തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്സ് അസോസിയേഷന്. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന് പറയുന്നു.
രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്കോ റെഡ് സ്ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.
യുക്രെയ്ന്, അസര്ബൈജാന്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.
എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്കി.
കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കരോളിൻ. മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ നാലു വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ആയയും മരിച്ചിരുന്നു.
അപകടം നടക്കുന്പോൾ ഡ്രൈവറും ആയയും എട്ടു കുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാട്ടിത്തറ റോഡിലെ വളവിൽ എതിരേവന്ന സൈക്കിളിനു സൈഡ് കൊടുക്കുന്പോൾ സംരക്ഷണഭിത്തിയില്ലാത്ത ഇല്ലത്തുപറന്പിൽ കുളത്തിലേക്കു വാഹനം മറിയുകയായിരുന്നു.
മോഹൻലാലിന്റെ ഒട്ടേറെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്. അടുത്ത മാസം പ്രദർശനത്തിനെത്തുന്ന അജോയ് വർമ്മ ചിത്രമാണ് ‘നീരാളി’, അതിന് ശേഷം കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ ഒടിയനാണ് റീലീസിന് ഒരുങ്ങുന്നത്. അണിയറയിൽ ഒരുങ്ങുന്ന രഞ്ജിത് ചിത്രം ‘ഡ്രാമാ’, സിദ്ദിക്ക് ചിത്രം ‘ബിഗ് ബ്രദർ’ എല്ലാം പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. മലയാള സിനിമയുടെ യുവ നടൻ പൃഥ്വിരാജ്- മോഹൻലാൽ ഒന്നിക്കുന്ന ചിത്രമായ ലൂസിഫറാണ് സിനിമ പ്രേമികൾ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രം. നടനായി, നിർമ്മാതാവായി, ഗായകനായി വിസ്മയിപ്പിച്ച പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ എഴുതുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ്.
ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടക്കുന്നത്, ഷൂട്ടിംഗ് വൈകാതെ ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് തിരക്കിലാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പ്രതിനായകനായി ബോളിവുഡിലെ സൂപ്പർ താരം വിവേക് ഒബ്രോയാണ് വേഷമിടുന്നത് എന്ന് സൂചനയുണ്ട്. വിവേകം, ക്രിഷ് 3 എന്നീ ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങൾ കാഴ്ച്ചവെച്ച വ്യക്തിയാണ് വിവേക് ഒബ്രോയ്. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തിൽ മോഹൻലാലും കൈകാര്യം ചെയ്യുന്നത്. ‘ക്യൂൻ’ സിനിമയിലൂടെ നായികയായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ സാനിയാ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി പ്രത്യക്ഷപ്പെടും എന്ന് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവ നായകൻ ടോവിനോ മോഹൻലാലിന്റെ അനിയനായി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലൻ സിനിമക്ക് ശേഷം മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യർ വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിച്ചത്. പൃഥ്വിരാജിന്റെ ചേട്ടൻ ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കും എന്നും സൂചനയുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ് എന്നാൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനോടപ്പമായിരിക്കും എല്ലാം ഔദ്യോഗികമായി പുറത്തുവിടുക. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും ‘ലൂസിഫർ’. ആശിർവാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.
കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ഹസന്റെയും രണ്ട് പെണ്മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന് (60), മകന് ജാഫര്‍ (35), ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഗാസിയാബാദ്: പതിനേഴുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മലദ്വാരത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയതായും വിവരമുണ്ട്. മോദിനഗറിലാണ് സംഭവമുണ്ടായത്. തകരാറിലായ മോട്ടോര്‍ സൈക്കിള്‍ ശരിയാക്കുന്നതിന് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ച് മടങ്ങുന്നതിനിടെയാണ് കുട്ടി ആക്രമണത്തിനിരയായത്.
അഞ്ചു പേര് ചേര്‍ന്ന് ഒരു കടയുടെ ഉള്ളിലേക്ക് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പൊലീസ് പറഞ്ഞു.
കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുത്തു. ഏറെ നേരം ആക്രമണത്തിനിരയായതായും ആക്രമണത്തിനിടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
പ്രണവ് രാജ്
ന്യൂഡല്‍ഹി : കേജരിവാളിനെ തല്ലാന്‍ എടുത്ത വടികൊണ്ട് സ്വയം അടി വാങ്ങി മോദി വീണ്ടും പരിഹാസ്സനായി . മോദിക്കെതിരെ പ്രതിക്ഷേധവുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് കൂറ്റന്‍ റാലിയും നടത്തുന്നു . ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ . കേജരിവാളിനെ തളയ്ക്കാന്‍ കഴിയാതെ മോദിയും കോണ്‍ഗ്രസ്സും കുഴങ്ങുന്നു . ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത്.
ദില്ലി വിഷയത്തില്‍ ബി ജെ പി കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു . രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ആം ആദ്മിക്കൊപ്പം നിന്നിട്ടും ബി ജെ പിക്ക് പിന്തുണ നല്കി കോൺഗ്രസ്സ് സ്വയം അപഹാസ്യരായി. ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയും മോദിക്കെതിരെയും മണ്ടിഹൌസ് മെട്രോ സ്റ്റേഷനില്‍ നിന്നും നാളെ 4 മണിക്ക് പ്രധിക്ഷേധ മാര്‍ച്ച് തുടങ്ങും . ആം ആദ്മി പാര്‍ട്ടിയുടെ പ്രക്ഷോപങ്ങളില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോപത്തിനായിരിക്കും നാളെ ഡെല്‍ഹി സാക്ഷ്യം വഹിക്കുക . ജനലക്ഷങ്ങളായിരിക്കും നാളെ മോദിക്കെതിരെ ഒന്നിക്കുക.
ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡെല്‍ഹി ഗവണ്മെന്റിനെ ഇല്ലാതാക്കാം എന്ന മോഡിയുടെ കുരുട്ടുബുദ്ധിയെ ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കണ്ടത്. ലോക്സഭ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ , ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും ഒരേപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണിപ്പോള്‍.
വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ ഫയല്‍ ഒപ്പുവയ്ക്കാത്തതും ഐ.എ എസുകാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാത്തതുമാണ് ലഫ്.ഗവര്‍ണറുടെ വസതിയില്‍ നിരാഹാരം ഇരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും സംഘത്തെയും പ്രേരിപ്പിച്ചത്. അരവിന്ദ് കെജ്രിവാളും സഹമന്ത്രിമാരും ഒരേ ഇരുപ്പ് തുടങ്ങിയിട്ട് ആറു ദിവസമായെങ്കിലും ഇതുവരെ ഇവരെ ചര്‍ച്ചക്ക് വിളിക്കാന്‍ ലഫ്.ഗവര്‍ണര്‍ തയ്യാറായിട്ടില്ല.
ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നിര്‍ദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഭരണപക്ഷമായ എ.എ.പി ആരോപിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന് , ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ്, ആര്.ജെ.ഡി നേതാവ് തേജസ്വി യാഥവ്, നടന് കമല്ഹാസന് തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയെ ലഫ്.ഗവർണ്ണറുടെ വസതിയിൽ പോയി കാണാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ , കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ കെജ്രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചാണ് കേന്ദ്രത്തിന് മറുപടി നൽകിയത്.
ഈ നാല് മുഖ്യമന്ത്രിമാരുടെ നീക്കം കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും മാത്രമല്ല കോൺഗ്രസ്സിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ വീടുകള്‍ കയറി എ.എ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ഒപ്പുശേഖരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതമാക്കുന്ന അവസ്ഥ സൃഷ്ടിക്കുക വഴി ജനവിരുദ്ധ നിലപാടുകളാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ കെജ്രിവാളിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലും എ.എ.പിക്ക് 4 എം.പിമാരുള്ള പഞ്ചാബിലും കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രമല്ല കോണ്‍ഗ്രസ്സിനെതിരെയും പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെ മുന്‍ നിര്‍ത്തി നടത്തുന്ന കളിയില്‍ കാഴ്ചക്കാരായി നില്ക്കുന്ന കോണ്‍ഗ്രസ്സ് പരോക്ഷമായി ലഫ്.ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയാണെന്ന എ.എ.പിയുടെ പ്രചരണം ജനരോക്ഷം കോണ്‍ഗ്രസ്സിനെതിരെയും തിരിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടിനു മുന്നില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചു, പക്ഷേ ആ ബില്ലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് 6 ദിവസമായി ലഫ്.ഗവര്‍ണ്ണറുടെ വീട്ടില്‍ കുത്തിയിരിക്കുന്നു . . ഇനി നിങ്ങളാണ് ഉണരേണ്ടത്
ഈ സന്ദേശമാണ് എ.എ.പി വ്യാപകമായി പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്ന ചോദ്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സും.
സ്വയംഭരണ അവകാശം ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ ഐ.എ.എസുകാര്‍ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാറിന് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലഫ്.ഗവര്‍ണര്‍ വഴി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും ലഫ്.ഗവര്‍ണ്ണര്‍ മുഖം തിരിക്കുകയാണ്. രാജ്യ വ്യാപകമായി ഡല്‍ഹിക്ക് സ്വയം ഭരണം വേണമെന്ന ആവശ്യത്തിന് പിന്തുണ ആര്‍ജ്ജിക്കാനും എ.എ.പിക്കും കെജ്രിവാളിനും താരപരിവേഷം ലഭിക്കുവാനും ലഫ്.ഗവര്‍ണ്ണറുടെ ഓഫീസിലെ ഈ കുത്തിയിരിപ്പ് സമരം കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ്സിനാകട്ടെ ഡല്‍ഹിയിലെ ശത്രുവിനെ തുരത്താന്‍ മറ്റൊരു മുഖ്യശത്രുവിനെ കൂട്ട് പിടിച്ചതിന് വലിയ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്.
കേരളം, ആന്ധ്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, യു.പി, കര്‍ണാടക സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ കെജ്രിവാളിനൊപ്പം നിലപാട് എടുത്തത് അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിക്ക് വലിയ പ്രഹരം തന്നെയാണ്. ഡല്‍ഹി സര്‍ക്കാറിനെ വെട്ടിലാക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ തന്നെയാണ് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്.
ജോണ്സണ് കളപ്പുരയ്ക്കല്‍
ജാതിമതവര്ഗ്ഗ ചിന്തകള്‍ക്ക് അതീതമായി കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുകെയുടെ വിവിധ നഗരങ്ങളില്‍ നടത്തിവന്നിരുന്ന കുട്ടനാട് സംഗമം ജൂണ്‍ 23-ാം തിയതി ശനിയാഴ്ച തകഴി ശിവശങ്കരപ്പിള്ള നഗറില്‍ (South Land High School, Chorley) അരങ്ങേറുകയാണ്. കുട്ടനാട്ടില്‍ നിന്ന് വളരെ അകലെയാണെങ്കിലും കുട്ടനാടിന്റെ പരിച്ഛേദം യുകെയില്‍ പുനരാവിഷ്കരിക്കപ്പെടുന്നതിനാല് കുട്ടനാട്ടുകാര്‍ ആവേശത്തിലാണ്.
1996 അറ്റ്ലാന്റ ഒളിമ്പിക്സില്‍ നീന്തലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച , അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ , 12 ചുണ്ടന്‍വള്ളങ്ങളും 4 വെപ്പ് വള്ളങ്ങളും 2 വടക്കനോടി വള്ളങ്ങളും നിര്‍മിച്ച രാജശില്പി ഉമാമഹേശ്വരന് , കുട്ടനാട്ടിലെ വള്ളംകളി പ്രേമികള്‍ മനസില്‍ വെച്ചാരാധിക്കുന്ന വേഗതയുടെ രാജകുമാരന് , ഷോട്ട് വള്ളത്തിന്റെ (ഷോട്ട് പുളിക്കത്തറ) ഉടമ മോളി ജോണ്‍ പുളിക്കത്തറ , തുഴക്കാരന് , നിലയാള്‍ , പങ്കായക്കാരന് , കുട്ടനാട്ടിലെ ഒട്ടുമിക്ക ചുണ്ടന്വള്ളങ്ങളിലെയും ക്യാപ്റ്റന്‍ , ബാങ്കോക്ക് , സിഗപ്പൂര്‍ , കൊച്ചി , ഇന്റര്‍നാഷണല്‍ മത്സര വള്ളംകളികളില്‍ ഇന്ത്യയെ നയിച്ച അച്ചന്‍കുഞ്ഞ് കോയില്‍മുക്ക് തുടങ്ങിയവര്‍ ആശംസകളുമായി കടന്നു വരുന്നു.
പ്രമുഖരായ കുട്ടനാട്ടുകാര്‍ നല്കുന്ന ആശംസകള്‍ കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യുകെയുടെ വിവിധ നഗരങ്ങളില്‍ നടന്നുവരുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ യുകെയിലെ കുട്ടനാട്ടുകാരില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്. ജൂണ്‍ 23ന്റെ പ്രഭാതത്തിനായി കുട്ടനാട്ടുകാരും കുട്ടനാട്ടുകാര്‍ക്കായി ചോര്‍ളി തകഴി ശിവശങ്കരപ്പിള്ള നഗറും കാത്തിരിക്കുന്നതായി കുട്ടനാട് സംഗമം 2018 കണ്‍വീനര്‍മാരായ ജോണ്സണ് കളപ്പുരയ്ക്കലും സിന്നി കാനാശ്ശേരിയും അറിയിച്ചു.
കുട്ടനാട് സംഗമം 2018 കുട്ടനാടന്‍ തനിമയുള്ള കലാരൂപങ്ങളുടെ സംഗമവേദിയായിരിക്കുമെന്ന് പ്രോഗ്രാം റിസപ്ഷന് കോ ഓര്‍ഡിനേറ്റര്‍മാരായ മോനിച്ചന് കിഴക്കേച്ചിറ , സിനി സിന്നി , പൂര്‍ണിമ ജയകൃഷ്ണന് , ഷൈനി ജോണ്സണ് , മെറ്റി സജി , ബിന്‍സി പ്രിന്‍സ് , സൂസന് ജോസ് എന്നിവര്‍ അറിയിച്ചു.
Venue
Southlands High School
Clover Road
Chorley
Lancashire
PR7 2NJ