വേദനയ്ക്കു പിടച്ചിലിനും വിട്ടുകൊടുക്കാതെ നിഴലു പോലെ കൂടെ നിന്ന ആ പെണ്ണൊരുത്തിയുടെ പ്രാര്‍ത്ഥന വെറുതെയായിപ്പോയി. ആയിരങ്ങളുടെ കണ്ണീരിനും സ്‌നേഹത്തിനും മീതേ പറന്ന ലാല്‍സണ്‍ ഒടുവില്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി. സോഷ്യല്‍ മീഡിയയെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ വാര്‍ത്ത നന്ദു മഹാദേവയാണ് പങ്കുവച്ചിരിക്കുന്നത്.
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍ !! കാരുണ്യത്തിന്റെ മൂര്‍ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന്‍ !!! പ്രിയ ലാല്‍സന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..പ്രണാമം !! നന്ദു മഹാദേവ കുറിക്കുന്നു.
കാന്‍സര്‍ വരിഞ്ഞു മുറുക്കുമ്പോഴും അതിജീവനത്തിന്റെ പ്രതീകമായി നിന്ന ലാല്‍സണും വേദനയില്‍ ആ മനുഷ്യന്റെ കൈപിടിച്ച ഭാര്യ സ്റ്റെഫിയും സോഷ്യല്‍ മീഡിയക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു. തന്നെ പൊന്നു പോലെ നോക്കുന്ന സ്റ്റെഫിയെ സോഷ്യല്‍ മീഡിയക്ക് ലാല്‍സണ്‍ പലവുരു പരിചയപ്പെടുത്തിയിട്ടുമുണ്ട്.
നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റ്;
ഇതുവരെ എനിയ്ക്ക് നഷ്ടപ്പെട്ട
എന്റെ ശരീര അവയവങ്ങളെക്കാള്‍
എത്രയോ മടങ്ങ് പ്രധാന്യമുള്ളതായിരുന്നു
എനിക്കെന്റെ ലാല്‍സന്‍ ചേട്ടന്‍ !!
അതൊക്കെ നഷ്ടപ്പെടുമ്പോള്‍ എനിക്ക് സങ്കടം ഉണ്ടായില്ല !!
പക്ഷേ ഇത്……..!!!!!!
എന്ത് ചെയ്താലും മുന്നില്‍ നില്‍ക്കുമായിരുന്നു..!!
ഇപ്പോള്‍ ദേ മരണത്തിന്റെ കാര്യത്തിലും ഏട്ടന്‍ ഞങ്ങളെക്കാള്‍ മുന്നില്‍ കയറി !!
ചേട്ടന്‍ വേഗം തിരിച്ചു വരാന്‍ വേണ്ടിയാണ് ഞാന്‍ 1008 പടി കയറി മുരുഖനോട് പ്രാര്‍ഥിച്ചത്..
അടക്കാന്‍ കഴിയാത്ത ചങ്ക് തകരുന്ന സങ്കടം ഉണ്ടെങ്കിലും ചേട്ടനെ ഓര്‍ത്തു കരയില്ല ഞാന്‍..!
അത് ആ ആത്മാവിനോട്
ഞാന്‍ കാണിക്കുന്ന ഏറ്റവും
വലിയ തെറ്റ് ആകും !!
മരിക്കുന്ന ദിവസമായ ഇന്ന്
രാവിലെ പോലും സമൂഹത്തിന്
ഊര്‍ജ്ജം കൊടുക്കുയാണ്
അദ്ദേഹം ചെയ്തത്..!!
ജീവിതം പൊരുതി നേടാനുള്ളതാണെന്ന് ഞങ്ങളെ പഠിപ്പിച്ചവന്‍ !!
കാരുണ്യത്തിന്റെ മൂര്‍ത്തിയായിരുന്നു..
കഴിയുന്ന സമയത്ത് ആയിരങ്ങളെ സഹായിച്ചവന്‍ !!!
ആ ജീവിതം എല്ലാവരും മാതൃകയാക്കേണ്ടതാണ്..!!
ശാരീരികമായ വേദനകളെ മാറ്റി
നിര്‍ത്തിയാല്‍ മരിക്കുന്ന നിമിഷം
വരെയും പൂര്‍ണ്ണ സന്തോഷവാന്‍ ആയിരുന്നു അദ്ദേഹം !!
അതുപോലെ സ്റ്റെഫിചേച്ചി എന്ന മാലാഖയുടെ സ്‌നേഹം പറയാതെ ലാല്‍സന്‍ എന്ന അധ്യായം പൂര്‍ണ്ണമാകില്ല !!
അതിജീവനം എന്ന ഞങ്ങളുടെ കൂട്ടായ്മയുടെ ജീവനാഡി ആയിരുന്നു ലാലുച്ചേട്ടന്‍..
ആ ദൈവീകമായ കൂട്ടായ്മയുടെ പ്രത്യേകത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
വീണു പോകുമ്പോള്‍ പരസ്പരം താങ്ങാകുന്ന അതിജീവനം കൂട്ടായ്മ..!!
പ്രശ്‌നങ്ങളില്‍ പരസ്പരം ആശ്വാസം പകരുന്ന കുടുംബം അതാണ് അതിജീവനം..
ലാലു ചേട്ടന്റെ സ്വപ്നം ആയിരുന്നു
അതിജീവനത്തിന്റെ സ്‌നേഹ കരങ്ങള്‍
ലോകം മുഴുവന്‍ എത്തപ്പെടണം എന്നത്..!!
ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന്
അദ്ദേഹത്തിന്റെ ആത്മാവിന് മുമ്പില്‍
ഈ അവസരത്തില്‍ ഞങ്ങള്‍
പ്രതിജ്ഞ ചെയ്യുന്നു !!
പ്രിയ ലാല്‍സന്‍ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..
പ്രണാമം !!
[ot-video][/ot-video]
എല്ലാ വര്‍ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ക്ലിഫോര്‍ഡ് ഹാരിസ്.
അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
“മകള്‍ക്ക് ഇപ്പോള്‍ പതിനെട്ടു വയസ്സാണ്. അവള്‍ക്ക് പതിനാറു വയസ്സായപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്ലിഫോര്‍ഡ് ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“മകളുടെ എല്ലാ ജന്മദിനങ്ങള്‍ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള്‍ എല്ലാം കഴിഞ്ഞാല്‍ അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകണമെന്ന് ആ കുറിപ്പില്‍ എഴിതിയിടും. അവള്‍ക്ക് 16 വയസ്സായപ്പോള്‍ മുതല്‍ ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്‍ഡ് ഹാരിസ് പറഞ്ഞു.
പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കും. അവള്‍ ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്‍ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്‍ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്‍നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില്‍ താന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്‍ഡ് ഇക്കാര്യം പറഞ്ഞത്.
കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്‍ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തന്നെ കാവിപൂശാൻ ശ്രമിക്കുന്നുവെന്നും അവരുടെ വലയിൽ വീഴില്ലെന്നും രജനീകാന്ത്. താനോ തിരുവള്ളുവറോ ബിജെപിയുടെ വലയിൽ വീഴില്ലെന്നും രജനി പറഞ്ഞു. അടുത്തിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച തമിഴ് കവി തിരുവള്ളുവറിന്റെ ചിത്രം ബിജെപി പുറത്ത് വിട്ടതിനെക്കുറിച്ചായിരുന്നു രജനിയുടെ പരാമർശം.
“അവരോടൊപ്പം ചേരാൻ ബിജെപി എനിക്ക് യാതൊരു വാഗ്‌ദാനവും നൽകിയിട്ടില്ല. എന്നാൽ തിരുവള്ളുവറിനെ എന്ന പോലെ എന്നെയും കാവിവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു. ഞാൻ കുടുങ്ങുകയില്ല, തിരുവള്ളുവറും വരില്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു ബിജെപിക്കാരനാണെന്ന ധാരണ നൽകാൻ ചില ആളുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. ഇത് ശരിയല്ല. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ആളുകൾ അവർക്കൊപ്പം ചേരുന്നത് സന്തോഷമാണ്. എന്നാൽ ഒരു തീരുമാനം എടുക്കേണ്ടത് എന്റെ ചുമതലയാണ്” അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗുരുതരമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കാനും ബിജെപിയോട് രജനി ആവശ്യപ്പെട്ടു. “തിരുവള്ളുവറിനെ കാവി നിറത്തിലുള്ള ഷാൾ പുതപ്പിക്കുന്നത് ബിജെപിയുടെ അജണ്ടയാണ്. ഈ പ്രശ്നങ്ങളെല്ലാം പ്രാധാന്യം കുറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഇതൊരു നിസാര വിഷയമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.
ബാബറി മസ്‌ജിദ്-രാം ജന്മഭൂമി തർക്കത്തിൽ വിധി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശാന്തരായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും രജനീകാന്ത് പറഞ്ഞു.
ഈ മാസം അവസാനം ഗോവയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിൽ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡ് നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്നെ കാവിപൂശാനുളള ശ്രമങ്ങളെക്കുറിച്ചുളള രജനീകാന്തിന്റെ അഭിപ്രായ പ്രകടനം.
Rajinikanth: Some people & media are trying to give an impression that I am a BJP man. This isn’t true. Any political party will be happy if anyone joins them. But it is on me to take a decision. pic.twitter.com/GcURWL88L6
— ANI (@ANI) November 8, 2019
നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ ഇടം നൽകാതെ ഏറ്റുമാനൂർ നഗരസഭ. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7ന് പുലർച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗർഭത്തിൽ വച്ച് തന്നെ കുട്ടി മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനായി പൊതുശ്മശാനത്തിലെത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂർ നഗരസഭയുടെ നിലപാട്.
ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടർന്ന് സ്ഥലം നൽകി എങ്കിലും കുഴിയെടുക്കാൻ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയുടെ നേതൃത്വത്തിൽ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചത്.
അതേസമയം കുട്ടിയെ സംസ്കരിക്കേണ്ടത് ഏറ്റുമാനൂർ നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭ ചെയർമാന്റെ പ്രതികരണം. കുട്ടിയുടെ സ്ഥലം അതിരമ്പുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാൽ ആവശ്യത്തിനു സ്ഥലമില്ലെന്നും നഗരസഭാ ചെയർമാൻ ജോർജ് പുല്ലാട്ട് വ്യക്തമാക്കി. നഗരസഭയുടെ നിലപാടു കാരണം 36 മണിക്കൂർ വൈകിയാണു മൃതദേഹം സംസ്കരിക്കാനായത്.
വീട്ടിലാളില്ലെന്നു പറഞ്ഞ് വിളിച്ചുവരുത്തി കാമുകിയും മാതാപിതാക്കളും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. നാലാം വർഷ നിയമവിദ്യാർത്ഥിയായ പങ്കജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കജിൻ്റെ കാമുകി അങ്കിത, അങ്കിതയുടെ അച്ഛൻ ഹരിയോം (മുന്ന), അമ്മ സുലേഖ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലാണ് സംഭവം. കഴിഞ്ഞ മാസാദ്യം മുതൽക്കാണ് പങ്കജിനെ കാണാതായത്. മിസ്സിംഗ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആ അന്വേഷണമാണ് ഇപ്പോൾ മൂന്നു പേരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. അങ്കിതയുടെ വീടിൻ്റെ താഴത്തെ നിലയിൽ മണ്ണിട്ടുമൂടിയ നിലയിലാണ് പങ്കജിൻ്റെ മൃതദേഹം കണ്ടെടുത്തത്.
വീടിൻ്റെ മുകളിലെ നിലയിൽ വാടകക്ക് താമസിച്ചിരുന്ന പങ്കജ് 19കാരിയായ അങ്കിതയ്ക്ക് ട്യൂഷനെടുക്കാറുണ്ടായിരുന്നു. ഇങ്ങനെ ട്യൂഷനെടുക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അങ്കിതയെ വിവാഹം ചെയ്യാമെന്ന് പങ്കജ് ഉറപ്പ് നൽകിയിരുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ അങ്കിതയുടെ മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തു. ഇതിനിടെ പങ്കജിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് അങ്കിതയ്ക്ക് സംശയമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് മൂവരും ചേർന്ന് കൊലപാതകം നടത്താൻ തീരുമാനിച്ചത്.
പുറത്തു പോയിരുന്ന പങ്കജിനെ വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് അങ്കിത വിളിച്ചു വരുത്തി. ഈ സമയത്ത് അങ്കിതയുടെ മാതാപിതാക്കൾ കുളിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. പങ്കജ് വീട്ടിലെത്തിയ ഉടനെ കുളിമുറിയിൽ നിന്ന് പുറത്തുകടന്ന ഇവർ ഇയാളുടെ കയ്യും കാലും കൂട്ടിക്കെട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ബേസ്മെൻ്റിൽ നേരത്തെ തയ്യാറാക്കിയിരുന്ന ഒരു കുഴിയിൽ മൃതദേഹം സംസ്കരിച്ചു. പിന്നീട് കുഴി സിമൻ്റുപയോഗിച്ച് അടക്കുകയും ചെയ്തു.
ഇതിനു ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മൂവരും നാടുവിട്ടു. ഡൽഹിയിൽ ഒരു വീട് വാടകക്കെടുത്ത് അവിടെ താമസിക്കുകയായിരുന്നു അവർ. ഇതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പരമ്പര കൂടി അവസാനിക്കാനിരിക്കെ ക്രിക്കറ്റ് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. പതിവ് പോലെ ടീമിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇത്തവണയും സഞ്ജുവിന് ലഭിച്ച ആകെ നേട്ടം. അവശേഷിക്കുന്ന ഒരു മത്സരം അതിനിര്‍ണ്ണായകമാണെന്നിരിക്കെ ടീം ഇന്ത്യയില്‍ സഞ്ജു ഒരുതവണകൂടി ജഴ്‌സി അണിയണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഐപിഎല്ലിലും ഇന്ത്യ എ ടീമിനായും വിജയ് ഹാസര ട്രോഫിയിലുമെല്ലാം കാഴ്ച്ചവെച്ച അതിഗംഭീര പ്രകടനമാണ് ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം മറ്റൊരു മലായാളിയായി സഞ്ജു ടീം ഇന്ത്യയില്‍ ഇടംപിടിച്ചത്. ഇത് മൂന്നാം തവണയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടംപിടിയ്ക്കുന്നതെങ്കിലും ഒരു മത്സരം മാത്രമാണ് സഞ്ജുവിന് ആകെ കളിക്കാന്‍ അവസരം ലഭിച്ചത്. അതും സിംബാബ്‌വേയ്‌ക്കെതിരെ അത്രയൊന്നും പ്രാധാന്യമില്ലാത്ത മത്സരത്തില്‍.
സഞ്ജുവിന്റെ സമകാലികരായ യുവതാരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ടീമില്‍ ഇതിനോടകം നിരവധി അവസരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളില്‍ ഫോം ഔട്ടായ റിഷഭ് പന്ത് ഇന്നും ധോണിയുടെ പിന്‍ഗാമിയായി ടീം ഇന്ത്യയില്‍ തുടരുന്നത് ചോദ്യ ചിഹ്നമാണ്. കേദര്‍ ജാദവ്, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ , ശിവം ദുബെ തുടങ്ങി നിരവധി താരങ്ങളാണ് ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ നിരന്തരം അവസരം ലഭിച്ചത്.
എന്നാല്‍ സഞ്ജുവിനോട് മാത്രമായി ടീം ഇന്ത്യയ്ക്ക് എന്തോ അയിത്തമുളള പോലെയാണ് താരത്തിനോടുളള സമീപനം കാണുമ്പോള്‍ തോന്നുക. ഇംഗ്ലണ്ടിനെതിരേയും സിംബാബ്‌വെയ്‌ക്കെതിരേയും ടീമിലെത്തിയപ്പോഴും കോഹ്ലിയായിരുന്നു സഞ്ജുവിനെ കാഴ്ച്ചക്കാരനാക്കിയത്. ബംഗ്ലാദേശിനെ രോഹിത്ത് സഞ്ജുവിനായി ഒരവസരം നല്‍കുമെന്ന് മലയാളി ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ രോഹിത്തും സഞ്ജുവിന് അവസരം നല്‍കാന്‍ തയ്യാറായില്ല.
വിജയ് ഹസാര ട്രോഫിയില്‍ സ്വന്തമാക്കിയ ഡബിള്‍ സെഞ്ച്വറി മാത്രം മതിയായിരുന്നു സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍. കാരണം തന്റെ ദിവസങ്ങളില്‍ സഞ്ജു സൂപ്പര്‍ ഹീറോയാണ്. ടീം ഇന്ത്യയിലെ എത്ര പ്രതിഭാസനനായ കളിക്കാരനേക്കാളും മീതെ സഞ്ജു പെര്‍ഫോം ചെയ്യും. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായി ശിഖര്‍ ധവാനെ സാക്ഷി നിര്‍ത്തി സഞ്ജു അത് ഒരിക്കല്‍ തെളിയിച്ചതാണ്.
എന്നാല്‍ ഈ സൂപ്പര്‍ ഹീറോയെ ആരൊക്കെയോ ഭയക്കുന്നു എന്ന തോന്നലാണ് സഞ്ജുവിന് നിരന്തരമായി ലഭിക്കുന്ന ഈ അപമാനം സൂചിപ്പിക്കുന്നത്. ഒരിക്കല്‍ സഞ്ജു ടീം ഇന്ത്യയെ ഭരിക്കുന്ന ഒരു കാലം വരും. വെളിച്ചത്തെ ഇരുട്ട് കൊണ്ട് തടുക്കാനാകില്ലല്ലോ.
നികുതി വെട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അരക്കോടിയോളം രൂപ നികുതി അടച്ച് പൃഥ്വിരാജ് ആ സമയത്ത് മാതൃകയായത്. എന്നാൽ ഇപ്പോൾ നികുതി വെട്ടിപ്പ് നടത്താനുള്ള ശ്രമം നടത്തിയെന്ന ആരോപണമാണ് പൃഥ്വിരാജ് നേരിടുന്നത്.
രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയത്. അതിനുള്ള നികുതിയും അടച്ചിരുന്നു.
എന്നാൽ 1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. അതേസമയം 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്. പക്ഷേ ഡിസ്‍കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.ഇത് പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് വാഹന രജിസ്ട്രേഷൻ തടഞ്ഞിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്ട്രേഷൻ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർവാഹന വകുപ്പ്.
അതേസമയം പൃഥ്വിരാജിന്റെ അറിവോടെയുള്ള കാര്യമല്ല , ഡീലറുടെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണ് ,കേരളത്തിൽ മുഴുവൻ നികുതി അടക്കുന്ന വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ വാഹനങ്ങളെല്ലാം കേരള രജിസട്രേഷനാണ്, റീജിയണൽ ആർടി ഒ വ്യക്തമാക്കുന്നു.
ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി, മുഖ്യപ്രതി വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലാണ്.
പൊലീസ് അന്വേഷണം ഉൗർജ്ജിതമായതോടെ വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേയ്ക്ക് കടന്നതായും സൂചനയുണ്ട്. കൊല്ലപ്പെട്ട റിജോഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും, തുടര്‍ന്ന് അവശേഷിച്ച ശരീരം ചാക്കില്‍കെട്ടി കുഴിച്ചുമൂടുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ശാന്തൻപാറ പുത്തടി മൂല്ലൂർ വീട്ടിൽ റിജോഷിന്റെ മൃതദേഹം പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയതോട തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഫാം ഹൗസ് മാനേജര്‍ വസീമിന്റെ കുറ്റം ഏറ്റുപറഞ്ഞുള്ള വിഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. താനാണ് പ്രതിയെന്നും അനിയനെയും കൂട്ടൂകാരെയും വെറുതെ വിടണമെന്നുമായിരുന്നു വസീം വിഡിയോയിൽ പറഞ്ഞത്.
കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയുടെ വസീമുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന പൊലീസ് സംശയം ഇതോടെ വ്യക്തമായി. ഇളയ മകൾ രണ്ടു വയസ്സുള്ള ജൊവാനയുമായാണ് ലിജിയും കാമുകൻ വസീമും ഈ മാസം 4 മുതല്‍ ഒളിവിൽ പോയത്. മൂവരെയും കാണാതായതിനു ശേഷം വസീം നെടുങ്കണ്ടത്ത് ഉള്ള എടിഎമ്മിൽ നിന്നു പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയി. കേസ് വഴി തിരിച്ചു വിടാൻ ശ്രമിച്ച വസീമിന്റെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളയ്ക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ഥിയുടെ കൈ വിരലുകള്‍ക്ക് പരിക്കേറ്റു. മീഞ്ചന്ത ആര്‍.കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.
ഏഴര കിലോ വിഭാഗത്തിലായിരുന്നു നിഷാന്‍ മത്സരിച്ചത്. പക്ഷെ എറിയുന്നതിനിടെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്ന് നിഷാന്‍ പറഞ്ഞു.
വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരക്കിണര്‍ സ്വദേശിയാണ് പരിക്കേറ്റ മുഹമ്മദ് നിഷാന്‍.
അപമര്യാദയായി പെരുമാറിയെന്ന ദലിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം നടന്‍ യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നാണ് സൂചന. യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയരുന്നു. സ്വമേധയാ വിനായകന്‍ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തി ജാമ്യമെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം.
വിനാകന്റെ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോഡ് യുവതി പോലീസിന് കൈമാറിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതിയുടെ ആരോപണം. പരിപാടിക്ക് വിളിച്ച തന്നോട് കൂടെക്കിടക്കാമോയെന്നും നിന്റെ അമ്മയെ കൂടി എനിക്ക് വേണമെന്നും പറഞ്ഞതായാണ് യുവതിയുടെ പരാതി.