Latest News

ദൂരദര്‍ശന്റെ ആദ്യകാല വാർത്താവതാരകരില്‍ ഒരാളായ നീലം ശര്‍മ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

പതിറ്റാണ്ടുകളായി ദൂരദര്‍ശനില്‍ വാർത്താവതാരകയായി സേവനമനുഷ്ഠിച്ച നീലം ശര്‍മ്മ അവതാരകയെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീശാക്തീകരണത്തിന് ഊര്‍ജം പകര്‍ന്ന അവരുടെ ‘തേജസ്വിനി’, ‘ബഡി ചര്‍ച്ച’ തുടങ്ങിയ പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വർഷം ആദ്യം നീലം ശർമ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രിയ വാർത്താവതാരകയുടെ പെട്ടെന്നുള്ള മരണവാർത്ത ഞെട്ടിക്കുന്നതാണ്. നീലം ശര്‍മ്മയ്ക്ക ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

നീലം ശര്‍മയുടെ വിയോഗത്തില്‍ ദൂരദര്‍ശന്‍ അനുശോചിച്ചു. ഡല്‍ഹി ധനകാര്യമന്ത്രി മനിഷ് സിസോദിയ അടക്കമുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

 

മോഹന്‍ലാലും സൂര്യയും ഒന്നിച്ചു അഭിനയിച്ച കാപ്പാന്‍ സെപ്റ്റംബര്‍ ഇരുപതിന് തീയേറ്ററുകളില്‍ എത്തുകയാണ്. പ്രശസ്ത സംവിധായകന്‍ കെ വി ആനന്ദ് ഒരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് കെ വി ആനന്ദും സൂര്യയും പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാല്‍ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ പൂര്‍ണ്ണമായും ആ കഥാപാത്രമായി അദ്ദേഹം മാറി എന്ന് കെ വി ആനന്ദ് പറയുന്നു. അദ്ദേഹം തന്റെ മനസ്സില്‍ ആ കഥാപാത്രത്തിന് ഒരു രൂപവും ഭാവവും ഉണ്ടാക്കിയിരുന്നു കെ വി ആനന്ദ് വിശദീകരിക്കുന്നു.

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ സംശയം പ്രകടിപ്പിച്ച തന്റെ സഹസംവിധായകന്‍ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത വിഷ്വല്‍സ് കണ്ടു അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചത് എങ്ങനെയാണു സര്‍ ഇങ്ങനെ അഭിനയിക്കാന്‍ കഴിയുന്നത് എന്നാണെന്നു കെ വി ആനന്ദ് പറയുന്നു.

അതേസമയം, മോഹന്‍ലാലിന് മുന്നില്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ തനിക്കു ആദ്യം തോന്നിയത് ഒരു മായാ ലോകത്താണ് താനെന്നാണ് എന്ന് സൂര്യ പറയുന്നു. ഓരോരുത്തരുമായും മോഹന്‍ലാല്‍ സര്‍ ഇടപെടുമ്പോള്‍ അവരുടെ പ്രായത്തിലേക്കു ഇറങ്ങി ചെന്ന് അവരുടെ ഒരു കൂട്ടുകാരനെ പോലെയാവും അദ്ദേഹം എന്നും അദ്ദേഹത്തെ പോലെ ഒരു സീനിയര്‍ നടന്‍ ഓരോ ജൂനിയര്‍ ആയ ആളുകളോടും കാണിക്കുന്ന എളിമയും സൗഹൃദവും താന്‍ അടക്കമുള്ളവര്‍ക്ക് മുന്നോട്ടുള്ള ലൈഫില്‍ ഒരു വലിയ പാഠമാണ് എന്നും സൂര്യ പറയുന്നു.

വിമാനത്താവളത്തിലെ പരിശോധനയില്‍ മടുപ്പ് തോന്നി ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്രക്കാരന്‍ പുലിവാലുപിടിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്വാതന്ത്ര്യദിനത്തിൽ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) ആണ് ജീവനക്കാരോട് ബോംബെന്ന് ഉച്ചരിച്ച് പുലിവാലു പിടിച്ചത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ സാധാരണ പരിശോധന കൂടാതെ പരിശോധന ശക്തമാക്കിയിരുന്നു. പതിവു പരിശോധനക്ക് പുറമേ വിമാനത്തിൽ കയറുന്നതിനു മുൻപും പരിശോധനയുണ്ടായി.

ഇതില്‍ പ്രതിഷേധിച്ചതാണ് യാത്രികന് വിനയായത്. വിമാനത്തിൽ കയറാനെത്തിയ രവി നാരായണന്‍റെ കൈവശമുള്ള ബാഗ് ശ്രീലങ്കൻ എയർലൈൻസിലെ ജീവനക്കാർ പരിശോധിച്ചു. തുടർച്ചയായ പരിശോധനയിൽ ദേഷ്യം വന്ന യാത്രികന്‍ ഇവരോടാണ് ഈ ചോദ്യം ചോദിക്കുകയായിരുന്നു.

ചോദ്യം കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി യാത്രകന്‍റെ ബാഗ് വിശദമായി പരിശോധിച്ചു. പിന്നാലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി. ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രികന്റെ ചെക്കിൻ ബാഗും ആവശ്യപ്പെട്ടു.

എന്നാല്‍ ചെക്കിൻ ബാഗ് ഇല്ലാതെയായിരുന്നു രവി നാരായണൻ എത്തിയത്. പിന്നാലെ ഇദ്ദേഹത്തിന്‍റെ യാത്ര വിമാനക്കമ്പനി തടഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‍തു.

അടുത്തിടെ ചെന്നൈ വിമാനത്താവളത്തില്‍ കടുത്ത സുരക്ഷാ പരിശോധനക്കിടയിലും ഇത്തരം സംഭവം നടന്നിരുന്നു. അന്ന് ‘എന്‍റെ ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ചോദിച്ച പത്തനംതിട്ട സ്വദേശിയായ അലക്സ് മാത്യു എന്ന യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൊലീസിന് കൈമാറുകയായിരുന്നു.

മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍ നടക്കുന്നു. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടത്തിന് 27 കോടി രൂപയിലേറെയാണ് അധികൃതർ നിശ്ചയിച്ച അടിസ്ഥാന വില.

ഓൺലൈനിലൂടെയാണ് ലേലം ഒരുക്കിയിരിക്കുന്നത്. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമാണ് ദുബായ് മാളിൽ പ്രദർശിപ്പിച്ചിട്ടുള്ള അസ്ഥികൂടത്തിനുള്ളത്. അഞ്ച് ആനകളുടെ ഭാരം. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാൻ ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബായ് മാളിൽ എത്തിയത്.

ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ഈ ദിനോസറിന്‍റെ 90% അസ്ഥികൂടവും യഥാർഥത്തിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. 2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ 2014ലാണ് ദുബായിലെത്തിച്ചത്. ഈ മാസം 25വരെ ലേലം വിളി നീണ്ടു നില്‍ക്കും.

അഫ്‍ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രാദേശികസമയം രാത്രി 10.40 നാണ് സ്ഫോടനമുണ്ടായത്. വിവാഹചടങ്ങുകള്‍ നടന്നിരുന്ന ഹാളിന്‍റെ റിസപ്ഷന്‍ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയം സ്ഥലത്ത് നാനൂറിലേറെപ്പേരുണ്ടായിരുന്നു.

ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്താറുണ്ട്. കഴിഞ്ഞ ദിവസം കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളിൽ ആ​​​​ണ്‍, പെ​​​​ണ്‍ മി​​​​ശ്രപ​​​​ഠ​​​​ന​​​​ം സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലെ​​​​ന്ന മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി എ​​​​സ്. വൈ​​​​ദ്യ​​​​നാ​​​​ഥ​​​​ന്‍റെ വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ജ്ഞ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ അ​​​ന്പ​​​ര​​​പ്പും ആ​​​​ശ​​​​ങ്ക​​​​യും. ഒ​​​​രു കോ​​​​ള​​​​ജി​​​​ലെ കേ​​​​സി​​​​ന്മേ​​​​ൽ, കേ​​​​സു​​​​മാ​​​​യി പ​​​​രോ​​​​ക്ഷ​​​ബ​​​​ന്ധം പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത വ​​​​ർ​​​​ഗീ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ വ​​​​രെ ഉ​​​​ന്ന​​​​ത ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ത​​​​ന്‍റെ വി​​​​ധി​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ത് രാ​​​​ജ്യ​​​​ത്തെ നീ​​​​തി​​​​പീ​​​​ഠ​​​​ങ്ങ​​​​ളു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി പോ​​​​ലും ഇ​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നി​​​​യ​​​​മ​​​​ജ്ഞ​​​​ൻ പ​​​​റ​​​​ഞ്ഞു.

ക്രൈ​​​​സ്ത​​​​വമ​​​​ത​​​​ത്തെ​​​​യും രാ​​​​ജ്യ​​​​ത്ത് ന​​​​ല്ല നി​​​​ല​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​ട​​​​ച്ചാ​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി വി​​​​ധി​​​​യെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് അ​​​ന്പ​​​ര​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് വി​​​​ര​​​​മി​​​​ച്ച ഉ​​​​ന്ന​​​​ത ന്യാ​​​​യാ​​​​ധി​​​​പ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഞെ​​​​ട്ടി​​​​ക്കു​​​​ന്ന​​​​താ​​​​ണി​​​​ത്, ഒ​​​​രി​​​​ക്ക​​​​ലും സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​ണ്. വി​​​​ധി പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ത​​​​ന്നെ വേ​​​​ണ്ട തി​​​​രു​​​​ത്ത​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സ്വ​​​​യം​​​​ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള മ​​​​ദ്രാ​​​​സ് ക്രി​​​​സ്ത്യ​​​​ൻ കോ​​​​ള​​​​ജി​​​​ലെ പ്ര​​​ഫ​​​സ​​​ർ​​​ക്കെ​​​തി​​​രേ കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ സ്വീ​​​ക​​​​രി​​​​ച്ച അ​​​​ച്ച​​​​ട​​​​ക്ക​​​ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ഫ​​​​സ​​​​റാ​​​​യ പ്ര​​​​തി ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ വി​​​​ധി​​​​യി​​​​ലാ​​​​ണ് വി​​​​വാ​​​​ദ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ജ​​​​ഡ്ജി ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യ്ക്കി​​​​ടെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്ന 32 പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ന്മേ​​​​ൽ ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​നാ​​​​യ പ്ര​​​​ഫ​​​​സ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലി​​​​ന്‍റെ നീക്കം പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

കോ​​​​ള​​​​ജ് ന​​​​ട​​​​പ​​​​ടി​​​​യെ ശ​​​​രി​​​​വ​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​നാ​​​​യ പ്ര​​​​ഫ​​​​സ​​​​റു​​​​ടെ ഹ​​​​ർ​​​​ജി ഈ ജ​​​​ഡ്ജി ത​​​​ള്ളി​​​​യ​​​​ത്.വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ന്മേ​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ച് ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ഷോ​​​​കോ​​​​സ് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കു​​​​കയാ ണ് കോ​​​​ള​​​​ജ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ചെ​​​​യ്ത​​​​ത്. ഫ​​​​ല​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണ​​​​വും സു​​​​ര​​​​ക്ഷ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു കോ​​​​ള​​​​ജി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. കോ​​​​ട​​​​തി വി​​​​ധി​​​​യും ഇ​​​​ക്കാ​​​​ര്യം ശ​​​​രി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ന്നി​​​​ട്ടും രാ​​​​ജ്യ​​​​ത്തെ ക്രൈ​​​​സ്ത​​​​വ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സു​​​​ര​​​​ക്ഷ​​​​യി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​ധി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.  കേ​​​​സു​​​​മാ​​​​യി ഒ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലാ​​​​തെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന ആ​​​​രോ​​​​പ​​​​ണം വ​​​​രെ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത ജ​​​​ഡ്ജി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വും പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വു​​​​മാ​​​​ണെ​​​​ന്ന് നി​​​​യ​​​​മ​​​​ലോ​​​​കം വി​​​​ല​​​​യി​​​​രു​​​​ത്തി. ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും അ​​​​നാ​​​​വ​​​​ശ്യ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യ പ​​​​ര​​​​മാ​​​​ർ​​​​ശം ഒ​​​​രി​​​​ക്ക​​​​ലും ഉ​​​​ണ്ടാ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വി​​​​ധി​​​​യി​​​​ലെ പ​​​​രാ​​​​മ​​​​ർ​​​​ശം നീ​​​​ക്കാ​​​​നാ​​​​യി കോ​​​​ള​​​​ജ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ ജ​​​​ഡ്ജി സ്വ​​​​യം വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഉ​​​​ചി​​​​ത​​​​മെ​​​​ന്ന് മ​​​​റ്റൊ​​​​രു റി​​​​ട്ട​​​​യേ​​​​ഡ് ജ​​​​ഡ്ജി പ​​​​റ​​​​ഞ്ഞു.

ശ​​ബ​​രി​​മ​​ല: സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ബി​​നോ​​യ് കോ​​ടി​​യേ​​രി ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​നം ന​​ട​​ത്തി. കെ​​ട്ടു​​ നി​​റ​​ച്ചാ​​ണ് ബി​​നോ​​യ് കോ​​ടി​​യേ​​രി ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്. മാ​​ളി​​ക​​പ്പു​​റ​​ത്തും ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി. ഉ​​ച്ച​​യോ​​ടെ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തി​​യ ബി​​നോ​​യ് വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ന്ന​​പ്പോ​​ഴാ​​ണ് ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​ത്.

ചങ്ങനാശേരി ∙ മകൾ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്ത അമ്മ കാർ ഇടിച്ചു മരിച്ചു. അപകടത്തിൽ മകൾക്കു ഗുരുതരമായി പരുക്കേറ്റു. ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയ്ക്കു സമീപം 15നു രാത്രി 7.30നായിരുന്നു അപകടം. ചങ്ങനാശേരി കാക്കാംതോട് മാമ്പറമ്പിൽ പരേതനായ സുരേന്ദ്രന്റെയും ഓമനയുടെയും മകളും കൊടുങ്ങൂർ ഇളമ്പള്ളി കോട്ടേപ്പറമ്പിൽ ബൈജുവിന്റെ ഭാര്യയുമായ ശോഭന (56) ആണു മരിച്ചത്.

സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ ഗീതു(27)വിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തി.അസംപ്ഷൻ കോളജ് ഹോസ്റ്റലിനു സമീപം വാടകവീട്ടിലാണു ഗീതുവും കുടുംബവും കഴിഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞതിനാൽ മറ്റൊരു വാടകവീട് അന്വേഷിക്കുന്നതിനു വേണ്ടി പോകുമ്പോഴായിരുന്നു അപകടം.

പാലത്രച്ചിറ ഭാഗത്തു നിന്നെത്തിയ കാർ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്കു വീണ ഇരുവരെയും സമീപവാസിയായ സതീശ് വലിയവീടന്റെ വാഹനത്തിൽ കയറ്റി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശോഭനയെ രക്ഷിക്കാനായില്ല. അസംപ്ഷൻ കോളജ് വിമല ഹോസ്റ്റലിലെ ജീവനക്കാരിയാണു ശോഭന. എസ്ബി കോളജിനു സമീപമുള്ള ബേക്കറിയിലെ ജീവനക്കാരിയാണു ഗീതു. ശോഭനയുടെ സംസ്കാരം ഇന്നു 3നു കൊടുങ്ങൂരിലെ വീട്ടുവളപ്പിൽ. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജസ്റ്റിൻ, രാഹുൽ. പൊലീസ് കേസെടുത്തു.

ഭൂമി ഡേറ്റാ ബാങ്കിൽ നിന്നു മാറ്റുന്നതിനായി കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ചങ്ങനാശേരി കൃഷി ഫീൽഡ് ഓഫിസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ആലുംമൂട് മണ്ഡലം ജംക്‌ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരിയെ ആണു വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കിൽപെടാത്ത 55,000 രൂപയും ഇവരുടെ പക്കൽ നിന്നു വിജിലൻസ് സംഘം പിടിച്ചെടുത്തു. 3 ഫോണുകളും 5 സിം കാർഡുകളും ഇവരുടെ ബാഗിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നൽകണമെന്ന ആവശ്യവുമായി കൃഷി ഓഫിസിൽ എത്തിയപ്പോൾ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാൽ, പണം നൽകാൻ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാൽ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നൽകിയാൽ മതിയെന്നും പറഞ്ഞുവത്രേ. തുടർന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലൻസ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണിൽ ബന്ധപ്പെട്ടപ്പോള്‍, ‘ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാർ കാണും’ എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസിൽ നിന്നു താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടൻ തന്നെ സമീപത്തു കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ വസന്തകുമാരിയെ പിടികൂടി. തുടർന്ന് കൃഷി ഓഫിസിൽ നടത്തിയ പരിശോധനയിൽ ഫയലുകളിൽ വ്യാപകമായ കൃത്രിമം കണ്ടെത്തി.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ സി.ബിജുകുമാർ, ഇക്കണോമിക്സ് റിസർച് ഓഫിസർ അഭിലാഷ് കെ.ദിവാകർ, വിജിലൻസ് ഡിവൈഎസ്പി മനോജ് കുമാർ, വിജിലൻസ് സിഐമാരായ വി.നിഷാദ് മോൻ, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിൻസന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനിൽ കുമാർ, അജിത് ശങ്കർ, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാർ, തുളസീധരക്കുറുപ്പ്, ജിജുമോൻ, കെ.എൻ.സാജൻ, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നു കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസിൽ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകൾ ഷെൽഫിൽ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങൾക്കു മുൻപു നഗരസഭാ കൗൺസിൽ യോഗത്തിൽ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്കുമായാണ് എത്തിയത്.

RECENT POSTS
Copyright © . All rights reserved