Latest News

പ​ട്ടി​ണി കാ​ര​ണം മെ​ലി​ഞ്ഞ് ശോ​ഷി​ച്ച ആ​ന​യെ ഉ​ത്സ​വ​ത്തി​ന് ന​ട​ത്തി​ച്ചെ​ന്ന് പ​രാ​തി​യു​മാ​യി സേ​വ് എ​ലി​ഫ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ. ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി​യി​ലു​ള്ള ദ​ള​ദ മാ​ലി​ഗാ​വ ബു​ദ്ധ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന എ​സ​ല പെ​ര​ഹേ​ര ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.  70 വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍ ആ​ന​യു​ടെ പേ​ര് തി​ക്കി​രി എ​ന്നാ​ണ്. മെ​ലി​ഞ്ഞ മൃ​ത​പ്രാ​യ​മാ​യ ആ​ന​യു​ടെ ശ​രീ​രം അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചാ​ണ് പ്ര​ദ​ക്ഷി​ണ വീ​ഥി​യി​ലൂ​ടെ ന​ട​ത്തി​ച്ച​ത്.

ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ ആ​ളു​ക​ളെ ആ​ശി​ർ​വ​ദി​ക്കു​വാ​ൻ ആ​ന​യെ വെ​ടി​ക്കെ​ട്ടി​ന്‍റെ പു​ക​യു​ടെ​യും വ​ലി​യ ശ​ബ്ദ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ത്തി​ച്ചു​വെ​ന്നും സേ​വ് എ​ലി​ഫ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ ആ​രോ​പി​ക്കു​ന്നു. ഇ​ത് തി​ക്കി​രി​യി​ൽ വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്നും വ​ലി​യ ശ​ബ്ദ കോ​ലാ​ഹ​ല​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ന​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രും ബോ​ധ​വാന്മാ​രാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​യെ​ല്ലാം ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. തി​ക്കി​രി​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യം അ​ത് ഉ​റ​പ്പാ​യും ന​ൽ​കാ​റു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്തെത്തി. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടൻ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.

ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്നും മേജർ രവി വ്യക്തമാക്കി.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീ‍പം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരം.

ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യംപിൽ ലിനുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.

കാമുകിയുടെ ശരീരത്ത് പുള്ളികൾ കൊണ്ട് ചിത്രപ്പണികൾ, പ്രദർശനത്തിന് തയാറെടുപ്പിച്ച് കാമുകനായ ചിത്രകാരൻ. ബ്രിട്ടണിലെ ഏറ്റവും കോടീശ്വരനായ ചിത്രകാരൻ ഡാമിയൻ ഹെർസ്റ്റാണ് കാമുകി സോഫി ക്യാനലിന്റെ ശരീരം ഒരു ചിത്രശാലയാക്കി മാറ്റിയത്.

2018 മുതൽ  26-കാരിയായ മുൻ നർത്തകിയുമായ സോഫിയും 54കാരനായ ഹെർസ്റ്റും തമ്മിൽ പ്രണയത്തിലാണ്. ഹെർസ്റ്റിന്റെ കലാസപര്യയ്ക്ക് പൂർണ്ണപിന്തുണ നൽകി സോഫിയ ഒപ്പം നിൽക്കുന്നത് ഇവരുടെ ബന്ധത്തെ ദൃഢമാക്കുന്നു.

കാമുകിയുടെ നഗ്നശരീരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള പുള്ളികൾ വരച്ചുകൊണ്ടാണ് ഹെർസ്റ്റിന്റെ പരീക്ഷണം. 2017ൽ ആ കാലത്തെ കാമുകിയായിരുന്ന ക്യാറ്റി കെയ്റ്റിന്റെ പ്രതിമ നിർമിച്ച് പ്രദർശനത്തിന്‌വെച്ചിരുന്നു. അതിലും മികച്ച കലാസൃഷ്ടിയാണ് സോഫിയയിലൂടെ സാധ്യമാകുന്നതെന്നാണ് ഡാമിയൽ ഹെർസ്റ്റിന്റെ അവകാശവാദം.

വിവാഹിതനായ ഡാമിയൽ ഹെർസ്റ്റിന് മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് സോഫിയയേക്കാൾ രണ്ട് വയസ് കൂടുതലുണ്ട്. പ്രായം ജീവിതത്തിലെ സന്തോഷങ്ങൾക്ക് തടസമല്ലെന്ന് ഇവർ തെളിയിച്ചിട്ടുണ്ട്. ഡാമിയലിനൊപ്പമുള്ള സുന്ദരനിമിഷങ്ങളും ജന്മദിനാഘോഷ ചിത്രങ്ങളും സോഫിയ പോസ്റ്റ് ചെയ്യാറുണ്ട്.

