ബാബ്റി മസ്ജിദ് കേസ് വിധിയില്‍ പ്രതികരിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. ഇതുപോലെ തന്ത (തള്ളയും) ഇല്ലാത്തൊരു വിധി സുപ്രീംകോടതിയുടെ ചരിത്രത്തിലുണ്ടോ?.(പച്ച മലയാളമാണ്, അശ്ലീലമോ നിലവാരക്കുറവോ ആല്ല. ആര്‍ക്ക് പിറന്ന വിധിയാണിത്?) എന്നാണ് ഹരീഷിന്റെ പ്രതികരണം.
അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി പുറത്തുവന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം.
കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍(ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്കു അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.
കാളമുറിയിൽ അമ്മയെയും മകനെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. മകൻ മരിച്ചു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാളമുറി പടിഞ്ഞാറുഭാഗം പുളിക്കൻ പരേതനായ പോളിന്റെ മകൻ റോയ് (34) ആണ് മരിച്ചത്. അമ്മ ആനി (60) ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയായിട്ടും ആരെയും വീടിനു പുറത്തുകാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടത്.
ഉടൻതന്നെ ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും റോയ് മരിച്ചിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
ഭാര്യയും കുട്ടികളുമൊത്ത് കാനഡയിലായിരുന്ന റോയ് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. സംഭവദിവസം അമ്മ ആനിയും റോയിയും മാത്രമാണ് വീട്ടിലുണ്ടായത്. അഞ്ജുവാണ് റോയിയുടെ ഭാര്യ. മക്കൾ: ഐറിൻ അന്ന റോയ്, ഏദൻ ഫിലിപ്പ് റോയ്. സഹോദരൻ: ലൂയി. ശവസംസ്കാരം ശനിയാഴ്ച 2.30-ന് പള്ളിനട സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തു കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്സിന്റെ കീഴിലാണ് ഇപ്പോള്‍ മോറിസ് ഗാരേജ്. എംജിയുടെ രണ്ടാമത്തെ വാഹനവും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുകയാണ്.
എംജിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്യുവിയായ ഇ ഇസഡ്എസാണ് കമ്പനി ഇന്ത്യയില്‍ രണ്ടാമതായി എത്തിക്കുന്നത്. ഈ ഡിസംബറില്‍ വാഹനം ഇന്ത്യയിലെത്തിയേക്കും. കഴിഞ്ഞ ദിവസം എംജി ഈ വാഹനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. 2019 അവസാന മാസം പുറത്തിറക്കുകയും ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങുകയും ചെയ്യുമെങ്കിലും പുതുവര്‍ഷത്തിലായിരിക്കും ഈ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
ഇസഡ് എക്സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് ഇ ഇസഡ്എസ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എസ് വില്‍പ്പനയിലുണ്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്.
44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. 150 എച്ച്പി കരുത്താണ് ഇതുല്‍പ്പാദിപ്പിക്കുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം മതി. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്ക്കും എന്നാണ് കമ്പനി പറയുന്നത്.
അരമണിക്കൂറിനകം 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും വാഹനത്തെ വേറിട്ടതാക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മിക്കുക. eZS അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.
ഹ്യുണ്ടായ് കോനയാണ് ഇന്ത്യയില്‍ ഇ ഇസഡ്എക്സിന്റെ മുഖ്യ എതിരാളി. എംജി മോട്ടോര്‍ ശ്രേണിയില്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും സാങ്കേതിക തികവുള്ള കാര്‍ എന്നാണു കമ്പനി ഇ ഇസഡ്എക്സിനെ വിശേഷിപ്പിക്കുന്നത്.
അതൊരു പക്ഷിയാണോ..? അല്ല, യൂസഫ് പഠാനാണ്… ഇന്ന് ഇര്ഫാന് പഠാന് ട്വിറ്റിറില്‍ പങ്കുവച്ച ട്വീറ്റിന്റെ തുടക്കം ഇങ്ങനെയാണ്. കൂടെ ഒരു വീഡിയോയുമുണ്ട്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്ക്കെതിരെ ബറോഡ താരം യൂസഫ് എടുക്കുന്ന ക്യാച്ചാണ് വീഡിയോയില്‍. വെറുമൊരു ക്യാച്ചായിരുന്നില്ല അത്.
