Latest News

കോളേജ് വിദ്യാർത്ഥിനിയെ വെറും പതിനെട്ടു വയസുള്ള യുവാവ് പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും മനസിലൊലൊളിപ്പിച്ച പക തീർത്തതിന്റെ ഞെട്ടലിലാണ് തിരുവല്ല. പന്ത്രണ്ടാം ക്ലസുമുതൽ മനസ്സിൽ കൊണ്ടുനടന്ന പ്രണയമാണ് പെൺകുട്ടിക്കുമുമ്പിൽ തീഗോളമായി പടർന്നുകയറിയത്. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ 85ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ചിലങ്ക ജം​ഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാ​ഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.

അജിന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് കൃത്യം നടത്താന്‍ കാരണമായി അജിന്‍ പറഞ്ഞത്. പ്‌ളസ് ടൂവിന് പഠിക്കുമ്ബോള്‍ ഇരുവരും പ്രണയിച്ചിരുന്നു. എന്നാല്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറി. എന്നാല്‍ അജിന്‍ വിവാഹാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഇന്ന് രാവിലെ കൃത്യം നടത്താന്‍ ലക്ഷ്യമിട്ട് രണ്ടു കുപ്പി പെട്രോളുമായി അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ കാത്തു നില്‍ക്കുകയും അതില്‍ ഒരു കുപ്പി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ച്‌ ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കത്തിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടുകയും ശരീരത്തേക്ക് വെള്ളം കോരിയൊഴിച്ച്‌ തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാരായിരുന്നു. നാട്ടുകാര്‍ തന്നെ അജിനെയും പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

തൃക്കാക്കര: ഒരു സുപ്രഭാതത്തിൽ കൊച്ചിയിലെ വഴിയരുകിൽ യുവാവിന്റെ മൃതദേഹം. പിന്നീടങ്ങോട്ടുള്ള പോലീസിന്റെ അന്വേഷണം ചെന്നുപ്പെട്ടത്കൊലപാതകത്തിലേക്ക്. കൊലയ്ക്കു കാരണം വിവാഹതിനായ യുവാവിന് മറ്റൊരു യുവതിമായുള്ള അവിഹിത ബന്ധം. ഈ ബന്ധം കണ്ടുപിടിച്ച യുവതിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് യുവാവിന് മരണ ശിക്ഷ വിധിച്ചത്.

ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിന് പിന്നിൽ പത്താംക്ലാസിൽ തുടങ്ങിയ പ്രണയമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല നടന്നത്. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ജിബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറിഞ്ഞുകിടക്കുകയായിരുന്നു. വാഹനം ഇടിച്ചുണ്ടായ അപകടമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ വിശദ പരിശോധനയിൽ അപകടം നടന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിബിൻ വർഗീസിന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ ക്ഷതമേൽക്കുകയും തലയിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട്. സംഘം ചേർന്നുള്ള ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ടെന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന.

Image result for kochi thrikkakara jibin murder case follow up

ഇൻക്വസ്റ്റിലാണ് ശരീരത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് ജിബിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി. ഓലിക്കുഴിയിലെ യുവതിയും ജിബിനും പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരായതിനാൽ കുടുംബങ്ങൾ കല്യാണത്തിന് സമ്മതിച്ചില്ല. പിന്നീട് മാറമ്പള്ളിയിലെ യുവാവുമായി യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. വിവാഹശേഷവും യുവതി ജിബിനുമായി ബന്ധം തുടർന്നിരുന്നു. ഒന്നിലേറെത്തവണ ജിബിനും യുവതിയുടെ ഭർത്താവുവായി വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. അപ്പോഴും ജിബിൻ കാമുകിയെ നിരന്തരം കണ്ടു. ഇതാണ് കൊലപാതകത്തിന് ആധാരമായ പ്രതികാരമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജിബിനും യുവതിയുമായുള്ള ബന്ധം തുടർന്നപ്പോൾ പ്രവാസി മലയാളിയായ ഭർത്താവ് യുവതിയെ കാക്കനാട് ഒളിക്കുഴിയിലെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചിരുന്നു.ഇതോടെ ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിൽ എത്തി. എന്നാൽ അപ്പോഴും ഭാര്യയുടെ കാമുകനോടുള്ള പ്രതികാരം മനസ്സിൽ തുടർന്നു. ഇതിനിടെയാണ് വീണ്ടും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയ ജിബിനെ സഹോദരങ്ങൾ പിടികൂടി താക്കീതു നൽകി വിട്ടിരുന്നു. പിന്നീട് പുലർച്ചെ ഒരു മണിയോടെ വീണ്ടും ജിബിൻ യുവതിയുടെ വീട്ടിലെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Image result for kochi thrikkakara jibin murder case follow up

