Latest News

മുംബൈ: രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു. സര്‍വ്വകാല തകര്‍ച്ചയായി ഡോളറിന് 72 രൂപയും പിന്നിട്ടു. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.80 എന്ന നില വരെ എത്തിയിരുന്നു. തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത് അസംസ്‌കൃത എണ്ണവില വര്‍ധനവാണ്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം 10 ശതമാനത്തിലധികം മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് മൂല്യതകര്‍ച്ച ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവ് പ്രധാനമായും ബാധിച്ചിരിക്കുന്ന ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ്. രൂപയോടപ്പം, ലീറ, റുപ്പ എന്നിവയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ തുടര്‍ച്ചയായി മൂല്യതകര്‍ച്ചയാണ് ഇന്ത്യന്‍ കറന്‍സി നേരിടുന്നത്. സര്‍ക്കാര്‍ തലത്തില്‍ തകര്‍ച്ച നേരിടാന്‍ സാമ്പത്തിക നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

യു.എസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ പിന്‍മാറുന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു. അമേരിക്കയുടെ സാമ്പത്തിക നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതായും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കുടുംബത്തിലെ കുഞ്ഞതിഥിക്കായി കാത്ത് നടന്‍ ദിലീപും കാവ്യ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി.

പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെ തീരുമാനം.

‘കാവ്യ അമ്മയാകാൻ പോകുന്നു. എല്ലാവരും സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ”, കാവ്യ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. 2016 നവംബറിൽ കൊച്ചിയിൽ വെച്ചാണ് ദിലീപും കാവ്യയും വിവാഹിതരായത്.

വീണ്ടും വിവാദപ്രസ്താവനയുമായി കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. ഇത്തവണ കെആര്‍കെ പറഞ്ഞിരിക്കുന്നത് ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചാണ്. ‘ഇന്ന് സുപ്രീം കോടതി വിധിയുണ്ടായി ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍- ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫേയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റിനെതിരായി രംഗത്ത വന്നുകഴിഞ്ഞു.

ഷാരൂഖുമായുള്ള കെ ആര്‍ കെയുടെ ശീതയുദ്ധത്തിന് വളരെ കാലം ദൈര്‍ഘ്യമുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെ ആര്‍ കെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഞാനടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നു. നമുക്ക് നോക്കാം ഷാരൂഖ്, രണ്ട് കൊല്ലം കൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് കെ ആര്‍ കെയുടെ പ്രതികരണം.

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകന്‍ എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.

ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ക്ക് പുറമെ നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് പാത്രമായവരുടെ നിര.

പ്രണയം, അത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും തോന്നുന്ന വികാരം എന്ന ‘ചട്ടക്കൂടി’ൽ നിന്നും പുറത്തു വരികയാണ്. അതിനപ്പുറമുള്ള പ്രണയങ്ങള്‍ നേരിട്ട അപഹാസങ്ങള്‍ ഇനി മതിയാക്കേണ്ടി വരും. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ചരിത്ര വിധിയിലൂടെ മാറ്റിയെഴുതപ്പെടുന്നത് പ്രണയമെന്ന സുന്ദര തീക്ഷ്ണ വികാരത്തിന്റെ ചില ‘മുൻവിധി’കളാണ്. ഇനി ആർക്കും ആരെയും പ്രണയിക്കാം എന്നുവരുന്നു. അങ്ങനെയുള്ള പ്രണയത്തെ കുറ്റമെന്നുകണ്ട കണ്ണുകളെയാണ് ഈ വിധി തടയുന്നത്.

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്നാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിലെ 377–ാം വകുപ്പിൽ പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ ഇന്ത്യന്‍ ജനതയ്ക്കുമേൽ പടച്ച പല നിയമങ്ങളിൽ ഒന്നാണ് ഇത്.

157 വർഷത്തെ ചരിത്രമാണ് ഇവിടെ തിരുത്തപ്പെട്ടത്. അത് രഹസ്യമാക്കി വയ്ക്കേണ്ടതോ അതിൽ പാപഭാരം ചുമക്കേണ്ടതോ ആയ ആവശ്യം ഇനി ഇന്ത്യയിലെ ജനതയ്ക്കില്ലെ്നന് ഈ വിധി പറയുന്നു

പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല. ഇത്തരം ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം മുന്നൂറ്റി എഴുപത്തേഴാം വകുപ്പിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും യുക്തിഹീനവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാബഞ്ച് വിധിച്ചു. ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്ന് ഉറപ്പിച്ചാണ് അഞ്ചംഗബഞ്ചിന്റെ ചരിത്രവിധി.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ അ‍ഞ്ച് ജഡ്ജിമാര്‍. പരസ്പരപൂരകമായ നാല് വിധിന്യായങ്ങള്‍. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികബന്ധത്തിന് നിയമസാധുത ലഭിച്ചു. ഒപ്പം ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണവും. സമൂഹം നിശ്ചയിക്കുന്ന സദാചാരത്തിന്റെ പേരില്‍ ഒരുവ്യക്തിയുടേയും മൗലികാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്ന് തീര്‍ത്തുപറഞ്ഞാണ് സുപ്രീംകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ഇതിനുവിരുദ്ധമായ ഐപിസി മുന്നൂറ്റിഎഴുപത്തേഴാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമാണ്. താന്‍ എന്താണോ അത് പൂര്‍ണമായി വെളിപ്പെടുത്താന്‍ കഴിയുക എന്നത് പൗരന്റെ മൗലികാവകാശമാണെന്ന് കോടതി വിധിച്ചു.

അതേസമയം പരസ്പരസമ്മതമില്ലാത്ത സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധലൈംഗികബന്ധങ്ങളും കുറ്റകരമായി തുടരും. ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്ന് ആവര്‍ത്തിച്ചുപറയുന്ന വിധിയില്‍ പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ സമൂഹം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ 2013 ലെ ഡിവിഷന്‍ ബഞ്ച് വിധി അപ്രസക്തമായി.

2009ലെ നാസ് ഫൗണ്ടേഷന്‍ വിധിയെ പിന്തുടര്‍ന്നാണ് സ്വവര്‍ഗരതി സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് മുന്നിലെത്തുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കോടതിമുറിക്കുളളില്‍ വലിയതോതില്‍ വിശകലനം ചെയ്തു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അടക്കം പ്രമുഖ അഭിഭാഷകരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

ഉഭയകക്ഷി സമ്മതത്തോടെ നടക്കുന്ന സ്വവര്‍ഗബന്ധത്തിനാണ് നാസ് ഫൗണ്ടേഷന്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ അംഗീകാരം നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുളള സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന വിധി ചരിത്രത്തിലിടം പിടിച്ചു. എന്നാല്‍, സുരേഷ് കുമാര്‍ കൗശല്‍ കേസില്‍ സ്വവര്‍ഗരതി കുറ്റകരമാണെന്ന് സുപ്രീംകോടതി രണ്ടംഗബെഞ്ച് വിധിച്ചത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി.

ഇതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദുചെയ്യണമെന്ന ആവശ്യത്തിന് ശക്തികൂടി. രാജ്യത്തെ കലാകാരന്മാരും സാമൂഹ്യപ്രവര്‍ത്തകരും വ്യവസായികളും ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. വിക്ടോറിയന്‍ കാലത്തെ സദാചാരബോധത്തിന്‍റെ പ്രതിഫലനമാണ് മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പായി നിയമത്തിലെത്തിയതെന്ന് നര്‍ത്തകി നവ്തേജ് സിങ് ജോഹറിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.

വകുപ്പ് റദ്ദാക്കുന്നത് പൊതുസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കും. ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യനായി കാണാനും, അവരുടെ ജീവിതം മെച്ചപ്പെടാനും വഴിയൊരുങ്ങുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നിലപാട് വ്യക്തമാക്കിയില്ല. കോടതിയുടെ തീരുമാനത്തിന് വിട്ടു. കോടതിക്ക് വകുപ്പ് റദ്ദാക്കാന്‍ അധികാരമില്ലെന്നും, പാര്‍ലമെന്‍റിന് മാത്രമെ കഴിയുകയുളളുവെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.

എല്ലാ പ്രതിസന്ധികളെയും വ്യാജ പ്രചരണങ്ങളെയും അതിജീവിച്ച്‌ കേരളത്തിന്റെ മകളായി മാറിയ ഹനാന്‍ ജീവിതം കരുപിടിപ്പിച്ചു വരുന്നതിനിടെയാണ് കാറപകടം സംഭവിച്ചത്കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനായി സ്കൂള്‍ യൂണിഫോമില്‍ മല്‍സ്യ വില്‍പന നടത്തിയതിനെ തുടര്‍ന്നാണ് ഹനാന്‍ ഹമീദെന്ന ബിരുദ വിദ്യാര്‍ത്ഥിനി ജന ശ്രദ്ധ ആകര്‍ഷിച്ചത്.

അന്നു നടന്ന അപകടത്തെക്കുറിച്ച്‌ കാറിന്റെ ഡ്രൈവറായ ജിതേഷ് ഒരു മാധ്യമത്തോട് പറഞ്ഞു.

അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പോയതാണ്. ഒരു സ്വര്‍ണ്ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ മൂന്നു സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹനാന്‍ അന്ന് പങ്കെടുത്തു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ മുന്നില്‍ നിന്നുമാണ് ഹനാന്‍ വണ്ടിയില്‍ കയറിയത്. അവിടെ തിരിച്ചെത്തിക്കാനാണ് പറഞ്ഞിരുന്നത്. ഉദ്ഘാടനശേഷം ഞങ്ങള്‍ തിരിച്ചു പുറപ്പെട്ടപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഹനാന്റെ സുഹൃത്തിന്റെ കാറായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണു കാറോടിക്കാന്‍ എന്നെ വിളിച്ചത്.

ഏകദേശം പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി. ഹനാന്‍ കാറിന്റെ സീറ്റ് പിന്നിലേക്ക് ചെരിച്ചിട്ട് ഉറങ്ങുകയായിരുന്നു. സീറ്റ് പിന്നിലേക്കു ചെരിച്ചിട്ടതിനാല്‍ സീറ്റ്‌ബെല്‍റ്റ് അല്‍പം ലൂസ് ആയിരുന്നു. അപ്രതീക്ഷിതമായി ഒരാള്‍ കാറിന്റെ മുന്നില്‍ വട്ടം ചാടി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി വാഹനം എതിര്‍ദിശയിലേക്കു പെട്ടന്നു വെട്ടിച്ചു. ഇതോടെ കാറിന്റെ ഒരു ടയര്‍ റോഡില്‍നിന്നു താഴേക്കു തെന്നിമാറി. കാര്‍ മുന്നോട്ട് എടുക്കാന്‍ നോക്കിയപ്പോള്‍ നിയന്ത്രണം വിട്ടു പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്‍ സീറ്റില്‍നിന്നു മുകളിലേക്കു തെറിച്ചു. തിരിച്ചു വന്നു വീണപ്പോള്‍ നടു ഹാന്‍ഡ് ബ്രെക്കിലോ ഡോറിന്റെ പിടിയിലോ ഇടിച്ചു. ഞാന്‍ എങ്ങനെയോ പുറത്തിറങ്ങി. ഹനാന് ബോധം ഉണ്ടായിരുന്നു. എന്നാല്‍ കാലുകള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു.

അതിലൂടെ കടന്നു പോയ ആംബുലന്‍സില്‍ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു എത്തിച്ചു. എക്‌സറേ എടുത്തപ്പോള്‍ നട്ടെല്ലിനു പൊട്ടലുണ്ടെന്ന് അറിഞ്ഞു. പിന്നീട് മെഡിക്കല്‍ ട്രസ്റ്റിലേക്കു മാറ്റി. ഹനാന്റെ വീട്ടില്‍നിന്ന് ആരും വരാനില്ല. ഹനാന്‍ പഠിച്ച കോളേജിലെ ചെയര്‍മാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ എപ്പോഴും കൂടെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു. െഎസിയുവില്‍ തന്നെയാണ് ഇപ്പോഴും. നാളെ റൂമിലേക്കു മാറ്റുമെന്നു പറഞ്ഞിട്ടുണ്ട്.

