മധ്യവയസ്ക്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടുന്നില്ലെന്ന് പരാതി. മലപ്പുറം തിരൂരില്‍ ഫെബ്രുവരി പത്താം തീയതിയാണ് യുവാവ് വീട്ടില്‍ കയറി മധ്യവയസ്ക്കയെ പീഡിപ്പിച്ചത്. വീട്ടമ്മയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉള്ളത്. ദിവസവും പത്രം വാങ്ങാനായി ഭര്‍ത്താവ് പുറത്തേക്ക് പോകും. ഈ സമയം മനസിലാക്കിയാണ് തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്ജ്ജുൻ ശങ്കര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ബലാത്സംഘം ചെയ്തത്. സംഭവത്തില്‍ വീട്ടമ്മ തിരൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല.
പലവണ അര്ജ്ജുന് നാട്ടില്‍ വന്ന് പോയതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരിയുടെ മരുമകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി തവണ പൊലസില്‍ സ്റ്റേഷന് കയറി ഇറങ്ങി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ല. അര്‍ജുനെ രക്ഷിക്കാനായി ആരോ ശ്രമിക്കുന്നുണ്ട്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് പ്രതിയെ പിടികൂടാത്തതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.
കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ഇഴയുന്നുവെന്ന് മനസിലാക്കിയതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും പരാതി നല്‍കിയത്. പരാതി ലഭിച്ച ഇടനെ ആരോഗ്യമന്ത്രി പരാതിക്കാരിയെ നേരിട്ട് വിളിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞിരുന്നു. 60 വയസുള്ള സ്ത്രീയായതിനാല്‍ മന്ത്രി ഇടപെട്ട് സാമൂഹ്യസുരക്ഷ വകുപ്പിന് കീഴില്‍ നിന്നുള്ള നിര്‍ഭയയില്‍ നിന്ന് പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചു. എന്നിട്ടു പോലും പൊലീസ് പ്രതിയെ പിടികൂടാന്‍ ഉത്സാഹം കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് തിരൂര്‍ എഎസ്ഐ പ്രമോദ് പ്രതികരിച്ചു. പലയിടത്തായി ഒളിവില്‍ താമസിക്കുകയാണ് പ്രതി. ഇപ്പോള്‍ ചാവക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ അര്‍ജ്ജുനെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും എഎസ്ഐ വ്യക്തമാക്കി.
ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും.
കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണെനെന്ന് റിപ്പോർട്ട്. യുവതി പറഞ്ഞതായുള്ള റിപ്പോർട്ട് ദ ടൈംസ് ഒാഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതൽ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഓഷിവാര പോേലീസിന് യുവതി സമർപ്പിച്ചിട്ടുണ്ട്. 2010 മുതൽ 2015വരെ മാസം 80000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ യുവതിക്ക് നൽകിയിരുന്നു. ഡിജിറ്റൽ ഇടപാടുകളായിരുന്നു ഇത്.
ഇതിന്റെ സ്റ്റേറ്റ്മെന്റാണ് നൽകിയിരിക്കുന്നത്. ഫ്ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി രൂപ യുവതി ആവശ്യപ്പെട്ടതെന്ന് മുംബൈ പോലീസ് പറയുന്നു. യുവതിയുടെ അഭിഭാഷകനാണ് ഇത്തരത്തിൽ വിശദീകരണം നൽകിയത്.
2015വരെ ബിനോയിയും യുവതിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. 2015 വരെ യുവതിയും ബിനോയിയും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ 2015 ൽ ബിനോയി പണം നൽകുന്നത് നിർത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്.
2015 ൽ ബിനോയി യുവതിയെയും കുട്ടിയെയും കാണാൻ എത്തുന്നത് നിർത്തിയതായും പോലീസ് പറയുന്നു. യുവതി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ബിനോയിക്ക് കത്ത് അയച്ചത്, കുട്ടിയുടെ സംരക്ഷണത്തിനാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഓഷിവാര പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പോലീസ് പരിശോധിക്കും.വാട്സ് ആപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗം, വഞ്ചന, മനഃപൂർവം അപമാനിക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 13നാണ് മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അച്ഛൻ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു.
യുവതിയെ പരിചയമുണ്ടെന്നും എന്നാൽ, ഈ പരാതി ബ്ലാക്മെയിലിങ് ശ്രമമാണെന്നും ബിനോയ് പ്രതികരണം ഡിഎൻഎ ടെസ്റ്റിന് തയാറാണെന്ന് തുടക്കത്തിൽ പറഞ്ഞ ബിനോയ് പിന്നീട് ഇക്കാര്യം ചോദിച്ചപ്പോൾ അഭിഭാഷകരുമായി ആലോചിക്കട്ടെ എന്നാണ് പറഞ്ഞത്.
എന്നാൽ ഈ പ്രശ്നത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ പാർട്ടി ഇടപെടിലില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ആലപ്പുഴ: കടൽഭിത്തിക്കിടയിൽ അകപ്പെട്ട് മരണമുഖത്തെത്തിയ കടലാമയെ ഗ്രീൻ റൂട്സ് പ്രവർത്തകർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പല്ലന ഹൈസ്കൂളിന് പടിഞ്ഞാറുവശത്തു നിന്നാണ് 35 കിലോയോളം ഭാരമുള്ള ആണ്കടലാമയെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽ കടൽഭിത്തിക്കിടയിൽ അകപ്പെട്ട കടലാമയെ നാട്ടുകാർ രാവിലെ മുതൽ കണ്ടിരുന്നു. കടൽ പ്രക്ഷുബ്ധം ആയതിനാൽ രക്ഷപ്പെടുത്താനായില്ല ഉപയോഗശൂന്യമായി കടലിൽ ഒഴുകി നടന്ന വലയിൽ കുരുങ്ങിയ ഒലിവ് റിഡ്ലി ഇനത്തിൽ പെട്ട ആണ് കടലാമയാണ് ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാറയിടുക്കിൽ അകപ്പെട്ടത്. പുറം തോടിനും ചിറകിനും ചെറിയ പരിക്കുകളുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് ഗ്രീൻറൂട്സ് പ്രവത്തകർ രക്ഷാ പ്രവർത്തനത്തിനെത്തിയത്. സജി ജയമോഹൻ, നിവിൻ രവി എന്നിവരോടൊപ്പം നാട്ടുകാരായ റിട്ടയേർഡ് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് മുസ്തഫ, ഫൈസൽ, പടന്നയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. പിന്നീട് ആമയെ ആലപ്പുഴ ജില്ലാ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സേവ്യറിന്റെ സാന്നിധ്യത്തിൽ തോട്ടപ്പള്ളിയിൽ നിന്നും കടലിലേയ്ക്കു വിട്ടു.
കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ തളച്ചു. അറുപതാം മിനിറ്റില്‍ ഗബ്രിയല് ജിസ്യൂസിലൂടെ ബ്രസീല്‍ ഗോള്‍ േനടിയെങ്കിലും റിവ്യൂവിന് ശേഷം റഫറി ഗോള്‍ അനുവദിച്ചില്ല . ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. സമനിലയായെങ്കിലും നാലുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബ്രീസില്. അവസാന ഗ്രൂപ് മല്‍സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍.
അതേസമയം, പെറു ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബൊളീവിയയെ തോല്പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28–ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകള്‍ . ജെഫേഴ്സണ്‍ ഫാര്‍ഫന്‍, എഡിസന് ഫ്ലോര്‍സ് എന്നിവരാണ് ഗോള്‍ നേടിയത്.
ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയും. അനന്ത്നാഗില്‍ ഇന്നലെ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പുല്‍വാമ ഭീകരാക്രമണത്തിന് ഭീകരർക്ക് വാഹനം എത്തിച്ച സജാദ് മഖ്ബൂൽ ഭട് ആണെന്ന് തിരിച്ചറിഞ്ഞു.
ഇയാളുടെ മാരുതി വാനാണ് ഫെബ്രുവരി 14 ലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ വിശദമാക്കി. അതേസമയം പുൽവാമ യിലെ ആരിഹൽ ഗ്രാമത്തിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികർ ഇന്നലെ മരിച്ചു.
ഇവർ ഉദംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമണത്തിൽ 9 സൈനികർക്കും രണ്ട് ഗ്രാമീണർക്കും പരിക്കേറ്റിരുന്നു.കഴിഞ്ഞ 5 ദിവസത്തിനിടെ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ 10 സൈനികരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. ജൂൺ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്നുണ്ട്.
മാമ്മൂട് ലൂർദ് മാതാ പള്ളിക്കു സമീപം ആരാധനാ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ ഷന്താൾഗിരി ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആശീർവാദവും ഉദ്ഘാടനവും നിർവഹിച്ചു. വിദ്യാഭ്യാസ ആതുരസേവന രംഗത്ത് ആരാധനാസന്യാസിനീ സമൂഹം നിർവഹിക്കുന്ന സേവനം മഹത്തരമാണെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു. മാമ്മൂട് പള്ളിവികാരി റവ.ഡോ. ജോണ്‍ വി. തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ മേഴ്സി നെടുന്പുറം മുഖ്യപ്രഭാഷണം നടത്തി. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ റോസ് കുന്നത്തുരപുരയിടം, മെഡിക്കൽ പ്രൊവിൻഷ്യൽ കൗണ്‍സിലർ ഡോ.സിസ്റ്റർ പുഷ്പ പാറശേരിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, വാർഡ് മെന്പർ ആൻസി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ.സിസ്റ്റർ അനില നെടുന്പുറം എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം നാളെ നടക്കും. സൗമ്യയുടെ ഭർത്താവ് ലിബിയയിലുള്ള സജീവ് ഇന്നു നാട്ടിലെത്തും. സംസ്കാരം നാളെ രാവിലെ 10നു ശേഷം വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം നാളെ രാവിലെ ഒന്‍പതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച ശേഷം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഉൗപ്പൻതറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.
ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ട്. അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. അജാസിന്റെ ലക്ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ പറയുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്ട്രേറ്റ് രണ്ടു തവണ മുമ്ബ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.
മൂന്നുകുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി ഇന്ദിര പറയുന്നു. അജാസ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞതായി സൗമ്യയുടെ മൂത്തമകന് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഋഷികേശും മൊഴി നല്‍കിയിട്ടുണ്ട്.
ഹൈദരാബാദ് ഐഎസ് ഭീകരരുടെ താവളമാണെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡിയുടെ വാക്കുകൾക്കെതിരെ തുറന്നടിച്ച് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. കിഷൻ സ്വയം കോമാളിയാവുകയാണെന്നും ആളുകളെ ചിരിപ്പിക്കുന്ന പരാമർശമാണ് അദ്ദേഹം നടത്തിയതെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണ് ഹൈദരാബാദെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ഭർത്താവ് മരിച്ചു മിനിറ്റുകൾക്കുള്ളിൽ ഭാര്യയും മരിച്ചു. കുരിശുംമൂട് ജിസ് നഗർ കാഞ്ഞിരത്തുംമൂട്ടിൽ ദേവസ്യ തോമസ്(പ്രകാശ് കുട്ടപ്പൻ -80), ഭാര്യ ത്രേസ്യാമ്മ(75) എന്നിവരാണ് മരിച്ചത്. മകൾ മിനിമോളുടെ മാമ്മൂട്ടിലുള്ള വസതിയിലായിരുന്നു ഇരുവും താമസിച്ചിരുന്നത്. ഇന്നലെ ഉച്ചക്ക് 12.30ന് വീട്ടിൽവച്ച് ദേവസ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മരണം സംഭവിച്ചു. ദേവസ്യയുടെ മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് എത്തിയപ്പോൾ ത്രേസ്യാമ്മയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ത്രേസ്യാമ്മയെ ആംബുലൻസിൽ ചെത്തിപ്പുഴ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ . ദേവസ്യ ചങ്ങനാശേരി എസ്ബി കോളജിനു സമീപം ദീർഘകാലം പ്രകാശ് ടെയിലറിംഗ് സ്ഥാപനം നടത്തിയിരുന്നയാളാണ്.
ചെന്നൈ നഗരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബസ് ഡേ ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ബസിനു മുകളില്‍ കയറി യാത്ര ചെയ്യുന്ന കുട്ടികള്‍ താഴെ വീഴുന്ന ദൃശ്യമാണ് ഏറ്റവും തമാശ നിറഞ്ഞ അപകടമെന്ന പേരില്‍ പ്രചരിക്കുന്നത്.
ആവഡിക്ക് സമീപം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ തമിഴകത്തെ വൈറല്‍ ഇനം. വേനല്‍ അവധി കഴിഞ്ഞു കോളജുകള്‍ തുറന്ന ദിവസമായിരുന്നു ഇന്നലെ. ഇതൊന്നാഘോഷിക്കാന് കോളജിനു മുന്നിലൂടെ കടന്നുപോയ ബസ് തടഞ്ഞു നിര്‍ത്തി കയറിയതാണ് കുട്ടികള്‍. നൃത്തം വെയ്ക്കുന്ന കുട്ടികളുമായി മുന്നോട്ടുപോകവേ പെട്ടൊന്ന് കാല്‍നട യാത്രക്കാരന് റോഡ് മുറിച്ചുകടന്നു.ഡ്രൈവര്‍ ബ്രേക്കില്‍ കാലമര്‍ത്തി.
അപകടത്തെ അധികരിച്ചുള്ള ട്രോളുകള്‍ മലയാളത്തില്‍ വരെ ഇറങ്ങി. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും കില്‍പോക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ബസിനു മുകളിലുണ്ടായിരുന്ന 17 പേരെ അറസ്റ്റ് ചെയ്തു. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും നിയമവിരുദ്ധമായി കൂട്ടം കൂടിയതിനും കേസെടുത്തു. 1970 മുതല്‍ വേനല്‍ അവധിക്കുശേഷം ക്ലാസുകള്‍ തുടങ്ങുന്ന ദിവസം നടക്കുന്ന ആഘോഷമാണ് ബസ് ഡേ.