ഫാ. ഹാപ്പി ജേക്കബ്ബ്
സംഭവബഹുലമായ ജീവിതങ്ങൾക്ക് നടുവിൽ തിരുത്തിയും തിരുത്തപ്പെട്ടും എത്ര ശ്രമിച്ചിട്ടും തിരുത്തപ്പെടാൻ പറ്റാതെയും ഒക്കെ ജീവിക്കുന്ന സാധാരണപ്പെട്ട ജീവികളായ നാമൊക്കെയും പുതുജീവനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങൾ അയവിറക്കുന്ന സമയം ആണല്ലോ നോമ്പ് കാലം. ജീവൻറെ ലക്ഷണമല്ലോ മാറ്റം അതിനാണല്ലോ മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം എന്ന് നാം അവകാശപ്പെടുന്നത്. നോമ്പ് കാലം എന്നത് മാറ്റത്തിന്റെ കാലമാണ്. പച്ചവെള്ളം വീഞ്ഞായി മാറുമ്പോൾ പടിവാതിൽ കടക്കുവാൻ മാറ്റപ്പെട്ടേ മതിയാവൂ എന്ന് മനസ്സിലാക്കിയാൽ നന്ന്. നമ്മുടെ കർത്താവിൻറെ പ്രേക്ഷിത പ്രവർത്തനത്തിൻ്റെ നാന്ദിയായി വി. വചനം ഈ സംഭവത്തെ എടുത്ത് കാട്ടുന്നു. വി. യോഹന്നാൻ 2:1 – 11.
ഈ കാലഘട്ടം, അതിൽ വളർന്ന് വരുന്ന തലമുറ വീഞ്ഞിന്റെ അർത്ഥം വികലമായ കാഴ്ചപ്പാടുകളുമായി മനസ്സിലാക്കുമ്പോൾ വി. നോമ്പിന്റെ ആദ്യ ആഴ്ച നാം ചിന്തിക്കുന്നത് ഈ സംഭവം ദൃഷ്ടാന്തീകരിക്കുന്ന ആത്മീക അനുഭവങ്ങൾ ആണ്. അതിൽ ചിലത് മാത്രം പങ്കുവയ്ക്കാം.
1. കത്തൃ സാന്നിധ്യം നൽകുന്നത് അതിരില്ലാത്ത സാധ്യതകളാണ്.
ഒരു കല്യാണ ഭവനത്തിൽ നടക്കുന്ന സംഭവം ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്. അവരാൽ ആവുന്ന വിധം എല്ലാം ക്രമീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു എല്ലാ തരത്തിലും സന്തോഷം അലയടിക്കുന്ന അനുഭവം. നമ്മൾ ആഗ്രഹിക്കുന്ന ജീവിതവും ഇത് തന്നെയല്ലേ. എന്നാൽ ചില വീഴ്ചകളും കുറവുകളും എല്ലാ സന്തോഷവും കെടുത്തും. അത് വീട്ടുവാൻ നിവർത്തിയില്ലാതെ അന്ധാളിച്ച് നിൽക്കേണ്ട സാഹചര്യം വന്നനുഭവിച്ചിട്ടില്ലേ. അപ്പോഴൊക്കെ ചില കുറുക്ക് വഴികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ അവതാളത്തിലേയ്ക്ക് വീഴ്ത്തപ്പെടുകയും ചെയ്തിട്ടില്ലേ. എന്നാൽ ഈ ഭാഗം ഒന്ന് ശ്രദ്ധിച്ച് നോക്കുക. പരിശുദ്ധ അമ്മ അവരോട് പറയുകയാണ് അവൻ പറയും പോലെ നിങ്ങൾ ചെയ്യുക. അനുഗ്രഹത്തിന്റെ വഴികൾ എങ്ങനെ കടന്നു വന്നു എന്ന് നാം തിരിച്ചറിയുക. അവർ കുറഞ്ഞുപോയ വീഞ്ഞ് ആഗ്രഹിച്ചു എന്നാൽ കൽപന വെള്ളം നിറയ്ക്കുവാൻ ആയിരുന്നു. അവർ സംശയിച്ചോ, ഇല്ലായിരിക്കും. നാം ഈ സാഹചര്യത്തിലാകുമ്പോൾ എന്തെല്ലാം ചോദ്യങ്ങളും സംശയങ്ങളും നമുക്കുണ്ടാകും. നിങ്ങൾ കൊണ്ടുപോയി വിരുന്നു വാഴയ്ക്ക് കൊടുക്കുവാൻ കർത്താവ് പറഞ്ഞപ്പോൾ അവർ നിരൂപിച്ചിട്ടുണ്ടാവില്ല ഇത് അത്ഭുതം ആകുമെന്ന്. ഇത് മാറ്റപ്പെടുമെന്ന്, ഇത് അധികമായി ഭവിക്കുമെന്ന്. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. 1 കോരിന്ത്യർ 2: 9, അവരുടെ പ്രതീക്ഷയിലും കവിഞ്ഞ തൃപ്തി അവർക്കായി ദാനം നൽകി. ഈ ആദ്യ അത്ഭുതം തന്റെ പ്രേക്ഷിത പ്രവർത്തിയുടെ ആരംഭമായി നിവർത്തിച്ചതിലൂടെ തന്റെ ദൗത്യം ലോകത്തിന് വെളിപ്പെടുത്തി.
