ജോൺ കുറിഞ്ഞിരപ്പള്ളി
ഞങ്ങളുടെ ടാക്സി സാമാന്യം നല്ല വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നു. പുറകിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന റോഡരികിലെ കാഴ്ചകളിൽ ഞാൻ വിരസത അകറ്റാൻ വെറുതെ നോക്കിയിരുന്നു.
ബാംഗ്ലൂർ കെംപെഗൗഡ ഇൻ്റെർനാഷണൽ എയർപോർട്ടിലേക്ക് ഇനി കഷ്ട്ടിച്ചു പത്തു കിലോമീറ്റര് ദൂരം കാണും.
മനസ്സിൽ ടെൻഷൻ കൂടി വരുന്നു.ശ്രുതിയോട് എന്ത് പറയണം?അവൾ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ അവൾ യാത്ര ഉപേക്ഷിക്കുമോ?
അങ്ങിനെ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വരുന്നുണ്ട്.
എല്ലാകാര്യങ്ങളും നിസ്സാരമായികാണുന്ന എനിക്ക് ഇത്രയധികം ടെൻഷൻ ഉണ്ടാകാൻ പാടില്ലാത്തതാണ്.
നഷ്ടം സംഭവിക്കും എന്ന അവസ്ഥ വരുമ്പോൾ മാത്രമേ പലതിൻ്റെയും വിലയറിയൂ എന്ന് പറയുന്നത് വളരെ ശരിയാണ്.കാർ റേഡിയോയിൽനിന്നും കേൾക്കുന്ന പാട്ടിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ ഒരു വിഫല ശ്രമം നടത്തിനോക്കി.
ഞാൻ ജോൺ സെബാസ്റ്റ്യനെ ശ്രദ്ധിച്ചു. എന്തുകൊണ്ടോ അവനും ടെൻഷനിൽ ആണന്നു തോന്നുന്നു.അവൻ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചു ഇരിക്കുകയാണ്.അവൻ്റെ കാര്യം വളരെ പരിതാപകരമായിരുന്നു.ഒരു ഗുണ്ടയെപ്പോലെ പെരുമാറുമെങ്കിലും അടുത്തറിയുമ്പോൾ സഹതാപം തോന്നും.എഞ്ചിനീറിങ്ങിന് അവസാന സെമസ്റ്റർ പരീക്ഷക്ക് മുൻപ് കോളേജിൽ ഉണ്ടായ ഒരു അടിപിടി കേസ് അവൻ്റെ ഭാവി തകർത്തു കളഞ്ഞു അവനെ രണ്ടു വർഷത്തേക്ക് കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
നാണക്കേടും വീട്ടിൽനിന്നുമുള്ള കുറ്റപ്പെടുത്തലുകളും കേട്ടും കണ്ടും മടുത്ത് അവൻ ബാംഗ്ലൂരിൽ വന്നതാണ്.ഒരു ചെറിയ ജോലിയിൽ തട്ടിയും മുട്ടിയും കഴിയുകയാണ്.സ്നേഹിക്കുന്നവർക്കു
അവൻ ചോദിച്ചു,”മാത്യു, നിന്നെ ഒറ്റികൊടുക്കുന്ന ആ യൂദാസ് ആരാണ്?”
സത്യം അവനോടു തുറന്നു പറയണോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.ഞാൻ പറയുന്നത് കേൾക്കാൻ അവൻ കാതും കൂർപ്പിച്ച് ഇരിക്കുകയാണ്.അവനോട് അത് പറയണോ ?
ഞാൻ പറഞ്ഞു,”അത്………….”
ജോൺ സെബാസ്റ്റ്യൻ വിളിച്ചു പറഞ്ഞു,”നോക്കൂ ..”അവൻ സൈഡിലേക്ക് കൈ ചൂണ്ടി.”വണ്ടി നിർത്തൂ”
ഡ്രൈവർ കാർ പെട്ടന്ന് ബ്രേക്കിട്ടു.
” എന്താ? എന്തു പറ്റി?”
റോഡരുകിൽ ആക്സിഡന്റ് ആയി ഒരു കാർ കിടക്കുന്നു.
