സ്വന്തം ലേഖകൻ
കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ് ( മുപ്പത്തിയഞ്ച് ലക്ഷം രൂപ ) , കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “. ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക .
[ot-video][/ot-video]
തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .
എല്ലാ രാഷ്രീയക്കാർക്കെതിരെയും , മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .
തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ് എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .
അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .
ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് . പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.
നീണ്ട പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിലേക്ക്. ഇനി ഒന്നിച്ചു ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ആറുമാസത്തിനകം ഇരുവരും വേര്‍പിരിയും. വിവാഹമോചന ഹര്‍ജി നല്‍കി കഴിഞ്ഞുവെന്നാണ് വിവരം. പിന്നണി ഗായികയില്‍ നിന്നുപരി മികച്ച അവതാരകയായിട്ടാണ് റിമിയെ മലയാളി പ്രേക്ഷകര്‍ കണ്ടിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അത്രമാത്രം ഹിറ്റാണ്. ഇതിനിടെ റിമി സിനിമയിലേക്ക് ചുവടുവെച്ചിരുന്നു. എന്നാല്‍, സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ റിമിക്കായില്ല.
സിനിമയിലേക്ക് പോകുന്നതിനോട് ഭര്‍ത്താവ് റോയ്‌സിന് ഒട്ടും താല്‍പര്യമില്ലെന്ന് റിമി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു ആഗ്രഹം നടക്കട്ടെയെന്നും ഇനി അഭിനയിക്കില്ലാന്ന് ഉറപ്പ് നല്‍കിയുമാണ് ആദ്യ സിനിമ അഭിനയിച്ചതെന്ന് റിമി പറഞ്ഞിരുന്നു.
അവിടെ തന്നെ അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിട്ടുണ്ടാകാം. പതിനൊന്ന് വര്‍ഷമായിട്ടും ഇരുവര്‍ക്കും കുട്ടികളും ഇല്ലായിരുന്നു. റിമിയുടെ സഹോദരന്‍ കല്യാണം കഴിച്ചത് സിനിമാ നടി മുക്തയെയാണ്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.
മുക്തയ്ക്ക് കുഞ്ഞ് പിറന്നതിനുപിന്നാലെ റിമിക്ക് എന്തുകൊണ്ട് അമ്മയാകുന്നില്ലെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവാഹമോചന വാര്‍ത്ത വന്നിരിക്കുന്നത്. 2008ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്പതികളായിട്ടാണ് ഇരുവരെയും പ്രേക്ഷകര്‍ കണ്ടത്.
എറണാകുളം കുടുംബകോടതിയിലാണ് കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി നല്‍കിയത്. വിവരം അധികമാരെയും അറിയിച്ചിരുന്നില്ല. വാര്‍ത്ത സത്യമാണെന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നുണ്ട്. പരസ്പര സമ്മതത്തോടെ പിരിയുന്നതുകൊണ്ട് ആറുമാസത്തിനകം വിവാഹമോചനം ലഭിക്കും.
2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ഇവര്‍ വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ അടുത്ത ബന്ധുക്കളും വെളിപ്പെടുത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. അതേസമയം റിമിയുടെ വിവാഹമോചന വാര്‍ത്ത സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു.
ഗാനമേള വേദികളിലൂടെ മലയാളികൾക്ക് സുപരിചിതയായ റിമി ടോമി 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലൂടെ പിന്നണി ഗായികയായി സിനിമ രംഗത്തേക്ക് കടന്നു വന്നത്. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീത നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.
പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി.
ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.
ഗായിക എന്നതില്‍ ഉപരിയായി പ്രഫോമിങ് ആർട്ടിസ്റ് എന്ന നിലയിൽ മലയാളികൾ ഏറ്റെടുത്ത ഗായികയാണ് റിമി. കൂടെ റിമിയുടെ സരസമായ ഭാഷയും അവതാരിക എന്ന നിലയിൽ ശോഭിക്കാൻ കഴിഞ്ഞു. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമിയുടെ തുടക്കമെങ്കിൽ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.
രാജകുടുംബാംഗങ്ങൾ സാധാരണക്കാരെ വിവാഹം കഴിക്കുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ തായ്‌ലൻഡിലെ രാജാവ് വജ്രലോങ്കോണും വാർത്തകളിൽ നിറയുന്നത് സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ചുകൊണ്ടാണ്.