ചതിയിലൂടെ ജിബിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തമായത്. യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചും പ്രതികളെ കുറിച്ചും സൂചന ലഭിച്ചത്. യുവതിയും എല്ലാം പൊലീസിനോട് തുറന്നു പറഞ്ഞു. ഇതോടെയാണ് ഭർത്താവും അച്ഛനും സഹോദരനുമെല്ലാം കുടുങ്ങിയത്. ജിബിൻ ബന്ധം യുവതിയുമായി തുടരുന്നത് അവസാനിപ്പിക്കാൻ തന്ത്രപൂർവം വിളിച്ചുവരുത്തി മർദിക്കാൻ പ്രതികൾ പദ്ധതി തയാറാക്കുകയായിരുന്നു. ഇതിനായി യുവതിയുടെ ഫോണിൽനിന്ന് വാട്‌സ് ആപ്പ് വഴി സന്ദേശമയച്ചു. രാത്രി 12 ന് പിൻഭാഗത്തുകൂടി വീട്ടിലെത്താനായിരുന്നു സന്ദേശം.

തുടർന്ന് ജിബിൻ സ്‌കൂട്ടറിൽ വാഴക്കാലയിലെ വീടിനു സമീപമെത്തി പിൻവശത്തെ മതിൽ ചാടിക്കടന്ന് അകത്തുകയറി. കാത്തുനിന്ന അസീസിന്റെ മകൻ മനാഫ്, മരുമകൻ അനീസ്, അയൽവാസികൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെ 14 പേർ ചേർന്ന് ജിബിനെ വീടിന്റെ സ്റ്റെയർ കേസിന്റെ ഗ്രില്ലിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ചു. സ്ത്രീകൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു മർദനം. ഇരുമ്പ് ഉപയോഗിച്ചും കൈകൊണ്ടും നടത്തിയ മർദനത്തിൽ ജിബിന്റെ വാരിയെല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അലി എന്നയാളുടെ ഓട്ടോയിൽ കയറ്റി. മനാഫ്, സലാം എന്നിവർ ഓട്ടോയിലും ഷിഹാബ്, നിസാർ എന്നിവർ ജിബിന്റെ സ്‌കൂട്ടറിലും മറ്റുള്ളവർ കാറിലും പിന്തുടർന്നു. പാലച്ചുവട് ഭാഗത്തു സ്‌കൂട്ടർ മറിച്ചിട്ടശേഷം സമീപം മൃതദേഹം ഉപേക്ഷിച്ചു. വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്.

വാഹനാപകടമായി എഴുതിത്തള്ളുമായിരുന്ന യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞത് ആദ്യമണിക്കൂറിൽത്തന്നെ പ്രധാന പ്രതികളിലൊരാളായ വാഴക്കാല പടന്നാട്ടിൽ അസീസിന്റെ മകൻ മനാഫിനെ കസ്റ്റഡിയിലെടുത്തതോടെയാണ്. മനാഫ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. തുടർന്ന് തൃക്കാക്കര എ.സി.പി: കെ. സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ 20 അംഗ അന്വേഷണസംഘം രൂപീകരിച്ചു. മനാഫിന്റെ മൊഴിയും പ്രതികളുടെ മൊബൈൽ ഫോണും സംഘം പരിശോധിച്ചു. കൊലപാതകം നടന്ന് എട്ടു മണിക്കൂറിനകം ഏഴുപ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന വീട്ടിലെ സ്ത്രീകൾ ഉൾപ്പടെയുള്ള ദൃക്‌സാക്ഷികളുടെ മൊഴികൾ, വീടിനു സമീപത്തെ സി.സി.ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ എന്നിവ സംഭവം കൊലപാതകമാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളായി.യുവതിയുടെ ഭർത്താവടക്കം ഏഴുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ ആകെ 13 പ്രതികളാണുള്ളത്. പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്തേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാൻ അന്വേഷണ സംഘം പുറപ്പെട്ടുകഴിഞ്ഞു.

 

 

 

ചലഞ്ച് ഫോർ ചെയ്ഞ്ച് ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്.അന്താരാഷ്‌ട്ര തലത്തിലും ഈ ചലഞ്ച് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മാലിന്യപ്രശ്നത്തിന് പരിഹാരവും പരിസരശുചീകരണവുമാണ് ഇതിന്റെ ലക്ഷ്യം.

മലിനമായി കിടക്കുന്ന ഒരു സ്ഥലത്തെ മലിന വിമുക്തമാക്കുക , മാറ്റം കൊണ്ട് വരിക എന്നതാണ്, ഈ ചലഞ്ച്. മാലിന്യം നിറഞ്ഞ സ്ഥലത്തെത്തി അദ്യം ഒരു ചിത്രമെടുക്കുകയും. ആ സ്ഥലത്തെ മാലിന്യം ശേഖരിച്ച് പ്രദേശം വ്യത്തിയാക്കിയ ശേഷം ഒരു ചിത്രം കൂടി എടുത്ത് പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ചിന്റെ രീതി.

ഈ ചലഞ്ച് കേരളത്തിലും ഒട്ടേറെ യുവാക്കളാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ചലഞ്ചിലൂടെ മാലിന്യം നിക്ഷേപിക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ തോന്നിയപോലെ വലിച്ചെറുന്ന സ്വഭാവത്തെ പരിഹസിക്കുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിൻറെ വിഡിയോ പുറത്ത്. ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചാണ് വിഡിയോ പുറത്തുവന്നത്. ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രക്രിയ നടക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭാഗമാണിത്. ഇതോടെ ഭൂഖണ്ഡവിഭജനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
മണ്ണും പറയും ഇട്ട് വിള്ളല്‍ നികത്താന്‍ ശ്രമം നടത്തുന്നുവരികയാണ്.

ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് വിള്ളല്‍ രൂപപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഇതിൻറെ അനന്തരഫലമായി സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറും. വിള്ളല്‍ സംഭവിക്കുന്നിടത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ മഹാസമുദ്രം ഇരച്ച് കയറും എന്നും ഇവർ പറയുന്നു. വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി.

പ്രധാനമായും ഒമ്പതു പാളികളാണു ഭൂമിക്കുള്ളത്. ഇതില്‍ ആഫ്രിക്കന്‍ പാളിയാണു രണ്ടായി പിളര്‍ന്നു കൊണ്ടിരിക്കുന്നത്. വടക്കേ അമേരിക്ക, പസഫിക്, യുറേഷ്യന്‍, ഇന്‍ഡോ ആസ്ത്രലിയന്‍, ആസ്‌ട്രേലിയന്‍, ഇന്ത്യന്‍ , ദക്ഷിണ അമേരിക്കന്‍, അന്റര്‍ട്ടിക്ക് എന്നിവയാണ് മറ്റു പാളികൾ.

ഹോളിവുഡിലെ താരദമ്പതികളിൽ മുൻപന്തിയിലായിരുന്നു ആഞ്ചലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും സ്ഥാനം. മിസ്റ്റർ – ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് ഇവർ പ്രണയത്തിലായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2014ൽ ആണ് ഇരുവരും വിവാഹിതരായത്. രണ്ടു വർഷങ്ങൾക്കു ശേഷം വിവാഹമോചനം. എന്നാൽ വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ആഞ്ചലീനയോ ബ്രാഡ് പിറ്റോ പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട മൗനത്തിനു ശേഷം ആഞ്ചലീന അതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

”ഇല്ല, ഒരിക്കലും ഒരു ബന്ധവും ബ്ലാക്ക് ആൻഡ് വൈറ്റ് പോലെ ലളിതമല്ല. ഞാനും ബ്രാഡും തമ്മിൽ ഒരുപാടു കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യങ്ങളിൽപ്പോലും ആ അഭിപ്രായ വ്യത്യാസം പ്രകടമായതാണ് വിവാഹമോചനത്തിലേക്ക് നയിച്ച ഒന്നാമത്തെ കാരണം”; താരം പറയുന്നു.

‘ബ്രാഡിന്റെ അസൂയയും മദ്യപാനാസക്തിയും വിവാഹമോചനത്തിന് കാരണമായിട്ടുണ്ട്. മദ്യാപാനാസക്തിമൂലം ബ്രാഡിന് ഹോളിവുഡിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ ബിസിനസ്സ് പ്രമോട്ട് ചെയ്യാൻ ഞാൻ അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന അസൂയയും അദ്ദേഹത്തിനുണ്ട്. എങ്കിലും അദ്ദേഹം എന്റെ കുഞ്ഞുങ്ങളുടെ അച്ഛനായതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ എനിക്ക് സാധിക്കില്ല’. – ആ‍ഞ്ചലീന കൂട്ടിച്ചേർത്തു.

ബി.ജെ.പി സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള. കുമ്മനം രാജേശഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വത്തിനായി തര്‍ക്കമില്ല, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിൽ അഭിപ്രായ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു.
ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ കൂടി തിരികെയെത്തിയ സാഹചര്യത്തിലാണ് ബിജെപി പട്ടിക ഒരുങ്ങുന്നത്.

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് വന്‍വരവേല്‍പ് നല്‍കി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അതിനെ എതിര്‍ത്ത സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

രാഷ്ട്രീയത്തിലേക്കുള്ള പുനപ്രവേശവും തിരവനന്തപുരത്തെ വിജയവും ലക്ഷ്യമിട്ടെത്തിയ കുമ്മനം രാജശേഖരന് ആദ്യ സ്വീകരണം വിമാനത്താവളത്തില്‍. നേതാക്കളെ സാക്ഷിയാക്കി പ്രചാരണ വിഷയത്തിലെ നിലപാട് വ്യക്തമാക്കി.
കലാശക്കൊട്ടിന് സമാനമായ റോഡ് ഷോയായിരുന്നു അടുത്ത ഘട്ടം. ബൈക്ക് റാലിയും മേളവും അകമ്പടിയാക്കി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക്.

മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തിയപ്പോള്‍ നേതാക്കളുടെ വക പ്രത്യേക സ്വീകരണം. പ്രഖ്യാപനമായില്ലങ്കിലും സ്വീകരണങ്ങളോടെ പ്രചാരണത്തിന് തുടക്കമായി. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ചയോടെയുണ്ടാവും. കുമ്മനം അടക്കമുള്ള പ്രധാനനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

“ഈ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കാണാൻ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകർഷിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കൾക്കും ഈ പെൺകുട്ടിയോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടു പേരും കുറ്റക്കാരല്ല”, ഈ രീതിയിൽ ഒരു ന്യായീകരണം ചമച്ചുകൊണ്ട് ആരോപണ വിധേയരെ വെറുതെ വിടാൻ പറയുന്നത് ഏതെങ്കിലും സാധാരണക്കാരോ പ്രതിയുടെ സുഹൃത്തുക്കളോ ഒന്നുമല്ല. ഇരയ്ക്ക് നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥതയുള്ള ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയാണ് ബലാത്സംഗക്കേസിൽ ഇത്തരമൊരു അസംബന്ധ വിധി എഴുതുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിരീക്ഷണം നടത്തിയ ബെഞ്ചിൽ വനിതാ ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.

ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരും ചേർന്ന് 2015ൽ ഒരു പെറുവിയൻ പെൺകുട്ടിയെ മയക്കുമരുന്നുകൾ നൽകി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന കേസ്. എന്നാൽ ഇരയുടെ ഫോട്ടോ നോക്കി ‘പെൺകുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധന ഫലങ്ങൾ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഈ അവിശ്വാസപ്രകടനം.

ഇറ്റാലിയൻ കോടതിയുടെ മനുഷ്യത്വ വിരുദ്ധമായ തീരുമാനത്തിനെതിരെ ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേരാണ് പ്രതിഷേധിക്കാനായി കോടതി വളപ്പിൽ തടിച്ചുകൂടിയത്. “അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നിൽക്കാനാവില്ല. പ്രതികളെ വിട്ടയക്കാൻ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടി സുന്ദരിയല്ലാത്തതിനാൽ പ്രതികൾക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം”, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക സിൻസിയ മോളിനാരോ ദി ഗാർഡിയനോട് പറയുന്നു.

“ഈ വിധി നൽകുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ ഇത്രയും ആളുകൾ ഇറങ്ങി തിരിച്ചല്ലോ എന്നതിൽ മാത്രമാണ് ഏക പ്രതീക്ഷ”, സാമൂഹ്യ പ്രവർത്തകയും റിബൽ നെറ്റ്‌വർക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.

 

മുസ്ലീം പിതാവിനും ക്രിസ്ത്യന്‍ മാതാവിനും ജനിച്ചയാളാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നും രാഹുല്‍ എങ്ങനെ ഹിന്ദുവാകും എന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. പാകിസ്താനില്‍ നമ്മുടെ സൈനികര്‍ നടത്തിയ വ്യോമാക്രമണത്തിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിക്കുന്നു. അയാള്‍ ഹിന്ദുവാണ് എന്നതിന് എന്ത് തെളിവാണുള്ളത്? മുസ്ലീം അച്ഛനും ക്രിസ്ത്യന്‍ അമ്മയ്ക്കും ജനിച്ച ഒരാള്‍ എങ്ങനെ ഗാന്ധിയാകും? അയാള്‍ എങ്ങനെ ബ്രാഹ്മണനാകും? രാഹുല്‍ ഡിഎന്‍എ തെളിവ് നല്‍കുമോ? – ഹെഗ്‌ഡെ ചോദിച്ചു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നു. രാഹുലിന്റെ ഡിഎന്‍എ സാംപിംള്‍ ചോദിച്ചപ്പോള്‍ സോണിയ അത് നല്‍കാന്‍ തയ്യാറായിരുന്നില്ല. പകരം പ്രിയങ്കയുടെ സാംപിള്‍ എടുക്കാന്‍ പറഞ്ഞു. ഇതൊരു തമാശയല്ല. ഇതിന്റെ രേഖകള്‍ എനിക്ക് കാണിക്കാനാകും? – ഹെഗ്‌ഡെ പറഞ്ഞു.

നടന്‍ കലാഭവന്‍ മണി ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ ആരും നോക്കാനില്ലാതെ നശിച്ച്‌ പോവുകയാണെന്നും.കുടുംബത്തിന് വേണ്ടെങ്കില്‍ അവ ലേലത്തിന് വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു ആരാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വണ്ടികളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് താനല്ലെന്നും, ആരോപണങ്ങൾ ശ്രദ്ധയിൽപെട്ടത് കൊണ്ട് പ്രതികരിക്കുകയെന്നും മറുപടിയുമായി സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മണിയുടെ സഹോദരന്റെ പ്രതികരണം. ഈ കാര്യത്തില്‍ ഞാന്‍ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറയുന്നു.

 

രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

പ്രിയ സ്നേഹിതരെ, കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.

ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്.സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്.

മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്.

വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്. മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു.

അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം. അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്… ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്.മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം.മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്.കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക…… സത്യം വദ … ധർമ്മം ചര…

കെഎം മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്‍പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴയ്ക്ക് മുമ്പ് കുടപിടിക്കേണ്ടന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നാണ് അര്‍ത്ഥമെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തില്‍ നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണി പ്രതികരിച്ചത്. ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കിയാണ് മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത്.

സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന്‍ അപ്രതീക്ഷിതമായാണ് പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തും എത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറയുമ്പോഴും ജോസഫിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും.

Copyright © . All rights reserved