Latest News

കോട്ടയം:കേരളം രാഷ്ട്രീയത്തിൽ ഒരിക്കലും സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി വളഞ്ഞ വഴി സ്വീകരിച്ചിട്ടില്ലാത്ത, തികച്ചും സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനു ഉടമയെന്നു എതിരാളികൾ പോലും സമ്മതിക്കുന്ന വ്യക്തിയാണ് പി ജെ ജോസഫ്. ഇദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ഔന്നധ്യം തന്നെയാണ് ഈ ഉപജാപക വൃന്ദം പാർട്ടി വൈസ് ചെയർമാനായ ജോസ് കെ മാണിയിൽ അകാരണമായ ഭീതി ജനിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത്. പൊതുസമൂഹത്തിലുള്ള ജോസഫിന്റെ സ്വീകാര്യതയും ഇക്കൂട്ടർ ജോസ് കെ മാണിയെ ഭീതിയിൽ ആഴ്ത്താൻ ഉപയോഗിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അത്യന്തം പ്രകോപനം നിറഞ്ഞ വ്യാജ വാർത്തകളും കുറിപ്പുകളും ഇത്തരം ഹിഡൻ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിലൂടെ പാർട്ടി പ്രവർത്തകരെ തമ്മിൽ തല്ലിച്ചു പാർട്ടിയെ കൈപ്പിടിയിൽ ആക്കാമെന്നാണ് ഈ എം എൽ എ ധരിക്കുന്നത്‌

കേരളാ കോൺഗ്രസ്(എം) എന്ന രാഷ്ട്രീയ കക്ഷി പിളർന്നില്ലെങ്കിൽ തന്റെ എക്കാലത്തെയും മോഹമായ മന്ത്രി പദവി ലഭിക്കില്ലെന്ന തിരിച്ചറിവിൽ മാണിഗ്രൂപ്പിലെ ഒരു യുവ എം എൽ എ യുടെ നേതൃത്വത്തിൽ പാർട്ടി പിളർത്തുവാനുള്ള നീക്കത്തിന് വേഗതയേറി. പാലാ ഉപതെരഞ്ഞെടുപ്പിന് മുൻപ് പിളർപ്പ് നടന്നാൽ നിഷാ ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയെന്ന ഹിഡൻ അജണ്ടയും ഈ എം എൽ എ യ്ക്കുണ്ട്.

കെ എം മാണിയുടെ നിര്യാണത്തോടെ പാർട്ടിയിൽ വരുത്തേണ്ട നേതൃത്വ കൈമാറ്റം സമവായത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ഈ യുവ എം എൽ എ. മനസ്സിലാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കെതിരെ എക്കാലവും സമൂഹ മാധ്യമങ്ങളിലൂടെ പുലഭ്യം പറയുന്ന സോഷ്യൽ മീഡിയാ കോർഡിനേറ്റർ എന്ന സ്വയം പ്രഖ്യാപിത പദവി വഹിക്കുന്ന ഇടവെട്ടി സ്വദേശിയെയാണ് ഇപ്പോൾ ജോസഫ് വിഭാഗം നേതാക്കളെ ആക്ഷേപിക്കുന്നതിനും, പാർട്ടി പിളർത്തുന്നതിനും ഇദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് അനുസ്മരണം നടത്താതെ പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് വിദേശത്ത് കറങ്ങുന്നു എന്ന ആരോപണമാണ് നവ മാധ്യമങ്ങളിലൂടെ ഈ സ്വയം പ്രഖ്യാപിത മീഡിയ കോർഡിനേറ്റർ നടത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകരിൽ പി ജെ ജോസഫ് വിഭാഗത്തെ കുറിച്ച് അപമതിപ്പുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യമേ ഈ നീക്കത്തിനുള്ളൂ.കെ എം മാണി എന്നും പാർട്ടി പ്രവർത്തകർക്ക് ഒരു ജ്വലിക്കുന്ന വികാരമാണെന്നു അറിയാവുന്ന ഈ എം എൽ എ ആ വികാരത്തെ പരമാവധി ഊതി കത്തിച്ച് തന്റെ ഹിഡൻ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കാനുള്ള ശ്രമവുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് തൊടുപുഴയിൽ അനുസ്മരണ ചടങ്ങ് നടത്തിയ പി ജെ ജോസഫ്, സംസ്ഥാന നേതാക്കൾ പങ്കെടുത്തുള്ള അനുസ്മരണത്തിനായി പല തവണ ശ്രമിച്ചു. എന്നാല്‍ ഒഴിവുകഴിവുകൾ പറഞ്ഞു മാണി വിഭാഗം തന്നെ അനുസ്മരണം മാറ്റിവയ്ക്കുകയാണുണ്ടായത്.

