കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പിഞ്ചുകുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ മൂലശ്ശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. ഒന്നേമുക്കാൽ വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം കുഞ്ഞ് കമഴ്ന്ന് തോട്ടിലൂടെ ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ മാതാവ് നീതുവിനെ വെള്ളത്തിൽനിന്ന് തപ്പിയെടുക്കുകയായിരുന്നു ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടില്‍ വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന്‍ കാര്‍ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിവരവേ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ദില്ലി: ബെെക്കിലെത്തി മാല പൊട്ടിച്ച മോഷ്ടാക്കളെ യുവതി നേരിട്ട വീഡിയോ വെെറലാകുന്നു. സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബെെക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചത്.
ദില്ലിയിലെ നന്‍ഗ്ലോയിലാണ് സംഭവം.
ബെെക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഇതിന് ശേഷം മുന്നോട്ട് പോകാന്‍ നോക്കിയപ്പോള്‍ മാല പൊട്ടിച്ചയാളുടെ കെെയില്‍ യുവതി പിടിച്ച് വലിച്ചതോടെ ബെെക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. തുടര്‍ന്ന് യുവതിയും വഴിയാത്രക്കാരും ചേര്‍ന്ന് മാല പൊട്ടിച്ചയാളെ നന്നായി കെെകാര്യം ചെയ്തു. ഇതിനിടെ ബെെക്കോടിച്ച ആള്‍ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Viral Video : In Delhi a girl thrashed chain snatcher after he snatched chain from her mother
#ViralVideo pic.twitter.com/XUCAf1sdOv— IndSamachar (@Indsamachar) September 3, 2019
91 വയസുകാരനായ മുന്‍ ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനെ മരുന്ന് കൊടുത്ത് മയക്കിയ ശേഷം വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിലടച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇയാളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. സൗത്ത് ഡല്‍ഹി ജികെ 2 മേഖലയിലാണ് സംഭവം. 91കാരനായ കിഷന്‍ ദേവ് ഖോസ്ലയേയും ഭാര്യ സരോജിനേയുമാണ് 28കാരനായ വീട്ടുജോലിക്കാരന്‍ കിഷന്‍ മയക്കിക്കിടത്തിയത്. കിഷന്‍ ദേവ് ഖോസ്ലയെ ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു.
ചായയില്‍ മയക്കുമരുന്ന് കലക്കിക്കൊടുക്കുകയാണ് ചെയ്തത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോയി വിലപേശാനായിരുന്നു പരിപാടി എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞത്. ഖോസ്ലയെ ഫ്രിഡ്ജിലാക്കി ടെംപോയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ കിഷന്‍ ദേവ് ഖോസ്ല മരിച്ചതായി മനസിലായി. സംഗം വിഹാറിലെ ഒരു ഒഴിഞ്ഞ സ്ഥലത്ത് കിഷനും സംഘവും ഖോസ്ലയെ കുഴിച്ചിട്ടു. കിഷന്‍ ദേവ് ഖോസ്ലയുടെ ചീത്തവിളിയും ശകാരവും സഹിക്കാന്‍ വയ്യാതെയാണ് ഇത് ചെയ്തത് എന്നാണ് കിഷന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഖോസ്ലയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ഒരു മാസം മുമ്പ് തുടങ്ങിയരുന്നതായും ജോലിക്കാരന്‍ പറയുന്നു.
പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റപ്പോളാണ് ഭര്‍ത്താവിനെ കാണാനില്ല എന്ന് സരോജിന് മനസിലായത് എന്ന് പൊലീസ് പറയുന്നു. ഫ്രിഡ്ജും കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിഷന്‍ ഫ്രിഡ്ജുമായി പുറത്തേയ്ക്ക് പോകുന്നത് കണ്ടതായി ഫ്‌ളാറ്റ് സെക്യൂരിറ്റി പറയുന്നു. എന്നാല്‍ ഫ്രിഡ്ജ് നേരെയാക്കാന്‍ കൊണ്ടുപോവുകയാണ് എന്നാണ് സെക്യൂരിറ്റി കരുതിയത്. രണ്ട് വര്‍ഷം മുമ്പാണ് ഖോസ്ലയും ഭാര്യയും ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയത്. മക്കള്‍ രണ്ട് പേരും ഓസ്‌ട്രേലിയയിലാണ്.
സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ (30) മരണപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നാലു ദിവസമായി നടന്നുവരുന്ന വിനോദ പരിപാടിക്കിടെയാണ് അപകടം നടന്നത്. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയ്ക്കൊപ്പമാണ് ഗാര്‍സിയ പെര്‍ഫോം ചെയ്തിരുന്നത്.