നൊന്തുപെറ്റ രണ്ട് മക്കളെയും പാലിൽ മയക്കുഗുളിക കലർത്തി അഭിരാമി കൊലപ്പെടുത്തിയത് ഭർത്താവിനെയും മക്കളെയും ഒഴിവാക്കി കാമുകനായ സുന്ദരത്തോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു.ഭർത്താവ് വിജയ്കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം തകര്‍ക്കപ്പെട്ട വിജയ്‌യെ കാണാന്‍ രജനി നേരിട്ടെത്തിയത്.

വിജയ്‌യുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും തലൈവരുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വച്ചു മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡബ്‌സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്ബിപ്പോയി.

വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്‌യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു. ഈ ചിത്രങ്ങള്‍ ഏവരേയും കണ്ണീരണിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭഭർത്താവിനും മക്കൾക്കും നൽകിയ പാലിൽ ഉറക്കഗുളിക പൊടിച്ച് കലർത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകൾക്ക് മാത്രമാണ് വിഷബാധയേറ്റത്.

പാലിൽ കലർത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാൽ ഭർത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭർത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂർവം ഇടപെടലുകൾ നടത്തി. മകൾ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭർത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകൾ മരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകളിൾ പറയുന്നത്.

വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലിൽ കലർത്തിനൽകിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയർന്ന അളവിൽ തന്നെ മയക്കുഗുളിക പാലിൽ കലർത്തിയിരുന്നു. രാത്രിയിൽ ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിന് വേണ്ടിയും സമാനരീതിയിൽ മരണക്കെണി ഒരുക്കിവെച്ചു. എന്നാൽ ബാങ്ക് ജീവനക്കാരനായ വിജയ്കുമാർ, ജോലിത്തിരക്കുകാരണം തിരിച്ചെത്താൻ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടർന്നാണ് സ്‌കൂട്ടറിൽ ബസ് സ്റ്റാൻഡിൽ എത്തിയത്.

ഇവിടെനിന്ന് കാമുകൻ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗർകോവിലേക്ക് ബസ് കയറി. എന്നാൽ സുന്ദരം ചെന്നൈയിൽ തുടർന്നു . നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തി പുതിയ ജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തിൽ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.

സ്കൂട്ടറിൽ ദുപ്പട്ട കൊണ്ട് മുഖംമറച്ച് ബസ് സ്റ്റാണ്ടിലേയ്ക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെ അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് ടര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് ബസിൽ എത്തി.

നാഗർകോവിലിൽ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈൽ ഫോണും സിംകാർഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണിൽ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോൺ നമ്പർ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗർ കോവിലിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേ നമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അഭിരാമിയെയും പോലീസ് പിടികൂടുകയായിരുന്നു.

ബംഗാളി സിനിമ നടി പായല്‍ ചക്രബര്‍ത്തിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലുള്ള ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടതിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം താരത്തെ സന്ദർശിക്കാനെത്തിയവരെയൊക്കെ അന്വേഷണത്തിന് വിധേയമാകുമെന്ന് പോലീസ്.

നിരപരാധിയെ കുടുക്കാൻ യുവതിയും മറ്റൊരാളും ചേർന്ന് നടത്തിയ ശ്രമങ്ങൾ പൊലീസിന്റെ മിടുക്ക് കൊണ്ട് പൊളിച്ചടുക്കിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ ലോകത്തും ചർച്ച.

സംഭവിച്ചത് ഇങ്ങനെ: കഴിഞ്ഞ 31ന് വെളുപ്പിന് മൂന്നു പേർ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ചതായി കുളത്തൂർ സ്വദേശിനി പ്രീത (32) തുമ്പ പോലീസിലെത്തി പരാതി നൽകുന്നു. മർദനത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ഇവർ ചികിൽസ തേടിയതായും പരാതിയിൽ സൂചിപ്പിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പരാതിയിൽ പറഞ്ഞ സുരേഷ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

ഒടുവിൽ പൊലീസ് യുവതിയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചു. അവിടെയാണ് കേസിന്റെ വഴിത്തിരിവ്. ആക്രമിച്ചു എന്ന പരാതി നൽകിയ യുവതിയ്ക്ക് സുരേഷിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് സംശയത്തിലായ പോലീസ് യുവതിയെക്കുറിച്ച് വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും നടത്തി. ഇതോടെ യുവതിയുടെ കള്ളത്തരം പുറത്തുവന്നു. മനപൂർവം നിരപരാധിയായ യുവാവിനെ കുടുക്കാൻ യുവതി കളിച്ച നാടകമായിരുന്നു ഇൗ കേസ്.

യുവതി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ സുബ്രഹ്മണ്യൻ പറഞ്ഞിട്ടാണ് യുവാവിനെതിെര വ്യാജ പരാതി നൽകിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഇതിനായി ഇയാൾ പതിനായിരം രൂപ വാഗ്ദാനം ചെയ്തിരുന്നതായും ഇവർ പറയുന്നു. വീട്ടുടമസ്ഥനും സുരേഷും ബന്ധുക്കളാണ്. ഇവർ തമ്മിൽ വസ്തു തർക്കവുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. ഈ വിരോധത്തിൽ സുരേഷിനെ കുടുക്കാനായിട്ടായിരുന്നു യുവതിയെ ഉപയോഗിച്ച് കള്ള പരാതി നൽകിയത്.

ഒടുവിൽ കള്ളപ്പരാതി നൽകിയതിന് യുവതിക്കെതിരെ തുമ്പ പോലീസ് കേസെടുത്തു. ഇതോടെ വീട്ടുടമയായ സുബ്രഹ്മണ്യൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ പരാതി നൽകാനെത്തിയ തന്നെ സ്റ്റേഷനിൽ തടഞ്ഞുവച്ച് പോലീസ് ക്രൂരമായി മർദിച്ചെന്ന് യുവതി വാദിക്കുന്നു. ഏതായാലും കൃത്യമായ ഇടപെടലിലൂടെ വാദി പ്രതിയുമായി ഒരു നിരപരാധിയെ രക്ഷിച്ച പൊലീസിന് സമൂഹമാധ്യമങ്ങളിൽ അഭിന്ദനപ്രവാഹമാണ്.

കൂട്ടുകാരന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയതിന്റെ ദുഃഖത്തിൽ മോഹനൻനായരുടെ മകൻ പ്രമോദിന്റെ കൂട്ടുകാർ. അനിൽകുമാർ ചെമ്പകപ്പിൽ, ശരത്ത് ശ്യംനിവാസ്, ശ്യാം ശ്യാംനിവാസ്, റജി ഐക്കുന്നം, സുജി വള്ളിത്തറ എന്നിവരുടെ ജീവൻ പണയം വച്ചുള്ള ശ്രമമാണു ഫലം കാണാതെ പോയത്. അപകടത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ: ശ്വാസ തടസ്സത്തെ തുടർന്നു മോഹനൻ നായരെ ചമ്പക്കുളം ആശുപത്രിയിൽ വൈകിട്ട് 4 ന് എത്തിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് വരുത്തി മോഹൻ നായരെ സ്ട്രെച്ചറിൽ കിടത്തി.

ഭാര്യ സരളമ്മയേയും ഒപ്പം ഇരുത്തി. മോഹനൻ നായരെ ആംബുലൻസിൽ കിടത്തിയ ഉടനെ വാഹനത്തിന്റെ ഡ്രൈവർ സീറ്റിനു പിറകിലിരുന്ന സിലിണ്ടറിൽ നിന്നു തീപടരുകയായിരുന്നു.108 ലെ നഴ്സായ സെയ്ഫുദീന്റെ സഹായത്തോടെ മോഹനൻ നായരെ വലിച്ചു പുറത്തേക്കിടാൻ ശ്രമിച്ചെങ്കിലും ആദ്യം സ്ട്രെച്ചർ ഉടക്കിനിന്നു. ഇൗസമയം കൊണ്ടു തലഭാഗത്തു തീപിടിച്ചു. ഇതിനിടെ നഴ്സിന്റെ കയ്യിലും തീപിടിച്ചിരുന്നു. 5 സെക്കൻഡിനുള്ളിൽ സ്ട്രെച്ചറുമായി പുറത്തേക്ക് ഓടി. ഇതിനിടയിൽ വൻ ശബ്ദത്തോടെ ആംബുലൻസ് പൊട്ടിത്തെറിച്ചു. അടുത്തു കണ്ട ഓട്ടോയിൽ എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമിച്ചത്. ഇതിനിടയിൽ ചമ്പക്കുളത്ത് ആംബുലൻസിനു തീപിടിച്ചതറിഞ്ഞ് എടത്വയിൽ നിന്നു മറ്റൊരു 108 ആംബുലൻസ് വരുന്നതു കണ്ടു തായങ്കരിയിൽ വച്ചു തടഞ്ഞു നിർത്തി അതിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. പക്ഷെ മോഹനൻ നായരെ രക്ഷിക്കാനായില്ല.

ചമ്പക്കുളം ഗവ.ആശുപത്രിക്കു മുന്നിൽ ഇന്നലെ വൈകിട്ട് ഓക്സിജൻ സിലിണ്ടർ പൊട്ടിയുണ്ടായ ദുരന്തത്തിൽ‌ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നെടുമുടി നടുഭാഗം കൂലിപ്പുരയ്ക്കൽ ജോസി വർഗീസ് (32) പറഞ്ഞു. അപകടം നേരിൽക്കണ്ടവരിൽ ഒരാളാണു ജോബി. പനി ബാധിച്ച ഭാര്യയെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്നു.
തൊട്ടടുത്ത് ഒരു ആംബുലൻസ് വന്നുനിന്നു. ഒരു രോഗിയെ അകത്തേക്കു കയറ്റിയപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തോടെ ആംബുലൻസിൽ നിന്നു തീ പടർന്നു. നാലുപാടും ഓടുന്നവരെയാണു പിന്നെ കണ്ടത്. ആശുപത്രിയുടെ മുൻഭാഗം കത്തിവീണതോടെ കെട്ടിടവും വീഴുമെന്നു ചിലർ വിളിച്ചുപറഞ്ഞു. ​ഞങ്ങൾ വന്ന ബൈക്ക് കത്തിച്ചാമ്പലായതിനാൽ അത് ഉപേക്ഷിച്ചു. വള്ളത്തിൽക്കയറി ഭാര്യയെ അക്കരെ ഇറക്കിയിട്ടു തിരികെ വരികയായിരുന്നു. ആശുപത്രിക്കു സമീപമുള്ള താമസക്കാർ വീടുകൾ ​ഉപേക്ഷിച്ചു പാലത്തിൽ കയറി ഓടുന്നതും കണ്ടു–ജോസി പറഞ്ഞു.

ആശുപത്രിയിലുണ്ടായ പതിനഞ്ചോളം രോഗികളും ഡോക്ടറും ജീവനക്കാരും ജീവൻ കയ്യിലെടുത്താണു നാലുപാടും ചിതറിയത്. ചിലർ ജീവനും കൊണ്ടു സമീപത്തുള്ള ആറ്റിലേക്കു ചാടി. കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ, ഡിവൈഎസ്പി പി.വി.ബേബി, ഡിഎംഒ സി.മുരളീധരൻപിള്ള, ചമ്പക്കു​ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, തഹസിൽദാർ ​ആന്റണി സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം തുടങ്ങിയവർ സ്ഥലത്തെത്തി.

