Latest News

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര്‍ മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

ഏറെ ദുരൂഹത പരത്തുന്ന മാറ്റങ്ങളുടെ സൂചനകളാണ് അയര്‍ലൻഡിൽ നിന്നും പുറത്തുവരുന്നത്. അയര്‍ലൻഡിന്‍റെ ഔദ്യോഗിക ഗവേഷക കപ്പലുകളിലൊന്നാണ് വടക്കന്‍ സമുദ്രമേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെയാണ് ചുറ്റികത്തലയന്‍ സ്രാവിനെ കണ്ടെത്തിയത്. ഇതിൽ ദുരൂഹത പരത്തുന്നത്. സാധാരണ ഗതിയില്‍ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന ഈ ഇനം സ്രാവുകളെ ആദ്യമായിട്ടാണ് അയര്‍ലൻഡിൽ നിന്നും കണ്ടെത്തുന്നത്. ആഗോളതാപനത്തിന്റെ ദുരന്ത സൂചകളായിട്ടാണ് ഗവേഷകർ ഇൗ കണ്ടെത്തലിനെ വിലയിരുത്തുന്നത്.

ഇതുവരെ ചുറ്റികത്തലയന്‍ സ്രാവുകളെ പരമാവധി ബ്രിട്ടന്‍റെ തീരത്തു വരയാണ് വടക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനിലെ കോണ്‍വാളില്‍ 2004 ല്‍ കണ്ടെത്തിയ ചുറ്റികത്തലയന്‍ സ്രാവായിരുന്നു ഇതുവരെ ഏറ്റവും വടക്കോട്ട് എത്തിയ ഈ ഇനത്തിലെ ജീവി. എന്നാല്‍ അയര്‍ലന്‍ഡ് തീരത്ത് ഇപ്പോള്‍ ഒരു കൂട്ടം ചുറ്റികത്തലയന്‍ സ്രാവുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.

ഇരട്ടക്കുട്ടികളെ അമ്മ ബാത്ടബ്ബിൽ മുക്കിക്കൊന്നു. ഭര്‍ത്താവുമായി വേർപിരിഞ്ഞതിന്‍റെ ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരത. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലണ്ടനിലെ കെന്‍റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്. ഐവിഎഫ് വഴിയാണ് ഇവർക്ക് ഇരട്ടകുട്ടികൾ ഉണ്ടായത്. ജേക്ക്, കോൾ എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ പേര്.

ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.

കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഇടിയേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ച ബോക്സിങ് താരം മരിച്ചു. ഇടിക്കൂട്ടിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ മരണമാണിത്. ബ്യൂണസ് ഐറിസിൽ നടന്ന ചാമ്പൻഷിപ്പിൽ നിന്നാണ് ദുരന്തവാർത്ത എത്തുന്നത്. അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക്‌ പരിക്കേറ്റത്. മത്സരം സമനിലയാണെന്ന് പ്രഖ്യാപിച്ചയുടൻ സാന്റിലന് തലകറങ്ങി വീഴുകയായിരുന്നു.

സാന്റലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ പരാമവധി ശ്രമിച്ചു. എന്നാൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതുമൂലം ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു.

നാല് ദിവസത്തിനിടെ ഇടിക്കൂട്ടിലെ രണ്ടാമത്തെ മരണമാണിത്. റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.

രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.‌

10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്

പ്രണയം നിരസിച്ച പെൺകുട്ടിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്നും സാഹസികമായി രക്ഷിച്ച മലയാളി നഴ്സിനെ അംഗീകരിച്ച് കർണാടക സർക്കാർ. സർക്കാരിന്‍റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമ്മി സ്റ്റീഫൻ. നിമ്മിയുടെ ധീരത മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

മംഗളുരു ദേർളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സ്‌ ആണ് നിമ്മി. കഴിഞ്ഞ മാസമാണ് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഒാടിക്കൂടിയ നാട്ടുകാരെ പോലും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ പെൺകുട്ടി സഹായം തേടിയെങ്കിലും അക്രമിയെ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല.

അപ്പോഴാണ് സംഭവമറിഞ്ഞ് നിമ്മി സ്ഥലത്തെത്തുന്നത്.നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് ചെല്ലുകയും അക്രമിയെ ബലമായി വലിച്ചുമാറ്റിയ ശേഷം നിമ്മി പരുക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. പിന്നീട് ഇൗ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ധീരതയാണ് ഇപ്പോൾ കർണാടക സർക്കാർ അംഗീകരിച്ചത്.

സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ . മാത്യു മുളയോലിയുടെ അമ്പതാം ജന്മദിനം ലീഡ്‌സുകാർ സ്‌നേഹവിരുന്നോടെ ആഘോഷമാക്കി . കഴിഞ്ഞ മൂന്നു വർഷങ്ങളായി ഫാ . മാത്യു മുളയോലി ലീഡ്‌സിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് .

ഫാ .മാത്യു മുളയോലിയുടെ ജന്മദിനം ജൂൺ 23 ആയിരുന്നെങ്കിലും , വിശ്വാസികളുടെ സൗകര്യാർത്ഥം , തങ്ങളുടെ പ്രിയപ്പെട്ട മുളയോലി അച്ചൻ അമ്പത്തിന്റെ നിറവിലെത്തുന്നതിനോടനുബന്ധിച്ചുള്ള ആഘോഷം ഞായറാഴ്ച കുർബാനയ്ക്ക് ശേഷമാക്കുകയായിരുന്നു . തലശ്ശേരി രൂപതാഗമായ ഫാ . മാത്യു മുളയോലി കേരളത്തിൽ വിവിധ മേഘലകളിൽ സഭയ്‌ക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ പരിചയവുമായാണ് ഇംഗ്ലണ്ടിലേ ലീഡ്‌സിൽ എത്തിയത് . കേരളത്തിൽ മിഷൻലീഗിന്റെ ഡയറക്ടർ ആയിരുന്ന സമയത്ത് സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് സഭാപ്രവർത്തനം നടത്തിയ ഫാ . മാത്യു മുളയോലിയുടെ അനുഭവപരിചയം ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ് . മുളയോലി അച്ചന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് കേയ്ക്കു മുറിച്ച് മധുരം പങ്കിട്ട വിശ്വാസികൾ ലളിതമായ സ്‌നേഹവിരുന്നിനു ശേഷമാണ് പിരിഞ്ഞത്.

 

തൃ​ശൂ​ർ: ഷാ​ർ​ജ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗം അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ ഇം​പ്രി​ന്‍റ് എ​മി​റേ​റ്റ്സ് പ​ബ്ലി​ഷ് കമ്പനി ന​ട​ത്തു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പു​രു​ഷ് കു​മാ​റി​ന്‍റെ​യും സീ​മ​യു​ടെ​യും മ​ക​ൻ നീ​ൽ പു​രു​ഷ് കു​മാ​ർ (29) ആ​ണ് ബ്ര​ൻ​ഡി​ഡ്ജി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഷാ​ർ​ജ റോ​ള​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ട്രോ​യ് വാ​ഴ്സി​റ്റി​യി​ൽ കമ്പ്യൂട്ടർ സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ് നീ​ൽ. പാ​ർ​ട്ട് ടൈ​മാ​യി ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ടൈം ​ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട തു​റ​ന്ന​യു​ട​ൻ എ​ത്തി​യ അ​ക്ര​മി നീ​ലി​നു നേ​ർ​ക്കു തോ​ക്കു ചൂ​ണ്ടി കൗ​ണ്ട​റി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന​ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യു​ടെ ചി​ത്ര​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഷാ​ർ​ജ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന നീ​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. തൃ​ശൂ​ർ ഗു​രു​കു​ല​ത്തി​ൽ​നി​ന്നു പ്ല​സ് ടു ​ക​ഴി​ഞ്ഞ് ത​ഞ്ചാ​വൂ​രി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. പി​താ​വി​ന്‍റെ ബി​സി​ന​സി​ൽ സ​ഹാ​യി​യാ​യ കൂ​ടി​യ​ശേ​ഷം ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​മേ​രി​ക്ക​യ്ക്കു പോ​യ​ത്. കോ​ള​ജ് അ​ട​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി​മാ​രാ​യ നി​മ​യും നി​താ​ഷ​യും അ​മേ​രി​ക്ക​യി​ലു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി. മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ​ത​ന്നെ സം​സ്ക​രി​ക്കും.

പാലാരിവട്ടത്തിനു പിന്നാലെ ഇടത്, വലത് മുന്നണികള്‍ തമ്മിലുളള രാഷ്ട്രീയ ഏറ്റുമുട്ടലിനു വഴിയൊരുക്കി വൈറ്റില മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേടും. വൈറ്റില മേല്‍പാലം നിര്‍മാണ ക്രമക്കേടില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ക്രമക്കേടിനെ പറ്റി അന്വേഷിക്കുന്നതിനു പകരം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിലപാട് കേട്ടുകേള്‍വിയില്ലാത്തതെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലേതിനു സമാനമായ പാളിച്ചകള്‍ നിര്‍മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പാലത്തിലുമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗമാണ് കണ്ടെത്തിയത്.
പാലാരിവട്ടം പാലത്തിന്‍റെ മാതൃകയില്‍ വൈറ്റില മേല്‍പാലവും ഇ.ശ്രീധരനെ കൊണ്ടു പരിശോധിപ്പിക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്ന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാലാരിവട്ടം മേല്‍പാലം നിര്‍മാണ ക്രമക്കേടിന്‍റെ പേരില്‍ ഇടതുമുന്നണി യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടെയാണ് ഇടതുമുന്നണി ഭരണകാലത്ത് നിര്‍മാണം തുടങ്ങിയ വൈറ്റില മേല്‍പാലത്തിലും ക്രമക്കേടുണ്ടെന്നു കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ വിപുലമായ രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

RECENT POSTS
Copyright © . All rights reserved