പാർട്ടിയിലെ സീനിയോറിറ്റി അനുസരിച്ചു മന്ത്രി സ്ഥാനത്തിനുള്ള യോഗ്യത ഇപ്പോൾ സി എഫ് തോമസിനും.,പി ജെ ജോസെഫിനുമാണ്. അവർക്കു എന്തെങ്കിലും തടസ്സം വന്നാൽ പോലും അത് ജോസ് കെ മാണിക്കും ,ജോസഫ് ഗ്രൂപ്പിൽ നിന്നും സീനിയറായ മോൻസ് ജോസെഫിനുമേ അനുവദനീയമാകുകയുള്ളൂ. അപ്പോഴും യുവ എം എൽ എ പുറത്തു തന്നെയാവും നിൽപ്പ്. ഈ തിരിച്ചറിവിൽ നിന്നാണ് മേൽപ്പടി എം എൽ എ തന്റെ തന്ത്രങ്ങൾ സമർത്ഥമായി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ പി ജെ ജോസഫ് കോട്ടയത്ത് സ്ഥാനാര്ഥിയാകാനായി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിനെ പ്രാദേശിക വാദം ഉയർത്തി സമർത്ഥമായി വെട്ടിയതിന്റെ പിന്നിൽ ഈ എം എൽ എ യ്ക്ക് നിർണ്ണായക പങ്കാണ് ഉള്ളത്. കോട്ടയം പാർലമെന്റ് സീറ്റിലേക്ക് ജോസ് കെ മാണിയുടെ മനസ്സിൽ മുൻ കടുത്തുരുത്തി എം എൽ എ സ്റ്റീഫൻ ജോർജാണ് ഉണ്ടായിരുന്നതെങ്കിലും, തന്റെ കോട്ടയം ജില്ലയിലെ സ്വാധീനം പരമാവധി ഉപയോഗിച്ച് സമ്മർദ തന്ത്രത്തിലൂടെയാണ് ചാഴികാടനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ ജോസ് കെ മാണിക്ക് കടുത്ത നീരസവുമുണ്ട്.

അപ്പന്‍റെ നാലിലൊന്നു കഴിവ് ജോമോനില്ലെന്ന് പല സംഭാഷണങ്ങളിലും പറഞ്ഞിട്ടുള്ള ഈ എം എൽ എ മാണിസാറിന്റെ അഭാവത്തിൽ തന്ത്ര പൂർവം പാർട്ടി പിടിച്ചടക്കാനുള്ള കരുക്കൾ നീക്കികൊണ്ടിരിക്കയാണ്. ആസന്നമായ പാലാ ഉപ തെരെഞ്ഞെടുപ്പിന് മുൻപ് ജോസഫ് ഗ്രൂപ്പിനെ പാർട്ടിക്ക് പുറത്താക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പാലാക്കാർക്ക് നിഷാ ജോസ് കെ മാണിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു എല്ലാ മുക്കിലും മൂലയിലും വരെ ഓടിയെത്തിയിരുന്ന പ്രകൃതമാണ് നിഷയ്ക്കുള്ളത്. എന്നാൽ സന്നിദ്ധ ഘട്ടമായ ഈ സമയത്ത് ഒരു പിളർപ്പ് നടന്നാൽ നിഷയെ തോൽപ്പിക്കുകയും, പാർട്ടിയെ നിലയില്ലാ കയങ്ങളിൽ ആഴ്ത്തുകയും, അതോടൊപ്പം തന്റെ എക്കാലത്തെയും മോഹമായ മന്ത്രി സ്ഥാനം നേടുകയുമാവാമെന്നാണ് ഇദ്ദേഹം ധരിച്ചു വശായിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ എം മാണിക്ക് പാലായിൽ ലഭിച്ച ഭൂരിപക്ഷം 4703 വോട്ട് മാത്രമാണ്. പി സി ജോർജിന് നിർണ്ണായക സ്വാധീനമുള്ള എലിക്കുളം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകൾ മണ്ഡല പുനർ നിര്ണയത്തിലൂടെ പുതിയ പാലാ മണ്ഡലത്തിലാണിപ്പോൾ. ഈ മണ്ഡലങ്ങളിൽ ജോർജ് ഉയർത്തിയ പ്രതിരോധം ജോസഫിനെ മുൻനിർത്തിയാണ് മാണി അതിജീവിച്ചത്. പാലാ നിയോജക മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മറ്റാരേക്കാളും കൂടുതൽ അറിയാവുന്ന ഈ എം എൽ എ ജോസഫ് ഗ്രൂപ്പിനെ പിണക്കി മാറ്റുന്നതിലൂടെ നിഷ ജോസ് കെ മാണിയുടെ തോൽവി സുനിശ്ചിതമാക്കാമെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ തന്നെക്കാൾ തലയെടുപ്പുള്ള ഒരു നേതാവ് നിയമസഭയിൽ എത്തിയാൽ തനിക്കുണ്ടാവുന്ന ഭീഷണിക്കാണ് യുവ നേതാവ് തടയിടുന്നത്.

