ഒരു വൻ ആകാശദുരന്തം വഴിമാറിയ സന്തോഷത്തിൽ ലോകം. യാത്രക്കാരെ അദ്ഭുതമായി രക്ഷിച്ച് പൈലറ്റിന്റെ മിടുക്ക്. യാത്രക്കാരുമായി പറക്കുന്നതിനിടിലാണ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചത്. യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132 എന്ന വിമാനത്തിന്റെ എൻജിനാണ് ആകാശത്ത് വച്ച് കത്തിയമർന്നത്. ഇൗ സമയം 142 യാത്രക്കാരും എട്ടു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. എന്നാൽ പൈലറ്റിന്റെ അസാധാരണ മികവ് ഒരു പരുക്ക് പോലും ഏൽക്കാതെ എല്ലാവരെയും സുരക്ഷിതമായി നിലത്തിറക്കി.
ഹവായ്‌യിൽ നിന്ന് പറന്നുയർന്ന ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്. കടലിന് മുകളിൽ വെച്ച് ഇടത്തേ എൻജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടൻ തന്നെ തൊട്ടടുത്ത വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. സാങ്കേതിക പ്രശ്നമാണ് അപകടകാരണം എന്നാണ് യുണൈറ്റഡ് എയർലൈൻസ് പറയുന്നത്. പൈലറ്റുമാരുടെ മനസാന്നിധ്യം മൂലമാണ് വിമാനം പെട്ടെന്ന് താഴെ ഇറക്കാൻ സാധിച്ചതെന്നും യുണൈറ്റഡ് എയർലൈൻസ് പറയുന്നു.
മലയാളി എന്നും അഭിമാനത്തോടെ ചൂണ്ടികാണിച്ച കലാകാരനായിരുന്നു ബാലഭാസ്കർ. അദ്ദേഹത്തിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതിനൊപ്പമാണ് ചില വിവാദങ്ങളിലേക്ക് ബാലഭാസ്കറിന്റെ പേര് വലിച്ചിഴക്കപ്പെടുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ഇതിന് പിന്നിലെ സത്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം.
‘സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.’ ലക്ഷ്മി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ
രണ്ടാം മോദി സര്‍ക്കാര്‍ പ്രധാന മുഖങ്ങളുടെ അസാന്നിദ്ധ്യം കൊണ്ട് കൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ സര്‍ക്കാരിലെ ധനമന്ത്രിയും എന്‍ഡിഎ സര്‍ക്കാരിന്‍റെ മാധ്യമ മുഖവുമായിരുന്ന അരുണ്‍ ജെയ്റ്റിലി, വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയയാ സുഷമ്മ സ്വരാജ് എന്നിവരാണ് പ്രമുഖര്‍. സുരേഷ് പ്രഭു, മന്ത്രി മനേക ഗാന്ധി, രാജ് വര്‍ദ്ധന്‍ സിങ് രാത്തോഡ്, കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും രണ്ടാമൂഴത്തില്‍ പരിഗണിക്കപ്പെട്ടില്ല.
രണ്ടാം മോദി സര്‍ക്കാരില്‍ ഏറ്റവും വലിയ ഏറ്റവും വലിയ വിടവ് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ അഭാവമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും സര്‍ക്കാരിന്‍റെ പ്രതിരോധമായിരുന്നു ജെയറ്റിലി. അറിയിപ്പെടുന്ന അഭിഭാഷകനെന്ന നിലയില്‍ നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാരിന്‍റെ നിയമോപദേശകനും ജെയ്റ്റിലിയായിരുന്നു. അനാരോഗ്യം കാരണം ജെയ്റ്റിലി പിന്മാറിയതോടെ ഈ മേഖലകളിലെല്ലാം സര്‍ക്കാരിന് വിശ്വസ്തനെയാണ് നഷ്ടമാകുന്നത്.
ആരോഗ്യ പ്രശ്നം തന്നെയാണ് കഴിഞ്ഞ മന്ത്രി സഭയിലെ മാനുഷിക മുഖമെന്നറിയപ്പെട്ട വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജിന്‍റെ പിന്മാറ്റത്തിന് പിന്നില്‍. മന്ത്രിസഭയിലേക്ക് പ്രധാനമന്ത്രിയുടെ ക്ഷണമുണ്ടായിട്ടും സുഷമ്മ വഴങ്ങിയില്ല. റെയില്‍വേ, വ്യോമയാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സുരേഷ് പ്രഭു, വനിത ശിശു ക്ഷേമ മന്ത്രിയായിരുന്ന മനേക ഗാന്ധി, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന രാജ്യവര്‍ദ്ധന്‍ സിങ് രാത്തോഡ്, കൃഷി മന്ത്രി രാഥാ മോഹന്‍ സിങ് എന്നിവര്‍ പരിഗണിക്കപ്പെടാതിരുന്നത് അപ്രതീക്ഷിതമായി.
ആദ്യ മന്ത്രിസഭയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതിന്‍റെ പേരിലാണ് ഒഴിവാക്കപ്പട്ടതെന്നാണ് വിവരം. പ്രതീക്ഷയോടെ കാത്തിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ വി മുരളീധരന്‍ പരിഗണിക്കപ്പെട്ടതോടെയാണ് തഴയപ്പെട്ടത്. സഖ്യകക്ഷിയാ അപനാദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ ഇടം കണ്ടില്ല.
ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 104 റണ്‍സിന്‍റെ മികച്ച വിജയം. ഇംഗ്ലണ്ടിന്‍റെ 312 റണ്‍സ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 207 റണ്‍സിന് പുറത്തായി. ക്വിന്‍റന്‍ ഡികോക്കും, വാന്‍ഡര്‍ ഡുസനും ദക്ഷിണാഫ്രിക്കയ്ക്കായി അര്‍ധസെഞ്ചുറി നേടി. ഇംഗ്ളണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബെന്‍ സ്റ്റോക്സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേറ്റത്. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ തന്നെ സൂപ്പർ ഓപ്പണർ ജോണി ബെയർസ്റ്റോ പുറത്ത്. അപ്രതീക്ഷിതമായി ആദ്യ ഓവർ എറഞ്ഞ ഇമ്രാൻ താഹറിനായിരുന്നു വിക്കറ്റ്. സ്കോർ അപ്പോൾ ഒര റൺ മാത്രമായിരുന്നു. എന്നാൽ അപ്രതിക്ഷിത അടിയിൽ പകച്ചുപോകാതെ ഇംഗ്ലണ്ട് നിലയുറപ്പിച്ചു.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്ക് 11 റൺസ് മാത്രം അകലെ വീണുപോയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 79 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 89 റൺസെടുത്ത സ്റ്റോക്സ് 49–ാം ഓവറിലാണ് പുറത്തായത്. ഓപ്പണർ ജേസൺ റോയി (53 പന്തിൽ 54), ജോ റൂട്ട് (59 പന്തിൽ 51), 200–ാം ഏകദിനം കളിക്കുന്ന ക്യാപ്റ്റൻ ഒയിൻ മോർഗൻ (60 പന്തിൽ 57) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ചുറി കടന്ന മറ്റു താരങ്ങൾ.
രണ്ടാം വിക്കറ്റിൽ ജേസൺ റോയി – ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റിൽ ഒയിൻ മോർഗൻ – ബെൻ സ്റ്റോക്സ് സഖ്യവും (106) സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ലുൻഗി എൻഗിഡി 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇമ്രാൻ താഹിർ 10 ഓവറിൽ 61 റൺസ് വഴങ്ങിയും കഗിസോ റബാദ 10 ഓവറിൽ 66 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ആൻഡിൽ ഫെലൂക്‌വായോ ഒരു വിക്കറ്റ് നേടി.
സംസ്ഥാനത്തെ പാർട്ടിയുടെ വളർച്ചക്കായി മുരളീധരന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. ആ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് എംപി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും.
മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്റെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും വിശ്വസ്തനാണ് മുരളീധരന്‍. സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തില്‍ മുരളീധരന്‍ പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ച മുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയ നിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബിജെപിക്കു ജയിപ്പിക്കാന്‍ കഴിയുന്ന രാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എംപിയായി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകനെന്ന നിലയ്ക്കാണ് വെള്ളാംവെളി മുരളീധരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയെങ്കിലും രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. 1983 ല്‍ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി.11 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്നു.ദന്‍ദാസ് ദേവി, ഗോവിന്ദാചാര്യ, ബാല്‍ആപ്തേ, ദത്താത്രേയ ഹൊസഹാളെ തുടങ്ങിയ നേതാക്കളുമായി അടുത്തിടപെഴകാന്‍ കഴിഞ്ഞ മുരളീധരന്‍ എബിവിപിയുടെ ദേശീയ നേതൃത്വത്തിലെത്തി 87 ല്‍ ദേശീയ സെക്രട്ടറിയായി 1994 ല്‍ ജനറല്‍ സെക്രട്ടറിയും 1998ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സെന്‍ട്രല്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമിന്റെ ചുമതല വഹിച്ചിരുന്ന വെങ്കയ്യനായിഡുവിന്റെ സഹായിയായി മുരളീധരനുമുണ്ടായിരുന്നു.
2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ..
രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് മോദി അധികാരമേറ്റത്. പ്രധാനമന്ത്രിക്ക് പിന്നാലെ രണ്ടാമനായി രാജനാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ അധികാരമേറ്റത്. അമിത്് ഷായ്ക്ക് പിന്നാലെ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ക്യാബിനറ്റ് മന്ത്രി. സുഷമ സ്വരാജ്, മേനക ഗാന്ധി, രാജ്യവര്‍ധന സിങ് രാത്തോര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനമില്ല. 25 ക്യാബിനറ്റ് മന്ത്രിമാര്‍, 9 സ്വതന്ത്ര മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍ എന്നിങ്ങനെയാണ് നില.
ഗുജാറാത്തിലെ ഗാന്ധിനഗറിലെ എം.പിയാണ് അമിത് ഷാ. നാഗ്പൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതിൻ ഗഡ്കരിയാണ് നാലമാത് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മന്ത്രിസഭയിൽ അംഗമാകുന്ന ബി.െജ.പി അധ്യക്ഷന്മാരുടെ എണ്ണം മൂന്നായി.
കേന്ദ്രമന്ത്രിസഭ : നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ഡി.വി.സദാനന്ദ ഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ് പാസ്വാന്‍, നരേന്ദ്രസിങ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, താവര്‍ചന്ദ് ഗെഹ്‍ലോട്ട്, എസ്.ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍ നിശാങ്ക്, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡോ.ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവഡേക്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‍വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡേ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്രസിങ് ഷെഖാവത്
സ്വതന്ത്ര ചുമതല : സന്തോഷ് ഗാങ്‍വാര്‍, റാവു ഇന്ദ്രജീത് സിങ്, ശ്രീപദ് യശോനായക്, ഡോ.ജിതേന്ദ്ര സിങ്, കിരണ്‍ റിജ്ജു, പ്രഹ്ലാദ് സിങ് പട്ടേല്‍, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പുരി, മന്‍സുഖ് മാണ്ഡവ്യ
സഹമന്ത്രിമാര്‍ : ഭഗന്‍സിങ് കുലസ്തെ, അശ്വനി കുമാര്‍ ചൗബേ, അര്‍ജുന്‍ റാം മേഘ്‍വാള്‍, ജനറല്‍ വി.കെ.സിങ്,
കൃഷ്ണപാല്‍ ഗുജ്ജര്‍, ദാദാറാവു ദാന്‍വെ, ജി.കിഷന്‍ റെഡ്ഡി, പര്‍ശോത്തം രൂപാല, രാംദാസ് അഠാവ്‍ലെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് കുമാര്‍ ബാലിയാന്‍, ധോത്രെ സഞ്ജയ് ശ്യാംറാവു, അനുരാഗ് ഠാക്കൂര്‍.
രണ്ടാം മോദി മന്ത്രിസഭയിൽ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാവും. പാർ ട്ടി അധ്യക്ഷൻ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ നിന്നും വിളിച്ചെന്നും വി. മുരളീധരൻ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർ ക്കാരും ഒരുമിച്ചുള്ള പ്രവർ ത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർ ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആർ .എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർ ത്തിച്ചിരുന്നു.
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ പദത്തില്‍ നിന്നുള്ള രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മുഖം കൊടുക്കാതെയും ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സ്‌നേഹവും കൂടുതല്‍ സ്‌നേഹിക്കുന്ന ഒരാളുണ്ടിവിടെ. മറ്റാരുമല്ല രാഹുലിന്റെ വളര്‍ത്തു നായ പിഡി. തന്റെ കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ രാഹുലും പിന്‍ സീറ്റില്‍ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. രാഹുലില്‍ വീട്ടില്‍ നിന്നും തന്റെ പിഡിയേയും കൂട്ടി പുറത്തേക്ക് കാറോടിച്ച് പോകുന്നതിനിടെ എടുത്ത ചിത്രം അനില്‍ ശര്‍മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിനെ കൊലചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംസ്ഥാന പോലിസ് മേധാവി ഒപി സിങ് വ്യക്തമാക്കി.
എന്നാൽ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്‍ത്തു. ഇതാണ് ശത്രുതക്ക് കാരണം.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്. ജഗന്‍മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.വിജയവാഡ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
ആന്ധ്രാ വിഭജനത്തിന് ശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് കൊയ്തത്. 175 അംഗ നിയമസഭയില്‍ 151 എംഎല്‍എമാരാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുള്ളത്.
30,000ത്തിലധികം പേരാണ് ചടങ്ങിനെത്തിയത്.