വജ്രലങ്കോണിന്റെ പിതാവ് രാജാ ഭൂമിഭോൽ 2016ൽ ഭരണത്തിന്റെ എഴുപതാമത്തെ വർഷത്തിലാണ് വിടപറയുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലങ്കോണിനാണ്.
പട്ടാഭിഷേകത്തിനുള്ള ചടങ്ങുകൾ ശനിയാഴ്ച നടക്കുന്നതിന് മുൻപാണ് രാജാവ് അംഗരക്ഷകയായ സുതിദയെ വിവാഹം കഴിക്കുന്നത്. റോയൽ തായ് ആർമിയുടെ ജനറലായി സുതിദയെ നിയമിക്കുന്നത് ഡിസംബർ 2016ലാണ്. ചില മാധ്യമങ്ങൾ രാജാവും സുതിദയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും ഇതൊരു വിവാഹത്തിൽ എത്തുമെന്ന് ആരും കരുതിയില്ല. നാൽപതുകാരിയാണ് സുദിത.
66 വയസുള്ള വജ്രലോങ്കോൺ ഇതിന് മുൻപ് മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇതെല്ലാം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഈ വിവാഹങ്ങളിൽ നിന്നായി ഏഴു കുട്ടികളുണ്ട്.
കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഇര കെവിന്റെ കൊലപാതക കേസിൽ കോടതിയിൽ വിസ്താരം തുടരുകയാണ്.കേസിലെ മുഖ്യ സാക്ഷികൂടിയായ കെവിന്റെ ഭാര്യ നീനുവിന്റെ വിസ്താരം തുടങ്ങി.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊന്നതെന്നു നീനു പറഞ്ഞു.
കെവിന്റെ ജാതി അവർക്ക് പ്രശ്നമായിരുന്നുവെന്നും, താൻ കെവിനോടൊപ്പം ജീവിക്കുമ്പോൾ അവർക്ക് അഭിമാന ക്ഷതമുണ്ടാകുമെന്നു അവർ കരുതിയതായും അതിനാൽ ആണ് കെവിനെ അവർ കൊലപ്പെടുത്തിയതെന്നും നീനു പറഞ്ഞു.തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് കെവിന്റെ വീട്ടിൽ ഇപ്പോൾ താമസിക്കുന്നതെന്നും അവരെ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.
ഒരുമിച്ചു ജീവിക്കാൻ കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു,
പിതാവും ബന്ധുവും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു.
വീട്ടുകാര്‍ വേറെ വിവാഹാലോചന നടത്തിയപ്പോഴാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചാക്കോ പറഞ്ഞെന്നും നീനു വ്യക്തമാക്കി. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്.ഐ കഴുത്തിന് പിടിച്ച് തളളിയെന്നും നീനു കോടതിയില്‍ പറഞ്ഞു.
നീനുവുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ സാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നീനു ഉൾപ്പെടെ പരാതിയായി എത്തിയിട്ടും സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തിരക്കിലാണെന്ന് കാരണം പറഞ്ഞ് എസ് ഐ അന്വേഷണം വൈകിപ്പിച്ചു. പിറ്റേ ദിവസമാണ് കെവിന്റെ മൃതദേഹം തെൻമല ചാലിയക്കര തോട്ടിൽ നിന്ന് ലഭിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.കേസിൽ മൊത്തം പതിനാലു പ്രതികളാണുള്ളത്.വിസ്താരം തുടരുകയാണ്.
ഫോനി ചുഴലിക്കാറ്റ് തീരത്തോടടുത്തതോടെ ഒഡിഷയിലെ പതിനാല് ജില്ലകളില്‍ നിന്ന് എട്ടുലക്ഷം പേരെ ഒഴിപ്പിക്കുന്നു. നാളെ ചുഴലിക്കാറ്റ് ഒഡിഷയില്‍ പ്രവേശിക്കും. കാറ്റിന്റേ വേഗം മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെയാകാം. ഗഞ്ചാം, ഗജപതി, പുരി എന്നിവയടക്കം അഞ്ച് തീരദേശജില്ലകളില്‍ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് പരമാവധി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ബംഗാള്‍, ആന്ധ്ര തീരത്തും നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ബിജോ തോമസ് അടവിച്ചിറ
കുട്ടനാട് പുളിങ്കുന്നിൽ വാളംപറമ്പിൽ തോമസ് ഷേർളി ദമ്പതികൾ മാസങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ മുഖം. മരണ ദുരന്ത മുഖത്ത് നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയവർ. കേരളത്തെയും കുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ മുക്കി കളഞ്ഞ പ്രകൃതി ദുരിതത്തിന്റെ നേർ സാക്ഷികൾ. കുട്ടനാട് പുളിങ്കുന്നിൽ നിന്നും ഗര്ഭാവസ്ഥയിലുള്ള പ്രിയതമയേയും കൊണ്ട് ഭാഗ്യവും കൂടെ മനുഷ്യനൻമ്മയും ദൈവാനുഗ്രഹവും കൊണ്ട് രക്ഷപ്പെട്ടു ദുരന്ത മുഖത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബം. ദുരന്ത മുഖത്തുനിന്നും തങ്ങളെ രക്ഷിച്ചവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം എല്ലാറ്റിനും ഉപരി ദൈവത്തിന്റെ അഗാതമായ കരുതലും സ്‌നേഹവും തങ്ങളുടെ രക്ഷപ്പെടിലിന് വഴിയൊരുക്കി എന്ന് ആ ദമ്പതികൾ വിശ്വസിക്കുന്നു.
ദൈവത്തെ സ്തുതിച്ചു കൊണ്ട് ദമ്പതികൾ ആദ്യമായി പുറത്തിറക്കിയ ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പിന്തുണ നൽകിയ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും നന്ദിയറിപ്പിച്ചു തോമസ് ആന്റണി എഴുതിയ വരികൾക്ക് മ്യൂസിക് ചെയ്തു പാടിയത് പ്രിയതമയായ ഷെർളി ആണ്. ആദ്യമായി പുറത്തിറിക്കിയ ആൽബം എങ്കിലും തോമസിന്റെ മനോഹരമായ വരികളും അതിനു ഒത്ത ഈണവും കൊടുത്തു ഷേർളി അതിമനോഹരമായി പാടിയിരിക്കുന്നു.
നാവിൽ അലിയും സ്‌നേഹമായ് ..! എൻ ഹൃദയത്തിൽ വാഴുവാൻ എന്ന് തുടങ്ങുന്ന മനോഹര ഗാനം.
തോമസ് ഷേർളി ദമ്പതികൾക്ക് പ്രളയത്തിൽ പിറന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മുന്ന് മക്കൾ . മൂത്തയാൾ സാമുവൽ ഇരട്ടക്കുട്ടികൾ ഡാനിയേലും പെൺകുട്ടി അഭിഗലും. എന്റെയും പ്രിയ സുഹൃത്തായ തോമസിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു
mobil: 9745245141
ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായി നടന്‍ ദീലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പ്രതി പട്ടികയില്‍ പേരുള്ള തനിക്ക് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും തെളിവുകളെല്ലാം തനിക്ക് കൈമാറാന്‍ തയ്യാറാകണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിലെ ഇരയുടെ സ്വകാര്യത ഹനിക്കപ്പെടാന്‍ സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ച് നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദീലീപിന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസില്‍ സിബിഐ ആന്വേഷണം നടത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ഹൈദരാബാദ്: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ് റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റീസ് റെഡ്ഡി. 2004 നവംബറിലാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. 2005 മാര്‍ച്ചില്‍ വിരമിക്കുകയും ചെയ്തു. ഇതിന് ശേഷം 2005 ല്‍ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായും, പിന്നീട് ആന്ധ്രപ്രദേശ് ലോകായുക്തയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേരെത്തിയ ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും തലപ്പത്ത്. 80 റൺസിനാണ് ചെന്നൈയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിഖർ ധവാൻ എന്നിവർക്കൊഴികെ മറ്റാർക്കും ശോഭിക്കാൻ കഴിയാതെ പോയതോടെ ഡൽഹി 99 റൺസിനു പുറത്തായി. 22 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇത്. ഇതോടെ 13 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച ചെന്നൈ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി 16 പോയിന്റുമായി രണ്ടാമതുണ്ട്. 22 പന്തിൽ പുറത്താകാതെ 44 റണ്‍സെടുത്ത് വിക്കറ്റിനു മുന്നിലും രണ്ടു സ്റ്റംപിങ്ങും ഒരു ക്യാച്ചുമായി വിക്കറ്റിനു പിന്നിലും തകർപ്പൻ പ്രകടനം നടത്തിയ ചെന്നൈ ക്യാപ്റ്റൻ ധോണിയാണ് കളിയിലെ കേമൻ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് സുരേഷ് റെയ്നയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിൽ തകർത്തടിച്ച മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനങ്ങളുമാണ് തുണയായത്. 37 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 59 റണ്‍സായിരുന്നു റെയ്നയുടെ സമ്പാദ്യം. പനി മാറി ടീമിൽ തിരിച്ചെത്തിയ ധോണി 22 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 44 റൺസെടുത്തു പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 10 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 25 റൺസെടുത്തു. 41 പന്തിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 39 റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്സും നിർണായകമായി.
ഡൽഹി നിരയിൽ ജഗദീഷ് സുചിത്ത് നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ക്രിസ് മോറിസ് നാല് ഓവറിൽ 47 റൺസ് വഴങ്ങിയും അക്സർ പട്ടേൽ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. അമിത് മിശ്ര മൂന്ന് ഓവറിൽ 16, റൂഥർഫോർഡ് രണ്ട് ഓവറിൽ 19, ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 37 എന്നിങ്ങനെ റണ്‍സ് വിട്ടുകൊടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയ്ക്കു മേൽ ചെന്നൈ സ്പിന്നർമാർ അക്ഷരാർഥത്തിൽ കൊടുങ്കാറ്റായി പതിച്ചു. പിടിച്ചുനിൽക്കാനായത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഓപ്പണർ ശിഖർ ധവാൻ എന്നിവർക്കു മാത്രം. 13 പന്തിൽ ഓരോ ബൗണ്ടറിയും സിക്സും സഹിതം 19 റൺസെടുത്ത ധവാനും 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്ത ശ്രേയസ് അയ്യരും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. പൃഥ്വി ഷാ (നാല്), ഋഷഭ് പന്ത് (അഞ്ച്), കോളിൻ ഇന്‍ഗ്രാം (ഒന്ന്), അക്സർ പട്ടേൽ (9), റൂഥർഫോർഡ് (രണ്ട്), ക്രിസ് മോറിസ് (പൂജ്യം), സുചിത്ത് (ആറ്), അമിത് മിശ്ര (എട്ട്), ട്രെന്റ് ബോൾട്ട് (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ പ്രകടനം.
ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ 3.2 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഹർഭജൻ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ദീപക് ചാഹർ മൂന്ന് ഓവറിൽ 32 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങിയ ഡ്വെയിന്‍ ബ്രാവോയ്ക്കു മാത്രം വിക്കറ്റ് കിട്ടിയില്ല.
പകുതിയോളം മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും ശേഷിക്കുന്ന ഇടങ്ങളിൽ ഇപ്പോഴും ആവേശപ്രചാരണമാണ്. പ്രചാരണത്തിരക്കിനിടെ അമേഠിയിൽ പ്രിയങ്ക ഗാന്ധി കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോ വൈറലാകുകയാണ്.
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക. ചൗക്കീദാർ ചോർ ഹേ എന്ന മുദ്രാവാക്യം വിളിച്ചാണ് കുട്ടികൾ വരവേറ്റത്. ഇതു കേൾക്കുമ്പോൾ പ്രിയങ്ക ചിരിക്കുന്നതു കാണാം.
പിന്നീട് മോദിക്കെതിരെയും കുട്ടികൾ മുദ്രാവാക്യം വിളി ആരംഭിച്ചു. അങ്ങനെ ചെയ്യരുതെന്നും നല്ല മുദ്രാവാക്യങ്ങൾ മാത്രം വിളിക്കണമെന്നും പ്രിയങ്ക കുട്ടികളെ ഉപദേശിച്ചു. തുടർന്ന് കുട്ടികൾ രാഹുൽ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക‌്യം വിളിക്കുന്നതു കേൾക്കാം.കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു എന്നാരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവർ പ്രിയങ്കയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
When kids in their excitement make distasteful remarks against PM Narendra Modi.@priyankagandhi ji discourages them against raising such slogans and says “Ache Bachhe Bano”! pic.twitter.com/yNghJwJm91
— Saral Patel #AbHogaNyay (@SaralPatel) April 30, 2019