കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് മൂന്നാം ദിനവും പുക നിറഞ്ഞ് കൊച്ചി നഗരം. പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന പ്രദേശത്തുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുക നഗരത്തിലേക്ക് വ്യാപിക്കുകയാണ്. 23-ാം തിയതി വൈകീട്ട് നാലു മണിയോടെ പടര്‍ന്ന തീയണക്കാന്‍ ഫയര്‍ ഫോഴ്സ് തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവുകാരണം ഇന്നലെ രാത്രി നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. വിഷപ്പുക നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് രാത്രി ഇരുമ്പനത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
വൈറ്റില, മരട്, ചമ്പക്കര, കുണ്ടന്നൂര്‍, അമ്പലമുകള്‍, എംജി റോഡ്, കടവന്ത്ര എന്നിവിടങ്ങളിലാണ് പുകശല്യം രൂക്ഷമായിരിക്കുന്നത്. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നവരുടെ ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി. വൈകുന്നേരത്തോടെ പുക പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞായറാഴ്ച രാവിലെ പ്ലാന്റിലെത്തിയ കലക്ടര്‍ മുഹമ്മദ് സഫിറുള്ള ഉറപ്പു നല്‍കി. മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിവച്ചു.
തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ 15 ഓളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ശ്രമം തുടരുകയാണ്. രണ്ടു മാസത്തിനിടെ നാലാമത്തെ തവണയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇത് സംശയാസ്പദമാണെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. നേരത്തേ തീപ്പിടിത്തം ഉണ്ടായപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇത്തവണ ജില്ലാ കളക്ടറോട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഷോറൂമിൽ ഡിസ്പ്ലേ ചെയ്തിരുന്ന കാര്‍ ആരെങ്കിലും ഓടിച്ചുനോക്കുമോ? അതും ഷോറൂമിനകത്ത്. ഹിമാചൽ പ്രദേശിലെ ഒരു കാര്‍ ഷോറൂമിലെത്തിയ പെൺകുട്ടിക്ക് പറ്റിയ അബദ്ധം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പുതിയ കാർ വാങ്ങുംമുൻപ് ടെസ്റ്റ് ഡ്രൈവ് നടത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ കാർ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ പെൺകുട്ടി സെയിൽസ് എക്സിക്യൂട്ടിവിനോട് വിശദാംശങ്ങൾ ചോദിച്ചറിയുന്നത് വിഡിയോയിൽ കാണാം.
എന്നാൽ പെട്ടെന്ന് കാർ അതിവേഗം മുന്നോട്ട് കുതിക്കുകയും ഷോറൂമിന്റെ ചില്ലുകൾ തകർത്ത് മുൻഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ചെയ്തു.
വിഡിയോ കാണാം:
കോൺഗ്രസ് അതിക്രമത്തിൽ തകർന്ന വീടുകൾ സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്കെതിരെ ഉയർന്നത് സമാനതകളില്ലാത്ത പ്രതിഷേധം. കല്ലിയോട്ടെത്തിയ നേതാക്കൾക്കെതിരെ യുവാക്കളും സ്ത്രീകളും രോഷത്തോടെ പാഞ്ഞടുക്കുകയായിരുന്നു.
പിരിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന പൊലീസുകാരോട് പോകില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുകയാണൊരു പെൺകുട്ടി. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകളും ചോദിക്കുന്നു.
വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട് മാറി നിൽക്കെടാ..’ പറയുന്നത്, തടയാനെത്തിയ പൊലീസുകാരോടാണ്. കൊലപ്പെട്ട യൂത്ത് പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ നാവുകൊണ്ട് നേരിടുകയാണ് ഇൗ പെൺകുട്ടി. അലറിക്കരഞ്ഞുള്ള അവളുടെ വാക്കുകളെ തടയാൻ പൊലീസിനും കഴിഞ്ഞില്ല. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൻരോഷമാണ് ഉയർത്തിയത്.
‘കുഴിമാന്താൻ വന്നതാണെങ്കിൽ അതുപറയണം. ഞങ്ങൾക്ക് ഇനിയുമുണ്ട് ആൺകുട്ടികൾ. അവർക്കും ജീവിക്കേണ്ട അതോ അവരെയും കൊല്ലനാണോ ലക്ഷ്യം..’ ഇങ്ങനെ രോഷം അണപൊട്ടിയ വാക്കുകൾക്ക് മുന്നിൽ മറുപടിയില്ലാതെ നേതാക്കളും ഒപ്പം നാട്ടുകാരും അമ്പരന്നു. പെരിയയിലും കല്ലിയോടും സന്ദര്‍ശനത്തിനെത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് സി.പി.എം സംഘത്തിന് സന്ദര്‍ശനം നടത്താനായത്. സി.പി.എം നേതാക്കള്‍ക്കെതിരെ അമ്മമാരടക്കമുളളവരുടെ രോഷവും അണപൊട്ടി.
പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊന്നതിൽ അടിപതറുകയാണ് സിപിഎമ്മിന്. പാർട്ടിക്കെതിരെ ശക്തമായ വികാരമാണുയരുന്നത്. മുഖ്യമന്ത്രിയും സി.പി.എം നേതാക്കളും സന്ദര്‍ശനത്തിന് താല‍്‍പര്യം അറിയിച്ച് ഡി.സി സി പ്രസിഡന്റിനെ സമീപിച്ചെന്നാണ് പി.കരുണാകരന്‍ എം.പി പറഞ്ഞത്. പ്രതിപക്ഷനേതാവിനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ ഹക്കിം കുന്നേല്‍ പിന്നീട് പ്രതികരിച്ചില്ലെന്നും എം.പി ആരോപിച്ചു.എന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. പിന്നാലെ അദ്ദേഹം സന്ദർശനം റദ്ദാക്കുകയും ചെയ്തു.
ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിന് സമീപമുണ്ടായ തീപിടിത്തത്തില്‍ മുന്നൂറോളം കാറുകള്‍ കത്തിനശിച്ചു. പുല്‍മേട്ടിലുണ്ടായ തീ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. എയ്റോ ഇന്ത്യാ ഷോ കാണാനെത്തിയവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.
എയ്റോ ഇന്ത്യാ ഷോയുടെ ഭാഗമായി വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് അഭ്യാസങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ്. സമീപത്തെ പുല്‍മേട്ടില്‍ നിന്ന് വന്‍ തോതില്‍ പുകയുയര്‍ന്നത്. കാറ്റ് അതിശക്തമായിരുന്നതിനാല്‍ പുല്‍മേട്ടിലുണ്ടായ അഗ്നിബാധ അതിവേഗം പാര്‍ക്കിംഗ് ഗ്രൗണ്ടിലേയ്ക്ക് പടര്‍ന്നു. എയ്റോ ഷോ കാണാനെത്തിയവരുടെ അറുനൂറോളം വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത്. ഇതില്‍ 300 എണ്ണം അഗ്നിക്കിരയായി.
സ്ഥലത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്സിന്‍റെ നാല് യൂണിറ്റുകള്‍ അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ തീ കൂടുതല്‍ പടരുന്നത് തടയാനായി. പന്ത്രണ്ട് യൂണിറ്റുകളും പിന്നാലെയെത്തി. ഫയര്‍ഫോഴ്സിന്‍റെയും വ്യോമസേനയുടെയും കൂട്ടായ പരിശ്രമത്തെത്തുടര്‍ന്നാണ് തീയണക്കാനായത്. സന്ദര്‍ശകരിലാരോ പുല്‍മേട്ടിലേയ്ക്ക് സിഗരറ്റ് കത്തിച്ചെറിഞ്ഞതാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശം മുഴുവന്‍ ഉണക്കപ്പുല്ലായിരുന്നതും, കാറ്റിന്‍റെ വേഗതയും ദുരന്തത്തിന്‍റെ വ്യാപ്തികൂട്ടി. ഇത്തവണത്തെ എയ്റോ ഇന്ത്യ ഷോയിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് ടീമിലെ പൈലറ്റ് മരിച്ചിരുന്നു.
Vehicles got fire at parking area of #AiroIndia show at Yalahanka. Fire fighters On the spot.@DGP_FIRE @SunilagarwalI @KarnatakaVarthe pic.twitter.com/5YAk2izsDx
— Karnataka Fire Dept (@KarFireDept) February 23, 2019
വാഗമണില്‍ പുതുതായി നിര്‍മിച്ച തൂക്കുപാലം പൊട്ടിവീണ് പതിമൂന്നുപേര്‍ക്ക് പരുക്ക്. കോലാഹലമേട് സൂയിസൈഡ് പോയന്റില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത തൂക്കുപാലമാണ് തകര്‍ന്നത്. അങ്കമാലി ചുള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിധിയില്‍ക്കൂടുതല്‍ ആളുകള്‍ പാലത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്.പരുക്കേറ്റവരെ ഈരാറ്റുപ്പെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം ഒരുമണിയോടെ കൂടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ വെളിവായില്ല
പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.
പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.
അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.
പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.
ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.

ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ഇന്‍സ്റ്റാ ഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തിനു താഴെയാണ് പരിഹാസ കമന്റ് എത്തിയത്.
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ… എന്ന പരിഹാസകന്റെ കമന്റിനു ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ, ഏഹ്..’ എന്നായിരുന്നു താരത്തിന്റെ മറുപടി.
നമിതയുടെ മറുപടിക്ക് ആരാധകരെല്ലാം കയ്യടിക്കുകയാണ്. പിന്നാലെ ആരാധകരും ഒപ്പം കൂടി പരിഹാസകനു മറുപടി നല്‍കാന്‍. ഇത് ആദ്യമായല്ല നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അധിക്ഷേപം നടക്കുന്നത്. നടിയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ നീക്കങ്ങൾ നടത്തുന്നതിന്റെ തൊട്ടു പിന്നാലെ തനിക്കും ജന്മനാടായ ബ്രിട്ടനിലേക്ക് വരണമെന്ന ആഗ്രഹപ്രകടനവുമായി കുർദിഷ് തടവറയിൽ നിന്നും ഒരു യുവാവ്. 2014 ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയ ജാക്ക് ലെറ്റസ് എന്ന ചെറുപ്പക്കാരൻ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരനാകാം നാടുവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. അച്ഛൻ കനേഡിയൻ വംശജനായതിനാൽ ഉഭയ പൗരത്വം നേടിയെടുത്ത ഇയാൾ താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
“ഞാൻ ബ്രിട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും ഇവിടുത്തെ ആളുകളെ, ബ്രിട്ടീഷ് പൗരയായ എന്റെ അമ്മയെ, ഞാൻ എന്റെ അമ്മയെ കണ്ടിട്ട് നീണ്ട അഞ്ച് വർഷമായി, എന്റെ അമ്മയോട് എന്തെങ്കിലും മിണ്ടിയിട്ട് രണ്ട് വർഷത്തോളമായി, എന്നെ മടങ്ങി വരാൻ ബ്രിട്ടൻ അനുവദിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ വരും, പക്ഷെ എനിക്ക് അനുമതി കിട്ടുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല” 23 കാരനായ ലെറ്റസ് ഐടിവി ന്യൂസിനോട് പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ശേഷം തിരിച്ച് ബ്രിട്ടനിലേക്ക് വരണമെന്ന ആവിശ്യം ഉന്നയിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം പോലും റദ്ദാക്കാൻ ബ്രിട്ടീഷ് ഭരണകൂടം ഒരുങ്ങുമ്പോഴാണ് വർഷങ്ങൾക്കുമുൻപ് സിറിയ വിട്ടുപോയൊരാൾ രാജ്യത്തേക്ക് വരണം എന്ന ആവിശ്യമുന്നയിക്കുന്നത്. താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം തിരിച്ചറിയുന്ന ലെറ്റ്സിനു പക്ഷെ തന്റെ മടങ്ങി വരവ് അത്ര സുഗമമായിരിക്കില്ല എന്ന ബോധ്യമുണ്ട്.
ബ്രിട്ടീഷ് മീഡിയയ്ക്കായി “ജിഹാദി ജാക്ക്” ഡബ്ബ് ചെയ്ത ഈ യുവാവ് വർഷങ്ങൾക്കുമുൻപ് സിറിയയിലേക്ക് പോയത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനാണെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാൽ ലെറ്റസ് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടില്ലെന്നും അയാളെ ആരോ ചതിച്ചതാണെന്നുമാണ് ലെറ്റ്‌സിന്റെ മാതാപിതാക്കൾ പറയുന്നത്.
പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ. ഐസിസിയോട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മല്‍സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ബിസിസിഐ യോഗം. മല്‍സരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവന്‍ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.
ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയില്‍, ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മല്‍സരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിന്‍ പറഞ്ഞു.
പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ഇതിഹാസം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.