കൊല്ലം ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണു പിങ്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ആറ്റിങ്ങൽ കോളജിന് സമീപം കോളജ് ഓഫ് സയൻസ് ട്യൂഷൻസെന്ററിന് എതിർ വശത്തുള്ള രുഗ്മിണിയിൽ എം.എസ്.രാധാകൃഷ്ണൻനായരുടെ വീട്ടിൽനിന്നു പണവും സ്വർണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിൻ മാർഗം സ്വദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാർ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു. വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഈ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു നാടോടി സംഘമാണു പിന്നിലെന്നു മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ സഹിതം എല്ലാ സ്റ്റേഷനിലേക്കും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്.
മോഷണത്തിനുശേഷം വസ്ത്രം മാറിയ സംഘം ആറ്റിങ്ങലിൽനിന്നു ബസിൽ കയറി കല്ലുവാതുക്കലിൽ എത്തി. അവിടെനിന്ന് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നു പൊലീസിനോടു പറഞ്ഞു. മോഷ്ടിച്ച പണവും സ്വർണവും പ്രതികളിൽനിന്നു കണ്ടെടുത്തു. ഇവരോടൊപ്പം 4 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ പൊലീസിനു കൈമാറി.
ഇന്തൊനീഷ്യയിലെ പാലു, സുലവേസി പ്രദേശങ്ങളെ തച്ചുതകർത്ത ഭൂകമ്പവും സൂനാമിയും ആഞ്ഞടിച്ചു മൂന്നു മാസം തികയാനിരിക്കുന്നതേയുള്ളൂ. സെപ്റ്റംബർ 28 നുണ്ടായ ദുരന്തത്തിൽ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തിൽ നൽകാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാൻ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ തുടരുന്നതിനിടെയാണു പുതിയ സംഭവം
ഇത്തവണയും സർക്കാർ യാതൊരു മുന്നറിയിപ്പും നൽകിയില്ല. അതിനാൽത്തന്നെ ഒരിടത്തു കടൽത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകൾ ഇരമ്പിയാർത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യൻ ബീച്ചുകളിലെത്തിയിരിക്കുന്നത്. 222 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സർക്കാർ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടർന്നു പലയിടത്തേക്കുമുള്ള റോഡുകൾ തകർന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. എണ്ണൂറോളം പേർക്കു സൂനാമിയിൽ പരുക്കേറ്റിട്ടുണ്ട്. സൂനാമിക്കു മുൻപ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യൻ ജിയോളജിക്കൽ വകുപ്പ് പറയുന്നത്. അതിനാൽത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല. വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തിൽ വാദം. എന്നാൽ മിനിറ്റുകൾക്കകം ദുരന്ത നിവാരണ ഏജൻസി തങ്ങളുടെ വാക്കുകൾ തിരുത്തി; സൂനാമിയാണെന്ന് ഉറപ്പാക്കി
എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരൽമുന നീളുന്നത് ഒരു അഗ്നിപർവതത്തിലേക്കാണ്. സുമാത്ര, ജാവ ദ്വീപുകൾക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്നിപർവതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്നിപർവതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്നിപർവത സ്ഫോടനം ഉണ്ടാകുന്നത് 1883 ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലിൽനിന്ന് ‘അനക്’ ഉയർന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.
ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കൽ ഏജൻസി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനിറ്റോളം അനക്കിൽനിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റർ ഉയരത്തിൽ ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്നിപർവതം തീതുപ്പുകയായിരുന്നു. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് കടലിന്നടിയിലെ ഭൂഫലകങ്ങളുടെ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ഇതു സംഭവിക്കാറുണ്ട്; എന്നാൽ വളരെ അപൂര്‍വമായി മാത്രം. കടൽവെള്ളം സ്ഫോടനത്തിനു പിന്നാലെ ഇരമ്പിയാർക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നിൽ അഗ്നിപർവതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്
ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റർനാഷനൽ സൂനാമി ഇൻഫർമേഷൻ സെന്റർ പറയുന്നു. എന്നാൽ അന്തിമറിപ്പോർട്ട് പുറത്തെത്തിയിട്ടില്ല.
പസഫിക് സമുദ്രത്തിൽ ടെക്ടോണിക് ഫലകങ്ങൾക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താൽത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്നിപർവത സ്ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടർന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. തെക്കൻ സുമാത്ര തീരത്തും ജാവയുടെ പടിഞ്ഞാറൻ തീരത്തുമാണ് രാത്രി ഒൻപതരയോടെ സൂനാമി ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്
ഞായറാഴ്ച ഉച്ച വരെ 168 പേർ മരിച്ചു, 700 പേർക്കു പരുക്കേറ്റു– എന്നാണ് ദുരന്ത നിവാരണ ഏജൻസി റിപ്പോർട്ട്. സൂനാമിയല്ല, വേലിയേറ്റമാണ് ഉണ്ടായതെന്ന ആദ്യ മുന്നറിയിപ്പിന് ഏജൻസി മാപ്പു പറയുകയും ചെയ്തു. ഒട്ടേറെ മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു. എല്ലുകളൊടിഞ്ഞാണ് ഭൂരിപക്ഷം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒട്ടേറെ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട യുവതികള്‍ പാതിവഴിയില്‍ മടങ്ങുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണ് മടങ്ങുന്നത്. പൊലീസ് സുരക്ഷയില്‍ മരക്കൂട്ടം പിന്നിട്ട് കുറച്ചുദൂരം കൂടി താണ്ടിയശേഷമാണ് മടക്കം. രാവിലെ ആറരയോടെ മലകയറിയ സംഘത്തെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരും തടഞ്ഞിരുന്നു.
പൊലീസ് പ്രതിഷേധക്കാരെ ബലമായി മാറ്റി ഇരുവരുമായി മുന്നോട്ടുപോയെങ്കിലും മരക്കൂട്ടത്തിനപ്പുറം വന്‍പ്രതിഷേധം നേരിടേണ്ടിവന്നതോടെ മലകയറ്റം നിര്‍ത്തി. തുടര്‍ന്ന് ഒരു മണിക്കൂറിനുശേഷമാണ് സ്ഥിതി മോശമാണെന്നും മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി പൊലീസ് മടങ്ങണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതിനിടെ കനകദുര്‍ഗയ്ക്ക് ബോധക്ഷയമുണ്ടായി. ബിന്ദുവുമായി പൊലീസ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തിരിച്ചിറങ്ങുകയാണ്. പ്രഥമശുശ്രൂഷനല്‍കിയശേഷം ഡോളിയില്‍ കനകദുര്‍ഗയെയും പമ്പയിലേക്ക് കൊണ്ടുവരും
സൗതാംപ്ടണിൽ ആറാഴ്ച മാത്രം പ്രായമുള്ള മകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരന് ജീവപര്യന്തം തടവുവിധിച്ചു വിൻസ്റ്റർ ക്രൗൺ കോടതി. ലഹരിയിലായിരുന്ന ഡൗൾടൺ ഫിലിപ്പ്സിനാണു കോടതി തടവുവിധിച്ചത്. കുട്ടിയുടെ മാതാവിനെ 30 മാസവും തടവിന് ശിക്ഷിച്ചു. കുഞ്ഞിന്റെ സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതും കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാത്തതുമാണ് അലന്നാ സ്കിന്നറിന് ശിക്ഷ ലഭിക്കാൻ കാരണമായത്.
ക്രൂരമായ മർദനത്തിനിരയായ കുഞ്ഞിന്റെ തലയോട്ടിയും വാരിയെല്ലും കാലും തകർന്ന നിലയിലായിരുന്നു. കൂടാതെ കുഞ്ഞിന്റെ മൂക്കു കടിച്ചെടുത്ത നിലയിലായിരുന്നു. ഫെബ്രുവരി 11 പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ക്രൂരമായി പരുക്കേറ്റ കുഞ്ഞിനെ രാവിലെ അഞ്ചുമണിവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയാറായിരുന്നില്ല.
അയൽവാസിയുടെ വീട്ടിലെ പാർട്ടിക്കിടയിൽ ഫിലിപ്സ് വോഡ്കയും ബിയറും കൂടാതെ എക്സ്ടസി എന്ന എംഡിഎംഎ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. പാർട്ടിക്കുശേഷം ഫ്ളാറ്റിലെത്തിയ ഫിലിപ്സ് കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിക്കുന്നതിനു കാരണമായത് ഇതാണെന്നാണു കോടതിയുടെ വിലയിരുത്തൽ.
കുഞ്ഞിനെ മർദിച്ച ഫിലിപ്സ് 3.41 ഓടെ ഫ്ളാറ്റിൽനിന്ന് പുറത്തുപോയി. ഇയാൾ കടയിൽ കയറി വളരെ ശാന്തമായി ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് യുവാവിന്റെ ക്രൂരത തെളിയിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണെന്നു കോടതി കണ്ടെത്തി. സ്കിന്നർ ഗർഭിണിയായിരുന്ന സമയത്തും ഫിലിപ്പ്സ് ഉപദ്രവിക്കാറുണ്ടായിരുന്നു. പലപ്പോഴും അടിക്കുകയും തള്ളിയിടുകയും ചെയ്തിരുന്നു.
എന്നാൽ കോടതിയിലെത്തിയ ഫിലിപ്പ്സ് താൻ തെറ്റു ചെയ്തിട്ടില്ലെന്നും സോഫയിൽനിന്ന് കുഞ്ഞു താഴെ വീഴുകയായിരുന്നുവെന്നും മൊഴി നൽകി. സംഭവദിവസം അവരുടെ വീട്ടിൽനിന്ന് വലിയ കരച്ചിൽ കേട്ടിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. വിവരിക്കാനാകാത്ത വിധത്തിലുള്ള വേദനയാണ് കുഞ്ഞ് അനുഭവിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു.
മുന്നില്‍ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു വീണ് ടയറില്‍ കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. തിരുവനന്തപും പൂവാര്‍ ആണ് സംഭവം നടന്നത്. തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിത ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയും ഇത് പിന്നില്‍ വന്ന അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ടയറില്‍ കുരുങ്ങുകയുമായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ വശത്തേക്ക് മറിഞ്ഞു. വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടയിച്ചു. പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കരമന നന്ദിലത്ത് ജിമാര്‍ട്ടിന് മുന്നിലാണ് അപകടം ഉണ്ടായത്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
ഇന്തൊനീഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 170 മരണം. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സൂനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 720ല്‍ അധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു.
സൂനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സൂനാമിക്കു കാരണമെന്നാണ് പ്രാധമിക നിഗമനം. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
പസഫിക് സമുദ്രത്തില്‍ ടെക്ടോണിക് ഫലകങ്ങള്‍ക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്‌നിപര്‍വത സ്‌ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്.
പോണ്‍ സിനിമകളുടെ ചിത്രീകരണത്തിലെ പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ പോണ്‍ നായിക മാഡിസണ്‍ മിസ്സിന്ന. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച് സ്‌ക്രിപ്റ്റിന് അനുസൃതമായായിരിക്കും ഷൂട്ടിംഗ് നടക്കുക.
അഭിനയിക്കാന്‍ നഗ്‌നയായി വേണം വരേണ്ടത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിര്‍ത്തി വെയ്ക്കാറുണ്ട്.
അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും. കൂടാതെ ചിത്രീകരണത്തിന് മുൻപായി പുരുഷന്‍മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിനായുള്ള മരുന്നുകള്‍ കഴിക്കാറുണ്ടെന്നും ശരീരത്തില്‍ പലപ്പോഴും പരിക്കുകള്‍ പറ്റാറുണ്ട്. തിരക്കഥകള്‍ക്ക് അനുസൃതമായി അഭിനയിക്കുന്നതിനാല്‍ ആര്‍ക്കും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും അഭിമുഖത്തില്‍ മാഡിസണ്‍ പറഞ്ഞു.
