FIR has been registered against Samajwadi Party leader Azam Khan for his comment ‘main 17 din mein pehchan gaya ki inke niche ka underwear khaki rang ka hai’. (File pic)
ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. രോഹിത് ശര്‍മയാണ് ഉപനായകന്‍. ദിനേശ് കാര്‍ത്തിക് രണ്ടാംവിക്കറ്റ് കീപ്പര്‍. അമ്പട്ടി റായുഡുവിനെയും റിഷഭ് പന്തിനെയും ഒഴിവാക്കി. ലോകേഷ് രാഹുൽ ടീമിലിടംപിടിച്ചു. കേദാര്‍ ജാദവും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിജയ് ശങ്കറും ഓള്‍റൗണ്ടര്‍മാര്‍.
ടീമില്‍ മൂന്ന് പേസ് ബോളര്‍മാര്‍ ഇടം പിടിച്ചു. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസര്‍മാര്‍. കുല്‍ദീപ് യാദവും ചഹലും സ്പെഷലിസ്റ്റ് സ്പിന്നര്‍മാര്‍. കോഹ്‌ലി നയിക്കുന്ന ആദ്യലോകകപ്പാണിത്.
ടീം ഇന്ത്യ: വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, വിജയ് ശങ്കർ, എംഎസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീസ് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.
#TeamIndia for @ICC #CWC19 💪💪#MenInBlue 💙 pic.twitter.com/rsz44vHpge
— BCCI (@BCCI) April 15, 2019
ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ത്രാസ് പൊട്ടി ഹുക്ക് തലയില്‍ പതിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. ഉടന്‍തന്നെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്‍റെ തലയില്‍ 6 സ്റ്റിച്ച് ഉണ്ട്.
ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാംപുരില്‍ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിയാണ് അസംഖാന്‍.
അസം ഖാന്റെ പരാമർശം ഇങ്ങനെ:
‘റാംപുരിലെയും യുപിയിലെയും ഇന്ത്യയിലെയും ജനങ്ങളെ, 17 വർഷമെടുത്തു നിങ്ങൾക്ക് അവരുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ. എന്നാൽ 17 ദിവസത്തിനുള്ളിൽ എനിക്കു മനസ്സിലായി അവർ ധരിച്ചിരുന്നത് കാക്കി ഉൾവസ്ത്രമാണെന്ന്.’
അതേസമയം, ഖാന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഖാന്റെ പരാമർശം അത്യന്തം നിന്ദ്യമായതാണെന്ന് ബിജെപി സംസ്ഥാന വക്താവ് ചന്ദ്രമോഹൻ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെ നിലവാരം ഇതിലും താഴാനാകില്ല. എസ്പിയുടെ യഥാർഥ മുഖമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. സ്ത്രീകളെക്കുറിച്ചുള്ള അവരുടെ യഥാർഥ ചിന്തകളാണ് പുറത്തുവരുന്നതെന്നും ചന്ദ്രമോഹൻ പറഞ്ഞു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസംഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ റാലിയില്‍ പങ്കെടുത്തിരുന്നു. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, താന്‍ ബിജെപി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാന്‍ രംഗത്തെത്തി.
തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികൾ. ഇവരെ രക്ഷിക്കാൻ പിന്നാെല പായുന്ന പൊലീസ് ഉദ്യോഗസ്ഥർ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്. പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. വിഡിയോ കാണാം.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
“ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक”
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.
എന്നാല്‍ ഫോമിലുള്ള പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരെ ടീമിലുള്‍പ്പെടുത്തിയില്ല എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്. ഇതേസമയം പരിക്കില്‍ നിന്ന് പൂര്‍ണ വിമുക്തനായെങ്കിലും ഹേസല്‍വുഡിനെ ഒഴിവാക്കുകയായിരുന്നു.
ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും. അഫ്‌ഗാനിസ്ഥാനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.
പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.
കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്
ഉത്തർ പ്രദേശിലെ അലിഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. അദ്ദേഹം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടൽ കൊണ്ട് തീ വേഗം കെടുത്താൻ കഴിഞ്ഞു. വേദിയിലുണ്ടായിരുന്ന എസിയിലേക്ക് വൈദ്യുതി എത്തിച്ച വയർ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വേദിയിൽ വൈദ്യുതി ഉപകരണങ്ങൾ സജ്ജമാക്കാൻ കരാറെടുത്ത വ്യക്തിയെയും രണ്ടു തൊഴിലാളികളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ േകസെടുത്തിട്ടുണ്ട്. തീപിടിച്ച ഉടൻ തന്നെ സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ അപ്പോൾ തന്നെ തീകെടുത്തി. പ്രധാനമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തീപിടുത്തം. എന്നാൽ പ്രസംഗം പോലും തടസപ്പെടാത്ത തരത്തിൽ സുരക്ഷാസേന ജാഗ്രത പുലർത്തി. ആരും അറിയാതെ തന്നെ സേന തീ അണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മോദി സംസാരിച്ച് തീർന്നശേഷം കരാറുകാരെയും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുപ്പതുവയസുകാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ പോസ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉത്തർപ്രദേശിലാണ് നടുക്കുന്ന സംഭവം. ദേവേന്ദ്ര കശ്യപ് എന്ന് മുപ്പതുവയസുകാരനാണ് ക്ഷേത്രത്തിൽ പോയി മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അതിക്രൂരമായിട്ടാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. പോസ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലെ 12 എല്ലുകൾ തകർന്നതായി കണ്ടെത്തിയിരുന്നു. കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും പോസ്മോർട്ടത്തിൽ വ്യക്തമായി.
കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുമ്പോഴാണ് എഴുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോകുന്നത്.
ക്ഷേത്രത്തിൽ പോയി കുട്ടി മടങ്ങി വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി. ക്രൂരമായ പീഡനത്തെ തുടർന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തില്ല. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ എന്ന് മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.
‘ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു’. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ എന്ന് രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.
മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.
എസ്ബിഐ ഉള്‍പ്പെടെയുളള ജെറ്റ് എയര്‍വേയ്സ് നിക്ഷേപകര്‍ കന്പനിയെ സംരക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കന്പനിക്കായി പുതിയ നിക്ഷേപകരെ കണ്ടെത്താനുളള ശ്രമത്തിലാണ് എസ്ബിഐ. കുടിശ്ശികകള്‍ മുടങ്ങിയതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കന്പനിക്കുളള ഇന്ധനവിതരണം കഴിഞ്ഞ ദിവസം നിര്‍ത്തിയിരുന്നു
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കേരളത്തിലെത്തുക. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്.
ചൊവ്വാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയുടെ വീട് സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് പുറപ്പെട്ട് പാലാ സെന്റ്.തോമസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷമാവും അദ്ദേഹം കെ.എം.മാണിയുടെ വീട്ടിലെത്തുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും. പത്ത് പൊതുസമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാകും പ്രചാരണ പരിപാടികള്‍ നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം രാഹുല്‍ നേരിട്ടെത്തി വയനാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല.