ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ കമിതാക്കൾ മരിച്ചു. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്.
ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്ലാറ്റില്‍ നടന്ന സുഹൃത്തുക്കളൊന്നിച്ചുള്ള പാർട്ടിക്ക് ശേഷം ബാല്‍കണിയില്‍ നിന്ന് ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്.
ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിന്‍റെ അമ്മയാണ് മരിച്ച യുവതിയെന്നും അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പൊലീസ് പറഞ്ഞു.
10000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ കവർ തകർന്നു. അപ്രതീക്ഷിത അപകടത്തിന്റെ നിമിഷങ്ങൾ. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോയ യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 എന്ന ഫ്ലൈറ്റിനാണ് അപകടം നേരിട്ടത്. എന്നാൽ പൈലറ്റിന്റെ മിടുക്ക് കൊണ്ട് വലിയ ഒരു ദുരന്തം ഒഴിവായി.
വിമാനത്തിന്റെ ഇടത്തേ എൻജിന്റെ കവർ അപകടകരമാം വിധം ഇളകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ഡെൻവറിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യുണേറ്റഡ് എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് എയർലൈൻസ് അധികൃതർ അറിയിച്ചത്.വിമാനത്തിലെ യാത്രക്കാരിലൊരാൾ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇടത്തേ എൻജിന്റെ കവർ എൻജിനിൽ നിന്ന് വെർപെട്ട് ബോഡിയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയർലൈൻസ് അറിയിച്ചത്.
#United Airlines, a #Boeing 737-800 (reg. N27239), flight #UA292 departed from #Denver at around 8:00am for #Orlando when the left hand engine suffered an issue, the crew decided to return back to Denver.
*Video: Bobby Lewis#flightmodeblog #flightmode #aviation #avgeek #B737 pic.twitter.com/svMCBOaaqb— FlightMode (@FlightModeblog) September 29, 2019
കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ വിലക്ക് ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്.42 കോടിക്ക് പകരം 47 കോടി, ടെണ്ടർ രേഖകളിൽ തിരുത്തൽ: പാലാരിവട്ടം പാലത്തിൽ വൻ തിരിമറിയെന്ന് വിജിലൻസ്
പരിക്കേറ്റ സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശിൽപ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ശില്പയ്ക്ക് തലയ്ക്ക് മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റിന്റെയും ടൗൺ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചുനീക്കുകയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തിയിരുന്നു.
തായ്‌വാനില്‍ പാലം തകർന്ന് ബോട്ടുകൾക്ക് മുകളിലേയ്ക്ക് വീണു. ആറ് പേർ കുടങ്ങിയതായി സംശയമുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. തായ്‌വാനിലെ കിഴക്കൻ തീരത്തുള്ള നാൻഫാൻഗാവോയിലാണ് സംഭവം. ഒറ്റ ആർച്ച് ബ്രിഡ്ജ് ആണ് തകർന്നത്. മത്സ്യബന്ധന ബോട്ടുകൾക്ക് മുകളിലേയ്ക്കാണ് പാലം തകർന്നുവീണത്.
140 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ഒരു പെട്രോള്‍ ടാങ്കറുമാണ് ദുരന്തത്തിന് ഇരയായത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേര്‍ ഫിലിപ്പീന്‍സ് സ്വദേശികളും മൂന്ന് ഇന്‍ഡോനേഷ്യന്‍ മത്സ്യത്തൊഴിലാളികളും പെട്രോൾ ടാങ്കറിൻ്റെ ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. ടാങ്കർ പൊട്ടിത്തെറിച്ചു.
എല്ലാവരേയും രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തായ്‌വാൻ പ്രസിഡൻ്റ് സായ് ഇങ് വെൻ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിൻ്റെ തകർച്ചയുടെ കാരണം വ്യക്തമല്ല. 1998ലാണ് ഇത് നിർമ്മിച്ചത്. തിങ്കളാഴ്ച രാത്രി തായ്‌വാനിൽ ചുഴലിക്കാറ്റുണ്ടായിരുന്നു. കനത്ത മഴയുമുണ്ടായിരുന്നു. അതേസമയം പാലം തകർന്നുവീണ സമയത്ത് മഴയോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ല.
മത്സ്യ അനുബന്ധ വ്യവസായങ്ങൾ പ്രധാനമാണ് തായ്‌വാനിൽ. ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തായ്‌വാനിലെ മത്സ്യ മേഖലയിൽ സജീവമാണ്. പാലത്തിൻ്റെ തകർച്ചയിൽ അന്വേഷണം തുടങ്ങിയതായി ഗതാഗത മന്ത്രി ലിൻ ചിയ ലുങ് വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു. 50 വർഷത്തെ കാലപരിധിയാണ് പാലത്തിന് പ്രതീക്ഷിച്ചിരുന്നത്.
25 വർഷത്തിനിടയിലെ ഏറ്റവും വലിയ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോർട്ട്. ചൊവ്വാഴ്ച കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. വടക്കൻ സംസ്ഥാനങ്ങൾ ചിലയിടങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതികൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ അമ്പതു വർഷത്തേക്കാൾ ഉയർന്ന ശരാശരി മഴയാണ് ജൂൺ മാസത്തിനും സെപ്തംബർ മാസത്തിനും ഇടയിൽ ലഭിച്ചത്. ഏതാണ്ട് 10% കൂടുതൽ മഴ ഇക്കാലയളവിൽ ലഭിച്ചു. ഒക്ടോബർ ആദ്യവാരത്തോടെയേ മഴ പൂർണമായും ഒഴിയൂ എന്നാണ് കരുതപ്പെടുന്നത്. സാധാരണ സംഭവിക്കാറുള്ളതിനെക്കാൾ ഒരുമാസം പിന്നിട്ടാണ് മഴ അവസാനിക്കുന്നത്.
മഴ നീണ്ടു നിന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയിൽ ഇതുവരെ 144 പേരാണ് ഉത്തർപ്രദേശിലും ബിഹാറിലും മരിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ ഇനിയുമിറങ്ങാത്ത വെള്ളം ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ ലഭ്യതയടക്കം പ്രശ്നമായിരിക്കുകയാണ്.
തിങ്കളാഴ്ച ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷാപ്രവർത്തകരെത്തി മാറ്റേണ്ടതായി വന്നിരുന്നു. രക്ഷാപ്രവർത്തനം പലയിടത്തും എത്തിയിട്ടില്ല. സാധാരണക്കാരായവർ ധാരാളമായി കുടുങ്ങിക്കിടപ്പുണ്ട്. പഴക്കമേറിയ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നത് അപകടങ്ങൾ വർധിപ്പിക്കുകയാണ്.സംസ്ഥാന സർക്കാരിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളോ പ്രവചന സംവിധാനമോ ഇല്ല.
രാജ്യത്താകെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി, പൗരത്വ നിയമം കൊണ്ടുവന്ന് ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങളെ ഒഴിവാക്കിയാണ് അമിത് ഷാ ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞത്. കൊല്‍ക്കത്തയില്‍ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ബിജെപി പരിപാടിയില്‍ പ്രസംഗിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാർത്ഥികളോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടില്ല എന്ന് അമിത് ഷാ പറഞ്ഞു. അഭയാര്‍ത്ഥികളെ മതം തിരിച്ച് പരസ്യമായി പറയുകയും മുസ്ലീങ്ങളെ വിദേശികളായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസംഗം നേരത്തെയും അമിത് ഷാ നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.
അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൌരത്വം നൽകുന്നതിനായുള്ള ബിൽ 2016ൽ രാജ്യസഭയിൽ ബിജെപി കൊണ്ടുവന്നിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുകാർ ബഹളം വച്ച് തടസപ്പെടുത്തിയത് മൂലം ഈ ബിൽ നടപ്പാക്കാനായില്ല. എൻആർസി നടപ്പാക്കിയാൽ ലക്ഷക്കണക്കിന് ഹിന്ദുക്കൾ രാജ്യത്ത് നിന്ന് പുറത്താകുമെന്നാണ് മമത ബാനർജി പറയുന്നത്. ഇതിലും വലിയൊരു നുണ വേറെയില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇത് ഒരിക്കലുമുണ്ടാകില്ല. രാജ്യത്തെല്ലായിടത്തും ദേശീയ പൗരത്വ പട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും പശ്ചിമ ബംഗാളില്‍ പൗരത്വ പട്ടിക ബിജെപി നടപ്പാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ പറഞ്ഞു. അതേസമയം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി പൗരത്വ നിയമം കൊണ്ടുവരും.
ദുര്‍ഗാപൂജ പന്തലുകള്‍ ഉദ്ഘാടനം ചെയ്ത അമിത് ഷാ തൃണമൂലിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ചു. വോട്ട് ബാങ്കിനായി മമത ‘നുഴഞ്ഞുകയറ്റക്കാരെ’ സംരക്ഷിക്കുകയാണ് എന്ന് അമിത് ഷാ ആരോപിച്ചു. ഈ ‘നുഴഞ്ഞുകയറ്റക്കാര്‍’ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തിരുന്ന കാലത്ത് ദീദി ഇവരെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ഇവര്‍ തൃണമൂലിന് വോട്ട് ചെയ്യുമ്പോള്‍ ഇവരെ സംരക്ഷിക്കുകയാണ്. ദേശീയ താല്‍പര്യമാണ് ഏത് പാര്‍ട്ടിയുടെ താല്‍പര്യത്തേക്കാളും വലുത്. ദീദി പറയുന്നത് എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനും ഇവിടെ നില്‍ക്കാന്‍ കഴിയില്ല. അതേസമയം ‘അഭയാര്‍ത്ഥി’കള്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. ഇത് ബിജെപിയുടെ വാക്കാണ് – അമിത് ഷാ പറഞ്ഞു.
പൗരത്വ പട്ടികയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി മമത, കൊല്‍ക്കത്തയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ അമിത് ഷായെ കണ്ടപ്പോളും മമത ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യക്കാരായവരെ വിദേശികളെന്ന് പറഞ്ഞ് പുറന്തള്ളുകയാണ്. ഇവര്‍ അസമീസ്, ഹിന്ദ, ബംഗാളി ഭാഷകള്‍ സംസാരിക്കുന്നവരാണ്. പൗരത്വ പട്ടികയുടെ ആവശ്യം ബംഗാളിലില്ല എന്നും മമത പറഞ്ഞിരുന്നു.
കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങി കിടന്ന കുഞ്ഞിനെയാണ് അച്ഛന്റെ അമ്മ താഴേക്ക് എറിഞ്ഞത്.
സംഭവത്തിൽ പ്രതിയായ രുക്സാന ഒബെദുല്ല അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ അപ്പ പാഡ പ്രദേശത്തെ താമസക്കാരാണ് കുട്ടിയുടെ മൃതദേഹം ആദ്യം കാണുന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരത്താണ് കുട്ടി വീണ് കിടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിലെ അപ്പാർട്ട്മെന്റിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. മാതാപിതാക്കളെ പരിസരവാസികൾ വിവരം അറിയിച്ചു. ഇതിനെ തുടർന്ന് താഴേക്ക് ഓടിയെത്തിയ അവർ കണ്ടത് കുഞ്ഞിന്റെ ജിവനറ്റ ശരീരമാണ്. തലയിടിച്ച് വീണ കുഞ്ഞ് ചോരയിൽ കുതിർന്ന നിലയിലാണ് കിടന്നത്.
വീട്ടുകാർ ഉറക്കത്തിലായിരിക്കുമ്പോൾ കുഞ്ഞ് അബദ്ധത്തിൽ താഴേക്ക് വീണതാകാം എന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ കൃത്യം നടന്ന സ്ഥലത്ത് നിന്നും ചില് സംശയാസ്പദമായ സൂചനകൾ ലഭിച്ചതാണ് കൊലപാതകമാണെന്ന് കണ്ടെത്താൻ വഴിവച്ചത്. കുട്ടി താഴേക്ക് വീഴാൻ കാരണമായ വാതിൽ അടച്ച നിലയിലാണ് കണ്ടത്. ഇതോടെ കുടുംബത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് മുത്തശ്ശിയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയത്. സംശയം ജനിപ്പിച്ചുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനും ആദ്യം ആവർ തയ്യാറായില്ല. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.
മരുമകളുമായി വഴക്കുണ്ടായെന്നും ആ ദേഷ്യത്തിനാണ് കൊച്ചുമകളെ താഴേക്ക് എറിഞ്ഞതെന്നുമാണ് അവർ പറഞ്ഞത്.
എല്ലാവരും ഉറങ്ങി കിടന്നപ്പോഴാണ് കുഞ്ഞിനെ ഇവർ താഴേക്ക് എറിഞ്ഞത്. ശേഷം ഇവർ ഉറങ്ങാൻ പോയെന്നും പൊലീസ് പറയുന്നു. മകന്റെ ഭാര്യയുമായി ഇവർ സ്ഥിരം കലഹിക്കുമായിരുന്നുവെന്ന് പരിസര വാസികളും പൊലീസിനോട് വ്യക്തമാക്കി. രുക്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ചിത്രവും വാർത്തയും. അസാധാരണ വലുപ്പമുള്ള ട്യൂണാ മൽസ്യത്തെയാണ് തിരികെ കടലിലേക്ക് തന്നെ വിട്ടത്. ഇൗ മൽസ്യത്തിന് കോടികളാണ് വിപണിയിൽ വില. അയർലൻഡ് തീരത്തു നിന്നാണ് കൂറ്റൻ മൽസ്യത്തെ പിടികൂടിയത്. 8.5 അടിയോളം നീളമുണ്ടായിരുന്നു മൽസ്യത്തിന്.
ഡേവ് എഡ്വാർഡ്സ് എന്ന വ്യക്തിയാണ് മീനിനെ പിടികൂടിയത്. വെസ്റ്റ് കോർക്ക് ചാർട്ടേഴ്സിലെ അംഗങ്ങളായ ഡേവ് എഡ്വാർഡ്സും സംഘവുമാണ് അറ്റ്ലാന്റിക് സമൂദ്രത്തിലെ മൽസ്യങ്ങളുടെ കണക്കെടുപ്പിനിറങ്ങിയത്. അപ്പോഴാണ് ട്യൂണാ മൽസ്യം ഇവരുടെ ചൂണ്ടയിൽ കുടുങ്ങുന്നത് എന്നാൽ വ്യാവസായിക ആവശ്യങ്ങൾക്കായുള്ള മീൻപിടുത്തമല്ലാത്തതിനാലാണ് മീനിനെ തിരികെ കടലിലേക്കു തന്നെ വിട്ടത് .
ഇൗ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളിൽ സംഘം പങ്കുവച്ചതോടെ വാർത്ത വൈറലായി. പിടികൂടിയ ട്യൂണ മൽസ്യത്തിന് 270 കിലോയോളം ഭാരമുണ്ടായിരുന്നു.
വിജയ്യും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്നു എന്ന വാർത്ത സ്ഥിരീകരിച്ചതോടെ ആരാധകർ ആവേശത്തിലാണ്. ഇതിന് പിന്നാലെയാണ് മലയാളികൾക്ക് ഉൗർജം പകരുന്ന പുതിയ പ്രഖ്യാപനം. ആന്റണി വർഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. മലയാളി നടി മാളവികയാണ് നായിക. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിർമാണം. ചിത്രത്തിൽ വിജയ് സേതുപതി മാസ് വില്ലൻ വേഷത്തിൽ എത്തും എന്നാണ് സൂചന. ‘ബിഗിൽ’ ആണ് വിജയ് നായകനായി പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ആയാണ് താരം എത്തുക.
തോട്ടയ്ക്കാട്ടുകര അക്കാട്ട് ലെയ്നിലെ അപ്പാർട്മെന്റിൽ യുവതിയും യുവാവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നു. ഇരുവരുടെയും ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ്. എന്നാൽ ആത്മഹത്യയ്ക്ക് ഇവർ അവലംബിച്ച മാർഗം വ്യക്തമായിട്ടില്ല. മരണത്തിനു മറ്റാരുടെയെങ്കിലും ഇടപെടൽ കാരണമായിട്ടുണ്ടോ എന്നും അന്വേഷിക്കും. മരിച്ച മോനിഷയും രമേശുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ചിലരെ ചോദ്യം ചെയ്യും. ഗവ. മെഡിക്കൽ കോളജിൽ 3 ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 6 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടന്നത്.
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല. ഫിലിം സ്റ്റുഡിയോ ബിസിനസ് പങ്കാളികളായിരുന്ന ഇവരെ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം പൊലീസ് അപ്പാർട്മെന്റിൽ വീണ്ടും പരിശോധന നടത്തി.