Latest News

തൃശൂര്‍: സ്വയം ചിതയൊരുക്കിയ ശേഷം 65കാരന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍, മാള, കനകക്കുന്നിലാണ് സംഭവം. മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ചിതയില്‍ മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാല്‍ഭാഗം മാത്രമാണ് ശേഷിച്ചത്.

ആത്മഹത്യയ്ക്ക് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് കരുതുന്നു. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ സ്വയം കുഴി തയ്യാറാക്കി വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തിരുന്നു. പുരയിടത്തിന് ചുറ്റുമതിലുള്ളതും തൊട്ടടുത്തായി വീടുകള്‍ ഉണ്ടായിരുന്നതും സംഭവം സമീപവാസികളുടെ ശ്രദ്ധയിപ്പെടാതിരിക്കാന്‍ കാരണമായെന്ന് കരുതുന്നു.

ആത്മഹത്യക്ക് കാരണമെന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.

പാലക്കാട് : നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക തുടങ്ങി പലതും വാര്‍ത്തയായിരുന്നു. ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച ശേഷമാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.

പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതി പ്രാപിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ഗൂഡ ഉദ്ദേശത്തോടെ ആണെന്ന് കുട്ടികള്‍ ആരോപിക്കുന്നു.

സംഭവം ഇങ്ങനെ:

മെയ് 6ന്‌ നടന്ന നീറ്റ് പരീക്ഷയിലാണ് ഈ സംഭവം നടന്നത്. സമയം 9.30ന്‌…ആദ്യ ഗേറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗേറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.

പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിന് പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. ഈ കാരണങ്ങളാല്‍ തന്നെ പെൺകുട്ടികൾ സഹിച്ചു. പലരും കരഞ്ഞും ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചുമാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.

 

 

പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാരാം കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും വ്യക്തമായി. ഇത് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.

മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.

ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംകരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംകരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് ഇവിടെയെത്തിയ വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്‌ന ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത് കഴിഞ്ഞ മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിെ ഉണ്ടായില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

(മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി ആശ്വാസഭവനിലെ അധികൃതരോട് പറഞ്ഞതാണ്)

ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്‌നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് പറയുന്നു. മുടി നീട്ടിവളര്‍ത്തി അതു കെട്ടിവച്ച് അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്.

ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോര്‍ജ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോള്‍ വരുന്നത് ആശുപത്രിയില്‍നിന്നാണെന്നും യുവതി വെളിപ്പെടുത്തി. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

ഉണങ്ങിയ മുറിവിന്റെ പാടും തലയിലെ പൊടിയും ഇവര്‍ ബാത്ത് റൂമില്‍ കയറി കഴുകുകയും ചെയ്തു. വിശദമായി ചോദിച്ചപ്പോള്‍ മണിമല സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞു. മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരും ജോര്‍ജ് പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്നും പേര് ജെസ്‌ന മരിയ എന്നാണെന്നും വെളിപ്പെടുത്തി. വിവാഹിതരാകാനുള്ള താത്പര്യത്തിലാണ് വന്നതെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ചില തടസങ്ങളുള്ളതായി ആശ്വാസുമായി ബന്ധപ്പെട്ട ഒരു വൈദികന്‍ പറഞ്ഞതായാണ് സൂചന. ഈ സ്ഥാപനത്തില്‍ താമസിക്കാന്‍ മുറി വാടകയ്ക്ക് കിട്ടുമോയെന്നും ഇവര്‍ തിരക്കിയിരുന്നു.

ചെങ്കോട്ടവഴി ബൈക്കിലാണ് ബംഗളൂരുവിലെത്തിയതെന്നും കഴിഞ്ഞയാഴ്ച അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. യുവാവ് ഓടിച്ചുവന്ന ബൈക്ക് ഏറെ വിലയുള്ളതും ഫോര്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ഒട്ടിച്ചതുമാണ്. ഇത്തരത്തിലുള്ള 100 ബൈക്കുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെന്നും 90-ാമത്തെ ബൈക്കാണ് ഇതെന്നും യുവാവ് പറഞ്ഞു. യുവാവ് മുണ്ടക്കയം സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും തൃശൂര്‍ ജില്ലയിലെ സംസാരരീതിയാണ് കേള്‍ക്കാനായതെന്നും ജോര്‍ജ് വ്യക്തമാക്കി.

കൈവശം വലിയൊരു ബാഗും ഇവര്‍ക്കുണ്ടായിരുന്നു. ഷാള്‍കൊണ്ട് തലമറച്ച യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നതായും ജോര്‍ജ് ശ്രദ്ധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുക്കൂട്ടുതറയില്‍ നിന്നും ബന്ധുക്കള്‍ അയച്ചുനല്കിയ ഫോട്ടോയുമായി യുവതിക്കു നല്ല സാദൃശ്യമുണ്ടെന്നു ജോര്‍ജും അവിടെയുള്ള പാചകക്കാരും വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നു മൈസൂരിലേക്കു പോകുന്നതായി പറഞ്ഞ് ഒന്നരയോടെ ബൈക്കില്‍ ഇവര്‍ പുറപ്പെടുകയും ചെയ്തു.

യുകെയിലെ ടാക്സി ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കൊണ്ട് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ആല്‍ഫ ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചു. കവര്‍ മൈ ക്യാബ്, വണ്‍ ഇന്‍ഷുറന്‍സ് സൊല്യൂഷന്‍, ജെ & എം ഇന്‍ഷുറന്‍സ് സൊല്യൂഷന്‍സ് തുടങ്ങി പല പേരുകളിലായി  ടാക്സി ഇന്‍ഷുറന്‍സ് രംഗത്ത് പ്രശസ്തമായ കമ്പനിയില്‍ നിരവധി ടാക്സി ഡ്രൈവര്‍മാര്‍ ആണ് ഇന്‍ഷുര്‍ ചെയ്തിട്ടുള്ളത്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ഇവിടെ ഇന്‍ഷുര്‍ ചെയ്തിട്ടുള്ള ഡ്രൈവര്‍മാര്‍ക്ക് ടാക്സി നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരികുന്നത്. എഴുനൂറിലധികം ടാക്സി ഡ്രൈവര്‍മാരും പതിനായിരത്തിലധികം മിനി ക്യാബ് ഡ്രൈവര്‍മാരും ലണ്ടന്‍ നഗരത്തില്‍ തന്നെ വാഹനമോടിക്കാന്‍ പറ്റാത്ത അവസ്ഥയിലായി എന്ന് ടാക്സി ഡ്രൈവര്‍സ് അസോസിയേഷന്‍ പറയുന്നു.

ലണ്ടനില്‍ മാത്രമല്ല മറ്റ് നഗരങ്ങളിലും സ്ഥിതി ഇത് പോലെ തന്നെയാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന രംഗം എന്ന നിലയില്‍ യുകെ മലയാളി സമൂഹത്തെയും ഈ പ്രശ്നം ഞെട്ടിച്ചിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്ന അങ്കലാപ്പിലാണ് പലരും. ടാക്സി ഇന്‍ഷുറന്‍സ് എടുക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാല്‍ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തിയിലാണ് ഇവര്‍. ഏകദേശം 3000 പൗണ്ടിലധികം ആണ് ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുകയായി ടാക്സി ഡ്രൈവര്‍മാര്‍ അടയ്ക്കുന്നത്. ഈ തുകയും ഇന്‍ഷുറന്‍സും ഒരുമിച്ച് നഷ്‌ടമായ അവസ്ഥയിലാണ് പലരും.

ഡെന്മാര്‍ക്ക്‌ ആസ്ഥാനമായ ആല്‍ഫ ഇന്‍ഷുറന്‍സ് യൂറോപ്യന്‍ യൂണിയനില്‍ മൊത്തം പ്രവര്‍ത്തനത്തിന് ലൈസന്‍സ് ഉണ്ടായിരുന്ന കമ്പനിയാണ്. മെയ് നാലിന് കമ്പനി ലിക്വിഡേഷനില്‍ ആയിരുന്നു. ഇന്നലെയാണ് ബാങ്ക്റപ്റ്റ് ആയി പ്രഖ്യാപിച്ചത്.

റെഡിങ് . ലണ്ടന് സമീപം റെഡിങ്ങിൽ  താമസിച്ചിരുന്ന മലയാളി വീട്ടമ്മ എലിസബത്ത് ബിജു (38)വിനെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി . മരണകാരണം എന്താണ് എന്ന് അറിവായിട്ടില്ല , തിരുവല്ല സ്വദേശിയും ബോംബയിൽ സ്ഥിര താമസവുമായിരിക്കുന്ന ബിജു ഏബ്രഹാമിന്റെ  ഭാര്യയാണ് . വിപ്രോയിൽ സീനിയയർ ഐ ടി കൺസൾട്ടന്റായി ജോലി നോക്കുന്ന ബിജു അബ്രഹാമിന്റെ ഭാര്യായായ എലിസബത്ത്  നേരത്തെ  നാട്ടിൽ ഫാർമസിസ്റ്റ്   ആയി ജോലി നോക്കിയിരുന്നു  . എന്നാൽ ഇപ്പോൾ ഐ ടി  അനലിസ്റ്റ്   ആയി  സ്വന്തമായി ജോലി  ചെയ്യുക ആയിരുന്നു . ഇവർക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെൺകുട്ടികൾ ആണ് ഉള്ളത് , ഇന്ന് രാവിലെ മൂത്ത കുട്ടിയെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന ബിജു സോഫയിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്ന എലിസബത്തിനെ കാണുകയായിരുന്നു എന്ന് പറയപ്പെടുന്നു.

