India have left out MS Dhoni for both their T20I series against Windies and Australia. Could his glittering T20I career be at an end?
Find out the full squads
http://bit.ly/DhoniOut
വെസ്റ്റന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സീനിയര്‍ താരം മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കിയ സെലക്ടര്‍മാരുടെ നടപടിയില്‍ ആരാധകര്‍ കട്ടക്കലിപ്പില്‍. 14 വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയതിനു ശേഷം ആദ്യമായാണ് ധോണി മോശം ഫോമിന്റെ പേരില്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. വെസ്റ്റിന്‍സിനെതിരായ മൂന്നു മത്സര പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചത്.
ഇതിഹാസ താരത്തിന്റെ കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന് ടീമില്‍ അവസരം നഷ്ടമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധോണി വിരമിച്ചേക്കുമെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോണി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരത്തോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, മോശം ബാറ്റിങ് ഫോമിലുള്ള ധോണിക്ക് ഇനിയൊരവസരം ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാതെയാണ് ധോണിയെ ടീമില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ലോകകപ്പ് മുന്നില്‍ നില്‍ക്കെ ബിസിസിഐ ഇനിയൊരു പരീക്ഷണത്തിന് മുതിരുമോ എന്ന കാര്യത്തില്‍ സംശമാണെന്നും ചില വിലയിരുത്തലുകളുണ്ട്.
വിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ ടീമിനെ നയിക്കും. ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവരും ട്വന്റി20 ടീമുകളിലുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍, ശിഖര്‍ ധവാന്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടമില്ല.
ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), മുരളി വിജയ്, ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, പാര്‍ഥിവ് പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.
വിന്‍ഡീസിനെതിരായ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഖലീല്‍ അഹ്മദ്, ഷഹ്ബാസ് നദീം. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തുന്നതോടെ ഷഹ്ബാസ് നദീം ടീമില്‍ നിന്ന് പുറത്താവും.
വിവാദത്തില്‍ കുരുങ്ങി വിജയ്- മുരുകദോസ് ചിത്രം സര്‍ക്കാര്‍. സിനിമ തന്റെ തിരക്കഥ മോഷ്ടിച്ച് തയ്യാറാക്കിയതാണെന്ന് വരുണ്‍ രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതിനെതിരെ സംവിധായകന്‍ മുരുകദോസ് രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന് വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി അടുത്ത സാമ്യമാണുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുകയാണ്. 2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുരുകദോസിനെതിരെ വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യ തവണയല്ല ഏ ആര്‍ മുരുകദോസ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. ഇതിന് മുമ്പ് വിജയ് നായകനായെത്തിയ കത്തിയാണ് ആരോപണങ്ങളില്‍ കുടുങ്ങിയത്. ആരം ഫെയിം സംവിധായകന്‍ ഗോപി നൈനാര്‍ കത്തി തന്റെ കഥയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
ദീപാവലി റിലീസായി സര്‍ക്കാര്‍ റിലീസ് ചെയ്യാനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം ലൈക്ക് നേടുന്ന ലോകത്തിലെ ആദ്യ സിനിമ ടീസര്‍ എന്ന റെക്കോഡ് നേടിയിരുന്നു. അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോഡാണ് സര്‍ക്കാരിന്റെ വേഗപാച്ചിലില്‍ പഴംങ്കഥയായത്. അവഞ്ചേര്‍സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. 10 ലക്ഷം ലൈക്കില്‍ എത്താന്‍ വേണ്ടി വന്നത് വെറും 294 മിനിറ്റ്.
സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം തമിഴ്നാട് രാഷ്ട്രീയം ആണ് ചര്‍ച്ച ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹമാനും മലയാളിയായ ഗിരീഷ ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു.
സന്ദീപാനന്ദഗിരിയെ ആശ്രമത്തിലിട്ടു ചുട്ടുകൊല്ലാനാണ് അക്രമി സംഘം എത്തിയതെന്നും അദ്ദേഹം രക്ഷപെടാന്‍ കാരണക്കാരനായത് മാര്‍ ക്രിസോസ്റ്റം തിരുമേനിയാണെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. ഒരുവിധത്തിലും സ്വാമിയോട് സംവദിച്ച് ജയിക്കാനാവില്ലെന്നു ബോദ്ധ്യമായപ്പോള്‍ ആശ്രമത്തെ അരക്കില്ലമാക്കി സ്വാമിയെ നിശബ്ദനാക്കാമെന്നായിരുന്നു അക്രമം ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. കാറുകള്‍ രണ്ടും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ ആളിപ്പടരുമ്പോള്‍ തടി കൊണ്ടു നിര്‍മ്മിച്ച മുകളിലത്തെ നില പൂര്‍ണമായും കത്തുമെന്നും സ്വാമി രക്ഷപെടില്ലെന്നും ക്രിമിനലുകള്‍ കരുതി. മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ക്ഷണം സ്വീകരിച്ച് ഒരു മതമൈത്രീ സംഗമത്തില്‍ പങ്കെടുക്കാനായി പോകാന്‍ നേരത്തെ എഴുന്നേറ്റതുകൊണ്ടു മാത്രമാണ് സ്വാമി ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്. ഇല്ലെങ്കില്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവര്‍ക്ക് സംഘപരിവാര്‍ വിധിച്ച വധശിക്ഷയുടെ ആദ്യ ഇര സ്വാമി സന്ദീപാനന്ദഗിരിയാകുമായിരുന്നനെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.

സംഘര്‍ഷം സൃഷ്ടിക്കാന്‍ നടന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ റീത്തു കൊണ്ടു വെച്ച് പ്രകോപനമുണ്ടാക്കി. അതിനും മുമ്പ് ആശ്രമത്തിനുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്താന്‍ സമ്മതിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം എത്തിയിരുന്നു. ശാഖ നടത്താന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ ലൈബ്രറി ഉപയോഗിക്കാമെന്നും എത്രപേര്‍ക്കു വേണമെങ്കിലും വന്നിരുന്നു പുസ്തകം വായിക്കാമെന്നും സ്വാമി അവര്‍ക്കു മുന്നില്‍ നിര്‍ദ്ദേശം വെച്ചു.
കുറുവടിയും വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്കെന്തു പുസ്തകം? എന്തു വായന? ആ സംസ്‌ക്കാരമുണ്ടായിരുന്നെങ്കില്‍ ഇവര്‍ക്ക് ഈ സംഘടനയില്‍ തുടരാനാകുമോ?
സന്ദീപാനന്ദഗിരിയ്‌ക്കെതിരെ നടന്ന വധശ്രമം യഥാര്‍ത്ഥത്തില്‍ സുപ്രിംകോടതിയ്ക്കുള്ള മുന്നറിയിപ്പാണ്.
കോടതിയില്‍ തോറ്റാല്‍ കലാപം എന്നാണ് പരമോന്നത കോടതിയോടുള്ള വെല്ലുവിളി. കോടതിയില്‍ കേസു തോറ്റവരാണ് അക്രമം നടത്തുന്നതും ആസൂത്രണം ചെയ്യുന്നതും. ഈ വിധിയെ അനുകൂലിച്ച് അഭിപ്രായം പറയുന്നവരില്‍ കൊലപ്പെടുത്തേണ്ടവരുടെയും അക്രമിക്കേണ്ടവരുടെയും ഹിറ്റ്‌ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയെന്നു വേണം അനുമാനിക്കേണ്ടത്. ഇതാണോ ചില സംഘപരിവാര്‍ നേതാക്കള്‍ ചാനലില്‍ പ്രഖ്യാപിച്ച ആര്‍എസ്എസിന്റെ ലുക്ക് ഔട്ട് നോട്ടീസ്? ഈ ഓലപ്പാമ്പു കണ്ട് ആരു ഭയന്നുപോകുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്?
ഈ ഭീഷണിയ്ക്കു മുന്നിലൊന്നും ആരും കീഴടങ്ങാന്‍ പോകുന്നില്ല. അക്രമം ഭീരുവിന്റെ ആയുധമാണ്. ആശയപരമായ തങ്ങള്‍ കീഴടങ്ങിക്കഴിഞ്ഞുവെന്നാണ് ഈ അക്രമത്തിലുടെ സംഘപരിവാര്‍ ഏറ്റു പറയുന്നത്. വിയോജനങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തില്‍ നേരിടാന്‍ ഇനിയൊടവും അവരുടെ കൈയില്‍ ബാക്കിയില്ല. സംഘടിതമായ നുണപ്രചരണത്തിനും ചാനല്‍ മുറിയില്‍ നേതാക്കള്‍ മുഴക്കിയ ഭീഷണിയ്ക്കും ഭക്തജനങ്ങളും വിശ്വാസികളും പുല്ലുവിലപോലും കൊടുക്കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി അവസാന ആയുധമായി അക്രമങ്ങളും കൊലപാതകങ്ങളും മാത്രമേ അവരുടെ കൈവശമുള്ളൂ.
നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ആര്‍എസ്എസ് നശിപ്പിച്ച ആശ്രമം പഴയതിനേക്കാള്‍ പ്രൌഢിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുറപ്പു വരുത്താന്‍ മതനിരപേക്ഷ മനസുകള്‍ കേരളത്തില്‍ ഒന്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പലം അശുദ്ധമാക്കാനും മടിക്കില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ആള്‍ സ്വൈരവിഹാരം നടത്തുമ്പോള്‍, ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധിയെ അനുകൂലിച്ച വ്യക്തിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം സമൂഹം തിരിച്ചറിയും. ഈ അക്രമം ആസൂത്രണം ചെയ്തവര്‍ എത്ര ഉന്നതരായാലും കണക്കു പറയിപ്പിക്കും.
എന്തു തെറ്റാണ് സന്ദീപാനന്ദഗിരി ചെയ്തത്? ഹിന്ദു ധര്‍മ്മശാസ്ത്രത്തിലെ പാണ്ഡിത്യത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം വാദമുഖങ്ങളുന്നയിക്കുന്നത്. അറിവും ചിന്തയുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. വടിവാളും തെറിവിളിയുമായി നടക്കുന്നവര്‍ക്ക് അദ്ദേഹത്തോട് ആശയപരമായി ഏറ്റുമുട്ടി ജയിക്കാനാവില്ല. അതുകൊണ്ടാണ് ഇരുട്ടില്‍ പതുങ്ങിയെത്തി ആശ്രമവും കാറും കത്തിച്ചു കടന്നു കളഞ്ഞത്.
ഭരണഘടനയും അതിന്റെ മൂല്യങ്ങളുമൊന്നും സംഘപരിവാറിനു മനസിലാകുന്ന കാര്യങ്ങളല്ല. കൈയറപ്പു മാറിയ ഏതാനും ക്രിമിനലുകളെ കയറൂരിവിട്ട് ഭരണഘടനയ്ക്കുമേല്‍ അധികാരസ്ഥാപനമായി വാഴാമെന്നാണ് സംഘപരിവാറിന്റെ മോഹം. ചരിത്രവും ആചാരങ്ങളും നീതിശാസ്ത്രങ്ങളും വ്യാഖ്യാനിച്ച് ഒരു കാഷായ വസ്ത്രധാരി ഇന്ത്യന്‍ ഭരണഘടനയ്ക്കു പിന്തുണ നല്‍കുമ്പോള്‍ അക്കൂട്ടരുടെ അസഹിഷ്ണുത പരകോടിയിലെത്തുക സ്വാഭാവികം.
സന്ദീപാനന്ദഗിരി പങ്കെടുത്ത എല്ലാ ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ വാദങ്ങള്‍ തകര്‍ന്നു തരിപ്പണമാവുകയായിരുന്നു. വായനയുടെയും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും പിന്‍ബലമുള്ള അദ്ദേഹത്തിന്റെ വാദങ്ങളോട് സംവദിച്ചു ജയിക്കാന്‍ കുറുവടിയും വടിവാളും തെറിവിളിയും ആയുധമാക്കിയ ക്രിമിനലുകള്‍ക്ക് എങ്ങനെ കഴിയും?
ഇത് വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്. സൌമ്യമായി, സമചിത്തതയോടെ, ആരോടും തികഞ്ഞ പ്രതിപക്ഷ ബഹുമാനം നിലനിര്‍ത്തി സംവദിക്കുന്ന സ്വാമിയും വേണ്ടിവന്നാല്‍ അമ്പലം മനഃപ്പൂര്‍വം അശുദ്ധമാക്കുമെന്നു ഭീഷണി മുഴക്കുന്ന ക്രിമിനലുകളും തമ്മില്‍ ഒരു താരതമ്യവുമില്ല.
ഈ അക്രമം സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന പ്രശ്‌നമല്ല. അക്രമികളോട് ഒരു ദയയുമില്ല. ശബരിമലയിലെ അക്രമങ്ങളോട് കാണിച്ച സംയമനം കേരളമാകെ കാട്ടുമെന്ന പ്രതീക്ഷ ക്രിമിനല്‍ പരിവാറിനു വേണ്ട. സന്ദീപാനന്ദഗിരിയ്ക്കു നേരെ നടന്ന അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നിയമത്തിനു മുന്നിലെത്തും.
കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷൻ അമിതഷാ പറന്നിറങ്ങി. ഡിസംബർ 9നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യാൻ ഇരിക്കെ സിപിഎനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരിൽ വന്നിറങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മുൻ അധ്യക്ഷൻമാരായ സികെ പദ്മനാഭൻ പി.കെ കൃഷ്ണദാസ് ഒ രാജഗോപാൽ എംഎൽഎ ദേശീയ സെക്രട്ടറി എച് രാജ തുടങ്ങി നേതാക്കൾ അദേഹത്തെ വിമാനതാവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു.പുറത്ത്കാത്തു നിന്ന പ്രവർത്തകരുടെ വലിയനിരയെ അടുത്തെത്തി അഭിസംബോധന ചെയ്താണ് അമിത് ഷാ കണ്ണൂരിലേക്ക് പോയത്.
കരിപ്പൂരിൽ വിമാനമിറങ്ങാൻ തീരുമാനിച്ച അമിത് ഷാ ബിജെപി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരിലെ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യംപരിഗണിക്കാതെ വിമാനതാവളത്തിന്റെ ഉത്ഘാടനം നിശ്ചയിച്ചതിൽ രാഷ്ട്രീയമുണ്ടെന്നു ബിജെപി ആരോപിച്ചിരുന്നു.
ഇതോടെ കണ്ണൂരിലെ സിപിഎം ബിജെപി ബലപരീക്ഷക്ഷണവേദിയായി വിമാനതാവളം മാറിയിരിക്കുന്നു.ബിജെപി ജില്ലാആസ്ഥാനമന്ദിരത്തിന്റെ ഉൽഘാടനവും ബലിദാനികളുടെ വീട് സന്ദർശനവുമാണ് അമിത് ഷായുടെ കണ്ണൂരിലെ പരിപാടി
മെഡിക്കല്‍ കോഴയിലും ഇന്ധനവിലവര്‍ധനയിലും ആകെ വിയര്‍ത്തു നിന്നസമയത്ത് ബിജെപിക്ക് കിട്ടിയ പിടിവള്ളിയായിരുന്നു ശബരിമല യുവതീ പ്രവേശം. ഒത്തുപിടിച്ചാല്‍ കേരളത്തില്‍ ലോക്സഭാ സീറ്റെന്ന ബാലികേറാമല കടക്കാമെന്നുള്ള നിര്‍ദേശം സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമിത്ഷാ നല്‍കി കഴിഞ്ഞു. യുവതീ പ്രവേശ സമരങ്ങളിലെല്ലാം നേരിട്ടുള്ള ഇടപെടലും ദേശീയനേതൃത്വം നടത്തിയിരുന്നു. ബിഡിജെഎസിലൂടെ എസ്.എന്‍.ഡി.പിയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കിലും എന്‍.എസ്.എസ് ബി.ജെ.പിയെ അടുപ്പിച്ചിരുന്നില്ല.
