തിരുവനന്തപുരത്തെ ലുലു ഇന്റർനാഷണൽ മാളിന്റെ നിർമാണത്തിൽ പ്രഥമദൃഷ്ട്യാ ചട്ടലംഘനങ്ങൾ കാണുന്നില്ലെന്ന് ഹൈക്കോടതി. ലുലു മാൾ ഡയറക്ടർ എം.എ.നിഷാദ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ വാക്കാലുള്ള പരാമർശം.
ഹർജിക്കാരനായ എം.കെ.സലിമിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സാവകാശം അനുവദിച്ചു. മാളിന്റെ നിർമാണത്തിൽ ചട്ടവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ലുലു സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ഇരുപതിനായിരം ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമാണങ്ങൾ ‘ബി’ വിഭാഗത്തിൽപെടുമെന്നും അനുമതി നൽകാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും ലുലു ബോധിപ്പിച്ചു.
തീരപരിപാലന നിയമവും ലംഘിച്ചിട്ടില്ല. കായലിൽ നിന്നുള്ള നിയമാനുസൃത ദൂരപരിധി 100 മീറ്ററാണെന്നും ആക്കുളം കായലിൽ നിന്ന് മാളിന് 300 മീറ്ററിൽ അധികം ദൂരമുണ്ടെന്നും സത്യവാങ്മൂലത്തിൽ ചുണ്ടിക്കാട്ടുന്നു. കയ്യേറ്റമില്ലെന്നും റവന്യൂ വകപ്പിന്റെ അതിർത്തി കല്ലുകൾക്കകത്താണ് നിർമാണമെന്നും ലുലു വിശദീകരിച്ചു. രണ്ടര ലക്ഷത്തി നാൽപ്പതിനായിരം ചതുരശ്രമീറ്ററുള്ള മാൾ പാരിസ്ഥിതികാനുമതി ലംഘിച്ചാണ് നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്.
പാർവതി പുത്തനാറിന്റെ തീരത്ത് നിർമിക്കുന്ന മാൾ ചട്ടം ലംഘിച്ചാണ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ.സലിം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പാർവതി പുത്തനാറിൽ മലിനീകരണം ഉണ്ടാകുന്നുണ്ടെന്നും കയേറ്റമുണ്ടന്നും ചതുപ്പു നിലത്തിലാണ് നിർമാണമെന്നുമാണ് ഹർജിയിലെ ആരോപണം. പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടന്നും ഹർജിയിൽ പറയുന്നു. രണ്ട് ലക്ഷത്തി നാൽപ്പതിനായിരത്തി നാനൂറ് ചതുരശ്ര മീറ്ററാണ് മാളിന്റെ വിസ്തീർണം.
രണ്ടരലക്ഷം ചതുരശ്ര മീറ്റർ വരുന്ന നിർമിതി തീരപരിപാലന നിയമത്തിലെ കാറ്റഗറി എയിൽ വരും. എന്നാൽ തിരുവനന്തപുരത്തെ മാളിന് കാറ്റഗറി ബിയിൽ പെടുത്തി അനുമതി നൽകുകയായിരുന്നു. മാളിന്റെ നിർമാണം 25 ശതമാനം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്ന് അവകാശപ്പെടുന്ന മാളിന് മതിപ്പ് ചെലവ് അയ്യായിരം കോടിയോളം വരും.
അടിച്ചു പാമ്പായി കിടന്ന ആളിനെ പാമ്പ് കടിച്ചു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും കേട്ടിട്ടുണ്ട്. എന്നാൽ കടിച്ച പാമ്പിനെ കടിച്ച് കഷണങ്ങളാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു യുവാവ്. ഞായറാഴ്ച രാത്രിയാണ് സംഭവം.
മദ്യലഹരിയിലായിരുന്ന രാജ്കുമാർ എന്ന യുവാവിനെ പാമ്പ് കടിക്കുകയായിരുന്നു. ഇതോടെ രാജ് കുമാർ പാമ്പിനെ പിടിച്ച് കടിക്കുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എന്നാൽ വിഷം ഉള്ളിൽ ചെന്ന രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ എത്താഹ് സ്വദേശിയാണ് രാജ്കുമാർ.
