തിരുവല്ല അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഇന്ന് പുലർച്ചെ 3.30 ന് കാലം ചെയ്തു. 91 വയസായിരുന്നു. താഴ്മയുടെയും, വിനയത്തിന്റെയും പ്രതീകം. തിരുവല്ല എക്യൂമിനിക്കൽ കാരോളിന്റെ ശില്പി. നല്ല നേതൃത്വപാടവം. എന്നും തിരുവല്ലക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പിതാവിന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.
കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. ഇന്ന് ഉച്ചവരെ ഭൗതിക ശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിലും തുടർന്നു തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ദേവാലയത്തിലും പൊതുദർശനത്തിനു വയ്ക്കും.
തിരുവല്ല അതിരൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്ട്രേറ്ററും 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധിപനുമായി. പുഷ്പഗിരി ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിൽ വലിയ പങ്ക് വഹിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒട്ടേറെ വൃദ്ധസദനങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിക്കാൻ മുൻകയ്യെടുത്തു. 2003 ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം സഭ ഐക്യ പ്രസ്ഥാനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.
മകനെ ബലമായി ഫാനിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ. മകൾ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബെംഗളൂരിലാണ് സംഭവം. 12 വയസുള്ള മകനെയാണ് സുരേഷ് ബാബു എന്ന പിതാവ് ബലമായി സീലിങ് ഫാനിൽ കെട്ടിത്തൂക്കി കൊന്നത്. മകനെ കൊന്ന് ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മകൾ പകർത്തിയ ദൃശ്യങ്ങൾ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ചയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ:
മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിലുള്ള സുരേഷ് ബാബുവും ഭാര്യ ഗീതയും തൊഴിലന്വേഷിച്ചാണ് ബെംഗളൂരിൽ എത്തിയത്. ഏതാനും വീടുകളിൽ പാചകക്കാരിയായി ഗീതയ്ക്ക് ജോലി ലഭിച്ചു. ഇതിനോടൊപ്പം ഇവർ ഒരു ചിട്ടികമ്പനി നടത്തി വരുന്നുണ്ടായിരുന്നു. അഞ്ച് ലക്ഷത്തോളം കട ബാധ്യത വന്നതിനെത്തുടർന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് സുരേഷ് ബാബു പറയുന്നത്. മകനെ കെട്ടിത്തൂക്കുന്നത് കണ്ട് മകൾ മറാത്തി ഭാഷയിൽ നിലവിളിച്ചു. അനിയനെ കൊല്ലരുതെന്ന് അച്ഛനോട് കേണപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. അപ്പോഴേക്കും അമ്മ ഗീത വന്ന് ഫോൺ തട്ടിയെടുത്തതോടെ വിഡിയോ മുറിഞ്ഞു. ബഹളത്തിന്റെയിടയിൽ ഗീത ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ പറയുന്നത്. മകൾ നിലവിളിക്കാൻ തുടങ്ങിയതോടെ താൻ ദൗത്യത്തിൽ നിന്നും പിൻമാറുകയായിരുന്നു. അർധരാത്രി രണ്ട് മണിയോടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്. മകളുടെ നിലവിളികേട്ട് എത്തിയ അയൽവാസികൾ കാണുന്നത് തൂങ്ങി നിൽക്കുന്ന ഗീതയേയും മകനെയുമാണ്. ഇവർ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സുരേഷ് ബാബുവിന്റെ സഹോദരി വിജയ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയുടെ ദുരിതം നിറഞ്ഞ വാർദ്ധക്യാവസ്ഥ അദ്ദേഹം തന്നെ വരുത്തിവച്ചതാണെന്ന് നടൻ സലിം കുമാർ. ഈ വിഷയത്തിൽ താൻ, ബാലചന്ദ്രൻ ചുള്ളിക്കാടുമായി സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സലിം കുമാർ, അദ്ദേഹം സഹോദരനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയില്‍ കണ്ട ചന്ദ്രൻകുട്ടിയെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്നാണ് പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സന്തോഷ് പോത്താനിയെന്ന വ്യക്തി ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ചന്ദ്രൻകുട്ടിയുടെ കാര്യം പറയാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ നടൻ സലിംകുമാറിനെ കൊണ്ട് വിളിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഈ വാദം സലിം കുമാർ അംഗീകരിച്ചില്ല.
” ആരും ആവശ്യപ്പെട്ടിട്ടല്ല ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിച്ചത്. ” എന്ന് പറഞ്ഞ സലിം കുമാർ, സമൂഹമാധ്യമങ്ങളിൽ ഇയാളെ പറ്റിയുള്ള വിവരം ഷെയർ ചെയ്ത് കണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിച്ചതെന്നും പറഞ്ഞു. “ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രൻ നാട്ടിൽ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥൻ അമ്മയുടെ ശരീരത്തിൽ തൊട്ടാൽ പ്രശ്നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാൾ ചട്ടംകെട്ടി നിർത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്‍റെ സഹോദരിയാണ്” സലിം കുമാർ പറഞ്ഞു.
” വീട് ഭാഗം വെച്ചവകയിൽ ചന്ദ്രൻ കുട്ടിക്കും കിട്ടിയിരുന്നു 35 സെന്‍റ് സ്ഥലം. അതെന്ത് ചെയ്തു ? കള്ളുകുടിച്ച് നശിപ്പിച്ചു. ചന്ദ്രൻ കുട്ടി അവിവാഹിതനാണ്. പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായി തന്‍റെ ജീവിതം തള്ളി നീക്കിയപ്പോൾ ചന്ദ്രൻകുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോൾ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാൾ എത്തിച്ചേർന്നിരിക്കുന്നത്. ഒരു കാലത്ത് ഇയാളെ പറ്റിച്ച് ജീവിച്ചവരാണ് ഇന്ന് അയാൾക്ക് വേണ്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്രൂശിക്കുന്നത്. ” സലിം കുമാർ പറഞ്ഞു. ചന്ദ്രൻ കുട്ടിയെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തില്‍ മലയാളിയായ ഉദ്യോഗസ്ഥനും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് ആണ് വിമാനത്തിലുണ്ടായിരുന്നത്. കോയമ്പത്തൂരിലെ സൂളൂര്‍ വ്യോമസേന താവളത്തിലാണ് വിനോദ് പോസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് ചൈന അതിര്‍ത്തിക്ക് സമീപം കാണാതായത്. എട്ട് ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എം ഗാര്‍ഗ്, വിംഗ് കമാന്‍ഡര്‍ ചാള്‍സ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് മൊഹന്തി, ഫ്‌ളൈറ്റ് ലെഫ്.തന്‍വാര്‍, ഫളൈറ്റ്.ലെഫ്.ഥാപ്പ, സെര്‍ജന്റെ അനൂപ്, കോര്‍പ്പറല്‍ ഷരിന്‍, വാറണ്ട് ഓഫീസര്‍ കെകെ മിശ്ര, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ പങ്കജ്, ലീഡിംഗ് എയര്‍ക്രാഫ്റ്റ്മാന്‍ എസ്‌കെ സിംഗ്, നോണ്‍ കോംബാറ്റന്റുമാരായ രാജേഷ് കുമാര്‍, പുട്ടാലി എന്നിവരാണ് വിനോദിന് പുറമെവിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് സമാനമായ ഒരു അപ്രത്യക്ഷമാകല്‍ സംഭവിച്ചിരുന്നു. അതും ഒരു എഎന്‍ 32 വിമാനമായിരുന്നു. അന്നും വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍.
2009ല്‍ 13 പേരുമായി പോയ വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോള്‍ വിമാനം കാണാതായിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്നും 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2009 ജൂണിലാണ് സംഭവം. വ്യോമസേനയുടെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. ഇവരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടന്നിരുന്നു.
2016 ജൂലായില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അപ്രത്യക്ഷമായ ആ വിമാനം എവിടെ? കാണാതായതും തകര്‍ന്നതുമായ എന്‍ 32 വിമാനങ്ങള്‍
2016 ജൂലായ് 22ന് ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പോയ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായിരുന്നു. ഈ വിമാനം എവിടെ എന്നത് സംബന്ധിച്ച് ഇന്നും യാതൊരു വിവരവുമില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങളോ മറ്റോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ താംബരം എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ക്രൂ അംഗങ്ങളടക്കം 29 പേരുണ്ടായിരുന്നു. 1989ല്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലെ ചാര്‍ബാത്തിയയിലേയ്ക്ക് പോയ എഎന്‍ 32 വിമാനവും അപ്രത്യക്ഷമാവുകയായിരുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനങ്ങള്‍ക്ക് സംഭവിച്ച ദുരന്തങ്ങളുടെ ചരിത്രം നോക്കാം:
1986 മാര്‍ച്ച് 22 – ജമ്മു കാശ്മീരില്‍ എന്‍ 32 വിമാനം തകര്‍ന്നുവീണു
1986 മാര്‍ച്ച് 25 – ഗുജറാത്തിലെ ജാം നഗറില്‍ നിന്ന് മസ്‌കറ്റിലേയ്ക്ക് പോയ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു.
1991-92 – ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്തിന് സമീപം തകര്‍ന്നുവീണു.
1992 മാര്‍ച്ച് 26 – അസമിലെ ജോര്‍ഹാട്ടിന് സമീപം എന്‍ 32 വിമാനം കുന്നിലിടിച്ച് തകര്‍ന്നു.
1992 ഏപ്രില്‍ ഒന്ന് – പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള ഖന്നയില്‍ രണ്ട് എന്‍ 32 വിമാനങ്ങള്‍ പരസ്പരം ഇടിച്ച് തകര്‍ന്നു.
1999 മാര്‍ച്ച് 7 – 21 പേരുമായി പോയ വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു.
2009 മാര്‍ച്ച് 9 – അരുണാചല്‍പ്രദേശില്‍ ചൈനീസ് അതിര്‍ത്തിക്ക് സമീപം 13 പേരുമായി പോയ വിമാനം തകര്‍ന്നു. എല്ലാവരും മരിച്ചു.
2012 ജനുവരി – അസമിലെ ജോര്‍ഹട്ടിന് സമീപം എഎന്‍ 32 തകര്‍ന്നു.
2014 സെപ്റ്റംബര്‍ 20 – എഎന്‍ 32 വിമാനം ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്തു.
രോഗിയായ യുവാവിനെ ആശുപത്രിക്കിടക്കയില്‍ ഡോക്ടര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്‍റ് ഡോക്ടറാണ് രോഗിയെ മര്‍ദ്ദിക്കുന്നത്. ഇയാള്‍ മാസ്ക് ധരിച്ചിട്ടുണ്ട്.
ആദ്യം ബെഡിന് പുറത്ത്നിന്ന് മര്‍ദ്ദിക്കുന്നത് രോഗി തടയുമ്പോള്‍ ഡോക്ടര്‍ ബെഡില്‍ കയറിനിന്ന് അടിയ്ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഡോക്ടറെ പിടിച്ചുമാറ്റാനോ തടയാനോ കണ്ടുനില്‍ക്കുന്നവര്‍ ശ്രമിക്കുന്നില്ല. പിന്നീട് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇയാളെ പിന്തിരിപ്പിക്കുന്നത്. ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം.
വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി രഘു ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, മര്‍ദ്ദിക്കാനുള്ള കാരണം വീഡിയോയില്‍ വ്യക്തമല്ല.
#WATCH: A resident doctor beat up a patient in Sawai Man Singh (SMS) Medical College in Jaipur, Rajasthan, yesterday. Raghu Sharma, Medical & Health Minister of Rajasthan says,’ We have asked for a report on the video as to what really happened.’ pic.twitter.com/9mU97nwif2
— ANI (@ANI) June 3, 2019
കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ നടപടികൾ പുരോഗമിക്കുമ്പോൾ വീണ്ടും കല്ലട വില്ലനായി മാറുകയാണ്. ഇത്തവണ ഇരയായത് യാത്രക്കാരിയായ യുവതിയാണ്. പാതിരാത്രിയില്‍ ഭക്ഷണത്തിന് നിര്‍ത്തിയ ഇടത്ത് നിന്നും 23 വയസുകാരിയായ യുവതിയെ കയറ്റാതെ കല്ലട ബസ് പോയെന്ന് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാതിവഴിയിൽ രാത്രി തനിച്ചായ യുവതി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാർ ബസ് നിർത്തിയില്ല. യുവതി ബസിന് പിന്നാലെ ഒാടുന്നത് കണ്ട് മറ്റ് വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ഉറക്കെ വിളിച്ചിട്ടും ജീവനിക്കാർ കേൾക്കാത്ത രീതിയിൽ മുന്നോട്ടുപോയി. കണ്ടിട്ടും കാണാത്ത രീതിയിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ഒടുവില്‍ അതുവഴി വന്ന കാർ ഡ്രൈവർ ബസിനെ ഒാവർടേക്ക് ചെയ്ത് ഡ്രൈവറോട് കാര്യം പറഞ്ഞു. എന്നാൽ അപ്പോഴും മടങ്ങി വന്ന് യുവതിയെ കയറ്റാന്‍ കല്ലട ജീവനക്കാര്‍ തയാറായില്ല.
രാത്രി ദേശീയ പാതയിലൂടെ ഒാടിയാണ് യുവതി വണ്ടിയിൽ കയറിയത്. ബെംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടിയ്ക്കാണ് കല്ലട ബസിൽ നിന്നും ദുരനുഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് യുവതി ടിക്കറ്റെടുത്തത്. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ നിർത്തിയപ്പോഴാണ് സംഭവം. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ബസ് എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തനിക്കുണ്ടായ ദുരിതം കൂട്ടുകാരെ അറിയിച്ചതോടെ ഡ്രൈവറെ വിളിച്ച് അവര്‍ അന്വേഷിച്ചു.
എന്നാല്‍ ഭീഷണിപ്പെടുത്തുകയാണ് ഡ്രൈവര്‍ ചെയ്തത്. ഒരു യുവതിയെ രാത്രിയില്‍ പാതിവഴിയില്‍ ഇറക്കിവിട്ടിട്ട് പോന്നതെന്തിനാണെന്ന ചോദ്യത്തിന് മലയാളിയായ ഡ്രൈവര്‍ പറഞ്ഞത് യാത്രക്കാര്‍ കയറിയോ ഇല്ലയോ എന്ന് നോക്കേണ്ടത് തന്റെ ജോലിയല്ലെന്നാണ്. പിന്നീട് ഡ്രൈവർ പറഞ്ഞ വാക്കുകളിങ്ങനെ. ഏത് ട്രാവല്‍സിനോടാണ് താന്‍ സംസാരിക്കുന്നതെന്ന് അറിയുമോ? ഇത് കല്ലടയാണ്, തനിക്ക് കല്ലട ആരാണെന്ന് അറിയുമോ എന്നാണെന്നും യുവതി വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ കൈവിരലിന് പരുക്കേറ്റ കോഹ്‍ലി ടീം ഫിസിയോയ്ക്കൊപ്പം പ്രാഥമിക ശ്രുശ്രൂഷ നേടുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാല്‍ ബിസിസി ഐ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. നിലവില്‍ ഇന്ത്യന്‍ നിരയില്‍ വിജയ് ശങ്കറിലും കേദാര്‍ ജാദവിനും പരുക്കുണ്ട്.
വ്യാജ രേഖ ചമച്ച കേസിൽ പ്രതികളായ വൈദികരുടെ ലാപ്ടോപ്പുകളിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെത്തി. പ്രതി ആദിത്യ സക്കറിയ ഇമെയിൽ വഴി വൈദികർക്ക് അയച്ച രേഖകളാണ് കണ്ടെത്തിയത്. ആദിത്യയെ വൈദികർക്കൊപ്പം ഇരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖകേസിൽ പ്രതികളായ വൈദികർ, പോൾ തേലക്കാട്ട് , ആന്റണി കല്ലുകാരൻ എന്നിവർ ഉപയോഗിച്ച ലാപ്‌ടോപ്പുകൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഇവ സൈബർ വിദഗ്ധർ പരിശോധിച്ചാണ് മൂന്നാം പ്രതി ആദിത്യ സക്കറിയ അയച്ച രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയത്. വൈദികരുടെ ഇമെയിൽ അക്കൗണ്ടിലാണ് ഇതുള്ളത്. എന്നാൽ ഇതേ ലാപ്ടോപ്പുകളിലൂടെ തന്നെയാണോ രേഖകളുടെ കൈമാറ്റം നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇതിന്റെ തുടർച്ചയായി വിവരങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമാണ് ഒടുവിൽ നടന്നത്. വ്യാജരേഖകൾ ഉണ്ടാക്കിയതിന് അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങിയ ആദിത്യയെ വീണ്ടും നോട്ടിസ് നൽകി വരുത്തുകയായിരുന്നു. ആദ്യം വൈദികർക്ക് ഒപ്പമിരുത്തിയും പിന്നെ ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്തു. ബുധനാഴ്ച വരെ ചോദ്യം ചെയ്യൽ തുടരും. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം നിലപാട് അറിയിക്കും.അതിനു മുൻപ് പ്രതികൾക്ക് എതിരെ പരമാവധി തെളിവ് ശേഖരിക്കുകയാണ് ലക്ഷ്യം.
ഒരു സെഞ്ചുറി പോലും പിറക്കാതെ പോയ ഇന്നിങ്സിനൊടുവിൽ പാക്കിസ്ഥാൻ ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ‘ധാരാളിത്തം’ കൊണ്ടും മറികടക്കാനാകാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികൾക്കു മുന്നിൽ നിരാശപ്പെടുത്തുന്ന തോൽവി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസെന്ന റെക്കോർഡ് ‘കപ്പിനും ചുണ്ടിനുമിടയിൽ’ നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ്. ഈ ലോകകപ്പിലെ ഉയർന്ന സ്കോറും ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാന്റെ ഉയർന്ന രണ്ടാമത്തെ സ്കോറും. മറുപടി ബാറ്റിങ്ങിൽ ജോ റൂട്ട് (107), ജോസ് ബട്‍ലർ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ. തോൽവി 14 റൺസിന്.
ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കായുള്ള കാത്തിരിപ്പിന് ആറാം മൽസരത്തിൽ ‘ഇരട്ട സെഞ്ചുറി’യുമായി ആഘോഷമായിത്തന്നെ വിരാമമിട്ടെങ്കിലും ഈ തോൽവി ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുമെന്ന് ഉറപ്പ്. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ ജോ റൂട്ടിനെ കൈവിട്ട ബാബർ അസമിനും ഇത് ആശ്വാസത്തിന്റെ നിമിഷം. ഈ ‘ലൈഫ്’ പ്രയോജനപ്പെടുത്തിയാണ് റൂട്ട് 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചത്. നാലിന് 118 എന്ന നിലയിൽനിന്ന് സെഞ്ചുറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കരകയറ്റിയ ജോ റൂട്ട് – ജോസ് ബട്‍ലർ സഖ്യം 39–ാം ഓവറിൽ സ്പിന്നർ ഷതാബ് ഖാൻ പൊളിച്ചതാണ് മൽസരത്തിൽ വഴിത്തിരിവായത്. റൂട്ട് മടങ്ങിയതോടെ ഇംഗ്ലണ്ടിന് ബാറ്റിങ്ങിലെ ഒഴുക്ക് നഷ്ടമായി. സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ജോസ് ബട്‍ലറിനെ മുഹമ്മദ് ആമിറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പൂർണമായും മൽസരം കൈവിട്ടു.
പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറിൽ 82 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാൻ 10 ഓവറിൽ 63 റൺസ് വഴങ്ങിയും മുഹമ്മദ് ആമിർ 10 ഓവറിൽ 67 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
കഴുത്തറുത്ത് കൊല്ലുന്ന തിമിംഗലങ്ങളുടെ രക്തം വീണാണ് കടൽ ചുവക്കുന്നത്.ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കൊന്നൊടുക്കിയത് എണ്ണൂറിലേറെ തിമിംഗലങ്ങളെ. അവയുടെ ചോരയിൽ കടൽ തന്നെ ചുവന്ന് നിറഞ്ഞു. ഇൗ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഫറോ ദ്വീപിൽ നിന്നാണ് ആചാരത്തിന്റെ പേരിലുള്ള കൊടുംക്രൂരത.
തിമിംഗലങ്ങളെ മാത്രമല്ല ഡോള്‍ഫിനുകളെയും ഗിന്‍ഡാ ഡ്രാപ് എന്നറിയപ്പെടുന്ന ഈ അനാചാരത്തിന്‍റെ ഭാഗമായി കൊന്നു തള്ളുകയാണ്. ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇൗ കൂട്ടക്കുരുതിക്ക് സർക്കാരിന്റെ പിന്തണയുമുണ്ട്. ഇത്തവണ മെയ് 28ന് മാത്രം 145 തിമിംഗലങ്ങളെയാണ് കഴുത്തറുത്ത് കൊന്നത്. എന്നാൽ ഇത് ഉപജീവനത്തിന്റെ തന്നെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം.
ഇത്തരത്തിൽ കെന്നൊടുക്കുന്ന തിമിംഗലത്തിന്റെ മാംസം ദ്വീപ് നിവാസികളുടെ ഭക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഭാഗമാണ്. ഭക്ഷണത്തിനു വേണ്ടി നടത്തുന്ന വേട്ടയായതിനാല്‍ ഇതിനെ ആചാരമായി മാത്രം കാണേണ്ടതില്ലെന്നാണ് പോള്‍ നോള്‍സെയുടെയും വേട്ടയെ അനുകൂലിക്കുന്നവരുടെയും വാദം.
കരയോടു ചേര്‍ത്ത് നീന്താനാവാത്ത വിധമുള്ള അവസ്ഥയില്‍ തിമിംഗലങ്ങളെ വേട്ടയാടി എത്തിക്കും എന്നിട്ടാണ് കൊലപ്പെടുത്തുന്നത്. നീന്താൻ പറ്റാതെ കൂട്ടത്തോടെ കരയ്ക്കടിയുന്ന തമിംഗലങ്ങളെ കഴുത്തറുത്ത് കൊല്ലും. ഈ മുറിവില്‍നിന്ന് ചോര വാര്‍ന്നാണ് തിമിംഗലങ്ങള്‍ കൊല്ലപ്പെടുന്നത്. ഇൗ ചോര കടലിൽ പരന്ന് ചുവന്ന നിറമാവുകയും ചെയ്യും. ഇതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.
Whaling in the Faroe Islands of Denmark…a 13th century tradition that makes me not want to return to one of my fave places…https://t.co/eZJzz2HHoQ
— Ashley Core (@AshleyBCore) January 17, 2019