തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാർ (43), ഭാര്യ ശാന്തി (32) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ രമ്യ ലോഷിനിയെ (19) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ രമ്യ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. സ്ഥലത്തെത്തിയ പെൺകുട്ടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തു. ബസ് ജീവനക്കാരനാണ് ഇയാൾ. ദലിത് വിഭാഗത്തിൽപ്പെട്ട ഇയാളുമായുള്ള പ്രണയമാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്.
സേലത്തെ സ്വകാര്യ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിയാണു രമ്യ. കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ രമ്യ കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പ്ലസ്ടു വിദ്യാർഥിയായ ലോകനാഥനാണു രമ്യയുടെ സഹോദരൻ.
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി കുട്ടിക്ക് ആഹാരം നല്‍കുന്നുവെന്നതാണ് ഏക പുരോഗതിയെന്ന രീതിയില്‍ വിലയിരുത്താന്‍ കഴിയുന്ന മാറ്റം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.
ആനമുടി നാഷണല്‍ പാര്ക്കിന് സമീപം കാട്ടുതീ പടര്‍ന്ന് പിടിച്ചു. തീയില്‍ അമ്പതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു
മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ ഇപ്പോള്‍ ഉള്‍വനത്തിലേക്ക് കടന്നു കയറിയതായാണ് വിവരം. നിലവില്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാന്‍ ശ്രമിക്കുകയാണ്.
സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.
അതേസയമം ജനവാസ കേന്ദ്രങ്ങളിലേക്കും നാഷ്ണല്‍ പാര്‍ക്കിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടില്ല. ഇപ്പോള്‍ യൂക്കാലി മരങ്ങളിലേക്കാണ് തീ പിടിച്ചിട്ടുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.


ആനമുടി നാഷണല്‍ പാര്ക്കിന് സമീപമുണ്ടായ കാട്ടു തീയില്‍ വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു.

ഇന്നലെ രാവിലെയാണ് ആനമുടി നാഷണല്‍ പാര്ക്കിന് സമീപത്തെ വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കാട്ടുതീ ആളിപടര്‍ന്നത്


നാഷണല്‍ പാര്‍ക്കിലേക്ക് തീപടരാതിരിക്കാന്‍ ഫയര്‍ ലൈനുകള്‍ വനപാലകര്‍ സ്ഥാപിച്ചിരുന്നെങ്കിലും ശക്തമായ കാറ്റില്‍ 6 ഹെക്ടര്‍ യൂക്കാലിമരങ്ങളാണ് കത്തിനശിച്ചത്


സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.


മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും വനങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.


സമീപത്തെ 50 ഓളം വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും കാട്ടുതീയിൽ ഇല്ലാതായിട്ടുണ്ട്


നിയന്ത്രണതീതമായെങ്കിലും ഒരു ദിവസത്തെ കാട്ടുതീയിൽ കര്‍ഷകരുടെ സ്വപ്നങ്ങളും വെന്തമരുകയായിരുന്നു. ഇവര്‍ വീടുകളില്‍ വളര്‍ത്തിയിരുന്ന ആട്.,കോഴി, പശു എന്നിവയും, ഇവറ്റകളെ വളര്‍ത്താന്‍ നിര്‍മ്മിച്ചിരുന്ന കാലിത്തൊഴുത്തും ഷെഡുകളും കാട്ടുതീ വിഴുങ്ങി.


കാട്ടുതീയില്‍ ഇല്ലാതായ സ്വപ്നങ്ങള്‍ യാഥാര്ത്യമാകാന് ഇനിവേണ്ടത് അധികാരികളുടെ ഇടപെടലാണ്


