Latest News

കിടപ്പുമുറിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം വടക്ക് ഷിബു സദനത്തിൽ ഷാജികുമാർ( 42)നെയാണ് വീട്ടിലെ കിടപ്പുമുറിക്കുളിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം ആറുമണിയോടെ കണ്ടത്.

പെയിന്റ് തൊഴിലാളി ആയ ഷിബു ചൊവ്വാഴ്ച ഉച്ചവരെ ജോലിക്ക് പോയിരുന്നു. അതിനു ശേഷമാണ് വീട്ടിൽ എത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വീട്ടിലെത്തിയപ്പോൾ ആണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കാണുന്നത്.

കൈകൾ രണ്ടും മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഷിബുവിന്‍റെ മരണത്തില്‍ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവും. പൊലീസ് കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിൽവെച്ച് ഒരാൾ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് യുവതിയുടെ രോഷ പോസ്റ്റ്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മോശം അനുഭവം നേരിട്ടത്. ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഖത്തർ എയർവേസിലാണ് ഇവർ എത്തിയത്. ഇതിനിടയിലാണ് മധ്യവയസ്കനെന്ന് തോന്നിക്കുന്ന ഒരാൾ ഇവരോട് മോശമായി പെരുമാറിയത്. ബാഗുകൊണ്ട് പ്രതിരോധിച്ചപ്പോൾ പൊതുവിടത്തിൽവെച്ച് അയാൾ തുടയിൽ അമർത്തി. ഇതിൽ രോഷം പൂണ്ട് യുവതി ആക്രോശിച്ചതോടെ ബാഗേജ് പോലുമെടുക്കാതെ ഇയാൾ രക്ഷപെടുകയായിരുന്നു. ഇതിനെക്കുറിച്ച് യുവതിയുടെ കുറിപ്പ് ഇങ്ങനെ:

പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എന്റെ പ്രിയ സഹോദരിമാരും അറിയാൻ

ഇന്ന് (4 .2.2019, 2.26 am )ദോഹയിൽ നിന്നും തിരുവനന്തപുരത്തേക് ഉള്ള ഖത്തർ എയർവേസ്‌ (QR 506) യാത്രക്കാരി ആണ് ഞാൻ.

പുലർച്ചെ രണ്ടരയോടെ ആണ് വിമാനം ലാൻഡ് ചെയ്തത്. പുറത്തേക്കിറങ്ങാൻ എല്ലാവരും തയാറായി നിൽക്കുമ്പോൾ കാഴ്ച്ചയിൽ മധ്യവയസ്കനായ ഒരു “മാന്യൻ” വാഷ്‌റൂമിൽ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നിൽ നിന്ന് വരികയും പൊതു ഞരമ്പൻ സ്വഭാവത്തെ അനുസ്‌മരിപ്പിക്കയും ചെയ്തു. അതിനെ പ്രതിരോധിക്കാൻ എന്നോണം ഞാൻ എന്റെ ബാഗ് കൊണ്ട് അതിർത്തി സൃഷ്ടിച്ചപ്പോൾ വരിയിൽ എനിക്ക് മുന്നിലേക് മാറുകയും കരതലം എന്‍റെ തുടയിൽ അമർത്തുകയും ചെയ്തു (കൂടുതൽ കുൽസിത പ്രവർത്തികൾക്ക് സാഹചര്യം ഇല്ലാത്ത വിധം എന്റെ ബാഗ് തടസം സൃഷ്ടിച്ചതിന്റെ അമർഷം ആവാം).

35A സീറ്റിൽ യാത്ര ചെയ്ത എനിക്ക് ചുറ്റും ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു.

(2 കുട്ടികളുമായി ഒരു സ്ത്രീ മാത്രമാണ് കുറച്ചു മാറി എങ്കിലും ഉണ്ടാരുന്നത്). അവനു നേരെ ദേഷ്യവും അമർഷവും ചെന്ന് അലറി വിളിച്ച എന്നിൽ നിന്നും അവനു പോകാൻ വഴി ഉണ്ടാക്കി കൊടുക്കയും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികർക്കും പെരുത്ത് നന്ദി.

ഫ്ലൈറ്റിൽ നിന്നും കണ്ണുവെട്ടിച്ചു രക്ഷപെട്ട ഈ മാന്യൻ സ്വന്തം ബാഗ്ഗജ് പോലും എടുക്കാതെ പുറത്തിറങ്ങുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ബാഗ്ഗ് എടുക്കുകയും ചെയ്കയാണുണ്ടായത്.

ഇത്തരം വൃത്തികേടുകൾ കാണിച്ചിട്ട് ഇവരെ സഹായിക്കാൻ വലിയ മനസ്‌ കാണിച്ച ആ സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി.

ഫ്ലൈറ്റ് ഇറങ്ങി ഞാൻ ആദ്യം സെക്യൂരിറ്റി വിഭാഗത്തിൽ പരാതി നൽകുകയാണ് ഉണ്ടായത്. അവർ വഴി എക്സിറ് ഡോർ നു അടുത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. പുറത്തേക് ഇറങ്ങുമ്പോൾ ആളെ കണ്ടെത്താൻ. തോന്ന്യാസം കാണിച്ചാലും തല്ലുകൊള്ളാതെ രക്ഷപ്പെടാനും അറിയാവുന്നവരാണല്ലോ ഇവർ. ആളെ കിട്ടിയില്ല.

എയർപോർട്ടിൽ നിന്ന് കിട്ടിയ 2 നല്ല ഉപദേശങ്ങൾ ഇവിടെ ചേർക്കട്ടെ.

1. പ്രവാസികൾ ആണ് പ്രതികരിക്കില്ല. ബസ്സിലോ ഉത്സവപ്പറമ്പിലോ നിങ്ങൾക്കുള്ള സുരക്ഷ പോലും പ്രവാസികൾക്കിടയിൽ നിങ്ങൾക്ക് കിട്ടില്ല.

2. നിങ്ങൾക്ക് നിങ്ങളെ ഉള്ളു, അപ്പോ തന്നെ പിന്നിലേക് പിടിച്ചിട് 2 എണ്ണം കൊടുക്കണമായിരുന്നു. എന്ത് ചെയ്താലും പ്രതികരിക്കാത്തവരാണ് ചുറ്റും. ഇതും അവർ കണ്ണടക്കും.

(രഹസ്യ നിർദേശം: “പുറത്തു വിളിക്കാൻ വന്നവർ ഉണ്ടെങ്കിൽ വിവരം കൊടുക്ക്, ഇരുട്ടത്തേക്കു മാറ്റി നിർത്തി ഇനി ആവർത്തിക്കാതെ വിധം കൊടുത്തിട്ടേ വിടാവുള്ളു” )

പ്രവാസി സുഹൃത്തുക്കളെ ഇതിൽ നിന്നും ഒരു കാര്യം വക്തമാണ്. ഇത്തരം ദുരനുഭവം ഉണ്ടായ ആദ്യത്തെ പെണ്ണ് ഞാൻ അല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങൾ നാട്ടിൽ മണിമേടകളും സൗധങ്ങളും കെട്ടിപ്പടുക്കാൻ ഉള്ള ഓട്ടപാച്ചിലിൽ ആവാം. പക്ഷെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളുടെ വീട്ടിലെ സ്ത്രീകളും പെൺസുഹൃത്തുക്കളും ഇത്തരം നാലാം ലിംഗക്കാർക്കിടയിൽ ആണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ മൗനമാണ് ചൂഷണങ്ങളുടെ അവർത്തനത്തിനു വഴി ഒരുക്കുന്നത്.

എൻറെ സഹോദരിമാരോട്

നമുക്കു വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ആദ്യം നമ്മളെ ഉള്ളു. ആരെങ്കിലും വന്നാൽ തന്നെ അത് രണ്ടാമതെ ഉള്ളു. മറ്റുള്ളവർ നമുക്കിടുന്ന മാർക്കിനെ പറ്റിയുള്ള നമ്മുടെ ഭയമാണ് ഇവരുടെ ആയുധം. നമ്മുടെ ശരീരത്തിൽ നമ്മുടെ അനുവാദം ഇല്ലാതെ കൈ വെക്കുന്നവന്‍റെ കരണം അടിച്ചു പൊട്ടിക്കാനുള്ള അവകാശം നമുക്കുണ്ട്.

ആ മാന്യൻറെ ചിത്രം ചുവടെ ചേർക്കട്ടെ. എവിടെയെങ്കിലും വെച്ച് കണ്ടാൽ നിങ്ങൾക്ക് ആദരിക്കാം. “സ്പർശനസുഖം നേടി എങ്ങനെ തടി ഊരാം” എന്ന വിഷയത്തിൽ ഈ മാന്യനെ കൊണ്ട് ഒരു വർക്ക് ഷോപ്പും നടത്തിക്കാം..

NB: പരാതി കൊടുത്ത എന്നോട് പറയാനുള്ളത് പരസ്പരം പറഞ്ഞു എന്നെ അറിയിച്ച സഹയാത്രികർ അറിയാൻ: ഫ്ലൈറ്റ് യാത്രക്കിടയിൽ ചിലപ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായെന്നിരിക്കും എന്നഭിപ്രായപ്പെട്ട ചുവന്ന ടീഷർട്ടും ചുവപ്പിൽ കറുത്ത കളം ഉള്ള ഷർട്ട് ഇട്ട യുവകോമളന്മാരെ.. അറിയാത്ത തട്ടലും അറിഞ്ഞുള്ള തട്ടലും തിരിച്ചറിയാനുള്ള സെൻസർ പെണ്ണുടലിന്‍റെ സ്വാഭാവികത ആണ്. സോ, അധികം മുട്ടാൻ പോവേണ്ട ഇപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല.

ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധനാഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന്‍ കെ.പരാശരന്‍ ബോധിപ്പിച്ചു.

ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു.

യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്‍കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 12 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാ സഭ ശൗര്യ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സയെ ആദരിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പതിവാണ്. നേരത്തെ ഇതിനെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ വര്‍ഷവും ഹിന്ദു മഹാസഭ ഗോഡ്‌സേദിനം ആചരിച്ചു വന്നു. ഇത്തവണ ഗാന്ധി വധം പുനരാവിഷ്‌കരിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നടപടയുണ്ടാകുമെന്നാണ് സൂചന.

ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഹിന്ദു മഹാസഭ പ്രചരിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.

തിരുവനന്തപുരം: മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഹരി മരണത്തിന്റെ നിറമുള്ള വാക്കുകള്‍ ഫേസ്ബുത്തില്‍ കുറിച്ചപ്പോള്‍ ആരും കരുതിയില്ല ഇയാള്‍ ജീവനൊടുക്കുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്.

തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു.

ഇതിന്നൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്. ഹരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടില്‍ നടക്കും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയയ്ക്ക് ക്ലിന്‍ചിറ്റ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് വ‍ഴിമാറിയത്. ഭാനുപ്രിയയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കും അമ്മയെ പുഴൽ ജയിലിലേക്കും മാറ്റിയതായി പൊലീസ്.

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ജനുവരി 25 നാണ് നടി ഭാനുപ്രിയയ്ക്കെതിരെ കേസെടുത്തത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പതിനാലുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് മാസമായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. തുടര്‍ന്ന് കേസില്‍ മനുഷ്യക്കടത്ത് ബന്ധം പോലും അന്വേഷിച്ചിരുന്നു.

റിയോ ഡി ജെനീറിയോ: തെക്ക് കിഴക്കൻ ബ്രസീലിൽ ഡാം തകർന്ന നിരവധി പേരാണ് മരിച്ചത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഡാം തകരുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. ഡാമിൽനിന്നും ടൺകണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകർന്നത്. ഗാർഡിയന്റെ റിപ്പോർട്ട് പ്രകാരം121 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 226 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12 ന് ചവറയിൽ ബിജെപിയുടെ പരിപ‌‌‌ാടിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം.

കൊല്ലം ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.

വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹ‍ർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ്‌ കൊല്ലം തുളസി പ്രസംഗിച്ചത്. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞിരുന്നു.

ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു.

അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാ​ജീ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം ധാ​ര്‍​മി​ക വി​ജ​യ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബാ​ധ​ന ചെ​യ്ത മ​മ​ത പ​റ​ഞ്ഞു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി. സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു. ഭാ​വി പ​രി​പാ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സിറ്റി പൊലീസ് കമ്മീഷറെ കൊല്‍ക്കത്തയില്‍ വച്ച് ചോദ്യം ചെയ്യുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെയുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നത് സിബിഐയുടെ ഷില്ലോംഗ് ഓഫീസില്‍ വച്ചു മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.

സിബിഐ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സിബിഐക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും ഹാജരായി.

കോടതിയില്‍ നടന്ന വാദത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ബംഗാള്‍ സര്‍ക്കാരിന് നേരെ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പ് കൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്‍റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സിബിഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡിജിപിയും എഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ രാജീവ് കുമാറിന് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെന്നും കേസില്‍ രാജീവ് കുമാറിന് നേരിട്ട് പങ്കുണ്ടെന്നും കോടതിയില്‍ സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത ബോധിപ്പിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിചിരുന്നു.

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമ. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്.

കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കണ്ട്‌ കൗൺസലിങ‌് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ ‘അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ ‘അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്.

തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ്‌ ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്.

മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.

പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്‌സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.

RECENT POSTS
Copyright © . All rights reserved