പർലമെൻറ് സീറ്റിന്റെ കാര്യത്തിൽ കോട്ടയം, കോട്ടയം കാർക്ക് എന്ന മാനദണ്ഡം കൊണ്ടുവന്ന ഈ എം എൽ എ യ്ക്ക് ആ മാനദണ്ഡം തന്നെ വിനയായി തീരുകയാണിപ്പോൾ. കഴിവും, മിഴിവും മിടുക്കും തെളിയിച്ചിട്ടുള്ള യുവജന നേതാക്കൾ ഉള്ളപ്പോൾ അവരുടെയൊക്കെ തലയ്ക്കു മീതെയാണ് ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചത്‌. ഇനി അതേ മണ്ഡലത്തിൽ നിന്നുള്ള ആൾ തന്നെ മതിയെന്ന മുദ്രാവാക്യം ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൂടുതൽ കൗശലക്കാരനായ ഈ എം എൽ എ യുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ജോസ് കെ മാണി അതിനു തടയിടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. പാർട്ടി വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്ന ഈ യുവ എം എൽ എ ക്കു സ്വന്തം ആത്മാവ് തന്നെ നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ.

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ തീരുമാനിക്കും. ആനയ്ക്ക് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യക്ഷമതാ പരിശോധന നടത്തണമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്.

പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഴുന്നെള്ളിക്കുന്നതിന് തടസമായ ഗുരുതര പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതിനാല്‍ ഒരു മണിക്കൂര്‍ എഴുന്നെള്ളിക്കാനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. തൃശൂര്‍ പൂര വിളംബരത്തിന് ആനയെ എഴുന്നെള്ളിക്കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആനയുടമയായിരിക്കും അതിന് ഉത്തരവാദിയെന്നും ഇത് ആനയുടമയില്‍ നിന്ന് എഴുതി വാങ്ങണമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ അകലെ നിര്‍ത്തി ആനയ്ക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ഇത് കീഴ്‌വഴക്കമാകരുത്. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നാട്ടാന പരിപാലനച്ചട്ടം പാലിക്കണമെന്നും നിയമോപദേശത്തില്‍ ആവശ്യപ്പെടുന്നു. ആനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പ​ര​സ്യ​മാ​യി തൂ​ങ്ങി​മ​രി​ക്കാ​ൻ ത​യാ​റെ​ന്ന് ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ താ​ര​വു​മാ​യ ഗൗ​തം ഗം​ഭീ​ർ. എ​തി​ർ സ്ഥാ​നാ​ർ​ഥി​യും എ​എ​പി നേ​താ​വു​മാ​യ അ​തി​ഷി മ​ർ​ലി​ന​യെ അ​ധി​ക്ഷേ​പി​ച്ച് നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഗം​ഭീ​ർ. ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പ​ര​സ്യ​മാ​യി തൂ​ങ്ങി​മ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞ ഗം​ഭീ​ർ, മ​റി​ച്ച് സം​ഭ​വി​ച്ചാ​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കു​മോ എ​ന്നും വെ​ല്ലു​വി​ളി​ച്ചു.

ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ കൃ​ഷ്ണ​ന​ഗ​ർ കൗ​ണ്‍​സി​ല​ർ സ​ന്ദീ​പ് ക​പൂ​റാ​ണ് ക​മ്മീ​ഷ​നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി.   എ​എ​പി​യു​ടെ ആ​രോ​പ​ണം നേ​ര​ത്തെ ത​ന്നെ ഗം​ഭീ​ർ ത​ള്ളി​യി​രു​ന്നു. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​ട​ക്ക​മു​ള്ള എ​എ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തു.

മലയാളസിനിമയിലെ യുവനടിമാരില്‍ മറീന മൈക്കിള്‍ കുരിശിങ്കല്‍ എന്നാല്‍ തന്റേടിയായ പെണ്‍കുട്ടിയാണെന്നാണ് ഒരു സമവാക്യം.

വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ പെണ്‍കുട്ടിയാണ് താനെന്ന് കരുതുന്നവരോട്, താനൊരു തയ്യല്‍ക്കാരിയുടെ മകളാണെന്ന് തുറന്നു പറയുകയാണ് മറീന.

അമ്മയുടെ പുതിയ തയ്യല്‍ക്കട തുടങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു മറീനയുടെ കുറിപ്പ്. ‘എനിക്ക് പണി കുറഞ്ഞപ്പോള്‍ എന്റെ അമ്മക്ക് വീണ്ടും പണി ആയി. അമ്മയൊരു തയ്യല്‍ക്കട തുറക്കാന്‍ പോവുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം,’ മറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രാത്രി ഉറക്കമിളച്ചിരുന്നു തയ്യല്‍ജോലികള്‍ ചെയ്താണ് അമ്മ തന്നെ വളര്‍ത്തിയതെന്ന് അഭിമാനത്തോടെ മറീന പറയുന്നു. ‘തോല്‍ക്കുന്നെങ്കില്‍ തോറ്റു പോവട്ടെ, പക്ഷേ, അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.

എല്ലാ പെണ്‍കുട്ടികളും ഇതുപോലൊരു അമ്മയെ അര്‍ഹിക്കുന്നുണ്ട്,’ ഇന്‍സ്റ്റഗ്രാമിലെ മറീനയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

നിരവധി പേര്‍ മറീനയെ അഭിനന്ദിച്ച് രംഗത്തെത്തി. മറീനയെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് ആരാധകര്‍ പ്രതികരിച്ചു.

ജാഡയില്ലാത്ത സെലിബ്രിറ്റികളുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നിരവധി പേര്‍ മറീനയുടെ അമ്മയുടെ പുതിയ സംരംഭത്തിനും

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ എട്ടുവയസ്സുകാരൻ മരിച്ചത് പേവിഷ ബാധയേറ്റെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെമ്പായം തലയൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഭിഷേക് ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്. രണ്ടുദിവസം മുൻപ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയിരുന്നു.

ശരീരത്തിൽ മുറിവുകൾ ഇല്ലാത്തതിനാൽ മാതാപിതാക്കൾ അത് കാര്യമായി എടുത്തില്ല. തുടർന്ന് കുട്ടിയുടെ ദേഹത്ത് നൂല് ജപിച്ചുകെട്ടി. പുലർച്ചെയോടെ കുട്ടി പ്രകാശം കണ്ട് ഭയക്കുകയും തുറിച്ചുനോക്കുകയും ചെയ്തുതുടങ്ങി.

തുടർന്ന് നെടുമങ്ങാട് ജില്ലാആശുപത്രിയിൽ എത്തിച്ചപ്പോൾ പനിക്കുള്ള മരുന്നു നൽകി തിരിച്ചയച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുട്ടിക്ക് തീരെ വയ്യാതായി. രാത്രി കന്യാകുളങ്ങര സിഎച്ച്സിയിൽ കുട്ടിയെ എത്തിച്ചു. രോഗലക്ഷണങ്ങൾ കണ്ട ഡോക്ടർ കുട്ടിക്ക് പേ വിഷബാധയേറ്റെന്നു സംശയിക്കുന്നുവെന്നും എസ്എടി ആശുപത്രിയിൽ കൊണ്ടു പോകാൻ നിർദേശിക്കുകയും ചെയ്തു.