പൊട്ടിത്തെറി നടന്ന ഉടന്‍തന്നെ ബോധരഹിതയായ ഗാര്‍സിയയെ പെട്ടന്ന് ആശുപത്രില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സാധാരണ വിനോദ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഫ്‌ലാഷുകള്‍, പുക, തീജ്വാല തുടങ്ങിയവ പുറത്തുവിടുന്ന പൈറോടെക്‌നിക് ഉപകരണമാണ് പൊട്ടിത്തെറിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ആയിരത്തോളം കാണികള്‍ നോക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. സൂപ്പര്‍ ഹോളിവുഡ് ഓര്‍ക്കസ്ട്രയുടെ പ്രൊമോട്ടറായ ‘പ്രോണ്‍സ് 1 എസ്എല്‍’ സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നാണ് പ്രതികരിച്ചത്. ഉപകരണ നിര്‍മ്മാണത്തില്‍ വന്ന പിശകാകാം അപകട കാരണമായതെന്നും പറഞ്ഞതായി സ്പാനിഷ് പത്രമായ ‘എല്‍ നോര്‍ട്ടെ ഡി കാസ്റ്റില്ല’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.
ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.
“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.
എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.
ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് കെ ആര്‍ ഗൗരിയമ്മ. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള്‍ ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.
ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില്‍ നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചു.
വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്‍ത്തത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന്‍ അല്‍പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല്‍ – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രണയാഭ്യര്‍ത്ഥനയും എകെജി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കിയതോടെ കുടുങ്ങിയത് ജനവും പൊലീസും ഒരുപോലെയാണ്. നിങ്ങൾ കേസ് കോടതിയിലേക്ക് വീടൂ. അവിടെ തീർത്തോളാം എന്നുപറഞ്ഞ് ജനം വണ്ടിയും കൊണ്ടുപോകുന്ന കാഴ്ചയാണ് ഇപ്പോൾ റോഡിൽ. ഉയർന്ന പിഴ അടയ്ക്കാൻ അധികമാരും തയാറാവുന്നില്ല.
മുൻപു തർക്കിക്കാൻ മിനക്കെടാതെ 100 രൂപ പിഴ നൽകി പോയിരുന്നവർ ഇപ്പോൾ പിഴ 1000 രൂപയായതോടെ കോടതിയിൽവച്ചു കാണാമെന്ന നിലപാടിലാണ്. കേസ് കോടതിയിലേക്കു നീങ്ങിയാൽ സമൻസ് നൽകാനും മറ്റും മോട്ടർവാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആർടി ഓഫിസിലെത്താൻ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമില്ല.
സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവർ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാൽ പൊലീസിന് മറ്റു പണി ചെയ്യാനാവില്ല. പിടികൂടിയ ഉടൻ ശിക്ഷ നിർണയിച്ചു പിഴ ഇൗടാക്കിയിരുന്ന മൊബൈൽ കോടതികളാകട്ടെ നിർത്തലാക്കിയിട്ട് 2 വർഷമായി.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവർ പിടിയിലാകുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മുൻപ് പൊലീസും മോട്ടർവാഹന വകുപ്പും ലംഘനങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ 2 വിഭാഗങ്ങൾക്കും ഡിജിറ്റൽ ക്യാമറയില്ല. ചില ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയാണു നിയമലംഘകരെ ബോധ്യപ്പെടുത്തുന്നത്. തലസ്ഥാന ജില്ലയിൽപോലും പൊലീസിന് ആവശ്യത്തിനു ക്യാമറയില്ല. പ്രധാനവീഥികളിൽ സ്ഥാപിച്ച ക്യാമറകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നുമില്ല.
മഴക്കാലമായതിനാൽ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. നിയമലംഘനത്തിനു പിടിയിലാകുന്നവരിൽ നല്ലൊരു പങ്കും ഇക്കാര്യം ചൂണ്ടിക്കാട്ടി തട്ടിക്കയറാനും തുടങ്ങി. ഇൗയാഴ്ച പിഴ ഇൗടാക്കുന്നതിൽ മെല്ലെപ്പോക്കു സമീപനം സ്വീകരിക്കാനാണു പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും തീരുമാനം. ബോധവൽക്കരണത്തിനാണു മുൻതൂക്കം.