18 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 വയസ്സുകാരിയായ മാഡിസണ്‍ 200 ലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു.
ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നരേന്ദ്ര മോദിയ്ക്ക് കാണിച്ചു കൊടുക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നാണ് ആളുകള്‍ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും അദ്ദേഹം പറഞ്ഞു. ലാഹോറില്‍ പാക് പഞ്ചാബ് സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളെ കുറിച്ചുള്ള നസ്റുദ്ദീന്‍ ഷായുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്, പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന് നസറുദ്ദീന്‍ ഷാ ചോദിച്ചിരുന്നു. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷാ അജ്മീറില്‍ പ്രതികരിച്ചു.
അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്. അൽ ഐൻ എഫ്സിയെ 4-1നു കീഴടക്കിയാണു റയൽ മഡ്രിഡ് ജേതാക്കളായത്. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന റിക്കോര്‍ഡും റയല്‍ മാഡ്രിഡ് സ്വന്തമാക്കി. പതിനാലാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചാണ് റയലിന്റെ ഗോൾവേട്ട തുടങ്ങിയത്. കരിം ബെൻസിമയുടെ പാസിൽ നിന്നുള്ള ഇടംകാലൻ ഷോട്ട് ഗോൾവലകുലുക്കി.
രണ്ടാംപകുതിയിൽ മാർക്കോസ് ലൊറന്റെ (60’), സെർജിയോ റാമോസ് (78’) എന്നിവർ ഒരോഗോളുകൾ നേടി. 91-ാം മിനിറ്റിൽ യാഹിയ നാദെറിന്റെ വകം സെൽഫ് ഗോൾകൂടി വീണതോടെ റയൽ പട്ടിക പൂർത്തിയാക്കി. ഷിയോതാനി(80) അൽഐനിന്റെ ആശ്വാസഗോൾ നേടി. നാലാം തവണയാണ് റയല്‍ ക്ലബ് ലോകകപ്പ് കിരീടം നേടുന്നത്. ഇതോടെ ക്ലബ് ലോകകപ്പ് കിരീടങ്ങളുടെ എണ്ണത്തിലും റയല്‍ ഒന്നാമതെത്തി. ഈ നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ക്ലബ് കപ്പ് നേടുന്ന താരമെന്ന റിക്കോര്‍ഡ് ടോണി ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റിക്കോർഡാണ് ക്രൂസ് സ്വന്തം പേരിലാക്കിയത്.
ഇന്തൊനീഷ്യയെ നടുക്കി വീണ്ടും സുനാമിത്തിരകൾ. ഇന്നലെ രാത്രി 9.30 ഒാടെ തീരത്തേക്ക് ആഞ്ഞടിച്ച സുനാമിത്തിരയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി. 600 ഒാളം പേർക്ക് പരുക്കേറ്റതായും അധികൃതർ പറയുന്നു. സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കുകയാണ്. തെക്കൻ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിൽ ആഞ്ഞടിച്ച സുനാമിത്തിരകളിൽപെട്ടു നിരവധി കെട്ടിടങ്ങളും തകർന്നു.
മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് സൂചന. സുനാമിയെ തുടർന്ന് തിരമാലകൾ 65 അടിയോളം ഉയർന്നു. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്. 33 പേർ ഇവിടെ മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം.
സുനാമിയിൽ നിരവധി ഹോട്ടലുകളും വീടുകളും തകർന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു ഇന്തൊനീഷ്യയിൽ മരിച്ചത്.
Breaking Video: Tsunami wave crashes into a venue while a band performs in Indonesia. pic.twitter.com/KqLepLbRHI
— PM Breaking News (@PMBreakingNews) December 23, 2018