Latest News

പുതുവത്സരത്തില്‍ ‘ഷൈലോക്ക്’ന്റെ രണ്ടാം ടീസറുമായി മമ്മൂട്ടി. മാസ്റ്റര്‍ പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ആദ്യ ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതെത്തിയിരുന്നു.

ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ‘തിയാമേ’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന പൊലീസുകാരും മമ്മൂട്ടിയുമാണ് ടീസറിന്റെ ഹൈലൈറ്റ്.ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ഇന്ന് സംയുക്ത പ്രതിഷേധ റാലി. പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി മറൈന്‍ ഡ്രൈവില്‍ നടക്കും.

വൈകിട്ട് മൂന്ന് മണിയോടെ നെഹ്‌റു സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങുന്ന ചെറുജാഥകള്‍ സമ്മേളന നഗരിയിലേക്ക് പുറപ്പെടും. മുസ്ലീം സംഘടന നേതാക്കളും, മതനേതാക്കളുമടക്കം നിരവധി പേരാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

ഇന്‍ഡോര്‍: ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ ഫാം ഹൗസിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യ. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മധ്യപ്രദേശ് ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം.

പ്രമുഖ ബിസിനസ് കുടുംബാംഗങ്ങളായ പുനീത് അഗര്‍വാളും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്നു വീണതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ധര്‍മ്മരാജ് മീന പറഞ്ഞു.

ലിഫ്റ്റ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് ഓടികൂടിയവര്‍ പരിക്കേറ്റവരെ പുറത്തെടുത്ത് സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിധി അഗര്‍വാള്‍(40) എന്ന ബന്ധു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കവിയൂരിലെ കൂട്ടമരണകേസ് അന്വേഷണത്തില്‍ സിബിഐക്ക് വീണ്ടും തിരിച്ചടി. മരണം ആത്മഹത്യയാണെന്ന സി.ബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളുകയായിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി. മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാണിച്ച് നാലാമത്തെ റിപ്പോര്‍ട്ടാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കുന്നത്.

2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയേയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മരിച്ചതില്‍ ഒരു പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ മനോവിഷമമാണ് കുടംബത്തിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല, കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസസൗകര്യം നല്‍കിയത് പുറംലോകം അറിഞ്ഞതിലുള്ള അപവാദം ഭയന്നാണ് ആത്മഹത്യയെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തള്ളണണെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. എന്നാല്‍, ആരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നാണ് സി.ബി.ഐയുടെ ആദ്യ മൂന്ന് റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, അച്ഛന്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നായിരുന്നു നാലാമെത്ത റിപ്പോര്‍ട്ട്. സി.ബി.ഐയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നാണ് ബന്ധുക്കളുടെ ഹര്‍ജി.

ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ലക്‌ഷ്യം വച്ചുള്ള പൗരത്വ വിരുദ്ധ ബിൽ (CAB ) നടപ്പാക്കുന്നതിനെതിരെ KPFS  ഡിസംബർ 29  ആം തീയതി ബാസലിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. KPFS പ്രസിഡന്റ് ശ്രീ സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി സാജൻ പെരേപ്പാടൻ തുടങ്ങിയവർ ഇതിനു  നേതൃത്വം നൽകി . ഇന്ത്യൻ ഭരണഘടന എല്ലാ ഇന്ത്യക്കാർക്കും  വാഗ്ദാനം നൽകുന്ന സമത്വവും മതേതരത്വവും പുതിയ നിയമഭേദഗതിയിലൂടെ നഷ്ടപെടുത്തുന്നതിൽ KPFS അതിയായ ഉത്ക്കണ്ഠയും  അമർഷവും രേഖപ്പെടുത്തി .
പാസ്സ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖ ആയിട്ടാണ് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളത് . ഇന്ത്യയിൽ ഇനി മുതൽ ഇന്ത്യൻ പാസ്പോർട്ട്  കേവലം യാത്രാ രേഖ മാത്രം എന്നാണ് ഉത്തരവാദിത്വപ്പെട്ടിട്ടുള്ള ഭരണകർത്താക്കൾ പറയുന്നത് . ഇന്ത്യയിൽ നിന്ന് മറ്റു വിദേശ രാജ്യങ്ങളിൽ കുടിയേറിയ ധാരാളം ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിച്ചിട്ടുണ്ട് .അവരുടെ ഇന്ത്യൻ യാത്രാ രേഖയും ഇന്ത്യയിൽ അവരുടെ ബാങ്ക്ഇടപാടുകൾ, മറ്റു അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നത് OCI ( ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) വഴിയാണ് . ഭേദഗതി അനുസരിച്ച് OCI അവകാശം അപകടത്തിലേക്ക് നീങ്ങുന്നു . ഇത്  വിദേശ പൗരത്വം സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും അരക്ഷിതാവസ്‌ഥ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഘട്ടം ഘട്ടമായി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന, കാലക്രമേണ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന ആശയമാണ് ഇതിന്റെ പിന്നിലെന്ന് നാമെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെതിരെ നിസ്സംഗത വെടിഞ്ഞു എല്ലാ സ്വിസ് മലയാളികളും രംഗത്തു വരാൻ സംഘടന എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം KPFS ന്റെ പുരോഗമനപരമായ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുവാനും ആശയപരമായ പോരാട്ടങ്ങൾക്ക് മുന്നണി പോരാളികളാകുവാനും എല്ലാ സ്വിസ് മലയാളികളെയും സ്വാഗതം ചെയ്യുന്നു.

പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച നാല് വിദ്യാർത്ഥിനികളെ കോളജിൽ നിന്ന് പുറത്താക്കി. ബർത്ത്‌ഡേ പാർട്ടിക്കിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച പെൺകുട്ടികളെയാണ് കോളജിൽ നിന്ന് സസ്പൻഡ് ചെയ്തത്. സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന പെൺകുട്ടികളുടെ വീഡിയ്ഓ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് കോളജിൻ്റെ നടപടി. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു കോളജാണ് ഇത്തരത്തിൽ നടപടിയെടുത്തത്.

കൂട്ടത്തിലൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോയിൽ മൂന്നു പെൺകുട്ടികൾ കോളജ് യൂണിഫോം ധരിച്ചും മറ്റൊരു പെൺകുട്ടി സാദാ വേഷത്തിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്ന ദൃശ്യങ്ങളും കാണാമായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്താണ് വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പെൺകുട്ടികൾക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് പല ഇടങ്ങളിൽ നിന്നായി ആവശ്യമുയർന്നതിനു പിന്നാലെയാണ് കോളജ് ഇത്തരത്തിൽ നടപടിയെടുത്തത്. പെൺകുട്ടികൾ കോളജിന് അപൊഅകീർത്തിയുണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്ന് കോളജ് അധികൃതർ പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാർത്ഥിയല്ലെന്നും വീഡിയോ പകർത്തിയത് പെൺകുട്ടിയുടെ ബന്ധുവാണെന്നും കോളജ് അധികൃതർ അവകാശപ്പെടുന്നു.

നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.

കാറിന്റെ പുതുച്ചേരി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.

ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.01 നാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടൊണ് പോസ്റ്റര്‍ പുറത്തുവിടുന്നത്.

പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്ന് ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത്ുവെച്ച ഒരു ചിത്രത്തിലൂടെ. പോസ്റ്ററിലെ മോഹന്‍ലാലിന്റെ വാക്കുകള്‍.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം, 2020 മാര്‍ച്ച് 26 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനെ കൂടാതെ മഞ്ജു വര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, മധു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലേയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. കൂടാതെ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും ചിത്രത്തിലുണ്ട്.

ആഘോഷത്തിമിർപ്പിൽ 2020നെ വരവേറ്റ് കൊച്ചിയും. പതിവുപോലെ ഫോർട്ട്‌കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഹരിത പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ പച്ച പാപ്പാഞ്ഞി പുതുവർഷം പിറന്നപ്പോൾ കത്തിയമർന്നു

കിടുവാണ് പൊളിയാണ് അന്ന്യായമാണ്. പാട്ടിനൊപ്പം ചടുലനൃത്തമാടിയ ആയിരങ്ങൾക്ക് പറയാൻ മറിച്ചൊന്നുമില്ലായിരുന്നു …വൈകീട്ട് അഞ്ചുമണി മുതലങ്ങോട്ട് മിനിറ്റ് വച്ചാണ് ഫോർട്ട്‌ കൊച്ചിയിലെ കാർണിവൽ മൈതാനം ജനങ്ങളാൽ നിറഞ്ഞത്.

മൈതാനത്തോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ പപ്പാഞ്ഞിയെ ഒരുക്കിയത്. ഹരിത പ്രോട്ടോകോൾ പാലിച്ഛ് പച്ചയുടുപ്പും പച്ച പാന്റുംമൊക്കെയണിഞ്ഞാണ് പപ്പാഞ്ഞി തലയുയർത്തി നിന്നത്. വന്നവരെല്ലാം പപ്പാഞ്ഞിയെ കണ്ട് വണങ്ങി, സെൽഫിയെടുത്തു, രാത്രിയോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഫോർട്ട്‌ കൊച്ചിയിലെത്തി. ഒരു ദശാബ്ദത്തിന് അന്ത്യം കുറിച്ച് 2020 പിറന്നു ..പപ്പാഞ്ഞി എരിഞ്ഞടങ്ങി

മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടി. വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചതാണ് കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് നടിയായ എസ്.ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫിലിം ടെക്‌നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്.

ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved
➤