Delhi: TMC MP Derek O’Brien and Nobel Laureate Kailash Satyarthi pay last respect to former External Affairs Minister & BJP leader #SushmaSwaraj, at her residence. She passed away last night due to cardiac arrest.
ഫ്‌ളോറിഡ∙ യുഎസിൽ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കോട്ടയം പേരൂർ സ്വദേശി മാത്യു െകാരട്ടിയിലാണ് (68) കൊല്ലപ്പെട്ടത്. ഹൈവേ 60 നു സമീപമുള്ള സെന്റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്സൺ ഹനസൻ ജൂനിയർ(36) എന്ന അക്രമിയാണ് മാത്യുവിനെ െകാലപ്പെടുത്തിയത്. ചൊവ്വാഴ്ച യുഎസ് സമയം രാവിലെ 10:30നായിരുന്നു സംഭവം. മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ്‌യുവി തട്ടിയെടുക്കുകയായിരുന്നു.
മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
തട്ടിക്കൊണ്ടുപോയ മാത്യുവിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെ വാഷിങ്ടൻ റോഡിൽ കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാർട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നിൽ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബെൽഫാസ്റ്റ്: കന്നിയാത്രയിൽ തകർന്നടിഞ്ഞ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ നിർമാതാക്കൾ പാപ്പർ അപേക്ഷ സമർപ്പിച്ചു. ടൈറ്റാനിക് നിർമിച്ച ഹർലൻഡ് ആൻഡ് വൂൾഫ് ആണ് പാപ്പർ നടപടികൾക്കുള്ള അപേക്ഷ സമർപ്പിച്ചത്. കന്പനിയുടെ നൊർവീജിയർ ഉടമ വില്പനയ്ക്കു ശ്രമിച്ചെങ്കിലും അത് നടക്കാത്തതിനാലാണ് പാപ്പർ നടപടി. വടക്കൻ അയർലൻഡിൽ സ്ഥിതിചെയ്യുന്ന ഷിപ്യാർഡിലെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജീവനക്കാർ. നൊർവീജിയൻ കന്പനിയായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉടമസ്ഥതയിലാണ് ഹർലൻഡ് ആൻഡ് വൂൾഫ് പ്രവർത്തിക്കുന്നത്. ഡോൾഫിൻ ഡ്രില്ലിംഗ് ജൂണിൽ പാപ്പർ നടപടികൾക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഹർലൻഡ് ആൻഡ് വൂൾഫും പാപ്പർ നടപടികളിലേക്കു നീക്കിയത്. 1861ൽ പ്രവർത്തനമാരംഭിച്ച ഹർലൻഡ് ആൻഡ് വൂൾഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 30,000ൽപ്പരം ജീവനക്കാരുണ്ടായിരുന്നു. അര നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ജീനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തി. ഇന്ന് 130 ഫുൾ ടൈം ജീവനക്കാരും നിരവധി കരാർ ജീനക്കാരുമാണ് കന്പനിക്കുള്ളത്. പ്രധാനമായം ഉൗർജ-മറൈൻ എൻജിനിയറിംഗ് പദ്ധതികളിലാണ് കന്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുക.
ബ്രിട്ടീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലേബർ പാർട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് യാർഡിന്റെ വിധി എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ വക്താവിന്റെ പ്രതികരണം. 1975 മുതൽ 1989 വരെയുള്ള കാലയളവിൽ ഹർലൻഡ് ആൻഡ് വൂൾഫ് സർക്കാർ ഉടമസ്ഥതയിലായിരുന്നു. ടൈറ്റാനിക് മ്യൂസിയം ജീവനക്കാരുടെ തൊഴിലുകൾ പ്രതിസന്ധിയിലാണെങ്കിലും ഷിപ്യാർഡ് അടച്ചുപൂട്ടാൻ സാധ്യതയില്ല. ഷിപ്യാർഡിലെ ഒരു ഭാഗത്ത് ടൈറ്റാനിക്കിനുവേണ്ടി മാറ്റിവച്ച മ്യൂസിയം സ്ഥിതിചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ എന്ന പേരിൽ 1912 നീറ്റിലിറങ്ങിയ ടൈറ്റാനിക് കന്നിയാത്രയിൽത്തന്നെ തകർന്നപ്പോൾ 1500ൽപ്പരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ടൈറ്റാനിക് ഡിസൈൻ ചെയ്ത കെട്ടിടത്തിൽ അടുത്തിലെ 4-സ്റ്റാർ ഹോട്ടൽ തുടങ്ങുകയും ചെയ്തു
കൊച്ചി: പാലക്കാട് സ്വദേശിയായ യുവതി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദേശമുണ്ടായിട്ടും പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യാതെ സിബിഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി മാതാപിതാക്കൾ. വയോധിക ദന്പതികളായ പാലക്കാട് കാവിൽപ്പാട് കെ. ഗോപിനാഥ്-ഭദ്ര എന്നിവരാണ് മകൾ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
മകളുടെ മരണത്തിനു കാരണക്കാരനായ അനിതയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ സന്തോഷിനെ നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ സിബിഐ തയാറാകുന്നില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അമേരിക്കയിൽ എൻജിനിയറായ സന്തോഷുമായുള്ള അനിതയുടെ വിവാഹം. വിവാഹശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. ബിരുദാനന്തര ബിരുദക്കാരിയായ അനിത അവിടെ ഉന്നതപഠനത്തിനു ചേർന്നു.
തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസാണ് രണ്ടായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിൻഭാഗത്തെ കുഴിയിൽ മൂടിയെന്നാണ് കേസ്.
കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ് (30) സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28), തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ് (28) , മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് (30) എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലപാതകം, മോഷണം , ഭവനഭേദനം , തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരിൽ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്നതോടൊപ്പം മന്ത്രവാദക്രിയകൾ നടത്തിയിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കുറ്റം. കളവുമുതൽ വിൽക്കാൻ സഹായിച്ചെന്നാണ് നാലാം പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണനോട് വൈരാഗ്യമുണ്ടായിരുന്ന അനീഷ് മോഷണ മുതൽ വീതിച്ചു നൽകാമെന്ന വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൃത്യത്തിൽ പങ്കാളിയാക്കിയത്.
പ്യോംഗ്യാംഗ്: ഉത്തരകൊറിയയുടെ അവസാന മിസൈൽ പരീക്ഷണം ദക്ഷിണകൊറിയക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് കിം ജോംഗ് ഉൻ. ആണവനിരായുധീകരണം സംബന്ധിച്ച കാര്യത്തിൽ പുനരാലോചന നടത്തുമെന്നും നേരത്തെ ഉത്തരകൊറിയ അറിയിച്ചിരുന്നു. യുഎസ്- ഉത്തരകൊറിയ ബന്ധം മോശ മാക്കാൻ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്നു നിരവധി തവണ മുന്നറിയിപ്പു നൽകിയിരുന്നതാണെന്നു ഉത്തരകൊറിയൻ വിദേശമന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. ആണവ പോർമുന ഘടപ്പിക്കാവുന്ന മിസൈലാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് മിസൈൽ പരീക്ഷിച്ചത്.
അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

രാവിലെ 11 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം. ശേഷം 12 മുതല്‍ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടര്‍ന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സമ്ബൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
നോബല്‍ സമ്മാന ജേതാവും വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.
1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍.
1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഇതേ പുസ്തകം നേടി.
ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.
മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ബിലൗവ്ഡ്, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.
ആനയ്ക്ക് കടന്നുപോകാന്‍ തീവണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റുമാരെ അമ്പരപ്പിച്ച് കാട്ടാന. ട്രെയിനിനെ തൊട്ടറിഞ്ഞ് കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്യുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു.
ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
Elephant coolly walking and trying to feel the object bigger than it. Alert loco pilot Das & Singh giving right of passage to this splendid animal in Darjiling district of WB. pic.twitter.com/SunyUlD34Q
— Susanta Nanda IFS (@susantananda3) August 6, 2019
ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ഇന്ത്യയുടെ നടപടിയെ എതിര്‍ത്ത് ചൈന. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യയിലെ ഹൈക്കമിഷണറെ തിരിച്ചുവിളിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം തുടങ്ങിയതായി സൂചന . അതേസമയം ഇന്ത്യയുടെ നടപടിയെ യുഎഇ പിന്തുണച്ചു.
ഇന്ത്യയുടെ നടപടിയെ ശക്മായി എതിര്‍ക്കുകയാണ് ചൈന. ലഡാക് കേന്ദ്രഭരണപ്രദേശമാക്കുന്നത് അസ്വീകാര്യമെന്ന് ചൈനീസ് വക്താവ് അറിയിച്ചു. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ വാക്കിലും പ്രവർത്തിയിലും ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുളള കരാറുകള്‍ കര്‍ശനമായി പാലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തിലാണ് ചൈന നിലപാട് കടുപ്പിച്ചത് . എന്നാല്‍ ഇന്ത്യ മറ്റൊരു രാജ്യത്തിന്റേയും ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടാറില്ലെന്നും തിരിച്ചു അതേ സമീപനമാണ് വേണ്ടതെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. അതേസമയം ഇന്ത്യയുടെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ പരാതിപ്പെടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക് പാര്‍ലമെന്റിനെ അറിയിച്ചു . കശ്മീരില്‍ നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും അദ്ദേഹം പറഞ്ഞു
നേരത്തെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു .സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് പരാമര്‍ശിക്കാത്തതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സവിശേഷ സംഭവമല്ലെന്നും പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണെന്നാണ് യു.എ.ഇ നിലപാട്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന കാര്യമാണിതെന്നും ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു
രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരത്തിൽ, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫോമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യൻ വിജയം അനായാസമാക്കി. മൂന്നാം വിക്കറ്റിൽ കോലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്തു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്.
കോലി 45 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസെടുത്തു പുറത്തായപ്പോൾ, പന്ത് 42 പന്തിൽ നാലു ബൗണ്ടറിയും നാലു സിക്സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ രണ്ടു റൺസുമായി പന്തിനു കൂട്ടുനിന്നു. ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും പന്ത് സ്വന്തം പേരിലാക്കി. 2017ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ 56 റൺസെടുത്ത ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്. ഓപ്പണർമാരായ ലോകേഷ് രാഹുൽ (18 പന്തിൽ 20), ശിഖർ ധവാൻ (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ധവാൻ, കോലി എന്നിവരെ ഒഷെയ്ൻ തോമസും രാഹുലിനെ ഫാബിയൻ അലനും പുറത്താക്കി. നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് തോമസ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
37 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് കോലി ട്വന്റി20യിലെ 21–ാം അർധസെഞ്ചുറി കുറിച്ചത്. രാജ്യാന്തര ട്വന്റി20യിൽ 21 തവണ 50 കടന്ന രോഹിത് ശർമയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ തവണ 50+ സ്കോറുകൾ നേടിയതിന്റെ റെക്കോർഡ്. രോഹിത്തിന്റെ അസാന്നിധ്യത്തിൽ കോലി ഈ റെക്കോർഡിനൊപ്പമെത്തി. അതേസമയം, രോഹിതിന്റെ 50+ സ്കോറുകളിൽ നാലെണ്ണം സെഞ്ചുറിയാണ്. കോലി ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചുറി നേടിയിട്ടില്ല. മറുവശത്ത്, 37 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഋഷഭ് പന്ത് ട്വന്റി20യിലെ രണ്ടാം അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മൽസരങ്ങളിലും തിളങ്ങാനാകാതെ പോയതോടെ രൂക്ഷവിമർശനമുയർത്തിയവർക്കുള്ള മറുപടി കൂടിയായി പന്തിന്റെ അർധസെഞ്ചുറി. മൂന്നാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നാണ് കോലി–പന്ത് സഖ്യം 105 റൺസെടുത്തത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ വിൻഡീസിന്, മധ്യനിര താരം കീറൺ പൊള്ളാർഡിന്റെ അർധസെഞ്ചുറിയാണ് തണലായത്. പൊള്ളാർഡ് 45 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്സും സഹിതം 58 റൺസെടുത്തു.
അവസാന ഓവറുകളിൽ തകർത്തടിച്ച റൂവൻ പവ്വലാണ് വിൻഡീസ് സ്കോർ 150ന് അടുത്തെത്തിച്ചത്. പവൽ 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ (23 പന്തിൽ 17), ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വയ്റ്റ് (ഏഴു പന്തിൽ 10), ഫാബിയൻ അലൻ (അഞ്ചു പന്തിൽ പുറത്താകാതെ എട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാലാം വിക്കറ്റിൽ നിക്കോളാസ് പുരാനൊപ്പം പൊള്ളാർഡ് കൂട്ടിച്ചേർത്ത 66 റൺസും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.
ഓപ്പണർമാരായ എവിൻ ലൂയിസ് (11 പന്തിൽ 10), സുനിൽ നരെയ്ൻ (ആറു പന്തിൽ രണ്ട്), ഷിംറോൺ ഹെറ്റ്മയർ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ആദ്യ മൂന്ന് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം നാലു റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് മൂവരെയും പുറത്താക്കിയത്. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2018ൽ കൊൽക്കത്തയിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ റെക്കോർഡാണ് ദീപക് ചാഹർ മറികടന്നത്. നവ്ദീപ് സെയ്നി നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടും അരങ്ങേറ്റ മൽസരം കളിച്ച രാഹുൽ ചാഹർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നര മണിക്കൂറോളം ടോസ് വൈകിയെങ്കിലും 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചാഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി.
അതേസമയം, ഇന്ത്യൻ നിരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് പകരക്കാരൻ. ഇതോടെ, പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത ഏക ഇന്ത്യൻ താരമായി ശ്രേയസ് അയ്യർ മാറി.