുമെല്ലാം സൗദിയുടെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. അങ്ങനെ 2010ൽ ഖഷോഗി വീണ്ടും അൽ വതനിൽ നിന്നും പുറത്താക്കപ്പെട്ടു.

ഒസാമ ബിൻലാദനുമായി ഖഷോഗിക്കുണ്ടായിരുന്ന ബന്ധമെന്ത്?

ഒസാമ ബിൻ ലാദനുമായി ജമാൽ ഖഷോഗിക്കുണ്ടായിരുന്ന സൗഹൃദവും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള ബന്ധമായിരുന്നു ലാദനുമായുണ്ടായിരുന്നതെന്നും അതല്ല, ഖഷോഗിക്ക് മുസ്ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളോട് മാനസികമായ അടുപ്പമുണ്ടായിരുന്നെന്നും വാദിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ സംസ്താരത്തിന്റെ അവസാന കണികയും തുടച്ചു നീക്കണമെന്ന ബ്രദർഹുഡിന്റെ താൽപര്യത്തോട് ഖഷോഗിയും യോജിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. ചെറുപ്പകാലത്തു തന്നെ പരിചയപ്പെട്ട ഒസാമ ബിൻ ലാദൻ എന്ന ബിസിനസ്സുകാരനുമായി ഇത്തരം ആശയങ്ങൾ ഖഷോഗി പങ്കു വെച്ചിരുന്നു. ബിൻ ലാദൻ പിന്നീട് നിയന്ത്രണങ്ങൾ വിട്ട് തീവ്രവാദത്തിലേക്ക് ശക്തമായി ഇറങ്ങിയപ്പോഴും ഖഷോഗി ഒരു മാധ്യമപ്രവർത്തകന്റെ പ്രഫഷണൽ സമീപനത്തോടെ നിലപാടെടുത്തു. 90കളുടെ അവസാനത്തോടെ ലാദനുമായുള്ള അടുപ്പം കുറഞ്ഞു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണകാലത്ത് ഖഷോഗിയില്‍ നിന്നുള്ള റിപ്പോർട്ടുകളെ പാശ്ചാത്യലോകം ആകാംക്ഷയോടെ കാത്തു നിന്നിരുന്നു. രാജകുടുംബവുമായും ലാദന്റെ ലോകവുമായും ഖഷോഗിക്കുള്ള അടുപ്പം ആ റിപ്പോർട്ടുകളെ ആഴമുള്ളവയാക്കി.

1980കളിൽ ഇന്ത്യാന സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠനം കഴിഞ്ഞിറങ്ങിയ ജമാൽ ഖഷോഗി സൗദി പത്രങ്ങളിൽ ജോലിക്ക് ചേർന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളോട് അനുഭാവം പുലർത്തിയ റിപ്പോർട്ടറായിരുന്നു ഖഷോഗി. സോഷ്യലിസ്റ്റ് അധിനിവേശത്തെ ചെറുക്കാൻ പറ്റിയ ആയുധമെന്ന നിലയിലാണ് മുജാഹിദ്ദീനുകളെയും ബ്രദർഹുഡിനെയുമെല്ലാം ഖഷോഗി കണ്ടതെന്ന് വ്യക്തം.

മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനുമായുള്ള പ്രശ്നങ്ങൾ

2017 സെപ്തംബറിലാണ് ജമാല്‍ ഖഷോഗി സൗദി അറേബ്യ വിടുന്നത്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെ നവംബർ മാസത്തിൽ സൗദി രാജകുടുംബാംഗമായ അൽ വാലീദ് ബിൻ തലാൽ ബിൻ അബ്ദുൾഅസീസ് അൽ സഊദ് രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശത്രുക്കളിലൊരാളാണ് അൽ വാലീദ് രാജകുമാരൻ. നിരവധി ബിസിനസ്സുകാരും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭീതിയുടെ കാലത്തിലൂടെയാണ് സൗദി അറേബ്യ കടന്നു പോകുന്നതെന്ന് ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഖഷോഗി വാഷിങ്ടൺ പോസ്റ്റിൽ എഴുതി. അറേബ്യൻ രാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള അൽ ഹായത്ത് പത്രത്തിൽ എഴുതുന്നതിന് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഭരണകൂടം വിലക്കേർപ്പെടുത്തി. മുസ്ലിം ബ്രദർ‌ഹുഡിനെ പിന്തുണയ്ക്കുന്നയാളാണ് ഖഷോഗി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. മുസ്ലിം ബ്രദർഹുഡ് സൗദി കരിമ്പട്ടികയിൽ പെടുത്തിയ സംഘടനയാണ്.

എന്താണ് ഖഷോഗിയോട് മൊഹമ്മദ് രാജകുമാരന് ഇത്രയധികം വിദ്വേഷമുണ്ടാകാൻ കാരണമെന്ന ചോദ്യത്തിന് ഖഷോഗിയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ക്രിസ്റ്റഫർ ഡിക്കി സ്വയം കണ്ടെത്തുന്ന ഉത്തരം അദ്ദേഹത്തിന് രാജകാര്യങ്ങളിൽ ‘ആവശ്യത്തിലേറെ’ അറിവുണ്ടായിരുന്നു എന്നാണ്. ഈ അറിവ് മൊഹമ്മദ് രാജകുമാരന്റെ താൽപര്യങ്ങളെ ഏറെ ഹനിക്കുന്നതായിരുന്നു. ആ താൽപര്യങ്ങൾ ഏതെല്ലാമെന്നതാണ് അടുത്ത ചോദ്യം.

സൽമാൻ രാജകുമാരൻ പേടിക്കുന്നത് ജനാധിപത്യത്തെ!

ബ്രദർഹുഡ് ഒരു തീവ്രവാദ സംഘടനയാണെങ്കിലും ഇവർ നടത്തുന്ന വിഘടന പ്രവർത്തനങ്ങൾ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിന് വഴിയൊരുക്കുമോ എന്ന ഭീതി സൗദി രാജകുടുംബത്തിനുണ്ടാവുക സ്വാഭാവികമാണ്. ബ്രദർഹുഡിൽ വേരുകളുള്ള ഖഷോഗി നടത്തുന്ന മാധ്യമപ്രവർത്തനത്തെയും ഈ നിലയ്ക്കാണ് സൗദി കാണുന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമെന്നാൽ ജനാധിപത്യമെന്നാണ് അർത്ഥം. ഖഷോഗിയുടെ പ്രവർത്തനങ്ങൾ പുരോഗമനപരമാണെന്നും രാജ്യത്ത് തന്റെ നിലപാടുകളോട് അനുഭാവമുള്ള ബുദ്ധിജീവി വൃന്ദത്തിന് നല്ലൊരു പ്ലാറ്റ്ഫോം നിർമിച്ചു കൊടുക്കാൻ ഖഷോഗിക്ക് സാധിച്ചിട്ടുണ്ടെന്നും മൊഹമ്മദ് രാജകുമാരന്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരനഷ്ടം തന്നെയായിരിക്കും ഖഷോഗിയെപ്പോലുള്ളവർ വളരുന്നതു വഴി തങ്ങൾക്ക് സംഭവിക്കുകയെന്ന് സൗദി രാജകുടുംബം ഭയന്നു.

എങ്ങനെയാണ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത്

ജമാൽ ഖഷോഗിയെ സൗദിയിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ പലതും പറയുന്നുണ്ട്. ‘ജീവനോടെയോ അല്ലാതെയോ’ ജമാൽ ഖഷോഗിയെ മൊഹമ്മദ് രാജകുമാരന് വേണമായിരുന്നു. ജീവനോടെ കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് ഒരു ‘ഹിറ്റ് ടീമിനെ’ അയച്ച് ഖഷോഗിയെ തീർത്തു കളയാം എന്ന് രാജകുമാരൻ ആലോചിക്കുന്നത്.

ഒക്ടോബർ 2നായിരുന്നു സംഭവം. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനായി ജമാൽ ഖഷോഗി തുർക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന സൗദി കോൺസുലേറ്റിലെത്തി. ഉച്ചയോടെ അകത്തേക്ക് കയറിപ്പോയ ഖഷോഗ്ഗിയെ കാത്ത് പ്രതിശ്രുത വധുവായ ഹേറ്റിസ് സെംഗിസ് കോണ്‍സുലേറ്റിന് പുറത്തു നിന്നു. അർധരാത്രി പിന്നിട്ടിട്ടും ഖഷോഗി തിരിച്ചെത്തിയില്ല. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

സൗദിയുമായി നിരവധി വിഷയങ്ങളിൽ നയതന്ത്രപ്രശ്നങ്ങളുള്ള തുർക്കി പ്രശ്നത്തെ ഏറ്റെടുത്തു. പ്രസിഡണ്ട് തയ്യിപ് എർദോഗൻ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തുർക്കിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് അവർ തന്നെ പറയുന്നത്. തുർക്കി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ ഖഷോഗിയുടെ അന്ത്യത്തെക്കുറിച്ച് ഏകദേശ ചിത്രം നൽകി. പതിനഞ്ച് അംഗങ്ങളുള്ള ഒരു ഹിറ്റ് ടീം റിയാദിൽ നിന്ന് ഇസ്താംബുളിൽ എത്തിച്ചേർന്നിരുന്നു. ഇവരാണ് കോൺസുലേറ്റിനകത്തുവെച്ച് കൃത്യം നടത്തിയത്. എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഈ ടീം എത്തിച്ചേർന്നത്. ഖഷോഗിയോട് സാമ്യമുള്ള ഒരാളെയും ഇവർ കൂടെ കൂട്ടിയിരുന്നു. പുറത്തുവന്ന ഏറ്റവും പുതിയ ദൃശ്യങ്ങൾ പ്രകാരം ഇയാൾ ഖഷോഗിയുടെ കോട്ടും പാന്റും കണ്ണടയും ധരിച്ച് കോൺസുലേറ്റിന് പുറത്തിറങ്ങുന്നത് കാണാം.

ഇയാളുടേത് വെപ്പുതാടിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺസുലേറ്റിനകത്തു നിന്നുള്ള ചില ദൃശ്യങ്ങളും ഓഡിയോകളും നൽകുന്ന സൂചനകൾ ഖഷോഗിയെ അവിടെ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ്. തുർക്കി ഇതുവരെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഖഷോഗിയുടെ തിരോധാനത്തിനു ശേഷം കോൺസുലേറ്റിന്റെ ചില ഭാഗങ്ങൾ റീപെയിന്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഖഷോഗിയെ കോൺസുലേറ്റിനകത്തു വെച്ചു തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വെളിവാക്കുന്ന തെളിവുകളാണ്. കോൺസുലേറ്റിനകത്തേക്ക് കടന്ന് ഏഴു മിനിറ്റിനുള്ളിൽ ഖഷോഗി കൊല്ലപ്പെട്ടതായാണ് വിവരം. പിന്നീട് ഒരു കാറിൽ മൃതദേഹം മാറ്റി. കോൺസുലേറ്റിന്റെ ഒരു കാർ ഇസ്താംബുളിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഖഷോഗിയുടെ മരണത്തിലുള്ള തങ്ങളുടെ പങ്കാളിത്തം സൗദി ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ മൊഹമ്മദ് രാജകുമാരന്റെ പങ്കാളിത്തം മറച്ചുപിടിക്കാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിന് സംഭവിച്ച ഒരു ‘അശ്രദ്ധ’യായി ഇതിനെ വ്യാഖ്യാനിച്ചെടുക്കാനാണ് ശ്രമം. സൗദിയിലേക്ക് മടങ്ങണമെന്ന് ഖഷോഗിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന കൊലപാതകം. അതും മൊഹമ്മദ് രാജകുമാരനറിയാതെ ‘അച്ചടക്കമില്ലാത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥർ’ നേരിട്ട് നടത്തിയ നീക്കം!

നയതന്ത്രപ്രശ്നം

സൗദിക്ക് വാഷിങ്ടണിലുള്ള ‘ലോബിയിങ് മെഷീൻ’ നിശ്ശബ്ദമാക്കേണ്ട സമയമായെന്ന് കഴിഞ്ഞദിവസം വാഷിങ്ടൺ തങ്ങളുടെ ഒപ്പീനിയൻ പേജിൽ എഴുതിയിരുന്നു. നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയാണ് സൗദിക്ക് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സൗദി രാജകുടുംബത്തിനകത്ത് മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി ഈ സംഭവത്തിനു ശേഷമുള്ള സംഭവവികാസങ്ങളെ വിലയിരുത്തുന്നവരുണ്ട്.

തുടക്കത്തിൽ സൗദിക്ക് സംശയത്തിന്റെ അനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനു പോലും പിന്നീട് തന്റെ നിലപാടുകൾ കടുപ്പിക്കേണ്ടി വന്നു. സൗദിയുടെ നീക്കം ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട വെറുമൊരു കൊലപാതകമല്ലെന്നും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമുള്ള പൊതുധാരണ അന്താരാഷ്ട്ര സമൂഹത്തിന് വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുകെയും ഐക്യരാഷ്ട്രസഭയുമെല്ലാം ഈ കൊലപാതകത്തെ ജനാധിപത്യ വിരോധത്തിന്റേതായി എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രംപിന്റെ പ്രസ്താവന ഖഷോഗിയുടെ വിഷയത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി വെളിവാക്കുന്നതാണ്. സൗദിയുടെ വിശദീകരണങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. കൂടുതൽ തെളിവുകളുമായി തുർക്കി രംഗത്തു വരുന്ന സാഹചര്യം കൂടി മുന്നിൽക്കണ്ട് ശ്രദ്ധയോടെയാണ് ട്രംപ് നിൽക്കുന്നത്. അമേരിക്കയിലെ മാധ്യമങ്ങൾ ഒട്ടുമിക്കതും ഈ വിഷയത്തിൽ സൗദിക്കെതിരാണ്. സൗദി അറേബ്യക്ക് വാഷിങ്ടണിലുള്ള ലോബിയിങ് ശേഷി ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഇതോടൊപ്പം ഉയരുന്നുണ്ട്. മാധ്യമങ്ങൾ സൗദിയെയും അവരുടെ ബിസിനസ്സിനെയും കൂടുതൽ ശക്തമായി ലക്ഷ്യം വെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

സൗദിയെ അടച്ചാക്ഷേപിക്കാതിരിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ട്. ഇപ്പോഴും വസ്തുതകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് യുഎസ് എന്നാണ് ട്രംപിന്റെ സീനിയർ ഉപദേശകനായ ജേഡ് കുഷ്നർ പറയുന്നു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണ് സൗദിയെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദവും സൗദി ഇനി പുറത്തു വിടാനിരിക്കുന്ന വിവരങ്ങളും ഏറെ നിർണായകമാണെങ്കിലും ട്രംപ് ഒരതിരു വിട്ട് ഒന്നിനും മുതിരില്ലെന്ന് എല്ലാവർക്കുമറിയാം.

Copyright © . All rights reserved