എന്നാൽ വാഹന സൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ തിരികെ വീട്ടിൽ എത്തിക്കുകയും പുലർച്ചെ മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീടാണ് കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ഒരു മാസം മുൻപ് അഭിഷേകിന്റെ വീട്ടിലെ പട്ടി തനിയെ ചത്തിരുന്നു. ദിവസങ്ങൾക്കു ശേഷം അയൽവക്കത്തെ പട്ടിയെ പേവിഷബാധയേറ്റതിനെത്തുടർന്ന് തല്ലിക്കൊന്നെന്നും പ്രദേശവാസികൾ പറയുന്നു.

ഗോദ്ര കലാപത്തിന് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ. അത് തടഞ്ഞത് വാജ്പേയ് മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയാണെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. എൽ.കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് വാജ്പേയ്‌യുടെ നീക്കം തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഗുജറാത്തിലുണ്ടായ വർഗിയ കലാപങ്ങൾക്ക് ശേഷം അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാജിവെപ്പിക്കാൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് തീരുമാനിച്ചതാണ്. 200ൽ ഗോവയിൽ നടന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ മോദി രാജി വയ്ക്കുന്നില്ല എങ്കിൽ ഗുജറാത്ത് സർക്കാരിനെ തന്നെ പിരിച്ചുവിടുമെന്ന് വാജ്പേയ് പ്രഖ്യാപിച്ചു.” യശ്വന്ത് സിൻഹ പറഞ്ഞു.

“എന്നാൽ പാർട്ടിക്കുള്ളിൽ നടന്ന മറ്റൊരു ചർച്ചയിൽ അദ്വാനി ഇതിനെ ശക്തമായി എതിർത്തു. മോദിയെ പുറത്താക്കിയാൽ കേന്ദ്ര സർക്കാരിൽ നിന്ന് താനും രാജിവയ്ക്കുമെന്ന് അദ്വാനി ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് വാജ്പേയ് തീരുമാനം പിൻവലിച്ചതും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായി തുടർന്നതും,” യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്ക് ആയി ഐഎൻഎസ് വിരാട് ഉപയോഗിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും യശ്വന്ത് സിൻഹ തള്ളി. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ലെന്നായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം.

” രജീവ് ഗാന്ധി ഐഎൻഎസ് വിരാട് സ്വകാര്യ ടാക്സിയാക്കി എന്നുള്ള ആരോപണത്തിലൊന്നും കാര്യമില്ല. മുൻ നേവൽ ഓഫീസർ തന്നെ ഇതിന് വ്യക്തത നൽകി കഴിഞ്ഞു. നരേന്ദ്ര മോദി ഇത്തരത്തിൽ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേർന്ന നടപടിയല്ല,” യശ്വന്ത് സിൻഹ പ്രതികരിച്ചു.

ഗാന്ധി കുടുംബം ഒരു കപ്പലും സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുൻ നേവൽ സ്റ്റാഫ് അഡ്മിറൽ എൽ രാംദാസ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ ഗാന്ധിയും 1987 ഡിസംബറിൽ ഐഎൻഎസ് വിരാടിൽ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപിൽ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യശ്വന്ത് സിൻഹ മോദി വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിരവധി തവണ ശ്രദ്ധ നേടിയിരുന്നു.

 

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യപ്പെട്ട കുട്ടിയുടെ മാതാവിനെ ജാമ്യത്തില്‍ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നു നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം മറച്ചു വച്ചു, കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചൂ എന്നിവയക്ക് ഐപിസി 201,212 വകുപ്പുകള്‍ പ്രകാരമാണ് മാതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ.

പൊലീസ് കുട്ടിയുടെ അമ്മയെ കേസിലെ സാക്ഷിയാക്കാനായിരുന്നു ആദ്യ ആലോചിച്ചിരുന്നത്. എന്നാല്‍ അമ്മയ്‌ക്കെതിരേയും കേസ് എടുക്കണമെന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തൊടുപുഴ പൊലീസിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കൂത്താട്ടുകുളത്തെ കൗണ്‍സിലിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച്ച ഉച്ചയോടെ കുട്ടിയുടെ മാതാവിനെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ മാതാവിനെതിരേ ചുമത്തിയിട്ടില്ല.

ഇപ്പോള്‍ കേസിലെ രണ്ടാം പ്രതിയാണ് യുവതി. ഇവരുടെ കാമുകനായിരുന്ന അരുണ്‍ ആനന്ദ് ആണ് ഒന്നാം പ്രതി. ഇയാള്‍ ജയിലില്‍ ആണ്. ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത് തടഞ്ഞില്ല, ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയ സമയത്ത് പ്രതിയെ രക്ഷിക്കുന്ന തരത്തില്‍ നുണ പറഞ്ഞു എന്നിവയാണ് മാതാവിനെതിരേയുള്ള കുറ്റങ്ങള്‍. ഇക്കാര്യങ്ങളെല്ലാം ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പേടി കൊണ്ടാണ് തനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതെന്നാണ് ഇവര്‍ പറയുന്നത്.

കുട്ടിയുടെ അമ്മൂമ്മ നല്‍കിയ മൊഴിയിലും യുവതിക്കെതിരേ പരാതി ഉണ്ടായിരുന്നു. അമ്മൂമ്മ ഇടുക്കി കോടതിയില്‍ കഴിഞ്ഞ ദിവസം രഹസ്യ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഇളയ കുട്ടി ഇപ്പോള്‍ ഇവരുടെ മരിച്ചു പോയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. രണ്ടു മാസത്തേക്കാണ് കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുത്തിരിക്കുന്നത്. യുവതിക്ക് കുട്ടിയെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

 

കുവൈത്തിൽ നാലായിരത്തി അഞ്ഞൂറ് വിദേശികളെ നാടുകടത്തി. ജനുവരി ഒന്ന് മുതൽ ഏപ്രിൽ മുപ്പത് വരെയുള്ള കണക്കാണ് താമസ കാര്യ വകുപ്പ് പുറത്ത് വിട്ടത്. നാടുകടത്തിയതിൽ ഇന്ത്യക്കാരാണ് കൂടുതൽ.

നാല് മാസത്തിനുള്ളിലാണ് 4500 വിദേശികളെ കുവൈത്തിൽ നിന്ന് നാട് കടത്തിയത്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ തുടങ്ങിയവരെല്ലാണ് നാട് കടത്തിയത്.

മദ്യം, മയക്കുമരുന്ന് കേസുകളിൽ പെട്ടവരാണ് കയറ്റി അയച്ചവരിൽ ഭൂരിഭാഗം. താമസ നിയമം ലംഘിച്ചവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുകളും നാട് കടത്തപ്പെട്ടവരിൽ പെടും. കയറ്റി അയച്ചവരിൽ ഇന്ത്യക്കാരാണ് കൂടുതൽ.

ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ വർഷം 17000 പേരെയാണ് നാടുകടത്തിയത്. 2016 ൽ 19730 പേരെയും, 2017 ൽ 29000 ആളുകളെയും കുവൈത്ത് കയറ്റി വിട്ടു.

കൊച്ചി: റിമി ടോമിയുടെ വിവാഹ മോചന വാര്‍ത്ത മലയാളികള്‍ക്ക് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ റിമി ടോമിക്ക് ഇതില്‍ വലിയ ആശ്ചര്യം തോന്നിയില്ല. കാരണം ഇരുവരും ഉഭയസമ്മതപ്രകാരം പിരിയാന്‍ നേരത്തേ മാനസികമായി തയ്യാറെടുക്കുകയും തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് വ്യക്തമാക്കുന്ന ഫോട്ടോകളാണ് വിവാഹമോചനത്തിന് ശേഷം ഇന്‍സ്റ്റഗ്രാമിലൂടെ റിമി ടോമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം. സ്വന്തം മേക്കപ്പുമാനുമായി മറ്റൊരു ഫോട്ടോയും.

വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭര്‍ത്താവും സംയുക്തമായി നല്‍കിയ ഹര്‍ജി എറണാകുളം കുടുംബ കോടതി തിങ്കളാഴ്ച അനുവദിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.

യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ തീരുമാനം. രണ്ടായിരത്തിഇരുപത്തിമൂന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നു ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു.

15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പൊലീസ് നേരത്തെ മാറ്റം വരുത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാൻ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ വിദ്യാർഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ ബസുകളെ മറികടന്നു പോകുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുഎഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച്, റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും വിലയിരുത്തി. റോഡപകടങ്ങളിലെ മരണങ്ങൾ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved