Latest News

പ്രളയത്തിൽ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ടാ മണിക്കൂറുകൾ. പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിൽ. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി. ‘നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും…’ സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു. സലിംകുമാറും കുടുംബവും അയൽക്കാരും ഉൾപ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പിൽ സുനിലിന്റെ നേതൃത്വത്തിൽ സലിംകുമാറിന്റെ വീട്ടിൽനിന്നു രണ്ടു ഫൈബർ വള്ളങ്ങളിൽ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയൽക്കാർ എത്തുകയായിരുന്നു.

എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാർഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവിൽ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.

കേരളത്തിന് സഹായം നല്‍കിയോ എന്ന് നിരവധി ആളുകളാണ് സണ്ണി ലിയോണിനോട് ചോദിച്ചത്. ചോദ്യത്തിന് മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും സണ്ണി പറഞ്ഞു.

കേരളത്തിന് അഞ്ചു കോടി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരമായാണ് നടി മറുപടി നല്കിയത്.സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്‍കി എന്നത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകര്‍ വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്.

 

കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വെളിയനാട് സ്വദേശികളായ ലിബിന്‍, ടിബിന്‍ എന്നിവരെയാണ് കാണാതായത്. വെളിയനാട് കേസറിയാ പള്ളിക്കു സമീപമായിരുന്നു അപകടം. കാണാതായവര്‍ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു.

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് സഹായഹസ്തവുമായി പാകിസ്ഥാനും രംഗത്തെത്തിയിരിക്കുകയാണ്. ദുരിതത്തിലകപ്പെട്ടവർക്കായി പാകിസ്താനിലെ കറാച്ചിയില്‍ നിന്നും 16 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി പ്രത്യേക വിമാനം കോഴിക്കോട് വന്നെത്തി.

അബുദാബി വഴിയാണ് വിമാനം കോഴിക്കോട്ടേയ്ക്ക് എത്തിച്ചത്. കറാച്ചിയില്‍ നിന്നും വിമാനം നേരിട്ട് എത്തിക്കാനാകാത്തതിലാണ് അബുദാബി വഴി സാധനങ്ങൾ എത്തിച്ചത്. ട്രോമാ കെയര്‍ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് കോഴിക്കോട് സ്വദേശിയായ പ്രദീപ്‌കുമാര്‍ എന്ന ആള്‍ വഴി കസ്റ്റംസ് പരിശോധനയ്ക്കു ശേഷം സാധനങ്ങള്‍ അയച്ചത്.

 

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.

കലാഭവന്‍ മണി നിര്‍മ്മിച്ച കലാഗൃഹത്തിലും വെള്ളം കയറിയിരുന്നു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലക്കുടി പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്‍.

കേരളത്തെ ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അപൂര്‍വ്വം സിനിമാതാരങ്ങളില്‍ ഒരാളായിരുന്നു ടൊവീനോ തോമസ്. താരഭാരമെല്ലാം മാറ്റിവച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം ദുരന്തമുഖത്തെത്തിയ ടൊവീനോ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ പ്രളയദിനങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ടൊവീനോ. ദുരിതാശ്വാസപ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതും അപ്രതീക്ഷിതമായാണെന്ന് പറയുന്നു മലയാളികളുടെ പ്രിയതാരം.

‘ഓഗസ്റ്റ് 15നാണ് എല്ലാത്തിന്റെയും തുടക്കം. ഒരു ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ഡോക്ടറും സുഹൃത്തും എന്നെ വിളിച്ചു. ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് എന്നെ കാണണമെന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. അന്നത്തെ മഴ കണ്ടപ്പോള്‍ എനിക്കെന്തോ അസാധാരണത്വം തോന്നിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഡോക്ടറുടെ വീട്. ഞാനെത്തുമ്പോഴേക്ക് അവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ആശങ്കയോടെയാണ് തിരികെ വീട്ടിലെത്തിയത്.’

തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തെ പ്രളയം ബാധിച്ചില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഭയപ്പെടുത്തിയെന്നും പറയുന്നു ടൊവീനോ. ‘നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണമെന്നൊന്നും ചിന്തയില്ലായിരുന്നു അപ്പോള്‍. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു.’

 

പ്രളയത്തിന്റെ തീവ്രത അറിയാതിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ പലരും തന്നെക്കണ്ട് സെല്‍ഫി എടുക്കുമായിരുന്നെന്ന് പറയുന്നു ടൊവീനോ. ‘പലരും വീടുവിട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനായി പലരോടും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.’ രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംഭാഷണത്തില്‍ നിന്ന രൂപംകൊണ്ട കൂട്ടായ്മയുടെ വലുപ്പം പിന്നീട് വര്‍ധിച്ചുവന്നെന്നും പറയുന്നു ടൊവീനോ. ‘പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.’

ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നു ടൊവീനോ. ‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായിരുന്നു. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീര്‍ന്നു. വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു. ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.’ ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ. ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’, ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രളയകാല അനുഭവങ്ങളെക്കുറിച്ച് ടൊവീനോ പറയുന്നത്.

പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക്. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മർദം കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹ രോഗികള്‍ മുട്ട കഴിക്കുന്നത് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണത്രെ മുട്ട. മുട്ട ദിവസവും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഇല്ലാതാക്കും.

മുട്ട എങ്ങനെയാണ്​ കൊളസ്ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു. മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും. മുട്ടയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.

മുട്ടയിൽ നിന്ന്​ മഞ്ഞ നീക്കിയാൽ അവ കൊളസ്​ട്രോൾ മുക്​തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്​ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്​ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്​. ഉയർന്ന പ്രോട്ടീൻ അളവ്​ ശരീര പേശികളെ ശക്​തിപ്പെടുത്തും.

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്​ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്​.എൽ എന്നറിയപ്പെടുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദം കുറക്കാൻ സഹായിക്കുന്നു.

പൊട്ടാസ്യം രക്​തസമ്മർദം കുറക്കുന്നതോടെ ഹൃ​ദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്​തത്തിന്‍റെ ഒഴുക്ക്​ സുഗമമാവുകയും ചെയ്യും.

വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. റിബോ​ഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്​തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ബുധനാഴ്ച രാത്രി ഫോണിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശം ദുബായിൽനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളം പ്രളയക്കെടുതി അനുഭവിച്ച ദിനങ്ങളില്‍ ഒന്നില്‍ മലപ്പുറത്തെ സഫ്‌വാന്‍ എന്ന യുവാവിന്റെ വീട്ടില്‍ കല്യാണത്തിന്റെ സന്തോഷവും ഉത്സാഹവും ഉയര്‍ന്നു കേള്‍ക്കയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 12-ഞായറാഴ്ച ആയിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്‌വാന്റെയും ജംഷീനയുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പുലരുമ്പോള്‍ ആ വീട്ടിലേക്ക് അലമുറയും നിലവിളിയും കടന്നു വരാനിരിക്കയാണെന്ന് ആരുടേയും സ്വപ്നത്തില്‍ പോലും തോന്നിയില്ല.

ഓഗസ്റ്റ് 15-ബുധനാഴ്ച, അയല്‍വാസിയും കൂട്ടുകാരനുമായ പാണ്ടികശാല അസ്‌ക്കറിന്റെ വീടിന്റെ മണ്ണിടിച്ചില്‍ കണ്ട് തങ്ങളുടെ വീടിന് പിന്നില്‍ വെച്ചിരുന്ന കോഴിക്കൂട് മാറ്റാന്‍ പോയതായിരുന്നു സഫ്‌വാനും പിതാവ് മുഹമ്മദലിയും.

പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഓടിമാറാന്‍ പോലും സഫ്‌വാനും മുഹമ്മദലിയ്ക്കും അവസരം കിട്ടിയില്ല. അതിന് മുമ്പായി തന്നെ അവരുടെ മേലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പുതിയ ജീവിതം സ്വപ്നം കണ്ടു ഉയര്‍ന്ന കല്യാണപ്പന്തലിലേക്ക് വീണ്ടും എത്തിയത് സഫ്‌വാന്റെ മൃതദേഹമായിരുന്നെന്ന് മാത്രം.

പുതിയ ജീവിതം തുടങ്ങി രണ്ടാം ദിവസം തന്നെ ഉരുള്‍പൊട്ടലില്‍ സഫ്‌വാന്‍ ജംഷീനയെ തനിച്ചാക്കി പോയ്മറഞ്ഞു. കല്യാണത്തിനായി ഒരുക്കിയ അതേ പന്തലില്‍ തന്നെ സഫ്‌വാന്റെ സംസ്‌ക്കാര ചടങ്ങുകളും നടന്നു.

തിരുവനന്തപുരം: ഒന്‍പതുമാസം മുന്‍പു നടന്ന ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസര്‍ക്കാര്‍. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതി തള്ളിയ മോഡി സര്‍ക്കാര്‍ വെറും 169 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി തുച്ഛമായ തുക നല്‍കിയെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.

ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട തീരദേശ വാസികളെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ വീട് നിര്‍മ്മാണവും കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര തുക വരെ ഉള്‍പ്പെടും. എന്നാല്‍ പാക്കേജിനോട് യാതൊരു അനുകൂല പ്രതികരണവും നടത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചിരുന്നു.

പ്രാഥമിക കണക്കുകള്‍ അനുസരിച്ച് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം മറുപടി നല്‍കുകയായിരുന്നു. യി.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായവും കേന്ദ്രം തടയാനാണ് സാധ്യത.

Copyright © . All rights reserved