Latest News

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്‌സണ്‍ (0), സുരേഷ് റെയ്‌ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. വിരാട് കോഹ്‍ലിയുടേതുള്‍പ്പടെ മൂന്നു മുന്‍നിരവിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങ് ആദ്യ സ്പെല്ലിന്‍ തന്നെ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി. റണ്‍റേറ്റ് കുറഞ്ഞതോടെ സമ്മര്‍ദത്തിന് വഴങ്ങി ഷിംറോണ്‍ ഹിറ്റ്മെയര്‍ റണ്ണൗട്ടായതോടെ ബാംഗ്ലൂര്‍ 4ന് 39 എന്ന നിലയില്‍.

ഹര്‍ഭജന്‍ അവസാനിപ്പിച്ചിടത്തുനിന്ന് ഇമ്രാന്‍ താഹിര്‍ തുടങ്ങി. ഒന്‍പത് റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് . രവീന്ദ്ര ജഡേജ രണ്ടുവിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഓവറില്‍ വാട്സനെ നഷ്ടമായെങ്കിലു‍ം ചെറിയ വിജയലക്ഷ്യം ചെന്നൈ കരുതലോടെ പിന്തുടര്‍ന്നു . 19 റണ്‍സെടുത്ത സുരേഷ് റെയ്ന ഐപിഎല്ലില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമായി. ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തെലത്തി.

പെരിയ: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം വ്യക്തിവൈരാഗ്യമൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. നേരത്തെ പോലീസും സമാന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ ഏഴ് പേരെയും പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിരുന്നു. കൃപേഷിന്റെ തലയ്‌ക്കേറ്റ വെട്ടാണ് മരണ കാരണമായിരിക്കുന്നത്. ഈ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് മുഖ്യപ്രതി പീതാംബരനാണ് എന്നാണ് പോലീസ് കണ്ടെത്തല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ പറയുന്നു. പീതാംബരനെ കൂടാതെ ആറ് സുഹൃത്തുക്കളും സംഭവത്തില്‍ പങ്കാളികളാണ്. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പീതാംബരനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ശരത് ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

കു​​റ​​വി​​ല​​ങ്ങാ​​ട്: സൗ​​ദി​​യി​​ലെ ന​​ര​​ക​​യാ​​ത​​ന​​ക​​ൾ​​ക്കും പീ​​ഡ​​ന​​ങ്ങ​​ൾ​​ക്കും വി​​ട ചൊ​​ല്ലി ഉ​​റ്റ​​വ​​രു​​ടെ ചാ​​ര​​ത്തേ​​ക്കു ടി​​ന്‍റു പ​​റ​​ന്നി​​റ​​ങ്ങു​​ന്നു. പൂ​​ർ​ണ​ഗ​​ർ​​ഭി​​ണി​​യാ​​യി​​രി​​ക്കെ നേ​​രി​​ടേ​​ണ്ടി​​വ​​ന്ന ​യാ​​ത​​ന​​ക​​ളു​​ടെ​യും മ​നഃ​ക്ലേ​ശ​ത്തി​ന്‍റെ​യും ന​​ടു​​ക്കു​​ന്ന ഓ​​ർ​​മ​​ക​​ളോ​​ടെ​​യാ​​ണ് ഉ​​ഴ​​വൂ​​ർ പാ​​ണ്ടി​​ക്കാ​​ട്ട് ടി​​ന്‍റു സ്റ്റീ​​ഫ​​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക.  സൗ​​ദി​​യി​​ലെ സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ത്തി​​ൽ ന​​ഴ്സാ​​യ ടി​​ന്‍റു പ്ര​​സ​​വ​​ത്തി​നു നാ​ട്ടി​ലേ​ക്കു പോ​രാ​നാ​യി അ​​വ​​ധി തേ​​ടി​​യ​​തോ​​ടെ​യാ​ണ് പീ​ഡ​നപ​ർ​വം ആ​രം​ഭി​ക്കു​ന്ന​ത്. ‌  ഒ​​രു വ​​ർ​​ഷ​​ത്തോ​​ളം മു​​മ്പ് സൗ​​ദി​​യി​​ലെ​​ത്തി​​യ ടി​​ന്‍റു പ്ര​​സ​​വ​​ത്തി​​നാ​​യി നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ അ​​വ​​ധി തേ​​ടി​​യെ​​ങ്കി​​ലും ക്ലി​​നി​​ക് അ​​ധി​​കൃ​​ത​​ർ സ​​മ്മ​​തി​​ച്ചി​​ല്ല.

പി​​ന്നീ​​ട് എം​​ബ​​സി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ ശ്ര​മി​ച്ചു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി പ​​രി​​ശോ​​ധ​​നാ ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ച്ചു പോ​രാ​നൊ​രു​ങ്ങി.   ഇ​തി​നി​ട​യി​ൽ, നാ​ട്ടി​ലേ​ക്കു പോ​ന്ന​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന തൊ​​ഴി​​ലു​​ട​​മ​ ടി​ന്‍റു​വി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തൊ​​ഴി​​ൽ​സ്ഥ​​ല​​ത്തു​​നി​​ന്ന് ഒ​​ളി​​ച്ചോ​​ടി​​യെ​​ന്ന​​താ​​യി​​രു​​ന്നു പ​​രാ​​തി. നാ​ട്ടി​ലേ​ക്കു പോ​രാ​നെ​ത്തി​യ ടി​​ന്‍റു​​വി​​നെ ഇ​​തേ​ത്തു​​ട​​ർ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ​നി​​ന്നു തി​​രി​​ച്ച​​യ​​ച്ചു.

പി​​ന്നീ​​ട് ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യും മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി നി​ര​ന്ത​ര​മാ​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ടി​​ന്‍റു നാ​​ട്ടി​​ലേ​​ക്കു പോ​​രാ​​നാ​​യി എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി. ര​​ണ്ടാം ​വ​​ട്ടം എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ക​​ട്ടെ ടി​​ന്‍റു​​വി​നു പ്ര​​സ​​വ​​വേ​​ദ​​ന​യാ​​രം​​ഭി​​ച്ചു. തു​​ട​​ർ​​ന്നു ചി​​ല​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട ടി​​ന്‍റു പെ​​ണ്‍​കു​​ഞ്ഞി​നു ജ​ന്മം ​ന​​ൽ​​കി.  അ​​ന്യ​​ദേ​​ശ​​ത്ത് ഉ​​റ്റ​​വ​​രു​​ടെ സാ​​ന്നി​​ധ്യം പോ​​ലു​​മി​​ല്ലാ​​തെ പ്ര​​സ​​വി​ക്കേ​ണ്ടി വ​ന്ന ടി​​ന്‍റു മ​​റ്റു​​ള്ള​​വ​​രു​​ടെ സ​​ഹാ​​യ​​ത്താ​​ൽ ഇ​ന്നു നാ​​ട്ടി​​ലേ​​ക്കു പ​​റ​​ന്നി​​റ​​ങ്ങു​​ന്പോ​​ൾ ആ​ശ​ങ്ക​യോ​ടെ ദി​വ​സ​ങ്ങ​ളെ​ണ്ണി കാ​ത്തി​രു​ന്ന ഉ​റ്റ​വ​ർ ആ​ശ്വാ​സതീ​ര​ത്താ​ണ്.

കൊച്ചി: കാർഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മാറി ശ്രീലങ്കയിൽ എത്തിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിവീട്ടിൽ റഫീഖിന്‍റെ മൃതദേഹമാണ് പെട്ടി മാറി സൗദി എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലെത്തിച്ചത്. പകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം ആയിരുന്നു. സംസ്കാരച്ചടങ്ങിന് മുമ്പ് പെട്ടി തുറന്നപ്പോഴാണ് ഉള്ളിൽ സ്ത്രീയുടെ മ‍ൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് റഫീഖിന്‍റെ മൃതദേഹം എത്തിക്കുക. സൗദി അറേബ്യയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 27 നാണ് റഫീഖ് മരിച്ചത്. അബഹാ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു. പത്തനംതിട്ടയിൽ എത്തിച്ച ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.

ചെന്നെെ: ഐപിഎല്ലിന്‍റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റോഡിയത്തിലാണ് മത്സരം. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ നടക്കുന്ന ഐപിഎല്ലിന് വലിയ പ്രധാന്യമാണുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുന്പോൾ പലപ്പോഴും വഴുതിപ്പോയ ചാന്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിംഗ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിൻമാറിയതാണ് ചെന്നെെ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്‍റേയും ലക്ഷ്യം.

കോലി-ഡിവിലിയേഴ്സ് വെടിക്കെട്ട് കൂട്ടുകെട്ടിലാണ് ആർസിബിയുടെ ബാറ്റിംഗ് പ്രതീക്ഷ. ചാഹൽ, ഹെറ്റ്മെയർ, ശിവം ദുബേ , വാഷിംഗ്ടൺ സുന്ദർ തുടങ്ങിയവരുടെ പ്രകടനവും നിർണായകമാവും. നേർക്കുനേർ പോരിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. ചെന്നൈ പതിനേഴ് കളിയിൽ ജയിച്ചപ്പോൾ ബംഗളുരുവിന് ജയിക്കാനായത് ഏഴ് കളികളില്‍ മാത്രം.

തിരുവനന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ശശി തരൂർ എം.പിയെ സന്ദർശിച്ചു. വെളളിയാഴ്ച്ച രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തിയാണ് താരം നന്ദി അറിയിച്ചത്. കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ കാണാനെത്തുന്നത്. ഒരു പെട്ടി മധുരപലഹാരങ്ങളുമായാണ് അദ്ദേഹം ശശി തരൂരിനെ കാണാനെത്തിയത്. ഷാള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്.

ഇതിന് പിന്നാലെ തരൂര്‍ ശ്രീശാന്തിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിട്ടപ്പോള്‍ തരൂര്‍ എംപി ഇടപെട്ടിരുന്നു. വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞു. തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബി.സി.സി.ഐ യോട് ആവശ്യപ്പെട്ടതും തരൂരാണെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

തനിക്ക് വേണ്ടി ഇടപെട്ട തരൂറിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എം.പിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ ബി.ജെ.പി ബന്ധത്തെക്കുറിച്ചും തരൂർ ആരാഞ്ഞു. എന്നാൽ ബി.ജെ.പിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താൽപര്യമെന്നും ശ്രീശാന്ത് അറിയിച്ചു. അരമണിക്കൂറോളം തരൂറിനൊപ്പം ചെലവഴിച്ചാണ് ശ്രീശാന്ത് മടങ്ങിയത്.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ 54 അടി ആഴമുളള കുഴല്‍കിണറില്‍ വീണ ഒന്നര വയസുകാരനെ 48 മണിക്കൂര്‍ പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തി. നാദിം ഖാന്‍ എന്ന കുട്ടിയെ വെളളിയാഴ്ച്ച വൈകുന്നേരും 5.30ഓടെയാണ് സൈന്യും ദുരന്തനിവാരണ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു കുട്ടി കിണറ്റില്‍ വീണത്.

ഒരു കര്‍ഷകന്റെ സ്ഥലത്തുളള കുഴല്‍കിണറിന്റെ അടുത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നാദിം വീണ് പോയത്. മറ്റ് കുട്ടികളാണ് വീട്ടുകാരെ അപകടവിവരം അറിയിച്ചത്. കിണറ്റില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ അഗ്രോഹ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്യത്തിന്റേയും ദുരന്ത നിവാരണ സേനയുടേയും ഗ്രാമവാസികളുടേയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കാനായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അശേക് കുമാര്‍ മീന പറഞ്ഞു.

എത്ര ആഴത്തിലാണ് കുട്ടി വീണതെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞിരുന്നത് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കിയെന്നും കമ്മീഷണര്‍ പറഞ്ഞു. രാത്രി കാണാവുന്ന ക്യാമറ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിച്ചത്. അകത്ത് ഇരുട്ടായത് കൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് കുട്ടി വീണ സ്ഥലം കണക്കാക്കിയത്. കുട്ടി വളരെ ധൈര്യശാലിയാണെന്നും ജീവനും കൊണ്ട് 48 മണിക്കൂറാണ് കുട്ടി കിണറ്റില്‍ ഇരുന്നതെന്നും മീന പറഞ്ഞു.

വ്യാഴാഴ്ച്ച കുട്ടിക്ക് കിണറ്റിലേക്ക് ബിസ്കറ്റും വെളളവും ഇട്ട് കൊടുത്തിരുന്നു. ഈ ബിസ്കറ്റ് കഴിച്ചാണ് കുട്ടി അതിജീവിച്ചത്. ശ്വാസം മുട്ടാതിരിക്കാനായി ഓക്സിജനും കിണറ്റിനകത്ത് ഒരുക്കി. ഗ്രാമവാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി മീന പറഞ്ഞു. കുഴല്‍കിണറിന് സമാനമായി മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. സംഭവത്തില്‍ കുഴല്‍കിണറിന് അടപ്പ് വെക്കാതിരുന്ന കര്‍ഷകനെതിരെ പൊലീസ് കേസെടുത്തു.

ബു​വാ​നോ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​നി​യ​ൻ ജേ​ഴ്സി​യി​ലേ​ക്കു​ള്ള ല​യ​ണ​ൽ മെ​സി​യു​ടെ തി​രി​ച്ചു​വ​ര​വ് മ​ഹാ​ദു​ര​ന്ത​മാ​യി. ഒ​ന്പ​തു മാ​സ​ത്തി​നു​ശേ​ഷം മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ടീം ​വെ​ന​സ്വേ​ല​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്.  ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് താ​രം സ​ലോ​മ​ൻ റോ​ണ്ട​ണി​ലൂ​ടെ വെ​ന​സ്വേ​ല മു​ന്നി​ലെ​ത്തി. ആ​റു മി​നി​റ്റി​നു​ശേ​ഷം ജ​യ്സ​ണ്‍ മു​റി​ല്ലോ​യി​ലൂ​ടെ വെ​ന​സ്വേ​ല ലീ​ഡ് ഉ​യ​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ യോ​സ​ഫ് മാ​ർ​ട്ടി​ന​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും, 75-ാം മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​ട്ടി​യി​ലൂ​ടെ വെ​ന​സ്വേ​ല മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി.

ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നു ശേ​ഷ​മു​ള്ള മെ​സി​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​നോ​ടു തോ​റ്റാ​ണു ടീം ​ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളും മെ​സി ഒ​ഴി​വാ​ക്കി​യി​രു​ന്നു.   മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ, ചെ​ൽ​സി താ​രം ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ൻ, ഇ​ന്‍റ​ർ മി​ലാ​ന്‍റെ ഇ​ക്കാ​ർ​ഡി എ​ന്നി​വ​രെ അ​ർ​ജ​ന്‍റീ​ന ക​ളി​പ്പി​ച്ചി​ല്ല. ച​രി​ത്ര​ത്തി​ൽ ഇ​തു ര​ണ്ടാം ത​വ​ണ മാ​ത്ര​മാ​ണ് വെ​ന​സ്വേ​ല അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്.

ചാം​ഗ്ഷ: ചൈ​ന​യി​ൽ ബ​സി​നു തീ​പി​ടി​ച്ച് 26 പേ​ർ വെ​ന്തു​മ​രി​ച്ചു. ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ചാം​ഗ്ദെ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 28 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.   വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ടൂ​റി​സ്റ്റ് ബ​സ് ഹാ​ൻ​ഷൗ കൗ​ണ്ടി​യി​ലെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​വെ തീ​പി​ടി​ച്ചു ക​ത്തു​യ​മ​രു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. 56 പേ​ർ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യി ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ചൈ​ന​യു​ടെ ഹു​നാ​ൻ പ്ര​വി​ശ്യാ ക​മ്മി​റ്റി വ​ക്താ​വ് അ​റി​യി​ച്ചു.   ര​ണ്ടു ഡ്രൈ​വ​ർ​മാ​രും ര​ണ്ടു ഗൈ​ഡു​ക​ളും ബ​സി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ഡ്രൈ​വ​ർ​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 36 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ പ​ക്ഷേ, കേ​ര​ള​ത്തി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ട്ടി​ല്ല. പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ, ആ​സാം, മേ​ഘാ​ല​യ എ​ന്നി​ങ്ങ​നെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാ​ണു പു​റ​ത്തു​വി​ട്ട​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്നു​ള്ള 23, മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്ന് ആ​റ്, ഒ​ഡീ​ഷ​യി​ല്‍​നി​ന്ന് അ​ഞ്ച്, ആ​സാം, മേ​ഘാ​ല​യ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം. കേ​ന്ദ്ര​മ​ന്ത്രി ജെ​പി ന​ഡ്ഡ​യാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​ബി​ത് പ​ത്ര ഒ​ഡീ​ഷ​യി​ലെ പൂ​രി​യി​ല്‍​നി​ന്നു മ​ത്സ​രി​ക്കും.

ഇ​തു​വ​രെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത പ​ത്ത​നം​തി​ട്ട​യി​ല്‍, സം​സ്ഥാ​ന നേ​താ​ക്ക​ളെ മാ​റ്റി​നി​ര്‍​ത്തി മ​റ്റൊ​രാ​ള്‍ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹം. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വം വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ര്‍​ത്തു​ന്ന പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ആ ​നി​യോ​ഗം ഏ​ല്പി​ക്കു​ന്ന​ത് ആ​രെ​യാ​ക​ണ​മെ​ന്ന​തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

ANI

@ANI

BJP releases list of 36 candidates from Andhra Pradesh, Assam, Maharashtra, Odisha. Girish Bapat to contest from Pune (Maharashtra), Sambit Patra to contest from Puri (Odisha).

ANI

@ANI

BJP releases list of 36 candidates from Andhra Pradesh, Assam, Maharashtra, Odisha. Girish Bapat to contest from Pune (Maharashtra), Sambit Patra to contest from Puri (Odisha). pic.twitter.com/Ft3C3cl1cX

View image on TwitterView image on Twitter
233 people are talking about this
RECENT POSTS
Copyright © . All rights reserved