Latest News

ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് പ്രത്യേക ടീം. മുസ്‍ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ കുടുംബവും ബിെജപിയിലേക്കെന്ന് സൂചന. ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബി.ജെ.പി നേതാവ് എം.ടി രമേശുമായി കോഴിക്കോട് ചര്‍ച്ച നടത്തി.

അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയിെലത്തിക്കുന്നതോടെ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുെമന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബാഫഖി തങ്ങളുടെ പേരമകനും ബാഫഖി തങ്ങള്‍‌ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ എംടി രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദേഹം വെളിപ്പെടുത്തി.

മെമ്പര്‍ഷിപ്പ് ക്യംപെയിന്‍ അവസാനിക്കും മുമ്പ് കൂടുതല്‍ ന്യൂനപക്ഷ സമുദായ നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി എംടി രമേശും പറയുന്നു. അനുകൂലസാഹചര്യത്തില്‍ പോലും ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള വിരോധമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിജെപിയുെട ന്യൂനപക്ഷവേട്ട.

യുദ്ധഭീഷണികളുടേയും ഭീകരവാദത്തിന്റേയും കാലത്ത് സംഘര്‍ഷകലുഷിതമായ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് മനുഷ്യത്വത്തിന്റേയും സമാധാനത്തിന്റേതുമായ വേറിട്ടൊരു സംഭവം. പാക്കിസ്ഥാനിലെ ഗ്രാമത്തില്‍ നിന്നുള്ള ഏഴു വയസുകാരന്‍ ബാലന്റെ നദിയിലൂടെ ഒഴുകി വന്ന മൃതദേഹം മൈന്‍ ഭീഷണികള്‍ പോലും വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് കൈമാറിക്കൊണ്ടാണ് ഇരുഭാഗത്തേയും ജനങ്ങളുടെ പ്രശംസയ്ക്ക് പാത്രമായത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി നിരവധി സംഭവപരമ്പരകള്‍ക്കാണ് വടക്കന്‍ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ഗുര്‍സ് താഴ്‌വരയിലെ അച്ചൂര ഗ്രാമം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ ഇന്നലെ ആബിദ് ഷെയ്ക്ക് എന്ന ഏഴുവയസുകാരന്റെ മൃതദേഹം ഇന്ത്യ പാക്കിസ്ഥാന്‍ സൈന്യത്തിന് കൈമാറി.

“ഇത്തരമൊരു സംഭവം ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്,” ഗുര്‍സിലെ മുന്‍ എംഎല്‍എ നസീര്‍ അഹമ്മദ് ഗുരേസിയെ ഉദ്ധരിച്ചു കൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനില്‍ നിന്നൊഴുകുന്ന കൃഷ്ണഗംഗ നദിയിലുടെ ഒരു മൃതദേഹം ഒഴുകി വരുന്നത് അച്ചൂര ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. ഇതിനു തൊട്ടു പിന്നാലെ, പാക്ക് അധീന കാശ്മീരിലെ ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ മിനിമാര്‍ഗ് അസ്തൂര്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ അച്ചൂര ഗ്രാമത്തിലുള്ളവരും അറിഞ്ഞു. തുടര്‍ന്ന് തങ്ങളുടെ മകനെ വിട്ടുതരണമെന്ന കുടുംബം അപേക്ഷിക്കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു.

“ഞങ്ങള്‍ ഈ സംഭവം അറിഞ്ഞയുടന്‍ തന്നെ സൈന്യത്തെ ബന്ധപ്പെട്ട് ഇക്കാര്യം പാക് സൈന്യവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു”, ബന്ദിപ്പോര ഡപ്യൂട്ടി കമ്മീഷണര്‍ ഷബാസ് മിര്‍സ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അച്ചൂര ഗ്രാമത്തില്‍ അപ്പോള്‍ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വന്നു. “ആ പ്രദേശത്തൊന്നും മോര്‍ച്ചറിയില്ല. ഒടുവില്‍ മഞ്ഞുമലകളില്‍ നിന്ന് വെട്ടിയെടുത്ത ഐസ്പാളികള്‍ ഉപയോഗിച്ചാണ് മൃതദേഹം കേടുവരുന്നത് ഞങ്ങള്‍ തടഞ്ഞത്”, ഗുര്‍സ് എസ്എച്ച്ഒ താരിഖ് അഹമ്മദ് പറയുന്നു.

പിന്നെയും പ്രശ്‌നങ്ങള്‍ നേരിട്ടു. കൂടുതല്‍ വൈകിയാല്‍ മൃതദേഹം കേടുവരും എന്നതിനാല്‍ അത് ഗുര്‍സ് വഴി തന്നെ പാക്കിസ്ഥാന് കൈമാറാം എന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി ഇന്ത്യയുമായി കൈമാറ്റം നടത്തുന്ന, അവിടെ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള കുപ്‌വാര ജില്ലയിലെ തീത്‌വാള്‍ ക്രോസിംഗില്‍ നിന്നേ മൃതദേഹം സ്വീകരിക്കൂ എന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഗുര്‍സിനു ചുറ്റുമുള്ള മൈന്‍ നിറഞ്ഞ സ്ഥലങ്ങളായിരുന്നു പാക്കിസ്ഥാന്റെ ആശങ്ക.

പക്ഷേ, അന്നു വൈകിട്ട് ആയപ്പോഴേക്കും പാക്കിസ്ഥാന്‍ അയഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും ആ മേഖലയിലെ അവസാന പോസ്റ്റില്‍ എത്തി. എന്നാല്‍ പാക് ഭാഗത്തു നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മൃതദേഹം ഗൂര്‍സിലെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടു പോയി.

“വ്യാഴാഴ്ച രാവിലെ ആയപ്പോഴേക്കും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് പോസിറ്റീവായ പ്രതികരണങ്ങള്‍ കണ്ടു തുടങ്ങി. മൃതദേഹം കൈമാറണമെങ്കില്‍ മൈനുകള്‍ പാകിയ സ്ഥലങ്ങള്‍ കടന്നു വേണമായിരുന്നു മീറ്റിംഗ് പോയിന്റിലെത്താന്‍. ഒടുവില്‍ ഉച്ചയ്ക്ക് 12.39-ന് മൃതദേഹ പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന്‍ ഏഴു വയസുകാരന്റെ മൃതദേഹം സ്വീകരിച്ചു”, ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

“അതൊരു മനുഷ്യത്വപരമായ നടപടിയായിരുന്നു. അല്ലെങ്കില്‍ മൃതദേഹം നശിച്ചു പോവുമായിരുന്നു. അതുകൊണ്ടാണ് ഔദ്യോഗിക കൈമാറ്റ സ്ഥലത്തിനു പകരം ഇവിടെ വച്ച് തന്നെ നല്‍കിയത്,” ശ്രീനഗര്‍ കേന്ദ്രമായ 15 കോര്‍പ്‌സിലെ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഗുര്‍സ് ഗ്രാമത്തില്‍ ഇപ്പോഴും സംസാരം ഏഴുവയസുകാരന്‍ ആബിദിനെക്കുറിച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. “ആദ്യ ദിവസം മുതല്‍ എല്ലാവരും ഇതിന്റെ പുറകെയാണ്. അതിര്‍ത്തി രണ്ടായി വിഭജിച്ച രണ്ടു ഗ്രാമങ്ങളെയും ഈ സംഭവം ഇന്ന് ഒന്നാക്കി. മനുഷ്യത്വത്തിന്റെ പേരില്‍ രണ്ടു രാജ്യങ്ങളും അവര്‍ തമ്മിലുള്ള വിദ്വേഷവും മറന്നു”, പ്രദേശവാസിയായ ഘുലാം മുഹമ്മദ് പറയുന്നു.

വാ​ൻ​കൂ​വ​ർ: ആ​കാ​ശ​ഗ​ർ​ത്ത​ത്തി​ൽ​പ്പെ​ട്ട് ആ​ടി​യി​ള​കി​യ വി​മാ​ന​ത്തി​ലെ 35 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക്. വ്യാ​ഴാ​ഴ്ച കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ​നി​ന്നു സി​ഡ്നി​യി​ലേ​ക്കു പോ​യ എ​യ​ർ കാ​ന​ഡ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്.   ഹ​വാ​യി പി​ന്നി​ട്ട ഉ​ട​നെ​യാ​ണ് വി​മാ​നം ഇ​ള​കി​യ​ത്. 284 യാ​ത്ര​ക്കാ​രാ​ണു ബോ​യിം​ഗ് 777-200 വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം ഹ​വാ​യി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ട്ടു. ഹ​വാ​യി​യി​ലെ ഹോ​ണോ​ലു​ലു വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു ചി​കി​ത്സ ന​ൽ​കി. വി​മാ​നം ഇ​ള​ക​വെ യാ​ത്ര​ക്കാ​രി​ൽ മി​ക്ക​വ​രും വി​മാ​ന​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ചെ​ന്നും പി​ന്നീ​ട് നി​ല​ത്തു​വീ​ണെ​ന്നും യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ പ​റ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു യാ​ത്ര​ക്കാ​രി ജെ​സ് സ്മി​ത്ത് പ​റ​യു​ന്നു.

ഒൗ​റം​ഗ​ബാ​ദ്: 22 വ​ർ​ഷം മു​ന്പ് വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​ന്ന​തി​നാ​യി കെ​നി​യ​ൻ എം​പി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒൗ​റം​ഗ​ബാ​ദി​ൽ ക​ർ​ഷ​ക​നാ​യ കാ​ശി​നാ​ഥ് ഗൗ​ളി​യി​ക്കു ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 200 രൂ​പ​യു​ടെ ക​ടം​വീ​ട്ടാ​നാ​ണ് കെ​നി​യ​ർ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ റി​ച്ചാ​ർ​ഡ് ന്യാ​ഗ​ക തോം​ഗി ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്.  1985-89 കാ​ല​ത്ത് തോം​ഗി മൗ​ലാ​ന ആ​സാ​ദ് കോ​ള​ജി​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നു പ​ഠി​ച്ചി​രു​ന്നു. എ​ല്ലാ ദി​വ​സ​വും ഗൗ​ളി​യാ​ണ് തോം​ഗി​ക്കു ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. കെ​നി​യ​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്പോ​ൾ തോം​ഗി ഗൗ​ളി​ക്ക് 200 രൂ​പ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. അ​ന്ന് വാ​ങ്ക​ഡെ​ന​ഗ​റി​ൽ പ​ല​ച​ര​ക്കു​ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു ഗൗ​ളി.

ഈ ​ക​ടം വീ​ട്ടു​ന്ന​തി​നാ​യാ​ണ് താ​ൻ തി​രി​കെ എ​ത്തി​യ​തെ​ന്ന് തോം​ഗി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. താ​ൻ മോ​ശം അ​വ​സ്ഥ​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഗൗ​ളി ത​ന്നെ സ​ഹാ​യി​ച്ച​തെ​ന്നും ആ ​ക​ടം എ​ന്നെ​ങ്കി​ലും വീ​ട്ട​ണ​മെ​ന്ന് താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നും തോം​ഗി പ​റ​യു​ന്നു. താ​ൻ ഗൗ​ളി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നു കു​ടും​ബം പ​റ​ഞ്ഞെ​ങ്കി​ലും വീ​ട്ടി​ൽ​നി​ന്നു ത​ന്നെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  ഗൗ​ളി​യു​ടെ വീ​ടി​നൊ​പ്പം താ​ൻ പ​ഠി​ച്ച കോ​ള​ജും സ​ന്ദ​ർ​ശി​ച്ച തോം​ഗി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗൗ​ളി​യെ കെ​നി​യ​യി​ലേ​ക്കു ക്ഷ​ണി​ച്ച​ശേ​ഷ​മാ​ണ് തോം​ഗി മ​ട​ങ്ങി​യ​ത്. കെ​നി​യ​യി​ലെ ന്യാ​രി​ബാ​രി ചാ​ച്ചെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് തോം​ഗി.

വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.

മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്‍റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വൈക്കത്തൂരിലായിരുന്നു താമസം.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലിചെയ്തിരുന്നു.

മാഞ്ചസ്റ്റര്‍: കളിക്കളത്തിലെ അങ്കത്തോളം തന്നെ വാര്‍ത്തകളില്‍ ഇടം നിറഞ്ഞതായിരുന്നു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള ട്വിറ്റര്‍ പോരും. തന്നെ തട്ടിക്കൂട്ട് താരമെന്ന് വിളിച്ച മഞ്ജരേക്കര്‍ക്ക് ജഡേജ അതേനാണയത്തില്‍ മറുപടി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയും ആരാധകരും മാത്രമല്ല മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണ്‍ അടക്കമുള്ളവര്‍ മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെത്തെ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച് തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ജഡേജ. ഇതോടെ തനിക്കെതിരായ മഞ്ജരേക്കറുടെ പരാമര്‍ശത്തിന് വാക്കുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ മറുപടി നല്‍കി കഴിഞ്ഞു.

ക്രിക്കറ്റ് ആരാധകരെ പോലെ തന്നെ സഞ്ജയ് മഞ്ജരേക്കര്‍ക്കും ജഡേജയുടെ പ്രകടനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ മത്സര ശേഷം മഞ്ജരേക്കര്‍ തന്റെ വാക്കുകള്‍ തിരുത്തി രംഗത്തെത്തി.

”അവനെന്നെ ഇന്ന് തകര്‍ത്തുകളഞ്ഞു. എല്ലാ അർഥത്തിലും ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പക്ഷെ ഈ ജഡേജയെ നമ്മള്‍ സ്ഥിരം കാണുന്നതല്ല. കഴിഞ്ഞ 40 ഇന്നിങ്‌സുകളില്‍ അവന്റെ ഉയര്‍ന്ന സ്‌കോര്‍ 33 ആയിരുന്നു” മഞ്ജരേക്കര്‍ പറഞ്ഞു.

”പക്ഷെ ഇന്ന് അവന്‍ മികച്ച കളിയാണ് പുറത്തെടുത്തത്. എക്കണോമിക്കലായി പന്തെറിഞ്ഞു. ഫിഫ്റ്റി നേടിയ ശേഷമുള്ള ആ പരിചിതമായ ആഘോഷം. എനിക്കവനോട് മാപ്പ് ചോദിക്കണം. അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാനവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ ലഞ്ച് കഴിക്കുകയായിരുന്നു, സോറി” മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ച 17 പേരുടെ കുടുംബംത്തിന് 2 ലക്ഷം ദിര്‍ഹം (37.25 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ യുഎഇ പരമോന്നത കോടതി ഉത്തരവിട്ടു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാനി പൗരന് കോടതി 7 വര്‍ഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു.

ഒമാനില്‍ നിന്നും ദുബായിലേക്ക് 30 യാത്രക്കാരെ കൊണ്ട് പോയ ബസ് ജൂണ്‍ 6നാണ് അപകടത്തില്‍ പെട്ടത്. കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചിരുന്നു. വെയിൽ കൊളളാതിരിക്കാനായി ബസിനകത്തെ ബോര്‍ഡ് താഴ്ത്തിയിരുന്നതായും ഇത് കാരണം സ്റ്റീല്‍ തൂൺ കണ്ടില്ലെന്നുമാണ് ഡ്രൈവര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സ്റ്റീല്‍ തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് ഇദ്ദേഹം കോടതിയില്‍ നിലപാട് മാറ്റി. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം, റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെതന്നെ ആദ്യ ബോർഡ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ (47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി (25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.

ഒമാനിലെ മസ്‌കറ്റില്‍ നിന്നും ജൂണ്‍ 6ന് ദുബായിലേക്ക് വന്ന ബസാണ് യുഎഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് തള്ളിയില്‍. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഉത്തരവില്‍ പറയുന്നു.

തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരായ പുന:പ്പരിശോധന ഹര്‍ജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. പുന:പരിശോധന ഹര്‍ജി സൂക്ഷ്മമായി തന്നെ പരിഗണിച്ചുവെന്നും വിധിയില്‍ ഇടപെടേണ്ട എന്തെങ്കിലും സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതോടെ അഞ്ച് ഫ്ലാറ്റുകളും പൊളിച്ച് നീക്കേണ്ടി വരും.

ഇത് തടയാന്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകയെന്ന മര്‍ഗമേ നിര്‍മ്മാതാക്കള്‍ക്ക് മുന്നിലുള്ളു. അതും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന് മുന്‍പാകെയാണ് എത്തുക. വിധിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഒരുമാസത്തെ സമയമാണ് കോടതി അനുവദിച്ച സമയം നേരത്തെ അവസാനിച്ചിരുന്നു.

നെട്ടൂര്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം വഴിതെറ്റിച്ചത് പ്രതികളുടെ സിനിമാ സ്റ്റൈല്‍ നീക്കങ്ങള്‍. മൃതദേഹം കുഴിച്ചിട്ട സ്ഥലം മുതല്‍, ചോദ്യം ചെയ്യലില്‍വരെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി കൃത്യമായ ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്.

പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി പ്രകാരം രണ്ടാം തീയതി രാത്രിതന്നെ അര്‍ജുനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ മൃതദേഹം ചവിട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാന്‍ മുകളില്‍ വേലിക്കല്ലുകളും ഉറപ്പിച്ചു. ഒരു തെരുവുനായയെ തല്ലിക്കൊന്ന് മൃതദേഹം മറവുചെയ്ത സ്ഥലത്തിന് സമീപം കൊണ്ടിട്ടു. ദുര്‍ഗന്ധം വമിച്ചാലും നായ ചത്തുകിടക്കുന്നതുകൊണ്ടാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

സ്വാഭാവികമായും ഇവരുടെ ശ്രമം പ്രാഥമികമായി ഫലം കണ്ടു. ദുര്‍ഗന്ധമുണ്ടായെങ്കിലും കൊലപാതകം നടന്നതായോ, മൃതദേഹം ആ ഭാഗത്ത് കിടക്കുന്നതായോ നാട്ടുകാര്‍ സംശയിക്കാതിരുന്നത് പ്രതികളുടെ ഈ നീക്കം മൂലമാണ്. പിന്നീട് കലൂരിലെത്തിയ പ്രതികള്‍ അർജുന്റെ മൊബൈൽ ഫോൺ ഒരു ലോറിയിൽ കയറ്റി വിട്ടു.

പരാതി ലഭിച്ച ശേഷമുള്ള ആദ്യ ദിവസങ്ങളിൽ പൊലീസ് അന്വേഷണം സ്വാഭാവികമായും ഈ ഫോണിൽ നിന്നുള്ള സിഗ്‌നലുകളെ പിന്തുടർന്നായിരുന്നു. മുട്ടം, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലൂടെ തമിഴ്നാട് ഭാഗത്തേക്കായിരുന്നു ലോറിയുടെ സ‍ഞ്ചാരം. ലഹരിമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് അർജുൻ ഈ മേഖലയിൽ പോകാറുണ്ടെന്നു പ്രതികൾ തന്നെ പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു.