ചര്‍ച്ചക്ക് പലതവണ ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കളെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍.എസ്.എസിന്റെ നാമജപയാത്രയും അതിനെതിരായ പൊലീസ് കേസും ബി.ജെപിക്ക് ഏറെ ആവേശം പകര്‍ന്നിട്ടുണ്ട്
എന്‍.എസ്.എസിന്റെ സമരം ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങി. ഉച്ചകഴിഞ്ഞ് ശിവഗിരിയിലെത്തുന്ന അമിത്ഷായ്ക്ക് ഈ ദൗത്യം കൂടിയുണ്ട്. ശിവഗിരി സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങള്‍ക്കുള്ള മാര്‍ഗരേഖ അമിത്ഷാ നല്‍കും.ജി.രാമന്‍ നായരെ ബിജെപിയിലെത്തിച്ചപോലെ ശബരിമല പ്രശ്നത്തില്‍ മറ്റുപാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്നപ്രമുഖനെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. ഇന്നും ലാപ്ടോപ്പ് നൽകാന്‍ ബിഷപ്പ് തയ്യാറായില്ല. അഞ്ചാംതിയതിക്കകം ലാപ്ടോപ്പ് നല്‍കണമെന്ന് പൊലീസ് അന്ത്യശാസനം നൽകിയിരിക്കുന്നത്.
പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
2016ൽ ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിന് ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി.
ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.
24 ദിവസത്തെ റിമാൻഡ് തടവിന് ശേഷമാണ് ബിഷപ്പ് ജാമ്യത്തിലിറങ്ങിയത്. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
ഗുഡ്ഗാവ് : കടം വാങ്ങിയ പണം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. പോലീസ് പിടിക്കാതിരിക്കാന്‍ കുറ്റക്യത്യത്തില്‍ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാള്‍ കൊന്നു. ഏതാണ്ട് 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യയെ അജ്ഞാതര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി ഗുഡ്ഗാവ് സ്വദേശി ഹര്‍നേക് സിംഗ് പോലീസിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ അജ്ഞാത സംഘം തന്നെയും ഭാര്യയെയും ആക്രമിച്ചെന്നും ഭാര്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘം നടത്തിയ പരിശോധനയില്‍ മറ്റാരും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ബോധ്യമായി.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തന്റെ ബിസിനസ് പങ്കാളിയായ ജസ്‌കരണ്‍ സിംഗിന്റെ കൊലപാതകം കേസില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഹര്‍നേക് സിംഗ് മൊഴി നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹര്‍നേക് സിങ്ങ് കൊല്ലപ്പെട്ട ജസ്‌കരണ്‍ സിങ്ങില്‍ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹര്‍നേക് ഒഴിഞ്ഞുമാറി. ഒക്ടോബര്‍ 14ന് ജസ്‌കരണ്‍ ഹര്‍നേകിനെ വീട്ടില്‍ ചെന്നു കണ്ടു. വാക്കു തര്‍ക്കത്തിനിടെ ഹര്‍നേകും ഭാര്യയും സുഹൃത്തും ചേര്‍ന്ന് ജസ്‌ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി. പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു.
പോലീസ് പിടിയിലാകും മുന്‍പ് ആത്മഹത്യ ചെയ്യാമെന്നായിരുന്നു ഭാര്യയെ ഇയാള്‍ ചട്ടംകെട്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് ഭാര്യ തയ്യാറാകാതിരുന്നതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരുടെ ആക്രമണമുണ്ടായതായി പോലീസിനെ അറിയിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്വന്തം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കുണ്ടമണ്‍ കടവിലെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. ഇതിന് പിന്നിൽ രാഹുൽ ഈശ്വറും, സംഘപരിവാർ ആണെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.
സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു.
ശബരിമല സത്രീപ്രവേശന വിഷയത്തിലടക്കം സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തനിക്ക് നേരെ ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി നേരത്തെ പറഞ്ഞിരുന്നു.
വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശപര്യടനത്തിലാണ് ഹാരി രാജകുമാരനും മേഗൻ മർക്കിളും. വിവാഹശേഷം മേഗന്റെ വസ്ത്രങ്ങളും ഷൂസുമെല്ലാം ഫാഷൻ ലോകം ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മേഗന് പറ്റിയൊരബദ്ധമാണ് വൈറലാകുന്നത്.
വിദേശപര്യടനത്തിനിടെ ഒരു പ്രധാനചടങ്ങിൽ പങ്കെടുക്കാൻ മേഗനെത്തിയത് വസ്ത്രത്തിലെ പ്രൈസ് ടാഗ് നീക്കം ചെയ്യാതെ. കാമറക്കണ്ണുകൾ അത് സൂം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ചുവന്ന ഫ്ലോറൽ ഫ്രോക്കാണ് മേഗൻ ധരിച്ചിരിക്കുന്നത്. 444 ഡോളറാണ് ഫ്രോക്കിന്റെ വില.
oh meghan the tag ! vitaliaa !! you’re still gorgeous ❤️❤️ pic.twitter.com/igEOIPHLRz
— Maggie S (@MaggieSikivou) October 25, 2018
പത്തനംതിട്ട: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വീട്ടമ്മ അറസ്റ്റിൽ. ആറന്മുള ചെറുകോൽ സ്വദേശിനി മണിയമ്മയാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ശബരിമല സ്ത്രീപ്രവേശത്തിനെതിരെയുള്ള ഒരു സമരത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മണിയമ്മ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. പിണറായി വിജയൻ ജന്മംകൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്നു പറഞ്ഞായിരുന്നു അധിക്ഷേപം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധം ശക്തമായതോടെ താൻ തെറ്റു ചെയ്തുവെന്നു പറഞ്ഞുകൊണ്ട് ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തി.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എസ്എൻഡിപി യോഗം ഭാരവാഹിയായ വി. സുനിൽകുമാറാണ് മണിയമ്മയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്.
ന്യൂസ് ഡെസ്ക്
സിസ്റ്റർ അനുപമയെ അപമാനിച്ചിറക്കിയത് നമ്മുടെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രശസ്ത എഴുത്തുകാരി എസ്. ശാരദക്കുട്ടി. കന്യാസ്ത്രീകളുടെ ജീവന് സുരക്ഷ നല്കാൻ സർക്കാർ സംവിധാനമൊരുക്കണം. അത്രയ്ക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്ത് ആണുങ്ങൾ കാണിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിസ്റ്റർ അനുപമയ്ക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തിൽ പ്രതിഷേധവുമായി ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റർ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആൾക്കൂട്ടാക്രമണത്തിന് പൊതുവഴിയിൽ സ്ത്രീകൾ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളിൽ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകൾ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവൻ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയർത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്.. കരഞ്ഞു കൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.
ഫാദർ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങൾ അജ്ഞാതമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാൻ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങൾ കാണിക്കുന്നത്. നാളെ അഹിതമായ വാർത്തകൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗരൂകമായിരിക്കണം.
ഇതൊരപേക്ഷയാണ്..
S. ശാരദക്കുട്ടി
26.10.2018