കവളപ്പാറയിൽ ഇന്നത്തെ തിരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങൾ ലഭിച്ചു. മഴ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടര്‍ന്ന് തിരച്ചിൽ അൽപസമയം നിർത്തി വയ്ക്കേണ്ടി വന്നു.

കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.

Image result for 7-more-bodies-recovered-from-landslip-site-at-kavalappara

കവളപ്പാറയിൽ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലികൾ നിർത്തിവച്ച് മറ്റു സ്ഥലങ്ങളിലേക്ക് സേവനത്തിന് പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.

പ്രളയക്കെടുതിയിൽ കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവാസികളടക്കം സജീവമായി രംഗത്തുണ്ട്. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങായി ഒട്ടേറെ സുമനസ്സുകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

കാരുണ്യക്കരങ്ങള്‍ പലതും നീളുകയാണ് കേരളത്തിലേക്ക്. സഹോദരി അതിക്രൂരമായി കൊല്ലപ്പെട്ട നാട്ടിലേക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി. കേരളത്തില്‍ വെച്ച് ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. ഇപ്പോള്‍ അയർലണ്ടിലുള്ള ഇലിസ് തന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മലയാളികളോട് ഇലിസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വേഗം അതിജീവക്കട്ടെയെന്നും ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇലിസിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്.

ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവജാലങ്ങളുടെ ആയുരാരോഗ്യ സൗഖ്യം ആണ് ആയുർവ്വേദം ലക്ഷ്യമാക്കുന്നത്. അതിനുവേണ്ട മാർഗ നിർദേശങ്ങളാണ് ആയുർവേദത്തിന്റെ മഹത്വം. രോഗ പ്രതിരോധമാണ് പ്രധാനമെന്നറിഞ്ഞിട്ടുള്ള ഈ ആരോഗ്യ രക്ഷാശാസ്ത്രം, രോഗപ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട ജീവിതശൈലിക്ക് പ്രാമുഖ്യം നല്കുന്നു. രോഗപ്രതിരോധമാണ് പ്രധാന ലക്ഷ്യം.

“സ്വസ്തസ്യ സ്വാസ്ഥ്യ സംരക്ഷണം
ആതുരസ്യ വികാര പ്രശമനം ”

ആരോഗ്യമുള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, ഏതെങ്കിലും കാരണവശാൽ വന്നു ചേരുന്നതായ രോഗങ്ങൾക്ക് ആശ്വാസം, ശമനം, മോചനം നൽകുക എന്നതുമാണ് ആയുർവേദത്തിന്റെ ദൗത്യം. അതിനായി ഒരു ദിവസം തുടങ്ങാനായി എപ്പോൾ ഉണരണം, ഉണരുമ്പോൾ മുതൽ അടുത്ത പ്രഭാതം വരെ എന്തല്ലാം അനുഷ്ടിക്കണം എന്ന് വിശദമാക്കുന്ന ദിനചര്യയും, ഋതു ഭേദങ്ങൾക്ക് അനുസരിച്ചുള്ള കാലാവസ്ഥാ വ്യതിയാനം ശരീരത്തിനുണ്ടാക്കുന്ന അനാരോഗ്യം തടയുന്നതിന് സഹായിക്കുന്നവ ഋതുചര്യയിലും വിശദമായി പറയുന്നു. വർഷ ഋതുവിൽ ശരീത്തിനുണ്ടാകാവുന്ന രോഗങ്ങളെ ആധികൾ വ്യാധികൾ എന്നിവ പരിഹരിക്കാൻ കർക്കിടക മാസത്തിൽ ചെയ്യേണ്ട ചികിത്സകൾ ആണ് കർക്കിടക ചികിത്സയുടെ പ്രത്യേകത.
ഒരിരുത്തർക്കും ജനന സമയത്ത്‌ രൂപം കൊള്ളുന്ന ശരീരപ്രകൃതി അനുസരിച്ചും ദേശകാലാവസ്ഥകൾ പരിഗണിച്ചുമുള്ള ആഹാരം വ്യായാമം ഉറക്കം ദിനചര്യ എന്നിവ അവരവർക്കു ആരോഗ്യകരമാകും വിധം അനുഷ്ഠിക്കുകയാണ് അനുയോജ്യമായ ജീവിതശൈലി. മഴക്കാലത്ത് അദ്ധ്യധ്വാനം പാടില്ല, അധികവ്യായാമം ഒഴിവാക്കണം, ദഹിക്കാൻ പ്രയാസമുള്ളവ പാടില്ല, മഴയത്തും തണുപ്പത്തും ഏറെ നേരം നിൽക്കരുത്, തണുത്ത കാറ്റേൽക്കരുത്,പകലുറങ്ങരുത് ചൂടുള്ള ആഹാരപാനീയങ്ങൾ മാത്രം കഴിക്കുക എന്നിവ ജീവിതശൈലികളായി പറയുന്നു. നെല്ലിക്ക,
പാവയ്ക്കാ, കോവയ്ക്ക, ദശപുഷ്പം പത്തിലക്കറി, മരുന്നുകഞ്ഞി വർഷകാല ആരോഗ്യ പരിചരണം ഒക്കെ ഇക്കാലത്തെ ജീവിതശൈലിയിൽ ഉൾപ്പെടുന്നു.
ആരോഗ്യ രക്ഷക്കിടയാക്കുന്ന രോഗപ്രതിരോധത്തിനും, ഓരോരുത്തർക്കുമുള്ള ചെറുതും വലുതുമായ അസ്വസ്ഥതകൾ, ആധികൾ വ്യാധികൾ, രോഗങ്ങൾ എന്നിവ പരിഹരിക്കാനിടയാക്കുന്ന അഭ്യംഗം, ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള ഉഴിച്ചിൽ, വിവിധതരം കിഴികൾ, പിഴിച്ചിൽ, നവരക്കിഴി, ശിരോധാര,എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. ശരീരത്തിൽ ഉള്ള മാലിന്യങ്ങൾ പുറത്തുകളയുന്ന, ശരീരത്തിനു നവോന്മേഷം പകരുന്ന പഞ്ചകർമ്മ ചികിത്സകളും ചെയ്യാവുന്നതാണ്. പഞ്ചകർമ്മ ചികിത്സക്ക് ഒരുവനെ സജ്ജമാക്കുന്ന പൂർവ കർമങ്ങളായ സ്നേഹന സ്വേദന ചികിത്സാൾക്കു കർക്കിടകത്തിൽ പ്രാധാന്യമുണ്ട്.


ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി പരാമർശിച്ചതിന് വെട്ടിലായിരിക്കുകയാണ് ഡൽഹി പോലീസ്. പോലീസിന്റെ പിഴവിനെതിരെ ചൊവ്വാഴ്ച ദേശീയ തലസ്ഥാനത്തെ ഹൈക്കോടതിയിൽ ഒരു സ്വകാര്യ വ്യക്തി പരാതി നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസ് വകുപ്പിന്റെ സൗത്ത് ഡൽഹി യൂണിറ്റ്, അറിയിപ്പിലെ തലക്കെട്ടിൽ ഒഴികെ ബാക്കി എല്ലായിടത്തും “സ്വാതന്ത്ര്യദിനം” എന്നതിന് “റിപ്പബ്ലിക് ദിനം” എന്ന് തെറ്റായി അച്ചടിച്ചുവെന്നാണ് പരാതി.

ഡൽഹി പൊലീസ് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥർ വായിക്കുകയും പരിശോധിക്കുകയും ചെയ്യുന്നില്ല എന്നതിനുള്ള വ്യക്തമായ തെളിവാണ് സംഭവം എന്ന് പരാതിക്കാരനായ മഞ്ജിത് സിംഗ് ചഗ് ഹർജിയിൽ അവകാശപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവർ അദ്ധ്യക്ഷരായ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി പരിഗണിക്കുന്നത്. കേസ് കോടതി ബുധനാഴ്ച കേൾക്കും.

അബുദാബിയിലെ ഏറ്റവും ചെലവേറിയ ആഡംബര മുറിയുള്ളത് എമിറേറ്റ്‌സ് കൊട്ടാരത്തിനുള്ളിലാണ്. മൂന്ന് ബെഡ് റൂം സ്യൂട്ടുകളോടുകൂടിയ കൊട്ടാരത്തിനുള്ളിലെ സ്വകാര്യ കൊട്ടാരത്തിന് 55,000 ദിര്‍ഹമാണ് ഒരു ദിവസത്തെ ചാര്‍ജ്. 680 സ്‌ക്വയര്‍ മീറ്റേഴ്‌സാണ് ഈ ആഢംബര സ്യൂട്ടിന്റെ ആകെ വിസ്തീര്‍ണം.

Image result for emirates palace hotel most expensive room

 

Image result for emirates palace presidential suiteImage result for emirates palace presidential suite
ലോകത്തിലെ തന്നെ നിരവധി പ്രമുഖ വ്യക്തികള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണ്‍ , ഇംഗ്ലണ്ട് രാജ്ഞി,  മുന്‍ ബ്രിട്ടീഷ് പ്രധാമന്ത്രി ടോണി ബ്ലെയര്‍ പ്രമുഖരായ എല്‍ട്ടണ്‍ ജോണ്‍, ഷക്കീറ, ബോണ്‍ ജോവി എന്നിങ്ങനെ ആ നിര നീണ്ട് പോകുന്നു. സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ രാജകുടുംബത്തിലെ പലരും ഇവിടെ താമസിച്ചിട്ടുണ്ട്.

Image result for emirates room gold vessels

Image result for emirates palace suiteImage result for emirates palace suite
എല്ലാ അര്‍ത്ഥത്തിലും സ്യൂട്ട് വലിയൊരു കൊട്ടാരത്തിന് സമാനമാണ് . മൂന്ന് മുറികള്‍ക്ക് പുറമെ സ്യൂട്ടില്‍ വിശാലമായ സ്വീകരണ മുറിയും മനോഹരമായ ഡൈനിംഗ് മുറിയും ഉണ്ട്. സ്യൂട്ടിലെ മുറികളില്‍ ബുള്ളറ്റ് പ്രൂഫ് വാതിലുകളാണ്. ഹോട്ടല്‍ സമുച്ചയത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും നേരിട്ട് സ്യൂട്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകമായ ലിഫ്റ്റ് ഉണ്ട്. ഇവിടെ നിന്നും നേരെ കടന്നു ചെല്ലുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. അതിഥികള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഭക്ഷണം പാകം ചെയ്യാന്‍ 24 മണിക്കൂറും പാചകക്കാരുടെ സേവനവും ലഭ്യമാണ്. അടുക്കളയും സ്യൂട്ടിനോട് ചേര്‍ന്നാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികള്‍ക്കുള്ളിലെ ബാത്‌റൂമുകളും വളരെ വിശാലമാണ്.

Image result for emirates palace presidential suite

 

Image result for emirates palace presidential suite

Image result for emirates palace presidential suite

Image result for emirates palace suite

സ്യൂട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് 24 ക്യാരറ്റ് സ്വര്‍ണം ഉപയോഗിച്ചാണ്. ചുമരുകളില്‍ ഒട്ടിച്ചിട്ടുള്ള കടലാസുകള്‍ ഇന്ത്യയില്‍ നിന്നും വരുത്തിയിട്ടുള്ള ശുദ്ധമായ പട്ടുകളാണ് ചുമരുകളില്‍ ഒട്ടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വരോസ്‌കി ക്രിസ്റ്റല്‍ കൊണ്ടുള്ളതാണ് തൂക്കുവിളക്കുകള്‍.10 പേര്‍ക്ക് ഇരിക്കാവുന്ന സ്വകാര്യ ഊണു മുറിയും സ്യൂട്ടിനുള്ളില്‍ ഉണ്ട്. പാത്രങ്ങള്‍ സ്വര്‍ണം കൊണ്ടുള്ളവയും സ്പൂണുകളും ഫോര്‍ക്കുകളും വെള്ളിയുമാണ്. ക്രിസ്റ്റല്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗ്ലാസുകള്‍ക്ക് ഒന്നിന് 1000 ദിര്‍ഹമാണ് വില.
ഓരോ മുറികള്‍ക്കും അറേബ്യന്‍ കടലിലേക്ക് അഭിമുഖീകരിക്കുന്ന രീതിയില്‍ ബാല്‍ക്കണികളും ഉണ്ട്.

 

Image result for emirates palace suite

Image result for emirates palace suite

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ- 2 നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. ഭൂ​മി​യെ ചു​റ്റു​ന്ന അ​വ​സ്ഥ​വി​ട്ട് പേ​ട​കം ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.  ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.21ന് 1203 ​സെ​ക്ക​ന്‍റ് നേ​രം എ​ഞ്ചി​ൻ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് പേ​ട​ക​ത്തെ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ നി​ന്നും മാ​റ്റി​യ​ത്.   ഈ ​മാ​സം 20ന് ​പേ​ട​കം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും അ​ടു​ത്ത​മാ​സം ഏ​ഴി​ന് പേ​ട​കം ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​മെ​ന്നും ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ നാ​വി​ക സേ​ന​യ്ക്ക് ഹോ​ങ്കോം​ഗ് തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന​തി​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച് ചൈ​ന. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ ര​ണ്ടു അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ ക​പ്പ​ലു​ക​ളാ​ണ് ഹോ​ങ്കോം​ഗ് തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു​ള്ള കാ​ര​ണം ചൈ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സ​മാ​ന​രീ​തി​യി​ൽ അ​മേ​രി​ക്ക​യും മു​ൻ​പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. 2018 സെ​പ്റ്റം​ബ​റി​ൽ ചൈ​നീ​സ് ക​പ്പ​ലു​ക​ൾ​ക്ക് അ​മേ​രി​ക്ക​യും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ല​വി​ലെ ഹോ​ങ്കോം​ഗ് പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ചൈ​ന​യി​ൽ നി​ന്ന് ഹോ​ങ്കോം​ഗ് ല​ക്ഷ്യ​മാ​ക്കി സൈ​നി​ക നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പി​ന്‍റെ ട്വീ​റ്റ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ങ്കോം​ഗി​ലേ​ക്ക് പോ​കാ​ൻ ചൈ​ന അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

RECENT POSTS
Copyright © . All rights reserved