Latest News

തൃശൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ എക്‌സ്-റേ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. 49കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 111 ഇരുമ്ബാണികളാണ്. അതും പത്ത് വര്‍ഷത്തിനിടെ പലപ്പോഴായി അകത്താക്കിയത്.

വയര്‍ വന്ന് വീര്‍ത്ത് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മേത്തല സ്വദേശിയായ 49 വയസുള്ളയാളെ ബന്ധുക്കള്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. വയറിന്റെ എക്‌സ് റേ പരിശോധനാ ഫലം കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വയറിനകത്ത് അങ്ങിങ്ങായി എണ്ണിതീര്‍ക്കാനാകാത്ത വിധം ആണികള്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയായിരുന്നു.

മനോദൗര്‍ബല്യമുള്ള ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പലപ്പോഴായി വിഴുങ്ങിയ ഇരുമ്ബാണികളാണ് ഇപ്പോള്‍ പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ ആണികള്‍ പുറത്തെടുക്കുകയായിരുന്നു.

ആണികള്‍ ആന്തരികാവയവങ്ങളില്‍ പലതിലും തുളഞ്ഞുകയറി തങ്ങിയിരിക്കുന്ന നിലയിലായിരുന്നു. ആണികള്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ ചെറു കുടലിന്റെ 60 സെന്റീമീറ്റര്‍ നീളം ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടി വന്നു. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംസ്ഥാനത്ത് മഴ കനത്തു.നിലമ്പൂരിൽ 11 , കോഴിക്കോട് 9 , വടകര 8 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് ,മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.

വെള്ളിയാഴ്ച വരെ മൺസൂൺ സജീവമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50 കി.മി. വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ശ്രദ്ധിക്കണം. സംസ്ഥാനത്ത് വരുന്ന 48 മണിക്കൂറിൽ പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്.

ന്യൂഡൽഹി: ഡൽഹിയിലെ സാക്കിർ നഗറിൽ നാല് നില കെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തുമുണ്ടായത്. കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവൻ വ്യാപിക്കുകയായിരുന്നു. ജാമിയ മിലിയ സർവകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായത്.

പലരും കെട്ടിടത്തിൽ നിന്നും താഴേക്ക് എടുത്ത് ചാടിയാണ് തീപിടുത്തതിൽ നിന്നും രക്ഷനേടിയത്. തീപൊളളലേറ്റവരേയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് സമീപം നിറുത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. എട്ടോളം ഫയർ സർവീസ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട് .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുഴഞ്ഞു വീണത്. ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എഡ്ജ്ബാറ്റ്‌സന്‍: നഥാന്‍ ലിയോണിന്റെ സ്പിന്‍ മാന്ത്രികതയ്ക്ക് മുന്നില്‍ കറങ്ങി വീണ് ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 251 റണ്‍സിന്റെ പരാജയം. ഇതോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി.

ആഷസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പിന്തുടര്‍ന്ന് നേടുന്ന വിജയം മുന്നില്‍ കണ്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ റോറി ബേണ്‍സിനെ തുടക്കത്തില്‍ തന്നെ നഷ്ടമായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 11 റണ്‍സാണ് ബേണ്‍സ് എടുത്തത്. 398 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.

ബേണ്‍സ് പുറത്തായെങ്കിലും ജെയ്‌സന്‍ റോയി നിലയുറപ്പിച്ചത് ഇംഗ്ലണ്ടിന് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തു നില്‍ക്കെ റോയി പുറത്തായി. തൊട്ടു പിന്നാലെ ജോ ഡെന്‍ലിയും നായകന്‍ ജോ റൂട്ടും പുറത്തായി. റൂട്ട് 28 റണ്‍സാണെടുത്തത്. ലഞ്ചിന് മുമ്പേ ഇംഗ്ലണ്ടിന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായി.

മടങ്ങി വന്നപ്പോഴും ഇംഗ്ലണ്ടിന് തിരിച്ചു വരാനായില്ല. മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. വാലറ്റത്തെ ലിയോണ്‍ കറക്കി വീഴ്ത്തി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ലിയോണ്‍ നേടിയത്. 18 വര്‍ഷത്തിന് ശേഷം എഡ്ജ്ബാസ്റ്റണില്‍ ഓസ്‌ട്രേലിയ ജയിക്കുന്നത്. ഇന്നത്തെ മത്സരത്തിലൂടെ ലിയോണ്‍ 350 ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും മറി കടന്നു.

ക്രിസ് വോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 37 റണ്‍സാണ് വോക്‌സ് നേടിയത്. 2005 ന് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിക്കുന്നത്. രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 142 റണ്‍സും മാത്യു വെയ്ഡ് 110 റണ്‍സും നേടി.

വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ ലോകകപ്പിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലും കാണികള്‍ അധിക്ഷേപ വാക്കുകള്‍ വിളിച്ചും കൂവി വിളിച്ചും തങ്ങളുടെ അരിശം തീര്‍ക്കുകയാണ്. ആഷസ് കാണാനായി ഇംഗ്ലണ്ട് ആരാധകര്‍ എത്തിയത് കൈയ്യിലൊരു സാന്‍ഡ് പേപ്പറുമായാണ്. കളിക്കിടെ അതുയര്‍ത്തിപ്പിടിച്ചാണ് കൂവല്‍.

ഇന്നലെ തന്റെ തിരിച്ചു വരവില്‍ സെഞ്ചുറി നേടിയിട്ടും സ്മിത്തിനോടുള്ള വെറുപ്പ് മറക്കാന്‍ ഇംഗ്ലണ്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളിലെ വാര്‍ത്ത. സോഷ്യല്‍ മീഡിയയും ആദ്യം കൂവി വിളിച്ച ആരാധകരില്‍ മിക്കവരും സ്മിത്തിന് കൈയ്യടിക്കുമ്പോള്‍ താരത്തെ വീണ്ടും അപമാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.

ദ ഡെയ്‌ലി സ്റ്റാര്‍, മെട്രോ, ഡെയല് എക്‌സ്പ്രസ് എന്നീ പത്രങ്ങള്‍ സ്മിത്തിനെ അഭിനന്ദിച്ചെങ്കിലും ദ സണ്‍ പോലുള്ളവ താരത്തെ സാന്‍ഡ് പേപ്പര്‍ വിവാദത്തെ ഓർമിപ്പിച്ചാണ് വിമര്‍ശിച്ചത്. ദ സണ്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്നാണ് തലക്കെട്ട് നല്‍കിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും മറി കടന്നിരുന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്‌ലി 123 ഇന്നിങ്‌സുകളെടുത്തു.

അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന്‍ 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന്‍ തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നിൽപാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രായ ആ​ദ്യ ട്വ​ന്‍റി20​യി​ൽ നി​ക്കോ​ളാ​സ് പു​രാ​നെ സെ​യ്നി പു​റ​ത്താ​ക്കി​യ​പ്പോ​ൾ താ​ര​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ച്ച​തി​നാ​ണ് ന​ട​പ​ടി. സെ​യ്നി​ക്ക് ഒ​രു ഡി​മെ​റി​റ്റ് പോ​യി​ന്‍റ് ല​ഭി​ച്ചു.   ഐ​സി​സി പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.5 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. മ​ൽ​സ​രം ന​ട​ക്കു​മ്പോ​ൾ ഫീ​ൽ​ഡ് അം​പ​യ​ർ​മാ​രാ​യി​രു​ന്ന നി​ഗേ​ൽ ഡു​ഗി​ഡ്, ഗ്രി​ഗ​റി ബ്രാ​ത്ത്‍​വെ​യ്റ്റ്, തേ​ർ​ഡ് അം​പ​യ​ർ ലെ‍​സ്‍​ലി റെ​യ്ഫ​ർ​ എ​ന്നി​വ​രാ​ണു സെ​യ്നി കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്.   മ​ത്സ​ര​ത്തി​ൽ 17 റ​ൺ​സ് വ​ഴ​ങ്ങി സെ​യ്നി മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യി​രു​ന്നു.

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് പോ​ലീ​സ്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ത്തി​ലൂ​ടെ ജ​മ്മു കാ​ഷ്മീ​രി​ന് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക പ​ദ​വി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നത്തെ തുടർന്നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​മ്മു​വി​ൽ സ്ഥി​തി സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ശ്രീ​ന​ഗ​ർ ജി​ല്ല​യി​ൽ വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ശ്രീ​ന​ഗ​ർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷാ​ഹി​ദ് ഇ​ക്ബാ​ൽ ചൗ​ധ​രി പ​റ​ഞ്ഞു.

കി​ഷ്ത്വാ​ർ, രാ​ജൗ​രി ജി​ല്ല​ക​ളി​ലും രാം​ബാ​ൻ ജി​ല്ല​യി​ലെ ബ​നി​ഹാ​ൽ പ്ര​ദേ​ശ​ത്തും അ​ധി​കൃ​ത​ർ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ജ​മ്മു​വി​ലെ​യും ശ്രീ​ന​ഗ​റി​ലെ​യും പ​ല ജി​ല്ല​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു

കൊ​​​ച്ചി: ഫാ​​​ൻ​​​സി​​ഡ്ര​​​സ് എ​​​ന്ന ചി​​​ത്രം നി​​​ർ​​​മി​​​ച്ചു സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ൽ പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പു​​​മാ​​​യി ന​​​ട​​​ൻ ഗി​​​ന്ന​​​സ് പ​​​ക്രു. ഏ​​​റ്റ​​​വും ഉ​​​യ​​​രം കു​​​റ​​​ഞ്ഞ സി​​​നി​​​മാ നി​​​ർ​​​മാ​​​താ​​​വ് എ​​​ന്ന ബെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡും ഇ​​​തോ​​​ടെ പ​​​ക്രു സ്വ​​​ന്ത​​​മാ​​​ക്കി. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ന​​​ല്ല അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ചി​​​ത്ര​​​ത്തി​​​നു കി​​​ട്ടു​​​ന്നു​​​ണ്ടെ​​​ന്നു ഗി​​​ന്ന​​​സ് പ​​​ക്രു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ശി​​​ല്പി ഡാ​​​വി​​​ഞ്ചി സു​​​രേ​​​ഷ് നി​​​ർ​​​മി​​​ച്ച സൈ​​​ക്കി​​​ൾ ച​​​വി​​​ട്ടു​​​ന്ന പ​​​ക്രു​​​വി​​​ന്‍റെ ശി​​​ൽ​​​പം ച​​​ട​​​ങ്ങി​​​ൽ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു. ഫാ​​​ൻ​​​സി ഡ്ര​​​സ് ചി​​​ത്ര​​​ത്തി​​​ലെ ബെ​​​ൻ കു​​​ട്ട​​​ൻ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണു ശി​​​ൽ​​​പം നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2013ൽ ​​​കു​​​ട്ടി​​​യും കോ​​​ലും എ​​​ന്ന ചി​​​ത്രം പ​​​ക്രു സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പാമ്പുകളില്ലാത്ത ലോകത്തിലെ ഏക പ്രദേശമെന്ന വിശേഷണം യൂറോഷ്യന്‍ രാജ്യമായ അയര്‍ലണ്ടിനുള്ളതാണ്. ലോകത്തിലെ ഓരോ കോണിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം പാമ്പ് കാണപ്പെടാത്തതിന്റെ പിന്നില്‍ എന്താണെന്നും ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല; ഇതുവരെ ആ രാജ്യത്ത് പാമ്പുകള്‍ ഉണ്ടായിട്ടില്ല.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നത്. ആ സമയത്ത് ഗ്വോണ്ടാന എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്.

അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് ഉള്ളത് പാമ്പിനെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്. “ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാൻ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാർത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു.

സ്വകാര്യ വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ വിവാഹം കഴിഞ്ഞതായി രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനില്‍ ബിസിനസുകാരനായ റിതേഷാണ് തന്‍റെ ഭര്‍ത്താവെന്നും മുംബൈയില്‍ വച്ചായിരുന്നു വിവാഹമെന്നും രാഖി പറയുന്നു. തന്‍റെ കടുത്ത ആരാധകനായിരുന്നു റിതേഷെന്നും വാട്സ്‌ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും രാഖി പറയുന്നു. വിവാഹ ശേഷം റിതേഷ് ലണ്ടനിലേക്ക് മടങ്ങിയെന്നും വിസ ലഭിച്ചയുടന്‍ താന്‍ ലണ്ടനിലേക്ക് പോകുമെന്നും രാഖി പറയുന്നു.

എന്തുകൊണ്ടാണ് വിവാഹം വളരെ രഹസ്യമായി സൂക്ഷിച്ചതെന്ന് ചോദിച്ചപ്പോൾ രാഖി സാവന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, “വിവാഹിതരാണെന്ന് ആളുകൾ അറിഞ്ഞാൽ, മുമ്പ് സ്ത്രീകൾ അനുഭവിച്ചിരുന്നത് പോലെ എനിക്കും ഈ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെയാകു എന്ന് ഞാൻ ഭയപ്പെട്ടു. ദീപിക, പ്രിയങ്ക തുടങ്ങിയ വലിയ നടിമാരെ പോലെയല്ല. അവർക്ക് വിവാഹക്കാര്യം പ്രഖ്യാപിച്ചാലും എപ്പോഴത്തേയും പോലെ അവസരങ്ങൾ ലഭിക്കും.

പക്ഷെ ഞാൻ ഐറ്റം നമ്പറുകൾ ചെയ്യുന്ന ആളാണ്. ഞാൻ ഇപ്പോൾ വിവാഹിതയായ സ്ത്രീയാണെന്ന് ആളുകൾ അറിഞ്ഞാൽ എനിക്ക് ജോലി ലഭിക്കുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇന്ന് ഞാൻ വളരെ സന്തുഷ്ടയായ സ്ത്രീയായതിനാൽ അത് പിന്നീടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു പുരുഷനുമായി ഞാൻ വിവാഹിതയായി,” രാഖി സാവന്ത് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved