Latest News

വി​ജ​യ​വാ​ഡ: ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ൽ. നാ​ലു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണു വി​ജ​യ​വാ​ഡ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൃ​ഷ്ണാ ന​ദി​യി​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ക​ല്ലു​മ്മ​ക്കാ​യ ശേ​ഖ​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ലു​മ്മ​ക്കാ​യ ആ​ന്ധ്ര​യി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​മ​ല്ല. കേ​ര​ള​ത്തി​ൽ ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​വ​യാ​ണ് എ​ന്ന് ഇ​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.

പി​ന്നീ​ട് ഇ​വ​ർ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രം. നിലവില്‍ ഭൂമിക്കു ചുറ്റും മൂന്നു വട്ടം വലംവെച്ചുകഴിഞ്ഞ പേടകം ഇന്ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ ട്വീറ്റില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.12ഓടെയാണ് ചന്ദ്രയാന്റെ ഭ്രമണ പരിധി മൂന്നാം വട്ടവും ഉയര്‍ത്തിയത്. ഇതോടെ ചന്ദ്രനിലിറങ്ങുന്നതിന് ഇനി മൂന്നു ഘട്ടങ്ങള്‍ കൂടിയാണ് ചന്ദ്രയാന്‍-2ന് ബാക്കിയുള്ളത്. നാലാം ഘട്ടത്തില്‍ വെള്ളിയാഴ്ച വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും. അതിനു ശേഷം ഓഗസ്റ്റ് 14ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും. ഈ ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.

നിലവില്‍ ചന്ദ്രയാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ മുന്നോട്ടു പോകുന്നതായും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് 20 ന് ഇത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്നും ഐഎസ്ആര്‍ഓ പറഞ്ഞു.

വിക്രം എന്ന് വിളിപ്പേരുള്ള ലാന്റര്‍ ആണ് ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങുക. ലാന്ററിനുള്ളിലാണ് ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവര ശേഖരണം നടത്തുന്നതിനുള്ള റോവര്‍ ഉള്ളത്.

ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതി, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം ഫോട്ടോയില്‍ ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പിനിരയായവര്‍ വീട്ടിലെത്തി അന്വേഷിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനാണ് തന്ത്രം മെനഞ്ഞത്. ആള്‍മാറാട്ടക്കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ജോയ് തോമസാണ്(48) ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. വീടിന്‍റെ വരാന്തയിലെ ടീപ്പോയിയിലാണ് ഇയാള്‍ ഫോട്ടോ വച്ച് ഹാരമണിയിച്ച് ചന്ദനത്തിരി കത്തിച്ച് വച്ച് മുങ്ങിയത്.

അന്വേഷിച്ചെത്തുന്ന ആളുകള്‍ ഇയാള്‍ മരിച്ചെന്ന് കരുതി തിരികെ പോകും. എന്നാല്‍, പറ്റിക്കപ്പെട്ട ചിലര്‍ ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. ഇയാള്‍ സര്‍ക്കാറുദ്യോഗസ്ഥനല്ലെന്നും ആള്‍മാറാട്ടം നടത്തി പറ്റിക്കുന്നയാളാണെന്നും നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങി. സര്‍ക്കാറുദ്യോഗസ്ഥനാണെന്നും സര്‍ക്കാര്‍ ജോലി ഒപ്പിച്ചുതരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

ശാസ്തമംഗലം സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ആന്‍ഡ് എക്സൈസ് വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 36000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോയില്‍ മാലതൂക്കി ചന്ദന തിരിയും കത്തിച്ചുവച്ച നിലയില്‍ കണ്ടത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍, ടിടിആര്‍ എന്നിങ്ങനെ പല പേരിലും ഇയാള്‍ ആളുകളെ പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ തിരുനെല്‍വേലിയിലെ യുവതിയെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് അവരോടൊപ്പമാണ് താമസിക്കുന്നത്.

ദില്ലി: മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. ലോക്സഭ കഴിഞ്ഞ വ്യാഴാഴ്ച ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.

എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ് ബില്ലിനെ എതിർക്കുകയാണ്. എന്നാൽ ബിജു ജനതാദൾ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാകും ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക.

ഇതിനിടയിൽ വിവിധ തൊഴിൽ നിയമങ്ങൾ നാല് കോഡുകളായി ചുരുക്കാനുള്ള നീക്കവും ഇന്ന് ലോക്സഭയില്‍ ചർച്ച ചെയ്യും. കുറഞ്ഞ വേതനം, ബോണസ് തുടങ്ങിയവ നിശ്ചയിക്കുന്നതിന് നിർദ്ദേശമുള്ള വേതന കോഡ് ബിൽ ലോക്സഭയിൽ തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ അവതരിപ്പിക്കും.

ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ പ്രശസ്ത പരിസ്ഥിതി ഷോയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് അവതാരകനായ ബിയർ ഗ്രിൽസിന്റെ Man vs Wild എന്ന ഷോയിലാണ് മോദി എത്തുന്നത്. ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്ക് ഡിസ്കവറി ചാനൽ ഇന്ത്യയിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുക. മോദി പങ്കെടുക്കുന്ന എപ്പിസോഡിന്റ ചെറിയൊരു ഭാഗം അടങ്ങിയ വീഡിയോ ഗ്രിൽസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് കടുവ സങ്കേതത്തിലെ ദികലയിൽ ബെയർ ഗ്രിൽസും നരേന്ദ്ര മോദിയും നടത്തിയ യാത്രയാണ് എപ്പിസോഡിലുളളതെന്നാണ് വിവരം. ഈ വർഷം ഫെബ്രുവരി 14 ന് പുൽവാമ ഭീകരാക്രമണമുണ്ടായ തീയതിയോട് അടുപ്പിച്ച് ഗ്രിൽസ് ധികലയിൽ എത്തിയിരുന്നതായി മാർച്ച് 10 ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് ഗ്രിൽസ് തന്റെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് ചെയ്യുകയും പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു. “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്.” ഇതായിരുന്നു ട്വീറ്റ്. ഫെബ്രുവരി 12 ന് ഇന്ത്യയിലേക്കുളള വിമാനത്തിൽനിന്നൊരു സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രയ്ക്ക് പോകുന്നു” എന്ന് കുറിച്ച പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്തു.

ഗ്രിൽസ് എത്തിയ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം കണക്കിലെടുത്ത് ഇവിടേക്കുളള എല്ലാ ടൂറിസ്റ്റ് ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് റദ്ദാക്കിയിരുന്നു. എന്നാൽ പുൽവാമ ഭീകരാക്രമണം ദിവസം മോദി ധികലയിൽ ഉണ്ടായിരുന്നെന്നും ഡിസ്കവറി ചാനലിന്റെ ഷൂട്ടിൽ പങ്കെടുത്തുവെന്നുമുളള വാർത്തകളെ ബിജെപി തളളിയിരുന്നു.

ഫെബ്രുവരി 16 ന് നരേന്ദ്രമോദി ഫെബ്രുവരി 15 ന് പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരം അർപ്പിച്ച് ചെയ്ത ട്വീറ്റിന് ഗ്രിൽസ് മറുപടിയും നൽകി. ”തികച്ചും ദാരുണമായ ഒരു ദിവസം – എന്റെ ഹൃദയം ഇന്ത്യയിലെ ജനങ്ങളുടെ കൂടെയാണ്” എന്നായിരുന്നു ട്വീറ്റ്. എന്നാൽ ഫെബ്രുവരി 14 ന് കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ ഷൂട്ടിങ് സംഘത്തെ അനുവദിച്ചതായി ഗ്രിൽസോ ഡിസ്കവറി ചാനലോ അല്ലെങ്കിൽ ഉത്തരാഖണ്ഡ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും ജനപ്രീയ ഷോയാണ് Man vs Wild. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ളതാണ് പരിപാടി. 2015 ൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പങ്കെടുപ്പിച്ചുളള പരിപാടി ഗ്രെയിൽസ് അവതരിപ്പിച്ചിരുന്നു. അലാസ്കയിലേക്ക് ഇരുവരും ട്രെക്കിങ്ങിന് പോകുന്നതായിരുന്നു എപ്പിസോഡിൽ ഉണ്ടായിരുന്നത്.

 

‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാമെന്നു ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും എന്നാല്‍ വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദ ആവാമെന്നും അഭയ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്.

‘അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്, അഭയ പറയുന്നു.

സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളത്. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോൾ അല്‍പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍. പക്ഷേ, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്. അഭയ .കൂട്ടിച്ചേര്‍ത്തു

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഭി​ന്ന​ത​ക​ളു​ണ്ടെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഡ്ര​സിം​ഗ് റൂ​മി​ല്‍ മി​ക​ച്ച സൗ​ഹൃ​ദ അ​ന്ത​രീ​ര​ക്ഷ​മാ​ണ് ഉള്ളതെന്നും,അതുകൊണ്ടാണ് ടീം ​കു​റ​ച്ച​ധി​കം വ​ര്‍​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് എന്നും കോഹ്ലി പറഞ്ഞു.വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍‌​മ​യു​മാ​യി ത​നി​ക്ക് മി​ക​ച്ച സൗ​ഹൃ​ദ​മാ​ണ് ഉ​ള്ള​ത് എന്നും യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​മി​ല്ലെ​ന്നും കോഹ്ലി പറഞ്ഞു.

ഇ​ത് സം​ബ​ന്ധി​ച്ച്‌ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്നും കോഹ്ലി വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ നു​ണ​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ എ​ന്താ​ണ് നേ​ടു​ന്ന​ത് എ​ന്ന് അ​റി​യി​ല്ല എന്നും കോഹ്ലി പറയുന്നു.ര​വി ശാ​സ്ത്രി ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി തു​ട​രു​ന്ന​താ​ണ് താൽപര്യമെന്നും കോഹ്ലി പറഞ്ഞു.മാത്രമല്ല താ​ര​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​പ​മാ​ന​ക​ര​മാ​ണെ​ന്നും കോ​ഹ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇന്തൊനേഷ്യയിലെ ബാലിയിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇന്ത്യക്കാർക്ക് മുഴുവൻ നാണക്കേടുണ്ടാക്കിക്കൊണ്ട് പരക്കെ പങ്കുവയ്ക്കപ്പെടുന്നത്. 2 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളുടെ തുടക്കത്തിൽ ഹോട്ടൽ ജീവനക്കാരൻ സഞ്ചാരികളുടെ ബാഗുകൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്.വിനോദസഞ്ചാരത്തിനെത്തി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാരോടൊപ്പം ബാഗ് പരിശോധിക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനോട് കുടുംബം വാഗ്‌വാദത്തിലേർപ്പെടുന്നതും. അതിനെ വകവെയ്ക്കാതെ ഹോട്ടൽ ജീവനക്കാരൻ കുടുംബത്തിന്റെ ബാഗുകൾ പരിശോധിക്കുകയും ചെയ്യുന്നു. പരിശോധിച്ച ബാഗുകളിൽ നിന്നും ഹോട്ടൽ മുറിയിലുണ്ടായിരുന്ന ടൗവലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ അയാൾ പുറത്തെടുത്തു. അതോടെ വിനോദ സഞ്ചാരത്തിനു വന്ന ആ കുടുംബം ചുവടുമാറ്റി.

” ഞങ്ങൾ മാപ്പു ചോദിക്കുന്നു. ഇതൊരു ഫാമിലി ടൂർ ആണ്. ഇതിന്റെയൊക്കെ പണം ഞങ്ങൾ നിങ്ങൾക്കു നൽകാം. ഞങ്ങളെ പോകാൻ അനുവദിക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്ക് ഫ്ലൈറ്റ് മിസ് ആകും” എന്നൊക്കെ വിനോദ സഞ്ചാര സംഘത്തിലെ ഒരു സ്ത്രീ പറയുന്നുണ്ട്.
ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും ബാഗുകളിൽ നിന്ന് സാധനങ്ങളോരോന്നായി പുറത്തെടുക്കാൻ തുടങ്ങിയതോടെ ഞാൻ പണം തരാം എന്ന് വിനോദസഞ്ചാര സംഘത്തിലെ ഒരാൾ ഹോട്ടൽ ജീവനക്കാരനോടു പറയുന്നു. ” എനിക്കറിയാം നിങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടെന്ന്, പക്ഷേ ഇത് മാന്യതയല്ല” എന്നാണ് ഹോട്ടൽ ജീവനക്കാരൻ നൽകിയ മറുപടി.

