‘രാഞ്ജന'(2013) എന്ന ചിത്രത്തിനു ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്.
തന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ 30 മികച്ച റിപ്പോർട്ടുകൾ ലഭിച്ച് മുന്നേറുമ്പോൾ, വേറിട്ട സ്ക്രിപ്റ്റുകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ. ധനുഷ്, ഋത്വിക്, സാറാ അലിഖാൻ ചിത്രം വരുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണെങ്കിലും ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല.
കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ആനന്ദ് ഋത്വിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും വാർത്തകളുണ്ട്.
ഈ വർഷം ആദ്യത്തിലാണ് ആവേശകരമായ ആറു പ്രൊജക്റ്റുകൾ ഈ വർഷമുണ്ടാകുമെന്ന് കളർ യെല്ലോ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. ഈ സിനിമകളെല്ലാം തന്നെ ആശയങ്ങളിലും അവതരണത്തിലും വ്യത്യസ്തമായ, വിവിധ ഴോണറുകളിൽ പെടുന്ന ചിത്രങ്ങളാവുമെന്നും കളർ യെല്ലോ പ്രൊഡക്ഷൻ വക്താവ് പറയുന്നു.സ്കെയിലിലും തരത്തിലും വ്യത്യസ്തമായിരിക്കും”, കളർ യെല്ലോ പ്രൊഡക്ഷൻസ് വക്താവ് പറഞ്ഞു.
മുൻപ് ആനന്ദ് റായിയ്ക്ക് ഒപ്പം ധനുഷ് സഹകരിച്ച ‘രാഞ്ജന’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘രാഞ്ജന’. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്റേയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാര്‍ഡും ധനുഷും നേടിയിരുന്നു. നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.
വെട്രിമാരൻ ചിത്രം ‘അസുരനാ’ണ് റിലീസിനെത്താനുള്ള ധനുഷ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മലയാള ഇതര ഭാഷാചിത്രങ്ങളിലേക്കുള്ള മഞ്ജു വാര്യരുടെ ആദ്യത്തെ ചുവടുവെപ്പാണ് ‘അസുരൻ’.
വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.
ന്യൂ ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ അഖിലിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ വരുന്നുണ്ടെന്ന് വിവരം കിട്ടിയയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ പിടിയിലായ രണ്ടാം പ്രതിയും സഹോദരനുമായ രാഹുല്‍ കുറ്റം സമ്മതിക്കുകയും അഖിലിനെതിരെ നിര്‍ണായക മൊഴി നല്‍കുകയും ചെയ്തിരുന്നു. അഖിലാണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നും രാഖിയെ കാറില്‍ കയറ്റി.
അഖിലായിരുന്നു ആദ്യം വാഹനം ഓടിച്ചത്. യാത്രക്കിടെ വിവാഹത്തെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി. ശേഷം അഖില്‍ പിന്‍സീറ്റിലേക്ക് മാറി രാഖിയുടെ കഴുത്ത് ഞെരിച്ചു. വീട്ടിലെത്തി കയര്‍ കഴുത്തില്‍ കുരുക്കി താന്‍ മരണം ഉറപ്പാക്കിയെന്നും വസ്ത്രങ്ങളും ഫോണും പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചെന്നും രാഹുല്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര്‍ മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
ഏറെ ദുരൂഹത പരത്തുന്ന മാറ്റങ്ങളുടെ സൂചനകളാണ് അയര്‍ലൻഡിൽ നിന്നും പുറത്തുവരുന്നത്. അയര്‍ലൻഡിന്‍റെ ഔദ്യോഗിക ഗവേഷക കപ്പലുകളിലൊന്നാണ് വടക്കന്‍ സമുദ്രമേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെയാണ് ചുറ്റികത്തലയന്‍ സ്രാവിനെ കണ്ടെത്തിയത്. ഇതിൽ ദുരൂഹത പരത്തുന്നത്. സാധാരണ ഗതിയില്‍ ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന ഈ ഇനം സ്രാവുകളെ ആദ്യമായിട്ടാണ് അയര്‍ലൻഡിൽ നിന്നും കണ്ടെത്തുന്നത്. ആഗോളതാപനത്തിന്റെ ദുരന്ത സൂചകളായിട്ടാണ് ഗവേഷകർ ഇൗ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
ഇതുവരെ ചുറ്റികത്തലയന്‍ സ്രാവുകളെ പരമാവധി ബ്രിട്ടന്‍റെ തീരത്തു വരയാണ് വടക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ബ്രിട്ടനിലെ കോണ്‍വാളില്‍ 2004 ല്‍ കണ്ടെത്തിയ ചുറ്റികത്തലയന്‍ സ്രാവായിരുന്നു ഇതുവരെ ഏറ്റവും വടക്കോട്ട് എത്തിയ ഈ ഇനത്തിലെ ജീവി. എന്നാല്‍ അയര്‍ലന്‍ഡ് തീരത്ത് ഇപ്പോള്‍ ഒരു കൂട്ടം ചുറ്റികത്തലയന്‍ സ്രാവുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. തീര്‍ച്ചയായും കാലാവസ്ഥാ വ്യതിയാനത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.
ഇരട്ടക്കുട്ടികളെ അമ്മ ബാത്ടബ്ബിൽ മുക്കിക്കൊന്നു. ഭര്‍ത്താവുമായി വേർപിരിഞ്ഞതിന്‍റെ ദേഷ്യത്തിലാണ് അമ്മയുടെ ഈ ക്രൂരത. ഒന്നരവയസ്സുള്ള കുട്ടികളെയാണ് അമ്മ ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നത്. മുപ്പത്തിയെട്ടുകാരിയായ സമാന്ത ഫോഡ് മക്കളെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലണ്ടനിലെ കെന്‍റ് എന്ന സ്ഥലത്താണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സമാന്തയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് സമാന്തക്കും ഭര്‍ത്താവ് സ്റ്റീവനും കുട്ടികള്‍ ഉണ്ടായത്. ഐവിഎഫ് വഴിയാണ് ഇവർക്ക് ഇരട്ടകുട്ടികൾ ഉണ്ടായത്. ജേക്ക്, കോൾ എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ പേര്.
ഖത്തറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന സമാന്ത തിരികെ നാട്ടിലെത്തിയതിന് പിന്നാലെ വിഷാദ രോഗത്തിന് അടിമയായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജീവിതച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണെന്ന് സ്റ്റീവന്‍ ആവശ്യപ്പെട്ടതോടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
കോടതിയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സമാന്ത ഭര്‍ത്താവിനോട് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയച്ചിരുന്നതായി സമാന്തയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സ്റ്റീവനില്‍ നിന്നും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
സമാന്തയുടെ കംപ്യൂട്ടറില്‍ ആത്മഹത്യ ചെയ്യുന്ന രീതികള്‍ നിരന്തരം തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമാന്തയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമാന്തയുടെ പരിക്കുകള്‍ ഭേദമാകുന്ന മുറയ്ക്ക് വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്
ഇടിയേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ച ബോക്സിങ് താരം മരിച്ചു. ഇടിക്കൂട്ടിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ മരണമാണിത്. ബ്യൂണസ് ഐറിസിൽ നടന്ന ചാമ്പൻഷിപ്പിൽ നിന്നാണ് ദുരന്തവാർത്ത എത്തുന്നത്. അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക് പരിക്കേറ്റത്. മത്സരം സമനിലയാണെന്ന് പ്രഖ്യാപിച്ചയുടൻ സാന്റിലന് തലകറങ്ങി വീഴുകയായിരുന്നു.
സാന്റലിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടറുമാർ പരാമവധി ശ്രമിച്ചു. എന്നാൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. ഇതുമൂലം ഹൃദയസ്തംഭനമുണ്ടായി മരിക്കുകയായിരുന്നു.
നാല് ദിവസത്തിനിടെ ഇടിക്കൂട്ടിലെ രണ്ടാമത്തെ മരണമാണിത്. റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
Another tragedy as Hugo Santillan passes away
Unlike Maxim Dadshev, who had the great Buddy McGirt aware what was going on and with the health of his fighter in mind. Santillan had these idiots holding the guy up when he needed help
Harrowing
R.I.P pic.twitter.com/99e969JzGl
— Luke Bernard-Haigh (@50shadesofhaigh) July 25, 2019
രാഖിയുടെ മൃതദേഹം മറവുചെയ്യുന്നതിനുള്ള കുഴി എടുക്കുന്നത് കണ്ടിരുന്നതായി നാട്ടുകാരൻ. 3 പ്രതികളും ചേർന്നാണ് കുഴിയെടുത്തതെന്നും പിതാവ് രാജപ്പൻനായർ സമീപത്തുണ്ടായിരുന്നുവെന്നും ദൃക്സാക്ഷിയായ സജി പറഞ്ഞിട്ടുണ്ട്. കൊല നടക്കുന്നതിനും ദിവസങ്ങൾക്കു മുൻപാണ് കുഴിയെടുത്തതെന്നും ആഴമേറിയ കുഴി എന്തിനെന്ന് ചോദിച്ചപ്പോൾ പ്രത്യേകതരം വൃക്ഷം നടാനെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ പറഞ്ഞു.
രണ്ടാംപ്രതി രാഹുലുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഇയാളുമായി ഫോറൻസിക് വിദഗ്ധരും പൊലീസും ഇന്നലെ തൃപ്പരപ്പിലെത്തി കൊല നടത്താനുപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. അഖിലിൻെറ സഹപ്രവർത്തകനായ സൈനികന്റേതാണ് ഈ കാർ. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോകാനും, അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും വേണ്ടിയാണ് സുഹൃത്തിനോട് കാർ ആവശ്യപ്പെട്ടത്. ജോലിസ്ഥലത്തുനിന്നും സുഹൃത്ത് ഫോണിലൂടെ നിർദേശിച്ചതനുസരിച്ച് മാതാവ് കാറിന്റെ താക്കോൽ അഖിലും സഹോദരൻ രാഹുലും എത്തിയപ്പോൾ നൽകി.
10 ദിവസത്തിനുശേഷമാണ് കാർ തിരികെ എത്തിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാഹുലുമായി പൊലീസ് ഇന്നലെ അമ്പൂരിയിൽ എത്തിയില്ല. തൃപ്പരപ്പിൽനിന്നും തിരിച്ചപ്പോൾ നേരം വൈകിയതാണ് കാരണം. നാട്ടുകാർ ഏറെ നേരം കാത്തുനിന്നു.ഇന്ന് അമ്പൂരിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. രാഖിയുടെ കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയതാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
പ്രണയം നിരസിച്ച പെൺകുട്ടിയെ അക്രമിയുടെ കൊലക്കത്തിയുടെ മുന്നിൽ നിന്നും സാഹസികമായി രക്ഷിച്ച മലയാളി നഴ്സിനെ അംഗീകരിച്ച് കർണാടക സർക്കാർ. സർക്കാരിന്‍റെ ഏറ്റവും മികച്ച നഴ്സിനുള്ള അംഗീകാരമായ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നിമ്മി സ്റ്റീഫൻ. നിമ്മിയുടെ ധീരത മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
മംഗളുരു ദേർളഗട്ടെ കെ.എസ് ഹെഗ്‌ഡെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ് നിമ്മി. കഴിഞ്ഞ മാസമാണ് പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഒാടിക്കൂടിയ നാട്ടുകാരെ പോലും ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ പെൺകുട്ടി സഹായം തേടിയെങ്കിലും അക്രമിയെ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല.
അപ്പോഴാണ് സംഭവമറിഞ്ഞ് നിമ്മി സ്ഥലത്തെത്തുന്നത്.നിമ്മി നേരെ അക്രമിയുടെ അടുത്തേക്ക് ചെല്ലുകയും അക്രമിയെ ബലമായി വലിച്ചുമാറ്റിയ ശേഷം നിമ്മി പരുക്ക് പറ്റിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. പിന്നീട് ഇൗ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇൗ ധീരതയാണ് ഇപ്പോൾ കർണാടക സർക്കാർ അംഗീകരിച്ചത്.
സീറോ മലബാർ സഭയുടെ ലീഡ്‌സ് മിഷൻ ഡയറക്ടർ ഫാ . മാത്യു മുളയോലിയുടെ അമ്പതാം ജന്മദിനം ലീഡ്‌സുകാർ സ്‌നേഹവിരുന്നോടെ ആഘോഷമാക്കി . കഴിഞ്ഞ മൂന്നു വർഷങ്ങളായി ഫാ . മാത്യു മുളയോലി ലീഡ്‌സിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് .
ഫാ .മാത്യു മുളയോലിയുടെ ജന്മദിനം ജൂൺ 23 ആയിരുന്നെങ്കിലും , വിശ്വാസികളുടെ സൗകര്യാർത്ഥം , തങ്ങളുടെ പ്രിയപ്പെട്ട മുളയോലി അച്ചൻ അമ്പത്തിന്റെ നിറവിലെത്തുന്നതിനോടനുബന്ധിച്ചുള്ള ആഘോഷം ഞായറാഴ്ച കുർബാനയ്ക്ക് ശേഷമാക്കുകയായിരുന്നു . തലശ്ശേരി രൂപതാഗമായ ഫാ . മാത്യു മുളയോലി കേരളത്തിൽ വിവിധ മേഘലകളിൽ സഭയ്‌ക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ പരിചയവുമായാണ് ഇംഗ്ലണ്ടിലേ ലീഡ്‌സിൽ എത്തിയത് . കേരളത്തിൽ മിഷൻലീഗിന്റെ ഡയറക്ടർ ആയിരുന്ന സമയത്ത് സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് സഭാപ്രവർത്തനം നടത്തിയ ഫാ . മാത്യു മുളയോലിയുടെ അനുഭവപരിചയം ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ് . മുളയോലി അച്ചന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് കേയ്ക്കു മുറിച്ച് മധുരം പങ്കിട്ട വിശ്വാസികൾ ലളിതമായ സ്‌നേഹവിരുന്നിനു ശേഷമാണ് പിരിഞ്ഞത്.
തൃശൂർ: ഷാർജയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഷാർജയിൽ ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂർ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകൻ നീൽ പുരുഷ് കുമാർ (29) ആണ് ബ്രൻഡിഡ്ജിൽ കൊല്ലപ്പെട്ടത്.
ഷാർജ റോളയിലാണ് ഇവർ താമസിച്ചിരുന്നത്. അമേരിക്കയിലെ ട്രോയ് വാഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തുകയാണ് നീൽ. പാർട്ട് ടൈമായി ഒരു ഗ്യാസ് സ്റ്റേഷനിൽ ടൈം ജോലി ചെയ്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കട തുറന്നയുടൻ എത്തിയ അക്രമി നീലിനു നേർക്കു തോക്കു ചൂണ്ടി കൗണ്ടറിൽനിന്നു പണം കവർന്നശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഷാർജയിൽ ജനിച്ചുവളർന്ന നീൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിയാണ്. തൃശൂർ ഗുരുകുലത്തിൽനിന്നു പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരിൽനിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പിതാവിന്റെ ബിസിനസിൽ സഹായിയായ കൂടിയശേഷം ഒരു വർഷം മുൻപാണ് ഉപരിപഠനത്തിന് അമേരിക്കയ്ക്കു പോയത്. കോളജ് അടച്ചിരിക്കുന്ന സമയമാണ് ഇപ്പോൾ. അവിവാഹിതനാണ്. സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്.
വിവരമറിഞ്ഞ് മാതാപിതാക്കൾ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയിൽതന്നെ സംസ്കരിക്കും.