മഹ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പേനിയില്‍ കുടുങ്ങിപോയ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. എന്നാല്‍ തകര്‍ന്ന മല്‍സ്യബന്ധന ബോട്ട് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉള്‍ക്കടലില്‍ താഴ്ന്നുപോയി. അറുപത് ലക്ഷം രൂപ വരുന്ന മല്‍സ്യബന്ധന ബോട്ടാണ് കാറ്റിലും തിരമാലയിലും നഷ്ടമായത്. ആളപായമില്ല.
കഴിഞ്ഞ 26 നാണ് പൊഴിയൂര്‍ സ്വദേശികളായ പത്തുപേരടക്കം അന്‍പത്തെട്ട് മല്‍സ്യത്തൊഴിലാളികളടങ്ങിയ ബോട്ട് കല്‍പേനിയിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചുകയറിയത്. ഇതില്‍ നാല്‍പത്തിയെട്ടുപേരെ ലക്ഷദ്വീപ് ഭരണകൂടം രക്ഷപെടുത്തി നാട്ടിലേക്ക് അയച്ചു. മണലിലുറച്ചുപോയ ബോട്ട് തിരിച്ചെടുക്കാനുളള ശേഷിച്ചവരുടെ ശ്രമം വിജയിച്ചെങ്കിലും ബോട്ട് തിരികെയെത്തിക്കാന്‍ ആരും തയാറായില്ല. ഒരു ലക്ഷത്തോളം രൂപ കിട്ടണമെന്ന വ്യവസ്ഥയോടെ ലക്ഷദ്വീപിലുള്ള ഒരു സംഘം ബോട്ട് കരയിലെത്തിക്കാമെന്ന് സമ്മതിച്ചു.
ഇതുമായി തിരികെ വരുന്നതിനിടെയാണ് ശ്കതമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് രണ്ടായിപിളര്‍ന്നത്. ഇതോടെ ഇതിലുണ്ടായിരുന്നവര്‍ കടലില്‍ ചാടി ഒപ്പമുണ്ടായിരുന്ന ബോട്ടില്‍ കയറി. അധികം വൈകാതെ അകപടത്തില്‍പെട്ട ബോട്ട് കടലില്‍ ആഴ്ന്നുപോയി.അറുപതുലക്ഷത്തോളം രൂപവരുന്ന മല്‍സ്യബന്ധനബോട്ട് മുങ്ങിപ്പോയതോടെ നിരവധിപ്പേരുടെ ജീവനോപാദി കൂടിയാണ് നഷ്ടമായത്. തെങ്ങാപ്പട്ടണം ഹാര്‍ബഹറിലാണ് രക്ഷപെട്ടവര്‍ എത്തിച്ചേര്‍ന്നത്.
ചലച്ചിത്ര താരങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുന്നത് സിനിമകൾ മാത്രം കൊണ്ടാണ് എന്ന് കരുതുക വയ്യ… അവരുടെ ജീവിത വഴികളിൽ സംഭവിക്കുന്ന ചില കൊച്ചു കാര്യങ്ങൾ പോലും ജനങ്ങൾ പ്രതേകിച്ചു ആരാധകർ ഏറ്റെടുക്കുക പതിവാണ്. യാത്രകളെ പ്രണയിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ന്യൂസിലന്റില്‍ അവധി ആഘോഷത്തിലാണ്. ഭാര്യ സുചിത്രയുമൊത്തുള്ള ന്യൂസിലന്റില്‍ നിന്നുള്ള സുന്ദര ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകര്‍ അതെല്ലാം ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഏതൊരു മോഹന്‍ലാല്‍ ആരാധികയേയും കൊതിപ്പിക്കുന്നൊരു വിഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ അവിചാരിതമായി വഴിയില്‍ വച്ച് കണ്ട ആരാധകരുടെ വിഡിയോ ആണിത്. താരത്തിനൊപ്പം സെല്‍ഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.
ഇതിനിടെ ഒരു ആരാധിക മോഹന്‍ലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളില്‍ ഒരു ഉമ്മ വയ്ക്കുന്നു. സ്‌നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. മുൻപോട്ട് നീങ്ങുന്ന താരത്തോട് കുട്ടി എന്തോ ചോദിക്കുന്നെങ്കിലും അത് വ്യക്തമല്ല. എന്നാൽ എവിടെ വച്ചാണ് എന്നുള്ള കാര്യം വ്യക്തമല്ല. ന്യൂസിലാൻഡിൽ തന്നെ ആണ് എന്ന് അനുമാനിക്കുന്നു. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ് മോഹന്‍ലാല്‍ അവധി ആഘോഷിക്കാന്‍ പോയത്.
[ot-video]
View this post on Instagramലാലേട്ടൻ മുത്താണ്…😍😍😍 #Mohanlal #Lalettan #thecompleteactor #Mollywood #malayalamcinemas
[/ot-video]
ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ലത മങ്കേഷ്‍കര്‍ എന്ന് വാര്‍ത്തകള്‍ വന്നതിനാല്‍ ആരാധകര്‍ ആശാങ്കാകുലരായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ലത മങ്കേഷ്‍കറുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും. ന്യുമോണിയ ബാധിച്ചിരുന്നു. ഏതൊരാള്‍ക്കും അങ്ങനെയുള്ള അവസ്ഥയില്‍ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും- ആശുപത്രിവൃത്തങ്ങള്‍ പറയുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‍കര്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച ഗായികയാണ് ലത മങ്കേഷ്‍കര്‍.
പാക്കിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരത്തിനുള്ള എട്ട് അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 46കാരനായ ലിയാന്‍ഡര്‍ പേസ് ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടെന്നീസ് ടീമില്‍ തിരിച്ചെത്തി. പ്രമുഖ താരങ്ങളായ സുമിത് നഗാല്‍, രാംകുമാര്‍ രാംനാഥന്‍, ശശികുമാര്‍ മുകുന്ദ്, രോഹന്‍ ബൊപ്പണ്ണ എന്നിവരും ടീമിലുണ്ട്. ജീവന്‍ നെടുഞ്ചേഴിയന്‍, സാകേത് മൈനേനി, സിദ്ധാര്‍ഥ് റാവത്ത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
സുരക്ഷാ കാരണങ്ങളാല്‍ പ്രമുഖതാരങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ടീമില്‍ ആദ്യമായി മൂന്ന് ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍ ഇടം നേടിയെന്നതും പ്രത്യേകതയാണ്. ബൊപ്പണ്ണ, പേസ്, നെടുഞ്ചേഴിയന്‍ എന്നിവരാണ് ടീമിലെ ഡബിള്‍സ് സ്പെഷലിസ്റ്റുകള്‍.
വ്യക്തിപരമായ കാരണങ്ങളാല്‍ ദിവിജ് ശരണും പ്രജ്നേഷ് ഗുണ്ണേശ്വരനും വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നതിനാല്‍ ഇവരെ പരിഗണിച്ചില്ല. സെപ്റ്റംബര്‍ 14-15 തീയതികളില്‍ നടത്താനിരുന്ന മത്സരത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ പരിക്ക് കാരണം നാഗല്‍ ഉള്‍പ്പെട്ടിരുന്നില്ല. നവംബര്‍ 29-30 തീയതികളിലായി പാക്കിസ്ഥിനെ ഇസ്ലാമാബാദിലാണ് മത്സരം.
അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും കടല്‍കയറ്റവും മൂലം മറ്റൊരു മണ്‍റോതുരുത്തായി മാറുമെന്ന ഭീതിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ നിന്നും നാട്ടുകാര്‍ പാലായനം ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൈനകരിയിലും ആര്‍ ബ്‌ളോക്കിലുമായി വീട് ഉപേക്ഷിച്ചു പോയത് 30 കുടുംബങ്ങള്‍.
1450 ഏക്കര്‍ വരുന്ന ആര്‍ ബ്ലോക്കില്‍ 250-ല്‍ ഏറെ കുടുംബങ്ങള്‍ വസിച്ചിരുന്നു. ഇപ്പോഴുള്ളതു 30 കുടുംബങ്ങള്‍ മാത്രം. കൃഷിഭൂമിയില്‍ വലിയൊരുപങ്കും ഇന്നു ടൂറിസം മാഫിയയുടെ പക്കലാണ്.
കാലാവസ്ഥാ വ്യതിയാനത്തേത്തുടര്‍ന്നുള്ള കടല്‍കയറ്റ ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഗട്ടറസിന്റെ ഈ മുന്നറിയിപ്പിനെക്കുറിച്ചൊന്നും അറിയാതെതന്നെ, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍നിന്ന് നാട്ടുകാര്‍ പലായന പാതയിലാണ്.
ഇവിടെ ഭൂമി താഴുന്നതും പതിവായി വെള്ളം കയറുകയും ചെയ്യുന്നതിനാല്‍ പലരും കുട്ടനാട് ഉപേക്ഷിച്ചു പോകുകയാണ്.
പലരും വീടും പുരയിടവും വിറ്റു. ചിലര്‍ വാടകയ്ക്കു നല്‍കി.
മുട്ടാര്‍, നെടുമുടി, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലുള്ളവരെല്ലാം നാടുവിടേണ്ടിവരുമെന്ന ആശങ്കയിലാണ്. മഹാപ്രളയാനന്തരം ജീവിതം ദുഷ്‌കരമായതുതന്നെ കാരണം. മഹാപ്രളയത്തിനുശേഷം കുട്ടനാടിന്റെ കരഭൂമി കൂടുതല്‍ താഴുകയും ചെയ്തു.
സമുദ്രനിരപ്പ് ഉയരുന്നത് ആഗോള പ്രതിഭാസമാണെങ്കിലും അതേറ്റവും ഭീഷണി ഉയര്‍ത്തുന്ന പ്രദേശങ്ങളിലൊന്ന് കേരളത്തിന്റെ സ്വന്തം കുട്ടനാടാണ്. അപ്രത്യക്ഷമാകുമെന്ന ആശങ്ക ഏറെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്ന കൊല്ലത്ത് അഷ്ടമുടിക്കായലിനും കല്ലടയാറിനുമിടയില്‍ സ്ഥിതിചെയ്യുന്ന മണ്‍റോ തുരുത്തിന്റെ സമാന അവസ്ഥയിലാണു കുട്ടനാട്ടിലെ പല പ്രദേശങ്ങളും.
അമിത ലവണസാന്നിധ്യവും ജലവിതാനം ഉയരുന്നതും മൂലം താഴ്ന്നപ്രദേശങ്ങളില്‍ ജനവാസം അസാധ്യമാകുകയും കൃഷിനാശം പതിവാകുകയുമാണ്.
കൈനകരി പഞ്ചായത്തിലെ തന്നെ തോട്ടുവാത്തല, പരുത്തിവളവ്, ആറുപങ്ക്, വലിയതുരുത്ത്, കുട്ടമംഗലം എന്നിവിടങ്ങളില്‍നിന്ന് ഒരുവര്‍ഷത്തിനിടെ ഏകദേശം 30 കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്കു മാറിയതായി ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കൊളങ്ങര ചൂണ്ടിക്കാട്ടി.
മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ വീടും സര്‍വസമ്പാദ്യവും ഒലിച്ചുപോയ കൈനകരിക്കാരി. പാടത്തു മടവീണ് വെള്ളം ഇരച്ചുകയറിയതോടെ പ്രാണരക്ഷാര്‍ഥം മകള്‍ക്കൊപ്പം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ശശിയമ്മ ആഴ്ചകള്‍ക്കുശേഷമാണു മടങ്ങിയെത്തിയത്. അപ്പോള്‍ കണ്ടതാകട്ടെ, മൂന്നരവര്‍ഷം മുമ്പു മാത്രം നിര്‍മിച്ച വീട് തകര്‍ന്നടിഞ്ഞു കിടക്കുന്നതും. പുരയിടത്തിന്റെ ഭൂരിഭാഗവും പ്രളയം കവര്‍ന്നു.
വിദേശത്തുള്ള മൂത്തമകളുടെ അടുത്തേക്കു പോകാന്‍ സൂക്ഷിച്ചുവച്ച പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകളെല്ലാം നഷ്ടപ്പെട്ടു. കൈനകരി പുതുപ്പറമ്പില്‍ചിറ ശശിയമ്മയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കാരുണ്യഹസ്തങ്ങള്‍ നീണ്ടു. ആലപ്പുഴ സബ് കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജ മുന്‍കൈയെടുത്ത്, ”ഐ ആം ഫോര്‍ ആലപ്പി” പദ്ധതിപ്രകാരം ശശിയമ്മയ്ക്കും കുടുംബത്തിനും ഹട്ട് മാതൃകയിലുള്ള വീടൊരുങ്ങി. എന്നിട്ടും ശശിയമ്മ കുട്ടനാടിനോടു വിടപറയാന്‍ ഒരുങ്ങുകയാണ്.
ഈവര്‍ഷം ഇതുവരെ എട്ടുതവണയാണു വെള്ളപ്പൊക്കമുണ്ടായതെന്നു ശശിയമ്മയുടെ സഹോദരി കൃഷ്ണകുമാരി പറഞ്ഞു. കുട്ടനാടിനു പുറത്ത്, മുഹമ്മ പഞ്ചായത്തില്‍ സ്ഥലം വാങ്ങി നിര്‍മിച്ച വീട്ടിലേക്കു മാറാനൊരുങ്ങുകയാണു ശശിയമ്മയുടെ കുടുംബം. ജനിച്ച നാടുവിട്ടുപോകാന്‍ വിഷമമുണ്ടെങ്കിലും പോകാതെവയ്യ.
കൊല്ലം: സ്വത്തു തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട കൃതി കേസിലെ പ്രതിയായ ഭര്‍ത്താവ് വൈശാഖുമായി പരിചയപ്പെട്ടത് ഫെയ്‌സ് ബുക്ക് വഴി. വിവാഹം തനിക്ക് സുഖകരമല്ലാത്ത അനുഭവമാണ് നല്‍കുന്നതെന്നും ഒരു പക്ഷേ വൈശാഖിനാല്‍ കൊല്ലചെയ്യപ്പെട്ടേക്കുമെന്നു വരെ ചെയ്‌തേക്കാമെന്നും കൃതി ഭയപ്പെട്ടിരുന്നതായിട്ടാണ് വിവരം.
പ്രണയത്തെ തുടര്‍ന്ന് ഇരുവരും റജിസ്റ്റര്‍ വിവാഹം നടത്തുകയും പിന്നീട് വീട്ടുകാര്‍ വിവാഹം അംഗീകരിക്കുകയുമായിരുന്നു. 2018 ല്‍ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെ വിവാഹം. െവെശാഖിന്റെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ എതിര്‍പ്പു് ഉണ്ടായിരുന്നു. എങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.
വൈശാഖുമായി ഫെയ്‌സ്ബുക് വഴിയായിരുന്നു കൃതി പരിചയപ്പെട്ടതും അടുപ്പത്തിലായതും. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനു പോലും വൈശാഖ് സജീവമായി മുളവനയിലെ വീട്ടിലുണ്ടായിരുന്നു. വഴക്കിനിടയില്‍ താനാണ് ഭാര്യ കൃതി മോഹനെ കൊലപ്പെടുത്തിയതെന്ന് െവെശാഖ് െബെജു പൊലീസിനു മൊഴിനല്‍കി. കുണ്ടറ പോലീസില്‍ കീഴടങ്ങി പ്രതി കുറ്റസമ്മതം നടത്തി.
കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്തതാണെന്നും െവെശാഖ് പറയുന്നു. തിങ്കളാഴ്ച െവെകിട്ട് ഏഴിന് വീട്ടിലെത്തിയ െവെശാഖ് കിടപ്പുമുറിയില്‍ ഭാര്യ കൃതിയുമായി സംസാരിച്ചു പിണങ്ങി. ദേഷ്യം വന്നതോടെ കട്ടിലില്‍ ഇരുന്ന കൃതിയെ തലയ്ക്ക് പിടിച്ച് തലയിണയില്‍ അമര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് പിടിവിട്ട് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.
അവിടെനിന്നും രക്ഷപ്പെട്ട് കാറോടിച്ച് പോവുകയായിരുന്നു. കൊല്ലത്തെ വീട്ടില്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അതിനാലാണ് ഒരു സുഹൃത്തു വഴി പൊലീസില്‍ കീഴടങ്ങിയത്. വിവാഹശേഷം െവെശാഖ് വിദേശത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനുശേഷം തിരികെയെത്തി. കേരളത്തിനു പുറത്ത് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സ്ഥാപനം ആരംഭിച്ചു.
ഇതിനായി വായ്പയെടുത്തും മറ്റും കൃതിയുടെ മാതാപിതാക്കള്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് വീടിന്റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേച്ചൊല്ലി പിണക്കത്തിലായിരുന്ന െവെശാഖ് തിങ്കളാഴ്ച െവെകിട്ട് കൃതിയുടെ മുളവനയിലെ വീട്ടിലെത്തിയാണു കൊല നടത്തിയത്.
താന്‍ ഏതു നിമിഷവും ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടേക്കാമെന്ന് കൃതി ഭയന്നിരുന്നു. വിവാഹം തനിക്ക് ദുരിതം മാത്രമാണു നല്‍കിയതെന്നും ഭീഷണിയുള്ള വിവരം അമ്മയെ ധരിപ്പിച്ചിരുന്നുവെന്നും കൃതി പറയുന്നുണ്ട്. സ്വത്തിനോടും പണത്തിനോടുമുള്ള ആര്‍ത്തിമൂലം െവെശാഖ് എപ്പോള്‍ വേണമെങ്കിലും തന്നെ കൊല്ലുമെന്നു ഭയക്കുന്നതായാണു കൃതിയുടെ കത്തില്‍. മരിച്ചാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും െവെശാഖിന് സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
196 യാത്രക്കാരുമായി പറന്നിറങ്ങിയതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. തീ പടർന്നതോടെ വിമാനത്തിന്റെ ഒരുഭാഗം പൊട്ടിത്തെറിച്ചു. എന്നാൽ യാത്രക്കാരയെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്തിലെ ഷാം അൽ-ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയൻ സ്കൈഅപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്.
ലാൻഡിങ്ങിനിടെ വിമാനം മറ്റൊരു വണ്ടിയിൽ ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാൻഡിങ് ഗിയറിന് തീപിടിക്കുകയായിരുന്നു. ഹൈഡ്രോളിക് ദ്രാവകം ചോർന്നതാണ് തീപിടിക്കാൻ കാരണം. ടയറുകൾക്കും തീ പിടിച്ചു. അഗ്നിജ്വാലകൾ ഉയരുന്നതിനിടെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തം മുന്നിൽകണ്ട സുരക്ഷാ ജീവനക്കാർ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എൻജിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ടയറുകളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും സ്കൈഅപ്പ് വക്താവ് അറിയിച്ചു.
സ്കൈഅപ്പ് അനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന 196 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും എഞ്ചിനീയർമാരുടെ പരിശോധനയെത്തുടർന്ന് വിമാനത്തിലെ ചക്രങ്ങളും ബ്രേക്കുകളും മാറ്റിസ്ഥാപിക്കുമെന്നും.
ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഗ്രണ്ട് സർവീസ് ടീമിന്റെ പ്രൊഫഷണലിസത്തിനെയും ആർക്കും പരിക്കില്ലാതെ സംഭവത്തെ കൈകാര്യം ചെയ്ത രീതിയെയും പ്രശംസിച്ചു. വിമാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ അവർക്ക് പ്രവർത്തിക്കൊണ്ടു സാധിച്ചു. അതുകൊണ്ടു ഒഴിവായത് വൻ അപകടം .
വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് വെണ്‍മണി. എപി ചെറിയാനും ഭാര്യ ലില്ലിയുമാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികുളുടെ അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇപ്പോള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ പ്രതികരണമാണ് ഏവരെയും ഈറനണിയി്കുന്നത്. ‘മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?’ ദമ്പതികളുടെ മകള്‍ ബിന്ദു ചോദിക്കുന്നു.
ഷാര്‍ജയില്‍ നിന്നും പപ്പയെയും മമ്മിയെയും വീഡിയോകള്‍ ചെയ്യുമായിരുന്നു, ഞായറാഴ്ചയും ചെയ്തിരുന്നു,. പണിക്കാര്‍ ഉള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധത്തിലാണ് പ്രതികളെത്തിയത്. വേണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ എത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം.-ബിന്ദു പറഞ്ഞു. ഭര്‍ത്താവ് രെജു കുരുവിളയ്‌ക്കൊപ്പമാണ് ഷാര്‍ജയില്‍ നിന്നും ബിന്ദു എത്തിയത്. സഹോദരന്‍ ബിബു ഭാര്യ ഷാനിക്കും മകനും ഒപ്പം ദുബായില്‍ നിന്നും എത്തി. ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിബു.
പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എന്നാല്‍ പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായാണു വിവരം. മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി.
മൂന്നു മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയതിനു പിന്നാലെ കുവൈത്ത് മന്ത്രിസഭ രാജീവച്ചു. പ്രധാനമന്ത്രി ഷേഖ് ജാബൈര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബായുടെ നേത്യത്വത്തിലുള്ള സര്‍ക്കാറാണ് ഇന്ന് അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ അബയക്ക് രാജി സമര്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത്.
ആഭ്യന്തര വകുപ്പ് മന്ത്രി അടക്കം മൂന്ന് മന്ത്രിമാര്‍ക്ക് എതിരെ പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റവിചാരണ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജിനാന്‍ ബൂഷഹരി രാജി വച്ചിരുന്നു. ഇന്നലെ ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും കുറ്റവചാരണയക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ന് പെടുന്നനെ മന്ത്രിസഭയുടെ രാജി പ്രധാനമന്ത്രി അമീറിന് സമര്‍പ്പിച്ചത്.
മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുന -ക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അമീറിന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം അറിയിച്ചു
1980- ല്‍ മലയാള സിനിമയിലെ നായികാ സാന്നിദ്ധ്യമായിരുന്നു ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നിന്ന ശാന്തികൃഷ്ണ വിവാഹബന്ധം പരാജയമായതോടെ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നു. വീണ്ടും വിവാഹിതയായതോടെ വെള്ളിത്തിരയോടു വിട്ടു നിന്ന് അവര്‍ ഇപ്പോള്‍ അമ്മ വേഷങ്ങളിലൂടെ വീണ്ടും സജീവമാവുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കു പറ്റിയ ഒരു അപകടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നടി മോനിഷയ്ക്ക് അപകടം സംഭവിച്ച സ്ഥലത്ത് തന്റെ കാറും അപകടത്തില്‍ പെട്ടു എന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ശാന്തികൃഷ്ണ പറയുന്നു.
‘മമ്മൂട്ടി നായകനായ സുകൃതം എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് എനിക്ക് വലിയ ഒരു കാര്‍ ആക്‌സിഡന്റ്‌റ് സംഭവിച്ചത്. ഒരു കാലഘട്ടത്തില്‍ ഡാന്‍സും സിനിമയും ഒന്നിച്ച് കൊണ്ട് പോയിരുന്നു. ‘സുകൃതം’ എന്ന സിനിമയുടെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ ഞാന്‍ പകല്‍സമയത്തെ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.’
‘തിരികെ വീണ്ടും എനിക്ക് രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. അങ്ങനെ അവിടെ നിന്ന് പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. ഏകദേശം മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വെച്ച് എന്റെയും കാര്‍ ആക്‌സിഡന്റായി. ഞാനും ഡ്രൈവറും എന്റെ മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്റെ നെറ്റിയ്ക്കും, തലയ്ക്കും ചേര്‍ന്ന് വലിയ പരിക്കുണ്ടായി. എന്റെ മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യസമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല.’ ശാന്തി കൃഷ്ണ പറഞ്ഞു.