ഹേമന്ത് എന്ന ട്വിറ്റർ ഉപയോക്താവാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ” ഇന്ത്യയ്ക്ക് വലിയൊരു നാണക്കേടായിപ്പോയി. ഇന്ത്യൻപാസ്പോർട്ട് കൈയിലുള്ള ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളോരോരുത്തരും ഇന്ത്യയുടെ അംബാസിഡർമാരാണെന്ന് അതുകൊണ്ട് അക്കാര്യം മനസ്സിൽ വച്ച് പെരുമാറുക. നമ്മുടെ വിശ്വാസ്യതയെ കാർന്നു തിന്നുന്ന ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഇന്ത്യ തയാറാകണം”. എന്ന അടിക്കുറിപ്പോടെയാണ് ഹേമന്ത് ദൃശ്യങ്ങൾ പങ്കുവച്ചത്.

പാക്കിസ്ഥാനെ ഭീകരരാജ്യം എന്ന് വിശേഷിപ്പിച്ച ട്വീറ്റ് ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ‘ഈ ഭീകരരാജ്യം വിട്ടുപോകണം’ എന്ന ട്വീറ്റാണ് ആമിര്‍ ലൈക്ക് ചെയ്തത്. പിന്നാലെ ആമിറിനെ വിമര്‍ശിച്ച് ആരാധകരുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ആമിര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടിനായി അപേക്ഷിച്ചെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് അടുത്ത വിവാദം. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചതില്‍ തെറ്റില്ലെന്നും അതുകൊണ്ട് അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിക്കുന്നത് നിര്‍ത്തുമെന്ന് അര്‍ഥമില്ലെന്നും ആമിറിനെ പിന്തുണച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയായി ”അദ്ദേഹം ഭീകരരാജ്യം വിടണം” എന്ന് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആണ് ആമിര്‍ ലൈക്ക് ചെയ്തത്.

എന്നാല്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ നടന്ന സംഭാഷണങ്ങളാണിതെന്നും ഇത് പുറത്തുവിട്ടത് ആരെന്ന് അന്വേഷിക്കുമെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദമാക്കി. ബ്രിട്ടീഷ് പൗരയായ നര്‍ഗീസ് മാലിക്കിനെയാണ് ആമിര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കാന്‍ ആമിര്‍ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ലോകകപ്പിന് പിന്നാലെയാണ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 27ാം വയസ്സിലെ വിരമിക്കല്‍ തീരുമാനത്തോട് വസീം അക്രവും ശുഐബ് അക്തറും വിയോജിപ്പ് അറിയിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആമിര്‍ നേരത്തെ വിരമിച്ചതെന്നും ചര്‍ച്ചകളുണ്ട്.

 

നെടുങ്കണ്ടത്ത് കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ പരുക്കുകൾ കസ്റ്റഡി മർദനത്തിലേതെന്നു വ്യക്തമാക്കി രണ്ടാം പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക തെളിവുകൾ. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താത്ത പരുക്കുകൾ റീ പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്തി. മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചു.

രാജ്‌കുമാർ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൂന്ന് മണിക്കൂർ നീണ്ട റീ പോസ്റ്റ്മോർട്ടത്തിൽ രാജ്‌കുമാറിന്റെ നെഞ്ചിലും തുടയിലും കൂടുതൽ പരുക്കുകൾ കണ്ടെത്തി.

സംസ്കരിച്ചു മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്തതെങ്കിലും മതിയായ തെളിവുകളും, സാമ്പിളുകളും ലഭിച്ചു. പി.ബി.ഗുജ്‌റാള്‍, കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും ഡോ.ഉന്‍മേഷും ചേര്‍ന്നാണ് റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ന്യുമോണിയയാണ് മരണകാരണമെന്ന് ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്ന ജുഡീഷ്യൽ കമ്മീഷന്റെ വിലയിരുത്തൽ ശരിവ‌യ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രണ്ടാഴ്ചക്കുള്ളിൽ രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിക്കും. നെടുംകണ്ടം പൊലീസിനും പീരുമേട് ജയിൽ അധികൃതർക്കുമെതിരെയുള്ള നിർണായക തെളിവായി റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറുമെന്നാണ് സൂചന.

RECENT POSTS
Copyright © . All rights reserved