ആംബുലൻസിന്റെ മുൻ ഭാഗത്തു നിന്നുണ്ടായ പുകയാണു സ്ഫോടനത്തിനു കാരണമായതെന്ന് അഗ്നിരക്ഷാസേന അധികൃതർ. പുക ഉയർന്ന ഉടൻ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ആംബുലൻസ് ചിതറി തെറിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.സ്ഫോടനം ഉണ്ടായ ഉടൻ സമീപത്തെ കാറിലും ഓട്ടോ ടാക്സിയിലും ഒരു സ്കൂട്ടറിലും ബൈക്കിലും തീ പടർന്നു പിടിച്ചു പൂർണമായും അഗ്നിക്കിരയായി. രണ്ട് ബൈക്കും ഓട്ടോ ടാക്സിയും ഭാഗികമായി കത്തി നശിച്ചു. എസി റോഡിലെ വെള്ളത്തിലൂടെ കടന്നുവന്ന ആംബുലൻസിൽ തീപ്പൊരിക്കു കാരണം ഷോർട് സർക്യൂട്ടാകാം.

ആലപ്പുഴയിൽ നിന്നു സ്റ്റേഷൻ ഓഫിസർ എം.എ.ജോണിച്ചന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയുടെ മൂന്നു യൂണിറ്റ് രണ്ടു മണിക്കൂറോളം പ്രവർത്തിച്ചു. ചങ്ങനാശേരിയിലെ അഗ്നിരക്ഷാ സേനയും എത്തി. ലീഡിങ് ഫയർമാൻമാരായ കെ.പത്‌മകുമാർ, തോമസ് ഡാനിയൽ, ഫയർമാൻമാരായ സതീഷ് കുമാർ, പി.വി.രഞ്ജിത്ത്, കെ.ആർ.രഞ്ജുമോൻ, വി.ഡി.ഉല്ലാസ്, എം.ജെ.അർജുൻ, വി.ആർ.ബിജു, അർജുൻ, ടി.പ്രജിഷ്, വി.ബിനീഷ് കുമാർ, ഡ്രൈവർമാരായ വി.പ്രവീൺ, വി.ആർ. സുനിമോൻ, കെ.സി.ശെൽവരാജ് എന്നിവരാണു രക്ഷാസംഘത്തിലുണ്ടായിരുന്നത്.

ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന വാഹന ഉടമകൾ പൊട്ടിത്തെറിയിൽ പരിഭ്രാന്തരായി. സൗദിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയ ചമ്പക്കുളം മുണ്ടകത്തിൽ മെൽസന്റെ കാർ പൊട്ടിത്തെറിയിൽ കത്തിയമർന്നു. കാറിൽ സൗദി ഇക്കാമ്മ, ഡ്രൈവിങ് ലൈസൻസ്, എടിഎം കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളും കത്തി നശിച്ചു.

ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവ എന്‍ജിയറുടെ ആത്മഹത്യക്ക് പിന്നില്‍ ബ്ലുവെയില്‍ ഗെയിമെന്ന് സൂചന. 22കാരനായ ശേഷാദ്രിയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് പ്രേരണയായത് ഇത്തരം പുസ്തകങ്ങളാണെന്നാണ് സൂചന.

ബ്ലുവെയില്‍ ചലഞ്ചിന് സമാനമായ രീതിയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പുകളോ മറ്റു രേഖകളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമെ എന്തെങ്കിലും പറയാന്‍ സാധിക്കുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ശേഷാദ്രി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസ്. സൈബര്‍ വിംഗിന്റെ സഹായത്തോടെ ഫോണ്‍ പരിശോധിക്കും. ബ്ലെവെയില്‍ ചലഞ്ചാണ് മരണത്തിന് പിന്നിലെങ്കില്‍ ഫോണ്‍ പരിശോധനയില്‍ ഇത് വ്യക്തമാകുമെന്നാണ് കരുതുന്നത്.

നേരത്തെ മറ്റൊരു കൊലയാളി ഗെയിമായ മൊമോ ചലഞ്ച് ബംഗാളില്‍ പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് യുവാക്കളുടെ ആത്മഹത്യ മൊമോ ചലഞ്ചുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved