Latest News

കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പെൺകുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് സ്വന്തം അച്ഛൻ തന്നെ. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

പിതാവും മാതാവും മൂത്ത സഹോദരനും അടങ്ങുന്ന പെണ്‍കുട്ടിയുടെ കുടുംബം കണ്ണൂരിലെ പരിസരത്ത് പല ഇടങ്ങളിലായി വാടക വീടുകളിലായിരുന്നു താമസം, പെണ്‍കുട്ടി പിതാവിനോടായിരുന്നു’ കൂടുതല്‍ അടുപ്പം കാണിച്ചിരുന്നത്. ഇത് മുതലെടുത്താണ് പതിമൂന്നാമത്തെ വയസില്‍ പിതാവാണ് പെണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയുടെ നഗ്നത കാണാന്‍ ഇയാള്‍ കുളിമുറിയില്‍ ദ്യാരമുണ്ടാക്കി വച്ചിരുന്നു. മകളുടെ പോക്കില്‍ സംശയം തോന്നിയ മാതാവ് പെണ്‍കുട്ടിയെ മുറിയില്‍ ഇട്ട് പൂട്ടിയിരുന്നു എന്നാല്‍ പിതാവ് മുറി തുറന്ന് ഇംഗിതത്തിന് വിധേയമാക്കുമായിരുന്നു. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് പഠിക്കുന്ന സമയത്ത് കുട്ടി ഒരാളുടെ കൂടെ ഒളിച്ചോടുകയും ചെയ്തിരുന്നു. പഠിച്ച രണ്ട് സ്കൂളില്‍ നിന്നും കുട്ടിയെ പുറത്താക്കിയിരുന്നുഇപ്പോള്‍ മൂന്നാമത്തെ സ്കൂളിലാണ് പഠിക്കുന്നത്.

ഇതിനിടയിലാണ് നവംബര്‍ 13ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്  പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ അഞ്ജന എന്ന പേരിൽ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നു പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗത്തിന്റെ വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ സിഐക്കു പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്ബ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് റഫര്‍ ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഏകദേശം ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി ഫെയ്‌സ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുള്‍പ്പെടെ പത്തോളംപേര്‍ വിവിധകേസുകളിലായി ഉടന്‍ അറസ്റ്റിലായേക്കും.

16കാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴയങ്ങാടി ജസിന്ത സ്വദേശി കെ.വി സന്ദീപ് (31), കുറുമാത്തൂര്‍ ചാന്തിക്കരി സ്വദേശിയും നടുവില്‍ വിവാഹം കഴിച്ച്‌ താമസിക്കുന്നയാളുമായ ഇ.പി.ഷംസുദ്ദിന്‍ (37), നടുവില്‍ സ്വദേശി കിഴക്കെപ്പറമ്ബില്‍ അയൂബ്(32), ശ്രീകണ്ഠാപുരം പരിപ്പായിലെ വി.സി ഷബീര്‍ (36) പറശ്ശിനിക്കടവിലെ പറശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍ (38) എന്നിവരെയാണ്  തളിപ്പറമ്പ് ഡി.വൈ.എസ് പി.കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.

പവിത്രനെ പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതിനാണ് അറസ്റ്റ് ചെയ്തത്.മറ്റ് ‘നാല് പ്രതികളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 19പ്രതികളാണ് നിലവില്‍ ഉള്ളത്.വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയില്‍ സ്വദേശിനിഖില്‍, ആന്തൂരിലെ സലീം, നിവിന്‍, മൃതുല്‍ ആന്തൂര്‍, മാട്ടൂലിലെ ജിതിന്‍ എന്ന ജിത്തു, രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍ എന്നിവര്‍ കസ്റ്റഡിയില്‍ ഉണ്ട്.

എട്ടാം ക്ലാസില്‍  പഠിക്കുമ്പോൾ പിതാവാണ് ആദ്യമായി പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിനേശന്‍, എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, എ.എസ് ഐമാരായ അനില്‍ ബാബു, ഗണേശന്‍, സീനിയര്‍ സി.പിഒ സത്യന്‍, സി.പി.ഒമാരായ സുരേഷ് കക്കറ, ബിനീഷ്, സിന്ധു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.  19 കേസുകളില്‍ മൂന്നെണ്ണം കൂട്ടബലാല്‍സംഗവും , ഒബതെണ്ണം ബലാല്‍സംഗവും, മൂന്ന് ലൈഗിക പീഡനവുമായാണ് കേസെടുത്തത്.

പറശിനിക്കടവിലെ ലോഡ്ജിലെ പീഡനം കൂട്ടബലാല്‍ സംഗത്തിനാണ്   പൊലിസ് കേസെടുത്തത്കുടിയാന്‍മല, എടക്കാട്, പഴയങ്ങാടി, എന്നിവിടങ്ങളില്‍ ഓരോ കേസും, വളപട്ടണം പൊലിസ് സ്റ്റേഷനില്‍ അഞ്ചും കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്.മിഥുന്‍, ജിത്തു എന്നിവര്‍ മാട്ടൂലില്‍ വച്ചും, സലിം പൈതല്‍മലയില്‍ വച്ചും വൈശാഖ്, നിഖില്‍ എന്നിവര്‍ കോള്‍ മൊട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.

പറശിനിക്കടവിലെ ലോഡ്ജകളില്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി പൊലിസിന് വിവരം ലഭിച്ച പ്രകാരം മുഴുവന്‍ ലോഡ്ജ കളിലും പൊലീസ് നോട്ടിസ് നല്‍കി. ഈ കേസില്‍ കസ്റ്റഡിയിലുള്ള ഡിവൈ എഫ് ഐ ‘ നേതാവ് നിഖില്‍ തളിയില്‍ ചൊവ്വാഴ്ച പറശിനിക്കടവിലെ പീഡനം നടന്ന പറശിനി പാര്‍ക്കിലേയ്ക്ക് ഡിവൈ എഫ് ഐ യുടെ നേതൃത്യത്തില്‍ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്യം നല്‍കിയിരുന്നു പറശിനിക്കടവിലെ മൃദുല്‍ ആന്തൂറിന്റെ നേതൃത്യത്തില്‍ ആണ് ഫെയിസ് ബുക്കില്‍ അഞ്ജന എന്ന പേരില്‍ ഐ.ഡി. ഉണ്ടാക്കി പെണ്‍കുട്ടിയെ വശീകരിച്ചത്.

ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നല്‍കിയിട്ടുണ്ട്.  സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി.

സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ് യുവാവ് എന്നാണ് വിവാഹത്തിനു മുമ്പ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍തൃ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിന്റെ യഥാര്‍ത്ഥ ജോലി യുവതി അറിയുന്നത്. താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയറായി ജോലി നോക്കുകയാണ് ഭര്‍ത്താവെന്ന് യുവതി മനസിലാക്കി.   വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചുവത്രേ. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചതും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും.

കോട്ടയം – പുളളിക്കാനം കിഴക്കൻ മേഖലയിലെക്കുള്ള ആദ്യ കെഎസ്ആർടിസി. പത്രവണ്ടി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോട്ടയം – പുളളിക്കാനം ബസ് ഈരാറ്റുപേട്ടയിലൂടെ കടന്നുപോവുന്ന ഏറ്റവും പഴക്കം ചെന്ന ബസ് സർവ്വീസുകളിൽ ഒന്നാണ്. കല്ലും മണ്ണും നിറഞ്ഞ റോഡുകളുള്ള അക്കാലത്ത് കൃത്യമായി പറഞ്ഞാൽ 1971-ൽ ആണ് കോട്ടയം – വാഗമൺ എന്ന പേരിൽ ബസ് സർവീസിന് തുടക്കമാവുന്നത്.

ബസിന്റെ ചരിത്രത്തിലേക്ക്. അക്കാലത്ത് വാഗമൺ റൂട്ടിലോടിയിരുന്ന ‘PTMS’ എന്ന സ്വകാര്യ ബസ് ബസ് വിദ്യാർത്ഥികളെ കയറ്റാൻ കഴിയാത്തതിനാൽ രാവിലെ 8-30 നു വാഗമണ്ണിൽ നിന്ന് ഈരാറ്റുപേട്ടയിലെക്കുള്ള ട്രിപ്പ് നിർത്തലാക്കുകയുണ്ടായി. അതു മൂലം വെള്ളികുളം സ്കൂളിലെ കുട്ടികൾക്കടക്കം യാത്രാ സൗകര്യം ഇല്ലാതായി. ഇതോടെ വെള്ളികുളം സ്കൂളിലെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു പറ്റം ആളുകൾ ഒരു കെഎസ്ആർടിസി സർവീസിനായി തിരുവനന്തപുരത്തെക്ക് യാത്ര തിരിച്ചു.

അന്നത്തെ പൂഞ്ഞാർ MLA യും സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന K.M.ജോർജ് സാറിനെ കണ്ട് വിവരം ധരിപ്പിക്കുകയും, അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായതു കൊണ്ടുമാണ് കോട്ടയം ഡിപ്പോയിൽ നിന്ന് വാഗമണ്ണിലെക്ക് ബസ് ആരംഭിച്ചത്.(പാലാ, ഈരാറ്റുപേട്ട ഡിപ്പോകൾ അന്ന് നിലവിലില്ല).

Related image

പുതുതായി തുടങ്ങിയ കെഎസ്ആർടിസി ബസിന് രാജകീയ സ്വീകരണമാണ് അന്ന് വഴി നീളെ ഒരുക്കിയിരുന്നത്. തോരണങ്ങളും പുഷ്പവൃഷ്ടിയുമായി നാട്ടുകാർ ബസിനെ വരവേറ്റു. പുള്ളിക്കാനം എസ്റേററ്റ് തൊഴിലാളികളുടെ സൗകര്യാർത്ഥം ബസ് പിന്നീട് പുള്ളിക്കാനത്തെക്ക് നീട്ടുകയാണുണ്ടായത്. സർവീസ് നിന്നു പോവാതിരിക്കാനായി യാത്ര ചെയ്യാതെ വഴിവക്കിൽ നിന്നും വരെ ആളുകൾ വെറുതെ ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു എന്നു പഴമക്കാർ പറയുന്നു.

47 വർഷമായി ഓടുന്ന ഈ ബസ് സർവീസ് അന്നും ഇന്നും ‘പത്രവണ്ടി’ എന്നാണ് അറിയപ്പെടുന്നത്. കോട്ടയത്തുനിന്ന് രാവിലെ ബസ് എടുത്താൽ നിറയെ പത്രക്കെട്ടുകളാണ്. ഏറ്റുമാനൂർ തൊട്ട് പുളളിക്കാനം വരെയുള്ള സ്ഥലങ്ങളിലെക്കുള്ള പത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം. തിരിച്ച് പുള്ളിക്കാനം പോസ്റ്റ് ഓഫീസിലേതടക്കം എഴുത്തുകൾ (Mail) കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെക്ക് എത്തിക്കുന്നതും പുളളിക്കാനം ബസ് തന്നെ. പിന്നീട് പാലാ ഡിപ്പോയും ഇപ്പോൾ ഈരാറ്റുപേട്ട ഡിപ്പോയുമാണ് ഏറ്റവും പഴക്കം ചെന്ന ഈ ബസ് ഓപ്പറേറ്റ് ചെയ്യുന്നത്.

അക്കാലത്ത് ഈ ബസിലെ ജീവനക്കാർ യാത്രക്കാർക്ക് കുടുംബാംഗങ്ങളെ പോലായിരുന്നു. കുശലം പറഞ്ഞ്, സൗഹൃദം പുതുക്കിയുള്ള ആ യാത്രകൾ ഒരു അനുഭവം തന്നെ ആയിരുന്നു എന്നും പറയപ്പെടുന്നു. കിഴക്കൻ മേഖലകളിലെ യാത്രക്കാരുടെ ഏറ്റവും പഴക്കം ചെന്ന ബസ് സർവീസ് അങ്ങനെ 47 വർഷം പൂർത്തിയാക്കുകയാണ്.

കടപ്പാട് – റാഷി നൂറുദ്ദീൻ.

കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 45 പേർക്ക് പരിക്ക്. ഇടിച്ച ബസ്സിനു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ മാതിരപ്പിള്ളി പള്ളിപടിയിൽ വൈകിട്ട്‌ നാലരയോടെയാണ് അപകടം. പിറവത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസും മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും നേർക്കുനേരെ ഇടിച്ചാണ് അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.പരിക്കേറ്റവരെ കോതമംഗലം ബസേലിയസ് ആശുപത്രി, കോലഞ്ചേരി രാജഗിരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ബസ‌് ഡ്രൈവറുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ഇരു ബസിന്റെയും മുൻഭാഗങ്ങൾ തകർന്നു. രണ്ട് ബസുകളുടെയും ഡ്രൈവർമാരെ വളരെ ശ്രമകരമായാണ് പുറത്തെടുത്തത്. പിന്നിലുണ്ടായിരുന്ന ബൈക്ക് ലോഫ്ലോർ ബസിലേക്ക് ഇടിച്ചുകയറിയാണ‌് ബൈക്ക് യാത്രികന‌് പരിക്കേറ്റത‌്. ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസുകൾ മാറ്റി ഗതാഗതം പുനരാരംഭിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുപ്പർഫാസ്റ്റിന്റെ ഡ്രൈവർ മൂന്നാർ കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ അളകാറി (49)നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലം കോട്ടക്കൽ ആശുപത്രിയിലെ ഡോ. വി ആർ മണി, ചേലാട് ടെക്നിക്കൽ ഡയറക്ടറേറ്റ് ജീവനക്കാരി പിറവം സ്വദേശി അനുപമ, താലൂക്ക് ആശുപത്രി എൻആർഎച്ച്എം നേഴ്സ് മൂവാറ്റുപുഴ വെള്ളൂർക്കുന്നം മാർക്കറ്റ് റോഡ് നാരയണീയം വീട്ടിൽ സതി എന്നിവരെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോഫ്ലോർ ബസിന്റെ ഡ്രൈവർ തിരുമാറാടി മുള്ളംകുഴിയിൽ സിനോജ്,

ബൈക്കിൽ സഞ്ചരിച്ചിരുന്ന അലുവ സ്വദേശി വടക്കേപ്പറമ്പിൽ സാദിത്ത്, അടിമാലി ആനച്ചാൽ അറക്കൽ സുകുമാരൻ, ഭാര്യ ഓമന, ചെങ്കുളം പുല്ലാട്ട് അജിത്കുമാർ, മൂവാറ്റുപുഴ ശ്രീനിലയം രജനി സുധീഷ്, കുഞ്ചിത്തണ്ണി വാണിയപുരയ‌്ക്കൽ ജിത്തുമോൾ ബാബു, ജെറിൻ ബാബു, നെടുമങ്ങാട് വെള്ളനാട് അരമൻ ടി അജി, പാമ്പാക്കുട കൊല്ലംകുന്നത്ത് സതികുമാർ, പടിക്കപ്പ് കുളത്തോട്ടി കെ എം അലിയാർ, കോഴിക്കോട് പുഞ്ചക്കുഴി ആൽബിൻ ജോയ‌്, കറുകടം തെക്ക ചാലിയിൽ പുത്തൻപുര ടി എസ് ഷൈല, ആനവിരട്ടി പൂച്ചിക്കരയിൽ ഉഷ മോഹനൻ, ശ്രീജിത് മോഹനൻ, മോനിഷ ശ്രീജിത്ത്, ദേവനന്ദ ശ്രീജിത്, കൊട്ടാരക്കര ചാരുവിളയിൽ റെജി, അടൂർ തോട്ടുമുക്ക് അബി ഭവനിൽ അബി, കടവന്ത്ര കുടിയാട്ട് ലിസ ജോസ്, കോതമംഗലം കൊല്ലേരിയിൽ കെ ഐ വർഗീസ്, മാലിപ്പാറ കുറ്റിമാക്കൽ ബെറ്റ്സി, ചേർത്തല കിഴക്കുന്നേടത്ത് ശശീധരൻ,

തിരുവഞ്ചൂർ മൂലക്കുന്നേൽ അബിജിത് രമേഷ്, പാലക്കുഴ തടത്തിൽ സുമ, നാമക്കുഴി തുരുത്തിക്കാട്ടിൽ സുനിമോൾ, വെളിയേൽമാൽ മുണ്ടക്കൽ സാറാമ്മ ജോർജ‌്, മൂവാറ്റുപുഴ ശ്രീനികേതൻ രജനി സുധീഷ്, കടുത്തുരുത്തി ഉള്ളുവേലി ക്കുടി മനോജ്, മേലാവൂർ ആനകല്ലുങ്കൽ മഞ്ജു അനിൽകുമാർ, തൊടുപുഴ കൂട്ടിനാൽ സച്ചിൻ, മൂന്നാർ നല്ലു വീട്ടിൽ കിഴക്കേതിൽ നിഖിൽ ബാബു, കീരമ്പാറ നമ്പിച്ചൻകുടി മേരി ഏലിയാസ്, വൈക്കം മറ്റത്തിൽ ശ്രീലക്ഷ‌്മി, പിറവും തോട്ടുപുറത്ത് എലിസബത്ത് ഏബിൾ, തട്ടെക്കണ്ണികുന്നത്ത് ഷോബിൻ, കോട്ടയം മൂഴിക്കുളങ്ങര കറുത്തേടത്ത് മന ഡോ. ജയദേവൻ, വടാട്ടുപാറ പന്തപ്പിള്ളിൽ മേരി പൗലോസ്, വൈക്കം സ്വദേശി സൂസൻ, ജിജ എന്നിവരെ കോതമംഗലം ബസേലിയസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കണ്ണൂർ പറശ്ശിനിക്കടവ് പീഡനക്കേസിൽ പിതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.പത്താം ക്ലാസുകാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് പെൺകുട്ടിയുടെ പിതാവ് പ്രദേശത്തെ ഡി വൈ എഫ് ഐ നേതാവ് എന്നിവർ ഉൾപ്പെടെ ഏഴുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പീഡനത്തിൽ ഇടനിലക്കാരായി യുവതികളൊന്നും ഇല്ലെന്നു പോലീസ്.അഞ്ജന എന്നത് വ്യാജ പ്രൊഫൈൽ ആണെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തുകയായിരുന്നു.

അതേസമയം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്നലെ വൈകുന്നേരം തന്നെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.

കര്‍ണാടകയില്‍ ധര്‍വാദ് ജില്ലയിലെ മൊറാബ് ഗ്രാമത്തില്‍ എയ്ഡ്‌സ് ബാധിച്ച സ്ത്രീ മുങ്ങിമരിച്ച തടാകം അണുബാധയുണ്ടാകുമെന്ന ഭയത്താല്‍ ഗ്രാമവാസികള്‍ വറ്റിക്കുന്നു. നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സായ ജഗിര്‍ദാര്‍ തടാകത്തില്‍ നവംബര്‍ 29-നാണ് 36-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് തടാകത്തിന്റെ പകുതിയോളം നാട്ടുകാര്‍ വറ്റിച്ചു.

കര്‍ണാടകയുടെ വടക്കന്‍ ജില്ലയായ ധര്‍വാദിലെ ഈ തടാകത്തില്‍ നിന്നും വെള്ളം എടുക്കാന്‍ മടിച്ച നാട്ടുകാര്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ശുദ്ധജലം ശേഖരിക്കുന്നത്. കൃഷിക്കും കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന 15 ഏക്കറോളം വരുന്ന തടാകത്തിന്റെ പകുതിയോളം ജലം വറ്റിച്ചിരിക്കുകയാണ്. കൃഷിയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ എടുക്കാതെ വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നാലു ദിവസം മുമ്പായിരുന്നു എയ്ഡ്‌സ് ബാധിച്ച യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന ഏകദേശം 150 പേരോളം വെള്ളം ഉപയോഗിച്ചിരുന്നത് ഈ തടാകത്തിലെ വെള്ളമായിരുന്നു. അതേസമയം യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ഈ വിവരം ഗ്രാമത്തിലുള്ളവരെല്ലാം അറിയുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങളും എയ്ഡ് കണ്‍ട്രോള്‍ സെല്ലിലെ ജീവനക്കാരും ഗ്രാമവാസികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. ക്ലോറിനേഷന്‍ നടത്തിയശേഷം വെള്ളം ഉപയോഗിക്കാവുന്നതാണെന്ന് ഗ്രാമത്തിലെ ഡോക്ടര്‍ സ്പൂര്‍തി ഹവല്‍ദാറും വ്യക്തമാക്കി.

വെള്ളം പറ്റിച്ചെങ്കിലും അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ തൊട്ടപ്പുറത്തെ മലപ്രഭാ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് തടാകം വീണ്ടും നിറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴിഞ്ഞ ഒക്‌ടോബറിലാണ് യുവതിയ്ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സെന്റര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് സഹോദരി സുനിത സിങ്ങാണ്. ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അവർ ആരോപിച്ചു. പിന്നാലെ ആരോപണങ്ങളുമായി ഭാര്യ രഞ്ജിനി റാത്തോറും രംഗത്തെത്തി. സുബോധ് കുമാർ സിംഗിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവറുടെ മൊഴി സംഭവം ആസുത്രിതമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

സുബോധ് കുമാര്‍ സിംഗിന്റെയും സുമിത് എന്ന യുവാവിന്റെയും മരണത്തിനു കാരണമായ ബുലാന്ദ്ഷഹര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആള്‍ക്കൂട്ടത്തിന്റെ പുതിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.‌ മൂന്ന് മിനിറ്റുളള വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 20 കാരനായ സുമിത് നെഞ്ചില്‍ വെടിയേല്‍ക്കുന്നതിനു മുമ്പായി കല്ലെറിയുന്നതിന്റെ ദൃശ്യവുമുണ്ട്. മാത്രമല്ല ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി വീഴുന്നതും അക്രമികള്‍ തോക്ക് എടുക്കൂ എന്ന് വിളിച്ചു പറയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.

പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സുമിത് അക്രമണത്തിൽ പങ്കാളിയാകാതെ കാഴ്ചക്കാരനായി മാറി നിൽക്കുകയായിരുന്നുവെന്ന‌ായിപുന്നു ഇതേവരെയുള്ള വാദം. പോലീസിനെ അക്രമിക്കുന്ന സുമിതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. പീന്നീട് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ സുമിതിനെ രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തോക്കുമായി നില്‍ക്കുന്ന ഒരു പൊലീസുകാരനെ ആള്‍ക്കൂട്ടം വളഞ്ഞുവയ്ക്കുന്നതും വിഡിയോ എടുക്കുന്നയാള്‍ തോക്കുകള്‍ പിടിച്ചു വാങ്ങൂ, ആക്രമിക്കൂ, ആക്രമിക്കൂ എന്നു ഒച്ചവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്‌ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാർ ത‌‌ടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാർ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്‌കരിക്കാൻ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്‌പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി പറഞ്ഞു.

രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്. ‌

ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാൽ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയാണെങ്കിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്ക് നേരിട്ട് ശിക്ഷ വിധിക്കാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹത്തിനെതിരെ ഇതിനും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിർവഹിച്ചയാളാണ് തന്റെ ഭർത്താവ്.

മുൻപ് ആക്രമണങ്ങൾ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാൽ മാത്രമേ എനിക്ക് നീതി കിട്ടൂ. ‌
എന്റെ ഭർത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവർത്തകരെ മുൻപിൽ നിന്നു നയിക്കുന്നയാൾ. എന്നാൽ സംഭവസമയത്ത് സമർത്ഥമായി സഹപ്രവർത്തകർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏർപ്പിച്ചു കൊടുത്തു– രഞ്ജിനി പറയുന്നു. എന്റെ ഭർത്താവിന്റെ െകാലയാളികളെ എന്റെ മുന്നിൽ കൊണ്ടു വരൂ… ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം. അവർ പറഞ്ഞു.

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

 

മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത്‌ പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ തോമസ് . ക്ലബ്‌ എഫ്‌.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്‌. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.

താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്‌. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്‌.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്

റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അ‍ഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്‍കാന്‍ മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരി‍‍ഞ്ഞുമുറുക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്‍റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.

പെ​രി​യാ​ർ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി ആ​ൻ​ലി​യ (25) യു​ടെ മ​ര​ണം ദുരൂ​ഹ​മോ?. ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ ദു​രൂ​ഹ​ത​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്പോ​ഴും മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യാ​ണ് ആ​ൻ​ലി​യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ പാ​റ​യ്ക്ക​ൽ ഹൈ​ജി​ന​സ്(​അ​ജി), ലീ​ലാ​മ്മ എ​ന്നി​വ​ർ പ​റ​യു​ന്ന​ത്. മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.

ഓ​മ​നി​ച്ചു​വ​ള​ർ​ത്തി വ​ലു​താ​ക്കി വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ച മ​ക​ൾ ഒ​രു ദി​നം ത​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ഇ​വ​ർ കേ​ട്ട​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് മ​ക​ളു​ടെ ഭ​ർ​ത്താ​വ്. ചി​ല​രെ സം​ശ​യ​മു​ള്ള​താ​യി ഇ​വ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ തെ​ളി​വു​ക​ളും ഉ​ണ്ടാ​യി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഗു​രു​വാ​യൂ​ർ പോ​ലീ​സ് മ​ന​പൂ​ർ​വ​മാ​യ അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് ആ​ൻ​ലി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ ഏ​താ​നും ദി​വ​സം​മു​ന്പ് കൊ​ച്ചി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

സം​ഭ​വം ഇ​ങ്ങ​നെ

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നു ​രാ​ത്രി 10.40ന് ​നോ​ർ​ത്ത് പ​റ​വൂ​ർ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള പെ​രി​യാ​ർ പു​ഴ​യി​ലാ​ണ് ആ​ൻ​ലി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. എ​ട്ടു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ ആ​ൻ​ലി​യ മ​രി​ക്കു​ന്പോ​ൾ എം​എ​സ്‌സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭ​ർ​ത്താ​വ് ഓ​ഗ​സ്റ്റ് 25നു ​തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​ൻ​ലി​യ​യെ കൊ​ണ്ടു​വി​ട്ടി​രു​ന്ന​താ​യും അ​ന്നു​ത​ന്നെ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ഇ​യാ​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ​താ​യും മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ആ​ൻ​ലി​യ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. കാ​ണാ​താ​യെ​ന്നു പ​റ​യു​ന്ന ദി​വ​സം വൈ​കു​ന്നേ​രം മ​ക​ളെ വി​ളി​ച്ച​പ്പോ​ൾ പീ​ഡ​നം മൂ​ലം ഇ​വി​ടെ നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​താ​യും പി​ന്നീ​ടു മ​ക​ളു​ടെ അ​ഴു​കി​യ ശ​രീ​ര​മാ​ണു കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു​മാ​ണു മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

മ​ര​ണ​ശേ​ഷം ല​ഭി​ച്ച മ​ക​ളു​ടെ ഡ​യ​റി, വ​ര​ച്ച ചി​ത്ര​ങ്ങ​ൾ, പ​രി​സ​ര​വാ​സി​ക​ൾ ത​ങ്ങ​ളോ​ടു പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ, സ​ഹോ​ദ​ര​ന് അ​യ​ച്ച മെ​സേ​ജു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ൽ മ​ക​ൾ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പാ​ണെ​ന്ന് അ​മ്മ ലീ​ലാ​മ്മ പ​റ​യു​ന്നു.

മ​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും​വ​രെ പോ​രാ​ടു​മെ​ന്നും നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി പ്ര​ത്യേ​ക ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണു മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ൽ​കി​യ കു​റി​പ്പി​നൊ​പ്പം ചി​ല വി​വ​ര​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്തി​രു​ന്നു. അ​തി​ലൊ​ന്നാ​ണ് മ​ക​ൾ പോ​ലീ​സി​ൽ ന​ൽ​കാ​നെ​ഴു​തി​യ പ​രാ​തി. 17 പേ​ജു​ക​ളി​ലാ​യാ​ണു ആ​ൻ​ലി​യ എ​ഴു​തി​യി​ട്ടു​ള്ള​ത്. ഭ​ർ​തൃകു​ടും​ബ​ത്തി​ലെ ഒ​ാരോ​രു​ത്ത​രെ​യും പൂ​ർ​ണ​മാ​യി​ത്ത​ന്നെ വി​വ​രി​ക്കു​ന്നു. പ​രാ​തി എ​ഴു​തി​യ​ത​ല്ലാ​തെ മ​ക​ൾ ഇ​ത് പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നി​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.

ഭ​ർ​തൃ​വീ​ട്ടു​കാ​രി​ൽ ഒ​രാ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​ർ ത​നി​ക്കെ​തി​രാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി​യു​ടെ സാ​രം. ക​ല്യാ​ണ​ത്തി​നു മു​ന്പും അ​തി​നു​ശേ​ഷ​വു​മു​ള്ള പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഈ ​പ​രാ​തി​യി​ലു​ണ്ട്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ൾ വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​താ​യാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്. മ​ക​ൾ വ​ര​ച്ച ഒ​രു ചി​ത്ര​വും ഇ​വ​ർ കൈ​മാ​റി. പെ​ണ്‍​കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട് ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ത​ന്‍റെ മാ​ന​സി​കാ​വ​സ്ഥ മ​ക​ൾ വ​ര​ച്ചു​കാ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​താ​പി​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മ​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ ബ​ല​മാ​യ പ​ല സം​ശ​യ​ങ്ങ​ളു​മു​ണ്ട്.

ആ​ൻ​ലി​യ​യെ കാ​ണാ​താ​യ ദി​വ​സം അ​വ​ർ സ​ഹോ​ദ​ര​ന് അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം, സ്വ​കാ​ര്യ ഡ​യ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ക​ളാ​രെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നാ​ണു പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ അ​റി​യാ​ൻ ക​ഴി​യു​ന്ന​തെന്നും ആ​ൻ​ലി​യയുടെ മാതാപിതാക്കൾ പറയുന്നു.

പോലീസ് പറയുന്നത്

മ​ര​ണം സം​ബ​ന്ധി​ച്ച് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​വി​ധ ത​ര​ത്തി​ൽ അ​ന്വേ​ഷി​ച്ചു. ഫോ​ണ്‍ കോ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. പ​ല​രെ​യും ചോ​ദ്യം ചെ​യ്യു​ക​യും പ​ല​രി​ൽ​നി​ന്നു​മാ​യി മൊ​ഴി​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

ആ​ൻ​ലി​യ​യു​ടെ മ​ര​ണ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ആ​ദ്യം മു​ത​ലേ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം​ത​ന്നെ​യാ​ണു ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഭ​ർ​ത്താ​വി​നെ​യും മ​റ്റും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​രു​ടെ കു​ടും​ബ​ജീ​വി​ത​വും ആ​ൻ​ലി​യ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വി​ട്ട​തും പി​ന്നീ​ട് ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം​ത​ന്നെ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ചെ​ല്ലാം ആ​ൻ​ലി​യ​യു​ടെ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​തു​മാ​ണ്. പ​രി​ശോ​ധ​ന​കളുടെയും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ട്രെ​യി​നി​ൽ​നി​ന്നും​വീ​ണ് മ​രി​ച്ച​താ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

RECENT POSTS
Copyright © . All rights reserved