Latest News

ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു തിരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണു യുഎസിലെത്തുക. ഭാര്യ കമല അദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്റെ വകുപ്പുകളുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്. ചികിത്സയിലാണെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി പിണറായി ഔദ്യോഗിക ഫയലുകള്‍ ഒപ്പിടും.

ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് പിണറായി തിരിച്ചെത്തും. ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് അമേരിക്കയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 19 നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെത്തുടര്‍ന്നാണു മാറ്റിയത്

വര്‍ഷങ്ങളായി മലയാളികളുടെ കാഴ്ചവട്ടത്തുണ്ട് നമിതാ പ്രമോദ്. സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നമിത ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തെ കുറിച്ചു മാത്രമല്ല, വിവാഹ ജീവിതത്തെക്കുറിച്ചും നമിതയ്ക്ക് ഏറെ സങ്കല്പങ്ങളുണ്ട്.

വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കേരള കൗമുദി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ നമിത ചിന്തിച്ചിട്ടില്ല.

‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,’ നമിത വ്യക്തമാക്കി.

അഭിമുഖത്തിൽ മാധ്യമങ്ങൾക്കെതിരെയും നമിത പ്രതികരിച്ചു. ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്.  തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചെന്ന് നമിത പറയുന്നത്.

സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം നമിത പറഞ്ഞു.

നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.

ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു

അഭയാര്‍ത്ഥി പാലായനങ്ങളുടെയും കുടിയേറ്റത്തിന്റെയും പ്രതീകമാണ് അയിലാന്‍ കുര്‍ദ്ദി എന്ന സിറിയന്‍ ബാലന്‍. ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവവും ചിത്രവും പുറത്തുവന്നത്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അയിലാന്‍ കുര്‍ദ്ദി.

Image result for aylan-kurdi-trurkey-sea-shore-image-3-years

സിറിയന്‍ ആഭ്യന്തര കലാപത്തില്‍നിന്ന് പ്രാണരക്ഷാര്‍ദ്ദം ഓടി മറുകര പിടിക്കാന്‍ നോക്കിയ കുടുംബത്തിലെ അംഗമായിരുന്നു കുര്‍ദ്ദിയും. സിറിയയിലെ കൊബാനി എന്ന സ്ഥലമായിരുന്നു അയിലാന്റെ സ്വഭവനം. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സഞ്ചരിച്ചിരുന്ന നൗക മുങ്ങി അയ്‌ലാന്‍ മരിച്ചതും മൃതദേഹം കരയ്ക്ക് അടുത്തതും. അയ്‌ലാന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരനും മാതാവും അയിലാനൊപ്പം മരിച്ചു. ഇന്നും മറക്കാതെ ഓര്‍മ്മകളില്‍ നില്‍ക്കുന്നത് അയിലാനാണ്. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.

Image result for aylan-kurdi-trurkey-sea-shore-image-3-years

ഗ്രീക്ക് ദ്വീപായ കോസില്‍ എത്തി മനുഷ്യക്കടത്ത് ഏജന്റുകള്‍ക്ക് പണം നല്‍കി ജര്‍മ്മനിയില്‍ എത്തുക എന്നതായിരുന്നു അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദ്ദിയുടെ ലക്ഷ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ ബോട്ട് തകര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകിടന്ന് അബ്ദുള്ള രക്ഷപ്പെട്ടെങ്കിലും തന്റെ ഭാര്യയും മക്കളും മരണത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി നില്‍ക്കാനെ ഇയാള്‍ക്കായുള്ളു.

Related image

മെച്ചപ്പെട്ട ജീവിതം തേടി മറുകരയ്ക്ക് പോകുന്ന അനേകായിരം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ് അയിലാന്‍. സിറിയയില്‍ കലാപം അടങ്ങിയാലും യൂറോപ്യന്‍ രാജ്യങ്ങളുടെ പടിവാതിലുകള്‍ എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടാലും ഈ തലമുറയുടെ മനസ്സിലും ഓര്‍മ്മയിലും ഈ പേര് എന്നുമുണ്ടാകും.

Related image

കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.

ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്ബത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു ഇവര്‍.

ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുക്കുന്നത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ നിത്യ സന്ദര്‍ശ്ശകനായി മാറി. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയാകുന്നത്. ഗര്‍ഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താന്‍ ചതിയില്‍പെട്ടു എന്നു മനസ്സിലായതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊന്നുകളയാന്‍ റിന്‍ഷ തീരുമാനിച്ചത്. കാമുകനുവേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.

15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കടയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചത്. കുന്നുകുഴി തെക്കുംമൂട് ബണ്ട് കോളനിയില്‍ ടി സി 12/60ല്‍ സച്ചിനാ (19)ണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് നേതൃത്വം നല്‍കിയ പ്രാവച്ചമ്പലം കടലബ്ര ശോഭനമന്ദിരത്തില്‍ സൂരജി (19)നെയും വഴയില സ്വദേശിയും പത്തൊമ്പതുകാരിയുമായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

രണ്ടാഴ്ചകൊണ്ട് ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഒന്നാംപ്രതി സച്ചിന്‍, രണ്ടാംപ്രതിയും സുഹൃത്തുമായ സൂരജിന്റെയും സൂരജിന്റെ കാമുകിയായ മൂന്നാംപ്രതിയുടെയും അറിവോടെ പ്രാവച്ചമ്പലത്തെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. പകല്‍സമയം പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോഴായിരുന്നു വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് രാത്രി സംഘം മദ്യപിക്കുകയും പെണ്‍കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്ത് ഇരുസംഘങ്ങളായി പീഡിപ്പിക്കുകയായിരുന്നു.

വൈകിട്ട് വീട്ടിലെത്തി മകളെ കാണാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നിരന്തരമായി പ്രതികളുടെ മൊബൈലില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രാത്രി വൈകി ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നടത്തി പ്രാവച്ചമ്പലത്തെ വീട്ടിലെത്തി പൊലീസ് പ്രതികളെ പിടികൂടി.

പ്രതികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മുരളീകൃഷ്ണ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ഷൗക്കത്തലി, അജയ് ശേഖര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സേവാഭാരതി പ്രളയ സമയത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. മിക്കവയും അഭിനന്ദനീയം തന്നെയായിരുന്നു. എന്നാല്‍ ഈ വ്യാജപ്രചരണങ്ങള്‍ അവര്‍ ചെയ്ത നന്മയുടെ മാറ്റുകുറയ്ക്കും.

ഗുജറാത്തില്‍ നിന്ന് ഒരാഴ്ച്ച മുന്‍പ് എത്തിയ സെന്‍ട്രല്‍ സാള്‍ ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം കേരളത്തില്‍ എത്തിയിരുന്നു

പ്രളയക്കെടുതിയില്‍ നിന്ന് അതിജീവനത്തിനുള്ള പോരാട്ടം കേരളം നയിക്കുമ്പോള്‍ അതില്‍ അവകാശവാദം ഉന്നയിക്കാന്‍ രാഷ്!ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വടംവലികളും നടക്കുന്നുണ്ട്. അതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നിരവധി വ്യാജ പ്രാചരണങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്.

എബിവിപി നേതാവ് കെ.കെ. മനോജ് അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തതോടെ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സത്യങ്ങള്‍ അറിയുന്ന ചെങ്ങന്നൂരുകാര്‍ വ്യാജ പ്രചാരണത്തെ പൊളിച്ച് രംഗത്ത് എത്തിയത്.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിലേക്ക് വാഹനം കൊണ്ടു വന്നു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നും ചെങ്ങന്നൂരുകാര്‍ പറയുന്നു. എന്നാല്‍, ഈ വാഹനം സേവാഭാരതിയുടേതാണെന്ന് തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായി.

അത്തരമൊരു പ്രചാരണം പൊളിച്ചടുക്കിയിരിക്കുകയാണ് ഇപ്പോള്‍ ചെങ്ങന്നൂരുകാര്‍. ഗുജറാത്തില്‍ നിന്ന് ഒരാഴ്ച്ച മുന്‍പ് സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം കേരളത്തില്‍ എത്തിയിരുന്നു.

സിനിമാസ്റ്റൈലി‍ൽ ഹോളിവുഡ് നടി പൊലീസിന് നേരെ തോക്ക് ചൂണ്ടി. പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

ലോസ് ഏഞ്ചല്‍സിലെ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തേന്നിയ വീട്ടുടമ വീട് പരിശോധിക്കണം എന്നും നടിയുടെ വിവരങ്ങള്‍ തിരക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു.
ഇതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്.

എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. ഇത് തുടര്‍ന്നപ്പോള്‍ വെനേസയോട് തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ചികിൽസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരമണിക്കൂറോളം പൊലീസുകാര്‍ നടിയോട് അഭ്യര്‍ത്ഥന നടത്തി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ തോക്കുചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 4.40ന്റെ എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു യാത്ര. ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രി യാത്രതിരിക്കാന്‍ ഇരുന്നതെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും സംസ്ഥാനത്തെ മുക്കിയ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനാണ് തീരുമാനം. മന്ത്രിസഭായോഗത്തില്‍ മന്ത്രി ഇ.പി.ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ജയരാജന് നല്‍കിയിട്ടുണ്ട്.

കാസർകോട്: ഒരു നാടിനെയും പോലീസിനെയും മുൾമുനയിൽ നിർത്തി ഒളിച്ചോടാൻ സിനിമാ രീതി സ്വീകരിച്ച ഭർതൃമതിയായ യുവതിയെ ഏറ്റെടുക്കാൻ ഭർത്താവോ ബന്ധുക്കളോ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവരെ ഒടുവിൽ പോലീസ് തന്നെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ചിറ്റാരിക്കാൽ പോലീസ്സ്റ്റേഷൻ പരിധിയിലെ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) രണ്ടര വയസുള്ള മകൻ എന്നിവരെയാണ് കോടതിയുടെ നിർദ്ദേശപ്രകാരം ചിറ്റാരിക്കാൽ പോലീസ്‌ കാസർകോട് പരവനടുക്കത്തുള്ള മഹിളാ മന്ദിരത്തിലേക്ക് രാത്രിയോടെ മാറ്റിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്താണ് കുഞ്ഞിനെ പിതാവ് മനുവിന് കൈമാറാതെ മാതാവിന്റെ പരിചരണത്തിനായി വിട്ടത്.

മീനുവിനെ തട്ടിക്കൊണ്ടു പോയതായി പറയപ്പെടുന്ന ചെറുപുഴ പ്രാപൊയിലിലെ ബിനുവിനെ(26)കോടതി അയാളുടെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു. സിനിമാരീതിയിൽ ഒളിച്ചോട്ടം നടത്തിയ ബിനുവിനെയും മീനുവിനെയും കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് കണ്ടെത്തിയത്.

ചിറ്റാരിക്കാൽ പോലീസ് നാട്ടിലെത്തിച്ച ഇരുവരെയും ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയിരുന്നു.മനുവിന്റെ പരാതിയിൽ നിലവിൽ തട്ടിക്കൊണ്ടു പോകലിന് മാത്രമാണ് ബിനുവിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ബിനുവിനെതിരെയുള്ള കൂടുതൽ നടപടികൾ ഉണ്ടാവുകയെന്നും പോലീസിനെ കമ്പളിപ്പിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തേക്കുമെന്നും കേസന്വേഷിക്കുന്ന ചിറ്റാരിക്കാൽ എസ്.ഐ.രഞ്ജിത് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തുമണിമുതലാണ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളടുകത്തു സിനിമാ രീതിയെ വെല്ലുന്ന ഒളിച്ചോട്ടം അരങ്ങേറിയത്‌. മാലോത്തെ മെക്കാനിക്കായ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു  കാമുകൻ ബിനുവിന്റെ കൂടെ ഒളിച്ചോടിയ സംഭവം ഒരുനാടിനെ മൊത്തമാണ് മുള്‍മുനയില്‍ നിർത്തിയത്.

രാവിലെ പത്തുമണിക്ക് കാറിലെത്തിയ അക്രമിസംഘം മനുവിന്റെ ഭാര്യയെയും മകനെയും തട്ടി കൊണ്ട് പോയി എന്നാണ് ചിറ്റാരിക്കാൽ പൊലീസിന് ആദ്യം കിട്ടിയ പരാതി.വിവരം അറിഞ്ഞയുടന്‍ മനുവിന്‍റെ വീട്ടിലെത്തിയ പൊലീസ് കണ്ടത് ഒരു സംഘര്‍ഷം കഴിഞ്ഞ് നിലയില്‍ അലങ്കോലമായി കിടക്കുന്ന വീടാണ്. വീട്ടിനുള്ളില്‍ ചോരത്തുള്ളികള്‍ കണ്ടെത്തുകയും മുറിവേറ്റ നിലയില്‍ മീനുവിന്‍റെ ഫോട്ടോ കണ്ടെടുക്കുകയും ചെയ്തതോടെ പൊലീസ് ദ്രുതഗതിയില്‍ നടപടികളാരാംഭിച്ചു.

ചിറ്റാരിക്കാൽ എസ്.ഐ.രഞ്ജിത് രവീന്ദ്രൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് വിവരം നല്‍കി. പൊലീസ് കാണാതായവര്‍ക്കായി ഉത്തരമലബാറിലാകെ തിരച്ചിലാരംഭിച്ചു. ജില്ലാ അതിര്‍ത്തികളിലും റെയില്‍വേസ്റ്റേഷനും ബസ് സ്റ്റാന്‍ഡും അടക്കമുള്ള സ്ഥലങ്ങളിലും മീനുവിനായി തിരച്ചില്‍ തുടങ്ങി. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും  ഫോറൻസിക് വിദഗ്‌ധരും മനുവിന്‍റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയിലാണ് ഉച്ചയോടെ കോഴിക്കോട് വച്ചു പൊലീസ് ഒളിച്ചോടിയവരെ കണ്ടെത്തുന്നതും കഥ കീഴ്മേല്‍ മറിയുന്നതും.

മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴ പ്രാപൊയിലിലെ ബിനു എന്നയുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിലും എന്നും ബന്ധപെടാറുണ്ട്. ഈ അടുപ്പമാണ് ഒളിച്ചോടി പോവുന്നതിലേക്ക് നയിച്ചത്. എന്നാല്‍ മൂന്ന് വയസുള്ള കുഞ്ഞുമായി മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്ന പേര് ദോഷം വാങ്ങാന്‍ മീനു തയ്യാറായിരുന്നില്ല. അതൊഴിവാക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം ആസൂത്രണം ചെയ്തത്.

വീട്ടിൽ പിടിവലി നടന്നു എന്നുകാണിക്കാൻ വസ്ത്രങ്ങളും ഭക്ഷണവും മീനു വാരി വലിച്ചിട്ടു. ചോരപ്പാടുകൾ കാണിക്കാനായി കുങ്കുമം വെള്ളത്തിൽ കലക്കി വീട്ടിലെ മുറിക്കുള്ളിൽ തളിക്കുകയും ചെയ്തു. കുറച്ചു കുങ്കുമം കൊണ്ട് കഴുത്തിൽ കത്തികൊണ്ടുള്ള മുറിപ്പാടും സൃഷ്ടിച്ചു. ഈഫോട്ടോയാണ് ഭർത്താവായ മനുവിന് അയച്ചുകൊടുത്തത്. .

കോട്ടയം സ്വദേശിനിയായ മീനു മൂന്ന് വര്‍ഷം മുന്‍പാണ് മനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം കാസര്‍ഗോഡ് എത്തിയ മീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ചാണ്പ്രാപൊയിലിലെ ബിനുവുമായി അടുപ്പത്തിലായതും പിന്നീട് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തി ഒളിച്ചോടിയതും.

കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ട് പേർ മരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് മരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 40 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

പയ്യോളി സ്വദേശി ആണ്ടി, മുക്കം സ്വദേശി ശിവദാസൻ, പൊക്കുന്ന് സ്വദേശി കൃഷ്ണൻ എന്നിവരാണ് എലിപ്പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന്  മരിച്ചത്. ആലംങ്കോട് സ്വദേശി ആദിത്യൻ, കാളികാവ് സ്വദേശി അബൂബക്കർ, ആലിപ്പറമ്പ് സ്വദേശി സുരേഷ് എന്നിവർ മലപ്പുറത്തും മരിച്ചു.

ആലപ്പുഴ തകഴി സ്വദേശി സുഷമയും തൃശൂർ അയ്യന്തോൾ സ്വദേശി നിഷാന്തിന്‍റെ മരണവും എലിപ്പനി മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥീരീകരിച്ചു. എലിപ്പനി വ്യാപിച്ച സാഹചര്യത്തിൽ മന്ത്രിമാർ തന്നെ ബോധവത്കരണവുമായി രംഗത്തുണ്ട്.

സംസ്ഥാനമൊട്ടാകെ 92 പേർ എലിപ്പനി ലക്ഷണങ്ങളുമായി ഇന്ന് ചികിത്സ തേടി. കോഴിക്കോട് ജില്ലയിൽ മാത്രം 26 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ 4 പേർക്കും കോട്ടയത്ത് മൂന്ന് പേർക്കും ആലപ്പുഴ, തൃശൂർ, കാസകോ‍ഡ്, പാലക്കാട് ജില്ലകളിലായി ഏഴ് പേർക്കും എലിപ്പനി സ്ഥീരീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved