ദുബായ്: സൈക്ലിങ് മത്സരത്തിനിടെ മത്സരാര്‍ത്ഥികള്‍ വീഴുന്നതും അവര്‍ക്ക് പരിക്കേല്‍ക്കുന്നതും അപൂര്‍വ സംഭവമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഒരു സൈക്ലിങ് മത്സരത്തിലെ ഒരു വീഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം. അല്‍ വത്!ബ ടീമംഗമായ അനാന്‍ അല്‍ അംരി എന്ന സ്വദേശി യുവതിയാണ് ദുബായില്‍ നടന്ന മത്സരത്തിനിടെ സൈക്കിളില്‍ നിന്ന് നിലത്തുവീണത്.സൈക്ലിങ് കമ്പക്കാരനായ ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബായില്‍ അല്‍ സലാം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്നില്‍ അവരെ പിന്തുടര്‍ന്നിരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ തൊട്ടുമുന്നില്‍ യുവതി സൈക്കിളില്‍ നിന്ന് നിലത്തുവീണത്.
എന്നാല്‍ അനാനെ ശുശ്രൂഷിക്കാന്‍ ആദ്യം ഓടിയെത്തിയത് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദായിരുന്നു. സൈക്ലിങ് കമ്പക്കാരനായ ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബായില്‍ അല്‍ സലാം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്നില്‍ അവരെ പിന്തുടര്‍ന്നിരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ തൊട്ടുമുന്നില്‍ യുവതി സൈക്കിളില്‍ നിന്ന് നിലത്തുവീണത്. ഉടന്‍തന്നെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവള്‍ക്കരികിലേക്ക് ഓടിയെത്തി. കുട്ടിയ്ക്കരില്‍ ആദ്യമെത്തിയ അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് തൂവാലയെടുത്ത് അവളുടെ മുഖം തുടയ്ക്കുന്നതും പിന്നീട് സൈക്കിളില്‍ നിന്ന് ഇറങ്ങാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.
സാധാരണ ജനങ്ങളെപ്പോലെ വാഹനങ്ങളിലും മറ്റും പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുന്ന യുഎഇ ഭരണാധികാരികള്‍ ജനങ്ങളെ സഹായിക്കുന്ന വാര്‍ത്തകള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. മരുഭൂമിയിലെ മണലില്‍ കാറിന്റെ ചക്രങ്ങള്‍ പുതഞ്ഞുപോയതിനാല്‍ വാഹനം മുന്നോട്ടെടുക്കാന്‍ കഴിയാതെ വിഷമിച്ച വിദേശികളുടെ വാഹനം സ്വന്തം കാറില്‍ കെട്ടിവലിയ്ക്കുന്ന ശൈഖ് മുഹമ്മദിന്റെ തന്നെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
بروح الأب والإنسان .. #محمد_بن_راشد يسارع إلى مساعدة المتسابقة المواطنة عنان العامري من فريق الوثبة بعد سقوطها عن دراجتها أثناء مشاركتها في منافسات بطولة السلم للدراجات الهوائية#صحيفة_الخليج pic.twitter.com/SOZsBx38VA
— صحيفة الخليج (@alkhaleej) January 15, 2020
കര്‍ണാടയില്‍ വിചിത്രവും ക്രൂരവുമായ ആചാരം. ഗോ വധത്തിനെതിരെ ശബ്ദമുയർത്തുന്ന ബി ജെ പി സർക്കാർ പക്ഷെ പശുക്കളോടുള്ള ഈ ക്രൂരത കണ്ടില്ലെന്നു നടിക്കുന്നു. പശുക്കളെ തീയിലൂടെ ഓടിക്കുന്നതാന് ഈ ക്രൂരമായ ആചാരം ആചാരത്തിനെതിരെ ഒരു നടപടിയും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല
വൈക്കോല്‍ കൂട്ടിയിട്ട് കത്തിച്ച് അതിലൂടെ പശുക്കളെയും കാളകളെയും ഓടിക്കുന്ന ആചാരം മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായാണ് കര്‍ണാടകയില്‍ നടക്കുന്നത്. . നിയമവിരുദ്ധമായ ആഘോഷമാണിതെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട് ..എന്നിട്ടും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്.
വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണിതെന്നും ഇടപെടാനില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ആചാരത്തെ എതിര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. അതേസമയം, പശുക്കളെ ക്രൂരമായി ഉപദ്രവിക്കുന്ന ചടങ്ങാണിതെന്നും നിയമവിധേയമല്ലെന്നുമാണ് മൃഗസ്നേഹികളുടെ വാദം. ചടങ്ങിനിടെ പശുക്കള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാറുണ്ട്.
തീയിലേക്ക് വിടും മുമ്പ് പശുക്കളെ അലങ്കരിക്കുകയും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്യും. തീയിലൂടെ ചാടുമ്പോള്‍ പശുക്കളുടെ ശരീരത്തിലെ ചെള്ളുകള്‍ ചാകുമെന്നും പശുക്കള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്നും ത്വഗ് രോഗങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.
ഗോവധ നിരോധത്തിനും പശുക്കളെ ഉപദ്രവിക്കുന്നതിനും ശക്തമായി വാദിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പല സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ സംഘടനകള്‍ പശുക്കളുടെ സംരക്ഷണത്തിനായി ഗോരക്ഷ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.എന്നിട്ടും കർണാടകയിലെ ഈ ദുരാചാരത്തിനു അറുതി വരുത്താൻ സർക്കാർ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല .. കര്‍ണാടകയിലെ ഗോരക്ഷകരും ഈ ആചാരത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് മൃഗസ്നേഹികള്‍ ആരോപിക്കുന്നു
കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി. പാരിപ്പള്ളി സ്വദേശിനി ഐശ്വര്യ (19)യുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്.
ഐശ്വര്യയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ക്യൂബാ ടീം അംഗങ്ങള്‍ ആയ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, വിജേഷ്, ശ്രീകുമാര്‍, ഹരിരാജ്, ജിമ്മി ജോസഫ്, സരുണ്‍, നിജിന്‍ ബാബു, ജെയിംസ് എന്നിവരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആണ് . റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റ്‌നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് വമ്ബന്‍ ഹിറ്റുകളായിരുന്നു. പിന്നീട് രണ്ട് വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോഴും സിദ്ദിഖും ലാലും തങ്ങളുടെതായ രീതിയില്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി.
എന്നാല്‍ ആദ്യ തിരക്കഥ വമ്ബന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടി പറയാനുണ്ട് സിദ്ദിഖ് ലാലിന്. 1986ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനാണ് ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്‌മാന്‍ നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വമ്ബന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി.
കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സിനിമയുടെ പരാജയകാരണം സിദ്ദിഖ് തന്നെ വെളിപ്പെടുത്തി.
‘കാലത്തിന് വളരെ മുമ്ബേ വന്ന സബ്‌ജക്‌ടായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കോണ്‍സപ്‌ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്‌ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്‌ജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ സിദ്ദിഖിന്റെ വാക്കുകള്‍.
നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബസ് ഡ്രൈവര്‍ മുകേഷ് കേസിലെ രണ്ടാംപ്രതിയാണ്. ഒന്നാം പ്രതി രാംസിങ്ങിന്റെ സഹോദരനാണ്. ദയാഹര്‍ജിതള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നൽകിയിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി പട്യാലാഹൗസ് കോടതി. പ്രതികള്‍ ദയാഹര്‍ജി നല്‍കിയതോടെ ജയില്‍ ചട്ടപ്രകാരം മരണവാറന്‍റ് സ്റ്റേ ചെയ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. മരണവാറന്‍റ് പുറപ്പെടുവിച്ച ശേഷം കേസിലുണ്ടായിട്ടുള്ള പുരോഗിതകള്‍ വിശദീകരിച്ച് ജയില്‍ അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കണം. 22ന് തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മയും വികാരപരമായല്ല നിയമപരമായി വേണം വധശിക്ഷ നടപ്പാക്കാനെന്ന് അമിക്കസ്ക്യൂറി വൃന്ദ ഗ്രോവരും വാദിച്ചു.
ഈ മാസം 22ന് വധശിക്ഷ നടപ്പിലാക്കുന്നതിലുള്ള നിയമതടസ്സങ്ങള്‍ പട്യാലഹൗസ് കോടതിയെ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവരും തിഹാല്‍ ജയിലധികൃതരുടെ അഭിഭാഷകനും അറിയിച്ചു. ജയില്‍ ചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാല്‍ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ജയിലധികൃതര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നീളുമെന്ന് സെഷന്‍സ് ജഡ്ജി സതീഷ് അറോറ നിരീക്ഷിച്ചത്. കേസില്‍ പ്രതികള്‍ക്ക് ബാക്കിയുള്ള നിയമനടപടികള്‍ അവയുടെ തല്‍സ്ഥിതി തുങ്ങിയവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം. ഇത് പരിഗണിച്ച് പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കുന്നത് പരിഗണിക്കും.
വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി. പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.
തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തമിഴ് സൂപ്പർസ്റ്റാർ എംജിആറായി വേഷപ്പകർച്ച നടത്തി അരവിന്ദ് സ്വാമി. പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ഇപ്പോഴിതാ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ടീസർ.
ചിത്രത്തിൽ തലൈവി ജെ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടാണ്. എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. പിന്നീടാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.
സ്വന്തം ലേഖകൻ
ഡൽഹി : മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച , കനയ്യ കുമാറിനെ പാക്കിസ്ഥാനിയെന്ന് വിളിച്ച , അരവിന്ദ് കെജ്രിവാളിനെ നക്സലേറ്റെന്ന് വിളിച്ച , രാഹുൽ ഗാന്ധിയെ ഇറ്റലിക്കാരനെന്ന് വിളിച്ച , ഷാ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച കടുത്ത ദേശസ്‌നേഹിയും റിപ്പബ്ലിക്ക് ടിവിയുടെ അവതാരകനും , ഇന്ത്യൻ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ അർണബ് ഗോസ്വാമി.. എന്തേ നിങ്ങൾക്ക് മിണ്ടാട്ടം മുട്ടിയോ ? കുറെ ദിവസങ്ങളായി നിങ്ങൾ എന്തേ ഉറങ്ങുകയാണോ ? നിങ്ങൾ എന്തേ ദേവീന്ദര്‍ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ? Nation wants to know Mr. Goswami . ഇന്ന് ഇന്ത്യൻ മാധ്യമ വേദിയിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ .
ധീരതക്കുള്ള ദേശീയ മെഡല്‍ നേടിയ ശ്രീനഗര്‍ വിമാനത്താവളം ഡി വൈ എസ് പി ദേവീന്ദര്‍ സിംഗ് എന്ന രാജ്യദ്രോഹി കാശ്മീരിൽ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും രാജ്യസ്നേഹത്തിന്റെ സ്വയം പ്രഖ്യാപിത കുത്തകാവകാശികളായ നോർത്ത് ഇന്ത്യൻ മാധ്യമങ്ങളൊന്നും അറിഞ്ഞ മട്ടു കാണിക്കുന്നില്ല. ദേവീന്ദര്‍ സിംഗ് ഒരു സാധാരണ പോലീസുകാരനല്ല ഒരു പോലീസ് സൂപ്രണ്ടാണ് . ഇത്രയും വലിയ പദവി വഹിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും , കാശ്മീരിലെ നിസ്സാര സംഭവങ്ങൾ വരെ അന്തിചർച്ചകളാക്കി സംഘപരിവാർ അജണ്ടകൾക്ക് കൂട്ട് നിൽക്കുന്ന അർണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ മാധ്യമത്തിനും മിണ്ടാട്ടമില്ല.
എന്തുകൊണ്ടാണ് ഇവർ ഈ വിഷയത്തെപ്പറ്റി ചർച്ച നടത്താത്തത് ? കാരണം ഇവർ ഈ വിഷയത്തിൽ ചർച്ച തുടങ്ങിയാൽ അത് പല സംഘപരിവാർ നേതാക്കളുടെയും പേരിനൊപ്പം ചെന്ന് അവസാനിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ?. ഇത്രയും വലിയ രാജ്യദ്രാഹത്തിനെതിരെ മിണ്ടാതിരിക്കുന്നതല്ലേ മാധ്യമ ഭീകരത ?. ഇന്ത്യൻ മാധ്യമങ്ങൾ സംഘപരിവാറിന് വിറ്റഴിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ അർണബ് ഗോസ്വാമിയെപ്പോലുള്ള കപടമുഖധാരികളായ മാധ്യമപ്രവർത്തകരുടെ ഈ മൗനം?. തങ്ങൾ നടത്തുന്ന മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നവരെ പാക്കിസ്ഥാനികളെന്നും , രാജദ്രോഹികളെന്നും ചിത്രീകരിക്കുന്ന ഇവരല്ലേ യാഥാർത്ഥത്തിൽ രാജ്യദ്രോഹികൾ ?
പാർലമെന്റ് ആക്രമണം നടന്നപ്പോൾ കേന്ദ്രം ഭരിച്ചിരുന്നത് ബി ജെ പി . പാർലമെന്റ് ആക്രമണ കേസിലെ ഒരു പ്രതിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കി കൊടുക്കാൻ ആവശ്യപ്പെട്ടത് അന്ന് ഡി വൈ എസ് പിയായിരുന്ന ഇതേ ദേവീന്ദറാണെന്ന് തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സൽ ഗുരുവിന്റെ കത്തിലുണ്ടായിരുന്നു. കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്പേയി സർക്കാർ ആടിയുലഞ്ഞപ്പോഴാണ് പാർലമെന്റ് ആക്രമണം നടന്നതെന്ന് ഓർക്കണം.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിലാണ് പുൽവാമ ഭീകരാക്രമണം ഉണ്ടായത് . ഇന്ത്യ മഹാരാജ്യത്തെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച നാൽപ്പത് ഇന്ത്യൻ പട്ടാളക്കാർ പുൽവാമയിൽ ചാവേറിന്റെ ബോംബ് ആക്രമത്തിൽ പൊട്ടിത്തെറിക്കുമ്പോൾ വിശിഷ്ട സേവനത്തിന് രാഷ്ട്രപതി മെഡൽ നൽകി ആദരിച്ച ഇതേ ദേവീന്ദര്‍ സിംഗായിരുന്നു അവിടുത്തെ പോലീസ് സൂപ്രണ്ട് . പുൽവാമയിലെ നീണ്ട സൈനിക കോൺവോയിലെ സുരക്ഷാ അകമ്പടിലെ വീഴ്ച , തുടർന്ന് നടന്ന ബലാക്കോട്ടെ സർജിക്കൽ സ്ട്രൈക്ക് നാടകം മുതലായവ ബി ജെ പി യുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ഈ മാധ്യമങ്ങൾ നല്ലവണ്ണം ഉപയോഗിച്ചതും ഓർക്കണം .
ഇപ്പോൾ പൗരത്വ വിവേചന നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രകടനങ്ങൾ നടക്കുമ്പോഴാണ് ഈ രാജ്യദ്രോഹിയെ തീവ്രവാദികൾക്കൊപ്പം ആയുധങ്ങളുമായി പിടിക്കപ്പെട്ടത് എന്നു കൂടി കൂട്ടി വായിക്കണം. നാവെടുത്താൽ നാൽപത് വട്ടം രാജ്യസ്നേഹം വിളമ്പുന്ന ഗോസ്വാമിയും കൂട്ടരും ഇയാളുടെ കാര്യത്തിൽ മിണ്ടാവൃതത്തിലാണെന്ന് തിരിച്ചറിയുക . ദേവിന്ദര്‍ സിംഗിന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട തീവ്രവാദികൾ റിപ്പബ്ലിക്ക് ദിനത്തിൽ ബോംബ് പൊട്ടിച്ച് കുറെ പാവങ്ങളെ ഇല്ലാതാക്കിയാൽ മാത്രമേ പാക്കിസ്ഥാനി എന്ന് അലറി വിളിച്ചുകൊണ്ട് ഈ ഗോസ്വാമിമാർ പുറത്ത് വരികയുള്ളു .
അധികാരം നിലനിർത്താൻ മോദിയും, അമിദ് ഷായും , ഭീകരവാദി ദേവിന്ദര്‍ സിംഗും കൂടി പദ്ധതിയിട്ട് പുല്‍വാമയിൽ ജവാന്‍മാരെ കൊലക്ക് കൊടുത്തു; പുല്‍വാമ ആക്രമണം ആസൂത്രിതം; ഗുജ്റാത്ത് മുന്‍ മുഖ്യന്‍ പറഞ്ഞത് ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്…
സംഘപരിവാറിന് ആവശ്യം വരുമ്പോഴെല്ലാം ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റും , അതിനെതിരെ നിശബ്ദത പാലിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ മാധ്യമ തീവ്രവാദവും . ഇതിനര്‍ത്ഥം ഭീകരര്‍ ഇന്ത്യയില്‍ തന്നെയാണ് അല്ലാതെ പാക്കിസ്ഥാനിലല്ല.
ഓര്‍ക്കുക …
വോട്ടിംഗ് മെഷീന്‍ തട്ടിപ്പിലൂടെ ഇലക്ഷന്‍ കമ്മീഷനും ഇന്ത്യന്‍ ജനാധിപത്യവും മാത്രമല്ല , തെറ്റായ കോടതി വിധികളിലൂടെ ജഡ്ജിമാരും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും മാത്രമല്ല ഇവരുടെ ഒക്കെ തെറ്റുകള്‍ സമൂഹത്തിലെത്തിക്കേണ്ട ഗോസ്വാമിമാരും സംഘപരിവാര്‍ തീവ്രവാദത്തിന്റെ സൂത്രധാരന്‍മാരെണെന്ന് ഇനിയെങ്കിലും ഇന്ത്യൻ ജനത തിരിച്ചറിയുക.
മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. ബിഗ് ബ്രദർ എന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സിദ്ദിഖ്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ ശ്രദ്ധ നേടിയത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അതിനൊപ്പം ഇതിലെ വലിയ താരനിരയും പ്രതീക്ഷ പകർന്നിട്ടുണ്ട്.
സാധാരണ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഫാമിലി എന്റെർറ്റൈനെറുകളാണ് സിദ്ദിഖ് ഒരുക്കിയിട്ടുള്ളത് എങ്കിൽ ഇത്തവണ തന്റെ ശൈലി ഒന്ന് മാറ്റി പിടിച്ചു കൊണ്ട് ആക്ഷന് പ്രാധാന്യം നൽകിയ ഒരു ഫാമിലി എന്റെർറ്റൈനെറാണ് സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും വർത്തമാന കാലവും ആസ്പദമാക്കി മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം അയാളുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ഫോക്കസ് ചെയ്യുന്നുണ്ട്. കുറച്ചു സസ്‌പെൻസും നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രമായതുകൊണ്ടുതന്നെ കഥാസാരം കൂടുതലായി വെളിപ്പെടുത്തുന്നത് ഉചിതമല്ല.
താൻ വേറിട്ട ഒരു ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന അവകാശവാദത്തോടു പൂർണ്ണമായും നീതി പുലർത്താൻ സിദ്ദിഖ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. സസ്‌പെൻസും ആക്ഷനും ആകാംഷയും ആവേശവും നിറഞ്ഞ രീതിയിൽ ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും ഒരു ചിത്രം വരുമ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തമാശകളും വൈകാരികമായ തലമുള്ള ഒരു കുടുംമ്പ കഥയും കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കാനും സിദ്ദിഖ് എന്ന രചയിതാവിനു സാധിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ ആരാധകരെ മാത്രമല്ല, എല്ലാത്തരം സിനിമാ പ്രേക്ഷകരെയും കിടിലം കൊള്ളിക്കുന്ന ഫൈറ്റ് ആണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ, റാം- ലക്ഷ്മൺ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ കയ്യടി അർഹിക്കുന്നു.
അതുപോലെ തന്നെ എടുത്തു പറയേണ്ട പോസിറ്റീവ് വശങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇന്റർവെൽ പഞ്ചും ക്‌ളൈമാക്‌സും. പ്രേക്ഷകരെ ഉദ്വേഗ ഭരിതർ ആക്കുന്ന ഒരു ഇന്റർവെൽ പഞ്ചും അതിനു ശേഷം അവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ക്‌ളൈമാക്‌സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രവും ആ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ച അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ താങ്ങി നിർത്തിയ മറ്റൊരു ഘടകം. വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തിന് മോഹൻലാൽ നൽകിയ ശരീര ഭാഷയും സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നൽകിയ പൂർണ്ണതയും ഈ കഥാപാത്രത്തെ ഗംഭീരമാക്കി. അദ്ദേഹത്തോടൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, നായികമാരായ മിർണ്ണ, ഗാഥാ, ഹണി റോസ് എന്നിവരും മികച്ചു നിന്നു. സിദ്ദിഖ്, ദേവൻ, ജനാർദ്ദനൻ, ആസിഫ് ബസ്ര, ജോൺ വിജയ്, ചേതൻ ഹൻസ്രാജ്, നിർമ്മൽ പാലാഴി, കൊല്ലം സുധി എന്നീ കലാകാരന്മാരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്.
ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മനോഹരമായപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ മികവ് പ്രകടമായി. മാത്രമല്ല ഗൗരി ശങ്കറിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ഉള്ള മികവ് പകർന്നു തന്നിട്ടുണ്ട്.
ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ രസിച്ചു കാണാവുന്ന ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ബിഗ് ബ്രദർ. സിദ്ദിഖ് എന്ന സംവിധായകന്റെ ഒരു കിടിലൻ തിരിച്ചു വരവ് എന്നുതന്നെ ബിഗ് ബ്രദറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന തരത്തിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു വലിയ വിജയത്തിലേക്ക് നയിക്കുന്നത് എന്ന് പറയാൻ സാധിക്കും.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.
ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.