2 . കൽ ഭരണികൾ പ്രസക്തമാകുന്നു.
യഹൂദ മര്യാദകളുടെ ഭാഗമായി ശുദ്ധീകരണത്തിന്റെ ഭാഗമായി വച്ചിരുന്ന കൽ ഭരണികളാണ് ഈ ഭാഗത്ത് പ്രസക്തമാകുന്നത്. വലിയ നോമ്പിന്റെ പ്രധാന ചിന്തയാണ് ശുദ്ധീകരണം എന്ന വാക്കിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഈ വേദഭാഗം ശുദ്ധീകരണത്തിന്റെ ആന്തരികമായ അർത്ഥം ആനുകാലിക ജീവിതത്തിൻറെ ആവശ്യമായി കൂട്ടണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എബ്രായർ 12:14 വായിക്കുന്നു ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ചിലപ്പോഴെങ്കിലും നാമൊക്കെ കൽഭരണികളായി വാതിക്കൽ ഉണ്ട്, ചിലരെയെങ്കിലും ദൈവ സന്നിധിയിൽ ശുദ്ധീകരണത്തോടെ കടന്നുപോകുവാൻ ഇടയാക്കിയിട്ടുണ്ടാവാം. എന്നാൽ നാം വാതുക്കൽ വരെ മാത്രം എത്തപ്പെടേണ്ടവരാണോ . ഈ സംഭവത്തിങ്കൽ കത്തൃ ദൃഷ്ടി കൽഭരണികളിൽ പതിച്ചപ്പോൾ ഏറ്റം ശുദ്ധീകരിക്കപ്പെടുന്ന അനുഭവത്തിലൂടെ ഭവനത്തിന്റെ ഉള്ളറകളിലും അതിയായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്ന ഇടത്തേക്ക് എത്തപ്പെടുവാൻ ഇടയായി. ദൈവ സാന്നിധ്യവും ദൈവ ചിന്തയും നമ്മെ ശുദ്ധീകരിക്കും എന്ന് ഈ നോമ്പിന്റെ ആദ്യ ദിനം നമ്മെ പഠിപ്പിക്കുന്നു.
3 . രക്ഷണ്യമായ അനുഭവത്തിന്റെ മുന്നവതരണം.
ഓരോ വിശുദ്ധ ബലിയിലും നാം പങ്കുകാരാകുമ്പോൾ ആഹരിക്കുന്ന കത്തൃശരീരവും രക്തവും അപ്പത്താലും വീഞ്ഞിനാലും ദൃഷ്ടന്തീകരിക്കുന്നു. ഇത് എൻറെ ശരീരം, ഇത് എന്റെ രക്തം എന്ന് പറഞ്ഞ് ശിഷ്യരെ ഭരമേൽപ്പിച്ച വി. കുർബാന സ്ഥാപനം പെസഹാതിരുനാളിൽ നാം ഓർക്കുമ്പോൾ അതിലേക്ക് നമ്മെ ഒരുക്കുന്ന നോമ്പിൻറെ ആദ്യനാളിൽ തന്നെ കാൽവരിയിലെ രക്തത്തിൻറെ ഒഴുക്കായി ഈ വിരുന്നിലൂടെ കാണിച്ചു തന്നു. ഓരോ മനുഷ്യന്റെയും കുറവുകളും പാപങ്ങളും രോഗങ്ങളും നീക്കി കാൽവരിയിലെ രക്തത്തിൽ ശുദ്ധീകരിക്കപ്പെട്ട തലമുറകളായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ കർത്താവ് ഈ അത്ഭുതം ചെയ്തു.
സത്യ അനുതാപത്തോടെ നോമ്പിനെ വരവേൽക്കാം.