“അത്,പ്രസാദിൻ്റെ കാർ അല്ലെ?അതെ.അത് അവൻ്റെ കാർ തന്നെ.”
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി നിർത്തിയിട്ട് ആക്സിഡന്റ് നടന്ന സ്ഥലത്തേക്കു ചെന്നു. പ്രസാദ് അബോധാവസ്ഥയിൽ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കുന്നു.കാറിൻ്റെ ബോണറ്റ് പൂർണമായി തകർന്നിരിക്കുന്നു.ഓവർ സ്പീഡിൽ സൈഡിലെ റെയ്ൽസിൽ ഇടിച്ചു തകർന്നതാണ്.
ഏതാനും വഴിപോക്കരും വാഹനങ്ങളിൽ വരുന്നവരും എന്തു പറ്റി എന്നറിയാൻ എത്തി നോക്കുന്നുണ്ട്. ചുറ്റും കുറച്ചു ആളുകൾ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിലുള്ള ആരോ ആംബുലൻസിനും പോലീസിനും ഫോൺ ചെയ്തു.
എനിക്ക് അങ്ങിനെ നോക്കിനിൽക്കാൻ കഴിയുന്നില്ല.ഞാനും ജോൺസെബാസ്റ്റ്യനും കൂടി പ്രസാദിനെ കാറിനകത്തുനിന്ന് മറ്റുള്ളവരുടെ സഹായത്തോടെ പുറത്തിറക്കി കിടത്തി.
ആബുലൻസും പോലീസും വന്നു.
പ്രസാദിന് എന്തു സംഭവിച്ചു എന്നറിയാതെ അവനെ റോഡിൽ വിട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല.ജോൺ സെബാസ്റ്റ്യൻ പറഞ്ഞു “നീ എയർപോർട്ടിൽ പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ അന്യേഷിച്ചു വരാം.”
പ്രസാദിനെ അവിടെ എങ്ങിനെ വിട്ടിട്ടു പോകും?എന്തൊക്കെയാണെങ്കിലും മനസ്സിൽ സഹതാപത്തിന്റെ മുളകൾ പൊട്ടുന്നത് ഞാനറിഞ്ഞു.ഇങ്ങനെയുള്ള അവസരത്തിൽ കണ്ടില്ലെന്ന് വയ്ക്കാൻ എനിക്ക് കഴിയില്ല.അബോധാവസ്ഥയിൽ കിടക്കുന്ന പ്രസാദ് ,ഒരിക്കൽ അവൻ എൻ്റെ സുഹൃത്തായിരുന്നു.
ഞാൻ ശ്രുതിയെ വിളിച്ചു.
ഫോൺ എടുത്തപ്പഴേ അവൾ പറഞ്ഞു,”മാത്തു,ഞാൻ ഒരു പത്തുമിനിറ്റുകഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം ”
ഫോൺ ഡിസ് കണക്ട് ആയി.അവൾ തിരക്കിലാണെന്ന് തോന്നുന്നു.
ജോൺ സെബാസ്റ്റ്യൻ നിർബന്ധിച്ചു “നീ എയർപോർട്ടിലേക്ക് പൊയ്ക്കോളു. ഞാൻ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ അന്യേഷിക്കാം.”
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.ശ്രുതിയെ കണ്ടേ പറ്റൂ.ഈ നിർണായക സമയത്തിൽ അവളെ കാണാതിരിക്കാൻ കഴിയില്ല.
അവസാനം ഞാൻ എയർപോർട്ടിൽ പോയി ശ്രുതിയെ കാണാൻ തീരുമാനിച്ചു.
ശ്രുതിയുടെ കോൾ വന്നു;” മാത്തു നീ എവിടെയാ?”
ഞാൻ എന്തു പറയണമെന്ന് സംശയിച്ചു.നടന്ന സംഭവങ്ങൾ അവളോട് ഫോണിൽ പറയാതിരിക്കുന്നതാണ് നല്ലത്.കാണുമ്പൊൾ നേരിട്ട് പറയാം.വെറുതെ ഈ അവസരത്തിൽ അവളെ അപ്സെറ്റ് ആക്കേണ്ട. “ദാ,ഞാൻ എയർപോർട്ടിൽ എത്താറായി”
“ശരി”
ഞാൻ തിരിച്ചു ടാക്സിയിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഒരു പോലീസ്കാരൻ അടുത്തുവന്നു,”നിങ്ങൾക്ക് പരിചയമുള്ള ആളാണോ ഇത്?”
“അതെ”.
“നിങ്ങൾ സ്റ്റേഷൻ വരെ ഒന്ന് വരണം.ഇയാളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റൈൽസും ഞങ്ങൾക്ക് വേണം.അയാളുടെ ബോഡി ചെക്കപ്പ് ചെയ്തപ്പോൾ അയാൾ ഡ്രഗ്സ് ഉപയോഗിച്ചിരുന്നു എന്ന് ഒരു സംശയം ഡോക്ട്ടർ പറയുകയുണ്ടായി.”
പ്രസാദിനെയുംകൊണ്ട് ആംബുലൻസ് നീങ്ങി തുടങ്ങിയിരുന്നു.
ജോൺ സെബാസ്റ്റ്യൻ എന്നെ നോക്കി,”ഇത് കുഴഞ്ഞ കേസാണ്.നാർക്കോട്ടിക് സെൽ അന്വേഷിച്ചാൽ ആകെ കുഴയും.ജാമ്യം പോലും കിട്ടില്ല.”
“ഞങ്ങൾ എയർ പോർട്ടിൽ ഒരാളെ യാത്ര അയക്കാൻ പോകുകയായിരുന്നു.പരിചയമുള്ള ആളായതുകൊണ്ട് ടാക്സി നിർത്തി നോക്കിയതാണ്.ഞങ്ങൾ എയർപോർട്ടിൽ പോയിട്ട് സ്റ്റേഷനിൽ വരാം .”
അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
“സോറി,സ്റ്റേഷനിൽ വന്ന് ഡീറ്റെയിൽസ് തന്നിട്ട് നിങ്ങൾക്ക് പോകാം .ഇപ്പോൾ വണ്ടിയിൽ കയറൂ”.
വണ്ടിയിൽ കയറുകയല്ലാതെ മറ്റു മാർഗ്ഗമില്ല.
ഉദ്ദേശിച്ചതുപോലെ ഒരു മോശം ആളായിരുന്നില്ല ആ പോലീസ്കാരൻ .വളരെ മാന്യമായിട്ടായിരുന്നു അയാളുടെ പെരുമാറ്റം .
അയാൾ പറഞ്ഞത് പ്രസാദിൻ്റെ പരിക്കുകൾ സീരിയസ് ആണെന്ന് തോന്നുന്നില്ല എന്നാണ്. ആക്സിഡൻറെ ഷോക്കിൽ അവന് ബോധം നഷ്ടപെട്ടതായിരിക്കും .
പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ കുറെ അധികം ചോദ്യങ്ങൾ ചോദിച്ചു. എല്ലാം വിശദമായി എഴുതിയെടുത്തു.ഞങ്ങൾ പറയുന്നതെല്ലാം അയാൾ വളരെ ശ്രദ്ധിച്ചു കേട്ടിരുന്നു.ആവശ്യമെങ്കിൽ വീണ്ടും റിപ്പോർട്ട് ചെയ്യണം, എന്ന കണ്ടീഷനിൽ ഞങ്ങളെ പോകാൻ അനുവദിച്ചു.
“ഓരോ വയ്യാവേലി വന്ന് തലയിൽ കയറുന്നത് കണ്ടില്ലേ? സമയം പോയി.എന്നാലും എയർപോർട്ടിൽ പോയി നോക്കാം “ജോൺ സെബാസ്റ്റ് സ്റ്റ്യൻ പറഞ്ഞു.
ഞങ്ങളുടെ വിഷമം പോലീസ്കാർക്ക് മനസ്സിലാകുമോ?ഞങ്ങൾ വന്ന ടാക്സിക്കാരൻ പോലീസ് സ്റ്റേഷനിലേക്ക് വന്നതേയില്ല.
രണ്ടു മണിക്കൂർ സമയം സ്റ്റേഷനിൽ ചിലവഴിക്കേണ്ടി വന്നതുകൊണ്ട് ഞങ്ങൾ താമസിച്ചു പോയിരിക്കുന്നു.ഒരു ടാക്സി വിളിക്കാനുള്ള ശ്രമത്തിലായി ഞങ്ങൾ.
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് സബ് ഇൻസ്പെക്ടർ ഒരു പോലീസ്കാരനോട് പറഞ്ഞു,”അവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്”
എയർപോർട്ടിൽ എത്തുമ്പോൾസമയം ഒമ്പതര ആയിരിക്കുന്നു.അവളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞിരിക്കുന്നു.എനിക്ക് സഹിക്കാൻ കഴിയുന്നില്ല.ഇങ്ങനെയുള്ള ഒരു നിർണ്ണായക നിമിഷത്തിൽ നമ്മളുടേത് അല്ലാത്ത കുറ്റം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
ഇനി എന്ത് ചെയ്യാനാണ്?വെയ്റ്റിംഗ് റൂമിലെ കസേരയിൽ പോയി ഇരുന്നു.
ഞാൻ മൊബൈലിൽ നോക്കി
അവളുടെ മെസ്സേജ്.
രക്തം എന്റെ മുഖത്തേക്ക് ഇരച്ചുകയറി.വായിക്കാൻ നോക്കുമ്പോൾ അനിയത്തിയുടെ ഫോൺ കോൾ വരുന്നു.
അരിശം വന്നിട്ട് കണ്ണുകാണാൻ വയ്യാതായി.
“നിനക്ക് വേറെ പണിയൊന്നുമില്ലേ?”സാധാരണ അവളോട് ദേഷ്യപ്പെടാറില്ല.പക്ഷെ ഇപ്പോൾ മനസ്സ് നിയന്ത്രണത്തിൽ നിൽക്കുന്നില്ല.
“ചേട്ടാ,അല്ല എന്നോട് എന്തിനാ ദേഷ്യപ്പെടുന്നത്?നീ മത്തായി തന്നെ.മണ്ടൻ മത്തായി.”
“നിർത്തടി…”അത് ഒരു അലർച്ചയായിരുന്നു.അവൾ പിന്നെ ഒന്നും പറഞ്ഞില്ല,ഫോൺ ഡിസ് കണക്ട് ചെയ്തു.
“ലോകം അവസാനിച്ചിട്ടൊന്നുമില്ല.നീ കൂൾ ആകൂ.നമുക്ക് നോക്കാം”.ജോൺ സെബാസ്റ്റിയൻ പറഞ്ഞു.ഈ അവസരത്തിൽ അവൻ കൂടെയുള്ളത് നന്നായി.
ശ്രുതിയുടെ മെസ്സേജ് വായിച്ചുനോക്കി.മാത്തു,നീ വരുന്നതും കാത്തു ഞാനിരുന്നു.നീ, പോകണ്ട ശ്രുതി എന്ന് പറയുന്നത് കേൾക്കാൻ ഞാൻ മോഹിച്ചു.അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ യാത്ര ഉപേക്ഷിക്കുമായിരുന്നോ?അറിയില്
“നമുക്ക് പോകാം.അവൾ പോയി.”ഞാൻ പറഞ്ഞു.
“ശരി”
ഞങ്ങൾ പുറത്തേക്ക് നടന്നു.
എയർ പോർട്ടിലെ തിരക്കിൽ ,മുഖങ്ങളില്ലാത്ത മനുഷ്യരുടെ കൂട്ടത്തിലേക്ക് ഇറങ്ങാം.ഇപ്പോൾ ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളില്ല.എങ്ങും നിശ്ശബ്ദത മാത്രം.എങ്ങിനെയാണ് വികാരങ്ങളുടെ പ്രവാഹത്തെ തടഞ്ഞുനിറുത്തുക എന്ന് ആരും മനസ്സിലാക്കി തരേണ്ട.
നിസ്സംഗത മാത്രം.
“മാത്യു,മുഖം തുടക്കൂ.കൊച്ചുകുട്ടികളെപ്പോലെ.
പുറകിൽ നിന്നും ആരോ വിളിക്കുന്നു.”മാത്യു,ഒന്ന് നിൽക്കൂ”.
ഞങ്ങൾ തിരിഞ്ഞു നോക്കി.
അത്ഭുതം കൊണ്ട് ഞങ്ങൾ മരവിച്ചതുപോലെയായി.
(തുടരും)

സ്വര്ണ വില ഓരോ ദിവസവും മുകളിലേക്കു കുതിക്കുകയാണ്. സ്വര്ണ നിക്ഷേപമുള്ളവര്ക്കിതു സന്തോഷം നല്കുമ്പോള് വിവാഹങ്ങള്ക്കും മറ്റും തയ്യാറെടുക്കുന്നവരുടെ മനസില് കടുത്ത ആശങ്കയാണു പെരുകുന്നത്. സ്വര്ണ വില ഇനിയും ഉയരുമോ, അതോ തല്ക്കാലത്തേക്കെങ്കിലും ഇടിവുണ്ടാകുമോ? അടുത്ത നാളുകളിലെങ്കിലും വില താഴാനിടയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ പക്ഷം.
എന്താണ് സ്വര്ണത്തെ ഇത്രമേല് പ്രിയങ്കരമാക്കുന്നത്? സുരക്ഷിത നിക്ഷേപമായും ആഭരണമായും പ്രയോജനപ്പെടുത്താമെന്നതാണ് സ്വര്ണത്തിന്റെ സ്വീകാര്യതയ്ക്കു കാരണം. നമ്മുടെ സംസ്ക്കാരവും പാരമ്പര്യവുമൊക്കെ അതിന്റെ കണ്ണികള് കൂടുതല് ഇണക്കിച്ചേർക്കുന്നു.
ഉല്സവകാലത്തും വിവാഹ സീസണിലുമൊക്കെ സ്വര്ണത്തിന്റെ ആഭ്യന്തര വില ഉയരുന്നു. ആളുകളുടെ വരുമാനം ഉയരുമ്പോഴും സ്വര്ണത്തിന് ആവശ്യം ഏറുകയും വില കൂടുകയും ചെയ്യും. വരുമാനം ഒരു ശതമാനം ഉയരുമ്പോള് സ്വര്ണത്തിന്റെ ആളോഹരി ആവശ്യവും ഒരു ശതമാനം ഉയരുമെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. എന്നാല് സ്വര്ണത്തിന്റെ വില ഒരു ശതമാനം ഉയരുമ്പോള് ആവശ്യം അര ശതമാനം കുറയുന്നതായാണ് കാണുന്നത്.
ചെന്നൈ: ശ്മശാനത്തിലേക്കുള്ള വഴി സവര്ണര് അടച്ചതിനെ തുടര്ന്ന് മൃതദേഹം പാലത്തില് നിന്നും കയറില് കെട്ടിയിറക്കി ദലിതര്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാലാര് നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴിയാണ് സവർണര് അടച്ചത്. ഇതോടെ വാനിയമ്പാടിയിലെ ആടി ദ്രാവിഡര് കോളനിയിലെ ദലിതര് മൃതദേഹം 20 അടി ഉയരത്തിലുള്ള പാലത്തില് നിന്നും കെട്ടിയിറക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതോടെ വെല്ലൂര് ജില്ലാ ഭരണകൂടം നടപടിയുമായി രംഗത്തെത്തുകയായിരുന്നു. ദലിത് സമൂഹത്തിന് ശ്മശാനത്തിനായി അരയേക്കര് ഭൂമി നല്കാനായി ജില്ലാ ഭരണകൂടം തീരുമാനിച്ചു. ദലിതരോടും വഴി അടച്ച വ്യക്തിയോടും സംസാരിച്ചതായി സബ് കലക്ടര് പ്രിയങ്ക പറഞ്ഞു.
മഴയെ തുടര്ന്ന് നാരായണപുരം ആടി ദ്രാവിഡര് കോളനിയിലെ ശ്മശാനം പ്രവര്ത്തിച്ചിരുന്നില്ല. തുടര്ന്ന് പാലര് നദിക്കരയില് സംസ്കരിക്കാനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്- വാണിയാര് വിഭാഗത്തില് പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാനെന്നും ഇവര് മൃതദേഹം ഈ വഴിയിലൂടെ കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Denying dignity to the dead: This is how Dalits at Narayanapuram village in Vellore district are forced to transport a body to the crematorium. This is because they are denied access to a public road and a local crematorium by caste Hindus. @thenewsminute pic.twitter.com/x3r5AnWIao
— priyankathirumurthy (@priyankathiru) August 22, 2019
ചന്ദ്രയാന് 2 ല് നിന്നും എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്ഒ. ചന്ദ്രോപരിതലത്തില് നിന്നും 2650 കിലോമീറ്റര് അകലെ നിന്നുമാണ് വിക്രം ലാന്ഡര് ചിത്രം പകര്ത്തിയത്.
സെപ്റ്റംബര് ഏഴിനായിരിക്കും വിക്രം ലാന്ഡന് ചന്ദ്രോപരിതലത്തില് ഇറങ്ങുക. സെപ്റ്റംബര് രണ്ടിനായിരിക്കും ഓര്ബിറ്ററില്നിന്നും വിക്രം ലാന്ഡര് വേര്പെടുക. സെപ്റ്റംബര് ഏഴിനായിരിക്കും ചന്ദ്രോപരിതലത്തില് ചന്ദ്രയാന് 2 ചരിത്രപരമായ ലാന്ഡിങ് നടത്തുകയെന്ന് ഐഎസ്ആര്ഒ വ്യക്തമാക്കി. സെപ്റ്റംബര് ഏഴിന് പുലര്ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്ഡര് ചന്ദ്രനില് സോഫ്റ്റ് ലാന്ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
നാലു പഥങ്ങള് കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തില് നിന്ന് 100 കിലോമീറ്റര് അകലെയുള്ള അന്തിമ പഥത്തിലേക്ക് പേടകം പ്രവേശിക്കുക. സെപ്റ്റംബര് രണ്ടിന് ഓര്ബറ്ററില് നിന്നും വിക്രം ലാന്ഡര് വേര്പ്പെടുന്നതാണ് ചാന്ദ്രയാന് 2 ദൗത്യത്തിലെ അടുത്ത നിര്ണായക ഘട്ടം.
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന് 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന് ദൗത്യത്തില് നിന്ന് ലഭിച്ച വിവരങ്ങളേക്കാള് കൂടുതല് വിവരങ്ങള് ലഭിക്കുകയാണ് ചന്ദ്രയാന് 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ. കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻപോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയോടു കൂടി വ്യാപക മഴ ഉണ്ടാകുമെന്നാണ് നിഗമനം.
അതിൽ തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. 24ന് എറണാകുളത്തിന്റെ തെക്കൻപ്രദേശത്തും ആലപ്പുഴയുടെ ചില ഭാഗങ്ങളിലും 7 മുതൽ 11 സെന്റീമീറ്റർ വരെയുള്ള മഴയ്ക്കും സാധ്യതയുണ്ട്. കടലിന്റെ ചൂടു കുറയാത്തത് ചുഴലിയുടെ ശക്തികുറയാതിരിക്കാൻ ഒരു കാരണമാണ് . സാധാരണ മഴക്കാലത്ത് ഈ സമയത്ത് ഉണ്ടാകുന്നതിനെക്കാൾ ചൂടിലാണ് ബംഗാൾ ഉൾക്കടലും( 29 ഡിഗ്രി), അറബിക്കടലും( 28.4 ഡിഗ്രി).
കടലിൽ ശരാശരി ഒരു ഡിഗ്രിയിലധികം ചൂട് കൂടുതലുള്ളത് സാധാരണ സ്ഥിതിയല്ലെന്നു കൊച്ചി റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ എം.ജി.മനോജ് വിലയിരുത്തുന്നു. ആഗോളതലത്തിൽ ഈ സീസണിൽ കടലിലും കരയിലും ശാരാശരി കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞമാസത്തിലാണെന്നതും ശ്രദ്ധേയമാണ്. ന്യൂനമർദ്ദം തുടരുന്നതിന് ഈ ഘടകങ്ങളും കാരണമാണ്. അറബിക്കടലിൽ ശക്തമായ ചുഴലി നിലവിലില്ലെങ്കിലും തീരത്തിനു സമാന്തരമായി കടലിൽ 100 മീറ്റർ പടിഞ്ഞാറുഭാഗത്ത് ഒരു ന്യൂനമർദ്ദമേഖല സജീവമാണ്.
അതിതീവ്രമഴയും ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കരയിൽ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാക്കിയപ്പോഴും തീരമേഖല ഇത്തവണ താരതമ്യേന ശാന്തമായിരുന്നു. ശരാശരിമഴയാണ് പ്രദേശത്ത് ലഭിച്ചത്. ചൂടിലായ കടൽ ഈ മാസം ആദ്യം വരെ വെളളം എടുക്കാത്തതും കരയിൽ പ്രളയത്തിന് കാരണമായി. അതേസമയം തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ തീരദേശത്താണ് മഴ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. തുലാവർഷത്തിന്റെ സാധ്യതാ സൂചനകൾ സെപ്റ്റബർ രണ്ടാമത്തെ ആഴ്ചയോടെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷകരുടെ പ്രതീക്ഷ.
ന്യൂയോര്ക്ക് : പല തരത്തിലും വര്ണത്തിലുമുള്ള മീനുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല് രണ്ടു വായുള്ള മീനിനെക്കുറിച്ച് ചിന്തിക്കാന് പോലും സാധിക്കുമോ… എന്നാല് രണ്ടു വായുള്ള മീന് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ്. ഡെബ്ബീ ഗോഡസ് എന്ന സ്ത്രീയാണ് ഈ അത്യപൂര്വ മീനിനെ പിടികൂടിയത്.
ന്യൂയോര്ക്കിലുള്ള ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന് തടാകത്തില് നിന്നുമാണ് അപൂര്വ്വ മത്സ്യത്തെ പിടികൂടിയത്. വെള്ളിയാഴ്ച ഭര്ത്താവിനൊപ്പം മീന്പിടിക്കാന് പോയപ്പോഴാണ് ഡെബ്ബിക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.

മീനിന്റെ ഏതാനും ചിത്രങ്ങള് പകര്ത്തിയ ശേഷം മീനിനെ തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ ഗോഡസ് പറഞ്ഞു. നോട്ടി ബോയ്സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫെയ്സ്ബുക് പേജില് ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനോടകം 6500 ഓളം പേരാണ് ചിത്രങ്ങള് ഷെയര് ചെയ്തത്. ആയിരക്കണക്കിന് പേര് കമന്റുകളുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സോഷ്യല് മീഡിയയില് ഹോട്ടായി മാറിയിരിക്കുകയാണ് ഇരട്ടവായന് മല്സ്യം.
ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിയെ മനപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി നേതാവുമായി വെള്ളപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്സ്ട്രക്ഷന്സിന്റെ നടത്തിപ്പ് ഉണ്ടായിരുന്ന കാലത്ത് നൽകിയ കേസിലാണ് തുഷാറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ അജ്മാൻ ജയിലിലേക്ക് മാറ്റി.
ബിസിനസ് നഷ്ടത്തിലായതോടെ കമ്പനി കൈമാറി തുഷാർ നാട്ടിലെത്തിയിരുന്നു. എന്നാൽ നാസിലിന്റെ കമ്പനിക്ക് തുഷാർ പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ഇന്ന് വ്യാഴാഴ്ച ആയതിനാൽ തന്നെ ഇന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അവധി ആയ അടുത്ത രണ്ട് ദിവസങ്ങളിലും തുഷാർ ജയിലിൽ തുടരേണ്ടി വരും. അതിനാൽ തന്നെ ഏത് വിധേനയും തുഷാറിനെ പുറത്തിറക്കാനാണ് ശ്രമം.
കാട്ടാക്കട ക്രിസ്ത്യന് കോളേജ് അധ്യാപികയുടെ മരണത്തില് ദുരൂഹതയേറുന്നു. ഫിസിക്കല് എജ്യുക്കേഷന് വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
എന്സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില് അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മില് തര്ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്കര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പില് പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന് തട്ടി മരിച്ച നിലയില് ഇന്നലെ കണ്ടെത്തിയ ഫിസിക്കല് എജുക്കേഷന് വിഭാഗം മേധാവി ആശ എല് സ്റ്റീഫന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ. മക്കൾ: ആഷിം, ആഷ്ന.
ലക്നോ: ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർഥികളെ തല മൊട്ടയടിപ്പിച്ച് മാർച്ച് ചെയ്യിച്ച് സീനിയർ വിദ്യാർഥികൾ. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 150 ഒന്നാം വർഷം വിദ്യാർഥികളെയാണു സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയത്. മൊട്ടയടിച്ച ശേഷം വിദ്യാർഥികൾ വരിവരിയായി മാർച്ച് ചെയ്യുകയും സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതുമായ മൂന്നു വീഡിയോ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. വെള്ള കോട്ട് ധരിച്ച വിദ്യാർഥികൾ വഴിയിലൂടെ നടന്നു പോവുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. രണ്ടാം വീഡിയോയിൽ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതു കാണാം. മൂന്നാം വീഡിയോയിൽ വരിവരിയായി നിൽക്കുന്ന കുട്ടികൾക്കികെ ഒരു ഗാർഡും നിൽക്കുന്നതു കാണാം. എന്നാൽ റാഗിംഗ് തടയാൻ ഇയാൾ ഒന്നും ചെയ്യുന്നില്ല എന്നതു വീഡിയോയിൽ വ്യക്തമാണ്. വിഷയം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ഉത്തരവാദികളായ സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായും സർവകലാശാല വൈസ് ചാൻസിലർ ഡോ. രാജ് കുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ മുലായം സിംഗ് യാദവിന്റെയും അഖിലേഷ് യാദവിന്റെയും ഗ്രാമമായ സയ്ഫയിലാണു മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്.
Today 150 first year #MBBS students of #SaifaiMedicalCollege in #Etawah were forced to shave their heads and salute their seniors. pic.twitter.com/UCiCgNtNQH
— Kai Greene (@kaigreene22) August 20, 2019
ന്യൂഡൽഹി: വിയറ്റ്നാമിന്റെ വിയറ്റ് ജെറ്റ് എയർലൈൻസ് ഇന്ത്യയിലേക്കു സർവീസ് ആരംഭിക്കുന്നു. ഡിസംബർ ആറു മുതലാണു വിയറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുക. വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റി, ഹനോ എന്നിവിടങ്ങളിൽനിന്നു ഡൽഹിയിലേക്കും തിരിച്ചുമാണു സർവീസുകൾ. മാർച്ച് 28 വരെയുള്ള സർവീസുകൾക്കു കന്പനി ബുക്കിംഗ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും ഹോചിമിൻ സിറ്റിയിൽനിന്നുള്ള സർവീസ്. ഹാനോയിൽ നിന്നുള്ള വിമാനങ്ങൾ മറ്റു മൂന്നു ദിവസങ്ങളിൽ പുറപ്പെടും. ഓഗസ്റ്റ് 22 വരെ ബുക്കു ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഒന്പതു രൂപയാണ്. വാറ്റും എയർപോർട്ട് ഫീയും മറ്റു ചാർജുകളും കൂടാതെയാണിത്.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോംഗ് താവോയുടെ ഉടമസ്ഥതയിലുള്ളതാണു വിയറ്റ് ജെറ്റ് എയർലൈൻ. ബിക്കിനി ധരിക്കണമോ അതോ പരന്പാരാഗതത വസ്ത്രം ധരിക്കണമോ എന്നു തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയർഹോസ്റ്റസുമാർക്കുണ്ട്. എന്നിരുന്നാലും എല്ലാവരും ബിക്കിനിയാണു തെരഞ്ഞെടുക്കുക. എയർലൈൻസിന്റെ ഉദ്ഘാടന പറക്കലിൽ തന്നെ ബിക്കിനിയിട്ട എയർഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. 2018 ജനുവരിയിൽ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി കന്പനിക്കു പിഴ ചുമത്തിയിരുന്നു. ചൈനയിൽനിന്നുള്ള ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിലാണ് ഫ്ളൈറ്റ് അറ്റന്റന്റുമാർ ബിക്കിനി ധരിച്ചെത്തിയത്.