ഗോവയുടെ ക്യാപ്റ്റന്‍ ദര്ശന് മിശാലിനെ പുറത്താക്കാന്‍ 37കാരനെടുത്ത ക്യാച്ച് അത്രയും മനോഹരമായിരുന്നു. ഋഷി അറോതയുടെ പന്തില്‍ പന്ത് മിശാല്‍ കവര്‍ ഡ്രൈവിന് ശ്രമിച്ചു. എന്നാല്‍ പഠാന് വലത്തോട് ചാടി വലങ്കയ്യില്‍ ഒതുക്കുകയായിരുന്നു. സഹോദരനായ ഇര്ഫാന് പഠാനാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം…
Is it a bird ? No this is @yusuf_pathan Great catch today lala.All ur hard work in pre season is paying off #hardwork @BCCI @StarSportsIndia pic.twitter.com/bcpO5pvuZI
— Irfan Pathan (@IrfanPathan) November 8, 2019
ഐഐടി മദ്രാസ് വിദ്യാര്‍ത്ഥിയായ മലയാളി യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ടമെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയായ 18കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ്. കൊല്ലം കിളികൊല്ലൂരില്‍ താമസിക്കുന്ന പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണ് എന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്കുള്ള പ്രേരണ വ്യക്തമല്ല. അക്കാഡമിക് പ്രകടനത്തിലെ തൃപ്തിയില്ലായ്മ വിദ്യാർത്ഥിയെ അലട്ടിയിരുന്നതായി ഐഐടി വൃത്തങ്ങളെ റിപ്പോർട്ട് ചെയ്യുന്നു.
അമ്മയുടെ ഫോണ്‍കോളുകളോട് പെണ്‍കുട്ടി പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ച് മകളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ഹോസ്റ്റല്‍മേറ്റ്സ് റൂമിലെത്തി പരിശോധിച്ചപ്പോളാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ ഇതുവരെ ഇത് അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടന്നിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് എസ് ഷഹാല്‍ കോര്‍മാത്ത് എന്ന പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗോപാല്‍ ബാബു എന്ന യുപി സ്വദേശിയായ ഒന്നാം വര്‍ഷ എം ടെക്ക് വിദ്യാര്‍ത്ഥി ഗോപാല്‍ ബാബു ആത്മഹത്യ ചെയ്തിരുന്നു. പിഎച്ച്ഡി ചെയ്തിരുന്ന, ഝാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. 2018 ഡിസംബറില്‍ അസിസ്റ്റന്റ് പ്രൊഫസറായ അദിതി സിംഹ ആത്മഹത്യ ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതി അപ്പുണ്ണി കൊച്ചിയിൽ പിടിയിൽ. കാക്കനാടുള്ള വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണി ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പോലീസ് എത്തിയതോടെ എയർ ഗണ്ണുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ ബലമായി കീഴടക്കി.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മാവേലിക്കര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ഈ മാസം ഒന്നിനാണ് പോലീസുകാരെ കബളിപ്പിച്ച് അപ്പുണ്ണി കടന്നു കളഞ്ഞത്. അപ്പുണ്ണിക്ക് ഭക്ഷണം വാങ്ങി നൽകിയതിന്റെ പണം നൽകാൻ പോലീസുകാരൻ പോയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർ സസ്പെൻഷനിലുമായി. ഇതിനിടയിലാണ് അപ്പുണ്ണി കൊച്ചിയിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചത്. കാക്കനാട്ടെ വീട്ടിലെത്തിയ പൊലീസിനെ പ്രതിരോധിക്കാൻ ആദ്യം നായ്ക്കളെ അഴിച്ചുവിട്ടു.തുടർന്ന് കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് ആത്മഹത്യ ഭീഷണി മുഴക്കി.
മണിക്കൂറുകൾ ശ്രമിച്ചാണ് ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘം കീഴ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പോലീസിന് കൈമാറി. 2018ലാണ് കിളിമാനൂരിലെ സ്റ്റുഡിയോയിൽ കയറി അപ്പുണ്ണിയും സംഘവും റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തുന്നത്. കേസിൽ മൂന്നാം പ്രതിയായ അപ്പുണ്ണി അടക്കമുള്ളവരുടെ വിചാരണ തിരുവനന്തപുരം ജില്ലാ കോടതിയിൽ തുടങ്ങിയിട്ടുണ്ട്.
ബംഗാളില്‍ നാശംവിതച്ച് ബുള്‍ ബുള്‍ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 130 കിലോമീറ്ററോളം വേഗത്തിലാണ് ബുള്‍ ബുള്‍ ആഞ്ഞുവീശിയത്. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലും സമീപ ജില്ലകളിലും അനേകം മരങ്ങള്‍ കടപുഴകി. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒട്ടേറെ റോഡുകളും വാഹനങ്ങളും തകര്‍ന്നു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. തീരപ്രദേശങ്ങളിലുള്ളവരെ നേരത്തെ ഒഴിപ്പിക്കാനായത് ആള്‍നാശം കുറച്ചു. കാറ്റിന്റെ വേഗം കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്. കൊല്‍ക്കത്ത വിമാനത്താവളം 12 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടിരുന്നു. തിങ്കളാഴ്ച സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി ശാന്തന്‍പാറ റിജോഷ് വധക്കേസ് പ്രതിയായ വസീമിന്റെ നില ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ നില മെച്ചപ്പെട്ടു. ഒന്നാംപ്രതി വസീം, ലിജി എന്നിവരെ ഇന്നലെയാണ് പനവേലിലെ ഹോട്ടല്‍ മുറിയില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. റിജോഷിന്റെയും ലിജിയുടെയും രണ്ടരവയസ്സുള്ള മകള്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മുംബൈയില്‍ത്തന്നെ സംസ്കരിക്കും.
ശനിയാഴ്ച ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. വസീമിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിനു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കേസിൽ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്നാണ് അന്വേഷണ സംഘം പൻവേലിൽ എത്തിയത്. പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജരുമായ വസീമും ചേർന്ന് കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
11 വർഷം മുൻപ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിന്റെയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിന്റെ വീട്ടുകാർ ആദ്യം എതിരായിരുന്നു എന്നാണു പറയപ്പെടുന്നത്. റിജോഷിന്റെ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിച്ചു. കുടുംബ വീട്ടിൽ നിന്നു മാറി താമസിച്ചതിനു ശേഷം ഒരു വർഷം മുൻപാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്.
ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുൻപ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി. റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്നും സംശയിക്കുന്നു. 4 വർഷം മുൻപ് ഫാമിൽ മാനേജരായി എത്തിയ വസീം വല്ലപ്പോഴും ആണ് ഇരിങ്ങാലക്കുടയിലെ വീട്ടിൽ പോയിരുന്നത്. വീട്ടുകാരെയും മൂന്നു മക്കളെയും കാണാതെ റിജോഷ് ഒരു ദിവസം പോലും കഴിയുമായിരുന്നില്ല.
ഒക്ടോബർ 31ന് കാണാതായ റിജോഷ് പിറ്റേന്ന് വീട്ടിൽ എത്താത്തത് വീട്ടുകാരിൽ സംശയമുണ്ടാക്കിയതും.
റിജോഷിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ മക്കൾക്കൊപ്പം അല്ലാത്ത ഒരു ചിത്രം പോലും ഇല്ല. ലത്തീൻ സഭയിലെ വൈദികനായ മൂത്ത സഹോദരൻ വിജോഷും ഇളയ സഹോദരൻ ജിജോഷും റിജോഷുമായി പിരിയാനാവാത്ത സ്നേഹ ബന്ധത്തിലായിരുന്നു. സഹോദരങ്ങളെ പോലെ തന്നെ അച്ഛൻ വിൻസെന്റിനും അമ്മ കൊച്ചുറാണിക്കും റിജോഷിന്റെയും കൊച്ചുമകൾ ജൊവാനയുടെയും വേർപാട് താങ്ങാവുന്നതിലധികമായി.
ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയിൽ മുംബൈയിൽ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയിൽ പൻവേലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുൻപെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ മരിച്ചു. ഇടുക്കി, രാജകുമാരിയിൽനിന്ന് വസീമിനൊപ്പം കടന്നപ്പോൾ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു.
വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോൺ രേഖകൾ പരിശോധിച്ച് നേരത്തേ കേരള പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടൽ മുറിയിൽ വിഷം കഴിച്ച നിലയിൽ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജര്‍ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു.
പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബർ 31 മുതലും ഭാര്യ ലിജി (29), ഇളയ മകൾ ജൊവാന (2), ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (32) എന്നിവരെ ഈ മാസം നാലു മുതലും കാണാനില്ലെന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു.
റിജോഷിനെ റിസോർട്ടിന്റെ ഭൂമിയിൽ കൊന്നു കുഴിച്ചുമൂടിയത് താൻ മാത്രമാണെന്ന് ഏറ്റു പറഞ്ഞായിരുന്നു വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താൻ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയിൽ അപേക്ഷിക്കുന്നു. മൂന്നാർ പൊലീസിനാണ് സന്ദേശം അയച്ചത്. റിജോഷിനെ കാണാതായതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിജോഷിന്റെ ഭാര്യ ലിജി മൊഴി നൽകിയിരുന്നു.
ഏതാനും ദിവസം മുൻപ് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് റിജോഷ് തന്റെ ഫോണിലേക്കു വിളിച്ചിരുന്നു എന്ന ലിജിയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇൗ ഫോൺ നമ്പറുകളുടെ ഉടമകളെ കണ്ടെത്തിയത് നിർണായകമായി. കേസ് വഴിതിരിച്ചുവിടാൻ വസീമിന്റെ സഹോദരൻ ഏർപ്പെടുത്തിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കാണാതായശേഷം വസീം നെടുങ്കണ്ടത്തുള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിരുന്നെന്നും കണ്ടെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപപ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. നാൽപ്പത്തിയാറ് ദിവസം മുമ്പ് കാണാതായ മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. മെഡിക്കൽ കോളേജ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മായനാട്നാഗങ്കോട് കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന വുഡ്എർത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറമ്പിൽ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അഴുകിയ നിലയിൽ കാണുന്നത്.
തുടർന്ന്.മെഡിക്കൽ കോളെജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രൂപേഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. പ്രസന്ന മാതാാവും ഷാരോൺ കുമാർ സഹോദരനുമാണ്.