ഹാപ്പി ജേക്കബ് അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ശാരീരികവും മാനസികവുമായി പീഡിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തത്.
2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു മദ്യപിച്ചെത്തി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മൂന്നാം പ്രതിയായ ശ്രീധരൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
പ്രതികൾ ചേർന്ന് മാനസിക പീഡനത്തിനിരയാക്കി ഏഴുപവൻ സ്വർണവും 3.21 ലക്ഷം രൂപയും തട്ടിയെടുത്തു. തിരിച്ചുചോദിച്ചപ്പോൾ വിവാഹമോചനം നൽകാതെ സ്വർണവും പണവും തിരിച്ചുനൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സ്‌കൈപ്പ് വെറുമൊരു ആപ്ലിക്കേഷന്‍ മാത്രമല്ല. ആഗോള ജനതയുടെ ഡിജിറ്റല്‍ ജീവിതശൈലിയുടെ ഭാഗമായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് കാണുന്ന ഗൂഗിള്‍ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്‌ക്കെല്ലാം മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അകന്നു കഴിയുന്ന പ്രിയപ്പെട്ടവരേയും അതിരുകളില്ലാത്ത സൗഹൃദങ്ങളേയും കൂട്ടിയിണക്കിയ സ്‌കൈപ്പ്, വാണിജ്യസ്ഥാപനങ്ങളിലെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും ഉപയോഗിക്കപ്പെട്ടു. ഒരിക്കല്‍ ഒരു തലമുറയുടെ ജീവിതത്തില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്ന സ്‌കൈപ്പ് എന്ന സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പകരം സൗജന്യ സേവനമായ മൈക്രോസോഫ്റ്റ് ടീമിന് പ്രചാരം നല്‍കാനാണ് നീക്കം.
2003 ല്‍ സ്വീഡനില്‍ നിന്നുള്ള നിക്ലാസ് സെന്‍സ്‌ട്രോം ഡെന്‍മാര്‍ക്കുകാരനായ ജാനസ് ഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈപ്പിന് തുടക്കമിട്ടത്. എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെന്‍ല, പ്രിറ്റ് കസെസലു, ജാന്‍ ടല്ലിന്‍, ടോവിയോ അന്നസ് എന്നീ ഡെവലപ്പര്‍മാര്‍ ചേര്‍ന്നാണ് സ്‌കൈപ്പ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ഐപി അധിഷ്ഠിത വീഡിയോ കോണ്‍ഫറന്‍സിങ്, വീഡിയോ കോള്‍ സേവനമായിരുന്നു ഇത്. അതിവേഗമുള്ള സന്ദേശകൈമാറ്റം, ഫയല്‍ ട്രാന്‍സ്ഫര്‍, ലാന്റ് ലൈന്‍ ഫോണുകളിലേക്കും മൊബൈല്‍ ഫോണുകളിലേക്കും ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവയെല്ലാം സ്‌കൈപ്പില്‍ ലഭ്യമായിരുന്നു. ഡെസ്‌ക്ടോപ്പ് മൊബൈല്‍ വീഡിയോ ഗെയിം കണ്‍സോള്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇത് ലഭ്യമായി.
ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയത്തില്‍ വലിയ വിപ്ലവമാണ് സ്‌കൈപ്പ് സൃഷ്ടിച്ചത്. ഇത് സൗജന്യമായാണ് നല്‍കിയിരുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണ ഫോണ്‍ ശൃംഖലയില്‍ അന്താരാഷ്ട്ര ഫോണ്‍ വിളിക്കുന്നതും വീഡിയോകോള്‍ ചെയ്യുന്നതും വലിയ ചെലവായിരുന്ന കാലത്താണ് സ്‌കൈപ്പ് സൗജന്യ സേവനം വാഗ്ദാനം ചെയ്തത്. നേരില്‍ കണ്ട് സംസാരിക്കാന്‍ ഇന്നത്തെ അതിവേഗ ഇന്റര്‍നെറ്റും വാട്‌സാപ്പും മറ്റ് ആപ്പുകളും വ്യാപകമാകുന്നതിന് മുമ്പ് അന്യനാട്ടിലുള്ള ഉറ്റവരെ നേരില്‍ കണ്ട് സംസാരിക്കാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്നത് സ്‌കൈപ്പ് ആയിരുന്നു.
2003 ല്‍ ആരംഭിച്ച സ്‌കൈപ്പിനെ 2005ല്‍ ഈബേ (ebay) 260 കോടി ഡോളറിന് ഏറ്റെടുത്തു. 2009 സെപ്റ്റംബറില്‍ സില്‍വര്‍ ലേക്ക്, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ്, കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌കൈപ്പിന്റെ 65 ശതമാനം ഓഹരി ഈബേയില്‍ നിന്ന് വാങ്ങി. 2011 ലാണ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സേവനത്തിന് പകരമായി 850 കോടി ഡോളറിന് മൈക്രോസോഫ്റ്റ് സ്‌കൈപ്പിനെ സ്വന്തമാക്കുന്നത്.
വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ വീഡിയോ കോള്‍ സേവനങ്ങള്‍ ആളുകള്‍ കൂടുതല്‍ സുഗമമായി. 2017 ല്‍ ചില മാറ്റങ്ങള്‍ സ്‌കൈപ്പില്‍ കൊണ്ടുവന്നെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടില്ല. അപ്പോഴേക്കും മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് കോവിഡ് കാലത്ത് സൂം, ടീംസ്, മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രചാരം നേടിയതും സ്‌കൈപ്പിന് തിരിച്ചടിയായി. വീഡിയോ കോണ്‍ഫറന്‍സുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് അക്കാലത്ത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറി. 2021 ല്‍ തന്നെ സ്‌കൈപ്പ് സേവനം അവസാനിപ്പിച്ചേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമായതും ഇന്റര്‍നെറ്റിന് ചിലവ് കുറഞ്ഞതും മൈക്രോസോഫ്റ്റ് സ്‌കൈപ്പിന് പകരം ടീംസിന് പ്രാമുഖ്യം നല്‍കിയതും സ്‌കൈപ്പിന്റെ പിന്നോട്ട് പോക്കിന് ആക്കംകൂട്ടി. 2025 മുതല്‍ സ്‌കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് 2025 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. സ്‌കൈപ്പിന്റെ സ്ഥാനത്തേക്ക് മൈക്രോസോഫ്റ്റ് ടീംസിലാണ് കമ്പനി ഇനി ശ്രദ്ധ ചെലുത്തുക.
തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്‌ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലീസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എ പ്രദീപ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ലെന്ന് രാഗുല്‍ ഗാന്ധി. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ വ്യക്തമാക്കി.
‘കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ച ശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞ് ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.
മദ്യലഹരിയിൽ ഇരുപതുകാരൻ്റെ വെട്ടേറ്റ് നാൽപ്പത്തിയഞ്ചുകാരൻ മരിച്ചു. കൊല്ലം മൺറോതുരുത്തിലാണ് കിടപ്രം സ്വദേശി സുരേഷ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി അമ്പാടിയെ പൊലീസ് പിടികൂടി. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ ഇരുപതുകാരനായ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്.
അമ്പാടിയുടെ വീടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു.
തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. സുരേഷും സുഹൃത്തുക്കളും ചേർന്ന് അമ്പാടിയെ രാത്രി വീട്ടിൽ എത്തിച്ചപ്പോഴാണ് കൊലപാതകം. വീട്ടിൽ കയറിയ അമ്പാടി വെട്ടുകത്തിയെടുത്ത് സുരേഷിനെ വെട്ടുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ സുരേഷ് സ്‌ഥലത്ത് വച്ചു തന്നെ മരിച്ചു. മോഷണവും ലഹരികടത്തും ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അമ്പാടി.
ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മിൽ വാക്കുകൾകൊണ്ട് പരസ്പരം പോരടിച്ചിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കുശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.
വ്യാഴാഴ്ചത്തെ ക്ലാസ് കഴിഞ്ഞതിനുശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. വൈകീട്ട് ആറരയോടെ താമരശ്ശേരി-വെഴുപ്പൂർ റോഡിലെ ചായക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെനിന്ന് പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.
സംഘർഷത്തിനിടെ മർദനമേറ്റ് മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി.
തലയ്ക്ക് ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.
തുടർന്ന് വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്.
സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്. കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. സ്കൂളിന്‍റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്.
സമീറിനെ പിടികൂടാൻ പോയപ്പോള്‍ പൊലീസുകാര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
ഉത്സവശേഷം സമീപപ്രദേശങ്ങളിലുള്ളവർ ക്ഷേത്രപരിസരത്തായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.
നൂറ് മീറ്റർ അകലെയുളള സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ കുഞ്ഞ് നിലവിളിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തി പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്.
ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. അടക്കാനാവാത്ത ദുഃഖത്തിലാണ് അബ്ദുൾ റഹീം.
റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുൾ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് ഇപ്പോൾ അബ്ദുൾ റഹീമിന്റെ രക്ഷയ്‌ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.