കര്‍ഷകരും- വനംവകുപ്പും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയായതിനാല്‍ ആരുടെയെല്ലാം ഭൂമികളിലാണ് തീപടര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയുകയുമില്ല.
സ്ഥാനാര്ഥിത്വത്തെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പ്രചരണത്തിന്‍റെ തിരക്കില്‍ തന്നെയാണ്. അതിനിടെയാണ് കാസര്‍കോടുകാര്‍ അല്ലാത്തവര്‍ വാട്ട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ഒരി ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചത്.
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത് പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്നതാണ് ഈ എഴുത്ത്. എന്നാല്‍ ഇത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം. അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെ കാസര്‍കോടിന്‍റെ ഇച്ച വിളിയും.
പുനലൂരിൽ കടയിൽ കിടന്നുറങ്ങിയ ആൾ വെന്തുമരിച്ചു. ചെമ്മന്തൂർ സ്വദേശി ഐസക്ക് അലക്സാണ്ടറാണ് മരിച്ചത്. 68 വയസായിരുന്നു. വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന കടയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ സമീപത്തെ കടകളിലെത്തിയവരാണ് ഐസക്കിന്‍റെ കടയിൽ തീ കത്തിയത് കണ്ട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഐസക്കിന്‍റെ മൃതദേഹം. കടയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങളും കത്തി നശിച്ചു.
ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ഉഗ്രന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമിലേക്കുള്ള സാധ്യത പട്ടികയില്‍ മുന്നിലുള്ള ഋഷഭ് പന്തിനെതിരേ ഒത്തുകളി ആരോപണവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടയില്‍ പറഞ്ഞ വാക്കുകളെടുത്താണ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്‌സിലെ നാലാം ഓവറില്‍ കീപ്പറായിരുന്ന പന്ത് ഈ ബോള്‍ ഒരു ഫോര്‍ ആയിരിക്കും എന്ന് പറഞ്ഞത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പയായിരുന്നു ഈ സമയത്ത് ക്രീസില്‍. പന്ത് പറഞ്ഞതിന് പിന്നാലെ അടുത്ത ബോള്‍ ബൗണ്ടറി കടന്നതോടെയാണ് ആരാധകര്‍ തെളിവുകളുമായി രംഗത്ത് വന്നത്.
സന്ദീപ് ലാമിച്ചാനെയുടെ ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ ഡല്‍ഹി ജയിച്ചെങ്കിലും പന്തിനെതിരേ ഒത്തുകളി ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയാണ്.
സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്നു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍പ്പിച്ചത്. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടവും അതേ സ്‌കോറില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെടുത്തു.
മിന്നും ഫോമിലുണ്ടായിരുന്ന ആന്ദ്രെ റസലും ദിനേഷ് കാര്‍ത്തികും കൊല്‍ക്കത്തക്കായി ഇറങ്ങിയെങ്കിലും റബാഡക്കുമുന്നില്‍ മുട്ടുമടക്കി മടങ്ങി. ഫോറടിച്ചു തുടങ്ങിയ റസലിനെ മൂന്നാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം പുറത്താക്കി. കാര്‍ത്തികിനും പിന്നാലെ ഇറങ്ങിയ ഉത്തപ്പക്കും ബാക്കിയുള്ള പന്തുകളില്‍ എടുക്കാനായത് ഓരോ റണ്‍സ് വീതം. ഒടുവില്‍ മൂന്നു റണ്‍സിന് ഡല്‍ഹിയുടെ അര്‍ഹിച്ച വിജയം.
സ്‌കോര്‍: കൊല്‍ക്കത്ത 185/8, ഡല്‍ഹി: 185/6 സൂപ്പര്‍ ഓവര്‍: ഡല്‍ഹി: 10/1, കൊല്‍ക്കത്ത: 7/1
നേരത്തേ, ആദ്യം ബാറ്റ്‌ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും (28 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും (50) അര്‍ധസെഞ്ച്വറിയിലാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ നേതൃത്വത്തില്‍ തിരിച്ചടിച്ച ഡല്‍ഹിക്ക് അവസാനത്തില്‍ കാലിടറിയതാണ് അനായാസം ജയിക്കേണ്ട മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
What Rishabh pant just said “Yeh toh aise bhi 4ka hai”. Are IPL players involved in any kind ko fixing. Anyone certainly have doubts comming around in their minds after all. #Ipl #KKRvDC #fixing #spotfixing #rishabhpant #kkr #Dc #DelhiVsKolkata #DCvKKR #DCvsKKR #dcvskkr pic.twitter.com/bxE6f2j66i
— shubham verma (@shubhamvrm34) March 30, 2019
rishabh pant did spot fixing and also match was fixed..If pant wanted he can hit in moment delhi stop himself to hit..Even shaw were there
— UNDERDOG (@Underdogpk) March 30, 2019
താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് നടി എമി ജാക്‌സണ്‍. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രിട്ടണിലെ മാതൃദിനമായ ഇന്ന് അമ്മയാകുന്നെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരെ അറിയിച്ചത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെയ്ക്കുന്നത്. പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ.’ എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇപ്പോള്‍ ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് എമി ജാക്‌സണും ജോര്‍ജ് പനയോറ്റുവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നതില്‍ ഉപരി വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ വാരാണാസിയില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുന്ന ബിജെപിക്ക് മറുപടി നല്‍കുവാനും ഇതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
യുപിയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പക്ഷേ ചില സീറ്റുകളില്‍ മഹാഗഡ്ബന്ധന്‍ സഖ്യവുമായി ധാരണയുണ്ട്. അമേത്തിയിലും റായ്ബറേലിയിലും ഉള്ള പോലെ ഈ പിന്തുണ വാരാണാസിയിലും നേടുന്നതിനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിലെ നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിന് വാരാണാസി ഇക്കുറി സാക്ഷ്യം വഹിക്കും.
ഇതിനകം തന്നെ യുപിയില്‍ രാഷ്ട്രീയമായി വലിയ സ്വാധീനമാണ് പ്രിയങ്ക നേടിയിരിക്കുന്നത്. 5,81,122 വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണാസിയില്‍ നിന്നും മോദിക്ക് ലഭിച്ചില്ല. രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം. മഹാസഖ്യത്തിനായി പ്രതിപക്ഷത്തിന്റെ ഒരു എതിരാളി മാത്രമാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് ഭിന്നിക്കുന്നത് തടയാമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അട്ടിമറി വിജയത്തിന് പോലും ഇത് കാരണമായി മാറുന്നതിനും സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ പ്രിയങ്ക മത്സരിച്ചാല്‍ മോദി വേറെ മണ്ഡലത്തിലും ജനവിധി തേടുമെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇതിനുള്ള ചര്‍ച്ച ബിജെപിയില്‍ പുരോഗമിക്കുകയാണ്.
ബസുകൾക്കു നിരോധനമുള്ള ഇടവഴിയിലൂടെ ഒാടിച്ച കെഎസ്ആർടിസി ബസിടിച്ചു തെറിച്ചുവീണ വിദ്യാർഥി മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരന്പുഴയിലെ വ്യാപാരി തെങ്ങുംതോട്ടത്തിൽ സാബു ലൂക്കോസിന്റെ മകൻ നവീൻ സാബു(18) ആണ് മരിച്ചത്. നവീന്റെ സുഹൃത്ത് അതിരന്പുഴ ഞൊങ്ങിണിയിൽ ആഗ്നൽ ബെന്നിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നു ടിബി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കഴിഞ്ഞു സ്റ്റാർ ജംഗ്ഷനിലേക്കു തിരിയുന്നിടത്താണ് അപകടമുണ്ടായത്.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ജന്റം ബസ് സ്റ്റാർ ജംഗ്ഷനിലേക്കു പോകാനായി ഇടവഴിയിലേക്കു തിരിയുന്പോൾ ബസിന്റെ പിൻഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഗ്നലാണു ബൈക്കോടിച്ചിരുന്നത്. ഈ ഇടവഴിയിലൂടെ ബസുകൾക്കു പോകാൻ അനുവാദമില്ലാത്തതാണ്. പ്ലസ് ടു ഫലം കാത്തിരിക്കുന്ന നവീൻ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അപകടമുണ്ടായത്. നവീന്റെ സംസ്കാരം നാളെ വൈകുന്നേരം നാലിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
രാഹുല്‍ ഗാന്ധി എത്തുന്നതോടെ സ്ഥാനാര്‍ഥിയുടെ മികവില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ ആവേശം കൊളളുമ്പോഴും വോട്ടുകണക്കില്‍ യു.ഡി.എഫിന് മേല്‍ക്കൈ ഇല്ല. ഏഴു നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണം ഇടതിനൊപ്പവും മൂന്നെണ്ണത്തില്‍ യു.ഡി.എഫുമാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ എം.ഐ. ഷാനവാസിന് ലഭിച്ച ഭൂരിപക്ഷം 20870. സി.പി.ഐയിലെ മുതിര്‍ന്ന നേതാവ് സത്യന്‍ മൊകേരിയായിരുന്നു എതിരാളി. അന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായെത്തിയ പി.വി. അന്‍വറിന് 37123 വോട്ടു ലഭിച്ചിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പായപ്പോള്‍ ഏഴു മണ്ഡലങ്ങളിലേയും യു.ഡി.എഫിന്റെ ഭൂരിപക്ഷം 18993 വോട്ടായി കുറഞ്ഞു. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി, തിരവമ്പാടി, നിലമ്പൂര്‍ നിയസഭ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ബത്തേരി, ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ യു.ഡി.എഫിനൊപ്പവും.
2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാടു മണ്ഡലത്തിലെ കന്നിപ്പോരാട്ടത്തില്‍ എം.ഐ. ഷാനവാസിന് 153000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. സി.പി.ഐ വിട്ട് മുസ്്ലിംലീഗില്‍ ചേര്‍ന്ന എം. റഹ്മത്തുല്ലയായിരുന്നു അന്ന് എതിരാളി. കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ. മുരളീധരന്‍ സ്വന്തമാക്കിയ 97000 വോട്ടും കോണ്‍ഗ്രസ് പെട്ടിയില്‍ വീഴേണ്ടതാണന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മുരളീധരന് ലഭിച്ച വോട്ടു കൂടി ചേര്‍ത്താല്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിക്കുമായിരുന്നു. രാഹുല്‍ഗാന്ധി സ്ഥാനാര്‍ഥിയായതോടെ ഈ 2009 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.