കെഎസ്ആര്‍ടിസി ബസ്സില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ടക്ടർ അറസ്റ്റിൽ

കെഎസ്ആര്‍ടിസി ബസ്സില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ടക്ടർ അറസ്റ്റിൽ
May 16 03:19 2019 Print This Article

കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് കന്യാസ്ത്രീയെ കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം-മൈസൂര്‍ സ്‌കാനിയ ബസില്‍ വച്ചാണ് സംഭവം. കന്യാസ്ത്രീയായ യാത്രക്കാരിയെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles