ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഞായറാഴ്ച സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.
വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാക്ക് ബേൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.
ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകി. രൂപതയുടെ വികാരി ജനറാളായും ഫിനാൻസ് ഓഫീസറായും കത്തീഡ്രൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ബദ്ഗാമില്‍ കഴിഞ്ഞ മാസം വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. ഇന്ത്യ അബദ്ധത്തില്‍ സ്വന്തം ഹെലികോപ്റ്റര്‍ തന്നെ വെടിവെച്ചിടുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 26ന് ബാലകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ്-16 പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യയുടെ മിഗ് വിമാനങ്ങളും സുഖോയ് ഉള്‍പ്പെടെയുള്ള സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന യുദ്ധവിമാനങ്ങളും ഈ സമയം തിരിച്ചടിക്കാനായി സജ്ജമായിരുന്നു. വ്യോമ യുദ്ധസമാന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.
ഇതേസമയത്താണ് ബദ്ഗാമില്‍ എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുന്നത്. സാങ്കേതിക മികവില്‍ ഏറെ മുന്നിലുള്ള വിമാനമാണ് എം ഐ 17 വി 5. എഞ്ചിന്‍ തകരാറോ മറ്റു സാങ്കേതിക പ്രശ്‌നങ്ങളോ ഹെലികോപ്റ്ററിന് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പിന്നെ ഹെലികോപ്റ്റര്‍ എങ്ങനെ തകര്‍ന്നുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പാക് പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്നതിന് പിന്നാലെ ഇന്ത്യ ഇസ്രായേല്‍ നിര്‍മ്മിത മിസേല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ തന്നെ തൊടുത്ത മിസേല്‍ ആക്രമണത്തിലാണ് എം ഐ 17 വി 5 സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് അബദ്ധം സംഭവിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം വിമാനങ്ങള്‍ തിരിച്ചറിയാന്‍ വ്യോമസേന ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്നു അലാറം ഓണ്‍ ചെയ്യുവാന്‍ പൈലറ്റ് മറന്നതാണോയെന്നും അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍ കോപ്റ്ററിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.
ആദിവാസി മേഖലകളില്‍ കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ ചെലവാക്കുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്ച്യ കോളനിയിൽ വെള്ളമെത്തിക്കാൻ 13 ലക്ഷം ചെലവിട്ട ശേഷം പദ്ധതി പാതിവഴിയിൽ നിർത്തി. കൊടും വേനലിൽ പുഴയ്ക്കൊപ്പം നീരുറവകളും വറ്റുന്നതോടെ കുടി നീരിനായി അലയുകയാണ് കുടുംബങ്ങൾ.
വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്യ കോളനിയിലെ നാല്‍പ്പത്തിയഞ്ച് കുടുംബങ്ങളിലെ 194 പേരുടെ നാവ് നനയ്ക്കുന്നത് വറ്റാറായ ഈ നീരുറവയാണ്. കരിങ്കല്ലുകൊണ്ട് കെട്ടി മുകളില് ഓലമെടഞ്ഞിട്ടാണ് കുറിച്യര്‍ കൂടിനീര് കാക്കുന്നത്. അലക്കാനും കുളിക്കാനും രണ്ട് കിലോമീറ്റര്‍ ദൂരെ കണ്ണൂരിന്‍റെ അതിര്‍ത്തിയിലുള്ള പാലൂര്‍ തോട്ടില്‍ പോകണം. തോടും വറ്റാറായി.
ഇവിടേക്ക് വെള്ളമെത്തിക്കാനായി 2011 ല്‍ വാട്ടര്‍ അതോറിറ്റി ഒരു പദ്ധതി തുടങ്ങിയിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പന്നിയൂരുനിന്ന് വെള്ളം പൈപ്പ് വഴി എത്തിച്ച് ഇവിടെ ടാങ്കില്‍ നിറയ്ക്കാനായി 13ലക്ഷം അന്ന് മുടക്കി. റോഡുപണി നടക്കുന്ന സമയത്ത് പൈപ്പൊക്കെ വലിച്ചുമാന്തി കളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.
എട്ടുകൊല്ലം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. പിന്നീട് ആറ് ലക്ഷം മുടക്കിയാണത്രേ ഇവിടെയുള്ള ചെറിയ കുഴി കല്ലിട്ട് കെട്ടിയത്. ഇതിലെ വെള്ളവും കോളനിയിലുള്ളവര്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടില്ല. പൊരിവെയിലത്ത് സര്‍ക്കാരിന്‍റെ ലക്ഷങ്ങള്‍ ആവിയാകുന്നതല്ലാതെ മലമുകളിലെ മനുഷ്യരുടെ തൊണ്ടനയുന്നില്ല.
പത്തനംതിട്ട ഏനാത്ത് ഓലിക്കുളങ്ങര കോളനിയില്‍ കുടിവെള്ളമില്ലാതെ താമസക്കാര്‍. ജല അതോരിറ്റിയുടെ ടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. കുടിവെള്ളമെത്തിക്കാന്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് ഓലിക്കുളങ്ങരകോളനി.കോളനിയിലെ ജലശ്രോതസുകള്‍ വറ്റിവരണ്ടു. പൊതുടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്ന്മാസത്തിലേറെയായി. ഈ സാഹചര്യത്തില്‍ കുടിവെള്ളമില്ലാതെ വലയുകയാണ് ഇവിടുത്തെ താമസക്കാര്‍.
വാഹനങ്ങളില്‍ വെള്ളമെത്തിച്ചുനല്‍കാനാവശ്യപ്പെട്ട് അധികൃതരെ കോളനിയിലെ താമസക്കാര്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.ജലവിതരണത്തിനായി ചെറുകിടപദ്ധതിസ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. പക്ഷേ ഇതുവരെ വെള്ളം എത്തിയിട്ടില്ല. ജലസംഭരണിയും മോട്ടോര്‍ പുരയും അടയാളമായി ശേഷിക്കുന്നുണ്ട്. ഇനി പ്രത്യക്ഷസമരത്തിനിറങ്ങാനാണ് കോളനിക്കാരുടെ തീരുമാനം
അടിമാലി ചാറ്റുപാറക്കുടി ആദിവാസിക്കുടിയില്‍ കുടിവെള്ളമില്ല. ആകെയുള്ള കുടിവെള്ള സ്രോതസായ തണ്ണിക്കുഴികളും മുന്‍ വര്‍ഷങ്ങളേക്കാള്‍ വറ്റുന്നു. ലക്ഷങ്ങള്‍ മുടക്കിയ പഞ്ചായത്തിന്റെ ജലവിതരണ പൈപ്പുകള്‍ വെറും നോക്കുകുത്തിയായി.
അടിമാലിയിലെ മലയരയ, മന്നാന്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലും താമസിക്കുന്ന മലയോര മേഖലയാണ് ചാറ്റുപാറക്കുടി. ആകെ 92 കുടുംബങ്ങള്‍. ഇതില്‍ നാല്‍പത് കുടുംബങ്ങള്‍ക്ക് വെള്ളമില്ല. തണ്ണിക്കുഴിയിലിറങ്ങി ഇങ്ങനെ കോരിയെടുക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വേനല്‍ കടുത്തതോടെ ഈ കുഴികളിലും വെള്ളം അതിവേഗം വറ്റുകയാണ്. കനത്ത ചൂട് കാലത്ത് ഒന്ന് കുളിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ.
അടിമാലി പഞ്ചായത്തിന്റെ ലക്ഷങ്ങള്‍ മുടക്കിയുള്ള ജലവിതരണ പദ്ധതി ഇവിടെ നോക്കുകുത്തിയാണ്. എല്ലാ വീടുകള്‍ക്ക് മുന്നിലും പഞ്ചായത്തിന്റെ പൈപ്പുണ്ടെങ്കിലും ഒരു തവണപോലും വെള്ളമെത്തിയിട്ടില്ല. വെള്ളമില്ലാത്ത പൈപ്പുകള്‍ക്ക് മുന്നിലൂടെ വെള്ളം പണംകൊടുത്ത് വാങ്ങാന്‍ നിവൃത്തിയില്ലാത്ത ഈ സാധാരണക്കാര്‍ കിലോമീറ്ററുകളോളം ഇങ്ങനെ നടന്നാലെ വെള്ളംകുടി മുട്ടാതിരിക്കൂ. വരുന്ന തീവ്ര വേനലിനെ പേടിയോടെ മാത്രം മുന്നില്‍ക്കണ്ടാണ് ഈ മനുഷ്യരുടെ ജീവിതം
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹയെ അഭിനന്ദിച്ച് മകള്‍ സൊനാക്ഷി സിന്‍ഹ. പണ്ടേ അച്ഛന് ഇത് ചെയ്യാമെന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. തന്‍റെ മണ്ഡലമായ ബീഹാറിലെ പാറ്റ്ന സാഹിബില്‍ നിന്നും ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ശത്രുഘ്നന്‍ സിന്‍ഹ ബിജെപി വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വിമർശകനായ ശത്രുഘ്നന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയാിയരുന്നു.
കോട്ടയം: കോട്ടയത്ത് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളിയാഴ്ച്ചയാണ് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്.
പ്ലാപ്പള്ളി ചിലമ്പ്കുന്നേൽ തങ്കമ്മ (82), സിനി (46) എന്നിവരാണ് മരിച്ചത്. വീട്ടിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് അടുത്തമാസം 26നാണ് ഇനി പരിഗണിക്കുക.
ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അം അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി 20 ലക്ഷം കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ അറയിച്ചു.
നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നീരവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഇന്ത്യ നിലപാടറിയിച്ചത്. നീരവ് മോദി ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ മറ്റിടങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയ്ക്കായി ഹാജരായ ക്രൗൺ പ്രോസിക്യൂഷൻ ടോബി കാഡ്മാൻ കോടതിയെ അറിയിച്ചു.
ഒപ്പം, നീരവ് മോദി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇന്ത്യ അറിയിച്ചു. മാർച്ച് 21നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. ഇവിടുത്തെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വെള്ളിയാഴ്ചവരെയാണ് ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നത്.
കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.
ഫ്രാന്‍സിസ്‌കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു .
‘ഓക്കാനംവരും വിധം വെജിറ്റേറിയന്‍ ആയ എം പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്ന പ്രധാന ആക്ഷേപം .
മീന്‍ മണം ഓക്കാനമുണ്ടാക്കുന്നുവെന്ന് പറയുന്നതിലൂടെ മുക്കുവ വിഭാഗത്തെ അപമാനിക്കുകയാണ് ശശി തരൂര്‍ ചെയ്തതെന്ന് റൂബിന്‍ ഡിസൂസ എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശശി തരൂരിന് മീന്‍മണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!
squeamish എന്നു പറഞ്ഞാല്‍ ഓക്കാനമുണ്ടാക്കുന്നത് എന്നാണര്‍ത്ഥം.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീന്‍കഴിക്കുന്നവരാണ്. മീന്‍മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ്.
മീന്‍നാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. മഹാഭാരതകാലത്തേ ഈ വാക്കുകള്‍ക്ക് ജാതിബന്ധമുണ്ട്. മുക്കുവത്തികളെ മത്സ്യഗന്ധി എന്നു വിളിച്ചാണ് കീഴെ നിറുത്തിയിരുന്നത്. വ്യാസന്റെ ജനനകഥ എല്ലാവര്‍ക്കും അറിയാമല്ലോ. പരാശര മുനി സത്യവതിയെ പ്രാപിച്ച് വേദവ്യാസന് ജനനം നല്കുമ്പോഴും ഓക്കാനമുണ്ടായിരുന്നു. മീന്‍ മണം പ്രശ്‌നമായിരുന്നു. പക്ഷേ, പ്രാപിക്കുന്നതിനും കുഞ്ഞിനെ ജനിപ്പിക്കുന്നതിനും അത് തടസ്സമായില്ല. തിരുവനന്തപുരത്തെക്കുറിച്ച് വര്‍ണിക്കുന്ന ഏറ്റവും പഴയ പുസ്തകമായ അനന്തപുരവര്‍ണനത്തിലും ചന്തയിലിരിക്കുന്ന മുക്കുവത്തിയെക്കുറിച്ച് ശശി തരൂര്‍ കാണുന്ന അതേ മട്ടില്‍ തന്നെയാണ് കാണുന്നത്. തിരുവനന്തപുരത്തെ നഗരവാസികള്‍ ഈ മീന്‍നാറ്റക്കാരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് സജിത എഴുതിയ മത്സ്യഗന്ധി എന്ന നാടകം. ഇത് പുതിയൊരു കാര്യമല്ല എന്നു പറയാനാണിതൊക്കെ ഓര്‍ത്തെടുത്തത്.
മീന്‍മണം കൊണ്ട് തനിക്ക് ഓക്കാനം ഉണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞിട്ട് പോയാലെന്താ എന്നു കരുതുന്നവരുണ്ടാകും. പക്ഷേ, ഈ സവര്‍ണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവര്‍ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീന്‍ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വര്‍ഷം മുമ്പ് പ്രശാന്ത് നഗറില്‍ മീന്‍ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകള്‍ ചേര്‍ന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ശശി തരൂരിന്റെ മേല്‍ജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവര്‍ക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ശശി തരൂരിന്റെ പ്രസ്താവന അപകടകരമാവുന്നത്.
ശശി തരൂര്‍ ഈ പ്രസ്താവന പിന്‍വലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP! pic.twitter.com/QspH08if8Q
— Shashi Tharoor (@ShashiTharoor) March 27, 2019
ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത്, സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെത്തുടർന്നെന്ന് വെളിപ്പെടുത്തൽ. യുവതിയുടെ ഭർത്താവും അമ്മയും അറസ്റ്റിൽ. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
‘സ്റ്റാർ സിങ്ങറാകാൻ മൽസരിക്കുന്ന കുട്ടിയുടെ മുഖത്ത്, എന്തിനാ ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ മത്സരിക്കുന്ന ഇങ്ങടെ ഗൗരവമുള്ള ചിഹ്നം ഒട്ടിച്ചതെന്ന് അങ്ങട് ചോയിക്ക് ന്റെ ടീച്ചറേ..’ ഷാഫി പറമ്പിൽ എംഎൽഎയുടെ ഇൗ കുറിപ്പോടെ വീണ്ടും സജീവ ചർച്ചയാവുകയാണ് ആലത്തൂരും രമ്യാ ഹരിദാസും. ആലത്തൂരിെല യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനെതിരയാണ് ഷാഫിയുടെ രോഷക്കുറിപ്പ്.
രമ്യയുടെ പോസ്റ്ററിൽ സ്ഥാനാർഥിയുടെ മുഖത്ത് അരിവാള്‍ ചുറ്റിക നക്ഷത്രമുളള പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഒട്ടേറെ പോസ്റ്റുകൾ നശിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ വൻരോഷമാണ് ഉയരുന്നത്. ദീപാ നിശാന്ത് രമ്യയെ പരിഹസിച്ച വാചകം ഉയർത്തിയാണ് ഷാഫിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പാട്ട് പാടാൻ മാത്രല്ല പോസ്റ്ററൊട്ടിക്കാനും പാടില്ലാല്ലേ..’ എന്ന് ഷാഫി പറമ്പിൽ കുറിപ്പിൽ ചോദിക്കുന്നു.
കാവശേരി വക്കീല്‍പടിയില്‍ മതിലില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ചത് സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന്റെ ചിത്രമുളള പോസ്റ്റര്‍ മതിലില്‍ പതിച്ചത്.