പനങ്ങാട്, മറയൂർ എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ ഇത്തരം കേസുകളിൽ അർജുൻ മുൻപ് ഉൾപ്പെട്ടിരുന്നതിനാൽ പൊലീസ് ഈ മൊഴി സംശയിച്ചുമില്ല. കൊലപാതകത്തിനുശേഷം കൃത്യമായ കൂടിയാലോചന പ്രതികള്‍ നടത്തിയിരുന്നു. മൂന്നുപ്രാവശ്യം പ്രതികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുധ്യമുണ്ടാകാതിരുന്നതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.

അർജുൻ ജീവനോടെയുണ്ടെന്ന ധാരണയിൽ വെറുമൊരു കാണാതാകൽ കേസ് മാത്രമായി ആദ്യം പരിഗണിക്കപ്പെടാനുള്ള കാരണവും ഇതു തന്നെ. ഒടുവിൽ കൊല്ലപ്പെട്ട അർജുന്റെ സുഹൃത്തുക്കൾ പ്രതികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.

ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ടുവിക്കറ്റിന്. 85 റണ്‍സെടുത്ത ജേസണ്‍ റോയ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. ഇത്തവണ ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ നേരിടും. ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതുവരെ കപ്പ് നേടാത്ത രണ്ടു ടീമുകളാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ പാടുപെട്ട അതേ പിച്ചിൽ ഇംഗ്ലിഷ് ഓപ്പണർമാരായ ജെയ്സൺ റോയി – ജോണി ബെയർസ്റ്റോ സഖ്യം തകർത്തടിച്ചതോടെ അവർ അനായാസം വിജയത്തിലെത്തി. 107 പന്തും എട്ടു വിക്കറ്റും ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം.

65 പന്തിൽ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 85 റൺസെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ബെയർറ്റോ 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റൺസെടുത്തു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 124 റൺസടിച്ചാണ് പിരിഞ്ഞത്.

ഇവർ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 79 റൺസാണ് കൂട്ടിച്ചേർത്തത്.

നേരത്തെ 14 റണ്‍െസടുക്കുന്നതിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത് – അലക്സ് കാരി നാലാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ആരണ്‍ ഫിഞ്ച് റണ്ണൊന്നുമെടുക്കാതെയും ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സെടുത്തും പുറത്തായി. 46 റണ്‍സെടുത്ത അലക്സ് കാരിയെ ആദില്‍ റഷീദ് പുറത്താക്കി.

സ്റ്റീവ് സ്മിത്ത് 119 പന്തില്‍ 85 റണ്‍സ് എടുത്ത് റണ്ണൗട്ടായി. 119 പന്തിൽ ആറു ബൗണ്ടറി സഹിതം 85 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. അലക്സ് കാരി 70 പന്തിൽ നാലു ബൗണ്ടറി സഹിതം 46 റൺസെടുത്തു. ഗ്ലെൻ മാക്സ്‍വെൽ (23 പന്തിൽ 22), മിച്ചൽ സ്റ്റാർക്ക് (36 പന്തിൽ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് ഓസീസ് സ്കോർ 200 കടത്തിയത്.

ഓസീസ് നിരയിൽ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. ഓപ്പണർ ആരോൺ ഫിഞ്ച് (0), ഡേവിഡ് വാർണർ (11 പന്തിൽ 9), ഈ ലോകകപ്പിലെ ആദ്യ മൽസരം കളിക്കുന്ന പീറ്റർ ഹാൻഡ്സ്കോംബ് (12 പന്തിൽ നാല്), മാർക്കസ് സ്റ്റോയ്നിസ് (0), പാറ്റ് കമ്മിൻസ് (10 പന്തിൽ ആറ്), ജെയ്സൺ ബെഹ്റെൻഡോർഫ് (ഒന്ന്) എന്നിവരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. നേഥൻ ലയോൺ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും.

1979, 1987,1992 വർഷങ്ങളിൽ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആദ്യമായി ഫൈനൽ കളിച്ച ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്തു. അതേസമയം, ലോകകപ്പിൽ എട്ടാം സെമി ഫൈനൽ കളിച്ച ഓസീസിന്റെ ആദ്യ തോൽവിയാണിത്.

RECENT POSTS
Copyright © . All rights reserved