” എന്റെ മകൻ കുടിച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ഒരു പാമ്പ് വീടിനകത്ത് കയറി. പാമ്പ് അവനെ കടിച്ചതോടെ അവൻ പാമ്പിനെയും കടിക്കുകയായിരുന്നു. അവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ചികിത്സക്കുള്ള പണം ഞങ്ങളുടെ കൈയ്യിലില്ല,” രാജ്കുമാറിന്റെ പിതാവ് ബാബു റാം വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മുണ്ടിലേക്ക് മാറി, ഇനി ബ്രിട്ടീഷക്കാരുടെ പാന്റിലേക്ക് ഇല്ലന്ന് ജേക്കബ് തോമസ്. സര്‍വീസിലേക്ക് തിരിച്ച് വരാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരാണ് തന്നെ മുണ്ടിലേക്ക് മാറ്റിയത്. ഇതില്‍ നിന്നും മാറാന്‍ ഇനി താല്‍പര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍വീസിലേക്ക് ഇനി തിരിച്ച് ഇല്ല എന്നതിന്റെ സൂചനയാണോ ഇത് എന്നതിന് വ്യക്തമായ മറുപടി അദ്ദേഹം നല്‍കിയില്ല. അഴിമതി നിറഞ്ഞ രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ താന്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തിന് അര്‍ഹനാണ്. നിലവിലെ ഡിജിപിയെ മാറ്റുന്നതിന് നിയമതടസില്ല. അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസ് മോധാവി ആകാതിരിക്കാന്‍ ഇപ്പോഴും ഗൂഡാലോചന നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുസ്തകം എഴുതിയതിന് രണ്ട് മാസം മുന്‍പ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇത് പൊലീസ് മോധാവിയാകുന്നതിന് തടയിടാനാണന്നും അദ്ദേഹം പറഞ്ഞു.
ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ശ്രമിച്ചാലും അത് താങ്ങാനുള്ള ശക്തി തനിക്ക് ഉണ്ട്. ഒരു മനുഷ്യനെ വെട്ടി ഇത്രയധികം ദ്രോഹിച്ച സര്‍ക്കാരിന്റെ രണ്ട് വെട്ട് കൂടി സഹിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്നും തുടർച്ചയായി സസ്പെൻഷൻ നീണ്ടികൊണ്ടുപോകാനാകില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.
തമിഴ് സൂപ്പർ താരങ്ങളായ അജിത്തിന്റെയും വിജയിയുടെയും ആരാധകർ തമ്മിൽ ട്വിറ്ററിൽ പോര്. വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ആർ അശ്വിൻ.
അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ അശ്വിൻ വിമർശിച്ചു. ”ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്”- അശ്വിൻ ട്വീറ്റ് ചെയ്തു.
വിജയ് ചിത്രങ്ങളിലെ ഫോട്ടോകളും മറ്റും എടുത്താണ് ആർഐപി വിജയ് എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകൾ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇത്തരം വിഷയങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
1st start pannathu VIJAY FAN.S
நீ
விதைத்த
வினை
எல்லாம்
உன்னை
அறுக்க
காத்திருக்கும்.. #RIPactorVIJAYDIWALI double ah kedaikum😛😆 pic.twitter.com/AC8CqJRaKo
— thala veriyan. ᴺᴷᴾ (@VISWASA65318372) July 29, 2019
There was an asteroid that missed hitting our planet a few days ago, irregular monsoons hitting different cities, droughts in many parts of our country and very disturbing criminal cases being spoken, but the young generation of our lovey state manage to trend this #RIPactorVIJAY
— Ashwin Ravichandran (@ashwinravi99) July 29, 2019
ന്യൂഡൽഹി ∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മോട്ടർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി, പെട്രോൾ– ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ആക്ഷേപമുള്ളവർക്ക് 30 ദിവസത്തിനുള്ളിൽ അറിയിക്കാം.
15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വർഷത്തിലൊരിക്കൽ പുതുക്കുന്നതിനു പകരം 6 മാസത്തിലൊരിക്കലാക്കാനും നിർദേശമുണ്ട്. ഇവയ്ക്കുള്ള ഫീസും വർധിപ്പിച്ചു.
8 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് 2 വർഷത്തേക്കും 8 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. 15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ പൊളിച്ചു കളഞ്ഞതായി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് റജിസ്ട്രേഷൻ ഫീസില്ല. ബസുകളിൽ വീൽ ചെയർ കയറ്റാൻ സൗകര്യമടക്കം അംഗപരിമിതർക്കു കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താനും നിർദേശമുണ്ട്.
ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ റജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് ഇരട്ടിയിലേറെയാക്കും. വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ. അഭിപ്രായങ്ങളും നിർദേശങ്ങളും അയയ്ക്കേണ്ട ഇമെയിൽ വിലാസം: [email protected]
കൊച്ചി∙ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. തുടർച്ചയായുള്ള സസ്പെൻഷൻ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സസ്പെൻഷൻ വിഷയത്തിൽ കൃത്യമായ കാരണം ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്. സർക്കാരിന് കനത്ത തിരിച്ചടിയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഈ ഉത്തരവ്. അടിയന്തരമായി അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണം. പൊലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തിൽ നിലച്ചിട്ടില്ലെന്നതാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാർഗം അകത്തുള്ളവർ തന്നെ പുറത്തുപറയുക എന്നതാണ്. നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ അന്വേഷണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും തുടർച്ചയായി കാരണമില്ലാതെ പുറത്തു നിർത്തുന്നു എന്നും ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. നിലവിൽ ആറുമാസം കൂടുമ്പോൾ തന്റെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്തു കാരണത്തലാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കാതെയാണ് സർക്കാർ നടപടി. അന്വേഷണങ്ങൾ നടത്തേണ്ട വിഷയങ്ങളുണ്ടെങ്കിൽ സമയബന്ധിതമായി അതു പൂർത്തിയാക്കണം. നടപടി സ്വീകരിക്കേണ്ട വിഷയമുണ്ടെങ്കിൽ അതു ചെയ്യാവുന്നതാണ്. ഈ വിഷയങ്ങളിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ജേക്കബ് തോമസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്കെതിരായ സർക്കാർ നടപടി ന്യായീകരിക്കാവുന്നതല്ലെന്നും അദ്ദേഹം ട്രൈബ്യൂണലിൽ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സർവീസിലിരിക്കെ മുൻകൂർ അനുമതിയില്ലാതെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും സർക്കാർ നയങ്ങളെ വിമർശിച്ചെന്നും ആരോപിച്ചാണ് ജേക്കബ് തോമസിനെ രണ്ടു വർഷം മുമ്പ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഓഖി വിഷയത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു എന്ന മട്ടിൽ ജേക്കബ് തോമസിൽ നിന്നു വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇത്തരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നിലപാടെടുക്കുന്നത് ചട്ടവിരുദ്ധമെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ ഇതിൽ തുടർ നടപടി സ്വീകരിക്കുന്നതിനൊ അന്വേഷണം നതത്തുന്നതിനൊ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് സർക്കാരിനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇതിനെ സംസ്ഥാന സർക്കാർ എതിർക്കുകയും ചെയ്തു. സർക്കാരിനെ വിമർശിച്ചതിനും സർവീസ് ചട്ടലംഘനത്തിനും സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേരളം കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു. സസ്പെൻഷനു കാരണമായ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണു കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് സ്വയം വിരമിക്കലിനുള്ള ജേക്കബ് തോമസിന്റെ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനും നടപടിയെടുത്തിരുന്നു.
‘ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു’ കരഞ്ഞുകൊണ്ട് റോഡ്രിഗസ് പോലീസിനോട് പറഞ്ഞു.എട്ട് മണിക്കൂർ ഷിഫ്റ്റിൽ 30 ° C ചൂടിൽ കാറിനുള്ളിൽ ഇരുത്തിയ ഇരട്ട കുഞ്ഞുങ്ങളുടെ മരണം. ജോലിക്ക് പോകുന്നതിനുമുമ്പ് ന്യൂയോർക്കിലെ ഡേകെയറിൽ സെന്ററിൽ കുട്ടികളെ ആക്കാൻ മറന്നു പോയി പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.
39 കാരനായ ജുവാൻ റോഡ്രിഗസ് കോടതിയിൽ കരഞ്ഞു. ക്രിമിനൽ അശ്രദ്ധമായ നരഹത്യ, ഒരു കുട്ടിയുടെ ക്ഷേമത്തിന് അപകടം എന്നീ രണ്ട് കുറ്റങ്ങൾ ചുമത്തി കേസ്. ജൂലൈ 26 വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ന്യൂയോർക്ക് സിറ്റിയിലെ ദി ബ്രോങ്ക്സിൽ ഹോണ്ട അക്കോർഡിന്റെ പിൻസീറ്റിൽ പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകളായ ലൂണയും ഫീനിക്സും ഇരുത്തി ജോലിയ്ക്കു പോയത്. ഒരു സാമൂഹ്യ പ്രവർത്തകയെന്ന നിലയിൽ ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം വൈകുന്നേരം 4 മണിക്ക് അച്ഛൻ കാറിൽ തിരിച്ചെത്തി, കുട്ടികളെ ‘വായിൽ നുരയുന്നത്’ കണ്ടെത്തി.
അഞ്ചുപേരുടെ പിതാവായ റോഡ്രിഗസിനെ ഒരു ലക്ഷം ഡോളർ ജാമ്യത്തിൽ (ഏകദേശം 80,700 ഡോളർ) ശനിയാഴ്ച വിട്ടയച്ചു. ഓഗസ്റ്റ് ഒന്നിന് ഇയാൾ വീണ്ടും കോടതിയിൽ ഹാജരാകണം.ജോലി കഴിഞ്ഞ് തിരിച്ചെത്തി വാഹനത്തിൽ കയറിയപ്പോൾ ആണ് കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് റോഡ്രിഗസ് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് അദ്ദേഹം 911 എന്ന നമ്പറിൽ വിളിച്ചു.അദ്ദേഹം പോലീസിനോട് പറഞ്ഞു: ‘ഞാൻ ശൂന്യമായി. എന്റെ കുഞ്ഞുങ്ങൾ മരിച്ചു. ഞാൻ എന്റെ കുഞ്ഞുങ്ങളെ കൊന്നു. ’
ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ഫെർണാണ്ടോ കാബ്രെറ പറഞ്ഞു. ‘വാഹനത്തിൽ വിന്ഡോകർ സൺ ഗ്ലാസ് വച്ച് മറച്ചിരുന്നു, അതിനാൽ കുട്ടികൾ കാറിനുള്ളിലുണ്ടെന്ന് ഉണ്ടെന്ന് ആർക്കും ശ്രദ്ധിക്കാനാവില്ല.’റോഡ്രിഗസ് തന്റെ കാറിൽ തിരിച്ചെത്തിയ ശേഷം ‘നിലവിളിക്കുന്നത്’ കണ്ടതായി സംഭവസ്ഥലത്തെ സാക്ഷികൾ വിവരിച്ചു.
സംഭവസമയത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടെന്നും ഇരട്ടകൾ ഇരിക്കുന്ന കാറിനുള്ളിൽ അസഹ്യമായ ചൂട് ആയിരുന്നു എന്നും പറയപ്പെടുന്നു. അടുത്ത മാസം അവരുടെ ആദ്യ ജന്മദിനം ആഘോഷിക്കാൻ അവരുടെ മാതാപിതാക്കൾ ഒരു വലിയ പാർട്ടി തന്നെ ഒരുക്കിയിരിക്കെയാണ് ഈ ദാരുണ അന്ത്യം അടുത്ത സുഹൃത്തുക്കളായ അയൽവാസികൾ പറഞ്ഞു
ആലപ്പുഴ: പുന്നമട ഒരുങ്ങുകയാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ആഹ്ലാദാരവങ്ങൾക്കു സാക്ഷിയാകാൻ. ഒപ്പം കേരളത്തിന്റെ കൈക്കരുത്തിന്റെ ബലത്തിൽ ഓളപ്പരപ്പുകളിൽ വിസ്മയം തീർക്കുന്ന ഒരു കായികോത്സവത്തെ ലോകത്തിന്റെ കായിക ഭൂപടത്തിലേക്കെത്തിക്കുന്ന ചാന്പ്യൻസ് പ്രീമിയർ ലീഗിനു കൂടി തുടക്കം കുറിക്കാൻ. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രധാന മത്സരാവലികൾ ക്യാപ്റ്റൻമാർക്കു വിവരിച്ചുനൽകുന്ന ക്യാപ്റ്റൻസ് ക്ലിനിക്കും ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പും ഇന്നു രാവിലെയും ഉച്ചയ്ക്കു ശേഷവുമായി നടക്കും. തുഴപ്പാടുകളുടെ ദൂരത്തിൽ ഇത്തവണ വെള്ളിക്കപ്പിൽ മുത്തമിടാൻ പോകുന്നത് ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയാവുന്പോൾ ഇത്തവണ പുന്നമടയിലേക്കെത്തുന്ന കളിവള്ളങ്ങൾ ഇവരാണ്.
ചുണ്ടൻ: ആയാപറന്പ് വലിയ ദിവാൻ(സിവിൽ സർവീസ് ബോട്ട് ക്ലബ്-ജവഹർ തായങ്കരി), (നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര, കോട്ടയം, വീയപുരം(വേന്പനാട് ബോട്ട് ക്ലബ്, കുമരകം), ദേവസ് (എൻസിഡിസി ബോട്ട് ക്ലബ്, കൈപ്പുഴമുട്ട് കുമരകം), മഹാദേവികാട് കാട്ടിൽതെക്കേതിൽ(എൻസിഡിസി കൈപ്പുഴമുട്ട്, കുമരകം), ചെറുതന(ന്യൂ ചെറുതന ബോട്ട് ക്ലബ് ചെറുതന), സെന്റ് ജോർജ് (ബ്രദേഴ്സ് ബോട്ട് ക്ലബ് എടത്വ), ആലപ്പാട് ചുണ്ടൻ(ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ), കാരിച്ചാൽ (പോലീസ് ബോട്ട് ക്ലബ്), ശ്രീ വിനായകൻ (കൊച്ചിൻ ബോട്ട് ക്ലബ്), പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ്), സെന്റ് പയസ് ടെൻത്, മഹാദേവികാട് (ജോയിച്ചൻ പാലയ്ക്കൽ ചേന്നങ്കരി), ആയാപറന്പ് പാണ്ടി (പുന്നമട ബോട്ട് ക്ലബ്), പുളിങ്കുന്ന് (ഹരിത ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ്), വെള്ളങ്കുളങ്ങര (നെടുമുടി ഫ്രണ്ട്സ് ബോട്ട് ക്ലബ്), കരുവാറ്റ ചുണ്ടൻ(അജയഘോഷ് കണക്കഞ്ചേരി കുമരകം, സെന്റ് ജോസഫ് (കാരിച്ചാൽ ചുണ്ടൻ വള്ളസമിതി), മഹാദേവൻ (വിബിസി ബോട്ട് ക്ലബ്, വേണാട്ടുകാട്), നടുഭാഗം(പള്ളാത്തുരുത്തി ബോട്ട് ക്ലബ്, കുപ്പപ്പുറം, ആലപ്പുഴ), ഗബ്രിയേൽ (വില്ലേജ് ബോട്ട് ക്ലബ് എടത്വ), ശ്രീ ഗണേശൻ, ശ്രീ കാർത്തികേയൻ, ചന്പക്കുളം (യുബിസി കൈനകരി)
ചുരുളൻ: വേങ്ങൽ പുത്തൻ വീടൻ(ലൂണ ബോട്ട് ക്ലബ്, കരുമാടി), വേലങ്ങാടൻ (ശ്രീ ശക്തീശ്വരപ്പൻ ബോട്ട് ക്ലബ്, വിരിപ്പുകാല കവണാറ്റിൻകര), കോടിമത (മലർവാടി ബോട്ട് ക്ലബ്, നോർത്ത് പറവൂർ), മൂഴി (സെൻട്രൽ ബോട്ട് ക്ലബ്, കുമരകം) ഇരുട്ടുകുത്തിഎഗ്രേഡ്: പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ് കളർകോട്), തുരുത്തിത്തറ(കാവുങ്കൽ ബോട്ട് ക്ലബ്), സായി നന്പർ വണ്‍ (കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്, കരുമാടി), മൂന്നുതൈക്കൽ (എയ്ഡൻ മൂന്നുതൈക്കൽ)
മോസ്കോ: റഷ്യൻ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീർക്കുകയും തൊലി ചുവക്കുകയും ചെയതതോടെയാണ് അധികൃതരുടെ നടപടി. അതേസമയം, അലർജി രോഗം മൂലമായിരിക്കാം നവൽനിയിൽ ഇത്തരം മാറ്റമുണ്ടായിരിക്കുന്നതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ രോഗകാരണം വ്യക്തമല്ലെന്നും ഇതാദ്യമായാണു നവൽനിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് കിര യാർമൈഷ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ നവൽനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.
തമിഴ് ബിഗ് ബോസിൻ്റെ മൂന്നാം പതിപ്പില്‍ നടന്‍ ശരവണൻ്റെ തുറന്ന് പറച്ചില്‍ വിവാദമായി . കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന ശരവണന്‍ തുറന്ന് പറഞ്ഞത് പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കമല്‍ഹാസനെതിരെയും പ്രതിഷേധം ശക്തമാണ്. ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസി ൻ്റെ തമിഴ് പതിപ്പ് അവതരണത്തിനിടെയാണ് സംഭവം.
സിനിമ മേഖലയിലെ മുതിര്‍ന്ന കലാകാരനും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയും എന്ന നിലയില്‍ കമല്‍ഹാസ ൻ്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കോളേജ് പഠന കാലത്ത് ബസില്‍ വച്ച് സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച് ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കമല്‍ഹാസൻ്റെ ഈ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച് പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നും, ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. കമല്‍ഹാസനേയും, ശരവണനേയും, കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.
A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women – to cheers from the audience.
And this is a joke. To the audience. To the women clapping. To the molester.
Damn. https://t.co/kaL7PMDw4u
— Chinmayi Sripaada (@Chinmayi) July 27, 2019
Not surprised with the shit that came out of Saravanan’s mouth, but Haasan defending it with a cheeky line is so disappointing. He could’ve politely schooled him but no has to make a joke 🤦 https://t.co/CGo0bu6W7n
— Haricharan Pudipeddi (@pudiharicharan) July 28, 2019