ലീഡ്‌സ് : ഭക്തജന തിരക്കുകൊണ്ട് ബ്രിട്ടനിൽ വളരെയധികം ശ്രദ്ധേയമായ ലീഡ്‌സിലെ പ്രശസ്തമായ എട്ടുനോയമ്പു തിരുനാളിന് കൊടിയേറി. സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി പതാകയുയർത്തിയതോടുകൂടിയാണ് എട്ടു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ. ആഘോഷങ്ങൾക്ക് തുടക്കമായത് . വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിലാണ് ഓരോ ദിവസത്തെയും,, ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
യുകെയിലെ മലയാളി സമൂഹത്തിന്റ കുടിയേറ്റ ചരിത്രത്തിൽ ആദ്യ കാലഘട്ടത്തിൽ ആരംഭിച്ച തിരുനാൾ എന്ന പ്രത്യേകതയും ലീഡ്‌സിലേ തിരുനാളിനുണ്ട്. ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലീഡ്‌സിലെ മിഷനായി പ്രഖ്യാപിച്ച തിനു ശേഷമുള്ള ആദ്യ തിരുനാളാണ് ഇത്തവണത്തേത് .
സെപ്തംബർ 8 – )0 തീയതിയിൽ പ്രധാന തിരുനാൾ ദിവസം ഫാ. മാത്യു മാന്നടാ മുഖ്യ കാർമികത്വം വഹിക്കും . തിരുകർമ്മങ്ങൾക്ക് ശേഷം നടക്കുന്ന സ്നേഹ വിരുന്നോടു കൂടിയാണ് ഇത്തവണത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകുന്നത്. തിരുനാളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ നേടുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലി അറിയിച്ചു.
പ്രവാസ ജീവിതത്തില്‍ മലയാളികളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് ഒപ്പമുണ്ടായിരുന്നവരുടെ വേര്‍പിരിയല്‍ ആണ്. ഇടവേളകളില്ലാതെ മരണ വാര്‍ത്തകള്‍ എത്തുമ്പോള്‍ അവരുടെ കുടുംബത്തിന്റെ ദുഃഖങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് അവര്‍ക്ക് താങ്ങായും തണലായും മാറുകയാണ് യുകെ മലയാളികളും. ഇന്നലെ ഹീത്രൂവിലെ ബിനില്‍ പള്ളത്തിന്റെ വിയോഗ വാര്‍ത്ത ഏറെ വേദനയോടെയാണ് യുകെയിലെ മലയാളികള്‍ വായിച്ചറിഞ്ഞത്. ഇപ്പോഴിതാ, മറ്റൊരു മരണ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ലണ്ടന്‍ മിച്ചാമിലെ ക്രിസ്റ്റിയാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് ക്രിസ്റ്റിയുടെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിയുന്നത്. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ക്രിസ്റ്റിയുടെ മരണ കാരണം എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ക്രിസ്റ്റിയുടെ ഭാര്യ നഴ്‌സാണ്. മക്കളെല്ലാം മുതിര്‍ന്നവരാണെന്നാണ് ലഭ്യമായ വിവരം. സംസ്‌കാരം പിന്നീട് യുകെയില്‍ നടക്കും.
ക്രിസ്റ്റിയുടെ വിയോഗത്തില്‍ ആദാരഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മരണ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. മരണ കാരണം അടക്കമുള്ള വിവരം ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും
കാർ തലകീഴായി മറിഞ്ഞു. അപകടം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. കോട്ടയം – എറണാകുളം റോഡിൽ ആപ്പാഞ്ചിറ മാന്നാറിൽ ഞായറാഴ്ച പുലർച്ചെ 2 നാണു അപകടം.
കടുത്തുരുത്തിയിൽ നിന്നു പൊലീസ് എത്തിയെങ്കിലും വാഹനത്തിൽ ആരെയും കണ്ടെത്താനായില്ല. കാർ സമീപമുള്ള തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സമീപമുള്ള ആശുപത്രികളിൽ രാത്രി തിരക്കിയെങ്കിലും കാർ ഡ്രൈവറേയോ യാത്രക്കാരേയോ കണ്ടെത്താനായില്ല. കാർ തകർന്ന നിലയിലാണ്. നാട്ടുകാർ ചേർന്ന് കാർ റോഡരികിൽ നിവർത്തി വച്ചു.
കുതിരയെ കണ്ട ആന വിരണ്ടോടി. ആനയെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്നു പേർക്ക് വീണു പരുക്കുമേറ്റു. തൈക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയിൽ മുന്നിൽ പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്ജ് ബാബു എന്നിവർക്കാണ് ഓടി മാറുന്നതിനിടെ വീണു പരുക്കേറ്റത്.
ഇന്നലെ രാവിലെ കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലം മുക്ക് ക്ഷേത്രത്തിൽ ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു. കീഴായിക്കോണം പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നുവെന്നാണ് പാപ്പാന്മാർ പറയുന്നത്. പിന്നീട് ശ്രമകരമായി അനുനയിപ്പിച്ച് ആനയെ തളച്ചു.