എലിസബത്ത്‌ ബിജു

ഇന്നലെ രാത്രിയിൽ വയറ്റിൽ വേദന ആയിരുന്നു എന്നും എലിസബത്ത് നേരത്തെ കിടക്കാൻ പോയി എന്നുമാണ്  ബിജു സുഹൃത്തുക്കളോട് പറഞ്ഞത്. രാവിലെ പതിവുപോലെ മൂത്ത കുട്ടിയെ റെഡിയാക്കി സ്‌കൂളിൽ കൊണ്ടുപോയി ആക്കിയ ശേഷം ഇളയ കുട്ടിയേയും സ്‌കൂളിൽ ആക്കി തിരികെ വന്നപ്പോഴും  ഭാര്യയുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ആണ് ബിജു സോഫയിൽ കിടക്കുന്ന എലിസബത്തിനെ ശ്രദ്ധിക്കുന്നത് എന്നും  തൊട്ടു വിളിച്ചപ്പോൾ അനക്കം ഇല്ലായിരുന്നു എന്നും ഉടൻ തന്നെ 999  വിളിക്കുകയും, പോലീസും, ആംബുലൻസും എത്തുകയും  ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു എന്നും ബിജുവിന്റെ സുഹൃത്തുക്കൾ  പറഞ്ഞു .

ഇവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു കണ്ടിരുന്നത് എന്നും ഇന്നലെയും വീടിനു പുറത്തു സന്തോഷവതിയായിട്ടാണ് എലിസബത്തിനെ കണ്ടത് എന്നും തദ്ദേശ വാസികളായ  അയൽവക്കത്തെ ആളുകളും മരണമറിഞ്ഞു എത്തിയ സുഹൃത്തുക്കളോട് പറഞ്ഞു  . ഇന്നലെ രാത്രി ഉറങ്ങാൻ മുറിയിൽ കിടന്ന എലിസബത്ത് എങ്ങനെയാണ്  താഴെ സോഫയിൽ എത്തിയത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്. വൈകിട്ട് വയ്യാതെ കിടന്നതിനാൽ രാവിലെയും വിളിച്ചെഴുന്നേൽപ്പിക്കാനോ ശല്യപെടുത്താനോ പോയില്ല , ഓഫീസിൽ പോകുന്നതിനു മുൻപ്  വിവരം പറയാൻ വിളിച്ചപ്പോൾ ആണ് അനങ്ങുന്നില്ല എന്ന കാര്യം മനസിലായത് എന്നാണ് ബിജുവിന്റെ ഭാഷ്യം .എലിസബത്തിനു ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സഹോദരനും , നാട്ടിൽ പ്രായമായ മാതാപിതാക്കളും ആണ് ഉള്ളത് , മരണവിവരം സഹോദരനെ അറിയിച്ചിട്ടുണ്ട് , പോലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് , മരണകാരണം സംബന്ധിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട് .

മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ മാതാവിനൊപ്പം ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി ജില്ലാ ജയിലിലേക്ക് മാറ്റിയത്.

കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം പോലീസ് കോടതിയെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.

ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഇരട്ട കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് പി മോഹനദാസ് പറഞ്ഞു.

കോയമ്പത്തൂര്‍ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കവര്‍ച്ച കുറ്റം ചുമത്തി ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റം ആരോപിച്ചാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ കഴിഞ്ഞ ഏഴാം തിയതി രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി മാതാവിനെ മാത്രമായി റിമാന്റ് ചെയ്തു. പിതാവ് കുട്ടികളെയും കൊണ്ട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റിയത്.

സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സി.ജെ. ആന്റണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളേജ് പോലീസ് യുവതിയെ തിരൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് ആരോപണമുണ്ട്.

ആദിയുടെ നൂറാം ദിനാഘോഷത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് താരകുടുംബത്തിന്റെ ഒത്തുകൂടല്‍. മോഹന്‍ലാലും സുചിത്രയും പ്രണവും വേദിയിലൊരുമിച്ചെത്തിയപ്പോള്‍ ആവേശോ ജ്വലമായ കൈയടിയാണ് സദസില്‍ നിന്ന് ഉയര്‍ന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രം ആദിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പ്രണവിന്റെ മറുപടിയാണ് വേദിയെ ഇളക്കി മറിച്ചത്.

 

രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവിന്റെ പ്രതികരണം കേട്ട് വേദിയിലുണ്ടായിരുന്ന മാതാവ് സുചിത്രയും അച്ഛന്‍ മോഹന്‍ലാലും പൊട്ടിച്ചിരിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രണവ്പറഞ്ഞു.

മകന്റെ അഭിനയത്തെ കുറിച്ചുള്ള അമ്മയുടെ പ്രതികരണമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ബാലാജിയുടെ മകളായി പിറന്നതില്‍ അഭിമാനം തോന്നിയെന്നും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയായതില്‍ അതിലേറെ സന്തോഷിച്ചെന്നും ഇപ്പോള്‍ എന്റെ മകനും ഒരു നടനായി കണ്ടതില്‍ അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.

സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രമോഷനുകളില്‍നിന്ന് മാറിനിന്നാണ്  പ്രണവ് ഹിമാലയന്‍ യാത്ര നടത്തിയത്. മാധ്യമങ്ങളോട് പ്രതികരണം നടത്താത്ത പ്രണവ് ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ തന്‍റെ സിനിമയെക്കുറിച്ച് സംസാരിച്ചത്.

കൊച്ചിയില്‍ ഭര്‍ത്താവിന്‍റെ കുത്തേറ്റ ഭാര്യ മരിച്ചു. ആലപ്പുഴ സ്വദേശി സുമയ്യയാണ് മരിച്ചത്. പാലാരിവട്ടത്ത് നടുറോഡില്‍വെച്ചാണ് സുമയ്യയെ ഭര്‍ത്താവ് സജീര്‍ കത്തികൊണ്ട് കുത്തിയത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് അധ്യാപകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് അധ്യാപിക വിദ്യാര്‍ഥിയായ കാമുകനൊപ്പം മുങ്ങിയത്. രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനു പോകുകയാണെന്ന് പറഞ്ഞാണ് അധ്യാപിക കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നു ഇറങ്ങിയത്. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അധ്യാപികയെ ഭര്‍ത്താവ് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു.

എന്നാല്‍ അധ്യാപിക ട്രെയിനില്‍ നിന്നും കായംകുളത്ത് ഇറങ്ങിയ ശേഷം കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം കാറില്‍ വയനാട്ടിലേക്കു യാത്ര തിരിച്ചു. തുടര്‍ന്ന് രാത്രി തിരുവനന്തപുരത്ത് എത്തിയതായും, താമസ സൗകര്യം ഒപ്പം ജോലി ചെയ്യുന്ന അധ്യാപികക്കൊപ്പം ശരിയായതായും അധ്യാപിക ഭര്‍ത്താവിനെ വിളിച്ചു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ പിറ്റേന്ന് തിരുവനന്തപുരത്ത് ഭാര്യയ്‌ക്കൊപ്പമുണ്ടെന്നു പറഞ്ഞ അധ്യാപികയെ ആലപ്പുഴയില്‍ വച്ച് ഭര്‍ത്താവ് കണ്ടതോടെയാണ് സംഭവം പാളിയത്..

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നാണ് അധ്യാപികയെയും കാമുകനെയും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ഭര്‍ത്താവ് പിടികൂടിയത്. ആലപ്പുഴയിലെ പ്രമുഖ പബ്ലിക് സ്‌കൂളിലെ മലയാളം അധ്യാപികയും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ കാമുകനുമാണ് കുടുങ്ങിയത്. സംഭവത്തില്‍ മാനഹാനി ഭയന്ന് രണ്ടു വീട്ടുകാരും പ്രശ്‌നം ഒതുക്കിത്തീര്‍ത്തതായിട്ടാണ് അറിയുന്നത്.

പ്രകോപിതനായ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. ഭാര്യ വയനാട്ടിലാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ ഭാര്യയുടെ കോള്‍ ഹിസ്റ്ററിയും എസ്എംഎസ് സന്ദേശങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. ഇതോടെയാണ് കാമുകനൊപ്പം വിനോദസഞ്ചാരത്തിനായി പോയതാണെന്ന് കണ്ടെത്തിയത്

തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തുക്കളും വയനാട്ടിലെത്തി ഭാര്യയെയും കാമുകനെയും താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഇരുവരെയും ഇയാള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിദ്യാര്‍ഥിയെ ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷം കൈമാറി. ഇരുവരെയും സസ്‌കൂളില്‍ നിന്നു മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ട്.

Copyright © . All rights reserved