Latest News

വൈക്കം: അന്ധതയെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്.

 

Image may contain: 19 people, people smiling, people standing

മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

Image may contain: 5 people, people smiling, people standing and indoor

വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി.
Image may contain: 16 people, people smiling, crowd

Image may contain: 8 people, people smiling, people standing

Image may contain: 9 people, people smiling, people standing and outdoor

Image may contain: 3 people, people smiling, people standing and wedding

Image may contain: 16 people, people smiling, crowd

 

ഫാ.കുര്യാക്കോസ് കാട്ടുത്തറയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുത്തറ പരാതി നല്‍കി. ചേര്‍ത്തല ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ നിര്‍ണായക മൊഴി പോലീസിന് നല്‍കിയ രൂപതയിലെ മുതിര്‍ന്ന വൈദികനും, കേസിലെ പ്രധാന സാക്ഷിയായ ഫാ. കുര്യാക്കോസ്, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചതു മുതല്‍ കടുത്ത ആശങ്കയിലായിരുന്നു.

ഫ്രാങ്കോയ്‌ക്കെതിരെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫാ.കുര്യാക്കോസിന്റെ വീടിനു നേര്‍ക്ക് കല്ലേറ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെത് എന്നു കരുതി ഒരു കാറും തകര്‍ത്തു. മാധ്യമങ്ങള്‍ക്ക് വിവരം നല്‍കുന്നുവെന്ന് സംശയിച്ച്‌ ഫാ.കാട്ടുത്തറയുടെ ജലന്ധറിലുള്ള ബന്ധുക്കള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നിരുന്നു.

പലരേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായി. കേരള കാത്തലിക കമ്മ്യൂണിറ്റി (കെ.സി.സി)എന്ന പേരില്‍ ഫ്രാങ്കോ ഉണ്ടാക്കിയ വിശ്വാസികളുടെ ഒരു ഗുണ്ടാസംഘമാണ് ഇവരെ ആക്രമിച്ചതെന്ന് വിവരമുണ്ട്. ഫ്രാങ്കോ ജാമ്യം നേടി എത്തിയപേ്ാപള്‍ സ്വീകരണം ഒരുക്കിയതും കെ.സി.സി ആയിരുന്നു.

ഫ്രാങ്കോ നടത്തിയ ‘ഇടയനൊപ്പം ഒരു ദിനം’ പരിപാടിയില്‍ പങ്കെടുത്ത് അപമാനിതരായതിന്റെ പേരില്‍ പല കന്യാസ്ത്രീകളും പലരും സഭ വിട്ടു പോയിരുന്നു. അവര്‍ തന്റെയടുത്ത് പരാതി പറഞ്ഞിരുന്നതായി ഫാ.കാട്ടുത്തറ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ പല കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി താമസിപ്പിച്ചതും ഫാ.കാട്ടുത്തറ ആയിരുന്നു.

ഫ്രാങ്കോയുടെ ക്രൂരകൃത്യങ്ങളുടെ എല്ലാ രഹസ്യങ്ങളും വൈദികന്‍ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്.കുര്യാക്കോസ് അച്ചനെ കൊന്നതാണെന്ന് ജോസ് കാട്ടുത്തറ പറഞ്ഞു. അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായി ജലന്ധറിലുള്ള ബന്ധു ബേബിച്ചന്‍ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‍വ എന്നയിടത്തെ ചാപ്പലിലാണ് വൈദികൻ താമസിച്ചിരുന്നത്. വൈദികന്‍റെ മുറി അടച്ചിട്ട നിലയിലായിരുന്നു. രാവിലെയായിട്ടും വൈദികൻ മുറി തുറക്കാതിരുന്നതിനെത്തുടർന്ന് മറ്റുള്ളവരെത്തി. പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. തുടർന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈദികന്‍റെ മൃതദേഹം ദസ്‍വ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാർപാപ്പയ്ക്കും പരാതി നൽകിയവരിൽ ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോൾ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദർ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.

ചാപ്പലിൽ ഫാദർ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോൺകോളുകൾ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികൾ ശക്തമായ സാഹചര്യത്തിൽ ഒരു ഘട്ടത്തിൽ സമരത്തിൽ നിന്ന് ഫാദർ പിൻവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ചിറ്റൂരില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മകന്‍ മനോജ് ,മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണ് സംഭവം. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാരും ദുരന്തം അറിയുന്നത്.

ഒരു വർഷമായി കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുന്നവരാണ്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. ‘ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, ഞാൻ സ്റ്റേഷനിൽ എത്തിയിരിക്കുന്നു’ എന്നാണ് സ്റ്റേഷനിലെത്തി ഭർത്താവ് പൊലീസുകാരോടു പറഞ്ഞത്. തുണി തേച്ചു കൊടുക്കുന്ന തൊഴിലാണ് ഇയാൾക്ക്.

ശബരിമല ദര്‍ശനത്തിന് അനുമതി തേടി യുവതി. മലകയറാന്‍ സംരക്ഷണം ആവശ്യപ്പെട്ട് കറുകച്ചാല്‍ സ്വദേശിയായ യുവതി എരുമേലി പൊലീസ് സ്റ്റേഷനിലെത്തി. കോഴിക്കോട് താമസിക്കുന്ന ബിന്ദുവാണ് രണ്ടു കുട്ടികളുമായി സ്റ്റേഷനിലെത്തിയത്. എന്നാൽ എരുമേലിയിൽ നിന്നും സംരക്ഷണം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇവരോടു പമ്പ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നു പൊലീസ് നിർദേശിച്ചതായാണു വിവരം. യുവതി മടങ്ങിപ്പോയതായും സൂചനയുണ്ട്.

തുലാമാസ പൂജക്കായി തുറന്ന ശബരിമല നട വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ ഇന്ന് അടക്കുകയാണ്. നാല് ദിവസത്തിനിടെ പത്ത് യുവതികൾ ദർശനത്തിനെത്തിയെങ്കിലും പ്രതിഷേധം കാരണം സുപ്രീം കോടതി വിധി ഇതുവരെ നടപ്പായില്ല. അവസാന ദിനവും യുവതികളെത്തിയേക്കാമെന്ന വിലയിരുത്തലിൽ പൊലീസ് കനത്ത കാവൽ തുടരുമ്പോൾ എന്ത് വില കൊടുത്തും തടയണമെന്ന വാശിയിൽ സന്നിധാനത്തടക്കം തമ്പടിച്ചിരിക്കുകയാണ് പ്രതിഷേധക്കാർ. അതേസമയം എരുമേലിയില്‍ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

പാലക്കാട്: പാലക്കാട ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യന്‍ ആണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മാണിക്യന്‍ പോലീസില്‍ കീഴടങ്ങി.

രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.

ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്ന മൊയ്തീൻ ഇന്നലെ നാട്ടിലെത്തിയത് സ്വന്തം മക്കളുടെ മരണവിവരം അറിയാതെ. തൃക്കണാപുരം കച്ചേരിപറമ്പ് സ്വദേശി ചെറുവത്തൂർ മൊയ്തീന്റെയും ഖദീജയുടെയും മക്കളായ ഷാക്കിർ (20), ജുമാന (14) ജാസിം (12) എന്നിവരാണ് ഭാരതപ്പുഴയിലെ ഉമ്മത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.മൊയ്തീനും ഖദീജയ്ക്കും നഷ്ടമായത് 10 വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന  കുട്ടികൾ. ഖദീജയ്‌ക്ക് അസുഖമാണെന്ന് വിവരം നൽകിയാണ് മൊയ്തീനെ നാട്ടിലെത്തിച്ചത്.

ഇന്നലെ രാവിലെ വീട്ടിലെത്തിയ മൊയ്തീൻ കുട്ടികളെ അന്വേഷിക്കുമ്പോഴാണ് ബന്ധുക്കൾ അപകടവിവരം അറിയിക്കുന്നത്. സ്കൂൾ അവധിയെ തുടർന്ന് തൃക്കണാപുരം കച്ചേരിപറമ്പിലെ വീട്ടിൽനിന്നു ബുധനാഴ്ച വൈകിട്ടാണ് ഷാക്കിറും ജുമാനയും ജാസിമും മാതാവ് ഖദീജയ്ക്കൊപ്പം ഉമ്മത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയത്. ബെംഗളൂരുവിൽ പഠിക്കുന്ന ഷാക്കിർ നവരാത്രി ആഘോഷത്തിന്റെ അവധിയെ തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഷാക്കിറിന്റെയും ജുമാനയുടെയും മൃതദേഹങ്ങൾ വൈകിട്ടോടെയും ജാസിമിന്റെ മൃതദേഹം രാത്രിയും കബറടക്കി

ന്യൂ​ഡ​ൽ​ഹി: എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടും ആ​ളു​ക​ൾ​ക്കു മേ​ൽ ട്രെ​യി​ൻ പാ​ഞ്ഞു​ക​യ​റി​യെ​ന്ന് അ​മൃ​ത്സ​ർ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ ട്രെ​യി​നി​ന്‍റെ ലോ​ക്കോ പൈ​ല​റ്റ്. ട്രാ​ക്കി​ൽ ജ​ന​ങ്ങ​ൾ കൂ​ടി​നി​ൽ​ക്കു​ന്ന​തു​ക​ണ്ട് എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ ട്രെ​യി​ൻ പാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. ട്രെ​യി​ൻ നി​ന്ന​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം ക​ല്ലേ​റ് ആ​രം​ഭി​ച്ചു. ഇ​തോ​ടെ ത​ന്‍റെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി ട്രെ​യി​ൻ മു​ന്നോട്ടെ​ടു​ത്തെ​ന്നും ലോ​ക്കോ പൈ​ല​റ്റ് അ​ര​വ​ന്ദ് കു​മാ​ർ പ​റ​ഞ്ഞു.

ദ​സ​റ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ട്രെ​യി​നി​ടി​ച്ച് 61 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം ഡ്രൈ​വ​റു​ടെ അ​നാ​സ്ഥ​മൂ​ല​മ​ല്ലെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ പ​റ​ഞ്ഞി​രു​ന്നു. ദ​സ​റ ആ​ഘോ​ഷം ന​ട​ക്കു​ന്ന​താ​യി റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ, ഡ്രൈ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എ ​ടു​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച 61 പേ​രി​ൽ 39 പേ​രെ മാ​ത്ര​മാ​ണു തി​രി​ച്ച​റി​യാ​നാ​യ​ത്. 72 പേ​ർ ‌ചി​കി​ത്സ​യി​ലാ​ണ്. ട്രാ​ക്കി​നു സ​മീ​പം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ​നി​ന്നു ജ​ന​ങ്ങ​ൾ മാ​റി നി​ല്ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. രഞ്ജിതിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.

ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

നവംബര്‍ ഒന്നിനാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

സർക്കാരിനെ കളിയാക്കുന്ന പോസ്റ്റുമായി അഡ്വ. ജയശങ്കർ. സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്. ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ. ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.

അഡ്വ. ജയശങ്കറുടെ ഫേസ്ബുക് പോസ്റ്റിലൂടെ….

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.

ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവിൽ എംജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം.

RECENT POSTS
Copyright © . All rights reserved